"ശാന്തി കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 4
വരി 25: വരി 25:


{{Infobox person
{{Infobox person
<!-- Before adding any fields/contents to infobox please do refer the template documentation well, at template:Infobox person -->
<!-- Before adding any fields/contents to infobox please do refer the template documentation well, at template:Infobox person -->| name =
| image =
|name =
| caption = ശാന്തികൃഷ്ണ
|image =
| birth_name = പങ്കജവല്ലി
|caption = ശാന്തികൃഷ്ണ
| birth_date = ജനുവരി 02, 1964
|birth_name = പങ്കജവല്ലി
| birth_place = {{flagicon|India}} [[മുംബൈ]], [[ഇന്ത്യ]]
|birth_date = ജനുവരി 02, 1963
| nationality = ഇന്ത്യൻ
|birth_place = {{flagicon|India}} [[മുംബൈ]], [[ഇന്ത്യ]]
| other_names =
|nationality = ഇന്ത്യൻ
| alma_mater =
|other_names =
| occupation = [[ചലച്ചിത്രനടി]] [[Bharatha Natyam Dancer|ഭരതനാട്യം നർത്തകി]], [[നർത്തകി]]
|alma_mater =
| years_active = 1981 - ഇന്നുവരെ
|occupation = [[ചലച്ചിത്രനടി]] [[Bharatha Natyam Dancer|ഭരതനാട്യം നർത്തകി]], [[നർത്തകി]]
| spouse = ദമോദരൻ പോറ്റി
|years_active = 1981 - ഇന്നുവരെ
| children = അജയൻ
|spouse = ദമോദരൻ പോറ്റി
| website =
|children = അജയൻ
|website =
}}
}}



10:46, 27 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ശാന്തികൃഷ്ണ


ശാന്തി കൃഷ്ണ
ജനനം
പങ്കജവല്ലി

ജനുവരി 02, 1964
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടി ഭരതനാട്യം നർത്തകി, നർത്തകി
സജീവ കാലം1981 - ഇന്നുവരെ
ജീവിതപങ്കാളി(കൾ)ദമോദരൻ പോറ്റി
കുട്ടികൾഅജയൻ

1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ ശാന്തികൃഷ്ണ. ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ അഭ്യസിച്ചുവന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു് സിനിമയിലേക്കുള്ള ക്ഷണം വരുന്നതു്. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണു് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചതു്. അർഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്ര. എങ്കിലും ശാന്തി കൃഷ്ണ എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിന്നു.

ജീവിതരേഖ

1964 ജനുവരി രണ്ടിനു് മുംബൈയിലാണു് ശ്രീമതി ശാന്തികൃഷ്ണയുടെ ജനനം. പിതാവു് ശ്രീ ആർ.കൃഷ്ണൻ, മാതാവു് ശ്രീമതി ശാരദ. മുംബൈയിൽ തന്നെയായിരുന്നു സ്കൂൾ കോളേജ് വിദ്യാഭ്യാസം. എസ്. ഐ. ഇ. എസ് കോളേജ് ആൻഡ് ജനറൽ എജ്യൂക്കേഷൻ അക്കാദമിയിലെ വിദ്യാർത്ഥിനിയായിരുന്നു ശാന്തി.

അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്താണു് നടൻ ശ്രീനാഥുമായി പ്രണയത്തിലാവുന്നതും 1984 സെപ്റ്റംബറിൽ വിവാഹം നടക്കുന്നതും. [1] വിവാഹശേഷം അഞ്ചു വർഷത്തോളം വെള്ളിത്തിരയിൽ നിന്നു് ശാന്തി കൃഷ്ണ മാറി നിന്നെങ്കിലും ഈ പ്രതിഭാധനയായ നർത്തകി ധാരാളമായി നൃത്തപരിപാടികളിൽ പങ്കെടുത്തിരുന്നു, അക്കാലത്തു്. വ്യക്തിപരമായ കാരണങ്ങളാൽ സെപ്തംബർ 1995 ൽ ഇവർ വിവാഹമോചിതരായി. പിന്നീടു് ശാന്തി കൃഷ്ണ വീണ്ടും വിവാഹിതയായി. അതോടെ സിനിമാ, സീരിയൽ രംഗത്തോടു വിട പറഞ്ഞു. ഇപ്പോൾ അമേരിക്കയിലാണു് സ്ഥിരതാമസം. രാജീവ് ഗാന്ധി എജ്യൂക്കേഷണൽ ഗ്രൂപ് സ്ഥാപനങ്ങളുടെ ഡയറക്ടറാണു് ഭർത്താവു്. രണ്ടു കുട്ടികൾ. ഭർത്താവിന്റെ ഗ്രൂപ് സ്ഥാപനങ്ങളിലെ സാംസ്കാരികപ്രവർത്തനങ്ങളുടെ സാരഥിയാണു് ശാന്തി കൃഷ്ണ ഇപ്പോൾ. പ്രസിദ്ധ ചലച്ചിത്ര സം‌വിധായകനായ സുരേഷ്കൃഷ്ണ ശാന്തികൃഷ്ണയുടെ സഹോദരനാണു്.

ചലച്ചിത്ര ജീവിതം

ഭരതൻ സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം , സാഗരം ശാന്തം , ഹിമവാഹിനി, ചില്ല് , സവിധം, കൗരവർ , നയം വ്യക്തമാക്കുന്നു , പിൻ‌ഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ എന്നിവയാണ്‌.[2]

തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്രസം‌വിധായകനായ സുരേഷ് കൃഷ്ണയുടെ സഹോദരിയാണ്‌ ശാന്തികൃഷ്ണ [അവലംബം ആവശ്യമാണ്]. 1994 ൽ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. കൂടാതെ ടെലിവിഷൻ രംഗത്ത് അഭിനയിച്ചതിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ശാന്തി_കൃഷ്ണ&oldid=3176024" എന്ന താളിൽനിന്ന് ശേഖരിച്ചത്