"അയിലൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 2: വരി 2:


== ഐതിഹ്യം ==
== ഐതിഹ്യം ==
[[കോട്ടയം ജില്ല]]യിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രങ്ങളായ [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], [[കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രം|കടുത്തുരുത്തി]], [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]] എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യവുമായി സാദൃശ്യമുണ്ട് തൃപ്പല്ലാവൂർ, തൃപ്പാളൂർ, അയിലൂർ ക്ഷേത്രങ്ങളുടെ ഐതിഹ്യകഥയ്ക്കും.
[[കോട്ടയം ജില്ല]]യിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രങ്ങളായ [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], [[കടുത്തുരുത്തി തളി മഹാദേവക്ഷേത്രം|കടുത്തുരുത്തി]], [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]] എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യവുമായി സാദൃശ്യമുണ്ട് തൃപ്പല്ലാവൂർ, തൃപ്പാളൂർ, അയിലൂർ ക്ഷേത്രങ്ങളുടെ ഐതിഹ്യകഥയ്ക്കും.





12:26, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ നെമ്മാറയ്ക്കടുത്ത് അയിലൂർ ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ ഉപപോഷകനദിയായ അയിലൂർപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് അയിലൂർ മഹാദേവക്ഷേത്രം. പാർവ്വതീസമേതനായ പരമശിവൻ പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യമനുസരിച്ച് തൃപ്പല്ലാവൂർ, തൃപ്പാളൂർ എന്നീ ക്ഷേത്രങ്ങളിലെയും ഇവിടത്തെയും പ്രതിഷ്ഠകൾ നടത്തിയത് ഖരൻ എന്ന അസുരനാണ്. ഖരൻ ഈ തന്റെ വലതുകയ്യിലിരുന്ന ശിവലിംഗം തൃപ്പാളൂരും, ഇടതുകയ്യിലിരുന്ന ശിവലിംഗം അയിലൂരും പല്ലുകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം തൃപ്പല്ലാവൂരും കുടിയിരുത്തി എന്നാണ് വിശ്വാസം. തുലാമാസത്തിലെ അമാവാസി ദിവസം ആറാട്ടായി നടക്കുന്ന എട്ടുദിവസത്തെ ഉത്സവം, ധനുമാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ദീർഘകാലം കൊച്ചി രാജാവിന്റെ കീഴിലായിരുന്ന ഈ ക്ഷേത്രം, ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ്.

ഐതിഹ്യം

കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രങ്ങളായ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യവുമായി സാദൃശ്യമുണ്ട് തൃപ്പല്ലാവൂർ, തൃപ്പാളൂർ, അയിലൂർ ക്ഷേത്രങ്ങളുടെ ഐതിഹ്യകഥയ്ക്കും.

"https://ml.wikipedia.org/w/index.php?title=അയിലൂർ_മഹാദേവക്ഷേത്രം&oldid=3318323" എന്ന താളിൽനിന്ന് ശേഖരിച്ചത്