"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
തിരുത്ത്
വരി 20: വരി 20:
}}
}}


[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ഭരത് ഗോപി''' എന്നറിയപ്പെടുന്ന '''വി. ഗോപിനാഥൻ‌ നായർ''' (8 നവംബർ 1937 – 29 ജനുവരി 2008). ''[[കൊടിയേറ്റം]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1997-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ ''കൊടിയേറ്റം ഗോപി'' എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ഭരത് ഗോപി''' എന്നറിയപ്പെടുന്ന '''വി. ഗോപിനാഥൻ‌ നായർ''' (8 നവംബർ 1937 – 29 ജനുവരി 2008). ''[[കൊടിയേറ്റം]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ ''കൊടിയേറ്റം ഗോപി'' എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.


ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ ''യമനം'' എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് [[1991]]-ൽ ലഭിച്ചു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. [[1991]]-ലെ [[പത്മശ്രീ]] പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ ''യമനം'' എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് [[1991]]-ൽ ലഭിച്ചു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. [[1991]]-ലെ [[പത്മശ്രീ]] പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

15:50, 3 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഭരത് ഗോപി
ജനനം
വി. ഗോപിനാഥൻ‌ നായർ

(1937-11-08)നവംബർ 8, 1937
മരണംജനുവരി 29, 2008(2008-01-29) (പ്രായം 70)
മറ്റ് പേരുകൾകൊടിയേറ്റം ഗോപി
സജീവ കാലം1972–2008
ജീവിതപങ്കാളി(കൾ)ജയലക്ഷ്മി
കുട്ടികൾമുരളി ഗോപി, ഡോ:മീനു ഗോപി
മാതാപിതാക്ക(ൾ)വേലായുധൻ പിള്ള, പാർവ്വതിയമ്മ
പുരസ്കാരങ്ങൾദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ
1995: ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകം -
അഭിനയം അനുഭവം

1992: സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം -
യമനം
1978: മികച്ച നടനുള്ള ദേശീയപുരസ്കാരം - കൊടിയേറ്റം

സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
1977: മികച്ച നടൻ - കൊടിയേറ്റം
1982: മികച്ച നടൻ - ഓർമ്മയ്ക്കായി
1983: മികച്ച നടൻ - എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, ഈണം, ഈറ്റില്ലം, കാറ്റത്തെ കിളിക്കൂട്
1985: മികച്ച നടൻ- ചിദംബരം

മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥൻ‌ നായർ (8 നവംബർ 1937 – 29 ജനുവരി 2008). കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ കൊടിയേറ്റം ഗോപി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.

ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് 1991-ൽ ലഭിച്ചു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1991-ലെ പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

ജനനം, വിദ്യാഭ്യാസം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻ‌കീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8-ന് ജനനം. ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.[1]

പ്രൊഫഷണൽ നാടകരംഗത്ത്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ 'പ്രസാധന ലിറ്റിൽ തിയേറ്റർ' പിറവിയെടുത്തത്. 1960-ൽ ആരംഭിച്ച 'പ്രസാധന' 1973 വരെ പ്രവർത്തനം തുടർന്നു. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരൻ.

1972-ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമൻനായരുടെ ശൂന്യം ശൂന്യം ശൂന്യം എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. കാവാലം നാരായണപ്പണിക്കരുടെ 'തിരുവരങ്ങ് 'എന്ന നാടകസമിതിയുമായി ചേർന്നുളള പ്രവർത്തനങ്ങൾ ഗോപിയെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ ഇദ്ദേഹം പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു.[2] സാമുവൽ ബെക്കറ്റിന്റെ വിഖ്യാതമായ ഗോദോയെ കാത്ത് എന്ന നാടകം അടൂർ ഗോപാലകൃഷ്ണൻ അവതരിപ്പിച്ചപ്പോൾ അതിലെ 'എസ്ട്രഗോൺ' എന്ന കഥാപാത്രമായി വേഷമിട്ടത് ഗോപിയായിരുന്നു. നാടകാഭിനയത്തിനു പുറമേ രചന, സംവിധാനം എന്നീ മേഖലകളിലും ഗോപി ശ്രദ്ധ പതിപ്പിച്ചിരുന്നു. കുട്ടികളുടെ നാടകമുൾപ്പെടെ[3] അഞ്ചുനാടകങ്ങൾ എഴുതുകയും മൂന്നെണ്ണം സംവിധാനം ചെയ്തു.[4]

ചലച്ചിത്രരംഗത്ത്

അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തിൽ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തത്. 1972-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ തൊഴിൽരഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്.

1975-ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. 1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. ആഖാത്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986-ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോയി. പക്ഷാഘാതത്തെത്തുടർന്ന്‌ കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം പാഥേയം എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌.[5]

മരണം

2008 ജനുവരി 24-ന്‌ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്കുശേഷം ജനുവരി 29-ന് ഉച്ച തിരിഞ്ഞ് നിര്യാതനായി. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടം വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

  • ആകാശഗോപുരം (2006)
  • രസതന്ത്രം (2006)
  • വാണ്ടഡ് (2004)
  • സേതുരാമ അയ്യർ സിബിഐ (2004)
  • വരും വരുന്നു വന്നു (2003)
  • ഇലവംകോട് ദേശം (1998)
  • ഓർമ്മകളുണ്ടായിരിക്കണം (1995)
  • അഗ്നിദേവൻ (1995)
  • സ്വാഹം (1994)
  • പാഥേയം (1992)
  • ഇരകൾ (1986)
  • രേവതിക്കൊരു പാവക്കുട്ടി (1986)
  • കൈമ്പിൻ പൂവിനക്കരെ (1985)
  • ആഘട്ട് (1985)
  • ചിദംബരം (1985)
  • കയ്യും തലയും പുറത്തിടരുത് (1985)
  • മീനമാസത്തിലെ സൂര്യൻ (1985)
  • ആരോരുമറിയാതെ (1984)
  • അക്കരെ (1984)
  • അപ്പുണ്ണി (1984)
  • പഞ്ചവടിപ്പാലം (1984)
  • സന്ധ്യമയങ്ങും നേരം (1984)
  • ഈറ്റില്ലം (1983)
  • ആദാമിന്റെ വാരിയെല്ല് (1983)
  • അസ്ത്രം (1983)
  • എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
  • കാറ്റത്തെ കിളിക്കൂട് (1983)
  • ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക് (1983)
  • മർമ്മരം (1983)
  • രചന (1983)
  • നവംബറിന്റെ നഷ്ടം (1982)
  • ആലോലം (1982)
  • യവനിക (1982)
  • കള്ളൻ പവിത്രൻ (1981)
  • പാളങ്ങൾ (1981)
  • ഗ്രിഷ്മം (1980)
  • സടക് സേ ഉഠാ ആദ്മി (1980)
  • പെരുവഴിയമ്പലം (1979)
  • തമ്പ് (1978)
  • കൊടിയേറ്റം (1977)

സംവിധാനം ചെയ്ത ചലച്ചിത്രങ്ങളുടെ പട്ടിക

  • ഞാറ്റടി (1979)
  • ഉത്സവപ്പിറ്റേന്ന് (1988)
  • യമനം (1991)
  • എന്റെ ഹൃദയത്തിന്റെ ഉടമ (2002)

കൃതികൾ

  • അഭിനയം അനുഭവം
  • നാടകനിയോഗം [6]

പുരസ്കാരങ്ങൾ

അന്താരാഷ്ട്ര പുരസ്കാരങ്ങൾ

  • ടോക്യോ ഏഷ്യാ പസഫിക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രത്യേക ജൂറി അവാർഡ് - 1985

ദേശീയപുരസ്കാരങ്ങൾ

  • ഏറ്റവും നല്ല നടൻ - കൊടിയേറ്റം - 1977
  • സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം - യമനം - 1991
  • ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകം - അഭിനയം അനുഭവം -1995
  • പത്മശ്രീ അവാർഡ് - 1991

സംസ്ഥാന പുരസ്കാരങ്ങൾ

  • ഏറ്റവും നല്ല നടൻ - കൊടിയേറ്റം - 1977
  • ഏറ്റവും മികച്ച സഹനടൻ - കള്ളൻ പവിത്രൻ - 1980
  • ഏറ്റവും നല്ല നടൻ - ഓർമ്മക്കായി - 1982
  • ഏറ്റവും നല്ല നടൻ - എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, ഈണം, ഈറ്റില്ലം, കാറ്റത്തെ കിളിക്കൂട് - 1983
  • ഏറ്റവും നല്ല നടൻ - ചിദംബരം - 1985

മറ്റ് പ്രാദേശിക പുരസ്കാരങ്ങൾ

  • നാല് ഫിലിം‌ഫെയർ അവാർഡുകൾ
  • നാല് ക്രിട്ടിക്സ് അവാർഡുകൾ
  • ഏറ്റവും നല്ല ചിത്രത്തിന്റെ നിർമ്മാതാവിനുള്ള വി. ശാന്താറാം അവാർഡ് - പാഥേയം - 1991

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "പ്രതിഭയുടെ തിളക്കം". മാതൃഭൂമി ഓൺലൈൻ പതിപ്പ്. 2011. Retrieved നവംബർ 24, 2012.
  2. "അരങ്ങിൽ നിന്ന് വെള്ളിത്തിരയിലേക്ക്". മനോരമ ഓൺലൈൻ. 2011. Retrieved നവംബർ 24, 2012.
  3. "പദ്‌മശ്രീ ഭരത്‌ ഗോപി". പുഴ.കോം. Retrieved നവംബർ 24, 2012.
  4. "അരങ്ങിലെ അഭിനയസാമ്രാട്ട്". വൺ ഇന്ത്യ മലയാളം. 2012 ജനുവരി 30. Retrieved നവംബർ 24, 2012. {{cite web}}: Check date values in: |date= (help)
  5. "ഭരത്‌ ഗോപി അന്തരിച്ചു". വൺ ഇന്ത്യ മലയാളം. 2008 ജനുവരി 29. Retrieved നവംബർ 24, 2012. {{cite web}}: Check date values in: |date= (help)
  6. "നാടകനിയോഗം". പുഴ.കോം. Retrieved നവംബർ 24, 2012.
"https://ml.wikipedia.org/w/index.php?title=ഭരത്_ഗോപി&oldid=3115775" എന്ന താളിൽനിന്ന് ശേഖരിച്ചത്