"ഉപയോക്താവിന്റെ സംവാദം:Ranjithsiji" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎Wikidata weekly summary #406: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
→‎നീക്കം ചെയ്യൽ: പുതിയ ഉപവിഭാഗം
വരി 1,307: വരി 1,307:
</div>
</div>
<!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikidata&oldid=19879092 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Lea Lacroix (WMDE)@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikidata&oldid=19879092 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Lea Lacroix (WMDE)@metawiki അയച്ച സന്ദേശം -->

== നീക്കം ചെയ്യൽ ==

ഭൂരിപക്ഷാഭിപ്രായപ്രകാരം നീക്കം ചെയ്യുന്നത് പ്രശ്നമാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയുഴുതാതിരുന്നുകൂടേ. നയങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കേണ്ടത്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 14:26, 12 മാർച്ച് 2020 (UTC)

14:26, 12 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ
രണ്ടാം നിലവറ
മൂന്നാം നിലവറ
നാലാം നിലവറ

0_0

Wikidata weekly summary #392

Extension of Wikipedia Asian Month contest

In consideration of a week-long internet block in Iran, Wikipedia Asian Month 2019 contest has been extended for a week past November. The articles submitted till 7th December 2019, 23:59 UTC will be accepted by the fountain tools of the participating wikis.

Please help us translate and spread this message in your local language.

Wikipedia Asian Month international team.

--MediaWiki message delivery (സംവാദം) 14:12, 27 നവംബർ 2019 (UTC)[മറുപടി]

Wikidata weekly summary #393

മഹാവിഷ്‌ണു

താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ്‌ മഹാവിഷ്‌ണു താളിലെ കുറേയധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്യ്‌തത്‌?? Vivek Viswam Vvt (സംവാദം) 14:11, 3 ഡിസംബർ 2019 (UTC)[മറുപടി]

@Vivek Viswam Vvt:വിഷ്ണു എന്ന ലേഖനം ഹിന്ദുമതത്തിലെ ഭക്തരുടെ ശൈലിയിലാണ് ഇപ്പോഴുള്ളത്. ഇത് സമഗ്രമായി മാറ്റിയെഴുതുകയും പുനർവായന നടത്തുകയും അവലംബങ്ങൾ ചേർക്കുകയും വേണ്ടിവരും. വിക്കിപീഡിയ വിഷ്ണുപുരാണമല്ലല്ലോ. അനാവശ്യമായ അനേകം വിശേഷണവിശേഷണങ്ങൾ യാതൊരു അവലംബവുമില്ലാതെ കൂട്ടിച്ചേർത്തിരിക്കുന്നതായി കാണുന്നു. വൃത്തിയാക്കാനുള്ള ടാഗ് ചേർത്തിട്ടുണ്ട്. സഹായിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 15:04, 3 ഡിസംബർ 2019 (UTC)[മറുപടി]

അങ്ങനെയെങ്കിൽ എല്ലാ താളുകളിലും അത്‌ ബാധകം അല്ലേ..?? മഹാവിഷ്‌ണു താളിൽ വിശേഷണങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ അത്‌ നല്ലതല്ലേ.. മഹാവിഷ്‌ണുവിന്റെ എല്ലാ വശങ്ങളും ആളുകളുടെ മനസ്സിലേക്ക്‌ അറിവു പകരുന്നത്‌ നല്ലതല്ലേ.. അദ്ദേഹത്തിന്റെ താളിൽ അടിസ്ഥാന അവലംബങ്ങൾ മാത്രം ഒരു പോരായ്യ്‌മ്മയാണ്‌. അപ്പോൾ കൂടുതൽ പ്രകീർത്തിനം അത്രയും നല്ലത്‌. Vivek Viswam Vvt (സംവാദം) 15:16, 3 ഡിസംബർ 2019 (UTC)[മറുപടി]

@Vivek Viswam Vvt:എല്ലാതാളിലും ബാധകമാണ്. അവലംബങ്ങളില്ലാത്ത സംഗതികൾ വിക്കിപീഡിയയിൽ നീക്കം ചെയ്യപ്പെടും. അതിപ്പോ മഹാവിഷ്ണുവിന്റെ വിശേഷണങ്ങളായാലും ശരി മൂന്നാം കക്ഷി അവലംബങ്ങൾ വിക്കിപീഡിയയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അടിസ്ഥാന അവലംബമില്ലാത്ത കാര്യങ്ങൾ അതുകൊണ്ട് എഴുതാതിരിക്കുക. അവലംബങ്ങൾ കണ്ടെത്തിമാത്രം എഴുതുക. പിന്നെ മഹാവിഷ്ണുവിന്റെ എല്ലാവശങ്ങളും ഇവിടെ പരാമർശിക്കണമെന്ന് ഒരു നിർബന്ധവുമില്ല. മതിയായ അവലംബമില്ലാത്ത കാര്യങ്ങളെല്ലാം വിക്കിപീഡിയക്ക് പുറത്തുതന്നെയാണ്. അതുകൊണ്ട് ഈ ലേഖനം സമഗ്രമായി മാറ്റിയെഴുതേണ്ടി വരും. എന്തൊക്കെ നിലനിൽക്കും എന്നതിന് ഉദാഹരണമായി ഇംഗ്ലീഷ് ലേഖനം നോക്കുക. ഈ ലേഖനം ആദ്യം കുറച്ച് നല്ല അവസ്ഥയിലായിരുന്നു ചില വിഷ്ണുഭക്തന്മാർ വന്ന് തിരുത്തിയെഴുതി വളരെ മോശം അവസ്ഥയിലാക്കി. ഇനി മെനക്കെട്ട് തിരുത്തിയെഴുതേണ്ടിവരും. സഹായിക്കുക. --രൺജിത്ത് സിജി {Ranjithsiji} 16:06, 3 ഡിസംബർ 2019 (UTC)[മറുപടി]

ഇങ്ങനെയാണോ താൾ മെച്ചപ്പെടുത്തേണ്ടത്‌. ഇത്‌ തികച്ചും വൃത്തിഹീനവും മതിയായ ഉള്ളടക്കങ്ങളുടെ പോരായ്യ്‌മ്മയും നന്നായി കാണുന്നു.. ഈ പരിമിതമായ അവലംബങ്ങളോട്‌ ഒരു തരത്തിലും യോചിക്കാൻ സാധിക്കുന്നില്ലാ..മഹാവിഷ്‌ണുവിനെ കുറിച്ച്‌ മതിയായ ഉള്ളടക്കങ്ങൾ താങ്കൾ കൂട്ടിച്ചേർത്തിട്ടില്ലാ..ഇത്‌ ആടിസ്ഥാന വിവരങ്ങളിലും.. താഴേ തട്ടിലേക്ക്‌ പോയി. ഭൂരിഭാകം ആളുകളും മെനക്കെട്ട്‌ മഹാവിഷ്‌ണു പുരാണമോ.. അല്ലെങ്കിൽ വിഷ്‌ണു സഹസ്രനാമമോ തേടി പോകാറില്ലാ..ഏതൊരു ദൈവത്തിന്റെയും ആയാലും.. അപ്പോൾ അവർ വിവരങ്ങൾ ശേഖരിക്കാൻ വിക്കിപ്പീഡിയേയാണ്‌ ആദ്യം ആശ്രയിക്കാറുള്ളത്‌.. അതായത്‌ ഇപ്പോഴത്തെ തലമുറകൾ..അപ്പോൾ അടിസ്ഥാനപരമായ വിവരങ്ങൾക്ക്‌ പുറമേ.. അതിൽ ആവശ്യത്തിൽ അധികം അവലംബങ്ങൾ കൂട്ടി ചേർക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ലാ.. താങ്കൾ ഇതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ തികച്ചും പോരായ്‌മ്മയാണ്‌ Mr. തിങ്കളുടെ ദൃശ്‌ട്ടിയിൽ ശിവന്റെ താൾ ശ്രദ്ദിച്ചില്ലേ.. ? Vivek Viswam Vvt (സംവാദം) 10:24, 4 ഡിസംബർ 2019 (UTC)[മറുപടി]

എനിക്ക്‌ തോന്നുന്നു താങ്കളുടെ നിർബന്ധമാണ്‌ പരാമർശിക്കപ്പെടരുതെന്ന്‌.. Vivek Viswam Vvt (സംവാദം) 10:32, 4 ഡിസംബർ 2019 (UTC)[മറുപടി]

എല്ലാ വശങ്ങളും പരാമർശിക്കപ്പെടരുതെന്നും.. നിർബന്ധമില്ലല്ലോ..എനിക്ക്‌ തോന്നുന്നു താങ്കളുടെ നിർബന്ധമാണ്‌ പരാമർശിക്കപ്പെടരുതെന്ന്‌.. Vivek Viswam Vvt (സംവാദം) 10:34, 4 ഡിസംബർ 2019 (UTC)[മറുപടി]

@Vivek Viswam Vvt: ലോകത്തിലെ എല്ലാ വിജ്ഞാനവും മുഴുവനായും ലഭ്യമാക്കണമെന്ന് യാതൊരു നിർബ്ബന്ധവും വിക്കിപീഡിയക്ക് ഇല്ല. ഈ ലേഖനത്തിന്റെ ആമുഖം ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ളതു തർജ്ജമചെയ്ത് ചേർക്കുകയാണ് ഞാൻ ചെയ്തത്. അതിന്റെ പ്രധാന കാരണം ആരൊക്കെയോ ചിലർ ചേർന്ന് ആമുഖം തിരുത്തി ആകെ അബദ്ധജഡിലമായ വാചകങ്ങൾ ചേർത്തതാണ്. ശരിയാണ് ഈ താൾ തീർച്ചയായും വൃത്തിയാക്കേണ്ടതാണ്. മതിയായ അവലംബങ്ങളോടെ അത് ഭാവിയിൽ ചെയ്യുന്നതുമാണ്. താങ്കൾക്കും ചെയ്യാവുന്നതുമാണ്. ആളുകൾക്ക് വേണ്ട വിജ്ഞാനം അവർ സ്വയം കണ്ടെത്തും എന്നാണ് എന്റെ അഭിപ്രായം. അതിന് വേണ്ടി വിക്കിപീഡിയ സഹായിക്കുന്നുവെന്നുമാത്രം. പിന്നെ ശിവന്റെ താൾ ശ്രദ്ധിച്ചില്ലേ എന്ന ചോദ്യം വിക്കിപീഡിയയുടെ അടിസ്ഥാന നയമനുസരിച്ച് എല്ലാതാളും ശരിയാക്കിയതിനുശേഷമേ ഇത് ശരിയാക്കാവൂ എന്നതിനെതിരാണ്. എവിടെ കുഴപ്പം കാണുന്നുവോ അത് തിരുത്തുക മറ്റെവിടെയെങ്കിലും കുഴപ്പമുള്ളതുകൊണ്ട് ഇവിടെയും ആകാം എന്ന പ്രവണതപറ്റില്ല. എല്ലാ കുഴപ്പവും പരിഹരിക്കപ്പെടേണ്ടതാണ്. ഭാവിയിൽ സംഭവിക്കുകയും ചെയ്യും. എനിക്ക് പ്രത്യേകമായി എന്തെങ്കിലും കാര്യം പരാമർശിക്കപ്പെടരുതെന്ന് നിർബ്ബന്ധമില്ല. പരാമർശിക്കപ്പെടുന്ന എല്ലാകാര്യത്തിനും മതിയായ ശക്തമായ അവലംബം വേണമെന്ന കാര്യത്തിന് കടുത്ത നിർബ്ബന്ധമുണ്ടുതാനും. അല്ലാത്തവ കൃത്യമായി ഒഴിവാക്കണം എന്നകാര്യത്തിലും നിർബ്ബന്ധമാണ്. അതുകൊണ്ട് അവലംബങ്ങളോടുകൂടി, സമവായം ഉണ്ടാക്കിയതിനുശേഷം വിവരങ്ങൾ ചേർക്കുക. --രൺജിത്ത് സിജി {Ranjithsiji} 12:28, 4 ഡിസംബർ 2019 (UTC)[മറുപടി]

ശിവന്റെ താളിൽ ഉള്ളടക്കങ്ങൾ പൊളിച്ചഴുതിയിട്ടും ഇപ്പോഴും ശിവപുരാണത്തിന്റെ കലർപ്പുണ്ടല്ലോ.. "ശിവന്റെ ആയുസ്സ്‌ വിഷ്‌ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണെന്ന്‌" ശിവ പുരാണമല്ലാതെ ഏത്‌ ഗ്രന്ഥത്തിലാണ്‌ പ്രതിപാദിക്കുന്നത്‌? Vivek Viswam Vvt (സംവാദം) 10:16, 5 ഡിസംബർ 2019 (UTC)[മറുപടി]

@Vivek Viswam Vvt: ശിവൻ പൊളിച്ചെഴുതിയിട്ടില്ല. മുൻപിലുള്ള അവസ്ഥയിലേക്ക് റിവർട്ട് ചെയ്യുകയാണ് ചെയ്തത്. ഭാവിയിൽ സമഗ്രമായി മാറ്റിയെഴുതാമല്ലോ. അവിടെയില്ല ഇവിടെയുണ്ട് പരിപാടി വിക്കിപീഡിയയിലില്ല എന്ന് നേരത്തേ പറഞ്ഞതാണല്ലോ. പിന്നെ ഇത്തരം നശീകരണപ്രവൃത്തികൾ വിക്കപീഡിയ അനുവദിക്കുന്നില്ല. യാതൊരുതരത്തിലുള്ള വകഭേദവും ഇല്ലാതെവേണം വിക്കിപീഡിയ ലേഖനം. അത് യഥാർത്ഥ വിവരം ഉൾക്കൊള്ളുന്നതാവണം. കൂടുതൽ കാര്യങ്ങൾക്ക് പതിവ്ചോേദ്യങ്ങൾ വായിക്കുക.

ഇവയും വായിക്കുക. --രൺജിത്ത് സിജി {Ranjithsiji} 12:24, 5 ഡിസംബർ 2019 (UTC)[മറുപടി]

പക്ഷെ മഹാവിഷ്‌ണുവിന്റെ താൾ താങ്കൾ റിവർട്ട്‌ ചെയ്യുവ്വലായിരുന്നല്ലോ.. പകരം താങ്കൾ ചെയ്യ്‌തത്‌ അവലംബങ്ങൾ എല്ലാം അപ്പാടെ പൊളിച്ചെഴുതുവായിരുന്നല്ലോ. അതും മതിയായ രേഖകളുടെ അഭാവവും കാണുന്നുണ്ട്‌. Vivek Viswam Vvt (സംവാദം) 13:31, 5 ഡിസംബർ 2019 (UTC)[മറുപടി]

@Vivek Viswam Vvt:അതിൽ ഒരുപാട് സ്ഥലത്ത് റിവർട്ടുചെയ്യാവുന്നതിലും കൂടുതൽ തിരുത്തുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പിന്നെ അവിടെ അങ്ങനെചെയ്തില്ല ഇവിടെ അങ്ങനെചെയ്തു പരിപാടി വിക്കിപീഡിയയിലില്ല അത്രതന്നെ. ലേഖനമെഴുതുമ്പോൾ നന്നായി വൃത്തിയായി എഴുതിയില്ലെങ്കിൽ മായ്ക്കപ്പെടും. --രൺജിത്ത് സിജി {Ranjithsiji} 13:39, 5 ഡിസംബർ 2019 (UTC)[മറുപടി]

വിഷ്‌ണു എന്ന്‌ ഒരുപാട്‌ പേരുകൾ ഉണ്ട്‌. അത്‌ ഇൻന്റെർനെറ്റിലും പല ഡാറ്റാസായി കാണാം. സിനിമയുണ്ട്‌, പ്രകൽഭരായ മറ്റനേകം വ്യക്തികളുമുണ്ട്‌ ആ നാമത്തിൽ. അപ്പോൾ ഭഗവാൻ വിഷ്‌ണുവിനെ അതിസംബോദന ചെയ്യേണ്ടത്‌ മഹാവിഷ്‌ണു എന്നാണ്. ത്രിമൂർത്തികൾ ബ്രഹ്മാ, വിഷ്‌ണു, മഹേശ്വരൻമാർ എന്ന്‌ പറയുമ്പോഴേ.. വിഷ്‌ണു എന്ന്‌ മാത്രം സംബോദന ചെയ്യാറുള്ളൂ.. അപ്പോൾ ഭഗവാന്റെ താളിൽ മാത്രം മഹാവിഷ്‌ണു എന്ന്‌ തന്നെ അതിസംബോദന ചെയ്യുന്നതാണ്‌ ഉചിതം. അതെപോലെ തന്നെ താളിൽ എറ്റവും കുറഞ്ഞത്‌ മൂന്നു സഹസ്ര നാമമെങ്കിലും ആവശ്യമാണ്‌. താങ്കൾ തന്നെ ഒന്ന്‌ ചിന്തിച്ചു നോക്കൂ താളിന്റെ ഇപ്പോഴത്തെ രൂപത്തിൽ എന്ത്‌ മതിയായ രേഖകളുണ്ട്‌? പിന്നെ ഉത്സവങ്ങളിൽ എകാദശി കൂട്ടിചേർത്തത്‌ താങ്കൾ നീക്കം ചെയ്യ്‌തിരിക്കുന്നു അതിന്റെ കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു? Vivek Viswam Vvt (സംവാദം) 15:49, 6 ഡിസംബർ 2019 (UTC)[മറുപടി]

അതേപോലെ തന്നെ ശിവന്റെ താളിൽ ശാക്തേയ പുരാണം കൂട്ടികലർത്തിയിരിക്കുന്നു. അതിന്റെ ആവിശ്യം ? Vivek Viswam Vvt (സംവാദം) 15:55, 6 ഡിസംബർ 2019 (UTC)[മറുപടി]

@Vivek Viswam Vvt: ശ്രദ്ധിക്കൂ. en:Vishnu അല്ല en:Mahavishnu. മലയാളം വളരെ ചെറിയ ഒരു വിക്കിയാണ്. ഇവിടെ വല്ല അഭിപ്രായവ്യത്യാസങ്ങൾ വരുമ്പോ ഇംഗ്ലീഷ് വിക്കിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് വിഷ്ണു മഹാവിഷ്ണുവല്ല തന്നെ. പിന്നെ സഹസ്രനാമം. എത്രവേണമെങ്കിലും എഴുതാം. en:Vishnu Sahasranama ഇവിടെ മുഴുവൻ പട്ടികയുണ്ട്. ഏകാദശി en:Devshayani_Ekadashi ഇതാണ് വിഷ്ണുവുമായി ബന്ധമുള്ളത്. ശിവന്റെ താൾ ശരിയാക്കേണ്ടതാണ്. ഭാവിയിൽ ചെയ്യും. ശാക്തേയപുരാണം ആതാളിലുണ്ടെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 12:14, 7 ഡിസംബർ 2019 (UTC)[മറുപടി]

മഹാവിഷ്‌ണുവിന്റെ തന്നെയൊരു വകഭേദമാണ്‌ വിഷ്‌ണു രണ്ടല്ലാ ഒന്നുതന്നെയാണ്‌. അങ്ങനെങ്കിൽ ഈ താളിൽ മഹാവിഷ്‌ണു എന്ന്‌ അവലംബം കൂട്ടിച്ചേർക്കുന്നതിൽ യോചിപ്പില്ലെങ്കിൽ മഹാവിഷ്‌ണു എന്നൊരു പുതിയൊരു താൾ സൃഷ്‌ട്ടിക്കൂ മലയാളത്തിൽ. പിന്നെ ഇംഗ്ലീഷ്‌ താളിൽ മുഴുവൻ പട്ടികയുണ്ടെന്ന്‌ കരുതി മലയാളത്തിൽ വേണ്ടെന്നാണോ? അതെപോലെ ഏകാദശി എന്ന്‌ കൂട്ടിച്ചേർത്താലും തെറ്റൊന്നും കാണുന്നില്ലാ.. അതേപോലെ തന്നെ ഇംഗ്ലീഷ്‌ താളിൽ പരബ്രഹ്മം എന്ന്‌ അംഗീകരണം ഉണ്ടല്ലോ.. അത്‌ താങ്കൾ കൂട്ടിച്ചേർത്തിട്ടില്ലല്ലോ..?? Vivek Viswam Vvt (സംവാദം) 14:20, 7 ഡിസംബർ 2019 (UTC)[മറുപടി]

@Vivek Viswam Vvt: ശ്രദ്ധിക്കൂ. ഈ താളിൽ അവലംബങ്ങളില്ലാതെ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നത് ശരിയല്ല. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. പക്ഷപാതരഹിതമായി ലേഖനം നിലനിറുത്തുക എന്നത് വിക്കിപീഡിയക്ക് പരമപ്രധാനമാണ് അതുപോല എഴുതുന്ന വിവരങ്ങൾക്ക് മതിയായ അവലംബങ്ങൾ നൽകമമെന്നതും വളരെ നിർബ്ബന്ധമുള്ള കാര്യമാണ്. അതുകൊണ്ട് താങ്കൾ ഈ ലേഖനത്തിൽ എന്ത് വിവരം ചേർത്താലും അതിന് മതിയായ മൂന്നാംകക്ഷി അവലംബം ചേർക്കണം. അല്ലാത്തവ നീക്കം ചെയ്യപ്പെടും. ഇനി വിഷ്ണു എന്ന താൾ തിരുത്തുമ്പോൾ ഈ കാര്യം പ്രധാനമായും ശ്രദ്ധിക്കുമല്ലോ. ഇത് വിഷ്ണുഭക്തന്മാർക്ക് വായിക്കാനായി എഴുതിയിരിക്കുന്ന താൾ അല്ല. പിന്നെ ഞാൻ ലേഖനങ്ങൾ തുടങ്ങുന്നതും വിവരങ്ങൾ ചേർക്കുന്നതും എന്റെ ഒഴിവുസമയം പോലെയാണ്. അതുകൊണ്ട് താങ്കൾക്ക് എന്നോട് ഒരു പുതിയ താൾ തുടങ്ങൂ എന്നു പറഞ്ഞതുകൊണ്ട് അത് എനിക്ക് താത്പര്യമുള്ള വിഷയമാണെങ്കിൽ, എനിക്ക് സമയവും ഉണ്ടെങ്കിലേ ഞാൻ ചെയ്യുകയുള്ളൂ. വേണമെങ്കിൽ താങ്കൾക്ക് പുതിയ ലേഖനം തുടങ്ങാനായി ഒരു അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആ വിഷയത്തിൽ താത്പര്യമുള്ള ആരെങ്കിലും ചെയ്യുമായിരിക്കും. --രൺജിത്ത് സിജി {Ranjithsiji} 14:58, 7 ഡിസംബർ 2019 (UTC)[മറുപടി]

Wikidata weekly summary #394

[WikiConference India 2020] Invitation to participate in the Community Engagement Survey

This is an invitation to participate in the Community Engagement Survey, which is one of the key requirements for drafting the Conference & Event Grant application for WikiConference India 2020 to the Wikimedia Foundation. The survey will have questions regarding a few demographic details, your experience with Wikimedia, challenges and needs, and your expectations for WCI 2020. The responses will help us to form an initial idea of what is expected out of WCI 2020, and draft the grant application accordingly. Please note that this will not directly influence the specificities of the program, there will be a detailed survey to assess the program needs post-funding decision.

MediaWiki message delivery (സംവാദം) 05:10, 12 ഡിസംബർ 2019 (UTC)[മറുപടി]

What's Next (WAM)!

Congratulations! The Wikipedia Asian Month has ended successfully and you've done amazing work of organizing. What we've got and what's next?

  • We have a total of 10,186 articles made during this edition and it's the highest of all time.
  • Make sure you judge all articles before December 20th, Once you finish the judging, please update this page.
  • There will be two round of address collection scheduled: December 22th and December 27th 2019.
  • Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
  • In case you wondering how can you use the WAM tool (Fountain) in your own contest, contact the developer Le Loy for more information.

Best wishes,

Wikipedia Asian Month International Team

--MediaWiki message delivery (സംവാദം) 17:30, 14 ഡിസംബർ 2019 (UTC)[മറുപടി]

Weekly Summary #395


പ്രൊജെക്റ്റ് ടൈഗർ

പുതുതായി ഉണ്ടാക്കുന്ന 6,000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കുന്ന എല്ലാ ലേഖനങ്ങളും ഈ മത്സരത്തിനായി പരിഗണിക്കുമോ?--അഞ്ചാമൻ (സംവാദം) 05:29, 28 ഡിസംബർ 2019 (UTC)[മറുപടി]

ഇല്ല--രൺജിത്ത് സിജി {Ranjithsiji} 17:26, 30 ഡിസംബർ 2019 (UTC)[മറുപടി]

Wikidata weekly summary #396

WAM 2019 Postcard

Dear Participants and Organizers,

Congratulations!

It's WAM's honor to have you all participated in Wikipedia Asian Month 2019, the fifth edition of WAM. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the WAM International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2019. Please kindly fill the form, let the postcard can send to you asap!

Cheers!

Thank you and best regards,

Wikipedia Asian Month International Team --MediaWiki message delivery (സംവാദം) 08:16, 3 ജനുവരി 2020 (UTC)[മറുപടി]

അയ്യപ്പനും കോശിയും

ഇനി ആധികാരികമായ അവലംബങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം (സുദീപ്.എസ്സ്) സുദീപ്.എസ്സ് (സംവാദം) 14:51, 3 ജനുവരി 2020 (UTC)[മറുപടി]

സുന്നത്ത് മാസിക

സുന്നത്ത്_മാസികമായ്ക്കാനുള്ള കാരണം എന്താണെന്ന് ദയവായി സ്പെസിഫൈ ചെയ്യുമല്ലോ..--അക്ബറലി{Akbarali} (സംവാദം) 07:39, 5 ജനുവരി 2020 (UTC)[മറുപടി]

മലയാളത്തിൽ ശ്രദ്ധേയതയും പ്രചാരവുമുള്ള പൊതുസമൂഹത്തിൽ പ്രചാരമുള്ള മാസികയല്ലല്ലോ ഇത്. അതുകൊണ്ട് മായ്ചു --രൺജിത്ത് സിജി {Ranjithsiji} 07:46, 5 ജനുവരി 2020 (UTC)[മറുപടി]

സാർ, ഗർഗ സംഹിത എന്ന പുതിയ താളിൽ എന്താണ് തെറ്റിദ്ധാരണാജനകം എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.മലയാളം പുസ്തകം റഫർ ചെയ്ത് എഴുതിയ ലേഖനമാണത്. ഒറിജിനൽ ടെക്‌സ്‌റ്റിന്റെ ലിങ്കും കൊടുത്തിരുന്നു.

Wikidata weekly summary #397

വേങ്ങപ്പള്ളി

വേങ്ങപ്പള്ളി എന്നാൽ കഴിയാവുന്ന വിധം വികസിപ്പിച്ചിട്ടുണ്ട്. വേങ്ങപ്പള്ളി പഞ്ചാബ് വേങ്ങപ്പള്ളിയിൽ ലയിപ്പിക്കേണ്ടതാണെന്ന് കരുതുന്നു. ഒന്ന് നോക്കാമോ?കൈതപ്പൂമണം (സംവാദം) 17:37, 8 ജനുവരി 2020 (UTC)[മറുപടി]

Wikidata weekly summary #398

Wikidata weekly summary #399

WAM 2019 Postcard

Wikipedia Asian Month 2019
Wikipedia Asian Month 2019

Dear Participants and Organizers,

Kindly remind you that we only collect the information for WAM postcard 31/01/2019 UTC 23:59. If you haven't filled the google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.

Cheers!

Thank you and best regards,

Wikipedia Asian Month International Team 2020.01


MediaWiki message delivery (സംവാദം) 20:58, 20 ജനുവരി 2020 (UTC)[മറുപടി]

Wikidata weekly summary #400

കുറച്ച് ഫലകങ്ങൾ ഒഴിവാക്കണം

താൾ ദയവായി പരിശോധിക്കുക. ഈ പ്രശ്നം മൂലമാണോ ഫലകങ്ങളിൽ സ്ക്രിപ്റ്റ് പിഴവ് സംഭവിക്കുന്നതെന്ന് സംശയമുണ്ട്. ആയതിനാൽ താഴെ പറയുന്ന ഫലകങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ഒഴിവാക്കൽ മൂലം വീണ്ടും പിഴവുകൾ വന്നേക്കാം. ആ പിഴവുകൾ പരിഹരിക്കുവാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം.

ഫലകം:T^ ഫലകം:T^^ ഫലകം:T^13
ഫലകം:T^14 ഫലകം:Taxobox/taxonomy/1 ഫലകം:Taxobox/taxonomy/2
ഫലകം:Taxobox/taxonomy/3 ഫലകം:Taxobox/taxonomy/ex3 ഫലകം:Taxobox/taxonomy/ex4
ഫലകം:Taxon variant ഫലകം:Taxon variant 1 ഫലകം:Taxon variant always display
ഫലകം:Taxon variant extinct ഫലകം:Taxon variant link ഫലകം:Taxon variant link target
ഫലകം:Taxon variant link text ഫലകം:Taxon variant parent ഫലകം:Taxon variant rank
ഫലകം:Taxon variant rank ഫലകം:Taxon? ഫലകം:Taxon??
ഫലകം:Taxonomy list ഫലകം:Taxonomy list/1 ഫലകം:Taxonomy list/list
ഫലകം:Taxonomy list/list/1

Adithyak1997 (സംവാദം) 11:23, 29 ജനുവരി 2020 (UTC)[മറുപടി]

@Adithyak1997:, @Vinayaraj: കുറച്ച് പ്രശ്നമുണ്ട്. ഈ ഫലകം എല്ലാം ടാക്സോണമിയുമായി ബന്ധപ്പെട്ടവയാണ്. ഇവ ഒഴിവാക്കുന്നതിനുമുൻപ് ഈ രംഗത്തെ വിദഗ്ദ്ധരുമായി ആലോചിക്കേണ്ടിവരും. പഞ്ചായത്തിൽ ഒരു ചർച്ച തുടങ്ങേണ്ടിവരും. ഇതിനു പകരം വേറെ എന്ത് ഫലകം ഉപയോഗിക്കാം എന്നുകൂടി പറയണം. --രൺജിത്ത് സിജി {Ranjithsiji} 14:49, 29 ജനുവരി 2020 (UTC)[മറുപടി]

അഞ്ചാം പാതിര

സുഹൃത്തേ, അഞ്ചാം പാതിര എന്ന ചലച്ചിത്രത്തിന്റെ മലയാള ഭാഷ വിക്കിപീഡിയ പേജിൽ ആ ചിത്രത്തിന്റെ പോസ്റ്റർ അപ്‌ലോഡ് ചെയ്യുവാൻ നിങ്ങൾക്ക് കഴിയുമോ ? സുദീപ്.എസ്സ് (സംവാദം) 08:53, 30 ജനുവരി 2020 (UTC)[മറുപടി]

@സുദീപ്.എസ്സ്: നോക്കാം. എന്റെ കയ്യിൽ അതിന്റെ പോസ്റ്റർ ഇല്ല. റെസല്യൂഷൻ കുറഞ്ഞ പോസ്റ്ററേ ഇടാൻ പറ്റൂ --രൺജിത്ത് സിജി {Ranjithsiji} 10:17, 30 ജനുവരി 2020 (UTC)[മറുപടി]
@സുദീപ്.എസ്സ്: ചിത്രം ഉപയോഗിക്കാൻ പറ്റില്ലേ? Adithyak1997 (സംവാദം) 11:19, 30 ജനുവരി 2020 (UTC)[മറുപടി]

ഏതായാലും ഒരു പോസ്റ്റർ ഇടൂ... പോസ്റ്ററിൻറ ഒരു കുറവുണ്ട് ആ പേജിന് സുദീപ്.എസ്സ് (സംവാദം) 13:16, 10 ഫെബ്രുവരി 2020 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

Deletion of page സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ second time even after adding many sources

Dear Ranjithsiji,

How are you..? hope you are going well.

I uploaded a page about സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ in wikipedia almost before one month. And it is deleted by you. I agreed this because no references were added to the article.

later I uploaded this article again with same heading but with more details and with many references. today I found it deleted from wikipedia.

സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ was a great personality, 33rd grandson of Prophet Muhammad, grandson of Sayyid Abdullah Hadi Koyilandi who came from Makkah. Abdullah Hadi was so closer to Tipu Sulatan and with his Nawabs. He contributed many acres of lands to Tipu Sultan. His lineage still can be seen in Madras, Trichi, Coimathore and many districts in Kerala.

സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ was great scholar and eminent personality. That's why he is specially invited to Peringave.As per the grown up peoples of Puzhuthinippara Family (whose great grand father was in the lead to bring സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ to peringave) In 1900 Peringave was the only one one mahallu after Kondotty there were no masjid nearby. And there were no one from തങ്ങൾ family in this area. That's why the leaders of that Peringave Mahallu decided to search for an eminent personality from തങ്ങൾ family and brought സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ to peringave. He was the social & relegious leader of that time for all types of people.

ഈ ലേഖനം അതേ ഉപയോക്താവ് തന്നെ എഴുതിയതായാണ് ഈ ലേഖനം തുടങ്ങിയ ഉപയോക്തൃതാളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഉപയോക്താവ് തന്നെ സ്വയം വിക്കിപീഡിയയിൽ ലേഖനം തുടങ്ങുന്നത് നിലനിൽക്കുന്നതല്ല. അതുകൊണ്ട് മായ്ച്ചു. പിന്നെ അവലംബങ്ങൾ എല്ലാം തന്നെ പക്ഷപാതപരമായ സ്രോതസ്സുകളിൽ നിന്നുള്ളതാണ്. കൂടാതെ ലേഖനം വിജ്ഞാനകോശസ്വഭാവത്തിലുമല്ല എഴുതിയിരുന്നത്. --രൺജിത്ത് സിജി {Ranjithsiji} 10:19, 2 ഫെബ്രുവരി 2020 (UTC)[മറുപടി]

Wikidata weekly summary #401

സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ എന്ന താൾ

സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ എന്ന താൾ താങ്കൾ വീണ്ടും മായ്ച്ചു കളഞ്ഞിരിക്കുന്നു.

ആദ്യമായി ആ താൾ എഴുതപ്പെട്ടപ്പോൾ അവലംബങ്ങൾ ചേർത്തിട്ടില്ലായിരുന്നു..

പക്ഷെ രണ്ടാമതായി ആ താൾ എഴുതിയപ്പോൾ അവലംബങ്ങൾ ചേർത്തിരുന്നു.. മുന്നോറോളം വർഷങ്ങൾ പഴക്കമുള്ള പള്ളിയാണ് പെരിങ്ങാവിലേത്..പെരിങ്ങാവ് എന്ന മഹല്ല് വളരെ വിസ്‌തൃതവും വ്യാപിച്ചു കിടക്കുന്നതും ആയിരുന്നു..എന്നിട്ടും ആ മഹല്ലിൽ പ്രവാചക കുടുംബത്തിൽ പെട്ട (തങ്ങൾമാർ) ആരും ഇല്ലായിരുന്നു...ആ ഒരു പശ്ചാത്തലത്തിലാണ് ആയിരത്തി തൊണ്ണൂറുകളിൽ പെരിങ്ങാവിലെ പൗര പ്രമുഖർ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങളെ അന്വേഷിച്ചു കണ്ടെത്തി പെരിങ്ങാവിലേക്ക് കൊണ്ട് വരുന്നത്...ഇന്നും പെരിങ്ങാവിലെ വിശാലമായ ഖബർസ്ഥാനിൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഒരു സ്മാരകം ഉയർന്നു നിൽക്കുന്നുണ്ട്. അത് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങളുടെ ഖബർ ഉൾകൊള്ളുന്ന മന്ദിരമാണ്. ഇത് തന്നെ അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നതാണല്ലോ...

അവരുടെ പിതാമഹൻ ടിപ്പു സുൽത്താനുമായും അവരുടെ നവാബുമാരുമായും അടുത്ത ബന്ധങ്ങൾ പുലർത്തിയിരുന്ന വ്യക്തിത്വങ്ങൾ ആയിരുന്നു...ഏക്കർ കണക്കിന് ഭൂമി അദ്ദേഹം രാജാക്കന്മാർക്ക് കൊടുത്തിരുന്നതായി പ്രശസ്ത ചരിത്രകാരൻ നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

ഇനിയും കൂടുതൽ വിശദീകരണം ആവശ്യമില്ല എന്ന് തോന്നുന്നു..ദയവായി മായ്ക്കപ്പെട്ട ആ താൾ പുനഃപ്രസിദ്ധീകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

Zthangal (സംവാദം) 11:35, 5 ഫെബ്രുവരി 2020 (UTC) Sainul Habid[മറുപടി]

ഇതിൽ കുറേ കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി Zthangal എന്നത് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ആണല്ലോ. അപ്പോ ഉപയോക്താവ് സ്വയം ലേഖനമെഴുതുന്നത് വിക്കിപീഡിയയിൽ അനുവദനീയമല്ല. ഈ കാരണം കൊണ്ട്തന്നെ ആലേഖനം പുനസ്ഥാപിക്കാൻ സാദ്ധ്യമല്ല. --രൺജിത്ത് സിജി {Ranjithsiji} 04:38, 6 ഫെബ്രുവരി 2020 (UTC)[മറുപടി]

Deletion of page സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ second time even after adding many sources

Hi Good Day

I send you message about deletion of my page

I eagerly waiting your reply

Zthangal (സംവാദം) 07:56, 10 ഫെബ്രുവരി 2020 (UTC) Sainul Habid[മറുപടി]

Reply to your message

ഈ ലേഖനം അതേ ഉപയോക്താവ് തന്നെ എഴുതിയതായാണ് ഈ ലേഖനം തുടങ്ങിയ ഉപയോക്തൃതാളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഉപയോക്താവ് തന്നെ സ്വയം വിക്കിപീഡിയയിൽ ലേഖനം തുടങ്ങുന്നത് നിലനിൽക്കുന്നതല്ല.

So, please let me know how to start an article and how to post a article if I am wrong.

I am born and grown in Peringave near Ramanattukara. my house was very close to Masjid. In Childhood, whaen I was there in peringave, I always see and wonder about a monument near to Masjid. People told me it is graveyard of a eminent personlity. Later I am shifted with my family to another village when I was 12 years old.

I visited 6 months back Peringave to see my relatives and friends. my attention came again on the old monument which include the graveyard of Sayyid Abdu Rahman Imbichikkoya Thangal. And, I came to know from the people that they are in the discussion to re construct the old monument. Actually, it is then the thought came to mind to study in detail about the graveyard. I started the studies, interviewed many grown up people, referred many books.When I studied about him I understood that he is eminent scholar and spiritual leader. It is the basic reason to start a page about him om wikipedia.

Please let me know how can I write a page on the above mentioned in wikipedia

പിന്നെ അവലംബങ്ങൾ എല്ലാം തന്നെ പക്ഷപാതപരമായ സ്രോതസ്സുകളിൽ നിന്നുള്ളതാണ്.

I did not understand what you mean by the words പക്ഷപാതപരമായ സ്രോതസ്സുകളിൽ. Please expalain


Zthangal (സംവാദം) 08:47, 10 ഫെബ്രുവരി 2020 (UTC) Sainul Habid[മറുപടി]

താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും മനസ്സിലാവുന്നത് താങ്കളാണ് ഈ ലേഖനത്തിൽ പറയുന്ന ആൾ എന്നാണ്. അല്ലെങ്കിൽ ആരാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ ആ താള് മാറ്റണം. അല്ലാതെ താങ്കൾക്ക് ആ ലേഖനം തുടങ്ങാൻ പറ്റില്ല തന്നെ. താങ്കൾ എവിടെ ജനിച്ചു, എന്തുചെയ്യുന്നു. എവിടെ ജീവിക്കുന്നു, താങ്കൾക്ക് എന്തറിയാം എന്നെല്ലാം ഉള്ളത് വിക്കിപീഡിയക്ക് വിഷയമല്ല. വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് അവലംബം വേണം അല്ലാത്തവ മായ്ക്കപ്പെടും. ഞാൻ തന്നെ എന്റെ ഒരു വെബ്സൈറ്റ് ആരംഭിച്ച് ഞാൻ കേമനാണ് എന്നഴുതിവച്ചിട്ട് ആ വെബസൈറ്റ് വിക്കിപീഡിയയിൽ എന്നെപ്പറ്റി അവലംബമായി നൽകുന്നത് ഇവിടെ സ്വീകാര്യമല്ല അത്രതന്നെ. --രൺജിത്ത് സിജി {Ranjithsiji} 09:08, 10 ഫെബ്രുവരി 2020 (UTC)[മറുപടി]

Wikidata weekly summary #402

സമസ്ത (എപി വിഭാഗം)

ഈ കാര്യങ്ങൾക്ക് വ്യക്തമായ തെളിവുവേണം. വിവിധ ആളുകൾ വിവിധ തരത്തിലാണ് ഈ ലേഖനങ്ങൾ തിരുത്തുന്നത്. അനേകം തിരുത്തൽ യുദ്ധവും നടക്കുന്നു. ഈ കാര്യങ്ങൾ കോടതിയിലാണെന്ന് ചിലർ പറയുന്നു. ഈ കാര്യങ്ങളിൽ വ്യക്തമായ തീരുമാനവും മൂന്നാം കക്ഷി അവലംബവും ഉണ്ടായിട്ട് ഈ ലേഖനങ്ങൾ തുടങ്ങിയാൽ മതിയായിരുന്നു. ഇത്രയും തിരുത്തൽ യുദ്ധം നടന്നതുകൊണ്ട് വ്യക്തമായ വിവരം ലഭ്യമാകുന്നതുവരെ അടിസ്ഥാനവിവരം മാറ്റാൻ കഴിയില്ല. --രൺജിത്ത് സിജി {Ranjithsiji} 16:41, 12 ഫെബ്രുവരി 2020 (UTC)[മറുപടി]
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ 1989ലെ പിളർപ്പിന്റെ മുമ്പ് നിലനിന്നിരുന്ന സംഘടനയെ സംബന്ധിച്ചാണ് എപി വിഭാഗവും ഇകെ വിഭാഗവും തമ്മിൽ കേസ് നടക്കുന്നത്. അതേ സമയം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടന 1989ലെ പിളർപ്പിന് ശേഷം കാന്തപുരവും മറ്റിതര സംസ്ഥാനങ്ങളിലെ മുസ്‌ലിം പണ്ഡിത സഭാ മേധാവികളും ചേർന്ന് ദേശീയാടിസ്ഥാത്തിൽ രൂപീകരിച്ചതാണ്.
ഈ കാര്യം തെളിവുകളുടെ അടിസ്ഥാനത്തിൽ ലേഖനത്തിൽ ചേർക്കുക. അനാവശ്യമായ പ്രകീർത്തന വാചകങ്ങൾ ഒഴിവാക്കി വിവരങ്ങൾ മാത്രം എഴുതുക. --രൺജിത്ത് സിജി {Ranjithsiji} 07:03, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
എന്റെ പ്രയോഗങ്ങളിലെ പ്രകീർത്തന വാചകങ്ങൾ ഇവിടെ പരാമർശിക്കാമോ? തീർച്ചയായും ഞാൻ ശ്രദ്ധിക്കും. ❁ഓദർ❁ (❁ഡം❁) 08:42, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
"കേരളത്തിലെ പ്രഥമ മുസ്‌ലിം യാഥാസ്ഥിതിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ[അവലംബം] നിന്ന് പിളർന്നുണ്ടായ ഒരു മുസ്‌ലിം സംഘടനയാണ് സമസ്ത എപിവിഭാഗം[അവലംബം]. 1989തിലെ പിളർപ്പിനുശേഷം അവശേഷിച്ച ഇതര വിഭാഗം സമസ്ത ഇകെ വിഭാഗം എന്ന പേരിൽ പ്രവർത്തിക്കുന്നു.[അവലംബം]" സമസ്ത എപി വിഭാഗം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കേരള സംസ്ഥാന ഘടകമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.[അവലംബം]" ഇങ്ങനെയാക്കാം. മതിയായ മൂന്നാം കക്ഷി അവലംബങ്ങളും വേണം. --രൺജിത്ത് സിജി {Ranjithsiji} 11:41, 13 ഫെബ്രുവരി 2020 (UTC)[മറുപടി]

Wikidata weekly summary #403

[WikiConference India 2020] Conference & Event Grant proposal

WikiConference India 2020 team is happy to inform you that the Conference & Event Grant proposal for WikiConference India 2020 has been submitted to the Wikimedia Foundation. This is to notify community members that for the last two weeks we have opened the proposal for community review, according to the timeline, post notifying on Indian Wikimedia community mailing list. After receiving feedback from several community members, certain aspects of the proposal and the budget have been changed. However, community members can still continue engage on the talk page, for any suggestions/questions/comments. After going through the proposal + FAQs, if you feel contented, please endorse the proposal at WikiConference_India_2020#Endorsements, along with a rationale for endorsing this project. MediaWiki message delivery (സംവാദം) 18:21, 19 ഫെബ്രുവരി 2020 (UTC)[മറുപടി]

Wikidata weekly summary #404

ഫെബ്രുവരി 2020

മലയാളം വിക്കിപീഡിയയുടെ കാര്യ കർത്താവ് എന്ന് നിലയിൽ താഴെ പറയുന്ന വർഗ്ഗങ്ങളെ സന്തുലിതാപരമായി പുനർനാമകരണം ചെയ്യാനും Usamuba എന്ന ഉപയോക്താവ് പ്രസ്തുത വർഗ്ഗങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ തിരുത്തുകളെ മുൻപ്രാപനം ചെയ്യാനും ആവശ്യപ്പെടുന്നു.

വർഗ്ഗം:സമസ്തയുടെ പോഷകസംഘടനകൾ > വർഗ്ഗം:ഇ.കെ. വിഭാഗം സമസ്തയുടെ പോഷകസംഘടനകൾ

വർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ > വർഗ്ഗം:സമസ്ത (ഇ.കെ. വിഭാഗം)

വർഗ്ഗം:സമസ്തയുടെ പ്രസിദ്ധീകരണങ്ങൾ > വർഗ്ഗം:ഇ.കെ. വിഭാഗം സമസ്തയുടെ പ്രസിദ്ധീകരണങ്ങൾ

വർഗ്ഗം:സമസ്തയുടെ നേതാക്കൾ > വർഗ്ഗം:ഇ.കെ.വിഭാഗം സമസ്തയുടെ നേതാക്കൾ

❁ഓദർ❁ (❁ഡം❁) 20:28, 26 ഫെബ്രുവരി 2020 (UTC)[മറുപടി]

Wikidata weekly summary #405

വർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾ

“വർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾ” എന്ന വർഗ്ഗത്തിലെ ചെറുശ്ശേരി അഹ്‌മദ്‌ കുട്ടി മുസ്ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ, വരക്കൽ മുല്ലക്കോയ തങ്ങൾ, വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ എന്നിവരല്ലാത്തവർ അവിഭക്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കളല്ല നേതാക്കൾ മാത്രമാണ്. പ്രസ്തുത വർഗ്ഗത്തിന് “വർഗ്ഗം:അവിഭക്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾ” എന്ന് പുനർനാമകരണം ചെയ്യലായിരിക്കും അഭികാമ്യം. കാരണം 1989ലെ പിളർപ്പിന് മുമ്പുള്ള സംഘടനയെയും ശേഷമുള്ള ഇരുവിഭാഗത്തെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് തന്നെയാണ് വിളിക്കപ്പെടുന്നത്.

അവിഭക്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന ഒരു സംഘടന നിലവിലില്ല. ചരിത്രത്തിൽ ഉണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് ഇല്ലാത്ത സംഘടനയുടെ നേതാക്കൾ എങ്ങനെയാണ് ഉണ്ടാവുക? --രൺജിത്ത് സിജി {Ranjithsiji} 03:57, 5 മാർച്ച് 2020 (UTC)[മറുപടി]
നിങ്ങൾ പറഞ്ഞത് തീർത്തും ശരിയാണ്, പക്ഷേ പിന്നെ എങ്ങിനെ ഈ മൂന്ന് വിഭാഗങ്ങളെ തിരിച്ചറിയാനാകും? ❁ഓദർ❁ (❁ഡം❁) 05:26, 5 മാർച്ച് 2020 (UTC)[മറുപടി]
ആദ്യകാല നേതാക്കൾ എന്നോ പിളർപ്പിനുമുൻപ് എന്നോ ഉപയോഗിക്കാവുന്നതാണ്. അല്ലാതെ നിലവിൽ ഉപയോഗത്തിലില്ലാത്ത പേര് വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്നതല്ല. അത് നയത്തിനെതിരാണ്. “വർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദ്യകാല നേതാക്കൾ”, “വർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിളർപ്പിനുമുൻപുള്ള നേതാക്കൾ” എന്നിങ്ങനെ.--രൺജിത്ത് സിജി {Ranjithsiji} 05:53, 5 മാർച്ച് 2020 (UTC)[മറുപടി]
“വർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 1989ന് മുൻപുള്ള നേതാക്കൾ” എന്ന് നൽകൽ ആയിരിക്കും നല്ലതെന്ന് കരുതുന്നു. ❁ഓദർ❁ (❁ഡം❁) 09:15, 5 മാർച്ച് 2020 (UTC)[മറുപടി]

Wikidata weekly summary #406

നീക്കം ചെയ്യൽ

ഭൂരിപക്ഷാഭിപ്രായപ്രകാരം നീക്കം ചെയ്യുന്നത് പ്രശ്നമാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയുഴുതാതിരുന്നുകൂടേ. നയങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:26, 12 മാർച്ച് 2020 (UTC)[മറുപടി]