"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സുഷമ ബിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 22: വരി 22:
*{{Ranjithsiji,ലിജോ}} - 2006 മുതൽ വിക്കിപീഡിയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഞാൻ. എന്റെ സംഭാവനകളെക്കുറിച്ച് അറിയില്ലെങ്കിൽ അന്വേഷിച്ച് മനസ്സിലാക്കുക. വിക്കിപീഡിയിൽ നിന്നും വിട്ടുനില്ക്കാനുള്ള കാരണവും അപ്പോൾ അറിയാം. അങ്ങനെയൊരാൾ നിരുത്തരവാദപരമായി വിക്കിയിൽ പ്രവർത്തിക്കുമെന്ന് താങ്കൾ കരുതുന്നെങ്കിൽ അത് എന്തുകൊണ്ടെന്ന് സ്വയം ആലോചിച്ച് മനസ്സിലാക്കുക. തുടങ്ങിയപാടെ ലേഖനത്തിന്റെ തലക്കെട്ടിന് കീഴെ വിക്കിനയങ്ങൾക്കെതിര് എന്ന് ബാനറിടുന്നത് ആ ലേഖനരചനാശ്രമത്തിന് താങ്കൾ നല്കുന്ന പ്രോത്സാഹനമായിരിക്കും, അല്ലേ? സഹതാപം തോന്നുന്നു, കുട്ടികളേ.
*{{Ranjithsiji,ലിജോ}} - 2006 മുതൽ വിക്കിപീഡിയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഞാൻ. എന്റെ സംഭാവനകളെക്കുറിച്ച് അറിയില്ലെങ്കിൽ അന്വേഷിച്ച് മനസ്സിലാക്കുക. വിക്കിപീഡിയിൽ നിന്നും വിട്ടുനില്ക്കാനുള്ള കാരണവും അപ്പോൾ അറിയാം. അങ്ങനെയൊരാൾ നിരുത്തരവാദപരമായി വിക്കിയിൽ പ്രവർത്തിക്കുമെന്ന് താങ്കൾ കരുതുന്നെങ്കിൽ അത് എന്തുകൊണ്ടെന്ന് സ്വയം ആലോചിച്ച് മനസ്സിലാക്കുക. തുടങ്ങിയപാടെ ലേഖനത്തിന്റെ തലക്കെട്ടിന് കീഴെ വിക്കിനയങ്ങൾക്കെതിര് എന്ന് ബാനറിടുന്നത് ആ ലേഖനരചനാശ്രമത്തിന് താങ്കൾ നല്കുന്ന പ്രോത്സാഹനമായിരിക്കും, അല്ലേ? സഹതാപം തോന്നുന്നു, കുട്ടികളേ.
[[user:mangalat|'''  മംഗലാട്ട് ''']][[User talk:mangalat| ►സന്ദേശങ്ങൾ ]]  01:16, 23 ഫെബ്രുവരി 2020 (UTC)
[[user:mangalat|'''  മംഗലാട്ട് ''']][[User talk:mangalat| ►സന്ദേശങ്ങൾ ]]  01:16, 23 ഫെബ്രുവരി 2020 (UTC)

ഇതൊക്കെയാണ് ലെകനഠ? നിലവാരമില്ലായിരുന്നു.[[ഉപയോക്താവ്:Anupa.anchor|Anupa.anchor]] ([[ഉപയോക്താവിന്റെ സംവാദം:Anupa.anchor|സംവാദം]]) 18:18, 26 ഫെബ്രുവരി 2020 (UTC)

===അവലംബത്തെക്കുറിച്ച് മാത്രം ..............===
===അവലംബത്തെക്കുറിച്ച് മാത്രം ..............===

18:18, 26 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുഷമ ബിന്ദു

സുഷമ ബിന്ദു (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ശ്രദ്ധേയത ഉണ്ടോ എന്ന് സംശയം. ലിജോ | ^ സംവാദം ^ 08:10, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

നിലനിറുത്തണം. ഇത്രയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധേയതയുണ്ട് --രൺജിത്ത് സിജി {Ranjithsiji} 08:51, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
• ലേഖനങ്ങൾ പരമാവധി നിലനിറുത്തണം എന്നുതന്നെയാണ് ആഗ്രഹം. പക്ഷേ, വൈലോപ്പിള്ളി സ്മാരകപുരസ്കാരം, സംസ്ഥാവനിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കവിതാപുരസ്കാരം, അദ്ധ്യാപകലോകം കവിതാപുരസ്കാരം, എം.എം.സേതുമാധവൻ സ്മാരക കവിതാപുരസ്കാരം, കലാപൂർണ്ണ കവിതാപുരസ്കാരം, ലെനിൻ ഇറാനി കവിതാപുരസ്കാരം, സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയതായി ലേഖനത്തിൽ പറയുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ തെളിവുകൾ ലഭ്യമല്ല. നൽകിയിരിക്കുന്ന [1] അവലംബം വളരെ ദുർബലമാണ്. ----Vijayan Rajapuram {വിജയൻ രാജപുരം} 10:45, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
• ശ്രദ്ധേയതയുണ്ടോ എന്ന് ലിജോ സംശയിക്കുന്നു. എന്താണ് ഈ സംശയത്തിന്റെ അടിസ്ഥാനം? ലേഖനത്തിൽ ആ എഴുത്തുകാരിയുടെ രണ്ട് പുസ്തകങ്ങളുടെ പേര് നല്കിയിട്ടുണ്ട്. അതുപോലെ അവർക്ക് ലഭിച്ച പുരസ്കാരങ്ങളുടെ പട്ടികയും കൊടുത്തിട്ടുണ്ട്. ഇത്രയൊന്നുമില്ലാത്ത സിനിമാക്കാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ ശ്രദ്ധേയതയിൽ സംശയമില്ലാതിരിക്കുകയും എഴുത്തുകാരുടെ കാര്യത്തിൽ സംശയം ഉണ്ടാവുകയും ചെയ്യുന്നത് വിഷയം അറിയാത്തതിനാൽ ആയിരിക്കും. ഒരു വിഷയത്തിൽ നോട്ടബിലിറ്റി നോക്കേണ്ടത് ആ വിഷയം അറിയുന്നവരാണ്. മലയാളത്തിലെ സമകാലികകവിത പിന്തുടരുന്ന നല്ല വായനക്കാർക്കെല്ലാം അറിയാവുന്നതും പ്രാധാന്യമുള്ളതാണ് എന്ന് അവരൊക്കെ കണക്കാക്കുകയും ചെയ്യുന്ന ഒരാൾക്ക് ശ്രദ്ധേയത ഉണ്ടോ എന്ന് സംശയിക്കുന്നുവെങ്കിൽ അതിന് കാരണം വ്യക്തമാക്കുക എന്നതല്ലേ സാമാന്യ മര്യാദ?

ആൺകോന്തി എന്ന പുസ്തകത്തിൽ എഴുത്തുകാരിയെ പരിചയപ്പെടുത്തുന്ന കുറിപ്പിനെ ആധാരമാക്കിയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്ന അവാർഡുകളെക്കുറിച്ച് എഴുതിയത്. ഈ പുസ്തകങ്ങളൊന്നും കാണാത്തവർക്ക് കാര്യം മനസ്സിലായിക്കൊള്ളണമെന്നില്ല. അവലംബത്തിൽ ഞാനത് ചേർക്കുന്നുണ്ട്. അത് ശക്തമായ അവലംബമാവുന്നില്ലെങ്കിൽ എന്താണ് അവലംബമായി നല്കേണ്ടത് എന്നും വിജയൻ രാജപുരം അറിയിക്കുക. അത്തരം അവലംബം ഇത്തരം എല്ലാ പരാമർശങ്ങൾക്കും വിക്കിപീഡിയയിൽ ഉണ്ട് എന്നും പറയുക.

പുതിയ ലേഖനം വരുമ്പോൾ, തുടക്കത്തിൽത്തന്നെ വെട്ടാൻ വാളുമായി വരുന്നത് നല്ല മനോഭാവമല്ലെന്നും ലേഖനം തിരുത്തി നന്നാക്കുകയാണ് വേണ്ടതെന്നുമാണ് എന്റെ നിലപാട്. വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിച്ച കാലത്ത് ഞാൻ അതാണ് ചെയ്തിട്ടുള്ളത്. ഒരു വലിയ ഇടവേളയ്ക്കുശേഷമാണ് ഞാൻ വിക്കിയിൽ സജീവമാകുന്നത്. തുടക്കത്തിൽത്തന്നെ സ്വാഗതം ചെയ്തുകൊണ്ട് വെട്ടാനുള്ള വാളുമായി ആളുകൾ നിരന്നുനില്ക്കുന്നത് കൗതുകം ജനിപ്പിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ  16:44, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

ഇപ്പോഴത്തെ വിക്കിയിൽ മെഷീൻ ട്രാൻസ്ലേഷൻ നടത്തി വായിച്ചുപോലും നോക്കാതെയും, പൂർണ്ണമായും മറ്റുസ്ഥലങ്ങളിൽ നിന്നും പകർത്തിയും, ലേഖനത്തിന്റെ സ്വഭാവത്തിലല്ലാതെ കവിതയും നിരൂപണവും എല്ലാം എഴുതുകയും പിന്നീട് തിരിഞ്ഞ് നോക്കാതിരിക്കുകയും , ലേഖനം തുടങ്ങി രണ്ടുവാക്ക് എഴുതിവിടുകയും ചെയ്യുന്ന പ്രവണത വളരെ കൂടിവരികയാണ്. ഇത് പുതിയ താളുകൾ പരിശോധിച്ചാൽ മനസ്സിലാവുന്നതാണ്. ഇവയെല്ലാം നന്നായി ലേഖനം സ്ഥിരമായി എഴുതുന്ന പല എഡിറ്റർമാർക്കും സ്ഥിരമായി അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണ്. മാത്രമല്ല ഇതെല്ലാം ശ്രദ്ധിക്കാനും ഇത്തരം ലേഖനം വൃത്തിയാക്കാനും ഇവിടെ വളരെ കുറച്ചുപേരെ മെനക്കെടുന്നുള്ളു. അതുകൊണ്ട് മോശം ലേഖനങ്ങൾ കണ്ടാൽ ആദ്യമേ ടാഗുചെയ്യുക മാത്രമേ നിവൃത്തിയുള്ളു എന്ന അവസ്ഥയിലേക്ക് ഏതാണ്ട് മലയാളം വിക്കി എത്തിച്ചേർന്നിട്ടുണ്ട്. പുതിയ പരീക്ഷണങ്ങൾ നടത്തുന്ന എഡിറ്റർമാരുടെ എണ്ണം വളരെ കൂടുതലുമാണ്. അല്ലാതെ മനപ്പൂർവ്വം വാളെടുക്കുന്നതല്ല എന്നാണ് എന്റെ തോന്നൽ. പലതും തിരുത്തി നന്നാക്കുന്നതിലും ഭേദം മുഴുവനും കളഞ്ഞ് ആദ്യമേ എഴുതുന്നതാണെന്ന തരത്തിലാണ് പല ലേഖനങ്ങളും. --രൺജിത്ത് സിജി {Ranjithsiji} 17:05, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
പുതിയ ലേഖനങ്ങൾ വരുമ്പോൾ വാൾ എടുത്ത് വെട്ടാൻ നിക്കുന്നത് കാരണം ശ്രീമാൻ രഞ്ജിത്ത് മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ്. പിന്നെ നീക്കം ചെയ്യാൻ ടാഗ് ഇട്ടു എന്നത് കൊണ്ട് ലേഖനം മെച്ചപ്പെടുകയാണെകിൽ അത് നല്ലതല്ലേ. അങ്ങനെ ചർച്ച ചെയ്ത് എത്രയോ ലേഖനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ലിജോ | ^ സംവാദം ^ 20:34, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
• ഫലകം:Ranjithsiji,ലിജോ - 2006 മുതൽ വിക്കിപീഡിയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഞാൻ. എന്റെ സംഭാവനകളെക്കുറിച്ച് അറിയില്ലെങ്കിൽ അന്വേഷിച്ച് മനസ്സിലാക്കുക. വിക്കിപീഡിയിൽ നിന്നും വിട്ടുനില്ക്കാനുള്ള കാരണവും അപ്പോൾ അറിയാം. അങ്ങനെയൊരാൾ നിരുത്തരവാദപരമായി വിക്കിയിൽ പ്രവർത്തിക്കുമെന്ന് താങ്കൾ കരുതുന്നെങ്കിൽ അത് എന്തുകൊണ്ടെന്ന് സ്വയം ആലോചിച്ച് മനസ്സിലാക്കുക. തുടങ്ങിയപാടെ ലേഖനത്തിന്റെ തലക്കെട്ടിന് കീഴെ വിക്കിനയങ്ങൾക്കെതിര് എന്ന് ബാനറിടുന്നത് ആ ലേഖനരചനാശ്രമത്തിന് താങ്കൾ നല്കുന്ന പ്രോത്സാഹനമായിരിക്കും, അല്ലേ? സഹതാപം തോന്നുന്നു, കുട്ടികളേ.

മംഗലാട്ട്  ►സന്ദേശങ്ങൾ  01:16, 23 ഫെബ്രുവരി 2020 (UTC)[മറുപടി]

ഇതൊക്കെയാണ് ലെകനഠ? നിലവാരമില്ലായിരുന്നു.Anupa.anchor (സംവാദം) 18:18, 26 ഫെബ്രുവരി 2020 (UTC)[മറുപടി]

അവലംബത്തെക്കുറിച്ച് മാത്രം ..............

പ്രിയ മംഗലാട്ട്,

മുകളിൽപ്പറ‍ഞ്ഞ കാര്യങ്ങൾക്കും [2] സംവാദം താളിലെ എന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങൾക്കും നന്ദി.

• // നിരവധി പുരസ്കാരങ്ങൾ നേടിയതായി ലേഖനത്തിൽ പറയുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ തെളിവുകൾ ലഭ്യമല്ല. // എന്നാണ് എഴുതിയത്. ലേഖനത്തിന് ആവശ്യമായ അവലംബങ്ങൾ നൽകി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് വിക്കിനയത്തിനെതിരല്ല എന്ന് കരുതുന്നു. ഞാൻ അതുമാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.
• // ഒരു പുസ്തകത്തിൽ ഗ്രന്ഥകർത്താവിനെക്കുറിച്ചുള്ള പരിചയക്കുറിപ്പ് അവലംബമായി നല്കാവുന്നതല്ല എന്ന് വിക്കി നയരേഖയിലുണ്ടോ? പുസ്തകങ്ങളിലെ പരിചയക്കുറിപ്പുകൾ നുണയോ ബഡായി പറച്ചിലുകളോ ആണെന്നാണോ താങ്കൾ കരുതുന്നത്? // എന്നൊക്കെ ചോദിക്കുമ്പാൾ, ആ അവലംബമെങ്കിലും തുടക്കത്തിലില്ലായിരുന്നു എന്നോർക്കുമല്ലോ?
• അവലംബമായി ഇപ്പോഴുള്ള കണ്ണികളിലെന്താണുള്ളത്?
• // ആത്മ ഓൺലൈനിലെ പേജിൽ അവരുടെ കവിതകളാണ് ഉള്ളത്. ഒരു കവിയുടെ കവിതകൾ അവരെക്കുറിച്ചുള്ള ലേഖനത്തിന്റെ അനുബന്ധമാകേണ്ടതല്ലേ?വായനക്കാർക്ക് അവരുടെ രചനയിലേക്ക് നേരിട്ട് എത്താനുള്ള വഴി ഉണ്ടാവാൻ പാടില്ലെന്നാണോ? ഒരു കവിയുടെ രചന കവിയെക്കുറിച്ച് പറയുമ്പോൾ ശക്തമല്ലാത്ത അവലംബമാണ് എന്നത് ഫലിതം മാത്രമാണ്. ഒരു പക്ഷേ സാഹിത്യസംബന്ധിയായ കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നും അതിന് എന്തൊക്കെയാണ് അവലംംബമാക്കുന്നതെന്നും താങ്കൾക്ക് അറിയില്ലായിരിക്കാം. അങ്ങനെയാണെങ്കിൽ ആ അജ്ഞത അധികാരമായി ഉപയോഗിക്കാവുന്നതാണോ എന്നതിനെക്കുറിച്ച് ആലോചിക്കുക. എന്ന് താങ്കൾ സംവാദം താളിലെഴുതുന്നു. [[3]] എന്ന കണ്ണിയിൽ നിന്ന്: രുചി - സുഷമ ബിന്ദു കറിവേപ്പില പോലെ പ്രണയത്തിൽനിന്ന് പലപ്രാവശ്യം നിന്നെ പുറത്തേയ്ക്കെറിയുന്നു. നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്. രൂപമില്ലാത്ത നിന്റെ സത്ത എന്നു കാണുന്നു. ഇതിലെവിടെയാണ് പുരസ്കാരങ്ങൾ നേടിയതിന്റെ തെളിവ്?.
• [4] എന്ന കണ്ണിയിൽ എഴുത്തുകാരിയുടെ ചില ഓർമ്മക്കുറിപ്പുകൾ മാത്രം. ഇതിലെവിടെയാണ് പുരസ്കാരങ്ങൾ നേടിയതിന്റെ തെളിവ്?
• [5] എന്ന ബ്ലോഗിലാവട്ടെ, // ചിതൽ ................... തിന്നുതീർത്ത മരങ്ങളെ ചുമരിൽ വരയ്ക്കുകയാണ് ചിതൽ. പശ്ചാത്താപത്താൽ കെട്ടിപ്പൊക്കിയതാവണം സ്മാരകങ്ങളത്രയും… // എന്ന രണ്ടുവരിക്കവിയയും അതിനെയടിസ്ഥാനമാക്കിയുള്ള സുജനികയുടെ ഒരു കുറിപ്പും. ഇതിലെവിടെയാണ് പുരസ്കാരങ്ങൾ നേടിയതിന്റെ തെളിവ്?.
• സുഷമ ബിന്ദു നല്ലൊരു എഴുത്തുകാരിയല്ലെന്നോ അവർക്ക് വിക്കിപീഡിയയിൽ ഇടമില്ലെന്നോ ആരും പറഞ്ഞിട്ടില്ല. ആവശ്യമായ അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുമ്പോൾ ടാഗുകൾ നീക്കംചെയ്യപ്പെടുമെന്നാണെന്റെ അനുഭവം.
• //ഈ പുരസ്കാരങ്ങളെല്ലാം താങ്കൾക്കാണ് കിട്ടിയതെന്ന് കരുതുക. താങ്കളെക്കുറിച്ച് ഞാൻ വിക്കിപീഡിയയിൽ എഴുതുന്ന ലേഖനത്തിന് എന്ത് അവലംബമായിരിക്കും കൊടുക്കാനാവുക? ഇങ്ങനെ കുറേ അവാർഡുകൾ താങ്കൾക്ക് കിട്ടിയിട്ടുണ്ടെന്ന് പറയുന്ന വല്ല ലേഖനങ്ങളിലെയും പരാമർശമല്ലാതെ വേറെന്താണ് കൊടുക്കാനാവുക. // - എന്നെല്ലാം ചോദിക്കുന്നത് വൈജ്ഞാനിക - ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരാൾ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നു. നൽകുന്ന തെളിവുകൾ വിശ്വസനീയസ്രോതസ്സിൽ നിന്നാവണമെന്ന് തന്നെയാണെന്റെ ധാരണ. വിക്കിപീഡിയയെ വിശ്വസിച്ച് ഇവിടെയെത്തുന്ന നിരവധി പേരുണ്ട്. അവരെ വഴിതെറ്റിക്കാൻ നമുക്കെന്തവകാശം?
• //അങ്ങനെയാണെങ്കിൽ ആ അജ്ഞത അധികാരമായി ഉപയോഗിക്കാവുന്നതാണോ എന്നതിനെക്കുറിച്ച് ആലോചിക്കുക// , //സഹതാപം തോന്നുന്നു, കുട്ടികളേ.//, //വെട്ടാൻ വാളുമായി വരുന്നത് // എന്നൊക്കെയുള്ള പ്രയോഗങ്ങൾ അത്ര സുഖകരമായി തോന്നുന്നില്ല. തിരുത്തലുകളിലൂടെയും ആരോഗ്യകരമായ സംവാദങ്ങളിലൂടെയുമാണ് ഓരോ ലേഖനവും മെച്ചപ്പെടുന്നത് എന്ന് വിശ്വസിക്കുന്നവരാണ് ഇവിടെ തുടരുന്നത്. ആരെഴുതുന്നു എന്നതല്ല; എന്തെഴുതുന്നു എന്നും എങ്ങനെയെഴുതുന്നു എന്നും മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. പ്രപഞ്ചമുള്ളിടത്തോളം ഞാനിവിടെയുണ്ടാവും എന്ന വിശ്വാസമൊന്നും നമുക്കുണ്ടാവേണ്ടതില്ല. ഇവിടെയുണ്ടാവുമ്പാൾ എഴുതാം; മാലിന്യങ്ങളെ നീക്കം ചെയ്യാമെന്ന കാഴ്ചപ്പാട് മാത്രം.
• സുഷമ ബിന്ദു ലേഖനം മെച്ചപ്പെടുത്താനുള്ള അവലംബങ്ങൾക്കായി ഓൺലൈനിൽ തിരഞ്ഞു. ലഭിക്കാത്തതിനാൽ സാധിച്ചില്ല. നല്ല അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തി ലേഖനം നിലനിൽക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. നന്ദി. ---Vijayan Rajapuram {വിജയൻ രാജപുരം} 04:48, 23 ഫെബ്രുവരി 2020 (UTC)[മറുപടി]