"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 29: | വരി 29: | ||
==ഭൂമിശാസ്ത്രം== |
==ഭൂമിശാസ്ത്രം== |
||
ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, [[ബവേറിയ]] എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ നെക്കാർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റുട്ട്ഗാർട്ട്, ട്യൂബിൻഗൻ, ഹൈൽബ്രോൺ, ഹൈഡൽബർഗ്, മാൻഹൈം എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. [[റൈൻ നദി]] പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, [[ഡാന്യൂബ്]] എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, [[ബവേറിയ]] എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്. |
ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, [[ബവേറിയ]] എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ [[നെക്കാർ]] നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റുട്ട്ഗാർട്ട്, ട്യൂബിൻഗൻ, ഹൈൽബ്രോൺ, ഹൈഡൽബർഗ്, മാൻഹൈം എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. [[റൈൻ നദി]] പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, [[ഡാന്യൂബ്]] എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, [[ബവേറിയ]] എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്. |
||
==രാഷ്ട്രീയം== |
==രാഷ്ട്രീയം== |
10:26, 5 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ബാഡൻ വ്യൂർട്ടംബർഗ് Baden-Württemberg | |||
---|---|---|---|
| |||
Country | Germany | ||
Capital | സ്റ്റുട്ട്ഗാർട്ട് | ||
• മിനിസ്റ്റർ-പ്രസിഡന്റ് | വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ (ഗ്രീൻസ്) | ||
• Governing party | ക്രിസ്റ്റ്യൻ ഡെമോക്രറ്റിക് പാർട്ടി/ഗ്രീൻസ് | ||
• Votes in Bundesrat | {{{votes}}} (of 69) | ||
• Total | 35,751 ച.കി.മീ.(13,804 ച മൈ) | ||
(2017)[1] | |||
• Total | 11,023,424 | ||
• ജനസാന്ദ്രത | 310/ച.കി.മീ.(800/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | {{{iso region}}} | ||
GDP/ Nominal | € €477/ $561 ബില്ല്യൺ billion (2016) [2] | ||
GDP per capita | € €42,000/ $49,400 (2015) | ||
NUTS Region | {{{NUTS}}} | ||
വെബ്സൈറ്റ് | baden-wuerttemberg.de |
ജർമനിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ് (Baden-Württemberg). 35,751 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1.1 കോടി ജനസംഖ്യയുമായി ജർമനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ്. വികസനത്തിലും മറ്റു സാമൂഹിക സാമ്പത്തിക സൂചികകളിലും മുന്നിൽ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം പ്രധാന വാണിജ്യ നഗരമായ സ്റ്റുട്ട്ഗാർട്ട് ആണ്. മാൻഹൈം, കാൾസ്റൂഹെ, ഫ്രൈബുർഗ് എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ. ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ച് 1952-ൽ ആണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചത്.
ഭൂമിശാസ്ത്രം
ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, ബവേറിയ എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ നെക്കാർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റുട്ട്ഗാർട്ട്, ട്യൂബിൻഗൻ, ഹൈൽബ്രോൺ, ഹൈഡൽബർഗ്, മാൻഹൈം എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. റൈൻ നദി പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, ഡാന്യൂബ് എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ബവേറിയ എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്.
രാഷ്ട്രീയം
ഭരണ സംവിധാനം
ബാഡൻ-വ്യൂർട്ടംബർഗ് മുപ്പത്തഞ്ചു ജില്ലകളും (ജർമൻ: ലാൻഡ്ക്രയിസ്), ഒൻപത് സ്വതന്ത്ര നഗരങ്ങളും (സ്റ്റാഡ്റ്റ്ക്രയിസ്) ആയി തിരിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ഭരണാധികാര ജില്ലകളായി (റെഗീറുങ്ങ്സ്-ബെസിർക്) തിരിച്ചിരിക്കുന്നു: സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ, ഫ്രൈബുർഗ്, ട്യൂബിൻഗൻ.
|
|
35 ജില്ലകൾക്കു പുറമെ ഇവയിലൊന്നും പെടാത്ത ഒൻപത് അധിക സ്വതന്ത്ര നഗരങ്ങൾ താഴെ പറയുന്നവയാണ്.
കോഡ് | നഗരം | വിസ്തീർണ്ണം (ച.കി.മീ) |
ജനസംഖ്യ 2007 |
ജനസംഖ്യ 2017 |
ഭരണമേഖല |
---|---|---|---|---|---|
A | ബാഡൻ-ബാഡൻ | 140.18 | 54,853 | 54,718 | കാൾസ്റൂഹെ |
B | ഫ്രൈബുർഗ് | 153.06 | 219,430 | 229,636 | ഫ്രൈബുർഗ് |
C | ഹൈഡൽബർഗ് | 108.83 | 145,311 | 160,601 | കാൾസ്റൂഹെ |
D | ഹൈൽബ്രോൺ | 99.88 | 121,627 | 125,113 | സ്റ്റുട്ട്ഗാർട്ട് |
E | കാൾസ്റൂഹെ | 173.46 | 288,917 | 311,919 | കാൾസ്റൂഹെ |
F | മാൻഹൈം | 144.96 | 309,795 | 307,997 | കാൾസ്റൂഹെ |
G | ഫോർസൈം | 98.02 | 119,423 | 124,289 | കാൾസ്റൂഹെ |
H | സ്റ്റുട്ട്ഗാർട്ട് | 207.35 | 597,176 | 632,743 | സ്റ്റുട്ട്ഗാർട്ട് |
I | ഉലമ് | 118.69 | 121,434 | 125,596 | ട്യൂബിൻഗൻ |
ജനങ്ങൾ
10,486,660 ആണ് ബാഡൻ-വ്യൂർട്ടംബർഗിലെ ജനസംഖ്യ: 5,354,105 സ്ത്രീകളും 5,132,555 പുരുഷന്മാരും . 2006 ൽ 1000 ജനസംഖ്യയ്ക്ക് 8.61 എന്ന ജനനനിരക്കും 1000 ൽ 8.60 എന്ന മരണനിരക്കും തുല്യമായിരുന്നു. 14.87 ശതമാനം ജനസംഖ്യ 15 വയസ്സിനു താഴെയായിരുന്നു, 65 വയസിനും അതിനുമുകളിലും പ്രായമുള്ളവരുടെ ജനസംഖ്യ 18.99 ശതമാനമായിരുന്നു.
ബാഡൻ-വ്യൂർട്ടംബർഗ് എക്കാലവും കുടിയേറ്റക്കാരെ ആകർഷിച്ചിരുന്നു. ജർമനിയുടെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ 2013 ലെ കണക്കനുസരിച്ച്, ജനസംഖ്യയിൽ ഏതാണ്ട് 28% പേരും മൈഗ്രേഷൻ പശ്ചാത്തലമുള്ളവരാണ്; ദേശീയ ശരാശരിയായ 21 ശതമാനത്തെക്കാളും കൂടുതലാണിത്. ഹാംബർഗ്, ബ്രെമെൻ എന്നീ നഗരങ്ങൾ ഒഴികെ മറ്റെല്ലാ ജർമൻ സംസ്ഥാനങ്ങളെക്കാളും ഉയർന്നതാണ് ബാഡൻ-വ്യൂർട്ടംബർഗിലെ ഇമ്മിഗ്രന്റ്സിന്റെ അനുപാതം. 2014 ലെ കണക്കനുസരിച്ച് ജനസംഖ്യയിലെ 9,355,239 പേർ ജർമ്മൻ പൗരന്മാരും 1,131,421 പേർ വിദേശികളും ആണ്.
Rank | Regierungsbezirk | Pop. | |||||||
---|---|---|---|---|---|---|---|---|---|
സ്റ്റുട്ട്ഗാർട്ട് മാൻഹൈം |
1 | സ്റ്റുട്ട്ഗാർട്ട് | സ്റ്റുട്ട്ഗാർട്ട് | 613,392 | കാൾസ്റൂഹെ ഫ്രൈബുർഗ് | ||||
2 | മാൻഹൈം | കാൾസ്റൂഹെ | 314,931 | ||||||
3 | കാൾസ്റൂഹെ | കാൾസ്റൂഹെ | 297,488 | ||||||
4 | ഫ്രൈബുർഗ് | ഫ്രൈബുർഗ് | 229,144 | ||||||
5 | ഹൈഡൽബർഗ് | കാൾസ്റൂഹെ | 149,633 | ||||||
6 | ഹൈൽബ്രോൺ | സ്റ്റുട്ട്ഗാർട്ട് | 124,257 | ||||||
7 | ഉലമ് | Tübingen (region) | 123,672 | ||||||
8 | ഫോർസൈം | കാൾസ്റൂഹെ | 120,709 | ||||||
9 | റോയ്ട്ട്ലിൻഗൻ | ട്യൂബിൻഗൻ | 112,735 | ||||||
10 | എസ്സ്ലിൻഗൻ | സ്റ്റുട്ട്ഗാർട്ട് | 92,629 |
1534-ലെ നവീകരണത്തിനു ശേഷം വ്യൂർട്ടംബർഗിന്റെ മധ്യ-ഉത്തര മേഖലകളിൽ പരമ്പരാഗതമായി പ്രൊട്ടസ്റ്റന്റ് (പ്രത്യേകിച്ച് ലൂഥറൻ) വിശ്വാസികളാണ് കൂടുതൽ. ബാഡന്റെ വടക്ക്-പടിഞ്ഞാറ് ഭാഗം (ഹൈഡൽബർഗ് ഉൾപ്പെടുന്ന പ്രദേശം) കാല്വിനിസത്തിന്റെ സ്വാധീന മേഖലകളായിരുന്നു. അപ്പർ സ്വാബിയ, അപ്പർ നെക്കാർ താഴ്വര, ബാഡന്റെ തെക്കുഭാഗം എന്നീ പ്രദേശങ്ങൾ പ്രധാനമായും റോമൻ കത്തോലിക്കുമാണ്. മുസ്ലിംകൾ പ്രധാനമായും തുർക്കി, സിറിയ, കൊസോവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.
ബാഡൻ-വ്യൂർട്ടംബർഗിലെ വിദേശികൾ പ്രധാനമായും ചുവടെ പറയുന്ന രാജ്യക്കാരാണ്. കൂടാതെ ചെറിയ ഒരു ന്യൂനപക്ഷം ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വരുന്നവരാണ്.
തുർക്കി | 257,310 |
ഇറ്റലി | 182,185 |
റൊമാനിയ | 131,000 |
ക്രൊയേഷ്യ | 109,500 |
പോളണ്ട് | 84,340 |
ഗ്രീസ് | 81,150 |
സിറിയ | 73,705 |
കൊസോവോ | 55,235 |
ഹംഗറി | 50,025 |
സെർബിയ | 41,445 |
ബൾഗേറിയ | 38,035 |
ബോസ്നിയ ഹെർസെഗോവിന | 37,125 |
ഇറാഖ് | 29,905 |
ഫ്രാൻസ് | 29,880 |
റഷ്യ | 29,860 |
പോർച്ചുഗൽ | 29,515 |
ഓസ്ട്രിയ | 27,045 |
സ്പെയിൻ | 25,195 |
അഫ്ഗാനിസ്താൻ | 23,215 |
ചൈന | 21,465 |
അവലംബം
- ↑ "Bevölkerung nach Nationalität und Geschlecht am 31. Dezember 2017". Statistisches Landesamt Baden-Württemberg (in German). 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ "State GDP". Portal of the Federal Statistics Office Germany. Retrieved 2013-09-16.
- ↑ "Religionszugehörigkeit nach Bundesländern in Deutschland - Statista". Statista.