"ചിന്ത പബ്ലിഷേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16: വരി 16:


== അവലംബം ==
== അവലംബം ==
# വെബ്സൈറ്റ് :http://www.chinthapublishers.com
# വെബ്സൈറ്റ്: http://www.chinthapublishers.com

07:04, 30 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്ത പബ്ലിഷേഴ്സ്
പ്രമാണം:Chintha Logo.jpg
രൂപീകരണം1973സെപ്തംബർ 23
തരംപ്രസാധക സ്ഥാപനം
ആസ്ഥാനംതിരുവനന്തപുരം, കേരളം,
 ഇന്ത്യ
വെബ്സൈറ്റ്http://www.chinthapublishers.com

മലയാള പ്രസാധനരംഗത്തെ ഒരു മുൻനിര പ്രസാധക സ്ഥാപനമാണ് ചിന്ത പബ്ലിഷേഴ്‌സ്.

ചരിത്രം

1973 സെപ്തംബർ 23 ന് പ്രവർത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങൾ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാർത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകൾ ആവിഷ്‌ക്കരിച്ച് പ്രവർത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങൾക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുൻകൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു.

സംഭാവനകൾ

വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയിൽ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകൾ മലയാളവായനക്കാർക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകൾ. ആഗോളവൽക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനിൽക്കാൻ മികവും ആധുനികവൽക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു. 'പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകൾ അതു സാക്ഷ്യപ്പെടുത്തുന്നു.

അവലംബം

  1. വെബ്സൈറ്റ്: http://www.chinthapublishers.com
"https://ml.wikipedia.org/w/index.php?title=ചിന്ത_പബ്ലിഷേഴ്സ്&oldid=3145558" എന്ന താളിൽനിന്ന് ശേഖരിച്ചത്