"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Adding: simple:LZ 129 Hindenburg Modifying: cs:LZ 129 Hindenburg
വരി 34: വരി 34:
[[category:ദുരന്തങ്ങള്‍]]
[[category:ദുരന്തങ്ങള്‍]]


[[en:LZ 129 Hindenburg]]
[[cs:LZ 129 Hindenburg]]
[[cs:Hindenburg]]
[[de:LZ 129]]
[[de:LZ 129]]
[[en:LZ 129 Hindenburg]]
[[es:Dirigible Hindenburg]]
[[es:Dirigible Hindenburg]]
[[fi:Hindenburg (zeppeliini)]]
[[fr:Catastrophe du Hindenburg]]
[[fr:Catastrophe du Hindenburg]]
[[he:הינדנבורג (ספינת אוויר)]]
[[ko:LZ 129 힌덴부르크]]
[[id:Musibah Hindenburg]]
[[id:Musibah Hindenburg]]
[[it:LZ 129 Hindenburg]]
[[it:LZ 129 Hindenburg]]
[[ja:ヒンデンブルク号爆発事故]]
[[he:הינדנבורג (ספינת אוויר)]]
[[ko:LZ 129 힌덴부르크]]
[[ms:Malapetaka Hindenburg]]
[[ms:Malapetaka Hindenburg]]
[[nl:LZ129 "Hindenburg"]]
[[nl:LZ129 "Hindenburg"]]
[[ja:ヒンデンブルク号爆発事故]]
[[no:Luftskipet Hindenburg]]
[[no:Luftskipet Hindenburg]]
[[pl:Hindenburg (sterowiec)]]
[[pl:Hindenburg (sterowiec)]]
[[pt:Hindenburg]]
[[pt:Hindenburg]]
[[ru:Гинденбург (дирижабль)]]
[[ru:Гинденбург (дирижабль)]]
[[simple:LZ 129 Hindenburg]]
[[sk:Hindenburg (vzducholoď)]]
[[sk:Hindenburg (vzducholoď)]]
[[fi:Hindenburg (zeppeliini)]]
[[sv:Luftskeppet Hindenburg]]
[[sv:Luftskeppet Hindenburg]]
[[zh:興登堡號飛船]]
[[zh:興登堡號飛船]]

20:18, 25 ജനുവരി 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്‍ഡെന്‍ബര്‍ഗ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹിന്‍ഡെന്‍ബര്‍ഗ് (വിവക്ഷകൾ) എന്ന താൾ കാണുക. ഹിന്‍ഡെന്‍ബര്‍ഗ് (വിവക്ഷകൾ)
പ്രമാണം:ഹിന്‍ഡെന്‍ബര്‍ഗ്‍‍ ചിത്രം.jpg
കെന്‍ മാര്‍ഷല്‍ വരച്ച ഹിന്‍ഡെന്‍ബര്‍ഗിന്റെ ചിത്രം

ഒരു ജര്‍മ്മന്‍ സെപ്പെലിന്‍ ആകാശനൌക‍യായിരുന്നു ഹിന്‍ഡെന്‍ബര്‍ഗ്. ലോകത്തില്‍ ഇന്നു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും വലിയ ആകാശക്കപ്പല്‍ എന്ന സ്ഥാനം സഹോദര വിമാനമായ LZ ഗ്രാഫ് സെപ്പെലിന്‍ 2-നോടൊപ്പം ഹിന്‍ഡെന്‍ബര്‍ഗ് പങ്കു വെയ്ക്കുന്നു. എന്നാല്‍ സേവനമാരംഭിച്ചതിന്റെ രണ്ടാം വര്‍ഷം 1937 മേയ് 6ന് അമേരിക്കയില്‍ വച്ച് മാഞ്ചെസ്റ്ററിലെ ലേക്ഹര്‍സ്റ്റ് നാവിക വിമാനത്താവളത്തിന് മുകളില്‍ എത്തിച്ചേര്‍ന്ന് നിലത്തിറങ്ങാന്‍ തുടങ്ങുമ്പോഴുണ്ടായ തീപിടിത്തത്തില്‍ ഹിന്‍ഡെന്‍ബര്‍ഗ് കത്തി നശിച്ചു. 36 പേര്‍ (വിമാനത്തില്‍ ആകെ ഉണ്ടായിരുന്നവരില്‍ മൂന്നിലൊന്നു പേര്‍) ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ഇത് അക്കാലത്ത് മാധ്യമശ്രദ്ധയെ വളരെയധികം ആകര്‍ഷിച്ചു.

രൂപകല്‍പ്പന

1925 മുതല്‍ 1934 വരെ ജര്‍മ്മനിയുടെ രാഷ്ട്രപതിയായിരുന്ന പോള്‍ വോണ്‍ ഹിന്‍ഡെന്‍ബര്‍ഗിന്‍റെ (1847-1934) പേരാണ് ഈ ആകാശനൌക‍യുടെ പേരിനാധാരം. ആദ്യം ഇതിന് അഡോള്‍ഫ് ഹിറ്റ്ലെര്‍ എന്ന പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ലുഫ്ഷിബൌ സെപ്പെലിന്റെ ഡയറക്ടറായിരുന്ന ഹ്യൂഗോ എക്നെര്‍ നാസിവിരുദ്ധനായിരുന്നതിനാല്‍ ആ പേര് നിലവില്‍ വന്നില്ല. ഡ്യുറാലുമിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വിമാനത്തിന് 245 മീറ്റര്‍ (804 അടി) നീളവും 41 മീറ്റര്‍ (135 അടി) വ്യാസവും ഉണ്ടായിരുന്നു. 16 ബാഗുകള്‍ അഥവാ കോശങ്ങളിലായി സംഭരിക്കാവുന്ന 200,000 മീറ്റര്‍ ക്യൂബ് വാതകം മൂലം ഈ വിമാനത്തിന് 1.099 ന്യൂട്ടണ്‍ (247,000 പൌണ്ട്) ലിഫ്റ്റ് (മുകളിലേക്ക് ഉയര്‍ന്നു പൊങ്ങാനുള്ള ശക്തി) വരെ ആര്‍ജ്ജിക്കാന്‍ കഴിവുണ്ടായിരുന്നു. 890 കിലോവാട്ട് ശക്തി(1200 കുതിര ശക്തി)യുള്ള നാല് ഡൈമ്ലെര്‍-ബെന്‍സ് എഞ്ചിനുകള്‍ ഹിന്‍ഡെന്‍ബര്‍ഗിന് 135 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ (മണിക്കൂറില്‍ 84 മൈല്‍) വേഗത നല്‍കി.

ടൈറ്റാനിക്കിന്റെ നീളത്തോളം വരുമായിരുന്ന ഹിന്‍ഡെന്‍ബര്‍ഗിന് നാലു ബോയിങ് 747 വിമാനങ്ങള്‍ അറ്റത്തോടറ്റം നിരയായി നിര്‍ത്തിയാല്‍ ആ മൊത്തം നീളത്തിനേക്കാളധികം നീളം കാണുമായിരുന്നു. ഇതിന് യാത്രക്കാര്‍ക്കായി 50 കാബിനുകളുണ്ടായിരുന്നു (1937 ല്‍ ഇത് 72 ആയി വികസിപ്പിച്ചു). കൂടാതെ 61 ജീവനക്കാര്‍ക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിവുണ്ടായിരുന്നു.

ലുഫ്ഷിബൌ സെപ്പെലിന്‍ എന്ന കമ്പനി 1935 ല്‍ 500,000 പൌണ്ട് ചെലവാക്കി നിര്‍മ്മിച്ച ഈ വിമാനം അതിന്റെ ആദ്യത്തെ പറക്കല്‍ നടത്തിയത് 1934 മാര്‍ച്ച് 4 നായിരുന്നു. ജെര്‍മനി മുതല്‍ ലേക്ഹര്‍സ്റ്റ് വരെ പറക്കാന്‍ ഒരു ടിക്കറ്റിന്‍റെ വില 400 അമേരിക്കന്‍ ഡോളറായിരുന്നു. (2006 ലെ സൂചിക പ്രകാരം ഇത് ഇക്കാലത്തെ ഏകദേശം 5900 അമേരിക്കന്‍ ഡോളറിന് തുല്യമാണ്). അതിനാല്‍ ഹിന്‍ഡെന്‍ബര്‍ഗില്‍ അക്കാലത്തെ പ്രമാണികള്‍ക്കും നേതാക്കള്‍ക്കും മാത്രമേ പറക്കാന്‍ കഴിവുണ്ടായിരുന്നുള്ളൂ.

ഈ വിമാനത്തില്‍ ആദ്യം ഹീലിയം നിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്കയുടെ സൈനിക ഉപരോധം മൂലം ജെര്‍മനിക്ക് ഹീലിയം കിട്ടാതെ വന്നതിനാല്‍ ജെര്‍മനിക്കാര്‍ വിമാനത്തിന്‍റെ രൂപകല്‍പ്പന തന്നെ മാറ്റി ഹൈഡ്രജന്‍ നിറക്കാവുന്ന വിധത്തിലാക്കി. ഹൈഡ്രജന്‍ വാതകത്തിന്‍റെ അപകട സാധ്യതകള്‍ നന്നേ മനസ്സിലാക്കിയിരുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ വിമാനത്തിന്‍റെ സുരക്ഷക്കായി പല വിധ മുന്‍കരുതലുകളും എടുത്തിരുന്നു.

വിജയകരമായ ആദ്യ വര്‍ഷം

അമേരിക്കയില്‍ വച്ച് അപകടമുണ്ടാകുന്നതിന് മുന്‍പ് ഒരു വര്‍ഷത്തിലേറെക്കാലം ഹിന്‍ഡെന്‍ബര്‍ഗ് സേവനരംഗത്തുണ്ടായിരുന്നു. 1 കോടി മൈലോളം പറന്ന മുന്‍ഗാമിയായ ഗ്രാഫ് സെപ്പെലിന്റെ നേട്ടങ്ങളാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്യാന്‍ സെപ്പെലിന്‍ കമ്പനിക്ക് പ്രചോദനമായത്. 1936 ല്‍ അതായത് ഹിന്‍ഡെന്‍ബര്‍ഗിന്‍റെ സേവനത്തിന്‍റെ ഒന്നാം വര്‍ഷത്തില്‍ അത് ആകെ 2798 യാത്രക്കാരെയും 160 ടണ്‍ ചരക്കും തപാലും വഹിച്ച് 191,583 മൈലുകള്‍ പറന്നു. ഇതേ വര്‍ഷത്തില്‍ തന്നെ ഈ ആകാശക്കപ്പല്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന് കുറുകേ അങ്ങോട്ടുമിങ്ങോട്ടും 17 പറക്കലുകള്‍ (അമേരിക്കയിലേക്ക് പത്തും ബ്രസീലിലേക്ക് ഏഴും പറക്കലുകള്‍) നടത്തി. 5 ദിവസത്തിനും 19 മണിക്കൂറിനും 51 മിനിട്ടിനുമിടയില്‍ അറ്റ്ലാന്‍റിക്കിനെ രണ്ടു വട്ടം കുറുകേ കടന്ന റെക്കോര്‍ഡും ജൂലൈയില്‍ ഇത് നേടി.

1936 ആഗസ്റ്റ് 1ന് ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പതിനൊന്നാമത്തെ ആധുനിക ഒളിമ്പിക്സിന്‍റെ സമാരോഹണച്ചടങ്ങുകളില്‍ ഹിന്‍ഡെന്‍ബര്‍ഗിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലെര്‍ എത്തിച്ചേരുന്നതിന് തൊട്ട് മുന്‍പ് ഈ ആകാശക്കപ്പല്‍ ഒളിമ്പിക്സിന്‍റെ പതാകയുമായി സ്റ്റേഡിയത്തിന് കുറുകേ പറന്നു. ഹിന്‍ഡെന്‍ബര്‍ഗിന്റെ വിജയത്തോടെ സെപ്പെലിന്‍ കമ്പനി അറ്റ്ലാന്‍റികിനു കുറുകേയുള്ള വിമാന സേവനങ്ങള്‍ കൂട്ടാനും ആകാശക്കപ്പല്‍ സേവനം നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.

ദുരന്തം

ഹിന്‍ഡന്‍ബര്‍ഗ് തീ പിടിച്ച് നിമിഷങ്ങള്‍ക്കകം

ഹിന്‍ഡന്‍ബര്‍ഗ് ദുരന്തം ഇന്നും ഓര്‍മ്മിക്കപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഈ സംഭവത്തിനു കിട്ടിയ അസാധാരണമായ മാധ്യമശ്രദ്ധയും ഫോട്ടോകളും പിന്നെ ഹെര്‍ബെര്‍ട്ട് മോറിസണ്‍ റേഡിയോയിലൂടെ നടത്തിയ ദൃക്‌സാക്ഷി വിവരണവുമാണ്. ഇത് റിപ്പോര്‍ട്ട് ചെയ്ത മോറിസണ്‍ ദയാപൂര്‍വം പറഞ്ഞ “Oh, the humanity!“ എന്ന വാക്കുകള്‍ ഈ സംഭവത്തോളം തന്നെ പ്രശസ്തി നേടി.

അന്നുവരെയും അനേകം ആകാശക്കപ്പലുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ഒന്നു പോലും സെപ്പെലിന്‍ കമ്പനിയുടേതായിരുന്നില്ല; മറിച്ച് അവ നിര്‍മ്മിച്ചത് അക്കാലത്ത് ജര്‍മന്‍ ശാസ്ത്രജ്ഞരുടെയത്രയും പ്രാവീണ്യം നേടിയിട്ടില്ലായിരുന്ന അമേരിക്കക്കാരും ബ്രിട്ടീഷുകാരുമായിരുന്നു. അന്നു വരേയും തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്ത ഒരു മനുഷ്യന്‍ പോലും അപകടത്തില്‍ പെട്ടിട്ടില്ല എന്നതില്‍ സെപ്പലിന്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തത്തോടെ ഈ അഭിപ്രായം മാറി. റേഡിയോയിലൂടെ തത്സമയം നടന്ന ദൃക്‌സാക്ഷി വിവരണങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും അനുഭവിച്ചറിഞ്ഞ പൊതുജങ്ങള്‍ക്ക് ആകാശനൌക‍കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതോടെ ആകാശനൌക‍കളുടെ യുഗത്തിന്റെ അന്ത്യത്തിനു തുടക്കം കുറിക്കപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികള്‍

ദുരന്തത്തിന്റെ വീഡിയോ

അനേകം ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ് സെപ്പെലിന്റെ വെബ് പേജ്

സെപ്പെലിന്‍ കമ്പനി(ഇന്നും വ്യോമയാനരംഗത്ത് നിലവിലുണ്ട്)

"https://ml.wikipedia.org/w/index.php?title=LZ_129_ഹിൻഡെൻബർഗ്&oldid=32371" എന്ന താളിൽനിന്ന് ശേഖരിച്ചത്