"മതിലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഫലകം ചേർത്തു (+ {{കൊല്ലം ജില്ല}} ) (via JWB)
 
വരി 22: വരി 22:




{{കൊല്ലം ജില്ല}}
[[വർഗ്ഗം:കൊല്ലം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:കൊല്ലം കോർപ്പറേഷൻ-വാർഡുകൾ]]
[[വർഗ്ഗം:കൊല്ലം കോർപ്പറേഷൻ-വാർഡുകൾ]]

14:19, 12 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊല്ലം നഗരത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് മതിലിൽ . കൊല്ലം നഗരത്തിന്റെ വടക്ക് ഭഗത്തായിട്ട്‌ ഏകദേശം ഒരു കി.മീ ദൂരത്തിലാണ്‌ ആണ് ഇതു സ്ഥിതി ചെയ്യുന്നത്‌. കൊല്ലം ചിന്നക്കടയിൽ നിന്നും എകദേശം 2 കി.മി മാത്രം ദൂരത്തിലാണ് മതിലിൽ പ്രദേശം സ്ഥിതി ചെയ്യുന്നത്. എകദേശം 1.50 കി.മി ചുറ്റളവിൽ പതിനായിരത്തിൽ അധികം ആളുകൾ ഇവിടെ താമസിക്കുന്നു. ഇവിടുത്തെ പോപ്പുലേഷൻ ടെൻസിറ്റി എകദേശം എണ്ണായിരത്തിലധികമാണ്. കൊല്ലം-തേനി ദേശീയപാത കടന്നുപോകുന്നത് ഈ പ്രദേശത്തുകൂടിയാണ്. മതിലിൽ വാർഡിൻറെ തെക്ക് ഭാഗത്തായി തേവള്ളി വാർഡും,പടിഞ്ഞാറ് ഭാഗത്തായി കുരീപ്പുഴയും,വടക്ക് ഭാഗത്തായി കടവുരും, കിഴക്ക് ഭാഗത്തായി മങ്ങാട് പ്രദേശവും സ്ഥിതി ചെയ്യുന്നു. ഫൈവ് സ്റ്റാർ ഹോട്ടലായ ദി റാവിസ് മതിലിൽ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്ന കൊല്ലത്തും കോഴിക്കോട്ടും വന്നു ചേർന്ന പോർച്ചുഗീസുകാർ താവളമുറപ്പിച്ചു. അറബികളുമായി കൂടെകുടെ ഏറ്റുമുട്ടിയിരുന്ന അവർ കായൽ വഴിയുള്ള ആക്രമണ സാധ്യത തടയുന്നതിന് കൊല്ലത്തിനോട് ചേർന്നുള്ളതും കായലിനാൽ മാത്രം ബന്ധപ്പെട്ടതുമായ ഇന്നു മതിലിൽ പള്ളി നിൽക്കുന്ന സ്ഥലവും പരിസരവും സൈനികാഭ്യാസത്തിനും താവളത്തിനുമായുപയോഗിച്ചതായാണ് മനസ്സിലാക്കുന്നത്. തങ്കശ്ശേരിയിൽ നിന്നും നീണ്ടകര അഴികടന്നു കായലിൽ കൂടി ഇവിടെ എത്തിച്ചേരാൻ സൗകര്യവുമുണ്ടായിരുന്നു. അവർ ഇവിടെ കോട്ടമതിൽ സ്ഥാപിക്കുകയും ചെയ്തു. കോട്ടയുടെ അടുത്തുള്ള കടവു എന്നു പറഞ്ഞതാണ് കോട്ടയത്ത് കടവായതും മതിലിനുള്ളിൽ എന്ന് ലോപിച്ച് മതിലിൽ എന്ന സ്ഥലനാമമായിത്തീർന്നതും എന്നാണ് അറിയാൻ കഴിഞ്ഞത്.

പ്രധാനപ്പെട്ട ആരാധനാലയങ്ങൾ[തിരുത്തുക]

  1. കാസ്മിർ ചർച്ച് മതിലിൽ
  2. വെങ്കേക്കര ദേവീ ക്ഷേത്രം
  3. ഇടവനാട്‌ ദേവീ ക്ഷേത്രം
  4. പുന്തല ക്ഷേത്രം
  5. കടവൂർ മഹാദേവ ക്ഷേത്രം
  6. മതിലിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

മതിലിൽ സ്ഥലത്തെ ഫൈവ് സ്റ്റാർ ഹോട്ടൽ[തിരുത്തുക]

പ്രധാനപ്പെട്ട ആശുപത്രി[തിരുത്തുക]

മാതാ ഹോസ്പിറ്റൽ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മതിലിൽ&oldid=3349420" എന്ന താളിൽനിന്ന് ശേഖരിച്ചത്