"കോട്ടയത്ത് കേരളവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 112.133.236.88 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manuspanicker സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 29: വരി 29:
== മുകിലൻ പട ==
== മുകിലൻ പട ==
{{main|മുകിലൻ}}
{{main|മുകിലൻ}}
'''മുകിലൻ പട''' എന്നറിയപ്പെടുന്ന സംഭവം ഇദ്ദേഹത്തിന്റെ രാജസേവനകാലത്തിൽ നടന്നതായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> മുഗൾ സിർദർ (മുഗൾ സർദാർ/മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ ഉമയമ്മറാണിയുടെ റീജന്റ് ഭരണകാലഘട്ടത്തിൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം പിടിച്ചെടുക്കുകയും മണക്കാട്ട് തമ്പടിക്കുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക'>{{cite book|title=Kerala History and its Makers|url=http://books.google.co.in/books?id=wnAjqjhc1VcC&pg=PA165&lpg=PA165&dq=kottayam+kerala+varma&source=bl&ots=TNaGzWHxoQ&sig=3O6RnhYq_PnTf5SA6nwsBRs6sPE&hl=en&sa=X&ei=D6MBUsfwKMiplQXi44D4Cg&ved=0CI4BEOgBMA4#v=onepage&q=kottayam%20kerala%20varma&f=false|author=എ. ശ്രീധര മേനോൻ|accessdate=2013 ഓഗസ്റ്റ് 7|year=1987 (2008)|publisher=ഡിസി ബുക്സ്, കോട്ടയം|isbn=978-81-264-2199-2|page=75|language=en|chapter=CHAPTER XIV - Ravi Varma Kulasekhara}}</ref><ref name=keralatourism.org-ക>{{cite web|title=മധ്യകാല കേരളം|url=http://www.keralatourism.org/malayalam/medieval-history.php|publisher=Department of Tourism, Government of Kerala,|accessdate=2013 ഓഗസ്റ്റ് 7|language=മലയാള}}</ref> റാണി അക്കാലത്ത് നെടുമങ്ങാട്ടു കോയിക്കലിലാണ് താമസിച്ചിരുന്നത്. കന്യാകുമാരി ജില്ലയിലെ ബുധപുരം ബലഭദ്രസ്വാമി ക്ഷേത്രം മുകിലൻ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ അദ്ദേഹം ഒരുമ്പെട്ടെങ്കിലും വേണാട്ടു രാജവംശത്തോടു കൂറുള്ള പട്ടാണി മുസ്ലീങ്ങൾ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. എന്നാൽ പിടിച്ചെടുത്ത പ്രദേശങ്ങൾ കൊള്ള ചെയ്യാനായി മുകിലൻ തന്റെ സൈനികരെ അയച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ സുന്നത്ത് ഉൾപ്പെടെയുള്ള ഇസ്‌ലാമികാചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. ആ സമയത്ത് രാജകാര്യങ്ങളിൽ [[ഉമയമ്മ റാണി|റാണിയെ]] സഹായിക്കുകയായിരുന്ന കേരളവർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുഗൾ സൈന്യത്തെ തുരത്തി.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> തിരുവട്ടാറിൽ വെച്ചുനടന്ന യുദ്ധത്തിൽ കേരളവർമ്മ ആക്രമണകാരിയായ [[മുകിലൻ|മുഗൾ സിർദറിനേയും]] കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും അവരുടെ വേണാട് ആക്രമണശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /> ഈ സംഭവമാണ് '''മുകിലൻ പട''' എന്നറിയപ്പെടുന്നത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' />
'''മുകിലൻ പട''' എന്നറിയപ്പെടുന്ന സംഭവം ഇദ്ദേഹത്തിന്റെ രാജസേവനകാലത്തിൽ നടന്നതായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> മുഗൾ സിർദർ (മുഗൾ സർദാർ/മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ ഉമയമ്മറാണിയുടെ റീജന്റ് ഭരണകാലഘട്ടത്തിൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം പിടിച്ചെടുക്കുകയും മണക്കാട്ട് തമ്പടിക്കുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക'>{{cite book|title=Kerala History and its Makers|url=http://books.google.co.in/books?id=wnAjqjhc1VcC&pg=PA165&lpg=PA165&dq=kottayam+kerala+varma&source=bl&ots=TNaGzWHxoQ&sig=3O6RnhYq_PnTf5SA6nwsBRs6sPE&hl=en&sa=X&ei=D6MBUsfwKMiplQXi44D4Cg&ved=0CI4BEOgBMA4#v=onepage&q=kottayam%20kerala%20varma&f=false|author=എ. ശ്രീധര മേനോൻ|accessdate=2013 ഓഗസ്റ്റ് 7|year=1987 (2008)|publisher=ഡിസി ബുക്സ്, കോട്ടയം|isbn=978-81-264-2199-2|page=75|language=en|chapter=CHAPTER XIV - Ravi Varma Kulasekhara}}</ref><ref name=keralatourism.org-ക>{{cite web|title=മധ്യകാല കേരളം|url=http://www.keralatourism.org/malayalam/medieval-history.php|publisher=Department of Tourism, Government of Kerala,|accessdate=2013 ഓഗസ്റ്റ് 7|language=മലയാള}}</ref> റാണി അക്കാലത്ത് നെടുമങ്ങാട്ടു കോയിക്കലിലാണ് താമസിച്ചിരുന്നത്. പിടിച്ചെടുത്ത പ്രദേശങ്ങൾ കൊള്ള ചെയ്യാനായി മുകിലൻ തന്റെ സൈനികരെ അയച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ സുന്നത്ത് ഉൾപ്പെടെയുള്ള ഇസ്‌ലാമികാചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു.{{തെളിവ്}} ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ അദ്ദേഹം ഒരുമ്പെട്ടെങ്കിലും{{തെളിവ്}} വേണാട്ടു രാജവംശത്തോടു കൂറുള്ള പട്ടാണി മുസ്ലീങ്ങൾ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.{{തെളിവ്}} കന്യാകുമാരി ജില്ലയിലെ ബുധപുരം ഭക്‌തദാസപ്പെരുമാൾ (ബലരാമ) ക്ഷേത്രം മുകിലൻ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.{{തെളിവ്}} ആ സമയത്ത് രാജകാര്യങ്ങളിൽ [[ഉമയമ്മ റാണി|റാണിയെ]] സഹായിക്കുകയായിരുന്ന കേരളവർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുഗൾ സൈന്യത്തെ തുരത്തി.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> തിരുവട്ടാറിൽ വെച്ചുനടന്ന യുദ്ധത്തിൽ കേരളവർമ്മ ആക്രമണകാരിയായ [[മുകിലൻ|മുഗൾ സിർദറിനേയും]] കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും അവരുടെ വേണാട് ആക്രമണശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /> ഈ സംഭവമാണ് '''മുകിലൻ പട''' എന്നറിയപ്പെടുന്നത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' />


യുദ്ധത്തിൽ ജയിച്ച കേരളവർമ്മ ശത്രുക്കളുടെ നൂറോളം സൈനികരെ കീഴടക്കുകയും ഏകദേശം 300 കുതിരകളും അനേകം ആയുധങ്ങളും കൈക്കലാക്കുകയും ചെയ്തു. കീഴടക്കിയ കുതിരകളെയും ആയുധങ്ങളെയും കൊണ്ട് തിരുവിതാംകൂറിനായി ഒരു കുതിരപ്പടയെ അദ്ദേഹം തയ്യാറാക്കി. ഒരു റെജിമെന്റ് വില്ലാളികളെയും ഒരു റെജിമെന്റ് വാൾപ്പയറ്റുകാരേയും സംഘടിപ്പിച്ച അദ്ദേഹം അവരെ കുതിരപ്പടയോടു കൂടി വേണാടിന്റെ മൂന്നു ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തു.<ref name="ahistorytravanc-104" />
യുദ്ധത്തിൽ ജയിച്ച കേരളവർമ്മ ശത്രുക്കളുടെ നൂറോളം സൈനികരെ കീഴടക്കുകയും ഏകദേശം 300 കുതിരകളും അനേകം ആയുധങ്ങളും കൈക്കലാക്കുകയും ചെയ്തു. കീഴടക്കിയ കുതിരകളെയും ആയുധങ്ങളെയും കൊണ്ട് തിരുവിതാംകൂറിനായി ഒരു കുതിരപ്പടയെ അദ്ദേഹം തയ്യാറാക്കി. ഒരു റെജിമെന്റ് വില്ലാളികളെയും ഒരു റെജിമെന്റ് വാൾപ്പയറ്റുകാരേയും സംഘടിപ്പിച്ച അദ്ദേഹം അവരെ കുതിരപ്പടയോടു കൂടി വേണാടിന്റെ മൂന്നു ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തു.<ref name="ahistorytravanc-104" />

12:04, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ
ജനനം1645
കോട്ടയം രാജവംശം, വടക്കേ മലബാർ, കേരളം
മരണം1696 (വയസ്സ് 50–51)
തിരുവനന്തപുരം, കേരളം
തൊഴിൽകവി, രാഷ്ട്രതന്ത്രജ്ഞൻ
ദേശീയതകോട്ടയം രാജവംശം പിന്നീട് തിരുവിതാംകൂർ
ശ്രദ്ധേയമായ രചന(കൾ)വാല്മീകി രാമായണം (കേരളഭാഷാകാവ്യം)

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന കേരളവർമ്മ.[1][2] 1645-ൽ ജനിച്ച് 1696-ൽ മരണമടഞ്ഞ ഇദ്ദേഹം[1], ഉമയമ്മ റാണിയുടെ പ്രധാന സൈനികോപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.[1][3] കവിയും സൈനിക കാര്യോപദേഷ്ടാവും എന്നതിനും പുറമേ, സംഗീതവിദ്വാനും ആയിരുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതി വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ കേരളവർമ്മരാമായണം (കേരളഭാഷാകാവ്യം) ആണ്.[1] ഒരു മികച്ച രാജ്യതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം 1696-ൽ കൊല്ലപ്പെടുകയാണുണ്ടായത്.[1]

ആദ്യകാലം, വേണാട് ദത്ത്

കോലത്തുനാടിന്റെ ഒരു സ്വതന്ത്ര താവഴിയായിരുന്ന[4] വടക്കേ മലബാറിലെ കോട്ടയം രാജവംശത്തിൽ ക്രി.വ.1645-ലാണ് ഇദ്ദേഹം പിറന്നത്.[3] ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പ്രസിദ്ധ കവിയും ആട്ടക്കഥാരചയിതാവുമായിരുന്ന കോട്ടയത്തു തമ്പുരാനാണ്.[5] വാൾപ്പയറ്റിലും അമ്പെയ്ത്തിലും മറ്റു യുദ്ധശസ്ത്രങ്ങളിലും വളരെ നിപുണനായ ഒരു യോദ്ധാവ് കൂടിയായിരുന്നു കേരളവർമ്മ.[4] ചരിത്രകഥകളനുസരിച്ച് ഒരു തീർത്ഥാടനത്തിനു പുറപ്പെട്ട കേരളവർമ്മ തിരുവനന്തപുരത്ത് എത്തിയപ്പോൾ അക്കാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ പ്രേരണയാൽ അവിടെ തന്നെ തങ്ങി റാണിയെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ തീരുമാനിക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.[2] അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ആധികാരികത ഉറപ്പാക്കാനായി ക്രി.വ.1684-ൽ [6] കേരളവർമ്മയെ ഔദ്യോഗികമായിത്തന്നെ വേണാട് സ്വരൂപത്തിലേക്ക് ദത്തെടുക്കുകയും ഹിരണ്യസിംഹനല്ലൂർ രാജകുമാരൻ(ഏരാനല്ലൂർ/ഇരണിയൽ) ആയി വാഴിക്കുകയും ചെയ്തു.[2][7] അദ്ദേഹത്തിന്റെ ആദ്യ ദൗത്യം രാജ്യാതിർത്തിയിൽ തമ്പടിച്ചിരുന്ന മുസ്ലീം ആക്രമണകാരികളെ തുരത്തുക എന്നതായിരുന്നു.[2]

മുകിലൻ പട

മുകിലൻ പട എന്നറിയപ്പെടുന്ന സംഭവം ഇദ്ദേഹത്തിന്റെ രാജസേവനകാലത്തിൽ നടന്നതായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.[2][3] മുഗൾ സിർദർ (മുഗൾ സർദാർ/മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ ഉമയമ്മറാണിയുടെ റീജന്റ് ഭരണകാലഘട്ടത്തിൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം പിടിച്ചെടുക്കുകയും മണക്കാട്ട് തമ്പടിക്കുകയും ചെയ്തു.[2][3][8] റാണി അക്കാലത്ത് നെടുമങ്ങാട്ടു കോയിക്കലിലാണ് താമസിച്ചിരുന്നത്. പിടിച്ചെടുത്ത പ്രദേശങ്ങൾ കൊള്ള ചെയ്യാനായി മുകിലൻ തന്റെ സൈനികരെ അയച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ സുന്നത്ത് ഉൾപ്പെടെയുള്ള ഇസ്‌ലാമികാചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു.[അവലംബം ആവശ്യമാണ്] ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ അദ്ദേഹം ഒരുമ്പെട്ടെങ്കിലും[അവലംബം ആവശ്യമാണ്] വേണാട്ടു രാജവംശത്തോടു കൂറുള്ള പട്ടാണി മുസ്ലീങ്ങൾ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.[അവലംബം ആവശ്യമാണ്] കന്യാകുമാരി ജില്ലയിലെ ബുധപുരം ഭക്‌തദാസപ്പെരുമാൾ (ബലരാമ) ക്ഷേത്രം മുകിലൻ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്] ആ സമയത്ത് രാജകാര്യങ്ങളിൽ റാണിയെ സഹായിക്കുകയായിരുന്ന കേരളവർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുഗൾ സൈന്യത്തെ തുരത്തി.[2][3] തിരുവട്ടാറിൽ വെച്ചുനടന്ന യുദ്ധത്തിൽ കേരളവർമ്മ ആക്രമണകാരിയായ മുഗൾ സിർദറിനേയും കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും അവരുടെ വേണാട് ആക്രമണശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു.[2] ഈ സംഭവമാണ് മുകിലൻ പട എന്നറിയപ്പെടുന്നത്.[2][3]

യുദ്ധത്തിൽ ജയിച്ച കേരളവർമ്മ ശത്രുക്കളുടെ നൂറോളം സൈനികരെ കീഴടക്കുകയും ഏകദേശം 300 കുതിരകളും അനേകം ആയുധങ്ങളും കൈക്കലാക്കുകയും ചെയ്തു. കീഴടക്കിയ കുതിരകളെയും ആയുധങ്ങളെയും കൊണ്ട് തിരുവിതാംകൂറിനായി ഒരു കുതിരപ്പടയെ അദ്ദേഹം തയ്യാറാക്കി. ഒരു റെജിമെന്റ് വില്ലാളികളെയും ഒരു റെജിമെന്റ് വാൾപ്പയറ്റുകാരേയും സംഘടിപ്പിച്ച അദ്ദേഹം അവരെ കുതിരപ്പടയോടു കൂടി വേണാടിന്റെ മൂന്നു ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തു.[4]

ഐതിഹ്യം

ഒരു കഥ അനുസരിച്ച്, പടയ്ക്കു മുൻപ് കേരളവർമ്മ തിരുവട്ടാർ ആദികേശവ പെരുമാളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്നു.[9] മുകിലൻ പട നടക്കുമ്പോൾ ഉറവിടം എങ്ങുനിന്നെന്നറിയാത്ത ധാരാളം അമ്പുകൾ മുഗളപ്പടയ്ക്ക് മേൽപ്പതിക്കുകയും, അവരുടെ പട ചിന്നിച്ചിതറി ഓടുകയും ചെയ്തത് വേണാട് സൈന്യത്തിന് പടയിൽ അനുകൂലമായിത്തീരുകയും അവർ ജയിക്കുകയും ചെയ്തു.[9] പിന്നീട് കേരളവർമ്മയുടെ സ്വപ്നത്തിൽ ശ്രീ രാമൻ പ്രത്യക്ഷപ്പെടുകയും ഒരു ക്ഷേത്രം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.[9] രാമന്റെ നിർദ്ദേശാനുസരണം പദ്മനാഭപുരത്തിന്റെ വടക്കു കിഴക്കു വശത്തുനിന്നും കേരളവർമ്മ വിഗ്രഹം കണ്ടെടുക്കുകയും രാമസ്വാമി ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.[9]

കവി

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വാല്മീകിരാമായണം - കേരളഭാഷാഗാനം എന്ന താളിലുണ്ട്.

മഹാനായ ഒരു കവിയും ആയിരുന്ന അദ്ദേഹം ശ്രീപദ്മനാഭന്റെ കാൽക്കീഴിൽ നിന്നുകൊണ്ട് മുഴുവൻ വാല്മീകി രാമായണത്തെയും മലയാളത്തിലേക്കായി തർജ്ജമ ചെയ്തു.[2] മലയാളത്തിലേക്ക് ആദ്യമായി വാല്മീകി രാമായണത്തെ തർജ്ജമ ചെയ്തത് ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു.[10] ഈ തർജ്ജമ അദ്ദേഹം മുഴുമിപ്പിച്ചിട്ടില്ല എന്നും ചില സ്രോതസ്സുകൾ പറയുന്നു.[10] അദ്ദേഹം പരിഭാഷപ്പെടുത്തിയ വാല്മീകി രാമായണത്തിന്റെ ആദ്യ അഞ്ചു കാണ്ഡങ്ങൾ ഇന്ന് ലഭ്യമാണ്.[5] കേരളവർമ്മയുടെ രാമായണ പരിഭാഷ കേരള വർമ്മ രാമായണം എന്നും അറിയപ്പെടുന്നു.[5] ഇത് എഴുത്തച്ചനു ശേഷമുള്ള കിളിപ്പാട്ട് കൃതികളുടെ ഒരു നല്ല ഉദാഹരണമാണ്.[5] അദ്ദേഹത്തിന്റെ മറ്റു കൃതികൾ പാതാളരാമായണം, പാദസ്തുതി, വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ട്, പദ്മനാഭകീർത്തനം, ബാണയുദ്ധം എന്നിവയാണ്.[1][5]

ഭരണകർത്താവ്

കേരളവർമ്മയെ അനശ്വരനാക്കുന്നത് അദ്ദേഹം നടപ്പിലാക്കിയ ധീരമായ സാമൂഹ്യ പരിഷ്കരണങ്ങളാണ്.[2] വേണാട്ടിൽ നടപ്പിലുണ്ടായിരുന്ന പുലപ്പേടിയും മണ്ണാപ്പേടിയും നിർത്തലാക്കാൻ കൊല്ലവർഷം 871 (ക്രി.വ. 1696)-ൽ അദ്ദേഹം വിളംബരമിറക്കി.[2][6] കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ട് ഈ വിളംബരം വീര കേരളവർമ്മയുടെ പേരിൽ കല്ലിൽ കൊത്തിവെക്കപ്പെട്ടു.[2] ഇതുകൊണ്ട് വലിയൊരു ഭാഗം ജനങ്ങളെ പുലയർ, മണ്ണാൻ എന്നീ ജാതിക്കാരായ ആളുകളാൽ അപമനിതരാക്കപ്പെടുന്നതിൽ നിന്നും ഒഴിവാക്കാനായതായി കണക്കാക്കപ്പെട്ടു.[2] ഈ വിളംബരം പുലയ, പറയ, മണ്ണാൻ സമുദായത്തിൽ പെട്ട കുട്ടികളടക്കം അനേകം ആളുകളുടെയും കൂട്ടക്കൊലയ്ക്കും ഗർഭസ്ഥശിശുക്കളുടെ നേരേ വരെയുള്ള കിരാതമായ ആക്രമണങ്ങൾക്കും വഴിതെളിച്ചതായും പറയപ്പെടുന്നു.[6] ഈ വിളംബരം ഒരു മറയാക്കിക്കൊണ്ട് ഈ മൂന്നു ജാതിയിൽ‌പ്പെട്ട ആളുകളെ പല സ്ഥലങ്ങളിൽ നിന്നും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു എന്നും പറയപ്പെടുന്നു.[6] 'വലിയകേശിക്കഥ' എന്ന തെക്കൻ പാട്ടിൽ കേരളവർമ്മ പുലപ്പേടി നിരോധിച്ചതിന്റെയും അതിനെതിരെ പുലയകലാപം നടന്നതിന്റെയും വർണ്ണനകൾ ഉണ്ട്. ഇതിനെ അടിച്ചമർത്തുകയായിരുന്നെന്നും ഈ പാട്ടിൽ പരാമർശിക്കപ്പെടുന്നു.[11]

ഒരു നിപുണനായ ഭരണകർത്താവായിരുന്ന അദ്ദേഹത്തിന്റെ സ്വാധീനത്തിൽ യോഗക്കാരും, പിള്ളമാരും മറ്റു പ്രമാണിമാരും റാണിയേയും അദ്ദേഹത്തിനെയും അനുസരിക്കാൻ നിർബന്ധിതരായി. പുത്തൻ കോട്ടയിലെ കോട്ട കൊട്ടാരങ്ങൾ പൊളിപ്പിച്ച അദ്ദേഹം; ആ സാധന-സാമഗ്രികൾ കൊണ്ട് തിരുവനന്തപുരം കോട്ടയ്ക്കകത്ത് രണ്ടു കൊട്ടാരങ്ങൾ നിർമ്മിക്കുകയും ചെയ്തു. അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു. ഇതിൽ വലിയ കോയിക്കലിലായിരുന്നു അദ്ദേഹം അതിനു ശേഷം താമസിച്ചിരുന്നത്.[4]

അവസാന വർഷങ്ങൾ

റാണിയെ സഹായിക്കാനായി ഭരണകാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ തുടങ്ങിയ കേരളവർമ്മ, സ്വന്തം നയങ്ങൾ മൂലം നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിക്കൊണ്ടിരുന്നു.[2] അതിന്റെ തുടർച്ചയായി അദ്ദേഹത്തിനെതിരായി ഗൂഢാലോചനകൾ ഉരുത്തിരിഞ്ഞു; കൊല്ലവർഷം 871 (ക്രി.വ. 1696)-ൽ സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു.[2] റാണിയുടെ ഭരണത്തിന്റെ ശക്തി കേരളവർമ്മയിലാണ് എന്നു ധരിച്ച മാടമ്പിമാർ; അദ്ദേഹത്തിനെ ഇല്ലാതാക്കിയാൽ ഭരണം ശിഥിലമാകുമെന്നു കണക്കു കൂട്ടുകയും അദ്ദേഹത്തിനെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തിരുന്നു.[4] ഭരണം കൂടുതൽ രാജ കേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ടായിരുന്ന എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നും കരുതപ്പെടുന്നു. എന്നാൽ ആരാണ് യഥാർത്ഥ കൊലയാളി എന്നത് ഇന്നും ഒരു പ്രഹേളികയായി നിലനിൽക്കുന്നു.[4] ആദിത്യ വർമ്മയാണ് അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ അനുഷ്ഠിച്ചത്.[7]

അവലംബങ്ങൾ

  1. 1.0 1.1 1.2 1.3 1.4 1.5 "Composers and Musicians - Kerala Varma of Kottayam (1645 - 1696)". Retrieved 2013 ഓഗസ്റ്റ് 6. {{cite web}}: Check date values in: |accessdate= (help)
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 എ. ശ്രീധര മേനോൻ (1967 (2007)). "CHAPTER XVI - Venad (1314-1720)". A Survey Of Kerala History (in ഇംഗ്ലീഷ്). ഡിസി ബുക്സ്, കോട്ടയം. p. 202. ISBN 81-264-1578-9. Retrieved 2013 ഓഗസ്റ്റ് 7. {{cite book}}: Check date values in: |accessdate= and |year= (help)
  3. 3.0 3.1 3.2 3.3 3.4 3.5 എ. ശ്രീധര മേനോൻ (1987 (2008)). "CHAPTER XIV - Ravi Varma Kulasekhara". Kerala History and its Makers (in ഇംഗ്ലീഷ്). ഡിസി ബുക്സ്, കോട്ടയം. p. 75. ISBN 978-81-264-2199-2. Retrieved 2013 ഓഗസ്റ്റ് 7. {{cite book}}: Check date values in: |accessdate= and |year= (help)
  4. 4.0 4.1 4.2 4.3 4.4 4.5 P. Shungoonny Menon. "Chapter 1 - Early History of Travancore". A history of Travancore from the earliest times (EPUB) (in ഇംഗ്ലീഷ്). Madras: Higginbotham and Co. pp. 104–105. Retrieved 23 ജനുവരി 2015.
  5. 5.0 5.1 5.2 5.3 5.4 കെ. അയ്യപ്പ പണിക്കർ, ed. (1997). "MALAYALAM - 17TH CENTURY". Medieval Indian Literature, An Anthology, Volumn One (Surveys & Selections) (in ഇംഗ്ലീഷ്). സാഹിത്യ അക്കാഡമി. p. 318. ISBN 81-260-0365-0. Retrieved 2013 ഓഗസ്റ്റ് 7. {{cite book}}: Check date values in: |accessdate= (help)
  6. 6.0 6.1 6.2 6.3 എസ്. എൻ. സദാശിവൻ (2000). A Social History of India. S. B. Nangia, A.P.H. Publishing Corporation, New Delhi. p. 392. ISBN 81-7648-170-X. Retrieved 2013 ഓഗസ്റ്റ് 7. {{cite book}}: Check date values in: |accessdate= (help)
  7. 7.0 7.1 വേലു പിള്ള ട്രാവൻ‌കൂർ മാനുവൽ വാല്യം II, പുറം 229, 235
  8. "മധ്യകാല കേരളം" (in മലയാള). Department of Tourism, Government of Kerala,. Retrieved 2013 ഓഗസ്റ്റ് 7. {{cite web}}: Check date values in: |accessdate= (help)CS1 maint: extra punctuation (link) CS1 maint: unrecognized language (link)
  9. 9.0 9.1 9.2 9.3 സ്വാമി പരമേശ്വരാനന്ദ് (2004). "28 - Padmanabhapuram: Neelakantaswamy Temple". Encyclopaedia of the Śaivism, Volume 1 (in ഇംഗ്ലീഷ്). p. 176. ISBN 81-7625-427-4. Retrieved 2013 ഓഗസ്റ്റ് 7. {{cite book}}: Check date values in: |accessdate= (help)
  10. 10.0 10.1 അമരേഷ് ദത്ത, ed. (1987). Encyclopaedia of Indian Literature: A-Devo, Volume 1 (in ഇംഗ്ലീഷ്). സാഹിത്യ അക്കാഡമി. p. 273. Retrieved 2013 ഓഗസ്റ്റ് 7. {{cite book}}: Check date values in: |accessdate= (help)
  11. 2. പെണ്ണരശുനാടോ? കേരളമോ? താൾ - 41, 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?, ജെ ദേവിക

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോട്ടയത്ത്_കേരളവർമ്മ&oldid=3309201" എന്ന താളിൽനിന്ന് ശേഖരിച്ചത്