"ഗുജറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 45: വരി 45:
ഈ നൃത്തത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാണ്‌. കേരളത്തിലെ [[തിരുവാതിര]] കളിയോട് സാദൃശ്യമുള്ള ഈ നൃത്തത്തിൽ നടുക്ക് വിളക്കും കുംഭ(മൺകുടത്തിൽ ചുവപ്പോ വെള്ളയോ നിറമുള്ള നൂലുകൾ ചുറ്റി അലങ്കരിച്ചതിനുശേഷം വെള്ളിനാണയം ഇട്ട് വെള്ളം നിറക്കുന്നു. അതിനു മുകളിൽ ചുറ്റും മാവിലകൊണ്ട് അലങ്കരിക്കുകയും നടുക്ക് തേങ്ങയും വച്ച് അലങ്കരിക്കുന്നതിനെയാണ്‌ കുംഭമെന്ന് പറയുന്നത്.)വും വച്ചതിനുശേഷം അതിനുചുറ്റും വൃത്താകൃതിയിലോ ദീർഘ വൃത്താകൃതിയിലോ കൈകൊട്ടി പാട്ട് പാടി നൃത്തം വയ്ക്കുന്നു. ടേപ്പുകൾ മുഖേനയോ അല്ലാതെ കളിക്കാർ പാടിയോ ആണ്‌ നൃത്തം വയ്ക്കുന്നത്. പ്രധാന വാദ്യം വലിയ കൊട്ട് ആണു്‌. ആദ്യം പതുക്കെ തുടങ്ങുന്ന നൃത്തചുവടുകൾ പാട്ടിൻറെ വേഗത്തിനനുസരിച്ച് വേഗത്തിലാവുകയും പാട്ട് തീരുന്നതോട് കൂടി നിർത്തുകയും ചെയ്യുന്നു.
ഈ നൃത്തത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാണ്‌. കേരളത്തിലെ [[തിരുവാതിര]] കളിയോട് സാദൃശ്യമുള്ള ഈ നൃത്തത്തിൽ നടുക്ക് വിളക്കും കുംഭ(മൺകുടത്തിൽ ചുവപ്പോ വെള്ളയോ നിറമുള്ള നൂലുകൾ ചുറ്റി അലങ്കരിച്ചതിനുശേഷം വെള്ളിനാണയം ഇട്ട് വെള്ളം നിറക്കുന്നു. അതിനു മുകളിൽ ചുറ്റും മാവിലകൊണ്ട് അലങ്കരിക്കുകയും നടുക്ക് തേങ്ങയും വച്ച് അലങ്കരിക്കുന്നതിനെയാണ്‌ കുംഭമെന്ന് പറയുന്നത്.)വും വച്ചതിനുശേഷം അതിനുചുറ്റും വൃത്താകൃതിയിലോ ദീർഘ വൃത്താകൃതിയിലോ കൈകൊട്ടി പാട്ട് പാടി നൃത്തം വയ്ക്കുന്നു. ടേപ്പുകൾ മുഖേനയോ അല്ലാതെ കളിക്കാർ പാടിയോ ആണ്‌ നൃത്തം വയ്ക്കുന്നത്. പ്രധാന വാദ്യം വലിയ കൊട്ട് ആണു്‌. ആദ്യം പതുക്കെ തുടങ്ങുന്ന നൃത്തചുവടുകൾ പാട്ടിൻറെ വേഗത്തിനനുസരിച്ച് വേഗത്തിലാവുകയും പാട്ട് തീരുന്നതോട് കൂടി നിർത്തുകയും ചെയ്യുന്നു.


=== ഡാണ്ഡിയ ===
=== ഡാtണ്ഡിയ ===


== വിനോദ സഞ്ചാരകേന്ദ്രങ്ങൾ ==
== വിനോദ സഞ്ചാരകേന്ദ്രങ്ങൾ ==

23:29, 28 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗുജറാത്ത്‌
അപരനാമം: -
തലസ്ഥാനം ഗാന്ധിനഗർ‍
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ഓം പ്രകാശ് കോലി
വിജയ് രൂപാണി []
വിസ്തീർണ്ണം 196024ച.കി.മീ
ജനസംഖ്യ 50596992
ജനസാന്ദ്രത 258/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഗുജറാത്തി ഭാഷ
ഔദ്യോഗിക മുദ്ര

ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത്‌ . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്‌, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവയാണ്‌ ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്‌. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്‌. ഗാന്ധിനഗറാണ്‌ തലസ്ഥാനം. അഹമ്മദാബാദ്, രാജ്‌കോട് , സൂരത്, വഡോദര തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദേശമാണ്‌

ചരിത്രം

ഗുജറാത്ത് സിന്ധുനദീതടം, ഹാരപ്പൻ എന്നീ സംസ്കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നതായി ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരങ്ങളുടെ അമ്പതോളം അവശിഷ്ടങ്ങൾ ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളായ ലോഥൽ, രംഗ്പൂര്, അമ്രി, ലഖാബവൽ, രോസ്ഡി മുതലായ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ വംശമായിരുന്നു ആദ്യത്തെ ജനങ്ങൾ. ഗിർനാർ പ്രദേശങ്ങളിലെ ശിലാലിഖിതങ്ങളിൽ , മൗര്യരാജാവായിരുന്ന അശോക ചക്രവർത്തി ഗുജറാത്ത് ഭരിച്ചിരുന്നതായും അതുവഴി ബുദ്ധമതം ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. A.D.40 വരെ റോമുമായി ഇവിടം വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു എന്നും കരുതപ്പെടുന്നു. 300 ന് ശേഷം ഗുപ്ത രാജവംശം A.D.460 വരെ അവരുടെ പ്രവിശ്യയായി ഭരിച്ചു. ഹർഷവർദ്ധൻറെ കാലശേഷം ഗുജ്ജർ വംശക്കാർ 746 വരെ ഭരണം നടത്തി. അതിനുശേഷം സോളങ്കികൾ A.D. 1143 വരെ ഭരണം നടത്തി. സോളങ്കികളുടെ ഭരണകാലത്താണ് ഘസ്നിയിലെ മഹ്മൂദ് സോമനാഥ് പിടിച്ചടക്കുന്നത്. ഡൽഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി A.D. 1288 ൽ ഗുജറാത്ത് പിടിച്ചടക്കുന്നതോട് കൂടി സുൽത്താൻ ഭരണത്തിൻ കീഴിൽ ആവുകയും1298 മുതൽ 1392 വരെ ഭരിക്കുകയും ചെയ്തു. 1411-ൽ സ്വതന്ത്ര മുസ്‌ലിം ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ ഒന്നാമൻ അഹമ്മദാബാദ് എന്ന നഗരം നിർമ്മിച്ചു. അതോടുകൂടി മുഗൾ സാമ്രാജ്യം ഭരണം തുടങ്ങുകയും ഏകദേശം 2 നൂറ്റാണ്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവജി ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കി. 1803 നും 1827 നും ഇടയിൽ ബ്രിട്ടീഷുകാർ ഗുജറാത്തിൽ എത്തുകയും സൂററ്റിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി സ്ഥാപിക്കുകയും ചെയ്തു. അത് പിന്നീട് ബോംബെയിലേക്ക് മാറ്റുകയും ചെയ്തു.

ഭൂമിശാസ്ത്രം

വടക്ക്-പടിഞ്ഞാറ് ഭാഗം പാകിസ്താനും, തെക്കു-പടിഞ്ഞാറ് അറബിക്കടലും, വടക്കു-കിഴക്ക് രാജസ്ഥാനും, കിഴക്കുഭാഗം മധ്യപ്രദേശും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നു.

വ്യവസായം

സംസ്ഥാനത്ത് കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന വരുമാന മാർഗ്ഗം എങ്കിലും, വ്യവസായശാലകളാണ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ. കൃഷിയിൽ പ്രധാനം ഗോതമ്പ്, ചോളം, ബജ്റ, പയറുവർഗ്ഗങ്ങൾ, നിലക്കടല, കരിമ്പ് എന്നിവയും പരുത്തി, പുകയില എന്നിങ്ങനെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ അസംസ്കൃതവസ്തുക്കളും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ രാജ്യത്തിൻറെ മൊത്തം ഉത്പാദനത്തിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഗുജറാത്തിൽ നിന്നും ഉള്ളൂ. കാരണം, കൃത്യതയില്ലാത്ത മഴ, വരൾച്ച, വെള്ളപ്പൊക്കം, വളരെയധികം വളക്കുറവുള്ള മണ്ണ്, ജലസേചനത്തിലെ ആസൂത്രണമില്ലായ്മ എന്നിവയാണ്.

കന്നുകാലികളിൽ പ്രധാനമായും എരുമ, പശുഎന്നിവയാണ്. ആളുകൾ എരുമയുടെ പാൽ കൂടുതലായി ഉപയോഗിക്കുന്നു. പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആനന്ദ് എന്ന സ്ഥലത്ത് അമുൽ എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു. കൂടാതെ ഭാരതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളതും വളരെ കുറച്ച് ഉപയോഗിക്കുന്നതുമായ കറിയുപ്പ്[അവലംബം ആവശ്യമാണ്] ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്. തുണി,വജ്രം, വളം, പെട്രോളിയം ഉത്പന്നങ്ങൾ, ഉരുക്ക്, രാസവസ്തുക്കൾ തുടങ്ങിയവയുടെ വൻ വ്യവസായ ശാലകൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു.

സാമ്പത്തികം

ഇന്ത്യയിലെ പ്രധാനപെട്ടതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാനപ്പെട്ട കാർഷിക ഉത്പനങ്ങളായ പരുത്തി, നിലക്കടല, കരിമ്പ്, പാലും പാലുത്പന്നങ്ങളും ഈ സംസ്ഥാനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നു[1].

ജില്ലകൾ

ഗുജറാത്തിലെ ജില്ലകൾ

അഹമ്മദാബാദ്, ആനന്ദ്, അംറേലി, ബനാസ്കതാ, ബറൂച്ച്, ഭാവ്നഗർ, ദാഹോഡ്, ഡാംഗ്,ഗാന്ധിനഗർ, ജാംനഗർ, ജുനാഗഡ്, കച്ച്, മെഹ്സാന, നദിയാഡ്, നവസാരി, നർമദ,പഞ്ച്മഹൽ, പഡാൻ, പോർബന്തർ, രാജ്കോട്ട്, സബർകന്ത, സൂററ്റ്, സുരേന്ദ്ര നഗർ,വഡോദര, വൽസാഡ് എന്നിവയാണ് ഗുജറാത്തിലെ ജില്ലകൾ.

ആഘോഷങ്ങൾ

ഗുജറാത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ്‌ നവരാത്രി. ഇത് ഗുജറാത്തിൽ ആഘോഷിക്കുന്ന പുരാതനവും വർണ്ണാഭമായതുമായ ആഘോഷമാണ്‌. മറ്റ് ദേശങ്ങളിൽ നിന്നും ഗുജറാത്തിലെ നവരാത്രിയുടെ പ്രത്യേകത ഗർബ യെന്നും ഡാണ്ഡിയ എന്നും പേരുള്ള രണ്ട് നൃത്തരൂപങ്ങളാണ്‌. ആഴ്ചകളോളം നീണ്ട് നിൽക്കുന്ന ആഘോഷങ്ങളായ ഡാങ്സ് ദർബാർ, പട്ടം പറത്തൽ തുടങ്ങിയവയും ഭദ്രപൂർണ്ണിമ, ക്ഷേത്രങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളും നടക്കുന്നുണ്ട്.

ഗർബ

ഈ നൃത്തത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാണ്‌. കേരളത്തിലെ തിരുവാതിര കളിയോട് സാദൃശ്യമുള്ള ഈ നൃത്തത്തിൽ നടുക്ക് വിളക്കും കുംഭ(മൺകുടത്തിൽ ചുവപ്പോ വെള്ളയോ നിറമുള്ള നൂലുകൾ ചുറ്റി അലങ്കരിച്ചതിനുശേഷം വെള്ളിനാണയം ഇട്ട് വെള്ളം നിറക്കുന്നു. അതിനു മുകളിൽ ചുറ്റും മാവിലകൊണ്ട് അലങ്കരിക്കുകയും നടുക്ക് തേങ്ങയും വച്ച് അലങ്കരിക്കുന്നതിനെയാണ്‌ കുംഭമെന്ന് പറയുന്നത്.)വും വച്ചതിനുശേഷം അതിനുചുറ്റും വൃത്താകൃതിയിലോ ദീർഘ വൃത്താകൃതിയിലോ കൈകൊട്ടി പാട്ട് പാടി നൃത്തം വയ്ക്കുന്നു. ടേപ്പുകൾ മുഖേനയോ അല്ലാതെ കളിക്കാർ പാടിയോ ആണ്‌ നൃത്തം വയ്ക്കുന്നത്. പ്രധാന വാദ്യം വലിയ കൊട്ട് ആണു്‌. ആദ്യം പതുക്കെ തുടങ്ങുന്ന നൃത്തചുവടുകൾ പാട്ടിൻറെ വേഗത്തിനനുസരിച്ച് വേഗത്തിലാവുകയും പാട്ട് തീരുന്നതോട് കൂടി നിർത്തുകയും ചെയ്യുന്നു.

ഡാtണ്ഡിയ

വിനോദ സഞ്ചാരകേന്ദ്രങ്ങൾ

  • കൻകരിയ തടാകം

നദികൾ

ഗുജറാത്തിലെ ഡാംഗ്സ് ജില്ലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന നദിയാണ് അംബിക (നദി)

അവലംബം

  1. "Reliance commissions world’s biggest refinery", ദി ഇന്ത്യൻ എക്സ്പ്രസ്സ്‌ ,ഡിസംബർ 26, 2008


"https://ml.wikipedia.org/w/index.php?title=ഗുജറാത്ത്&oldid=3134137" എന്ന താളിൽനിന്ന് ശേഖരിച്ചത്