"സുരേഷ് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ആവശ്യമില്ലാത്തത് കളഞ്ഞു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2409:4073:8D:881C:0:0:198E:40AC (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3351973 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 44: വരി 44:
}}
}}


മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് '''സുരേഷ്‌ ഗോപി'''. [[മോഹൻലാൽ]] നായകനായ [[രാജാവിന്റെ മകൻ|രാജാവിൻറെ മകൻ]] (17 ജൂലൈ 1986) എന്ന ചിത്രത്തിൽ വില്ലനായാണ് രംഗ പ്രവേശം ചെയ്തത്. അതിനു മുൻപ് 1965-ൽ [[ഓടയിൽ നിന്ന് (മലയാളചലച്ചിത്രം)|ഓടയിൽ നിന്ന്]] എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് കുറേക്കാലം വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും [[കമ്മീഷണർ (മലയാളചലച്ചിത്രം)|കമ്മീഷണർ]] എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. [[കളിയാട്ടം (ചലച്ചിത്രം)|കളിയാട്ടം]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[1997]]-ൽ [[മികച്ച അഭിനേതാവിനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം|മികച്ച നടനുള്ള ദേശീയ അവാർഡ്]] ലഭിക്കുകയുണ്ടായി. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് [[രാജ്യസഭ|രാജ്യസഭയിലേക്ക്]] [[രാഷ്ട്രപതി]] നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. <ref>{{cite news |title=മാതൃഭൂമി ഓൺലൈൻ |url=https://www.mathrubhumi.com/news/kerala/pondicherry-vehicle-tax-evasion-case-crime-branch-submitted-charge-sheet-against-suresh-gopi-mp-1.4405278 |accessdate=31 ഡിസംബർ 2019 |date=31 ഡിസംബർ 2019}}</ref><ref>{{cite news |title=വാർത്ത |url=https://www.manoramaonline.com/news/latest-news/2019/12/03/case-against-suresh-gopi-for-registering-luxurious-cars-in-fake-address.html |accessdate=31 ഡിസംബർ 2019 |agency=മനോരമ ഓൺലൈൻ |date=03 ഡിസംബർ 2019}}</ref>.
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് '''സുരേഷ്‌ ഗോപി'''. [[മോഹൻലാൽ]] നായകനായ [[രാജാവിന്റെ മകൻ|രാജാവിൻറെ മകൻ]] (17 ജൂലൈ 1986) എന്ന ചിത്രത്തിൽ വില്ലനായാണ് രംഗ പ്രവേശം ചെയ്തത്. അതിനു മുൻപ് 1965-ൽ [[ഓടയിൽ നിന്ന് (മലയാളചലച്ചിത്രം)|ഓടയിൽ നിന്ന്]] എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് കുറേക്കാലം വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും [[കമ്മീഷണർ (മലയാളചലച്ചിത്രം)|കമ്മീഷണർ]] എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. [[കളിയാട്ടം (ചലച്ചിത്രം)|കളിയാട്ടം]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[1997]]-ൽ [[മികച്ച അഭിനേതാവിനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം|മികച്ച നടനുള്ള ദേശീയ അവാർഡ്]] ലഭിക്കുകയുണ്ടായി. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് [[രാജ്യസഭ|രാജ്യസഭയിലേക്ക്]] [[രാഷ്ട്രപതി]] നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. [[ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)|2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ]] [[തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലം|തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന്]] [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ.]] സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. [[പുതുച്ചേരി|പോണ്ടിച്ചേരിയിൽ]] വ്യാജവിലാസം ഉണ്ടാക്കി വാഹനനികുതി വെട്ടിച്ചതിന് സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ നടന്നുവരുന്നുണ്ട്<ref>{{cite news |title=ന്യൂസ് 18 മലയാളം |url=https://malayalam.news18.com/photogallery/kerala/puducherry-vehicle-registration-case-charge-sheet-against-suresh-gopi-rv-180715.html |accessdate=31 ഡിസംബർ 2019 |date=03 ഡിസംബർ 2019}}</ref><ref>{{cite news |title=മാതൃഭൂമി ഓൺലൈൻ |url=https://www.mathrubhumi.com/news/kerala/pondicherry-vehicle-tax-evasion-case-crime-branch-submitted-charge-sheet-against-suresh-gopi-mp-1.4405278 |accessdate=31 ഡിസംബർ 2019 |date=31 ഡിസംബർ 2019}}</ref><ref>{{cite news |title=വാർത്ത |url=https://www.manoramaonline.com/news/latest-news/2019/12/03/case-against-suresh-gopi-for-registering-luxurious-cars-in-fake-address.html |accessdate=31 ഡിസംബർ 2019 |agency=മനോരമ ഓൺലൈൻ |date=03 ഡിസംബർ 2019}}</ref>.


== സിനിമയിൽ ==
== സിനിമയിൽ ==

09:21, 19 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുരേഷ് ഗോപി
ജനനം
സുരേഷ് ഗോപി
തൊഴിൽഅഭിനേതാവ്, രാജ്യസഭ നിയമസഭാംഗം
സജീവ കാലം1965, 1984 - ഇതുവരെ
ഓഫീസ്രാജ്യസഭ നിയമസഭാംഗം
ജീവിതപങ്കാളി(കൾ)രാധിക
കുട്ടികൾലക്ഷ്മി(മരണപെട്ടു), ഗോകുൽ സുരേഷ്
ഭാഗ്യ, ഭാവന, മാധവ്
മാതാപിതാക്ക(ൾ)ഗോപിനാഥ പിള്ള,യനലക്ഷ്മി
പുരസ്കാരങ്ങൾഭരത്, സംസ്ഥാന പുരസ്‌കാരം
വെബ്സൈറ്റ്http://www.bharatsureshgopi.com/

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് സുരേഷ്‌ ഗോപി. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ (17 ജൂലൈ 1986) എന്ന ചിത്രത്തിൽ വില്ലനായാണ് രംഗ പ്രവേശം ചെയ്തത്. അതിനു മുൻപ് 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് കുറേക്കാലം വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പോണ്ടിച്ചേരിയിൽ വ്യാജവിലാസം ഉണ്ടാക്കി വാഹനനികുതി വെട്ടിച്ചതിന് സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ നടന്നുവരുന്നുണ്ട്[1][2][3].

സിനിമയിൽ

വള്ളസദ്യയിൽ പങ്കെടുക്കാൻ ആറന്മുളയിൽ എത്തിയ സുരേഷ് ഗോപി

1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. പി. കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്ന അത് വേണ്ടത്ര വിജയിച്ചില്ല. മുതിർന്നതിനുശേഷം പഠനവും ജോലി തേടലും മറ്റുമായി നടന്നു എങ്കിലും മനസ്സിൽ സിനിമ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.[4]

1980 കളിൽ അദ്ദേഹം മലയാളം സിനിമകളിൽ മുഖം കാണിച്ചു തുടങ്ങി. 1986 ൽ മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി ജന ശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അക്കാലത്ത് വില്ലനായി അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളിൽ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ, മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. പിന്നീട് 30 ചിത്രങ്ങളിൽ അഭിനയിച്ച ശേഷം 1992 ലാണ് വഴിത്തിരിവുണ്ടാക്കുന്ന തരം സിനിമ അദ്ദേഹത്തിന് ലഭിച്ചത്. തലസ്ഥാനം എന്ന സിനിമയായിരുന്നു അത്. അതിനു ശേഷം കൂടുതലും നായക വേഷങ്ങൾ ലഭിക്കുവാൻ തുടങ്ങി. പിന്നീട് 1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ചിത്രം. അത് ഒരു വൻ വിജയമാകുകയും ചെയ്തു. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ആ സിനിമയിലെ ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന പ്രസിദ്ധമായ സംഭാഷണ ശകലം നിരവധി ഹാസ്യാനുകരണത്തിനും മറ്റും പാത്രമായിട്ടുണ്ട്.

സുരേഷ് ഗോപിയെ തേടിയെത്താൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രസ്തുത ചിത്രത്തിന്റെ സത്ത അവലംബിച്ചുള്ളവയായി, ഒരേ തരം കഥാപാത്രങ്ങളിൽ നിന്ന് അദ്ദേഹത്തിന് മോചനം ഇല്ലാത്തതു പോലെ തോന്നി തുടങ്ങിയതും ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ അത്തരം സിനിമകളിലേയ്ക്കു മലയാളികളുടെ ശ്രദ്ധ തിരിഞ്ഞതും സുരേഷ് ഗോപിക്ക് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും നല്ല വിജയമായിരുന്നു.[5]

1997-ല് പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ ഒഥല്ലോ എന്ന ഷേക്സ്പിയറീയൻ കഥാപാത്രത്തിന്റെ മലയാളാവിഷ്കാരമായിരുന്നു. ജയരാജായിരുന്നു സം‌വിധായകൻ.

ആംഗലേയ ഭാഷകൾ ഉപയോഗിച്ചുള്ള ചടുലമായ സംഭാഷണ ശൈലിക്ക് അദ്ദേഹം പ്രശസ്തനായി താമസിയാതെ മലയാളത്തിലെ ഗർജ്ജിക്കുന്ന സിംഹം എന്ന ഓമനപ്പേർ അദ്ദേഹത്തിന് നൽകപ്പെട്ടു.

തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാ മൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതിൽ പെട്ട ഒന്നാണ് മകൾക്ക് എന്ന സിനിമ. ഇതിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വെയ്ക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയുമുണ്ടായി. സാമ്പത്തിക വിജയം നൽകാത്തതു മൂലം അദ്ദേഹം കുറച്ചു കാലം സിനിമയിൽ നിന്ന് അകന്ന് നിന്നെങ്കിലും 2005-ൽ ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്ന പേരിൽ 11 വർഷം മുൻപ് ഇറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി രംഗ പ്രവേശനം നടത്തി. സാമാന്യം നല്ല പ്രദർശനമാണ് ചിത്രം കാഴ്ച വെച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.[6][7]

കുടുംബം

1959 ജൂൺ 26-ന് കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. സുഭാഷ്, സുനിൽ, സനിൽ എന്നിവരാണ് സഹോദരങ്ങൾ. ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി (ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു), ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗോകുൽ 2016-ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

മറ്റു പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പരനാണ് സുരേഷ് ഗോപി [8][9]

നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ സുരേഷ് ഗോപിയായിരുന്നു.

സുരേഷ് ഗോപി കൊല്ലത്ത് കുട്ടികളുടെ ഒരു പരിപാടിക്കിടയിൽ

രാജ്യസഭാംഗം

സുരേഷ് ഗോപിയെ രാജ്യസഭാംഗമായി 2016 ൽ രാഷ്ട്രപതി നാമ നിർദ്ദേശം ചെയ്തു. രാഷ്ട്രപതി നാമ നിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളിൽ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ചത്. 2016 ഏപ്രിൽ 27 ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി മുൻപാകെ അദേഹം സത്യപ്രതിജ്ഞ ചെയ്തു.[10]

അഭിനയിച്ച ചലച്ചിത്രങ്ങൾ

മലയാളം

തമിഴ്

  • ദീന
  • സമസ്ഥാനം

തെലുങ്ക്

  • അന്തിമ തീർപ്പ്
  • ആ ഒക്കഡു

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "ന്യൂസ് 18 മലയാളം". 03 ഡിസംബർ 2019. Retrieved 31 ഡിസംബർ 2019. {{cite news}}: Check date values in: |date= (help)
  2. "മാതൃഭൂമി ഓൺലൈൻ". 31 ഡിസംബർ 2019. Retrieved 31 ഡിസംബർ 2019.
  3. "വാർത്ത". മനോരമ ഓൺലൈൻ. 03 ഡിസംബർ 2019. Retrieved 31 ഡിസംബർ 2019. {{cite news}}: Check date values in: |date= (help)
  4. http://in.rediff.com/movies/2005/oct/24gopi.htm
  5. ദീപ്തി.കോം എന്ന സൈറ്റിലെ സുരേഷ് ഗോപിയെക്കുറിച്ചുള്ള വിവരങ്ങൾ
  6. http://www.rediff.com/entertai/2000/jun/07spice.htm
  7. http://www.suryausa.com/moviedetail.asp?pid=559
  8. http://www.rediff.com/movies/2004/sep/17gopi.htm
  9. http://www.visuallychallenged.com/php/acknow.php
  10. http://www.mathrubhumi.com/news/india/suresh-gopi-took-oath-as-rajyasabha-mp-malayalam-news-1.1028016

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=സുരേഷ്_ഗോപി&oldid=3352120" എന്ന താളിൽനിന്ന് ശേഖരിച്ചത്