"ജിതേന്ദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: {{prettyurl|Jeetendra}} {{Infobox actor | name = ജിതേന്ദ്ര | bgcolour = | image = | imagesize = | caption = | ...
 
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Jeetendra, it:Jeetendra
വരി 63: വരി 63:
[[Category:ബോളിവുഡ് നടന്മാര്‍]]
[[Category:ബോളിവുഡ് നടന്മാര്‍]]


[[de:Jeetendra]]
[[en:Jeetendra]]
[[en:Jeetendra]]
[[it:Jeetendra]]

20:18, 4 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം


ജിതേന്ദ്ര
ജനനം
രവി കപൂര്‍


ബോളിവുഡ് ചലച്ചിത്രമേഖലയിലെ ഒരു നടനാ‍ണ് ജിതേന്ദ്ര (ജനനം: ഏപ്രില്‍ 7, 1942).


ആദ്യജീ‍വിതം

ഒരു പഞ്ചാബി കുടുംബത്തില്‍ രവി കപൂര്‍ എന്ന പേരില്‍ജനിച്ചു. കുടുംബം ഒരു ആഭരണ വ്യാപാരകുടുംബമായിരുന്നു.

അഭിനയജീവിതം

1959 ലാണ് ആദ്യമായി ഒരു ചിത്രത്തിലഭിനയിച്ചത്. വി.ശാന്താറാം സംവിധാനം ചെയ്ത ചിത്രമായ നവ് രംഗ് എന്ന ചിത്രത്തില്‍ നായികയായ സന്ധ്യയുമായിട്ടാണ് അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു ചിത്രം 1964 ല്‍ ഇറങ്ങിയ ഗീത് ഗായ പഥറോം നേ എന്ന ചിത്രമായിരുന്നു. അതിനു ശേഷം ഏകദേശം 200 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1967 ലെ ഫര്‍സ് എന്ന ചിത്രം ജിതേന്ദ്രക്ക് തനതായ ഒരു ശൈലി കൊടുത്ത ചിത്രമായിരുന്നു. ഇതിലെ അഭിനയവും ഗാനരംഗങ്ങളില്‍ നൃത്തവും വേഷവിധാനങ്ങളും അന്നത്തെ കാലത്ത് ഒരു ശൈലി തന്നെ യുവാക്കളുടെ ഇടക്ക് പിറവി കൊടുത്തു. 1980 കളില്‍ ശ്രീദേവി, ജയപ്രദ എന്നിവരോടൊത്തെ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു

അടുത്ത കാലത്തെ സോണി ടെലിവിഷന്‍ അവതരിപ്പിച്ച ഝലക് ദിഖലാജ എന്ന പരിപാടിയില്‍ വിധികര്‍ത്താവായും വന്നിരുന്നു.

സ്വകാര്യജിവിതം

ജിതേന്ദ്ര പഞ്ചാബില്‍ ജനിച്ചെങ്കിലും വളര്‍ന്നത് മുംബൈയിലായിരുന്നു. പ്രസിദ്ധ നടിയായ ഹേമ മാലിനി, ഒരിക്കല്‍ ജീതേന്ദ്രയെ വിവാഹം ചെയ്യന്‍ തീരുമാനിച്ചെന്നും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു എന്ന തന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. [1] ജിതേന്ദ്ര വിവാ‍ഹം ചെയ്തിരിക്കുന്നത തന്റെ കുട്ടിക്കാല സുഹൃത്തായ ശോഭ കപൂറിനെയാണ്. ഇവര്‍ക്ക് ഏക്ത കപൂര്‍, തുഷാര്‍ കപൂര്‍ എന്നീ രണ്ട് മക്കളുണ്ട്. മകന്‍ തുഷാര്‍ കപൂര്‍ ബോളിവുഡിലെ തന്നെ ഒരു നടനാണ്. മകള്‍ ഏക്ത കപൂര്‍ ബാലാജി ടെലിഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തുന്നു. ബാലാജി ടെലിഫിലിംസ് കമ്പനി ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിക്കുന്നതിലും ചലച്ചിത്രനിര്‍മ്മാണത്തിലും പ്രവര്‍ത്തിക്കുന്നു. ജിതേന്ദ്രയും ഈ നിര്‍മ്മാണ കമ്പനിയില്‍ സജീവമായി ഉണ്ട്.

അവലംബം


പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ജിതേന്ദ്ര&oldid=317526" എന്ന താളിൽനിന്ന് ശേഖരിച്ചത്