"കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Deepak885 എന്ന ഉപയോക്താവ് സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്ന താൾ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:51, 1 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കായികമേഖലയിൽ ഭരണനിയന്ത്രണാധികാരമുള്ള ഒരു സംഘടനയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ. 1954 ലാണ് സ്പോർട്സ് കൌൺസിൽ പ്രവർത്തനമാരംഭിച്ചത്. കേണൽ ഗോദവർമ്മ രാജ ആണ് ഇതിന്റെ സ്ഥാപകൻ. സ്പോർട്സ് മന്ത്രി ചെയർമാനും, പ്രസിഡന്റും, സെക്രട്ടറിയുമുൾപ്പെടെ ഔദ്യോഗിക ഭാരവാഹികളും ഉൾപ്പെടുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കൌൺസിലിന്റെ ഭരണം നിർവഹിക്കുന്നത്. [1]

ചരിത്രം

1954-ൽ സ്ഥാപിച്ച 'തിരു-കൊച്ചി സ്പോർട്സ് കൗൺസിൽ' 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടുകൂടി 'കേരള സ്പോർട്സ് കൗൺസിൽ' ആയി രൂപാന്തരപ്പെടുകയാണുണ്ടായത്. [2] ഇന്ത്യയിലെ പ്രഥമ സ്പോർട്സ് കൗൺസിൽ ആയി കണക്കാക്കപ്പെടുന്ന ഈ സംഘടന രൂപവത്കരിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിച്ചതും ആരംഭംമുതൽ 15 വർഷക്കാലം തുടർച്ചയായി ഇതിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചതും ലഫ്. കേണൽ ഗോദവർമരാജയായിരുന്നു. [3]

പ്രവർത്തനങ്ങൾ

കായികവിനോദ മത്സരരംഗത്ത് കേരള ഗവൺമെന്റിന് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നല്കുക; കേരളത്തിൽ സ്പോർട്സിന്റെ വളർച്ചയ്ക്കു നാനാവിധമായ നടപടികൾ സ്വീകരിക്കുകയും വേണ്ട പ്രേത്സാഹനങ്ങൾ നല്കുകയും ചെയ്യുക; സ്പോർട്സ് അസോസിയേഷനുകളെ അവയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുക; അങ്ങനെ അംഗീകാരം കിട്ടി അംഗങ്ങളാകുന്ന അസോസിയേഷനുകളുടെ എല്ലാവിധ അംഗീകൃത പരിപാടികൾക്കും സാങ്കേതികം, സാമ്പത്തികം തുടങ്ങിയ എല്ലാ സഹായസഹകരണങ്ങളും നല്കുക; മെഡിക്കൽ, എൻജിനീയറിങ്, ആയുർവേദം തുടങ്ങിയ എല്ലാ പ്രൊഫഷണൽ വിദ്യാഭ്യാസമേഖലകളിലും കായിക താരങ്ങൾക്കു നീക്കിവച്ചിട്ടുള്ള സീറ്റുകളിലേക്ക് അർഹരായ പ്രഗല്ഭ കായികതാരങ്ങളെ നിർദേശിക്കുക; സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഹോസ്റ്റലുകൾ നടത്തുക, കായികതാരങ്ങൾക്ക് പരിശീലനം നല്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക; സംസ്ഥാന-ദേശീയ-അന്തർദേശീയ തലങ്ങളിലുള്ള മത്സരങ്ങളിലും സർവകലാശാല, സ്കൂൾ വിഭാഗങ്ങളിൽ മേല്പറഞ്ഞ മൂന്നു തലത്തിലുംപെട്ട മത്സരങ്ങളിലും പങ്കെടുക്കുകയും സ്ഥാനമാനങ്ങൾ കൈവരിക്കുകയും ചെയ്യുന്ന കായികതാരങ്ങൾക്ക് വിദ്യാഭ്യാസവേതനം തുടങ്ങി വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നല്കുക; കായികമേഖലയിൽ മികവു തെളിയിച്ചവർക്ക് പെൻഷൻ നല്കുക തുടങ്ങിയ പ്രോത്സാഹജനകമായ പരിപാടികൾ എല്ലാം കൗൺസിലിന്റെ പ്രവർത്തന പരിധിയിൽ വരുന്നവയാണ്. [4]

കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, കേരള അക്വാട്ടിക് അസോസിയേഷൻ എന്നിവയുൾപ്പെടെ 37 അസോസിയേഷനുകൾ കേരള സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. [5]

അവലംബം


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കേരള സ്പോർട്സ്കൗ ൺസിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.