"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 384: വരി 384:
:::ശരിയായിട്ടില്ല. അപ്പോൾ വേറെ എവിടെയോ ആണ് പ്രശ്നം -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 14:43, 25 ഏപ്രിൽ 2020 (UTC)
:::ശരിയായിട്ടില്ല. അപ്പോൾ വേറെ എവിടെയോ ആണ് പ്രശ്നം -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 14:43, 25 ഏപ്രിൽ 2020 (UTC)
::::ടൂൾ അപ്ഡേറ്റ് ആവാത്തതിന്റെ പ്രശ്നം അല്ലല്ലോ? ക്യാഷെ പോലെ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:50, 25 ഏപ്രിൽ 2020 (UTC)
::::ടൂൾ അപ്ഡേറ്റ് ആവാത്തതിന്റെ പ്രശ്നം അല്ലല്ലോ? ക്യാഷെ പോലെ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:50, 25 ഏപ്രിൽ 2020 (UTC)
:::::റിവേർട്ട് ചെയ്യണോ? [[ഉപയോക്താവ്റ:Razimantv|സിമാന്]] റൈറ്റ് വേണമെങ്കിൽ ഒരു കുറിപ്പിട്ടേരെ--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 08:30, 28 ഏപ്രിൽ 2020 (UTC)


==വർഗ്ഗങ്ങളുടെ തലക്കെട്ടുകൾ==
==വർഗ്ഗങ്ങളുടെ തലക്കെട്ടുകൾ==

08:30, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
ഉദാ:അതിവേഗം ഒഴിവാക്കേണ്ട ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക, ഏതെങ്കിലും ലേഖനങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുക തുടങ്ങിയവ

നോട്ടീസ് ബോർഡിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


അവലംബം

അവലംബം--റോജി പാലാ (സംവാദം) 12:54, 21 ഡിസംബർ 2019 (UTC)[മറുപടി]

@Rojypala: ഈ പ്രശ്നം പരിഹരിച്ചോ? Adithyak1997 (സംവാദം) 17:52, 1 ഫെബ്രുവരി 2020 (UTC)[മറുപടി]
Adithyak1997, ആരോ ചെയ്തിരുന്നു. ആരും കമന്റിട്ടില്ല.--റോജി പാലാ (സംവാദം) 08:09, 2 ഫെബ്രുവരി 2020 (UTC)[മറുപടി]
float Adithyak1997 (സംവാദം) 15:53, 2 ഫെബ്രുവരി 2020 (UTC)[മറുപടി]

ഉപയോക്താവ്:ഹൈന്ദവർ (സനാതന ധർമ്മം )

ഉപയോക്താവ്:ഹൈന്ദവർ (സനാതന ധർമ്മം ) ഈ ഉപയോക്താവിന്റെ പേര് നയങ്ങൾക്കെതിരാണ്. അതുപോലെ ഉപയോക്തൃതാളിൽ ലേഖനവും എഴുതിയിരിക്കുന്നു. അതുകൊണ്ട് ഈ ഉപയോക്താവിനെ മായ്ക്കേണ്ടതാണ്. --രൺജിത്ത് സിജി {Ranjithsiji} 07:25, 19 ജനുവരി 2020 (UTC)[മറുപടി]

ഉപയോക്തൃ താൾ നീക്കം ചെയ്തിട്ടുണ്ട്. പേരുമാറ്റാനായി നിർദ്ദേശിക്കാൻ സംവാദം തുടങ്ങി. അദ്ദേഹം പേരുമാറ്റിയില്ലെങ്കിൽ തടയാം. (ഇതിനായി വോട്ടെടുപ്പാവശ്യമില്ലെന്നാണ് എന്റെ വിചാരം)--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:51, 20 ജനുവരി 2020 (UTC)[മറുപടി]

Adithyakbot

ഉപയോക്താവ്:Adithyakbot ചെയ്ത ടാക്സോണമി ഫലകങ്ങളിലെ തിരുത്തലുകൾ കാരണം നിരവധി ലേഖനങ്ങളിൽ എറർ വന്നിട്ടുണ്ട്. യന്ത്രം അടിയന്തരമായി നിർത്തിയിടുക. പ്രശ്നം ഉള്ള ഒരു താൾ. ഇൻഫോബോക്സും നോക്കുക.--റോജി പാലാ (സംവാദം) 11:40, 26 ജനുവരി 2020 (UTC)[മറുപടി]

@ഉ:Rojypala - ബോട്ടിനെ 1-മാസത്തേക്ക് തടഞ്ഞിട്ടുണ്ട്. @ഉ:Adithyak1997 ദയവായി ഈ പ്രശ്നം പരിഹരിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:10, 28 ജനുവരി 2020 (UTC)[മറുപടി]
@Rojypala:,@Manuspanicker: യഥാർത്ഥത്തിൽ എന്റെ താളിൽ ഈ പ്രശ്നം പറയാത്തതിനാലും ഞാൻ എന്ന ഉപയോക്താവിനെ പിംഗ് ചെയ്യാത്തതിനാലും ഈ പ്രശ്നം ഞാൻ അറിഞ്ഞിരുന്നില്ല. ക്ഷമിക്കണം. പ്രശ്നം എന്താണെന്ന് ഞാൻ നോക്കട്ടെ. Adithyak1997 (സംവാദം) 10:38, 28 ജനുവരി 2020 (UTC)[മറുപടി]
@Rojypala: എന്റെ ബോട്ട് ഉപയോഗിച്ച് ടാക്സോണോമിയുമായി ബന്ധപ്പെട്ട ഫലകങ്ങളിൽ നടത്തിയ എല്ലാ തിരുത്തലുകളും മായിച്ചുകളഞ്ഞിട്ടുണ്ട്. നിലവിൽ ബോട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശെരിയാക്കിയിട്ടുണ്ട്. Adithyak1997 (സംവാദം) 21:07, 29 ജനുവരി 2020 (UTC)[മറുപടി]
@മനു, @Adithyak1997:നന്ദി. ഇപ്പോ ആ താളിൽ പ്രശ്നമില്ല.--റോജി പാലാ (സംവാദം) 08:28, 30 ജനുവരി 2020 (UTC)[മറുപടി]
ബോട്ടിനെ സ്വതന്ത്രമാക്കി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:28, 31 ജനുവരി 2020 (UTC)[മറുപടി]

ബോട്ടിനു അനുമതി നൽകിയത് cs1 പിഴവുകൾ പരിഹരിക്കുവാൻ വേണ്ടിയാണ്. മറ്റ് പ്രവൃത്തികൾ എന്തെങ്കിലും ചെയ്യാൻ സമൂഹത്തിന്റെ അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കേണ്ടതാണ്. 100-ലധികം ഫലകങ്ങളിൽ ചെയ്തത് അതായിരുന്നില്ല. നിരവധി മറ്റ് ലേഖനങ്ങളിലും ഫലകങ്ങളിലും വർഗ്ഗീകരണം നടത്തിയിട്ടുണ്ട്. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു. ബോട്ട് വരുത്തുന്ന എററുകൾ സമീപകാലമാറ്റങ്ങളിൽ കാണാത്തതിനാൽ തെറ്റ് വരുത്തിയാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. സഹകരിക്കുക.--റോജി പാലാ (സംവാദം) 05:56, 1 ഫെബ്രുവരി 2020 (UTC)[മറുപടി]

താൾ ഒന്ന് പരിശോധിക്കുക. വർഗ്ഗങ്ങൾ ചേർക്കുവാൻ ബോട്ടിനെ അനുവദിക്കണം എന്നൊരു അപേക്ഷ ഞാൻ സമർപ്പിച്ചിരുന്നു. എന്റെ അറിവിൽ അതിന് അനുമതി ലഭിച്ചതാണ്. പ്രത്യേക താളുകൾ എന്ന താളിലെ വർഗ്ഗീകരിക്കാത്ത ഫലകങ്ങൾ എന്ന താളിൽ നിന്നാണ് ഞാൻ അടുത്തിടെ ബോട്ട് ഉപയോഗിച്ച് നടത്തിയ എല്ലാ ഫലകങ്ങളുടെയും ഉറവിടം. സാധാരണ ഗതിയിൽ വർഗ്ഗങ്ങൾ ചേർക്കുമ്പോൾ ഇങ്ങനെ പ്രശ്നങ്ങൾ വരാറില്ല. ടാക്സോണോമി താളുകൾക്ക് മാത്രമേ ഈ പ്രശ്നം വരാറുള്ളുവെന്ന് കരുതുന്നു. മറ്റ് താളുകളിലൊന്നും തന്നെ ഞാൻ നടത്തിയ തിരുത്തൽ മൂലം സ്ക്രിപ്റ്റ് പിഴവുകൾ വന്നിട്ടില്ല. ഇത് സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ എന്ന വർഗ്ഗത്തിൽ നിന്നും എനിക്ക് വ്യക്തമായിട്ടുണ്ട്. ഇനി വർഗ്ഗങ്ങൾ ചേർക്കുമ്പോൾ നോക്കിക്കൊള്ളാം എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. Adithyak1997 (സംവാദം) 06:24, 1 ഫെബ്രുവരി 2020 (UTC)[മറുപടി]

ഉപയോക്താവ്:Hinduisam

ഈ ഉപയോക്താവും സനാതന ധർമ്മം പരിപാലിക്കാൻ വന്നതാണ്. തടയണം --രൺജിത്ത് സിജി {Ranjithsiji} 07:33, 30 ജനുവരി 2020 (UTC)[മറുപടി]

checkY ചെയ്തു. ഉപയോക്തൃ താൾ നീക്കം ചെയ്തിട്ടുണ്ട്. Akhiljaxxn (സംവാദം) 03:55, 1 ഫെബ്രുവരി 2020 (UTC)[മറുപടി]

എന്തുകൊണ്ടാണ് താൾ ഡിലീറ്റ് ചെയ്തത്? പ്രശ്നകാരിയല്ലാത്ത തിരുത്തുകളല്ലെങ്കിൽ "സനാതന ധർമ്മം പരിപാലിക്കാൻ വന്നെങ്കിൽ" എന്താണ് പ്രശ്നം?--പ്രവീൺ:സം‌വാദം 03:51, 8 ഫെബ്രുവരി 2020 (UTC)[മറുപടി]
യൂസർ നെയിംമുമായി സാമ്യം ഉള്ള താളുകൾ നിലവിൽ ഉണ്ട്. Akhiljaxxn (സംവാദം) 06:57, 9 ഫെബ്രുവരി 2020 (UTC)[മറുപടി]
അഖിൽ പറഞ്ഞകാര്യം നിലനിൽക്കുന്നതുകൊണ്ടാണ് ഇവിടെ കുറിപ്പ് ഇട്ടത്. അല്ലാതെ മറ്റു പ്രശ്നങ്ങളുണ്ടതുകൊണ്ടല്ല. ഉത്തരം പറയുന്നതിനുമുൻപ് കാര്യങ്ങൾ പരിശോധിക്കുക. --രൺജിത്ത് സിജി {Ranjithsiji} 04:48, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
Akhiljaxxn, Ranjithsiji അതുകൊണ്ട്? ഏതാണ് ആ നയം? അങ്ങനെ ഉണ്ടെങ്കിൽ അയാളോട് പേര് മാറ്റാൻ ആവശ്യപ്പെടുകയല്ലേ വേണ്ടത്? അഡ്മിനുകൾ ഗുണ്ടകളാണോ?--പ്രവീൺ:സം‌വാദം 05:20, 17 ഫെബ്രുവരി 2020 (UTC)[മറുപടി]
അതുചെയ്തിട്ടാണ് ഇവിടെ കുറിപ്പിട്ടത്. --രൺജിത്ത് സിജി {Ranjithsiji} 07:38, 17 ഫെബ്രുവരി 2020 (UTC)[മറുപടി]

സഹായമേശയിൽ ഇട്ട സംശയം

സഹായമേശയിൽ 4 ദിവസങ്ങൾക്ക് മുൻപ് ഞാൻ ഒരു സംശയം പോസ്റ്റ് ചെയ്തിരുന്നു. ഉത്തരം അറിയാവുന്നവർ ദയവായി ഉത്തരം രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 04:21, 5 ഫെബ്രുവരി 2020 (UTC)[മറുപടി]

പരസ്യത്തിനുവേണ്ടി സൃഷ്ടിച്ച ഒരുകൂട്ടം ഉപയോക്താക്കൾ

  1. ഉപയോക്താവ്:Anish nellickal
  2. ഉപയോക്താവ്:Rasitha nellickal
  3. ഉപയോക്താവ്:Anuraj nellickal (എട്ട് വയസ്സ്)
  4. ഉപയോക്താവ്:Anush nellickal (ഒരു വയസ്സ്) - ഒരു വയസ്സായ ആളിന് വിക്കിപീഡിയ എഡിറ്റുചെയ്യാൻ പറ്റുമോ എന്നത് ചോദ്യമാണ്.
  5. ഉപയോക്താവ്:Plant Village Charitable Society
  6. ഉപയോക്താവ്:Plant Aqua And Fish conservation Of India
  7. ഉപയോക്താവ്:Nellickal nursery
  8. ഉപയോക്താവ്:Butterfly garden India

ഇവയെല്ലാം ചേർന്ന് നെല്ലിക്കൽ നഴ്സറി എന്ന സ്ഥാപനത്തിന്റെ പരസ്യത്തിനു വേണ്ടി ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നു. ഈ പേജുകളെല്ലാം പരസ്യം പോലെ എഴുതുകയും ചെയ്തിരിക്കുന്നു. ഓരോ അക്കൗണ്ടും ഒറ്റയ്ക്ക് നോക്കുമ്പോൾ കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും എല്ലാ അക്കൗണ്ടും ചേർന്ന് പരസ്യത്തിനായുള്ള ആസൂത്രിത ശ്രമമായി കരുതേണ്ടിയിരിക്കുന്നു. എല്ലാ ഉപയോക്താക്കളെയും തടയാനും ഈ ഉള്ളടക്കം നീക്കം ചെയ്യാനും നിർദ്ദേശിക്കുന്നു. ഇതിൽ ഉചിതമായി ചർച്ച നടത്തുകയും തീരുമാനമെടുക്കുകയും വേണമെന്നാണ് എന്റെ അഭിപ്രായം --രൺജിത്ത് സിജി {Ranjithsiji} 16:55, 7 ഫെബ്രുവരി 2020 (UTC)[മറുപടി]

ഉപയോക്തൃതാളിൽ അശ്ലീലവും അസഭ്യവുമൊന്നുമില്ലെങ്കിൽ എന്താണ് കുഴപ്പം? ഉപയോക്തൃതാൾ സ്വകാര്യസ്ഥലം പോലെയല്ലേ കണക്കാക്കുന്നത്.--പ്രവീൺ:സം‌വാദം 03:53, 8 ഫെബ്രുവരി 2020 (UTC)[മറുപടി]

ഈ അകൗണ്ടുകളെല്ലാം തന്നെ ഒരാൾ തന്നെ നിർമ്മിച്ചതാകാം. അല്ലാതെ 8 ഉം ഒന്നും വയസുള്ളവർ ഉണ്ടാക്കാൻ ഒരു സാധ്യത ഇല്ല. ഇങ്ങനെ ഒരാൾ തന്നെ ഇത്രയും അക്കൗണ്ട്സ്‌ നിർമ്മിക്കുന്നത് അത് എന്തിനായാലും അപരമൂർത്തിത്വത്തിന്റെ പരിധിയിൽ വരില്ലേ?. Akhiljaxxn (സംവാദം) 06:48, 9 ഫെബ്രുവരി 2020 (UTC)[മറുപടി]

വിക്കിപീഡിയ:ഉപയോക്തൃതാൾ, വിക്കിപീഡിയ:അപരമൂർത്തിത്വം - നയങ്ങൾ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:37, 11 ഫെബ്രുവരി 2020 (UTC)[മറുപടി]
ഇതിൽ അനീഷ് നെല്ലിക്കൽ ഒഴികെ ബാക്കിയെല്ലാ ഉപയോക്താക്കളെയും ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം--രൺജിത്ത് സിജി {Ranjithsiji} 04:46, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

രഞ്ജിത്തിന്റെ നിരീക്ഷണങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഉപയോക്താവിന്റെ പേജിൽ തങ്ങളെ കുറിച്ച് എഴുതുമെങ്കിലും ഇത്ര കൃത്യമായിട്ട് വിവരങ്ങൾ തരുന്ന ഒരാളെ ആദ്യമായി കാണുകയാണ്. എന്നാൽ അനീഷ് എന്ന ഉപയോക്താ അക്കൗണ്ട് നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കണം എന്ന രഞ്ജിത്തിന്റെ നിർദേശത്തോട് യോജിക്കുന്നു. താഴെപറയുന്ന പട്ടികയിൽ മറ്റുള്ളവരുടെ സംഭാവനകൾ കൊടുക്കുന്നു.

ഉപയോക്താവ് വിക്കി സംഭാവനകൾ
ഉപയോക്താവ്:Rasitha nellickal ഉപയോക്ത പേജ് - 5 തിരുത്തലുകൾ
ഉപയോക്താവ്:Anuraj nellickal (എട്ട് വയസ്സ്) ഉപയോക്ത പേജ് - 6 തിരുത്തലുകൾ
ഉപയോക്താവ്:Anush nellickal (ഒരു വയസ്സ്) ഉപയോക്ത പേജ് - 4 തിരുത്തലുകൾ
ഉപയോക്താവ്:Plant Village Charitable Society ഉപയോക്ത പേജ് - 23 തിരുത്തലുകൾ, പരസ്യ സ്വഭാവം
ഉപയോക്താവ്:Plant Aqua And Fish conservation Of India ഉപയോക്ത പേജ് - 6 തിരുത്തലുകൾ, പരസ്യ സ്വഭാവം
ഉപയോക്താവ്:Nellickal nursery ഉപയോക്ത പേജ് - അൻപതിൽ അധികം തിരുത്തലുകൾ, പ്രമാണം ലോഗോ
ഉപയോക്താവ്:Butterfly garden India ഉപയോക്ത പേജ് - 11 തിരുത്തലുകൾ


ലിജോ | ^ സംവാദം ^ 12:17, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

തീരുമാനം അനീഷ് നെല്ലിക്കൽ ഒഴികെ ബാക്കിയെല്ലാ ഉപയോക്താക്കളെയും യൂസർ താൾ നീക്കം ചെയ്യുകയും ഇവരെ ആജീവനാന്ത കാലം തിരുത്തൽ നിന്നും തടയുകയും ചെയ്തു . അനീഷ് നെല്ലിക്കൽ എന്ന ഉപയോക്താവിന്റെ യൂസർ പേജിൽ നിന്നും പരസ്യ സ്വഭാവമുള്ള വിവരങ്ങൾ നീക്കം ചെയ്യുകയും മുകളിൽ പറഞ്ഞ പോലെ പരസ്യത്തിന് വേണ്ടി നിരവധി അക്കൗണ്ടുകൾ നിർമിച്ചതിനു 3 ദിവസത്തേക്ക് തിരുത്തൽ നടത്തുന്നതിൽ നിന്ന് തടയുകയും ചെയ്തിരിക്കുന്നു.- Akhiljaxxn (സംവാദം) 19:02, 16 ഫെബ്രുവരി 2020 (UTC)[മറുപടി]

Chandrashekar Azad bheem

Chandrashekar Azad bheem ഈ യൂസർ നെയിം ശരിയാണോ?. Akhiljaxxn (സംവാദം) 15:25, 10 ഫെബ്രുവരി 2020 (UTC)[മറുപടി]

നിർജ്ജീവകാര്യനിർവാഹകർ

Jigesh (സംഭാവന), Abhishek Jacob (സംഭാവന), Ezhuttukari (സംഭാവന) എന്നീ കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകരായി പ്രഖ്യാപിച്ചൂടെ? Adithyak1997 (സംവാദം) 20:03, 10 ഫെബ്രുവരി 2020 (UTC)[മറുപടി]

@Adithyak1997: അതിനു പ്രത്യേക പ്രഖ്യാപനം ആവശ്യമില്ല.
  • നയം ഇവിടെ ഉണ്ട്.
  • നിർജ്ജീവരായവരുടെയും ആക്കപ്പെട്ടവരുടെയും ലിസ്റ്റ് ഇവിടെ കാണാം.
ഒഴിവാക്കാനായി ആർക്കും നയം അനുസരിച്ച് കാരണം ഉൾപ്പെടെ ഇവിടെ ഒരു നിർദ്ദേശം ഇടാവുന്നതാണ്. രണ്ടു ദിവസം കൊണ്ട് സ്റ്റീവാർഡുകൾ കാര്യനിർവാഹക പദവി നീക്കം ചെയ്യും.--റോജി പാലാ (സംവാദം) 06:23, 11 ഫെബ്രുവരി 2020 (UTC)[മറുപടി]
@Rojypala: വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് എന്ന താളിൽ ഈ നിർദ്ദേശം ഇടാവുന്നതല്ലേ? യഥാർത്ഥത്തിൽ പ്രാദേശിക പ്രക്രിയകൾ ഇല്ലാത്ത വിക്കികൾ മാത്രം താളിൽ നിർദ്ദേശം ഇട്ടാ പോരെ? താളിലെ ആദ്യ വരിയിൽ അങ്ങനെ അല്ലെ പറയുന്നത്? Adithyak1997 (സംവാദം) 08:01, 11 ഫെബ്രുവരി 2020 (UTC)[മറുപടി]
@Adithyak1997: ഇവിടെ പലപ്പോഴും ഒരു ആവശ്യം പറഞ്ഞാൽ മറുപടി തരുന്ന കാര്യനിർവാഹകർ തീരെ ഇല്ല. ചോദിച്ചാൽ അവരു പറയും ഇത് അവരുടെ ജോലി അല്ല സമയം കിട്ടുമ്പോൾ ചെയ്യുന്ന സേവനം ആണെന്ന്. ശരിയാണ്, സേവനം തന്നെ. എന്നാൽ അതിലും ഇല്ലേ ഒരു മര്യാദ. നിങ്ങൾക്ക് ഈ കാര്യം നടക്കണമെന്നുണ്ടെങ്കിൽ അവിടെ താങ്കൾ തന്നെ ചെയ്യണം. അല്ലാതെ അഡ്മിൻസ് ചെയ്യുമെന്ന് വിചാരിക്കണ്ട. :) ഇന്നലെ ഇട്ട ഈ കുറിപ്പിനോ ഇതിനു മുൻപ് ഇട്ട സഹായമേശയിലെ കുറിപ്പിനോ സഹായമേശയിൽ ഇട്ടിട്ട് മറുപടി കിട്ടാതിരുന്നിട്ട് ഇവിടെ മുകളിൽ ആ കുറിപ്പ് റീപോസ്റ്റ് ചെയ്തിട്ടോ മറുപടി കിട്ടിയോ?--റോജി പാലാ (സംവാദം) 09:52, 11 ഫെബ്രുവരി 2020 (UTC)[മറുപടി]
മറ്റൊരാളുടെ കാര്യനിർവാഹക പദവി നീക്കം ചെയ്യുന്നതിനായി മെറ്റയിൽ റിക്വസ്റ്റ് ഇടുന്നതിനു മുമ്പേ അതാതു വിക്കിപീഡിയയിൽ സമൂഹം തീരുമാനമാനാമെടുക്കേണ്ടതുണ്ട്. നീക്കം ചെയ്യാൻ തീരുമാനമായെങ്കിൽ അക്കാര്യം ഒരു വിശ്വസ്ഥനായ ഉപയോക്താവ് മെറ്റയിൽ അറിയിക്കുക എന്നതാണ് നടപടിക്രമം എന്ന് തോന്നുന്നു. ഇതേ വിഷയത്തിന്മേലുള്ള കുറച്ച വര്ഷങ്ങള്ക്കു മുമ്പ് ഈ താളിൽ നടന്ന ചർച്ച മുകളിൽ പത്തായത്തിൽ ആക്കിയിട്ടുണ്ട്. Akhiljaxxn (സംവാദം) 14:06, 11 ഫെബ്രുവരി 2020 (UTC)[മറുപടി]
സമൂഹം എടുത്ത തീരുമാനമാണ് മുകളിലെ നയം. അതിന്റെ മുകളിൽ ഇനി വേറെ തീരുമാനം എന്തിന്? ഉപയോക്താവിനെ വേണമെങ്കിൽ ഒരു കുറിപ്പിട്ട് അറിയിക്കാം എന്നേ ഉള്ളു. അതും നിർബന്ധമില്ല. നയത്തിനെതിരെ ആയതിനാൽ പിന്നെ അതിന്റെ മുകളിൽ ഒരു ചർച്ച ആവശ്യമുണ്ടെന്നു കരുതുന്നില്ല. വിശ്വസ്തനായ ഉപയോക്താവ് എന്നൊന്നും ഇല്ല. ഏതെങ്കിലും ഒരു യൂസർക്ക് വിക്കിയിലെ നയം ചൂണ്ടിക്കാണിച്ച് അദ്ദേഹം നയത്തിനെതിരെ ആയതിനാൽ പദവി ഒഴിവാക്കണം എന്നാവശ്യപ്പെടാം. മലയാളത്തിലെ നയം ആയതിനാൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു കൊടുക്കേണ്ടിവരും!--റോജി പാലാ (സംവാദം) 14:47, 11 ഫെബ്രുവരി 2020 (UTC)[മറുപടി]
മെറ്റായിൽ റിക്വസ്റ്റിട്ടാൽ മാത്രം മതിയാകും, അഭിഷേകിന് ഒക്ടൊബറിൽ തിരുത്തലുകൾ ഉള്ളതിനാൽ നിർജ്ജീവ കാര്യനിർവാഹകനായി കാണാൻ കഴിയില്ല.----KG (കിരൺ) 21:40, 11 ഫെബ്രുവരി 2020 (UTC)[മറുപടി]
@Kiran Gopi: ഒരു സംശയനിവാരണത്തിന് വേണ്ടി ചോദിക്കുകയാ. അഭിഷേക് ഇതിലെ രണ്ടാമത്തെ പോയിന്റ് പ്രകാരം നിർജ്ജീവ കാര്യനിർവ്വാഹകൻ അല്ലെ? Adithyak1997 (സംവാദം) 17:34, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
@Adithyak1997: നയമനുസരിച്ച് രണ്ട് വ്യവസ്ഥകളും പാലിക്കേണ്ടതാണ്.--KG (കിരൺ) 22:40, 13 ഫെബ്രുവരി 2020 (UTC)[മറുപടി]

സ്റ്റീവാർഡുകൾക്ക് മാത്രമേ കാര്യനിർവ്വഹകസ്ഥാനം നീക്കാനാവൂ. മലയാളം വിക്കിപീഡിയയുടെ ഇവിടെയുള്ള നയമനുസരിച്ച് കൂടുതൽ ചർച്ച കൂടാതെ തന്നെ, നീക്കം ചെയ്യാനുള്ള അഭ്യർത്ഥന മെറ്റായിൽ ഇവിടെ ഇടാവുന്നതാണ്. --ജേക്കബ് (സംവാദം) 19:48, 13 ഫെബ്രുവരി 2020 (UTC)[മറുപടി]

സ്റ്റീവാർഡുകൾക്കായി നയം ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് ചേർത്തിട്ടുണ്ട്. --ജേക്കബ് (സംവാദം) 19:54, 13 ഫെബ്രുവരി 2020 (UTC)[മറുപടി]

പറഞ്ഞ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. Adithyak1997 (സംവാദം) 17:12, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

കെ.എം. മൗലവി എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ

കെ.എം. മൗലവി എന്ന താൾ മതിയായ ചർച്ച കൂടാതെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് അവലംബങ്ങൾ ഇല്ല എന്ന് പറഞ്ഞ് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനത്തിൽ അവലംബങ്ങൾ (ഡോക്ടറേറ്റ് പ്രബന്ധങ്ങളുൾപ്പെടെ) ചേർത്ത ശേഷവും Ranjithsiji നീക്കം ചെയ്തിരിക്കുന്നു. ചർച്ചയിൽ ഇടപെടുകയോ മറ്റോ ചെയ്തിട്ടില്ലാത്ത അദ്ദേഹം, നീക്കം ചെയ്യലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അവലംബങ്ങൾ ഒരു മതവിഭാഗത്തിൽപ്പെട്ടവർ എഴുതിയ ലേഖനങ്ങളാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ്. ലേഖനം നീക്കം ചെയ്ത വിവരം പദ്ധതി താളിൽ പരാമർശിക്കുകയും ചെയ്തിട്ടില്ല. ലേഖനം പുനസ്ഥാപിക്കുകയും സംവാദം സമവായത്തിലെത്തിയ ശേഷം തീരുമാനമെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു--ഇർഷാദ്|irshad (സംവാദം) 12:56, 13 ഫെബ്രുവരി 2020 (UTC)[മറുപടി]

ഇതിന്റെ ഉത്തരം പറഞ്ഞുകഴിഞ്ഞതാണ്. പദ്ധതിതാളിൽ പരാമർശിച്ചില്ല എന്നത് തെറ്റായ ആരോപണമാണ് ഈ കണ്ണി നോക്കുക. 2 ഏപ്രിൽ 2019 നാണ് ഇത് ഒഴിവാക്കാനായുള്ള അപേക്ഷ നൽകിയത്. 13 നവംബർ 2019 നാണ് അവസാനത്തെ ചർച്ച. യാതൊരു തീരുമാനവുമാകാതെ കിടന്ന ലേഖനം January 3, 2020 നാണ് മായ്ക്കുന്നത്. മതിയായ വിവരങ്ങളില്ലാത്ത അവസ്ഥയിലായിരുന്നു ലേഖനം. കൂടാതെ ശ്രദ്ധേയതയില്ല എന്നകാര്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇദ്ദേഹം പണ്ഡിതർ എന്ന വിഭാഗത്തിലാണെന്നാണ് എന്റെ ധാരണ എങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം തീർച്ചയായും പാലിക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} 04:44, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
നീക്കം ചെയ്തത് പദ്ധതി താളിൽ പരാമർശിക്കപ്പെട്ടിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. --ഇർഷാദ്|irshad (സംവാദം) 06:23, 15 ഫെബ്രുവരി 2020 (UTC)[മറുപടി]


മുസ്‌ലിം രചയിതാക്കളുടെ ഗ്രന്ഥങ്ങളായത് എന്തോ ന്യൂനതയായി താങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അവലംബങ്ങൾ ചേർക്കപ്പെട്ട ശേഷം, കൊടുത്ത അവലംബങ്ങൾ പോര എന്ന വരിയെങ്കിലും ചർച്ചയിൽ പറയാതെ താങ്ങളുടെ ബോധ്യം മാത്രം അവലംബിച്ച് നീക്കം ചെയ്തതിനെയാണ് ഞാൻ ചോദ്യം ചെയ്തത്. ലേഖനം പുനസ്ഥാപിച്ച് ചർച്ച ചെയ്യൽ മാത്രമാണ് പരിഹാരം.--ഇർഷാദ്|irshad (സംവാദം) 14:23, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്ന തെളിവുകൾ കിട്ടിയാൽ മാത്രമേ ശ്രദ്ധേയതയുണ്ട് എന്ന വാദം ശരിയാവുകയും പുനസ്ഥാപിക്കാൻ കഴിയുകയും ചെയ്യുകയുള്ളൂ. ആദ്യം അതിൽ തീരുമാനം വരണം. തെളിവുകൾ തരിക. അല്ലാത്തപക്ഷം ലേഖനം നിലനിറുത്താൻ സാദ്ധ്യമല്ല തന്നെ. --രൺജിത്ത് സിജി {Ranjithsiji} 08:45, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
ശ്രദ്ധേയത എന്നത് പണ്ഡിതർ എന്നതിന് മാത്രമല്ല ഉള്ളത്. വ്യക്തികൾ എന്ന നിലക്കും ശ്രദ്ധേയത ഉണ്ടാകാം. ലേഖനത്തിൽ നിലവിലുണ്ടായിരുന്ന അവലംബങ്ങൾ ഇതാ താഴെ,

ലേഖനത്തിലുണ്ടായിരുന്ന അവലംബങ്ങൾ

അവലംബങ്ങളിലെ പരാമർശങ്ങൾ താഴെ ചേർത്തിട്ടുണ്ട്.

  1. Development of Islamic movement in Kerala in modern times, by T. Muhammed Rafeeq ഡോക്ടറേറ്റ് പ്രബന്ധം, അലിഗഡ് യൂണിവേഴ്സിറ്റി, 2010)
    1. But the leaders who participated in the conference like K.M.Moulavi and Kattilassery Mohammed Moulavi agreed to the proposal of Erode conference. Consequently it led to form an organisation, Kerala Majlis al -Ulama on April 23, 1921 at Ottappalam with the support of Khilafath- Congress Conference (പേജ് 95)
    2. The scholars like Yusuf Izzuddin Moulavi, M.C.C. Abdul Rahman Moulavi, K.M.Moulavi etc. were the most prominent propagators. Their speeches and other activities helped to spread Islahi concept among the Muslims in Kerala (പേജ് 133)
    3. In 1937 M.K.Haji and K.M.Moulavi founded a madrasa and Izzathul Islam Association at Thirurangadi (പേജ് 134)
    4. 1950 April 20, the new organisation called Kerala Nadwat al Mujahideen started its functioning as a subordinate organisation of K.J.U. Hence, the Ulama organisation limited its activities to provide the guidelines to the movements of Kerala Nadwat al-Mujahideen. The first meeting of K.N.M. nominated K.M.Moulavi and N.V.Abdul Salam Moulavi as its President and Secretary respectively. (പേജ് 138-139)
    5. The powerful leaders of Sangam, K.M.Moulavi and Manappattu Kunnahammed Haji etc., were also the leaders of Muslim League. It was strongly criticized by Mohammed Abdul Rahman Sahib- The dual membership of Sangam workers negatively affected the activities of Aikya Sangam and ultimately led to its disintegration of Sangam. (പേജ് 147)
    6. K.M. Moulavi, the leader of Kerala Jami'at al-Ulama translated and published in Al- Murshid the book Musalman Aur Maujoodah Siyasi Kashmakash written by Abul Ala Maududi (പേജ് 166)
  2. Bastions of the Believers: Madrasas and Islamic Education in India By Yoginder Sikand
    1. Among the many Muslim organizations and movements in Kerala involved in promoting modern as well as Islamic education is the Kerala Nadwat ul-Mujahidin, commonly referred to simply as the Mujahid movement. Established in 1950, the movement grew out of the reformist efforts of the Kerala Muslim Aikya Sangha, formed in 1922, and then the Kerala Jami'at ul-'Ulama, set up in 1924. Several early leaders of the movement, such as K.M. Moulavi, E. Moidu Moulavi and Muhammad 'Abdur Rahman, were also involved in the anti-colonial struggle. (പേജ് 130)
  3. Islamic Reform and Colonial Discourse on Modernity in India By Jose Abraham
    1. K. M. Moulavi occupies a prominent place in the history of the islahi movement in Kerala during the twentieth century. It was his followers, who in 1952 formed the Kerala Nadvat-ul-Mujahideen to promote modern education and a socio-religious reform movement among the Mappilas. He was a well respected scholar for his authority on tafsir and fiqh, for his important fatwa, and for his efforts to establish the All Kerala Jamiat-ul-Ulema. It was, in 1921, at the Kerala Majlis al-Ulama conference which was chaired by Sayyid Murtaza Sahib, that K. M. Moulavi met Vakkom Moulavi for the first time.
    2. It was Vakkom Moulavi, who introduced him to the al-Manar journal and tafsir. Vakkom Moulavi and K. M. Moulavi respected each other greatly, with K. M. Moulavi acknowledging Vakkom Moulavi as his teacher (ustad) and Vakkom Moulavi always addressing K. M. Moulavi as "Moulavi Sahib." He became involved in Vakkom Moulavi's activities from 1923. K. M. Moulavi maintained close contact with Vakkom Moulavi, even after he left Travancore. According to Shahul Hamid, upon the death of Vakkom Moulavi, he wrote an obituary of the latter and sent it to Rashid Rida for publication in al-Manar.
    3. In 1922, he attended a public meeting organized by Congress workers during Gandhi's first visit to Trivandrum. It was K. M. Moulavi who translated Gandhi's message into Malayalam." On the next day, Vakkom Moulavi and K. M. Moulavi had a half-hour meeting with Gandhi at the Bhakti Vilas Mandir in Trivandrum.
  4. Educational Empowerment of Kerala Muslims: A Socio-historical Perspective, By U. Mohammed
    1. A well-known scholar, thinker and social reformer K.M. Moulavi had his early education in Tirurannadi and Paravanna. Later he joined Darul Uloom, Vazhakkad under the principalship of the great scholar Calilakath Kunhahamed Haji where well known scholars like EK Moulavi, E Moidu Moulavi and PK Moosa Moulavi were also studying at that time. Later Moulavi served the institution as a teacher and became a close associate of Kunhahamed Haji. Together they planned and implemented many innovative educational schemes in Darul Ulum. When subsequently Kunhahamed Haji left Vazhakkad to join Mannarghat Madrasah, KM Moulavi also followed him.
    2. K.M. Moulavi who returned from Kodungallur, when the case against him was withdrawn, was the prominent leader in the forefront of this relentless fight against un-islamic practices. He gave leadership to the Ulama and the common people alike and also took initiative in the establishment of educational institutions to spread religious and modern education among the Muslims community of Kerala. His notable contributions in the establishment of institutions such as Tirurangadi Orphanage, Madrasa, Oriental High School and various religious and cultural organizations in different parts of erstwhile Malabar are worth mentioning in this connection.
    3. In 1943, following the outbreak of a violent cholera in Malabar, thousands of Muslim women and children were left destitutes imploring the help of the community. With the initiative of K.M. Moulavi and M.K. Haji and with the active support extended by K.M. Seethi Saheb and Sathar Sait, a Yatheem Khana with 114 orphans came into being initially under JDT Islam and later under Tirurangadi Muslim Orphanage Committee.
    4. A number of learned and scholarly publications were sponsored by the Jamiyyat, the first one being al-Murshid published from Tirurangadi in February 1935 with K.M. Moulavi as the Chief Editor.
    5. So far translation was opposed by the orthodox clergy with the result that common man's acquaintance of Quran was restricted to mere recitation of it without grasping the meaning of its contents. With the initiative taken by K.M. Moulavi the translation of the first five parts was completed. Of these, Part-I was published by the Mujahid scholars, and Part-II by the Muslim Literature Society.
    6. In addition to such major works, the Mujahids took the lead to publish a large number of books and tracts educating the Muslim masses on religious and secular topics such as the compilation of a series of articles written by K.M. Moulavi in Al-Irshad, the Journal published by Aikya Sangham.
  5. Anti_European struggle by the mappilas of Malabar 1498_1921 AD, By Salahuddeen O.P
    1. The role of Congress Khilafat leaders like Abdu Rahiman Sahib, E. Moidu Moulavi, Ali Musliyar, K. M. Moulavi, Variyamkunnath Kunhammed Haji, M.P. Narayana Menon, Kattilasseri Muhammed Musliyar and Brahmadathan Namboodiripad, in propagating nationalist Khilafat ideals among the Mappilas and their efforts to strengthen the unity and accord among Hindus and Muslims have been assessed. (പേജ് 8)
    2. A fifty member permanent letter Khilafat committee was formed at Tirurangadi with Janab P.M. Pookaya Thangal as president, Ali Musliyar, K.M. Moulavi as Vice Presidents and K.P. Kunhi Pokker Haji Pottayil Kunhammed as secretaries(പേജ് 194)
    3. The Mappila leaders like Kattilasseri Muhammed Musliyar, K.M. Moulavi, Ali Musliyar, Vakkam Abdul Qadir Moulavi, Sayyid Alavi Koya Thangal and other leaders like Prakasham, K.P. Keshava Menon and M.P. Narayana Menon, however, insisted on the observance of non-violence to counter the provocation of authorities"'. "It was an "object lesson in non-violence" (പേജ് 201)
    4. Nevertheless the congress Khilafat leaders like Abdu-Rahiman Sahib, E. Moidu Moulavi, K.M. Moulavi, had vehemently opposed violence and disowned themselves from the rebellion, at the later stage. Leaders like Ali Musaliyar, Variamkunnath Kunhammad Haji and Chembrasseri Tangal were also against the violence and other excesses (പേജ് 226)
    5. Leaders like Vakkam Abdul Qadar Moulavi, Hamdani Tangal, K.M. Moulavi, E. K. Moulavi, Seethi Mohammad Sahib and others wished to reform the community and put an end to recurring of another 'ravage' in future. The formation of Kerala Muslim Aikya Sangam at Kodungallur in 1922 was a stepping stone in materialising the dreams of the leaders(പേജ് 228)
  6. Islam, Sufism and Everyday Politics of Belonging in South Asia Article By Nandagopal R Menon, book edited by Deepra Dandekar, Torsten Tschacher
    1. Important 'ulamā' such as Sayyid Sanaullah Makthi Thangal (1847-1912), Vakkom Abdul Khader Moulavi (1873-1932) and K.M. Moulavi (1886-1964) and organizations such as the Muslim Aikya Sangham (1922-34) and the Kerala Jamiatul Ulama (established 1924) are identified as the pioneers of this Islamic renaissance
    2. While the reformist E. Moidu Moulavi (1885-1995) became a Gandhian and active in the INC, others like K.M. Moulavi migrated to the princely state of Cochin at the height of the rebellion, though he initially was part of the Kerala Majlisul Ulama which led the Khilāfat agitation and functioned as the Kerala wing of the Deoband-linked Jamiat Ulama-e-Hind
    3. In the princely state of Travancore, Vakkom Moulavi was the publisher of the Malayalam newspaper Svadeśābhimāni (Patriot), which was banned and his press was confiscated for publishing news that criticized royal rule. Later, when the Muslim League was established in Kerala in 1936, several reformist 'ulamā' (K.M. Moulavi, K.M. Seethi Sahib) became part of the leadership.

--ഇർഷാദ്|irshad (സംവാദം) 07:01, 16 ഫെബ്രുവരി 2020 (UTC)[മറുപടി]

ഇത്രയും അവലംബങ്ങളുണ്ടായിരിക്കുമ്പോളാണ് ലേഖനം നീക്കപ്പെട്ടത്. എന്താണ് ഇതിന്റെ ന്യായം--ഇർഷാദ്|irshad (സംവാദം) 12:44, 18 ഫെബ്രുവരി 2020 (UTC)[മറുപടി]

തീരുമാനമറിയാൻ ഇവിടെ നോക്കുക --രൺജിത്ത് സിജി {Ranjithsiji} 16:10, 29 ഫെബ്രുവരി 2020 (UTC)[മറുപടി]

രൺജിത്ത് സിജി നീക്കം ചെയ്ത താളുകൾ

Ranjithsiji എന്ന അഡ്മിൻ മതിയായ ചർച്ചയോ സമവായമോ കൂടാതെ താളുകൾ നീക്കം ചെയ്തിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. വി.കെ. സജീവൻ ചർച്ച സമവായമായില്ല
  2. ഇബ്‌നു ഹജർ ഹൈതമി ചർച്ച സമവായമായില്ല
  3. ടി.ജി. മോഹൻദാസ്‌ ചർച്ച സമവായമായില്ല
  4. അൽ മഖർ ചർച്ചയേ നടന്നിട്ടില്ല.
  5. കെ.എം. മൗലവി ചർച്ച സമവായമായില്ല

മാത്രമല്ല താൾ നീക്കം ചെയ്യുമ്പോൾ ചേർക്കേണ്ട ഫലകം അദ്ദേഹം ചേർക്കുന്നില്ല. പരിചയക്കുറവാണോ എന്ന് സംശയമുണ്ട്. മറ്റ് അഡ്മിന്മാർ ഇടപെടുമെന്ന് കരുതുന്നു--ഇർഷാദ്|irshad (സംവാദം) 07:13, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

എന്റെപേര് തെറ്റായി എഴുതുന്നത് നിറുത്തണം. ഇത് എനിക്കിഷ്ടമല്ല. താങ്കളുടെ പേര് ഞാൻ വികലമായി എവിടെയും എഴുതിയിട്ടില്ല. പിന്നെ സമവായം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. സാധാരണ രീതിയിൽ ഒഴിവാക്കൽ ഫലകം ചേർത്ത് യാതൊരു പ്രതികരണവും ഉണ്ടാവാതിരിക്കുകയോ അല്ലെങ്കിൽ മതിയായ കാരണങ്ങൾ ഇല്ലാതിരിക്കുകയോ കാത്തിരിക്കൽ ഫലകം ഇല്ലാതിരിക്കുകയോ ചെയ്താൽ സ്വാഭാവികമായും ആ താൾ ഒഴിവാക്കപ്പെടും. കൂടുതൽ കാര്യങ്ങൾ മറ്റ് അഡ്മിൻമാർ ഇടപെട്ടുകഴിയുമ്പോൾ പറയാം. --രൺജിത്ത് സിജി {Ranjithsiji} 08:35, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

ക്ഷമിക്കണം സുഹൃത്തെ, തെറ്റായി (മന:പൂർവ്വമല്ല) പേര് എഴുതിയതിന്. കാത്തിരിക്കൽ ഫലകം എന്നത് എന്താണെന്ന് പോലും ധാരണയില്ല എന്നത് കഷ്ടമാണ്. അത് പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനങ്ങൾക്കുള്ളതാണ്. എന്റേത് തെറ്റിദ്ധാരണയാണോ എന്നറിയില്ല. തെറ്റാണെങ്കിൽ തിരുത്തുമല്ലോ. മേൽപ്പറഞ്ഞ ലേഖനങ്ങളിൽ പ്രതികരണങ്ങളുണ്ടായില്ല എന്നത് തെറ്റിദ്ധാരണാജനകമാണ്. അതിൽ ഒരു ലേഖനത്തിൽ മാത്രമാണ് ചർച്ച നടക്കാതിരുന്നിട്ടുള്ളത്. മറ്റുള്ളവയിലൊന്നും എതിരഭിപ്രായങ്ങളുയർന്നിട്ട് പോലും ചർച്ചയിലിടപെടാതെ നേരെ നീക്കം ചെയ്യുകയാണുണ്ടായത്.--ഇർഷാദ്|irshad (സംവാദം) 10:04, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

ഫലകം:Rescue ഇങ്ങനെയുള്ള ഒരു ഫലകം ഉള്ളതായി താങ്കൾക്ക് അറിയുമെന്ന് വിചാരിക്കുന്നു. അതിന്റെ താഴെ കൊടുത്തിരിക്കുന്ന വിവരം വായിച്ചുനോക്കുക. ലേഖനം നീക്കം ചെയ്യുക എന്ന ഫലകം ചേർക്കുകയും തീരുമാനമോ വോട്ടെടുപ്പോ നടത്താതിരിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ കുറച്ചുകാലത്തിനുശേഷം അവ മായ്ക്കാവുന്നതാണ്. മായ്ക്കരുത് എന്ന് സൂചിപ്പിക്കാനാണ് ഈ പറഞ്ഞ ഫലകം. ഇവ എവിടെയും കണ്ടിട്ടില്ല. തീരുമാനമോ വോട്ടെടുപ്പോ കണ്ടിട്ടില്ല. ഒരു കാര്യം ശരിയാണ് മായ്ചതിനുശേഷം ആ ചർച്ച അവസാനിപ്പിച്ചില്ല. തീരുമാനം രേഖപ്പെടുത്തിയില്ല. പിന്നീടുള്ള എല്ലാ ലേഖനത്തിലും തീരുമാനം രേഖപ്പെടുത്തിയാണ് പോയിട്ടുള്ളത്. പിന്നെ മായ്ക്കുന്നതിനുമുൻപ് ചർച്ചയിലിടപെടണമെന്നോ ചർച്ചയിലിടപെട്ടവർക്ക് മാത്രമേ ലേഖനം മായ്ക്കാനുള്ള അവകാശമുള്ളൂ എന്നോ ഒരു നയമുള്ളതായി എനിക്കറിയില്ല. കണ്ണിലഭ്യമായാൽ തരിക. --രൺജിത്ത് സിജി {Ranjithsiji} 11:43, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

എതിരഭിപ്രായമുള്ളപ്പോൾ സംവാദത്തിലിടപെടുകയായിരുന്നു വേണ്ടത് എന്നാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്. ഒരാൾ നീക്കണമെന്നും മറ്റൊരാൾ നീക്കരുതെന്നും (അവലംബങ്ങൾ ചേർത്തശേഷം) ആവശ്യപ്പെടുമ്പോൾ സമവായമില്ലാതെ എന്തുകൊണ്ട് നീക്കം ചെയ്യുന്നു എന്നതല്ലേ യഥാർത്ഥ പ്രശ്നം. അതിൽ നിന്ന് ഒളിച്ചോടരുത്. പിന്നെ കാത്തിരിക്കൂ ഫലകം മാറ്റി ഇപ്പോൾ റെസ്ക്യൂ ഫലകം ആയി അല്ലേ. അഡ്മിന്മാർക്ക് തന്നെ ഒരു നിശ്ചയമില്ലൊന്നിനും, പിന്നെ പാവം ഉപയോക്താക്കളുടെ കാര്യം പറയാനുണ്ടോ?.--ഇർഷാദ്|irshad (സംവാദം) 12:23, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

താങ്കൾക്ക് രണ്ടുഫലകങ്ങളെപ്പറ്റിയും നിശ്ചയമുണ്ട് എന്നുകരുതി പറഞ്ഞതാണ്. ഈ രണ്ടുഫലകവും വളരെ കാലമായി ഉപയോഗിക്കുന്നതുമാണ്. രണ്ടും വിവിധ അവസരങ്ങളിലും ഉപയോഗിച്ച് കണ്ടിട്ടുമുണ്ട്. എനിക്ക് എതിരഭിപ്രായമുള്ളതുകൊണ്ടല്ല ലേഖനം മായ്ചത് ഒരു ഒഴിവാക്കൽ അഭ്യർത്ഥനക്ക് തീരുമാനമാവുകയോ (വോട്ടെടുപ്പ്, തീരുമാനം) കാത്തിരിക്കു സോറി റെസ്ക്യൂ ഫലകമോ ഇല്ലാതിരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ആ ലേഖനം മായ്ക്കാം. അങ്ങനെയേ വിക്കിപീഡിയയിലെ മോശം ലേഖനത്തിന്റെ എണ്ണം പരിമിതപ്പെടുത്തി നല്ല വിജ്ഞാനകോശമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. എതിർപ്പുണ്ടെങ്കിൽ പറയുകയും തീരുമാനമെടുക്കുന്നതുവരെ ആ ചർച്ച പിൻതുടരുകയും അവസാനം ഫലകം നീക്കം ചെയ്യുകയും വേണം. ഇനി ശ്രദ്ധേയതാ ഫലകം ശ്രദ്ധിച്ച് വായിക്കുക. അതിൽ പറയുന്നതുപോലെ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യപ്പെടാം. അതിന് ഒഴിവാക്കൽ ഫലകം പോലും വേണമെന്നില്ല. സംവാദത്താളിലെ തീരുമാനം മാത്രം മതി. അതുകൊണ്ട് ചർച്ചയിലിടപെട്ടില്ല എന്നത് ഒരു കാരണമേ അല്ല. സമവായത്തിലെത്താത്ത ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനും കഴിയില്ല. ഈ ലേഖനങ്ങളിൽ എന്തുകൊണ്ട് വോട്ടെടുപ്പോ തീരുമാനമോ നടന്നില്ല എന്നതാണ് പ്രധാന വിഷയം. അതുകൊണ്ട് ഞാൻ ചെയ്തത് നൂറുശതമാനം ശരിയായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 12:48, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

ഞാൻ ഡിലീറ്റ് ചെയ്ത എല്ലാതാളിന്റെയും എഎഫ്ഡി ക്ലോസ് ചെയ്തിട്ടുണ്ട്. മതിയായ കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതെല്ലാം വിട്ടുപോയതാണ്. എങ്കിലും എല്ലാം നിയമമനുസരിച്ച് ക്ലിയർ ചെയ്തിട്ടുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 14:20, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

മൊഈനുദ്ദീൻ ചിശ്തി

മൊഈനുദ്ദീൻ ചിശ്തി എന്ന ലേഖനത്തിൽ user:YOUSAFVENNALA‎ നടത്തിവരുന്ന തിരുത്തലുകൾ പ്രധാനമായും ഈ താളിൽ നിന്നുള്ള പകർത്തലാണ്. ആ തിരുത്തലുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്നു. ഇടയിൽ മറ്റൊരു ഉപയോക്താവിന്റെ തിരുത്തൽ ഉള്ളതിനാൽ എനിക്ക് മുൻപ്രാപനം ചെയ്യാൻ കഴിയില്ല.--ഇർഷാദ്|irshad (സംവാദം) 12:42, 18 ഫെബ്രുവരി 2020 (UTC)[മറുപടി]

അഡ്മിൻസ് പ്ലീസ്--ഇർഷാദ്|irshad (സംവാദം) 11:30, 29 ഫെബ്രുവരി 2020 (UTC)[മറുപടി]
checkY ചെയ്തു. ആ യൂസർ നടത്തിയ പകർപ്പവകാശ ലംഘനങ്ങക്കു മുമ്പുള്ള വേർഷൻ റീസ്റ്റോർ ചെയ്തിട്ടുണ്ട്. Akhiljaxxn (സംവാദം) 11:54, 29 ഫെബ്രുവരി 2020 (UTC)[മറുപടി]

വകതിരിവില്ലാത്ത മായ്ക്കൽ

ആരെങ്കിലും നാമനിർദ്ദേശം ചെയ്തെന്ന് കരുതി താൾ മായ്ക്കേണ്ടതില്ല. സാമാന്യബുദ്ധി എന്നൊന്നുണ്ട്. ഇന്ന് മണിമാല എന്ന വൃത്തം മായ്ച്ചിരിക്കുന്നത് കണ്ടു. അത് വൃത്തമാണെന്നും അതിന്റെ ലക്ഷണവും നൽകിയിരിക്കുന്ന താളാണ്. കാര്യനിർവാഹകർക്ക് കൈത്തരിപ്പ് മാറ്റാനുള്ള വഴിയല്ല മായ്ക്കലും തടയലും അടക്കമുള്ള കാര്യനിർവാഹക ഉപകരണങ്ങൾ. അല്ലെങ്കിൽ പ്രധാനതാളിൽ അടക്കം ലേഖനങ്ങളിൽ ഉണ്ടാകാറുള്ള ശൈലീഭംഗങ്ങൾ ശരിയാക്കാൻ ഈ കൈത്തരിപ്പുകൾ പുനരുപയോഗിച്ച് വിക്കിപീഡിയ മെച്ചപ്പെടുത്തണം എന്നഭിപ്രായം. നന്ദി--പ്രവീൺ:സം‌വാദം 14:49, 28 ഫെബ്രുവരി 2020 (UTC)[മറുപടി]

സാമാന്യബുദ്ധി ഉപയോഗിച്ചതു കൊണ്ടാണ് മണിമാല എന്ന താൾ നീക്കം ചെയ്തത്. 2017 മുതൽ ഒറ്റവരി ലേഖനമായി നിൽക്കുന്ന ആ ലേഖനത്തിന്റെ ഉള്ളടക്കം ലക്ഷണം-- "'ആറാറിഹതം യം തം യം മണിമാലാ "'.

എന്നത് മാത്രമാണ്. ഏതു വിഷയത്തെ കുറിച്ചുള്ള ലേഖനമാണോ ആ വിഷയത്തെ കുറിച്ചുള്ള ബേസിക് കാര്യങ്ങൾ പോലും കഴിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി നില നിൽക്കുന്ന ഈ താളിൽ ഇല്ല. ഇത്തരം താളുകൾ നീക്കം ചെയ്യാൻ നമുക്കിവിടെ നയം ഉണ്ട് .വിക്കിപീഡിയ ഒരു നിഘണ്ടുവല്ല] അത് പോലെ വിജ്ഞാനകോശത്തിനനുയോജ്യമായ ഉള്ളടക്കം എന്നിവ നോക്കുക. ഇത്തരം അടിസ്ഥാനപരമായ അറിഞ്ഞിരിക്കേണ്ട നയങ്ങൾ ബ്യൂറോക്രറ്റുകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വകതിരിവില്ലാതെ മറ്റു ഉപയോക്താക്കളുടെ അഭിപ്രായം പോലും തേടാതെ വിഷയത്തിൽ ഇൻവോൾവ്ഡ് ആയിട്ടും അല്ലാതെയും താളുകളുടെ തലക്കെട്ടുകൾ മാറ്റുകയും അത് പോലെ നീക്കം ചെയ്ത താളുകൾ സമവായമില്ലാതെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് ചെയ്യുന്നത്, മറ്റു എഡിറ്റേർഡ്‌സിനെ ഗുണ്ടകൾ , തുടങ്ങി വ്യക്തിപരമായി ആക്രമിക്കുന്നതും തീർത്തും ശരിയായ നടപടിയല്ല. Akhiljaxxn (സംവാദം) 10:28, 29 ഫെബ്രുവരി 2020 (UTC)[മറുപടി]

എന്തായാലും കാര്യനിർവ്വാഹകർക്കു കൈത്തരിപ്പു തീർക്കാനുള്ള സ്ഥലമല്ല എന്നതു ശരിതന്നെ, കൈത്തരിപ്പു മാറ്റാനായി മായ്ക്കലും തടയലും ആരെങ്കിലും നടത്തിയതായി സമീപകാലത്തൊന്നും കണ്ടിട്ടുമില്ല. സത്യത്തിൽ അതു വൃത്തമാണെന്ന് നിലവിലുള്ള സൂചനയിൽനിന്ന് സാധാരണക്കാരായ ആർക്കെങ്കിലും മനസിലായോ, ഇനിയും മനസിലാകുമോ എന്നതുതന്നെ സംശയമാണ്. വാലും തുമ്പുമില്ലാത്ത ഇത് വർഷങ്ങൾക്കിപ്പുറവും അതുപോലെ തന്നെ നിലനിൽക്കുന്നതു ശ്രദ്ധിക്കുക. എന്നാൽ ഇതേക്കുറിച്ച് അറിവുള്ള വ്യക്തികൾ അതു വിപുലീകരിക്കുവാനോ മനസിലാകുന്ന രീതിയിൽ തിരുത്തിയെഴുതുവാനോ സൂചനകൾ നൽ‌കുവാനോ ശ്രമിച്ചിട്ടുമില്ല, ശ്രമിക്കുന്നുമില്ല. ഇങ്ങനെ

ലക്ഷണം-- "'ആറാറിഹതം യം തം യം മണിമാലാ "' എന്നത് മണിമാലയെന്ന വൃത്തമാണെന്ന് 2017 മുതലുള്ള കാലത്ത് എത്രപേർക്കു മനസിലായിക്കാണും? സാധാരണക്കാർക്കോ സാമാന്യബുദ്ധിയുള്ളവർക്കോ അതു മനസിലാകണ്ടേ. ഒരു പൂർണ്ണ വാക്യമെങ്കിലും ഇതിലുണ്ടോന്നു സംശയം. ആരെങ്കിലും നിർദ്ദേശിച്ചുവെന്നതോ അല്ലെങ്കിലും മായ്ച്ചുവെന്നതോ അക്ഷന്തവ്യമായ ഒരു തെറ്റാണെന്നും തോന്നില്ല്ല. സമാന്യബുദ്ധിയില്ലാത്തവരാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നു കരുതുന്നതും ശരിയല്ല. ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഇവിടെ പലരും പ്രവർത്തിക്കുന്നത് എന്നതിനാൽ അവരുടെ ആത്മാർത്ഥതയെ നമുക്കു ചോദ്യം ചെയ്യാതെയിരിക്കാം.Malikaveedu (സംവാദം) 11:24, 29 ഫെബ്രുവരി 2020 (UTC)[മറുപടി]

എന്താണ് താളിലുള്ള അടിസ്ഥാന വിവരങ്ങൾ ഇല്ല എന്ന് പറയുന്നത്. അത് വൃത്തമാണെന്ന കാര്യവും അതിന്റെ ലക്ഷണവും താളിൽ വ്യക്തമായിട്ടുണ്ടല്ലോ. ആവശ്യമുള്ളവർക്ക് ലക്ഷണം മനസ്സിലാക്കാനും കഴിയും. താങ്കൾക്ക് മനസ്സിലാവാത്തതൊന്നും വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ പാടില്ലയോ? സമവായമില്ലാതെ പുനഃസ്ഥാപിക്കേണ്ടി വന്നത്, യാതൊരു നീതീകരണവുമില്ലാത്ത താൾ മായ്ക്കൽ തുടരേണ്ട ഒരുകാര്യവുമില്ലാത്തതിനാലാണ്. കാര്യനിർവാഹകന് ബോദ്ധ്യപ്പെട്ട താളല്ല എന്ന ഒറ്റക്കാരണം കൊണ്ട് വിവരം തേടിയെത്തുന്നവർ നിരാശരാകേണ്ടകാര്യവുമില്ല. :-) ഒറ്റവരിയേ ഉള്ളു എന്ന് കരുതി അത് മായ്ക്കണം എന്നൊന്നുമല്ല നയം പറയുന്നത്, താങ്കൾക്ക് മെച്ചപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ വിട്ടേക്കുക, മറ്റാരെങ്കിലും ചെയ്തേക്കും, അതിന് ആരും കാലയളവ് നിർണ്ണയിച്ചും കൊടുക്കേണ്ടതില്ല.--പ്രവീൺ:സം‌വാദം 03:40, 3 മാർച്ച് 2020 (UTC)[മറുപടി]
വിക്കിപീഡിയയിൽ തന്നെ ലഭ്യമായ വിവരങ്ങൾ വികസിപ്പിച്ചെഴുതാൻ നോക്കിയിട്ടുണ്ട്. തൃപ്തിപ്പെടുമോ എന്നറിയില്ല.--പ്രവീൺ:സം‌വാദം 05:36, 3 മാർച്ച് 2020 (UTC)[മറുപടി]
|ഏന്മാന്മാർക്ക് തൃപ്തിപ്പെടില്ല. ഈഗോയെ സാറ്റിസ്ഫൈ ചെയ്യാനുള്ള, അൺടർഗ്രൗണ്ട് കളിക്ക് ഈമെയിൽ ഡിസ്ക്ഷൻ സ്റ്റാർട്ട് ചെയ്തുകാണും —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:ഒരു ഐ.പി. വിലാസം (സംവാദം)
നീക്കം ചെയ്ത വേർഷൻ AFD യിൽ വന്ന സമയത്തു മൂന്ന് വർഷത്തിലധികമായി ഏതു വിഷയത്തെ കുറിച്ചുള്ള ലേഖനമാണോ ആ വിഷയത്തെ കുറിച്ചുള്ള ബേസിക് കാര്യങ്ങൾ പോലും ഇല്ലാതെ വിജ്ഞാനകോശത്തിനനുയോജ്യമായ ഉള്ളടക്കം ഇല്ലാതെ ഒരു നിഘണ്ടുവിനെ പോലെ ഉണ്ടായിരുന്ന ഒരു ലേഖനമാണ് അതിനാലാണ് അത് നീക്കം ചെയ്തത്. ഇപ്പോഴത്തെ വേർഷൻ തൃപ്തികരമാണ് .Akhiljaxxn (സംവാദം) 15:26, 3 മാർച്ച് 2020 (UTC)[മറുപടി]
പറഞ്ഞത് തന്നെ ആവർത്തിച്ചാൽ ജെനുവിൻ താൾ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും ഇല്ലാതെ മായ്ച്ചത് പോലുള്ള പരമാബദ്ധങ്ങൾ ശരിയായി മാറുകയില്ല. എങ്കിലും താങ്കൾക്ക് താൾ നിലവിൽ താങ്കൾക്ക് തൃപ്തികരമായി എന്നറിഞ്ഞതിൽ വളരെ ആശ്വാസവും സന്തോഷവും ഉണ്ട്, ;-). നന്ദി.--പ്രവീൺ:സം‌വാദം 15:46, 3 മാർച്ച് 2020 (UTC)[മറുപടി]
താൾ ജെനുവിൻ അല്ലെന്നു ഒരു ഉപയോക്താവിന് തോന്നുകയും അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്ത അവസരത്തിൽ വേറെ യൂസർ അതിനോട് അനുകൂലിക്കുകയും ചെയ്ത അവസരത്തിൽ ആണ് ലേഘനം നീക്കം ചെയ്തത്. അത് പരമാബദ്ധമായിട്ടു തോന്നേണ്ട കാര്യമോ താങ്കൾ ഉന്നയിച്ച പോലെ ഉള്ള ഭാഷയിൽ ആരോപങ്ങങ്ങൾ ഉന്നയിക്കേണ്ട കാര്യവും ഇല്ല. Akhiljaxxn (സംവാദം) 15:59, 3 മാർച്ച് 2020 (UTC)[മറുപടി]

വിശ്വസനീയമല്ലാത്ത സ്രോതസ്സുകൾ

Non reliable sources എന്നതിൽ എന്തൊക്കെയാണ് വരുന്നത്.

  • പ്രാഥമിക സ്രോതസ്സുകളെയൊക്കെ വിശ്വസനീയമല്ലാത്ത സ്രോതസ്സുകൾ എന്ന് പറയേണ്ടതുണ്ടോ?.
  • മതസംഘടനകൾ, രാഷ്ട്രീയസംഘടനകൾ നടത്തുന്ന പ്രസിദ്ധീകരണങ്ങളെയൊക്കെ ഈ മുദ്ര കുത്തേണ്ടതുണ്ടോ?
    • എതിരാളികളെ ഇകഴ്ത്തുന്ന പ്രസ്താവനകൾക്ക് അവ അവലംബമാക്കരുതെന്നേ നയങ്ങളിൽ നിന്ന് മനസ്സിലാവുന്നുള്ളൂ.
    • അപകീർത്തികരമല്ലാത്ത മറ്റു കാര്യങ്ങൾക്ക് അവലംബമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കുന്നു.
    • അവകാശവാദങ്ങൾക്കല്ലാതെ സാധാരണ വിവരങ്ങൾക്ക് പ്രാഥമിക സ്രോതസ്സുകൾ ഉപയോഗിക്കാമെന്ന് നയത്തിൽ കാണുന്നുണ്ട്.
  • ഒരേ അവലംബം തന്നെ ഒരു ലേഖനത്തിൽ Reliable ആകുമ്പോൾ തന്നെ മറ്റൊരു ലേഖനത്തിൽ Non Reliable ആയേക്കാം.

ഈ വിഷയങ്ങൾക്ക് ഒരു വ്യക്തത ആവശ്യമുണ്ടെന്ന് കരുതുന്നു. ചർച്ചക്കായി സമർപ്പിക്കുന്നു.

Non reliable എന്ന് പറഞ്ഞ് ഇത്തരം അവലംബങ്ങൾ നീക്കുന്ന പ്രവണത കാണുന്നതാണ് ഈ കുറിപ്പിന് ആധാരം--ഇർഷാദ്|irshad (സംവാദം) 23:43, 2 മാർച്ച് 2020 (UTC)[മറുപടി]

പ്രാഥമിക സ്രോതസ്സുകൾ

പ്രാഥമിക സ്രോതസ്സുകൾ ശ്രദ്ധേയതയ്ക്കായി അല്ലാതെ ഉപയോഗിക്കാമെന്ന് നയമുണ്ടോ? ചോദിക്കാൻ കാരണം: User:Irshadpp എന്ന ഉപയോക്താവ് കെ.സി. അബ്ദുല്ല മൗലവി എന്ന ലേഖനത്തിൽ നിന്നും “പ്രാഥമിക സ്രോതസ്സുകൾ ശ്രദ്ധേയതയ്ക്കായി അല്ലാതെ ഉപയോഗിക്കാമെന്ന് നയമുണ്ട്” എന്ന് കാരണം പറഞ്ഞുകൊണ്ട് മുൻപ്രാപനം ചെയ്തതായി കാണുന്നു. ❁ഓദർ❁ (❁ഡം❁) 06:08, 3 മാർച്ച് 2020 (UTC)[മറുപടി]

ഇതാ വ്യക്തികളുടെ അടിസ്ഥാനയോഗ്യത എന്നിടത്ത് ഇങ്ങനെ കാണാം.
ഒരു ലേഖനത്തിലെ വിഷയത്തിന്റെ ഉള്ളടക്കത്തിന് തെളിവായി പ്രാഥമിക സ്രോതസ്സുകൾ ഉപയോഗിക്കാമെങ്കിലും ഇവ ശ്രദ്ധേയത അളക്കുന്നതിനായി ഉപയോഗിക്കാവുന്നതല്ല.

--ഇർഷാദ്|irshad (സംവാദം) 07:24, 3 മാർച്ച് 2020 (UTC)[മറുപടി]

ഒരു ലേഖനത്തിലെ സ്രോതസ്സുകൾ ആ ലേഖനത്തിന്റെ ശ്രദ്ധേയത മാത്രമല്ല ആധികാരികത കൂടെ നൽകുന്ന ഒന്നാണ്. അതുകൊണ്ടു ഒരു സംഘടനയെ കുറിച്ചോ അതിനോട് ബന്ധപ്പെട്ട വ്യക്തിയെകുറിച്ചോ ഒരു ലേഖനമെഴുതുമ്പോൾ അത് അവരുടെയോ മൗത്പീസിനെ അവലംബം ആക്കിയിട്ടുള്ളതാകരുത്.പ്രാഥമിക സ്രോതസ്സുകൾ ശ്രദ്ധേയതയ്ക്കായി അല്ലാതെ ഉപയോഗിക്കാമെന്ന് നയമുണ്ടെങ്കിലും ഒരു ലേഖനം മുഴുവൻ പ്രാഥമിക സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളത് എന്നർത്ഥമില്ല. Akhiljaxxn (സംവാദം) 15:49, 3 മാർച്ച് 2020 (UTC)[മറുപടി]
അങ്ങനെ ഉള്ളവയുടെ ശ്രദ്ധേയത ചോദ്യം ചെയ്യാമല്ലോ. ഉള്ളടക്കത്തിന് പ്രഥമവും ദ്വിതീയവും മൂന്നാം കക്ഷിയുമൊക്കെയാവാം എന്നാണ് നയം. നയം മാറ്റാമെങ്കിൽ ചർച്ച ചെയ്ത് മാറ്റാവുന്നതാണ്. --ഇർഷാദ്|irshad (സംവാദം) 17:00, 3 മാർച്ച് 2020 (UTC)[മറുപടി]
അങ്ങനെ ഉള്ളവയുടെ ശ്രദ്ധേയത മാത്രം ആണ് ചോദ്യം ചെയ്തതും നീക്കം ചെയ്തിട്ടുള്ളതും. Akhiljaxxn (സംവാദം) 19:06, 3 മാർച്ച് 2020 (UTC)[മറുപടി]

Irshadppയുടെ നശീകരണ പ്രവർത്തനങ്ങൾ

  • Irshadpp എന്ന ഉപയോക്താവ് തുടർച്ചയായി വിവിധ ലേഖനങ്ങളിൽ സ്വതാത്പര്യം സംരക്ഷിക്കാനായി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായി കരുതപ്പെടുന്നു. വിവിധ ലേഖനങ്ങളിൽ ചേർത്തിട്ടുള്ള ഉള്ള മെയിൻറനൻസ് ഫലകങ്ങൾ മലയാളം വിക്കിപീഡിയയുടെ നയപരമായ കാരണങ്ങളില്ലാതെ നീക്കുകയും സമ്മറിയിൽ സംവാദത്താളിൽ ഇതിനെക്കുറിച്ച് പരാമർശിച്ചില്ല എന്ന് പറയും ചെയ്യാറുണ്ട്. ❁ഓദർ❁ (❁ഡം❁) 07:29, 4 മാർച്ച് 2020 (UTC)[മറുപടി]
  • Irshadpp എന്ന ഉപയോക്താവ് ഇംഗ്ലീഷ് വിക്കിപീഡിയയിലും തുടർച്ചയായി സ്വതാത്പര്യ സംരക്ഷിക്കാനായി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ആയതിനാൽ cross wiki investigation-ന് ശിപാർശ ചെയ്യപ്പെടാമെന്ന് കരുതുന്നു. ❁ഓദർ❁ (❁ഡം❁) 19:09, 8 മാർച്ച് 2020 (UTC)[മറുപടി]

സംവാദം

അവലംബത്തിൽ അങ്ങനെയേ ഉള്ളൂ, അതു കൊണ്ടാണ്. അങ്ങനെ ഒറിജിനൽ റിസർച്ച് പാടില്ലല്ലോ--ഇർഷാദ്|irshad (സംവാദം) 08:02, 4 മാർച്ച് 2020 (UTC)[മറുപടി]
ഇർഷാദ്|irshad ഒറിജിനൽ റിസർച്ച് എന്നാൽ അവലംബത്തിൽ ഇല്ലാത്ത വിവരങ്ങൾ ഉണ്ടെന്ന് എഴുതുന്നതാണ്. അങ്ങനെ ചെയ്യാൻ പാടില്ല. അവലംബത്തിൽ എങ്ങനെയാണോ ഉള്ളത് അങ്ങനെയേ പാടുള്ളു. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് കാണുക. Akhiljaxxn (സംവാദം) 20:34, 6 മാർച്ച് 2020 (UTC)[മറുപടി]
@Akhiljaxxn:, നന്ദിയുണ്ട് സാറേ. പത്ത് വർഷത്തിലധികമായി വിക്കിയിൽ എത്തിയിട്ട്. അങ്ങനെ ഞാൻ എവിടെയെങ്കിലും എഴുതി എന്നാണോ സാർ ഉദ്ദേശിച്ചത്. നല്ല ബോധത്തോടെ തന്നെയാണ് എന്തെങ്കിലും കുറിക്കുന്നുണ്ടെങ്കിൽ കുറിക്കുന്നത്. --ഇർഷാദ്|irshad (സംവാദം) 21:55, 6 മാർച്ച് 2020 (UTC)[മറുപടി]
താങ്കൾ അങ്ങനെ ഒറിജിനൽ റിസർച്ച് നടത്തി എന്നാണ് Authordom ആരോപിച്ചത്. അതിനുള്ള താങ്കളുടെ മറുപടിയും അത് സാധൂകരിക്കുന്നു.താങ്കൾ നടത്തിയ WP:OR ന്റെയും WP:SYNTH ന്റെയും ചില ഉദാഹരണങ്ങളിതാ 1, 2. Akhiljaxxn (സംവാദം) 10:02, 7 മാർച്ച് 2020 (UTC)[മറുപടി]
എന്റെ മറുപടി എങ്ങനെയാണ് @Authordom: ന്റെ ആരോപണത്തെ സാധൂകരിക്കുന്നത്. ശരിക്ക് വായിച്ചുനോക്കാതെ ഓരോന്ന് വിളിച്ച് പറയരുത്. മറ്റുള്ള രണ്ടും താങ്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ മാത്രമാണ്.--ഇർഷാദ്|irshad (സംവാദം) 13:20, 7 മാർച്ച് 2020 (UTC)[മറുപടി]
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ലേഖനത്തിൽ Irshadpp, ഇ.മൊയ്തു മൗലവി, കെ.എം. മൗലവി എന്നിവരെ സാമൂഹിക പരിഷ്കർത്താക്കൾ ആയി സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്നും എന്നാൽ അതിനായി താങ്കൾ നൽകിയിട്ടുള്ള അവലംബം പ്രകാരം പരിഷ്കർത്താവ് എന്ന് മാത്രമേ സ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്ന് authordom പറയുന്നു. ഇതിനര്ത്ഥം വിക്കിപീഡിയ:പരിശോധനായോഗ്യത പരാജയപെട്ടു എന്നല്ലേ മനസിലാക്കേണ്ടത്?. ഇനി ഇതിനുള്ള താങ്കളുടെ മറുപടി അവലംബത്തിൽ അങ്ങനെയേ ഉള്ളൂ, അതു കൊണ്ടാണ്. അങ്ങനെ ഒറിജിനൽ റിസർച്ച് പാടില്ലല്ലോ. അവലംബത്തിൽ അങ്ങനെയേ ഉള്ളൂ, അതു കൊണ്ടാണ് എന്ന് താങ്കൾ പറയുന്നത് authordom ആരോപിക്കുന്നത് എന്നതാണോ അത് ശരിവക്കുക അല്ലെ ചെയ്യുന്നത്?. Akhiljaxxn (സംവാദം) 18:25, 7 മാർച്ച് 2020 (UTC)[മറുപടി]
ഒരു കാര്യത്തിൽ ഇടപെടുകയാണെങ്കിൽ ആ കാര്യത്തെ പറ്റി അത്യാവശ്യം അറിഞ്ഞിരിക്കുക എന്നത് നന്നായിരിക്കും. @Akhiljaxxn: ഓതർഡം എഴുതിയത് ശരിക്ക് വായിച്ചില്ല, എന്റെ മറുപടിയും.
  • അദ്ദേഹം ആരോപിച്ചത് ഇങ്ങനെ,
ഇ. മൊയ്തു മൗലവിയെയും കെ.എം. മൗലവിയെയും സാമൂഹിക പരിഷ്കർത്താക്കളായി കാണിക്കുന്നു എന്നാണ്. അവരെ ഇസ്‌ലാഹി പരിഷ്കർത്താക്കൾ എന്നേ അവലംബപ്രകാരം പറയാനാവൂ.
  • ഞാൻ പറഞ്ഞത്,
അവിടെയുള്ള അവലംബപ്രകാരം ചാലിലകത്തിന്റെ ശിഷ്യനായ ഇ. മൊയ്തു മൗലവിയ്ക്കാണ് ഞാൻ സ്വാതന്ത്ര്യസമര പ്രവർത്തകൻ എന്നും സാമുഹ്യ പരിഷ്കർത്താവ് എന്നും ചേർത്തത്.
  • ഞാൻ അതിന് ചേർത്ത അവലംബം ഇങ്ങനെ വായിക്കാം,
“Besides, the political leaders associated with Khilafath Movement in Malabar, like E. Moidu Moulavi, Mohemad Abdurahiman Sahib, K.M. Moulavi and E.K. Moulavi were also active in it. Basically it was an association of the educated Muslim middle class and the enlightened religious leadership of the community and lacked popular support”.
അവലംബങ്ങൾ കൂട്ടിക്കുഴച്ച് പ്രശ്നമുണ്ടാക്കാനാണ് ഓദർഡം ശ്രമിക്കുന്നത്. എന്താണ് സംഭവം എന്നറിയാതെ അഖിലും ചാടിയിറങ്ങുന്നു.--ഇർഷാദ്|irshad (സംവാദം) 22:32, 7 മാർച്ച് 2020 (UTC)[മറുപടി]
@Irshadpp: താങ്കൾ പരാമർശിച്ച അവലംബത്തിൽ social reformer എന്നോ സമാനമായ അർത്ഥങ്ങളുള്ള മറ്റെന്തെങ്കിലും പദങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ? ❁ഓദർ❁ (❁ഡം❁) 01:52, 8 മാർച്ച് 2020 (UTC)[മറുപടി]
ഇർഷാദ് എന്താണ് പ്രശ്നം എന്നും താങ്കൾ എന്താണ് ചേർത്തത് എന്നും മനസിലാക്കി കൊണ്ടുതന്നെയാണ് ഞാൻ സംശയം ഉന്നയിച്ചത്.അവിടെയുള്ള അവലംബപ്രകാരം താങ്കൾ സാമുഹ്യ പരിഷ്കർത്താവ് എന്നു ചേർത്തത് ആ അവലംബത്തിൽ പറയാത്ത കാര്യത്തെ ആണ്. Akhiljaxxn (സംവാദം) 06:32, 8 മാർച്ച് 2020 (UTC)[മറുപടി]
  • ജലാലുദ്ദീൻ ഉമരി ലേഖനത്തിൽ കാരണം സഹിതം ചേർത്ത ഭാഗങ്ങൾ അകാരണമായി Irshadpp നീക്കം ചെയ്തിരിക്കുന്നു. തെളിവ്. ❁ഓദർ❁ (❁ഡം❁) 11:33, 7 മാർച്ച് 2020 (UTC)[മറുപടി]
  • Irshadpp പ്രത്യേക താൽപര്യം പ്രകടിപ്പിക്കാറുള്ള മലയാളം, ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനങ്ങളിൽ പരിപാലന ഫലകങ്ങൾ ചേർക്കുമ്പോൾ സംവാദത്താളിൽ പരാമർശിച്ചില്ലെന്ന് പറഞ്ഞ് നീക്കം ചെയ്യാറുണ്ട്. അതേ സമയം അദ്ദേഹത്തിന് താത്പര്യമില്ലാത്ത ലേഖനങ്ങളിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പ്രസ്തുത നിയമം പാലിച്ചതായി കാണാറില്ല. ❁ഓദർ❁ (❁ഡം❁) 13:59, 11 മാർച്ച് 2020 (UTC)[മറുപടി]
പ്രിയ സുഹൃത്തെ, ചില ഫലകങ്ങൾ ചേർക്കുമ്പോൾ സംവാദത്തിൽ ചേർക്കണമെന്നുണ്ട്. ഉദാഹരണത്തിന് POV, COI, വൃത്തിയാക്കൽ തുടങ്ങിയ ഫലകങ്ങൾ. എന്നാൽ ആധികാരികത, ശ്രദ്ധേയത എന്നിവക്ക് സംവാദത്തിൽ ചേർക്കൽ നിർബന്ധമില്ല.--ഇർഷാദ്|irshad (സംവാദം) 20:39, 11 മാർച്ച് 2020 (UTC)[മറുപടി]
ഈ പ്രസ്താവനയും ഒറിജിനൽ റിസർച്ച് ആണോ? ❁ഓദർ❁ (❁ഡം❁) 12:47, 17 മാർച്ച് 2020 (UTC)[മറുപടി]
"മായ്ക്കുക" എന്ന ഫലകം ചേർക്കുമ്പോൾ സംവാദത്തിൽ ചേർക്കേണ്ടതുണ്ടോ? @Irshadpp: വിവിധ ലേഖനങ്ങളിൽ പ്രസ്തുത ഫലകം ചേർക്കുമ്പോൾ സംവാദതാളിൽ പരാമർശിക്കാറില്ല. അതേസമയം പ്രസ്തുത ഫലകം നീക്കം ചെയ്യുമ്പോൾ പാടില്ലെന്ന് വായിക്കാറുമുണ്ട്. ❁ഓദർ❁ (❁ഡം❁) 12:54, 17 മാർച്ച് 2020 (UTC)[മറുപടി]
മായ്ക്കുക ഫലകം ചേർക്കുമ്പോൾ എവിടെയാണ് ചർച്ച ചെയ്യാറുള്ളതെന്ന് നന്നായി അറിയുന്ന ആളാണ് @Authordom:. ഒരുപാട് മായ്ക്കൽ നിർദ്ദേശങ്ങളൊക്കെ നടത്തിയ ആളാണല്ലോ. en.wiki യിലും ഒരുപാട് കണ്ടിരുന്നു. എന്നിട്ടാണ് ലേഖനത്തിലെ മായ്ക്കൽ ഫലകം കൂളായി നീക്കം ചെയ്യുന്നത്.--ഇർഷാദ്|irshad (സംവാദം) 15:24, 17 മാർച്ച് 2020 (UTC)[മറുപടി]
@Irshadpp: എൻറെ വിവരത്തെ കുറിച്ചും പരിചയത്തെ കുറിച്ചും നിങ്ങളോട് ചോദിച്ചിട്ടില്ല. നിങ്ങൾ ചില ഫലകങ്ങൾ ചേർക്കുമ്പോൾ സംവാദത്താളുകളിൽ രേഖപ്പെടുത്തണമെന്നും മറ്റു ചില ഫലകങ്ങൾ ചേർക്കുമ്പോൾ സംവാദത്താളിൽ രേഖപ്പെടുത്തേണ്ട എന്നും യാതൊരു നയാടിസ്ഥാനവുമില്ലാതെ അവകാശപ്പെടുന്നതിനെ കുറിച്ചാണ് ഞാൻ നിങ്ങളോട് വ്യക്തത ആവശ്യപ്പെട്ടത്. ❁ഓദർ❁ (❁ഡം❁) 15:50, 17 മാർച്ച് 2020 (UTC)[മറുപടി]
റൂട്ടീൻ കവറേജിനപ്പുറത്ത് ഉള്ള ഒരേ ഒരവലംബമാണ് [

https://shodhganga.inflibnet.ac.in/bitstream/10603/105032/11/11_chapter%206.pdf#page=22 ഇത്]. അത് പ്രകാരമാണ് വിവരങ്ങൾ ചേർക്കപ്പെട്ടത്. ഇന്ത്യൻ മുസ്‌ലിംകളുടെ പരമോന്നത നേതാവ് എന്നൊക്കെ തട്ടിവിടുമ്പോൾ യഥാർത്ഥ ചിത്രമാണ് ഈ ഡോക്ടറേറ്റ് തിസീസിൽ കാണുന്നത്. --ഇർഷാദ്|irshad (സംവാദം) 17:49, 20 മാർച്ച് 2020 (UTC)[മറുപടി]

ഈ തിസീസ് ആര്? എവിടെ? സമർപ്പിച്ചതാണ്. ഈ തിസീസ് അവലംബ യോഗ്യമായാൽ പോലും ഇതിൽ ഗ്രാൻഡ് മുഫ്തി മുസ്ലീങ്ങളുടെ പരമോന്നത നേതാവ് അല്ല എന്ന് പറഞ്ഞിട്ടില്ല. ❁ഓദർ❁ (❁ഡം❁) 01:22, 21 മാർച്ച് 2020 (UTC)[മറുപടി]
Details mentioned in website--ഇർഷാദ്|irshad (സംവാദം) 04:10, 21 മാർച്ച് 2020 (UTC)[മറുപടി]
ഈ തിസീസ് അവലംബ യോഗ്യമായാൽ പോലും ഇതിൽ ഗ്രാൻഡ് മുഫ്തി മുസ്‌ലീംങ്ങളുടെ പരമോന്നത നേതാവ് അല്ല എന്ന് പറഞ്ഞിട്ടുണ്ടോ? ശോധ്ഗംഗയിൽ പ്രസിദ്ധീകരിച്ചവ പൂർണ്ണമായും അവലംബിക്കാവുന്നതാണ് എന്ന് നയമുണ്ടോ? ❁ഓദർ❁ (❁ഡം❁) 07:04, 21 മാർച്ച് 2020 (UTC)[മറുപടി]
ആണ് എന്നതിനാണ് റുട്ടീൻ കവറേജ് അല്ലാത്ത അവലംബം വേണ്ടത്. ശോധ്ഗംഗ എന്നാൽ എന്താണെന്ന് വിക്കിപീഡിയയിൽ ലേഖനമുണ്ട്. വായിക്കാവുന്നതാണ്--ഇർഷാദ്|irshad (സംവാദം) 08:55, 21 മാർച്ച് 2020 (UTC)[മറുപടി]

തിരഞ്ഞെടുക്കപ്പെട്ട ലേഖനം

ഈ മാസത്തെ തിരഞ്ഞെടുക്കപ്പെട്ട ലേഖനം പ്രസിദ്ധീകരിക്കുന്നില്ലേ. കാൾ മാർക്സ്, സഹോദരൻ അയ്യപ്പൻ ഇവയൊക്കെ തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ളവയാണല്ലോ വിവരവിചാരം (സംവാദം) 06:48, 5 മാർച്ച് 2020 (UTC)[മറുപടി]

checkY ചെയ്തു. Akhiljaxxn (സംവാദം) 20:36, 6 മാർച്ച് 2020 (UTC)[മറുപടി]

ഉള്ളടക്കമുള്ള താളുകളുടെ തിരിച്ചുവിടൽ

Akhiljaxxn ഇന്ന് വളരെ അധികം ഉള്ളടക്കമുണ്ടായിരുന്ന നിരവധി താളുകൾ ശൂന്യമാക്കി തിരിച്ചുവിട്ടിരിക്കുന്നത് കണ്ടു! അതെന്തുകൊണ്ടാണ് ഉള്ളടക്കം മായ്ക്കപ്പെട്ടതാളുകളുടെ ലേഖകരേയും കൂടി ലക്ഷ്യതാളിലേക്ക് മാറ്റിയുള്ള താൾ ലയനം അല്ലേ സാധാരണ ചെയ്യുന്നത്? ഈ തിരിച്ചുവിടപ്പെട്ട താളുകളുടെ നാൾവഴികളിൽ സംഭാവന ചെയ്തവർ, പുതിയ താളിന്റെ നാൾവഴിയിൽ പരാമർശിക്കപ്പെടാൻ യോഗ്യതയില്ലാത്തവരാണോ?--പ്രവീൺ:സം‌വാദം 15:24, 8 മാർച്ച് 2020 (UTC)[മറുപടി]

തിരിച്ചുവിട്ടിരിക്കുന്നവയിൽ മിക്കതും ലക്ഷ്യത്താളിൽ കണ്ടെന്റ് കൂടുതൽ ഉള്ളവയും റീഡിറക്ട ചെയ്യപ്പെടുന്ന താളിൽ വിവരങ്ങൾ കുറവ് ഉള്ളതുമാണ്. വളരെയതികം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് ചേർക്കുന്ന സമയത്തു attribution നൽകിയിട്ടുണ്ട്. പോരാതെ വരുന്നുണ്ടെന്നു തോന്നിയാൽ ചെയ്യാവുന്നത്താണ്‌. Akhiljaxxn (സംവാദം) 17:28, 8 മാർച്ച് 2020 (UTC)[മറുപടി]
അത് പോര എന്ന് തോന്നുകയല്ല, പോര. ഉള്ളടക്കം ഇല്ലാത്ത താങ്കൾ തിരിച്ചുവിട്ട താളുകളുടെ വലിപ്പം കാണുക 31,176 ബൈറ്റുകൾ, 15,832 ബൈറ്റുകൾ, 13,035 ബൈറ്റുകൾ ഇതിനൊക്കെ എന്ത് കടപ്പാട് എവിടെയാണ് താങ്കൾ നൽകിയിരിക്കുന്നത്? ലയനം എന്ന മാർഗ്ഗം ഉപയോഗിക്കാതെ കടപ്പാട് നൽകിയെന്നൊക്കെ പച്ചക്കള്ളം പറയുന്നതിൽ എന്തർത്ഥം. മറ്റ് ഉപയോക്താക്കളുടെ സംഭാവനയ്ക്ക് യാതൊരു ബഹുമാനവും നൽകാത്ത ഈ പ്രവൃത്തി ഒരു കാര്യനിർവ്വാഹകൻ ചെയ്യാൻ പാടില്ലാത്തതാണ്. വിവിധ നശീകരണപ്രവർത്തനങ്ങൾക്കും മറ്റുപയോക്താക്കളുടെ സംഭാവനയെ ഒഴിവാക്കുന്ന പ്രവർത്തനത്തിനും നശീകരണപ്രവർത്തനം എന്നാണ് പറയേണ്ടത്. താങ്കൾ ചെയ്യുന്ന വകതിരിവില്ലായ്മയും മര്യാദകേടുകളും പുറകേ നടന്ന് ശരിയാക്കുകയല്ല മറ്റ് കാര്യനിർവ്വാഹകരുടെ ജോലി. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത്തരം പ്രവൃത്തി ചെയ്യുന്നവരെ നേരിടാൻ മാർഗ്ഗമുള്ള കാര്യവും താങ്കൾക്കറിയാവുന്നത് തന്നെയല്ലെ.--പ്രവീൺ:സം‌വാദം 01:44, 9 മാർച്ച് 2020 (UTC)[മറുപടി]
Praveenp ലയനം നടത്തുന്ന വേളയിൽ നാൾ വഴികളുടെ ലയനം നടത്താൻ ആവശ്യപ്പെടരുത് എന്ന് ഇവിടെയും, ഇവിടയും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ പലതവണയായി പ്രവീൺ ഇത്തരത്തിൽ അനാവശ്യമായി പല അഡ്മിൻസ്ന്റെയും പല എഡിറ്റേഴ്സന്റെയും പ്രവർത്തികളുടെയും മേൽ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഒരു സീനിയർ എഡിറ്റർ എന്ന നിലയിലും ഒരു അഡ്മിൻ എന്ന നിലയിലും ബ്യൂറോക്രറ്റ് എന്ന നിലയിലും വിക്കിപീഡിയയുടെ നയങ്ങളെ കുറിച് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും പ്രവീണിന് അറിയാത്ത പോലെ തോന്നിക്കുന്നു. ഇതിനു പുറമെ ഇത്തരം കാര്യങ്ങൾ ആര് ചെയ്താലും അവരോട് അവരുടെ ടോക്ക് പേജിൽ കുറിപ്പിടാതെയും മറ്റും നേരിട്ട് അഡ്മിന്റെ നോട്ടീസ് ബോർഡിൽ കുറുപ്പിടുന്നതിലും അവരെ മോശമായ രീതിയിൽ അഭിസംബോധന ചെയ്യുന്നതും ഒരു സ്ഥിരം കാഴ്ച്ചയയാണ്. ഒരു തരത്തിലുള്ള പരിപാലന പ്രവർത്തികളും ചെയ്യാതിരിക്കുകയും അത്തരം പ്രവർത്തികൾ ചെയ്യുന്ന യൂസേർസ്‌നെ ഒരു തരത്തിലുള്ള മര്യാദകളും പാലിക്കാതെ കടിച്ചു കുടയുന്ന താങ്കളുടെ സമീപനം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത്തരം പ്രവൃത്തി തുടരുന്നവരെ നേരിടാൻ മാർഗ്ഗമുള്ള കാര്യം താങ്കൾക്കും അറിയാവുന്നതാണ് എന്ന് കരുതുന്നു. Akhiljaxxn (സംവാദം) 09:29, 9 മാർച്ച് 2020 (UTC)[മറുപടി]
Akhiljaxxn താങ്കൾ ആദ്യം പറഞ്ഞ മറുപടി എന്താണെന്ന് നോക്കുക
  1. ലക്ഷ്യത്താളിൽ കണ്ടെന്റ് കൂടുതൽ ഉള്ളവയും റീഡിറക്ട ചെയ്യപ്പെടുന്ന താളിൽ വിവരങ്ങൾ കുറവ് ഉള്ളതുമാണ്
  2. വളരെയതികം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് ചേർക്കുന്ന സമയത്തു attribution നൽകിയിട്ടുണ്ട്.
ആദ്യ രണ്ടും അങ്ങിനെയല്ല എന്ന് ഉദാഹരണം സഹിതം കാണിക്കുകയും, താങ്കൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ പുറകേ നടന്ന് തിരുത്തുന്നത് അനാവശ്യ വാൻഡലിസം തിരുത്തലാണെന്നും ചൂണ്ടിക്കാണിച്ചപ്പോൾ താങ്കൾ ആ മൂന്ന് വിഷയവും ഉപേക്ഷിച്ച് ഇരവാദം കൊണ്ടുവരുന്നത് കൗതുകകരം തന്നെ! ചെയ്തതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് തെറ്റ് തിരുത്തുകയാണ് വേണ്ടത്. താങ്കളൊക്കെ ഒരു കാര്യനിർവ്വാഹകനായിരിക്കുമ്പോൾ ചെയ്ത തെറ്റുചൂണ്ടിക്കാണിക്കുമ്പോൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതും പുതുമുഖമാണെന്ന് വ്യാജേന ഇരവാദം പറയുന്നത് സഹതാപം പോലും അർഹിക്കുന്നില്ല. വിക്കിമര്യാദകൾ പാലിച്ച്, മറ്റുപയോക്താക്കളുടെ സംഭാവനകൾക്കും ലേഖനത്തിന്റെ ഉള്ളടക്കത്തിനും അവ അർഹിക്കുന്ന വിലകൊടുത്ത് ചെയ്തില്ലെങ്കിൽ അവ മറ്റൊരു വിക്കിമീഡിയനെന്ന നിലയിൽ ചൂണ്ടിക്കാണിക്കേണ്ടി വരിക തന്നെ ചെയ്യും. അത് തുടരാനും, ചെയ്യുന്നത് കാര്യനിർവ്വാഹകരാണെങ്കിൽ ഈ താളിൽ തന്നെ ചൂണ്ടിക്കാണിക്കാനുമാണ് ഞാനുദ്ദേശിക്കുന്നത്. താങ്കൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പാടില്ലെങ്കിൽ അത്തരം നശീകരണങ്ങൾ ചെയ്യാതിരിക്കുക എന്നേ പറയാനുള്ളു. ലയനത്തിൽ കടപ്പാട് കൊടുക്കേണ്ടതില്ലെന്ന് താങ്കൾ വായിച്ചത് എങ്ങനെയാണെന്നും കഴിയുമെങ്കിൽ പറഞ്ഞ് തരുമല്ലോ.--പ്രവീൺ:സം‌വാദം 14:33, 9 മാർച്ച് 2020 (UTC)[മറുപടി]
പ്രവീണിന്റെ പരാതി ഞാൻ താൾ REDIRECT ചെയ്യുമ്പോൾ ഉള്ളടക്കം മായ്ക്കപ്പെട്ടതാളുകളുടെ ലേഖകരേയും കൂടി ലക്ഷ്യതാളിലേക്ക് മാറ്റിയുള്ള താൾ ലയനം അല്ല നടത്തുന്നത് എന്നും അങ്ങനെ ആണ് ചെയ്യേണ്ടത് എന്നായിരുന്നു. എന്നാൽ ലയനം നടത്തുന്ന വേളയിൽ ഇങ്ങനെ നാൾ വഴികളുടെ ലയനം നടത്താൻ ആവശ്യപ്പെടരുത് എന്ന് ഇവിടെയും, ഇവിടയും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. താങ്കൾ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളിലെ താളുകൾ ഞാൻ മെർജ് ചെയ്തിട്ടില്ല ഞാൻ redirect ആണ് ചെയ്തത്. മെർജ് ചെയ്തവയ്ക്ക് attribution കൊടുത്തിട്ടുണ്ട് അല്ലാത്തത് ഞാൻ സ്വയം കോപ്പി എഡിറ്റ് ചെയ്തതാണ് അതിനു കടപ്പാടിന്റെ ആവശ്യം ഇല്ല . ഇവയെല്ലാം നിലവിൽ ഉള്ള നയ പ്രകാരം ആണ് ചെയ്തത് ഇതിൽ എവിടെ ആണ് തെറ്റ് ഉദിക്കുന്നത്?. സീനിയർ എഡിറ്റർ ആയിട്ടും ഒരു ബ്യൂറോക്രറ്റ് ആയിട്ടും നയങ്ങളെ പറ്റിയും മറ്റും പിടിപാടില്ലാത്തതും എന്റെ മേൽ പഴിചാരാൻ ഉപയോഗിക്കരുത്. ഞാൻ ഇരവാദം ഉന്നയിക്കുന്നത് പല തവണയായി പ്രവീൺ എന്റെ നേർക്കും മറ്റു ഉപയോക്താക്കളെയുമായി മാന്യമല്ലാത്ത രീതിയിൽ അഭിസംബോധന ചെയ്യുന്നതിന്റെയും പെരുമാറുന്നതിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിൽ ആണ്. ഒരു അഡ്മിൻ ആയി പോയി എന്ന കാരണത്താൽ എനിക്ക് നേരെ താങ്കൾക്ക് എന്ത് മോശം പ്രയോഗങ്ങളും നടതാം എന്നാണോ. പ്രവീൺ ഇതുവരെ നടത്തിയിട്ടുള്ള മിക്കവാറും എല്ലാ തിരുത്തലുകളും ഞാൻ ശ്രദ്ധിച്ചു എനിക്ക് വളരെ ബോധ്യമായത് കൊണ്ടാണ് ഞാൻ ഇക്കാര്യം ഉന്നയിച്ചത്. മറ്റുള്ള എഡിറ്റേഴ്സ് നടത്തുന്ന തിരുത്തലുമായി കൺഫ്യൂഷൻ വരുന്നത് സാധാരണമാണ്. അത് ആ എഡിറ്ററുടെ ടോക്ക് പേജിൽ ക്ലിയർ ചെയ്യാൻ പറ്റിയില്ലെങ്കിൽ ആണ് ഇവിടെ കുറിപ്പിടേണ്ടത്. അഡ്മിൻസ് നോട്ടീസ് ബോർഡ് എന്നാൽ ഏതങ്കിലും ഒരു അഡ്മിന്റെ ടോക്ക് പേജ് അല്ല എന്നു കൂടി ഓർമിപ്പിക്കുന്നു. Akhiljaxxn (സംവാദം) 20:13, 9 മാർച്ച് 2020 (UTC)[മറുപടി]

Akhiljaxxn എന്തായാലും താങ്കൾ ഈ ചർച്ചയിൽ ആദ്യമിട്ട കുറിപ്പ് പൂർണ്ണമായി ഉപേക്ഷിച്ചിരിക്കുന്നു എന്ന് കരുതാമെന്ന് തോന്നുന്നു. :-) ഇത്രയും ഉള്ളടക്കമുള്ള താൾ എപ്രകാരമാണ് അലക്ഷ്യമായി വെറും തിരിച്ചുവിടൽ മാത്രമാക്കി മാറ്റുന്നത് (അതും ആദ്യം ഉള്ളടക്കമൊന്നുമില്ലെന്നാണ് താങ്കൾ പറഞ്ഞത്). നയങ്ങളിൽ എവിടെയാണ് ലയനം പാടില്ല എന്നെഴുതിയിരിക്കുന്നത്? പിന്നെയെപ്പോഴാണ് ലയനം സാദ്ധ്യമാകുന്നത്? നയങ്ങളിൽ താളിൽ മുമ്പ് തിരുത്തിയവരുടെ എഴുത്തുകൾക്ക് യാതൊരു വിലയുമില്ല എന്ന് താങ്കൾ സൂചിപ്പിക്കുന്ന വരികൾ എന്തൊക്കെയാണ്? ഉദ്ധരിക്കാമോ? ഒരേസമയം തന്നെ താങ്കൾ കടപ്പാട് കൊടുത്തിട്ടുണ്ടെന്നും കടപ്പാട് നൽകേണ്ട ആവശ്യമില്ലെന്നും പറയുന്നു. ഏതാണ് സ്വീകരിക്കേണ്ടത്? മറ്റേതെങ്കിലും ഉപയോക്താവ് സീനിയറാണെന്ന് കരുതി അപകർഷപ്പെടേണ്ട കാര്യമൊന്നുമില്ല, എന്നെ എന്തായാലും താങ്കളെപ്പോലെ മറ്റൊരു ഉപയോക്താവായി മാത്രം കരുതിയാൽ മതിയാവും. കാര്യനിർവ്വാഹകൻ ചെയ്യുന്ന തെറ്റു ചൂണ്ടിക്കാണിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ താൾ? അതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത്തരം തിരുത്തുകൾ ചെയ്യാതിരിക്കുക അത്രയുമേ പറയാൻ കഴിയൂ. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി ആണെന്ന് സ്ഥാപിക്കാനും ഇരവാദം പറയാനും ചിലവാക്കുന്ന സമയത്തിന്റെ എത്രയോ കുറവു മതിയാരുന്നു, ചെയ്ത ലയനത്തിൽ (താങ്കൾ ഇപ്പോൾ പറയുന്നത് വെച്ച് തിരിച്ചുവിടൽ) മുൻഉപയോക്താക്കളോട് ചെയ്ത മര്യാദകേട് ശരിയാക്കാൻ!--പ്രവീൺ:സം‌വാദം 03:05, 10 മാർച്ച് 2020 (UTC)[മറുപടി]

ഞാൻ പറഞ്ഞ ഒരു കാര്യവും ഞാൻ ഉപേക്ഷിച്ചിട്ടില്ല. സ്രോതസ്സ് താളിലുള്ള വിവരങ്ങൾ അതെത്ര കൂടുതൽ ഉള്ളതാണെങ്കിലും അവ ലക്ഷ്യ താളിലുണ്ടെങ്കിൽ അത്തരം താളുകൾ REDIRECT ചെയ്യുകയാണ് ചെയ്യുക.ആ സമയത്തു എഡിറ്റ് സമ്മറി യാത്രികമായി തന്നെ പറയുന്നുണ്ടു ഇന്ന താളിലേക്ക് പ്രസ്തുത ലേഖനം തിരിച്ചു വിട്ടിട്ടുണ്ടെന്ന്.ഇവിടെ കടപ്പാട് നൽകേണ്ട കാര്യം ഇല്ല. സ്രോതസ്സ് താളിലുള്ള വിവരങ്ങളേക്കാൾ കുറച്ചു വിവരങ്ങളെ ലക്ഷ്യ താളിലുള്ളൂ എങ്കിൽ മാത്രമാണ് സ്രോതസ്സ് താളിലുള്ള അധിക വിവരങ്ങൾ ലക്ഷ്യ താളിലേക്ക് ചേർക്കേണ്ടതുള്ളൂ. ഇതിനെ ആണ് ലയനം എന്ന് പറയുന്നത്. ആ സമയത്താണ് attribution ചേർക്കേണ്ടത്.വിവരങ്ങൾ ചേർക്കാത്ത പക്ഷം attribution നൽകേണ്ടതില്ല. ഈ തിരിച്ചുവിടപ്പെട്ട താളുകളുടെ നാൾവഴികളിൽ സംഭാവന ചെയ്തവർ, പുതിയ താളിന്റെ നാൾവഴിയിൽ പരാമർശിക്കപ്പെടാൻ യോഗ്യതയില്ലാത്തവരാണോ എന്ന താങ്കളുടെ ചോദ്യത്തിന് ലയനം നടത്തുന്ന വേളയിൽ ഇങ്ങനെ നാൾ വഴികളുടെ ലയനം നടത്താൻ ആവശ്യപ്പെടരുത് എന്ന് ഇവിടെയും,ഇവിടയും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരേ പേരിലുള്ള 2 ലേഖനങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാനും നയം ഉണ്ട് ചിലപ്പോൾ അങ്ങനെ ചെയ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. ആ സമയത്തും ലേഖനത്തിനായി സംഭാവന ചെയ്തവരുടെ എഡിറ്റ് ഹിസ്റ്ററി നമുക്ക് നഷ്ട്ടപെടുന്നുണ്ട്. എന്നാൽ REDIRECT ചെയ്യപ്പെടുന്ന ലേഖനങ്ങളുടെ എഡിറ്റ് ഹിസ്റ്ററി നഷ്ടപ്പെടുന്നില്ല.

താങ്കൾ സീനിയറാണെന്ന് കരുതി ഒരു തരത്തിലുള്ള അപകർഷതാ ബോധവും എനിക്കില്ല മറിച് മുകളിൽ പറഞ്ഞ പോലെ പലതവണയായി വിവിധ നയങ്ങൾ അനുസരിച് പല എഡിറ്റേഴ്സ് നടത്തുന്ന തിരുത്തലുകളിലും താങ്കൾ ശരിയായ രീതിയിൽ കാര്യങ്ങൾ മനസിലാക്കാതെ ഇടപെടുന്നതും മോശം ഭാഷകൾ ഉപയോഗിച്ച് പ്രതികരിക്കുന്നതും കണ്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഒരു സീനിയർ എഡിറ്റർക്ക് യോജിച്ചതല്ല. ഇപ്പോൾ തന്നെ ഈ വിഷയം താങ്കൾക്ക് എന്റെ ടോക്ക് പേജിൽ ഉന്നയിക്കാമായിരുന്നു എന്നാൽ അത്തരത്തിലുള്ള ഒരു സമീപനവും താങ്കളിൽ നിന്നും കാണുന്നില്ല. വർഗ്ഗം:ലയിപ്പിക്കാനുള്ള ലേഖനങ്ങൾ കാണുക 400 ഇത് അധികം ലേഖനങ്ങൾ ആണ് വർഷങ്ങളായി ലയനത്തിനായി നോട്ടീസ് ഇട്ട് കാത്തിരിക്കുന്നത്. ഇവിടെ ഇത്രയും സമയം ചിലവഴിക്കുന്നതിന്റ എത്രയോ കുറവു മതിയാരുന്നു ഇതിൽ കുറച്ചെണ്ണത്തിന്റെയെങ്കിലും കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ. Akhiljaxxn (സംവാദം) 06:03, 10 മാർച്ച് 2020 (UTC)[മറുപടി]

സൗരാഷ്ട്രമതം എന്ന താൾ എടുക്കുക 31,236 ബൈറ്റുകൾ ഉണ്ടായിരുന്ന താൾ കേവലം 17,437 ബൈറ്റുകൾ ഉള്ള താളിലേക്ക് ഒരു മര്യാദയുമില്ലാതെ തിരിച്ചുവിട്ടിരിക്കുന്നു. ഒരു വരി പോലും പകർത്തിയിട്ടില്ലെന്ന് താങ്കൾ പറയുന്നു. അപ്പോൾ താങ്കൾ എന്താണ് ചെയ്തത്? ഉള്ളടക്കം നശിപ്പിക്കലാണോ? 400 ലേഖനങ്ങൾ ലയിപ്പിക്കാനുണ്ട് എന്ന് പറഞ്ഞ താങ്കൾ തന്നെ പറയുന്നത് താങ്കൾ ചെയ്യുന്നത് ലയനമല്ല, വെറുതെ താൾ തിരിച്ച് വിടുകയാണെന്നാണ്. ഇത്ര അലംഭാവത്തോടെയും മുൻലേഖകരോട് ബഹുമാനമില്ലാതെയും തിരുത്താൻ ഈ ലേഖനങ്ങൾ താങ്കൾ തലയിൽ ചുമ്മന്നുകൊണ്ടാണോ ഇരിക്കുന്നത്?! ;-) വെറുതേ കണ്ണി പങ്ക് വെച്ച് നയമുണ്ടെന്ന് ഭാവിക്കാതിരിക്കാനാണ്, പറ്റുമെങ്കിൽ അത് ഉദ്ധരിക്കാൻ ആവശ്യപ്പെട്ടത്. അതും താങ്കൾക്ക് പറ്റത്തില്ല, വീണ്ടും കണ്ണി തന്ന് കണ്ണിൽ പൊടിയിടാൻ നോക്കുന്നു. എന്ത് പ്രഹസനമാണ് അഖിൽ!--പ്രവീൺ:സം‌വാദം 06:59, 10 മാർച്ച് 2020 (UTC)[മറുപടി]
താങ്കൾ ആ താളിന്റെ ബൈറ്റ്സ് നോക്കിയപ്പോൾ ഞാൻ ആ താളിന്റെ ഉള്ളടത്തിന്റെ ക്വാളിറ്റി ആണ് നോക്കിയത്. പ്രസ്തുത താളിലെ ഭൂരിഭാഗം പാരഗ്രാഫ് നും സെക്ഷൻസിനും അവലംബം ഇല്ലായിരുന്നു. നിരവധി അവലമ്പം ആവശ്യമാണ് ടാഗുകൾ ഉണ്ടായിരുന്നു.അവയിൽ ഭൂരിഭാഗം വിവരങ്ങളും വിക്കിപീഡിയയുടെ രീതിക്കായിരുന്നില്ല ഉണ്ടായിരുന്നത്. ഇത്തരം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് വീണ്ടും ചേർക്കാൻ എനിക്ക് തോന്നിയില്ല. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ താങ്കൾക് എന്റെ എഡിറ്റ് റിവേർട്ട് ചെയ്യാവുന്നതാണ്.തന്നിരിക്കുന്ന രണ്ടു നയങ്ങളുടെ കണ്ണികളിലും ഞാൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി വിവരിച്ചിട്ടുണ്ട്.അതിനാൽ തന്നെ അതിവിടെ വീണ്ടും ആവർത്തിക്കേണ്ട കാര്യമുണ്ടെന്നു തോന്നാത്തതിനാൽ ആണ് ആവർത്തിക്കാതിരുന്നത്. 400 ലയിപ്പിക്കാനുള്ള ലേഖനങ്ങൾ ഞാൻ തലയിൽ ചുമ്മന്നുകൊണ്ടാണോ ഇരിക്കുന്നത്തിന് ഉത്തരം അല്ല എന്നുതന്നെയാണ്. അതിനാൽ തന്നെ ഇവിടെ ഇത്രയും സമയം ചിലവഴിക്കുന്ന സമയത്ത് പ്രവീണും തന്റേതായ രീതിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാവുന്നതാണ്.അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയുള്ള പരിപാലന പ്രവർത്തികൾ ഇത്ര അധികം ഉണ്ടാകുമായിരുന്നില്ല. Akhiljaxxn (സംവാദം) 09:26, 10 മാർച്ച് 2020 (UTC)[മറുപടി]
താങ്കളെങ്ങിനെയാണ് ഉള്ളടക്കത്തിന്റെ ഗുണമേന്മ അളന്നത്? നിലനിർത്തിയ താളിലും അത്രയധികം അവലംബങ്ങളൊന്നുമില്ലല്ലോ?! പൊതുവേ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് അവലംബം കുറവല്ലേ, ഒരു ലേഖനത്തിന്റെ മാത്രം കുറ്റമായിട്ട് അതെങ്ങിനെയാണ് മാറുക. താങ്കൾ തന്നെ ആവർത്തിച്ചാവർത്തിച്ച് നാലുപ്രാവശ്യമോ മറ്റോ നയമുണ്ടെന്ന് പറഞ്ഞ് കണ്ണി ചേർത്ത താളുകളിലെ ഏത് ഭാഗമാണ്, നേരത്തത്തെ ആൾക്കാരുടെ തിരുത്തുകൾ പരാമർശയോഗ്യം അല്ല എന്ന് താങ്കൾ വ്യാഖ്യാനിക്കുന്നതെന്നറിയാനാണ് ഉദ്ധിരിക്കാമോ എന്ന് ചോദിച്ചത്. രണ്ടുപ്രാവശ്യം എടുത്തുചോദിച്ചിട്ടും താങ്കൾക്കത് കഴിയുന്നില്ല. താങ്കൾ പറഞ്ഞു എന്നു കരുതി എല്ലാം ചെയ്യാൻ സാധിക്കില്ലെങ്കിലും ചെയ്യുന്ന കാര്യങ്ങൾ എന്തായാലും പൂർണ്ണമായി ചെയ്യാൻ ശ്രമിക്കാറുണ്ട്, അതിൽ തെറ്റുണ്ടെങ്കിൽ താങ്കൾക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്റെ സംവാദത്താളിലൊന്നും വേണമെന്ന് നിർബന്ധവുമില്ല. നിലവിൽ താങ്കൾ ചെയ്ത, താളുകൾ ശൂന്യമാക്കി തിരിച്ചുവിട്ട രണ്ട് ലേഖനങ്ങൾ റിവേർട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവയും അതുപോലെ തന്നെ ചെയ്തേക്കാം, സമയം പോലെ എനിക്കോ, മറ്റുള്ളവർക്കോ, താങ്കൾക്ക് തന്നെയോ വൃത്തിയായി അത് ചെയ്യാവുന്നതാണല്ലോ. നന്ദി.--പ്രവീൺ:സം‌വാദം 14:05, 10 മാർച്ച് 2020 (UTC)[മറുപടി]
പ്രവീണേ, പരസ്പരം കുറ്റപ്പെടുത്തലുകളിലൊന്നും കാര്യമില്ലല്ലോ. ഒത്തിരി ലേഖനങ്ങൾ ആയില്ലേ ഇപ്പോൾ വിക്കിയിൽ, അതിനനുസരിച്ച് അഡ്മിൻസ് ചെയ്യേണ്ട കാര്യങ്ങളിലും അപ്ഡേഷൻസ് വരുത്തണം, പഴയ നയങ്ങളൊക്കെയും അപ്ഡേറ്റ് ചെയ്യേണ്ടതല്ലേ. തുറന്ന ചർച്ചയ്ക്കു വെച്ചിട്ട് നിങ്ങൾ അഡ്മിൻസ് ഒക്കെയും ചേർന്നു തന്നെ നയരൂപീകരണം നടത്തൂ... എല്ലാ അഡ്മിൻസും അപ്ഡേറ്റു ചെയ്ത നിർദ്ദേശങ്ങൾ വെച്ച് കൂടുതൽ പ്രാപ്തരാവട്ടെ. പഴിചാരിയും കുറ്റപ്പെടുത്തിയും പോയാൽ എങ്ങുമെത്തില്ലല്ലോ. കാര്യമുണ്ടെന്നു തോന്നുന്നെങ്കിൽ ഇതിനേ പറ്റി ചിന്തിക്കൂ... തുടങ്ങിക്കഴിഞ്ഞാൽ അപ്ഡേറ്റ് ചെയ്യാൻ നിരവധി കാര്യങ്ങൾ പൊങ്ങിവരുമെന്നു തോന്നുന്നു. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:26, 10 മാർച്ച് 2020 (UTC)[മറുപടി]
പണിക്കറേ ഞാനീ പറഞ്ഞ കാര്യത്തേ പറ്റി എന്തു കരുതുന്നു? വല്ലോം നടക്കുമോ? ഗുണമുണ്ടോ? ഇത്രേം നാളത്തെ പരിചയം വെച്ച് തോന്നിയത് ഇതുമായി ഒന്നു കൂട്ടിവായിച്ച് പറയാൻ ശ്രമിച്ചു നോക്കിക്കേ...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:57, 11 മാർച്ച് 2020 (UTC)[മറുപടി]
Rajeshodayanchal കാണുന്നതിൽ പകുതി മുക്കാലും പറയുന്നില്ല ഒടയഞ്ചാലെ, ഒരു ചർച്ചയും ഇല്ലാതെ ഡിലീറ്റ് ചെയ്യൽ, എതിരഭിപ്രായം ഉണ്ടേലും ഡിലീറ്റ് ചെയ്യൽ, വളരെ വലിയ ഒരു താളിന്റെ ഉള്ളടക്കം മൊത്തം കളഞ്ഞ് ചെറിയ താളിലോട്ട് തിരിച്ചുവിടലാക്കൽ ഒക്കെയാണ് നടക്കുന്നതിൽ കണ്ട് തീരെ സഹികെടുമ്പോഴാണ് അഭിപ്രായം പറയുന്നത്. ആരും ചോദ്യം ചെയ്യാൻ പാടില്ലാത്ത എന്തോ "പദവി" ആണ് കാര്യനിർവ്വാഹകടൂളുകളുടെ ഉപയോഗാനുവാദം എന്ന് ധരിച്ചിരിക്കുന്നവരെ, പിന്നേം തെറ്റിദ്ധരിപ്പിക്കാൻ ആൾക്കാര് കാണുമെന്ന് കരുതി മിണ്ടാതിരിക്കാനാകുമോ?--പ്രവീൺ:സം‌വാദം 15:24, 11 മാർച്ച് 2020 (UTC)[മറുപടി]
ഒരു ചർച്ചയും ഇല്ലാതെ ഡിലീറ്റ് ചെയ്യൽ, റിസ്റ്റോർചെയ്യൽ ഇതെല്ലാം നടത്തുന്നത് ആരാണെന്ന് ലോഗ് നോക്കിയാൽ മതിയല്ലോ. ഏഴുദിവസം പോയിട്ട് ഏഴുമാസമായിട്ടും തീരുമാനമാകാതെകിടക്കുന്ന കാര്യങ്ങൾ ക്ലീൻ ചെയ്യാൻ നോക്കുമ്പോഴാണല്ലോ ഇത്തരം ഉടക്കുമായി വരുന്നത്. ഇവിടെ ഒരു ടൂളും പദവിയും ഒന്നുംതന്നെ ആരുടെയും ചോദ്യത്തിനും അപ്പുറത്തല്ല എന്ന് എല്ലാവർക്കും അത്യാവശ്യം ബോദ്ധ്യമുള്ളതാണല്ലോ. അതുകൊണ്ട് സഹികെട്ട് അഭിപ്രായം പറയാനെങ്കിലും എഡിറ്റ് നടത്തുന്നത് നല്ലകാര്യം തന്നെ. അഭിപ്രായം പറയാനല്ലാതെ കാര്യങ്ങൾ ചെയ്യാൻ എഡിറ്റുനടത്തുന്നത് കുറച്ചുകൂടി നല്ലകാര്യം തന്നെയാണ്. --രൺജിത്ത് സിജി {Ranjithsiji} 00:55, 12 മാർച്ച് 2020 (UTC)[മറുപടി]
@ഉ:Rajeshodayanchal അടി നടക്കുന്നയിടത്ത് സാധാരണ ഞാനിടപെടാറില്ല. എന്തായാലും എന്നെയും വിളിച്ചു ചേർത്ത സ്ഥിതിക്ക് എന്റെ അഭിപ്രായം എന്തായാലും എഴുതിയേക്കാം... ലയിപ്പിക്കുമ്പോൾ രണ്ടു താളുകളുടേയും നാൾവഴി കൂടി ലയിപ്പിക്കുന്നത് നല്ലതാണെന്നാണ് എന്റെ മതം. അത് ഒരു നയപ്രകാരം ശരിയാണെന്നതിനാലല്ല. പക്ഷേ, എത്ര ചെറുതാണെങ്കിലും ഒരാളുടെ പേര് ആ താളിന്റെ നാൾവഴിയിൽ വരുന്നത് നമ്മൾ കാരണം ഇല്ലാതാകരുത് എന്നുള്ളതിനാലാണ്. ഒന്നുകൂടി...എല്ലാവരും ഒരിടത്തേക്ക് വലിച്ചാൽ മാത്രമേ എന്തായാലും ഈ വണ്ടി മുന്നോട്ടു പോക്കൂ. ഇല്ലേൽ എല്ലാരും കൂടി പലിടത്തേക്ക് വലിച്ചു കുഴിയിലാക്കും. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൺസ്ട്രക്റ്റീവായി എടുത്ത് മുന്നോട്ടു പോവാൻ രണ്ടഭിപ്രായക്കാരോടും അപേക്ഷിക്കുന്നു. ഞാൻ പറഞ്ഞ അഭിപ്രായമായതിനാൽ ഒന്നിലും തൂങ്ങാതെ അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന അഭിപ്രായത്തിൽ തൂങ്ങാനിടവരട്ടെ. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:57, 12 മാർച്ച് 2020 (UTC)[മറുപടി]
Manuspanickerകാര്യം ഇത്രയായയസ്ഥിതിക്ക് ഞാനൊരു മണ്ടൻ എഡിറ്ററാണെന്ന് ചിലരെങ്കിലും വിചാരിച്ചേക്കാം എങ്കിലും ചോദിക്കുന്നു. ചില സന്ദർഭങ്ങളിൽ നാൾവഴിലയനം എന്ന പരിപാടി ചെയ്യാനായി നോക്കുമ്പോൾ യാതൊന്നും സംഭവിക്കുന്നില്ല. താളുകൾ ലയിപ്പിക്കാനും പറ്റുന്നില്ല. ഇത് എന്തുകൊണ്ടായിരിക്കും. ഒരു ഉദാഹരണം പറയുക സാദ്ധ്യവുമല്ല. അതുകൊണ്ടാണ് താൾ ലയനം എന്ന പണി മിക്കപ്പോഴും ചെയ്യാത്തത്. കൂടാതെ ഇംഗ്ലീഷ് വിക്കിയിലെ ലയനം പരിപാടി എന്നത് താൾ ശൂന്യമാക്കി തിരിച്ചുവിടൽ നടത്തുക മാത്രമാണ് പലപ്പോഴും നാൾവഴി ലയനം എന്ന പരിപാടി അവിടെയില്ല. ചോദിച്ചാൽ ആ താളിന്റെ ചരിത്രത്തിൽ എഴുതിയവരുടെ പേരുണ്ടെന്നൊരു കാരണവും പറയും. ഇതെങ്ങനെ പരിഹരിക്കാം. --രൺജിത്ത് സിജി {Ranjithsiji} 14:27, 12 മാർച്ച് 2020 (UTC)[മറുപടി]
@ഉ:Ranjithsiji അതെന്തായലും ഇല്ല. സംശയം ചോദിക്കുന്നവർ എന്തായാലും മണ്ടന്മാരായിരിക്കുകയില്ല. നാൾവഴിലയനത്തിന്റെ നടപടിക്രമങ്ങൾ ഞാൻ എഴുതിയുണ്ടാക്കാൻ ശ്രമിക്കാം. ടെക്നിക്കൽ പ്രശ്നങ്ങൾ നമുക്കു പരിഹരിക്കാൻ ശ്രമിക്കാം. അത് ചെറിയ ഒരു ചൊറപ്പരിപാടിയാണ് (എനിക്കെങ്കിലും), അതായിരിക്കും എല്ലാരും ചെയ്യാൻ ശ്രമിക്കാത്തത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:45, 12 മാർച്ച് 2020 (UTC)[മറുപടി]
എന്നോടും തിരിച്ചുവിടൽ താാളിലെ ആറ്റ്രിബ്യൂഷനെപ്പറ്റി ആരോ പറഞ്ഞതോർക്കുന്നു. പക്ഷേ തിരിച്ചുവിടൽ താളുകളുടെ നാൾവഴി ആരും കാണാറില്ലല്ലോ... ഞാൻ മുന്നേ പറഞ്ഞ നടപടികൾ ഇവയാണ്
  1. ഒരു താൾ (1) മറ്റൊന്നിലേക്ക് (2) തലക്കെട്ടു മാറ്റുക.
  2. ഡെസ്റ്റിനേഷൻ താൾ (2) നിലവില്ലുള്ളതിനെ മായ്ക്കാനുള്ള ഓവർ റൈഡ് ചെയ്യാൻ സെറ്റുചെയ്യുക
  3. (2) താളിൽ പോയി മായ്ച്ച നാൾവഴി റീസ്റ്റോർ ചെയ്യുക
  4. താൾ (2)നെ തിരിച്ചു (1)ലേക്ക് മാറ്റുക.

ഇങ്ങനെയാണ് നാൾവഴി ലയിപ്പിക്കാനുള്ള നടപടി. എവിടെയാണ് സാധാരണ പ്രശ്നംകാണുന്നതെന്ന് നോക്കിയാൽ പരിഹാരം കാണാൻ നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:03, 12 മാർച്ച് 2020 (UTC)[മറുപടി]

പ്രവീണേ, ഇതുപോലെ വരുന്ന വ്യത്യാസങ്ങൾ നോട്ടു ചെയ്ത് ഒരു ലിസ്റ്റുണ്ടാക്കി നിങ്ങൾ ഒന്നുചേർന്നു വിലയിരുത്തി വേണ്ടതു ചെയ്യണം എന്നതേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഞാനും അഡ്മിൻ, ഞാനും അഡ്മിൻ എന്നുപറഞ്ഞു നടക്കാതെ ഏവരും കൂട്ടം ചേർന്നു, ചർച്ച ചെയ്ത് മുൻ വ്യവസ്ഥിതികളിൽ കൂട്ടിച്ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതു നല്ലതല്ലേ. ഇടയ്ക്കൊന്നു വിക്കി ടേംസ് റിഫ്രഷ് ചെയ്താൽ ഗുണകരമാവും അത്. മനൂ അടിയായി കരുതേണ്ടതില്ല; വാക്കുകൾ ശക്തമാവുന്നതിൽ പരിതപിക്കേണ്ടെന്നേ, മനസ്സിൽ വെച്ച് ഉപദ്രവിക്കണം എന്ന ഭാവത്തോടെ ആവില്ല ആരും അങ്ങനെ പറയുന്നത്, ആ ഒരു സ്പിരിറ്റിൽ ഉൾക്കൊണ്ടുവേണം മുന്നോട്ടു പോകാൻ. ചവറുപോലെ അഡ്മിൻ തൂവൽ കിടപ്പുണ്ടെങ്കിൽ ഒക്കെയും എടുത്തു കളഞ്ഞ് വൃത്തിയാക്കാൻ നോക്കരുതോ? ഇംഗ്ലീഷ് അങ്ങനെയാണ്, തമിഴിങ്ങനെയാണ് എന്നതൊന്നും പറയേണ്ടതില്ല - അതങ്ങനെയൊക്കെയാണ്; മലയാളം എങ്ങനെയാവണം എന്നാണു നമ്മൾ തീരുമാനിക്കേണ്ടത്.-Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:57, 12 മാർച്ച് 2020 (UTC)[മറുപടി]

Rajeshodayanchal അങ്ങനെ തർക്കമുണ്ടാകേണ്ട കാര്യമൊന്നുമല്ല ഒടയഞ്ചാലേ. ആൾക്കാരുടെ സംഭാവനകൾക്ക് ആവശ്യമായ മിനിമം ബഹുമാനം നൽകണം, മുൻവിധിയോടെയുള്ള തടയലും മായ്ക്കലും ഒഴിവാക്കണം എന്ന് മാത്രമേ പറയാറുള്ളു, അതും കാണുന്നതിന്റെ പത്ത് ശതമാനം കൂടി പറയാറില്ല. പക്ഷേ ഉടൻ മറുപടി "യുഗയുഗാന്തരങ്ങളായി അലങ്കോലപ്പെട്ട് കിടക്കുന്ന മലയാളം വിക്കിപീഡിയയെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഞങ്ങ 'അധികാരി'കളെ ചോദ്യം ചെയ്യുന്നേ" എന്നാവും! ടൂൾ ഉപയോഗിക്കാൻ കിട്ടിയ അനുമതി വെച്ച് വിക്കിപീഡിയയിലെ ആളില്ലായ്മയെ ദുരുപയോഗം ചെയ്യുന്നത് എങ്ങനെയാണ് ഹിന്ദി വിക്കിയിലെ മയൂരിനെ ഒക്കെ കണ്ടിട്ടുള്ള സ്ഥിതിക്ക് തീർത്തും അവഗണിക്കുന്നത്? ഒരു കാര്യം നയങ്ങളും നടപടിക്രമങ്ങളും പാലിച്ച് ലോജിക്കലായി പൂർണ്ണമായി ചെയ്യാൻ കഴിയില്ലെങ്കിൽ ചെയ്യാതിരിക്കുക, അത് സാധിക്കുന്നവർ അവർക്ക് സമയം കിട്ടുമ്പോൾ ചെയ്യട്ടെ. എന്തിനാണീ അനാവശ്യ ധൃതി? മേൽപറഞ്ഞ നാൾവഴി ലയിപ്പിക്കൽ വഴി പലർക്കും താത്പര്യമുള്ള അഡ്മിൻ ആക്റ്റിവിറ്റി കൗണ്ട് കൂടുകയും ചെയ്യുന്നതാണ് ;-) --പ്രവീൺ:സം‌വാദം 06:22, 17 മാർച്ച് 2020 (UTC)[മറുപടി]
പ്രവീണേ, ഇങ്ങനെ പരസ്പരം പറഞ്ഞു പറഞ്ഞു പോയാൽ ഒരു വലിയ നോവലായിതു പെരുകുക മാത്രമേ ഉള്ളൂ, ഞാൻ നിർത്തുന്നു. നല്ലതെന്തെന്നു തോന്നുന്നുവോ അതു ചെയ്യുക. ഒക്കെയും ഒന്നൂടെ തൂത്തു തുടച്ച് വൃത്തിയാക്കി വെച്ചാൽ പഴയവർക്കും പുതുതായി എത്തിയവർക്കും ഒരു ഫ്രഷ്‌നസ്സ് ഫീൽ ചെയ്യും; മൊത്തത്തിൽ നന്നാവും എന്നേ കരുതിയുള്ളൂ. അഡ്മിൻ ആക്റ്റിവിറ്റി എന്തായാലും നോക്കുകൂലിപ്പണിയാവരുത് - ചുമ്മാ അങ്ങ് നോക്കിയിരുന്നാൽ കാര്യം നടക്കുമോ; ഇതുങ്ങൾക്ക് വിട്ട് പോയിക്കൂടേ എന്നാൽ!! Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:16, 17 മാർച്ച് 2020 (UTC)[മറുപടി]
@ഉ:Praveenp ഇവിടെ നമ്മൾക്കു് അനാവശ്യധൃതിയുണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല പ്രവീണേ! സത്യത്തിൽ യുയുഘാന്തരങ്ങളായി ഒന്നും ചെയ്യാതെ കാര്യങ്ങൾ കിടപ്പുണ്ട്. എന്തെങ്കിലും ഉദ്ദേശത്തോടെയെങ്കിലും ആരെങ്കിലും പുരപ്പുറം തൂക്കാൻ ശ്രമിക്കുന്നല്ലോയെന്നാണ് ഞാനാശ്വസിക്കാറ്. പുതിയവർ ചെയ്യുന്നതിൽ എന്തെങ്കിലും നടപടിപ്പിശകു കണ്ടാൽ, പരിചയ സമ്പന്നരായ ഉപയോക്താക്കൾക്ക് അവരെ വഴികാട്ടലുകളിലൂടെ ശരിയാക്കാൻ ശ്രമിക്കുന്നതല്ലേയുള്ളൂ. ഇവരൊക്കെ നല്ലഉദ്ദേശത്തിൽ തന്നെയാണ് ചെയ്യുന്നതെന്നാണ് എന്റെ വിശ്വാസം. അതു കരുതി ക്ഷമിക്കുക. അതുപോലെ തന്നെ പരിചയസമ്പന്നരുടെ ഉപദേശത്തെയും/വഴികാട്ടലുകളെയും നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതുക. (വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക) എല്ലാവരും അവരവരാൽ കഴിയുന്ന രീതിയിൽ കഴിയുന്നത്ര ഭംഗിയാക്കി മുന്നോട്ടു പോകാൻ ശ്രമിക്കാം. അപ്പോ... എല്ലാരും ആയുരാരോഗ്യത്തോടെ വീട്ടിലിരി...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:08, 6 ഏപ്രിൽ 2020 (UTC)[മറുപടി]

കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞുപോകുക

ഒരു തരത്തിലും ഉപകാരമുള്ള കാര്യങ്ങളോ സാദാ തിരുത്തുകളോ ചെയ്യാൻ താല്പര്യമില്ലാത്ത കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞു പോകുക. പദവി എന്നത് പഞ്ചായത്ത് പ്രസിഡന്റൊന്നും അല്ലല്ലോ കെട്ടിപ്പിടിച്ചിരിക്കാൻ. താല്പര്യമുള്ള ആരെയെങ്കിലും പുതിയതായി ചേർത്താൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 04:54, 10 മാർച്ച് 2020 (UTC)[മറുപടി]

കാര്യനിർവാഹകരായി വരാനും പോകാനും ഒക്കെ കൃത്യമായ മാനദണ്ഡങ്ങളാണദ്യം വേണ്ടത്, പേരിന്റെ കൂടെ ഒരു ടാഗും കെട്ടിത്തൂക്കി നടക്കുന്ന ശീലം നിർത്തണം. കൃത്യമായി വിക്കിയിൽ ശ്രദ്ധിക്കുന്നവർ ഈ പണിക്ക് നിന്നാൽ മതിയെന്നു വെയ്ക്കണം. അതിനുമാത്രം ആളുകൾ നിലവിൽ ഉണ്ട്. അല്ലാതെ ഒരു കാര്യവും ഇല്ലാതെ കുറേകാര്യനിർവാഹകരെ പടച്ചുവിട്ടിട്ട് എന്തുണ്ടാക്കാനാണ്. അന്നൊരിക്കൽ അഡ്മിൻസിറ്റേയും ബ്യൂറോക്രാറ്റിന്റേയും ഒക്കെ പേരും എഡിറ്റ്സും കുറിച്ചുവെച്ച് ഇക്കാര്യം പറഞ്ഞപ്പോൾ ഒക്കെയും ഓർമ്മിപ്പിച്ചതായിരുന്നു. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:35, 10 മാർച്ച് 2020 (UTC)[മറുപടി]
ഒരു കാര്യനിർവാഹകൻ താൻ മാത്രമാണ് മലയാളം വിക്കി എന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്. മറ്റാരും അതിലേക്കു വരുന്നതും വരുത്തുന്നതും ഇഷ്ടമല്ല. മറ്റുള്ളവരുടെ മനസ് മടുപ്പിക്കാനായി ഇടയ്ക്കിടയ്ക്ക് ചൊറിഞ്ഞു കൊണ്ടിരിക്കും. ചിലരൊക്കെ മനസു മടുത്ത് ഇട്ടിട്ടു പോകും. എന്തോ ഒരു രോഗം ആണെന്നു തോന്നുന്നു കേരളത്തിലെ കൊറോണ പോലെ അധികം വ്യാപിച്ചിട്ടില്ല.--റോജി പാലാ (സംവാദം) 08:45, 10 മാർച്ച് 2020 (UTC)[മറുപടി]
റോജി പാലാ സത്യം പറയാമല്ലോ എനിക്ക് വളരെയതികം ഇക്കാര്യത്തിൽ മനസ് മടുപ്പുളവായിട്ടുണ്ട്. അത്തരത്തിലുള്ള ഭാഷ പദപ്രയോഗങ്ങളും ബുള്ളിയിങ് ആണ് നേരിടേണ്ടി വരുന്നത്.Akhiljaxxn (സംവാദം) 09:31, 10 മാർച്ച് 2020 (UTC)[മറുപടി]
അങ്ങനെ പിന്തിരിഞ്ഞാൽ ഓടേണ്ടി വരും. ജഗദീഷ് പറഞ്ഞപോലെ ഫൈറ്റ് ചെയ്യുക. ഇത് കുറേ അധികം വർഷങ്ങളായി പതിവാണ്. അല്ലെങ്കിൽ സെർവർ പതിച്ചു കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 09:35, 10 മാർച്ച് 2020 (UTC)[മറുപടി]
മുമ്പേത്തെ വിക്കി അല്ല ഇപ്പോൾ, നല്ലൊരു ടീംവർക്ക് തന്നെയാണിപ്പോൾ അഡ്മിൻ ടീമിലെങ്കിലും വേണ്ടത്. പണ്ടേത്തെ പോലെയുള്ള മെയിലിങ് ലിസ്റ്റ് സംവിധാനങ്ങൾ ഒക്കെ കളഞ്ഞ് വാട്സാപ്പിലോ ടെലഗ്രാമിലോ ഒരു ടീം തന്നെ ഉണ്ടാക്കി ഒരുമയോടു കൂടിയാവണം അഡ്മിന്റ് ടീമിന്റെ പ്രവർത്തനം!! പ്രൈവസി, അങ്ങനെ പേരു പറഞ്ഞൂടാ, ഒരാളുടെ റേഷൻ കാർഡ് ചോദിക്കരുത് എന്നൊക്കെ പറഞ്ഞ് നിൽക്കേണ്ട ആവശ്യമൊക്കെ ഇന്നുണ്ടോ? ഒഴിവാക്കാണം അത്തരം അവതാരങ്ങളെ... ചിലരൊക്കെ അവരവർക്ക് തോന്നിയതു പോലെ കാര്യങ്ങൾ ചെയ്യുന്നു,... ഇന്റെർ നാഷണൽ മീറ്റപ്പ് തുടങ്ങുന്നതിനു മൂന്നുമാസം ഓരോരു സാധനങ്ങൾ തലപൊക്കി വരും ഇതൊക്കെയാണു നിലവിൽ സംഭവിക്കുന്നത്!!... മലയാളത്തിന്റെ മാത്രം ഗതീകേടല്ലിത്... അഖിലേ അങ്ങനെ മടുപ്പൊന്നും തോന്നേണ്ട. അവിടെ നിൽക്ക്... ആക്റ്റീവാകട്ടെ എല്ലാവരും. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:51, 10 മാർച്ച് 2020 (UTC)[മറുപടി]
ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം. മീറ്റപ്പ്, ടീം ഇങ്ങനത്തെ പരിപാടികളൊന്നും വേണ്ടെന്ന് Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - തന്നെ പറഞ്ഞിട്ടുള്ളതാവുന്നു. അതുകൊണ്ട് ഇത്തരം ഇടപാടുകളേവേണ്ടതന്നെ. --രൺജിത്ത് സിജി {Ranjithsiji} 00:49, 12 മാർച്ച് 2020 (UTC)[മറുപടി]

ചൊറിയുന്ന അഡ്മിന്മാരെയും എഴുത്തുകാരെയും തിരിച്ച് ചൊറിയുക എന്നുള്ള പണിമാത്രമേ ചെയ്യുന്നുള്ളു. ഭീഷണിപ്പെടുത്തി ഇവിടെന്ന് ഓടിക്കാമെന്ന് വിചാരിക്കണ്ട നടക്കില്ലതന്നെ. ആരൊക്കെ വന്നാലും പോയാലും ചിലരെല്ലാം ഇവിടെക്കാണും. ആരൊക്കെ ഇവിടുണ്ടെന്ന് ഇവിടെ നോക്കിയാലറിയാം ഇതിന്റെ പ്രാധാന്യം എന്താണെന്ന് ഭാവിയിലേ മനസ്സിലാകൂ. അത് മനസ്സിലായി വരുമ്പോഴേക്കും ചിലരെല്ലാം ഓർമ്മയുമായിട്ടുണ്ടാവും. അതുകൊണ്ട് Akhiljaxxn ചില ആളുകളുടെ ചൊറിച്ചിൽ അത്രകാര്യമായിട്ടെടുക്കേണ്ടതില്ല. --രൺജിത്ത് സിജി {Ranjithsiji} 00:49, 12 മാർച്ച് 2020 (UTC)[മറുപടി]

രഞ്ജിത്തേ ഞാൻ പറഞ്ഞത് ഇത്തരം കൂട്ടായ്മകൾ വേണ്ടാ എന്നല്ല, ഓരോരോ സ്ഥലത്ത് ആൾക്കാർ കൂടി ഫുഡടിച്ച് വെടിപറയുന്ന പരിപാടി കൊണ്ട് ഇനി കാര്യമില്ല എന്നായിരുന്നു. വിക്കിയെ ഇപ്പോൾ ഏവർക്കും അറിയാം, വരാൻ ആഗ്രഹിക്കുന്നവർ വരിക തന്നെ ചെയ്യും, അങ്ങനെ നാലഞ്ചുപേർ ഉള്ളിടത്ത് നിന്റെ നട്ടിൽ നിനക്കോ എന്റെ നാടിൽ എനിക്കോ പോയി പറഞ്ഞു കൊടുക്കാവുന്നത്ര ആർഭാഡമൊക്കെ മതി എന്നാണുദ്ദേശിച്ചത്! ഇത് അതല്ല; ഇംഗ്ലീഷിൽ ഒത്തിരി കപടാസുരന്മാരാണുള്ളത്! ഇവിടെ എന്റെ അയൽവാസി പയ്യൻ പറഞ്ഞത് പ്രതിമാസം 60,000 രൂപയോളം അവനുണ്ടാക്കുന്നുണ്ട് എന്നാണ്; വിക്കിയിൽ എഡിറ്റിയിട്ടു തന്നെ! 21 ഓളം ഐഡികളും അവനു മൂന്നു വിക്കികളിലായുണ്ട്. ഇംഗ്ലീഷിൽ Kumarakom എന്ന പേജിൽ അവൻ എഡിറ്റിയതുവരെ എന്നെ കാണിച്ചു തന്നിരുന്നു. മിക്ക അഡ്മിൻസും അതിൽ പെട്ട പടയാളികൾ തന്നെയാണ്. ചിലരെയൊക്കെ ഞാൻ നോട്ട് ചെയ്ത് വൈരുദ്ധ്യം തെളിവുസഹിതം അഡ്മിൻ പേജിൽ ഇട്ടപ്പോൾ ആ നിമിഷം തന്നെ അവരതു ഡിലീറ്റ് ചെയ്തു. പിന്നെ എനിക്ക് ഇംഗ്ലീഷിൽ എഡിറ്റ് ചെയ്യാൻ പറ്റാത്ത വിധം ചെക്കിങും മറ്റുമാണ്. സമാനഭാവത്തോടെ മലയാളത്തിലും നിരവധിപ്പേരുണ്ട്. ഇംഗ്ലീഷിൽ എത്രമാത്രം ഭീകരർ വന്നാലും ഇംഗ്ലീഷ് വിക്കിക്ക് ഒരു പുല്ലും തട്ടാനില്ല, മലയാളത്തിന്റെ സ്ഥിതി അതല്ല. നിലയ്ക്ക് നിർത്താൻ മതിയായ രീതിയിലുള്ള ടീം വർക്ക് അനിവാര്യമാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:43, 12 മാർച്ച് 2020 (UTC)[മറുപടി]

ഒരു സിനിമാ നടനെ (പ്രശാന്ത് അലക്സാണ്ടർ) എനിക്ക് പേർസണലി അറിയാവുന്നതാണ്. ആ പേജ് ഞാൻ വിക്കിയിൽ ഇട്ടിരുന്നു, പണ്ടാരോ ഡിലീറ്റിയ പേരിൽ അതവർ ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്നു. ഇതിനെ അങ്ങനെയൊരു പറഞ്ഞു ന്യായീകരിക്കാൻ പറ്റും. ഒരു കാരനവും ഇല്ലാതെ ഡിലീറ്റ് ചെയ്തതും, എഡിറ്റിങ് റിവേർട്ട് ചെയ്തതും ആയ കാര്യങ്ങൾ ഇംഗ്ലീഷിൽ കൂടാൻ തുടങ്ങിയപ്പോൾ ഞാനവിടം വിട്ടു. ഇംഗ്ലീഷ് വിക്കി മറ്റൊരു ലോകം തന്നെയാണെന്നാ തോന്നിയത്.-Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:31, 13 മാർച്ച് 2020 (UTC)[മറുപടി]

പറയുന്ന കാര്യം പരസ്പരബന്ധമില്ലാത്തതാണെങ്കിൽ ക്ഷമിക്കണം. വിക്കിപീഡിയയുമായി ബന്ധപ്പെട്ട് നിലവിൽ ടെലെഗ്രാമിൽ ഒരു കൂട്ടായ്മ ഉണ്ട്. ഈ ഒരു കൂട്ടായ്മ കുറച്ച് കൂടി സജീവമായാൽ അത് മലയാളം വിക്കിപീഡിയയ്ക്ക് കുറച്ചുകൂടി പ്രയോജനപ്പെടും എന്നാ എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും മീറ്റപ്പ്, വിക്കിമീഡിയ പദ്ധതികൾ വരുമ്പോൾ. ആ സമയങ്ങളിൽ ആ പറയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖങ്ങൾ തിരുത്തിയാൽ/സൃഷ്ടിച്ചാൽ ഉചിതമായിരിക്കും എന്ന് എനിക്ക് തോനുന്നു.
ഇനി കാര്യനിർവാഹകരുടെ കാര്യം. മലയാളം വിക്കിയിൽ നിർജ്ജീവ കാര്യനിർവ്വാഹകർ എന്ന വർഗ്ഗത്തിൽ പെടുത്തേണ്ട ഉപയോക്താക്കളെ തീരുമാനിക്കുന്ന നിയമങ്ങൾ കുറച്ചുകൂടി കർശനമാക്കിയാൽ നന്നായിരിക്കും എന്ന് തോനുന്നു. കർശനം - വേണ്ട തിരുത്തലുകളുടെ എണ്ണം കൂട്ടുകയും നിർജീവമാകാൻ കഴിയുന്ന സമയം കുറയ്ക്കുകയും വേണം.
സജീവമായിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് - പ്രധാന താളുകൾ (കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്, സഹായമേശ, വിക്കി പഞ്ചായത്ത്, വിക്കി സമൂഹം തുടങ്ങിയ താളുകൾ) ദിവസേന ഒരിക്കലെങ്കിലും ഒന്ന് നോക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:18, 14 മാർച്ച് 2020 (UTC)[മറുപടി]

നിലവറയിലേക്ക് മാറ്റൽ

@Manuspanicker: കാര്യനിർവാഹകനായ മനു, നിലവറയിലേക്കു മാറ്റുമ്പോൾ ഒന്നു സൂക്ഷിച്ചോ അതിനെയും തോണ്ടാൻ ആളുകൾ ഉണ്ട്. മുൻപൊരിക്കൽ എന്നെ തോണ്ടിയെറിഞ്ഞതാ. എന്തോ വലിയ നയം ഉണ്ടെന്ന് പറഞ്ഞു വന്നിരുന്നു. നാൾവഴി മുറിഞ്ഞു കാനയിൽ വീണെന്നോ മറ്റോ ആയിരുന്നു.....--റോജി പാലാ (സംവാദം) 12:12, 10 മാർച്ച് 2020 (UTC)[മറുപടി]

@ഉ:Rojypala ആർക്കേലും പ്രശ്നമുണ്ടെങ്കിൽ നുമ്മക്കു തിരിച്ചിടാം. പഴയ വർഷത്തെ സംവാദങ്ങളാണ് പത്തായത്തിലാക്കിയത്! (നയം നോക്കിയല്ല ഞാനതു ചെയ്തത്. ഉപയോഗപ്രദമാകട്ടെയെന്നു വിചാരിച്ചാണ്) നയപ്രകാരം തെറ്റെങ്കിൽ തിരുത്താം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:35, 11 മാർച്ച് 2020 (UTC)[മറുപടി]
പിന്നെ അടിയിടുന്നവർക്ക് സ്ക്രോൾ ചെയ്ത് താഴെവരെ വരാതെ എളുപ്പത്തിൽ കലഹിക്കാമല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:36, 11 മാർച്ച് 2020 (UTC)[മറുപടി]
:)--റോജി പാലാ (സംവാദം) 11:24, 11 മാർച്ച് 2020 (UTC)[മറുപടി]

നല്ലതാ അടിയിടാനാണെങ്കിലും ഇടക്ക് ചില എഡിറ്റ് ബട്ടൺ ഞെക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 00:50, 12 മാർച്ച് 2020 (UTC)[മറുപടി]

സഹായമേശ പരിശോധിക്കണം

കാര്യനിർവ്വാഹകർ ദയവായി സഹായമേശ പരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു. Adithyak1997 (സംവാദം) 06:39, 15 മാർച്ച് 2020 (UTC)[മറുപടി]

ശ്രദ്ധിക്കാംramjchandran (സംവാദം) 16:40, 19 മാർച്ച് 2020 (UTC)[മറുപടി]

ഐ.പി തടയണം

14.139.185.114 ഐ.പി നശീകരണം നടത്തുന്നതിനാൽ തടയണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 05:46, 25 മാർച്ച് 2020 (UTC)[മറുപടി]

checkY ചെയ്തു. Akhiljaxxn (സംവാദം) 06:45, 25 മാർച്ച് 2020 (UTC)[മറുപടി]

2401:4900:234F:2CF0:67D:CB77:8591:7817 വിലാസം നശീകരണം നടത്തുന്നതിനാൽ തടയണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 14:24, 1 ഏപ്രിൽ 2020 (UTC)[മറുപടി]

ഇറക്കുമതി

ഇംഗ്ലിഷ് വിക്കിപീഡിയയിൽ നിന്ന് ഈ ഫലകവും അനുബന്ധ ഫലകവും, ഘടകങ്ങളും ഇറക്കുമതി ചെയ്യാമോ.. -❙❚❚❙❙ ജിനോയ് ❚❙❚❙❙ 04:51, 8 ഏപ്രിൽ 2020 (UTC)[മറുപടി]

checkY ചെയ്തു. Akhiljaxxn (സംവാദം) 06:50, 8 ഏപ്രിൽ 2020 (UTC)[മറുപടി]

ട്വിങ്കിൾ ലെ പോരായ്‌മ

താളുകൾ രണ്ടും മൂണും തവണ നീക്കം ചെയ്യാൻ നോമിനേറ്റ് ചെയ്യുമ്പോൾ അവ എല്ലാം ആദ്യ തവണ നോമിനേറ്റ് ചെയ്ത താളിലേക്ക് തന്നെ ആണ് പോകുന്നത് 1, 2 .ഒന്ന് ശരിയാക്കാമോ. Akhiljaxxn (സംവാദം) 08:20, 8 ഏപ്രിൽ 2020 (UTC)[മറുപടി]

@Akhiljaxxn:നോമിനേഷൻ സംഖ്യയുടെ പ്രശ്നം മീഡിയവിക്കി:Gadget-twinklexfd.js ഫയലിൽ 524-ആമത്തെ വരിയിൽ മാറ്റം വരുത്തിയാ മതി. Adithyak1997 (സംവാദം) 06:19, 21 ഏപ്രിൽ 2020 (UTC)[മറുപടി]
അഞ്ചാറ് തരത്തിലാണ് തുടർ പേജുകൾ നാമകരണം ചെയ്തിട്ടുള്ളത്, ഇതൊരു പ്രശ്നമാണ്. റെഗെക്സ്പ് ഇവിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വർക്ക് ചെയ്യേണ്ടതാണ്, പക്ഷെ കൺസോളിൽ "Uncaught TypeError: $.escapeRE is not a function" ഇങ്ങനെ എറർ കാണുന്നു. @Praveenp: twinklexfd.js മാത്രം എന്റെ ഉപതാളിൽ നിന്ന് ഗാഡ്ജറ്റ് താളിലേക്ക് അപ്ഡേറ്റ് ചെയ്ത് നോക്കുമോ? -- റസിമാൻ ടി വി 12:43, 25 ഏപ്രിൽ 2020 (UTC)[മറുപടി]
checkY ചെയ്തു @Razimantv: - [1]--പ്രവീൺ:സം‌വാദം 13:41, 25 ഏപ്രിൽ 2020 (UTC)[മറുപടി]
ശരിയായിട്ടില്ല. അപ്പോൾ വേറെ എവിടെയോ ആണ് പ്രശ്നം -- റസിമാൻ ടി വി 14:43, 25 ഏപ്രിൽ 2020 (UTC)[മറുപടി]
ടൂൾ അപ്ഡേറ്റ് ആവാത്തതിന്റെ പ്രശ്നം അല്ലല്ലോ? ക്യാഷെ പോലെ? Adithyak1997 (സംവാദം) 14:50, 25 ഏപ്രിൽ 2020 (UTC)[മറുപടി]
റിവേർട്ട് ചെയ്യണോ? സിമാന് റൈറ്റ് വേണമെങ്കിൽ ഒരു കുറിപ്പിട്ടേരെ--പ്രവീൺ:സം‌വാദം 08:30, 28 ഏപ്രിൽ 2020 (UTC)[മറുപടി]

വർഗ്ഗങ്ങളുടെ തലക്കെട്ടുകൾ

@Praveenp:, @Ranjithsiji:, @Deepugn:, @Jigesh:, @Jacob.jose:, @Abhishek Jacob:, @Razimantv:, @Kiran Gopi:, @Sreejithk2000:, @Ezhuttukari:, @Drajay1976:, @Adv.tksujith:, @Fotokannan:, @Irvin calicut:, @Manuspanicker:, @Viswaprabha:, @Arunsunilkollam:, @Akhiljaxxn:, @Ramjchandran:, @Malikaveedu:.

വർഗ്ഗങ്ങളുടെ തലക്കെട്ടുകൾ മാറ്റുമ്പോൾ ആ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള താളുകളിലും ആട്ടോമാറ്റിക് ആയി ആ മാറ്റം വരില്ലേ? ഉദാഹരണമായി ഈ വർഗ്ഗങ്ങൾ ശ്രദ്ധിക്കുക 1) വർഗ്ഗം:തലകെട്ട് വിവർത്തനം ചെയ്യേണ്ട ലേഖനങ്ങൾ 2) വർഗ്ഗം:തലക്കെട്ട് വിവർത്തനം ചെയ്യേണ്ട ലേഖനങ്ങൾ ഇത് manually ശരിയാക്കേണ്ടതാണോ?

വർഗ്ഗങ്ങളുടെ തലക്കെട്ടുകൾ തിരിച്ചുവിടലുകൾ ഇല്ലാതെ എങ്ങനെയാണ് ശരിയാക്കുന്നത്? --Sreenandhini (സംവാദം) 18:39, 14 ഏപ്രിൽ 2020 (UTC)[മറുപടി]

@Sreenandhini: checkY ചെയ്തു ഒന്ന് പരിശോദിക്കാമോ. ആദ്യ വർഗത്തിലുണ്ടായിരുന്ന എല്ലാ താളുകളിലും TranslateHeading എന്ന ഫലകമാണ് ഉപയോഗിച്ചത്. ആയതിനാൽ ഒരു മാറ്റത്തിലൂടെ പ്രശ്നം ശെരിയായിട്ടുണ്ട്. Adithyak1997 (സംവാദം) 09:58, 21 ഏപ്രിൽ 2020 (UTC)[മറുപടി]
@ ഉ:Adithyak1997, ശരിയായിട്ടുണ്ട്. വളരെ നന്ദി.--Sreenandhini (സംവാദം) 11:12, 21 ഏപ്രിൽ 2020 (UTC)[മറുപടി]

വിക്കിപ്രോജക്റ്റ് കോവിഡ്-19

വിക്കിപീഡിയ:വിക്കിപ്രോജക്റ്റ് കോവിഡ്-19 - എന്ന പദ്ധതിയുടെ സൈറ്റ് നോട്ടീസ് ഇടുമൊ? --Meenakshi nandhini (സംവാദം) 07:23, 23 ഏപ്രിൽ 2020 (UTC)[മറുപടി]

checkY ചെയ്തു --രൺജിത്ത് സിജി {Ranjithsiji} 12:34, 26 ഏപ്രിൽ 2020 (UTC)[മറുപടി]