"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:


== ഡ്രൈവിങ് പാഷൻ ==
== ഡ്രൈവിങ് പാഷൻ ==
ബുള്ളറ്റും ജീപ്പും ബസ്സും ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്.
ബുള്ളറ്റും, 4 X 4 ജീപ്പും, കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്.


==വ്യക്തി ജീവിതം==
==വ്യക്തി ജീവിതം==

07:58, 25 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

അനുമോൾ
ജനനം24 ‍ഡിസംബർ
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം2009-മുതൽ

മലയാള ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.[1]

അമീബയിൽ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.

കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.

ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കാൻ അറിയുന്ന അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" [2]എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 km/hr വേഗത്തിൽ 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. [3] [4]

‘അനുയാത്ര’ യൂട്യൂബ് ചാനൽ

'അനുയാത്ര' എന്ന പേരിൽ ഒരു ട്രാവൽ വീഡിയോ യൂട്യൂബ് ചാനലും അനുമോൾ നടത്തുന്നുണ്ട്.[5]

ഡ്രൈവിങ് പാഷൻ

ബുള്ളറ്റും, 4 X 4 ജീപ്പും, കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്.

വ്യക്തി ജീവിതം

പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ നിന്നായിരുന്നു A+ പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.

സിനിമാ ജീവിതം

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്.[6]

അവലംബം

  1. "മനുഷ്യരോട് ബഹുമാനം തോന്നിച്ച സ്ഥലം". ManoramaOnline. Retrieved 2018-09-05.
  2. "Anumol's new makeover".
  3. "Anumol is a bullet rani".
  4. "അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ".
  5. ഏഷ്യാനെറ്റ് ന്യൂസ്, 6 ഡിസംബർ 2018
  6. "Anumol expresses her intent in film industry".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അനുമോൾ&oldid=3124083" എന്ന താളിൽനിന്ന് ശേഖരിച്ചത്