"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+/-
വരി 10: വരി 10:
==കേരളത്തിലെ ചുമര്‍ചിത്രകല==
==കേരളത്തിലെ ചുമര്‍ചിത്രകല==
===ചരിത്രം===
===ചരിത്രം===
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. [[ആയ് രാജവംശം|ആയ് ഭരണകാലത്ത്]] രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങള്‍) എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ചുവര്‍ച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുന്‍പ്, [[കളമെഴുത്ത്]] എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തില്‍ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാര്‍ത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളില്‍ കാണുന്നു. പതിനഞ്ചു മുതല്‍ പത്തൊന്‍പതുവരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തില്‍ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങള്‍ക്കാണ് ഭംഗിയും ആകര്‍ഷണീയതയും കൂടുതലുള്ളത് <ref name="MGS"/>.
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. [[ആയ് രാജവംശം|ആയ് ഭരണകാലത്ത്]] രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങള്‍) എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ചുവര്‍ച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുന്‍പ്, [[കളമെഴുത്ത്]] എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തില്‍ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാര്‍ത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളില്‍ കാണുന്നു. പതിനഞ്ചു മുതല്‍ പത്തൊന്‍പതുവരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തില്‍ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങള്‍ക്കാണ് ഭംഗിയും ആകര്‍ഷണീയതയും കൂടുതലുള്ളത്. പോര്‍ച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങള്‍ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ ഉണ്ടായ [[രണ്ടാം ഭക്തിപ്രസ്ഥാനം]] ഈ കാലഘട്ടങ്ങലിലെ ചുവര്‍ച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് <ref name="MGS"/>.


ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തില്‍, കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കാലഗണനാക്രമത്തില്‍ അവയെ വേര്‍തിരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തില്‍, കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കാലഗണനാക്രമത്തില്‍ അവയെ വേര്‍തിരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
വരി 18: വരി 18:
# '''മധ്യകാലാനന്തരഘട്ടം''' പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കല്‍, കോഴിക്കോട് തളി, വടകര കീഴൂര്‍, വടകര ചേന്നമംഗലം, ലോകനാര്‍കാവ്, കരിമ്പുഴ,പുന്നത്തൂര്‍കോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. <ref name="MGS"/>
# '''മധ്യകാലാനന്തരഘട്ടം''' പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കല്‍, കോഴിക്കോട് തളി, വടകര കീഴൂര്‍, വടകര ചേന്നമംഗലം, ലോകനാര്‍കാവ്, കരിമ്പുഴ,പുന്നത്തൂര്‍കോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. <ref name="MGS"/>


വടക്കന്‍ കേരളത്തില്‍, പതിനെട്ടാം നൂറ്റാണ്ടിലെ [[മൈസൂര്‍ ആക്രമണങ്ങള്‍]] ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകര്‍ച്ചയും സൃഷ്ടിക്കുകയും ചുവര്‍ച്ചിത്രകലയുടെ പതനത്തിനും ഇടയാക്കിയത്: തെക്കന്‍ കേരളത്തില്‍, കേണല്‍ മണ്‍റോയുടെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തു. അക്കാലത്തെ [[രാജാരവി വര്‍മ്മ|രവിവര്‍മ]]ച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും മറ്റൊരു ശിഥിലകാരണമാണ്.<ref name="MGS"/>



====ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍====
====ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍====

09:46, 30 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

float
float

ക്ഷേത്രങ്ങളും, പള്ളികളും, പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമര്‍ചിത്രങ്ങള്‍ എന്നു പറയുന്നത്. [1] കെട്ടിയുണ്ടാക്കിയ ഭിത്തിയില്‍, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളില്‍ പൂശിയെടുത്ത മറ്റൊരു നേര്‍ത്ത തലത്തില്‍ രചിചിട്ടുള്ള ചിത്രങ്ങളെ മാത്രമാണ് ചുവര്‍ചിത്രങ്ങള്‍ എന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവര്‍ച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. [2]. രാജസ്ഥാന്‍ കഴിഞ്ഞാല്‍, ഇന്‍ഡ്യയില്‍ ഏറ്റവുമധികം ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങള്‍ കേരളത്തിലുണ്ട്.[2]


തരങ്ങള്‍

മ്യൂറല്‍, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമര്‍ചിത്രങ്ങളുണ്ട്. ചുമരിന്മേല്‍ തേക്കുന്ന പശ ഉണങ്ങുന്നതിനു മുന്‍പേ അവയില്‍ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാല്‍ അത്തരം ചിത്രങ്ങളെ മ്യൂറല്‍ എന്നും വിളിക്കുന്നു[3]..

കേരളത്തിലെ ചുമര്‍ചിത്രകല

ചരിത്രം

‌‌‌കേരളത്തിലെ ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആയ് ഭരണകാലത്ത് രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങള്‍) എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ചുവര്‍ച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുന്‍പ്, കളമെഴുത്ത് എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തില്‍ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാര്‍ത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളില്‍ കാണുന്നു. പതിനഞ്ചു മുതല്‍ പത്തൊന്‍പതുവരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തില്‍ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങള്‍ക്കാണ് ഭംഗിയും ആകര്‍ഷണീയതയും കൂടുതലുള്ളത്. പോര്‍ച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങള്‍ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ ഉണ്ടായ രണ്ടാം ഭക്തിപ്രസ്ഥാനം ഈ കാലഘട്ടങ്ങലിലെ ചുവര്‍ച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് [2].

ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തില്‍, കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കാലഗണനാക്രമത്തില്‍ അവയെ വേര്‍തിരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

  1. പ്രാഥമികഘട്ടം, തിരുനന്ദിക്കര, കാന്തളൂര്‍, ത്രിവിക്രമമംഗലം, പാര്‍ത്ഥിവപുരം എന്നീ ക്ഷേത്രങ്ങളിലെയും ചിതറാല്‍ ഗുഹയിലെയും ചിത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു
  2. പ്രാഥമികാനന്തരഘട്ടം, മട്ടാഞ്ചേരിയിലെ രാമായണ ചിത്രങ്ങളും‍, തൃശൂര്‍ വടക്കുന്നാഥന്‍, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നു.
  3. മധ്യകാലഘട്ടം, അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം (ചെറിയ പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികളിലെയും, കോട്ടയ്ക്കല്‍, പുണ്ഡരീകപുരം, തൃപ്രയാര്‍, പനയന്നാര്‍കാവ്, ലോകനാര്‍കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം (പത്മനാഭസ്വാമി) എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും, കരിവേലപ്പുരമാളിക, പത്മനാഭപുരം മട്ടാഞ്ചേരി (കോവേണിത്തളം, കീഴ്ത്തളം) എന്നീ കൊട്ടാരങ്ങളിലും കാണുന്ന ചിത്രങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.
  4. മധ്യകാലാനന്തരഘട്ടം പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കല്‍, കോഴിക്കോട് തളി, വടകര കീഴൂര്‍, വടകര ചേന്നമംഗലം, ലോകനാര്‍കാവ്, കരിമ്പുഴ,പുന്നത്തൂര്‍കോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. [2]

വടക്കന്‍ കേരളത്തില്‍, പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ആക്രമണങ്ങള്‍ ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകര്‍ച്ചയും സൃഷ്ടിക്കുകയും ചുവര്‍ച്ചിത്രകലയുടെ പതനത്തിനും ഇടയാക്കിയത്: തെക്കന്‍ കേരളത്തില്‍, കേണല്‍ മണ്‍റോയുടെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തു. അക്കാലത്തെ രവിവര്‍മച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും മറ്റൊരു ശിഥിലകാരണമാണ്.[2]

ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം[4], കോഴിക്കോട് തളി, ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട.

ചുമര്‍ചിത്രകലയുള്ള ക്രൈസ്തവ ദേവാലയങ്ങള്‍

അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി

ചുമര്‍ചിത്രകലയുള്ള കൊട്ടാരങ്ങള്‍

പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം

അവലംബം

  1. http://malayalam.keralatourism.org/wall-paintings/
  2. 2.0 2.1 2.2 2.3 2.4 കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍; എം. ജി. ശശിഭൂഷണ്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7
  3. സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 96. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.kalart.org/


പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ചുമർചിത്രകല&oldid=330547" എന്ന താളിൽനിന്ന് ശേഖരിച്ചത്