"ആര്യാടൻ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8: വരി 8:
| term_end1 =
| term_end1 =
| predecessor1 = [[എ.കെ. ബാലൻ]]
| predecessor1 = [[എ.കെ. ബാലൻ]]
| successor1 = Incumbent
| successor1 = [[ എം.എം. മണി]]
| constituency1 = [[നിലമ്പൂർ നിയമസഭാമണ്ഡലം|നിലമ്പൂർ]], [[മലപ്പുറം ജില്ല]]
| constituency1 = [[നിലമ്പൂർ നിയമസഭാമണ്ഡലം|നിലമ്പൂർ]], [[മലപ്പുറം ജില്ല]]
| office2 =
| office2 =

09:56, 31 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

Aryadan Muhammed
ആര്യാടൻ മുഹമ്മദ്‌
കേരള നിയമസഭയിലെ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രി
പദവിയിൽ
ഓഫീസിൽ
മെയ്‌ 23, 2011
ഗവർണ്ണർഎച്ച്.ആർ. ഭരദ്വാജ്
മുൻഗാമിഎ.കെ. ബാലൻ
പിൻഗാമിഎം.എം. മണി
മണ്ഡലംനിലമ്പൂർ, മലപ്പുറം ജില്ല
വ്യക്തിഗത വിവരങ്ങൾ
ജനനം (1935-05-15) 15 മേയ് 1935  (88 വയസ്സ്)
നിലമ്പൂർ , മലപ്പുറം ജില്ല
രാഷ്ട്രീയ കക്ഷിIndian National Congress പ്രമാണം:Flag of the Indian National Congress.svg
പങ്കാളിSmt. Mariyumma
കുട്ടികൾTwo sons and two daughters
വസതിsNilambur, Kerala
As of Nov 8, 2012
ഉറവിടം: kerala.gov.in

കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് (ജനനം : 1935 മേയ് 15 നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.

രാഷ്ട്രീയജീവിതം

കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌.

സഖാവ് കുഞ്ഞാലി വധക്കേസ്

മുൻ നിലമ്പൂർ എം എൽ എ ആയിരുന്ന കെ. കുഞ്ഞാലിയെ[1] വധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്.[2] ഈ കൊലക്കേസിൽ നിന്നും ആര്യാടനെ രക്ഷിക്കാൻ ഇന്ദിരാഗാന്ധി ഉൾപ്പെടെ ശ്രമിച്ചതായി പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].

അവലംബം

  1. http://www.doolnews.com/on-comrade-kunjali-679.html
  2. The hindu sep:23-2005


"https://ml.wikipedia.org/w/index.php?title=ആര്യാടൻ_മുഹമ്മദ്&oldid=3205756" എന്ന താളിൽനിന്ന് ശേഖരിച്ചത്