"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 36: വരി 36:
==അവലംബം==
==അവലംബം==
{{reflist|2}}
{{reflist|2}}

{{Cattle breeds of India}}


[[വർഗ്ഗം:കേരളത്തിലെ തനതു കന്നുകാലി ജനുസ്സുകൾ]]
[[വർഗ്ഗം:കേരളത്തിലെ തനതു കന്നുകാലി ജനുസ്സുകൾ]]

13:55, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് കുള്ളൻ പശു
കാസർഗോഡ് കുള്ളൻ പശു
കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും
Other namesകാസർഗോഡ് കുള്ളൻ പശു
Country of originഇന്ത്യ
Distributionഇന്ത്യ
UseDairy and meat (ground beef and roast beef)
Traits
Weight
  • Male:
    190 -200 കിലോഗ്രാം
  • Female:
    40-150 കി.ഗ്രാം
Coatസാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല
Notes
പാലിനായി

കേരളത്തിലെ ഒരു കന്നുകാലിയിനമാണ് കാസർഗോഡ് കുള്ളൻ പശു. കാസർഗോഡ് ജില്ലയുടെ മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. വയ്ക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി എന്ന രീതിയിയിലാണ്.[1][2]

ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. [1]

പ്രത്യേകതകൾ

മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനമാണ്
തൂക്കം 147 കിലോ വരെ
കിടാക്കൾ ജനിക്കുമ്പോൾ തുക്കം 10 - 10/5 കിലോ
ആദ്യ മദി ലക്ഷണം 18 -19 ആം മാസത്തിൽ, ഇണ ചേർക്കേണ്ട സമയം രണ്ട്-രണ്ടര വയസ്സ്
ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം.[3]

പാലിന്റെ ഘടന

വെള്ളം - 87.7%
കാർബോഹൈഡ്രേറ്റ് - 4.9% (പഞ്ചസാര)
കൊഴുപ്പ് - 3.4 %
മാംസ്യം - 3.3 %
ലവണാംശം - 0.7 % [4]

അവലംബം

  1. 1.0 1.1 ഡോ. അനുമോൾ ജോസഫ്. "കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ". മാതൃഭൂമി. Archived from the original on 2014-05-19 10:06:23. Retrieved 22 ഫെബ്രുവരി 2013. {{cite web}}: Check date values in: |archivedate= (help); Unknown parameter |coauthor= ignored (|author= suggested) (help)
  2. ടി. അജീഷ് (17 മെയ് 2014). "ഈ പശുവിന്റെ ഒരു ലിറ്റർ പാലിന് നൂറു രൂപ". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-05-19 10:02:39. Retrieved 19 മെയ് 2014. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  3. ഡോ. എം ഗംഗാധരൻനായർ. "ഔഷധഗുണമുള്ള "കപില"" (പത്രലേഖനം). ദേശാഭിമാനി. Archived from the original on 2014-06-08 20:15:42. {{cite news}}: Check date values in: |archivedate= (help)
  4. എം.ജി. "പൊക്കമില്ലായ്മയാണ് പൊക്കം" (കിളിവാതിൽ സപ്ലിമെന്റ്). ദേശാഭിമാനി ദിനപത്രം. Archived from the original on 2014-06-08 20:19:15. {{cite news}}: Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_കുള്ളൻ_പശു&oldid=3317208" എന്ന താളിൽനിന്ന് ശേഖരിച്ചത്