"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎കഥാസംഗ്രഹം: location എന്ന സബ് ഹെഡിംഗ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ലൊക്കേഷൻ: സ്വീകരണം എന്ന സബ് ഹെഡിംഗ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:
==ലൊക്കേഷൻ==
==ലൊക്കേഷൻ==
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്റെ [[ചിത്രീകരണം]] നടന്നത്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്റെ [[ചിത്രീകരണം]] നടന്നത്.

==സ്വീകരണം==
അനുകൂല അഭിപ്രായത്തോടാണ് [[പ്രേക്ഷകർ]] ഈ ചിത്രം സ്വീകരിച്ചത്. കുറച്ചുനാളുകളായി അന്യഭാഷകളിൽ മാത്രം അഭിനയിച്ച് കൊണ്ടിരുന്ന ദുൽഖർ സൽമാന്റെ ഈ ചിത്രത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ ആണ് കാത്തിരുന്നത്.കോമഡിയും ,സസ്പെൻസും ,പ്രണയവും എല്ലാ ഇഴ ചേർത്ത് ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ വലിയൊരു വിജയം ആണ്.





11:55, 5 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

വിഷ്ണു ഉണ്ണികൃഷ്ണൻ ,ബിബിൻ ജോർജ് എന്നിവർ തിരക്കഥ രചിച്ച് 2019 ൽ പ്രദർശനത്തിന് എത്തിയ മലയാളചലച്ചിത്രം ആണ് ഒരു യമണ്ടൻ പ്രേമകഥ. ബി. സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് ആന്റോ ജോസഫും സി. ആർ സലീമും ആണ്. സംയുക്ത മേനോൻ, നിഖില വിമൽ,എന്നിവർ നായികമാരായി എത്തിയ ഈ ചിത്രത്തിൽ സലിം കുമാർ,സൗബിൻ ഷാഹിർ ,രൺജി പണിക്കർ, അരുൺകുര്യൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. നാദിർഷ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം 2019 ഏപ്രിൽ 25 ന്‌ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിന് പൊതുവെ നല്ല സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

അഭിനേതാക്കൾ

കൊമ്പനായിൽ/ലല്ലുവിൻറ്റെ അച്ഛൻ

കഥാസംഗ്രഹം

അഡ്വക്കേറ്റ് കൊമ്പനയിൽ ജോണിന്റെ മൂത്ത മകൻ ആണ് ലല്ലു.സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ആ കുടുംബത്തിലെ സുഖ സൗകര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറിയുള്ള ഒരു ജീവിതം ആണ് ലല്ലു നയിക്കുന്നത്. ലല്ലുവിന് ചാവേർ എന്നറിയപ്പെടുന്ന ഒരു സുഹൃത്ത് വലയം ഉണ്ട്.പാഞ്ചി കുട്ടനൊപ്പം (സലിം കുമാർ) പെയിൻറ് ജോലിക്ക് പോയി സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുന്ന പ്രകൃതം ആണ് ലല്ലുവിന്.നൊൾസ്റ്റാജിയയെ വളരെ അധികം ഇഷ്ടപ്പെടുന്ന ലല്ലുവിന്റെ ഒരു തീരുമാനം ആണ് തന്റെ മനസ്സിന് ഒരു സ്പാർക്ക് ഉണ്ടാക്കുന്ന പെൺകുട്ടിയെ മാത്രമേ അവൻ വിവാഹം കഴിക്കുക ഉള്ളൂ എന്നുള്ളത്.എങ്കിലും ആ നാട്ടിൽ അവനെ ഗാഢമായി പ്രണയിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് ജസ്‌ന( സംയുക്ത മേനോൻ).എന്നാൽ ലല്ലുവിന് അവളെ ഇഷ്ടമല്ല.

ലല്ലുവിൻറ്റെ അച്ഛൻ അവന്റെ സുഹൃത്തുക്കളെ കൊണ്ട് അവനെ എങ്ങനെ എങ്കിലും കല്യാണം കഴിപ്പിക്കാൻ ശ്രമിക്കുന്നു. താൻ ആഗ്രഹിക്കുന്ന സ്പാർക്ക് ഒരു പെൺകുട്ടികളിലും കണ്ടെത്താതെ പരാജിതൻ ആകുന്ന അവൻ അവസാനം തന്റെ മനസ്സിനെ സ്പാർക്ക് ചെയ്ത ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. ആ പെൺകുട്ടിയുടെ പേര് ദിയ ഫ്രാൻസിസ്(നിഖില വിമൽ)എന്നാണ്.ഈ കാര്യം അറിഞ്ഞു സന്തോഷത്തോടെ എത്തുന്ന സുഹൃത്തുക്കൾക്ക് മുൻപിൽ ലല്ലു ഒരു പത്ര വാർത്ത കാട്ടുന്നു.. ദിയ ഫ്രാൻസിസിനെ കാൺമാനില്ല.. ഇവിടെ ഈ ചിത്രത്തിന്റെ ഇടവേള ആണ്.

തുടർന്ന് ദിയയെ കണ്ടെത്താൻ ലല്ലുവും സുഹൃത്തുക്കളും ശ്രമിക്കുന്നു. ദിയയുടെ കൂട്ടുകാരി വഴി അവളെ കുറിച്ച് കൂടുതൽ അറിയുകയും അവളുടെ നല്ല മനസ്സിന്റെ അഴം തിരിച്ചറിയാനും ലല്ലുവിന് കഴിയുന്നു .അതിനിടയിൽ അപ്രതീക്ഷിതമായി ദിയയുടെ മരണ വാർത്ത ലല്ലുവിനെ തേടി എത്തുന്നു. തുടർന്ന് ദിയയുടെ കൊലപാതകിയെ ലല്ലു കണ്ടെത്തുന്നു.

ലൊക്കേഷൻ

കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

സ്വീകരണം

അനുകൂല അഭിപ്രായത്തോടാണ് പ്രേക്ഷകർ ഈ ചിത്രം സ്വീകരിച്ചത്. കുറച്ചുനാളുകളായി അന്യഭാഷകളിൽ മാത്രം അഭിനയിച്ച് കൊണ്ടിരുന്ന ദുൽഖർ സൽമാന്റെ ഈ ചിത്രത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ ആണ് കാത്തിരുന്നത്.കോമഡിയും ,സസ്പെൻസും ,പ്രണയവും എല്ലാ ഇഴ ചേർത്ത് ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ വലിയൊരു വിജയം ആണ്.

"https://ml.wikipedia.org/w/index.php?title=ഒരു_യമണ്ടൻ_പ്രേമകഥ&oldid=3127117" എന്ന താളിൽനിന്ന് ശേഖരിച്ചത്