"പാമ്പ് വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 5: വരി 5:
| caption = പാമ്പ് വേലായുധൻ
| caption = പാമ്പ് വേലായുധൻ
| birth_name =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->
| birth_date = 1946/'47 <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->
| birth_place = [[കോഴിക്കോട്]]
| birth_place = [[കോഴിക്കോട്]]
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->
| death_date = {{death date and age|2000|05|01|1946}} <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->
| death_place =
| death_place =
| nationality = [[ഇന്ത്യ]]ൻ
| nationality = [[ഇന്ത്യ]]ൻ

16:24, 6 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാമ്പ് വേലായുധൻ
Pampu Velayudhan
പാമ്പ് വേലായുധൻ
ജനനം1946/'47
മരണംമേയ് 1, 2000(2000-05-01) (പ്രായം 53–54)
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്പാമ്പുപിടുത്തം, സർപ്പയജ്ഞം

കേരളത്തിലെ പ്രശസ്തനായ പാമ്പുപിടുത്തക്കാരനും സർപ്പയജ്ഞക്കാരനുമായിരുന്നു പാമ്പ് വേലായുധൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വേലായുധൻ (ജീവിതകാലം:1946/7 - 2000 മേയ് 1[1]). നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ വേലായുധൻ ചെലവഴിച്ചു നടത്തിയ യജ്ഞം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

ജീവിതകാലം

1947-ൽ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ജനിച്ച വേലായുധൻ ആദ്യം കെ.എസ്.ഇ.ബി.യിലെ പ്യൂണായിരുന്നു. വളരെ ചെറുപ്പം തൊട്ടേ പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവയെക്കുറിച്ച് വിശദമായി പഠനം നടത്തി. 1980-ൽ കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തിയ സർപ്പയജ്ഞത്തിലൂടെയാണ് തമലിപ്പറമ്പ് വേലായുധൻ ശ്രദ്ധേയനാകുന്നതും. നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ (ഏതാണ്ട് ഒരു മാസം) കണ്ണാടിക്കൂട്ടിൽ കഴിഞ്ഞ അദ്ദേഹം അങ്ങനെ ശ്രദ്ധേയനാകുകയായിരുന്നു. ഈ 'സർപ്പയജ്ഞം' അദ്ദേഹത്തെ ഗിന്നസ്സ് റെക്കോർഡിലെത്തിച്ചു. പിന്നീട് പല സ്ഥലങ്ങളിൽ അദ്ദേഹം സർപ്പയജ്ഞം നടത്തിയിട്ടുണ്ട്.

മരണം

അവസാനകാലത്ത് സർപ്പയജ്ഞം നിർത്തിയ വേലായുധൻ പാമ്പിൻവിഷത്തെക്കുറിച്ചുള്ള പഠനത്തിൽ മുഴുകി. അങ്ങനെയിരിയ്ക്കേ, 2000 മേയ് 1-ന് ബേപ്പൂരിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന ഒരു കരിമുർഖന് തീറ്റ കൊടുത്തപ്പോൾ അതിന്റെ കടിയേറ്റ് അദ്ദേഹം അന്തരിച്ചു.[1] 53 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മുമ്പും പല തവണ പാമ്പുകടിയേറ്റിരുന്നിട്ടും രക്ഷപ്പെട്ട വേലായുധൻ ഒടുവിൽ മരണത്തിന് കീഴടങ്ങിയത് വൃക്കകളെ ബാധിച്ച വിഷബാധയെത്തുടർന്നാണ്.

ഇതും കാണുക

അവലംബം

  1. 1.0 1.1 "പാമ്പുവേലായുധൻ പാമ്പുകടിയേറ്റു മരിച്ചു - വൺ ഇന്ത്യ - 2000 മേയ് 2". malayalam.oneindia.com. Retrieved 23 ജൂൺ 2015.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പാമ്പ്_വേലായുധൻ&oldid=3291596" എന്ന താളിൽനിന്ന് ശേഖരിച്ചത്