"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 17: വരി 17:
|
|
}}
}}
1959 ജനുവരി 1 ന് എം.പി അബ്ദുൽ ഹമീദ് മൗലവിയുടേയും ഒറ്റകത്ത് സൈനബയുടേയും മകനായി കോട്ടക്കലിലെ കുറ്റിപ്പുറത്ത് ജനിച്ചു. കോഴിക്കോട് ഫാറുഖ് കോളേജിൽ നിന്ന് എം.എ നേടി.സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനായിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി. എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്,വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. പിന്നീട് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്‌. 2011 ഏപ്രിൽ 13 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.<ref>http://medbox.iiab.me:3000/wikipedia_ml_all_novid_2017-08/A/%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%B8%E0%B4%AE%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%BF.html<\ref>
1959 ജനുവരി 1 ന് എം.പി അബ്ദുൽ ഹമീദ് മൗലവിയുടേയും ഒറ്റകത്ത് സൈനബയുടേയും മകനായി കോട്ടക്കലിലെ കുറ്റിപ്പുറത്ത് ജനിച്ചു. കോഴിക്കോട് ഫാറുഖ് കോളേജിൽ നിന്ന് എം.എ നേടി.സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനായിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി. എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്,വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. പിന്നീട് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്‌. 2011 ഏപ്രിൽ 13 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഒരു ഇന്ത്യൻ ബഹുഭാഷ പണ്ഡിതനും, പ്രസംഗികനും, ചിന്തകനും, എഴുത്തുകാരനും, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് '''എം പി അബ്ദുസമദ് സമദാനി'''.സമകാലിക കേരളീയ സമൂഹത്തിൽ പ്രഭാഷണകലയുടെ കുലപതിയായി സാംസ്ക്കാരിക കേരളം അംഗീകരിച്ചാദരിക്കുന്ന സമദാനിയെ [[എം.ടി. വാസുദേവൻ നായർ|എം ടി വാസുദേവൻ നായർ]] 'വശ്യവചസ്സ്' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് {{cn}}.
ഒരു ഇന്ത്യൻ ബഹുഭാഷ പണ്ഡിതനും, പ്രസംഗികനും, ചിന്തകനും, എഴുത്തുകാരനും, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് '''എം പി അബ്ദുസമദ് സമദാനി'''.സമകാലിക കേരളീയ സമൂഹത്തിൽ പ്രഭാഷണകലയുടെ കുലപതിയായി സാംസ്ക്കാരിക കേരളം അംഗീകരിച്ചാദരിക്കുന്ന സമദാനിയെ [[എം.ടി. വാസുദേവൻ നായർ|എം ടി വാസുദേവൻ നായർ]] 'വശ്യവചസ്സ്' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് {{cn}}.



15:05, 24 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


M.P.Abdu samad Samadani
Former Rajya Sabha member
ഓഫീസിൽ
1994 to 2006
വ്യക്തിഗത വിവരങ്ങൾ
ജനനം(1959-01-01)1 ജനുവരി 1959
Kottakkal, India
രാഷ്ട്രീയ കക്ഷിIndian Union Muslim League
വസതിsKottakkal, Malappuram

1959 ജനുവരി 1 ന് എം.പി അബ്ദുൽ ഹമീദ് മൗലവിയുടേയും ഒറ്റകത്ത് സൈനബയുടേയും മകനായി കോട്ടക്കലിലെ കുറ്റിപ്പുറത്ത് ജനിച്ചു. കോഴിക്കോട് ഫാറുഖ് കോളേജിൽ നിന്ന് എം.എ നേടി.സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനായിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി. എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്,വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. പിന്നീട് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്‌. 2011 ഏപ്രിൽ 13 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്ത്യൻ ബഹുഭാഷ പണ്ഡിതനും, പ്രസംഗികനും, ചിന്തകനും, എഴുത്തുകാരനും, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് എം പി അബ്ദുസമദ് സമദാനി.സമകാലിക കേരളീയ സമൂഹത്തിൽ പ്രഭാഷണകലയുടെ കുലപതിയായി സാംസ്ക്കാരിക കേരളം അംഗീകരിച്ചാദരിക്കുന്ന സമദാനിയെ എം ടി വാസുദേവൻ നായർ 'വശ്യവചസ്സ്' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് [അവലംബം ആവശ്യമാണ്].

പ്രഭാഷകൻ

പ്രഭാഷകനെന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ എം പി അബ്ദുസമദ് സമദാനി മലയാളത്തിൻറെ ഭാഷാസൗന്ദര്യവും വാഗ്മികതയുടെ സ്വതസ്സിദ്ധമായ രീതിവിശേഷങ്ങളും സമദാനിയെ മലയാളത്തിലെ കിടയറ്റ പ്രഭാഷകരുടെ ശ്രേണിയിലും ജനഹൃദയത്തിലും ഒരുപോലെ സ്ഥാനം നേടിക്കൊടുത്തു.

'മദീനയിലേക്കുള്ള പാത' എന്ന സമദാനിയുടെ വാർഷികപ്രഭാഷണം കോഴിക്കോട് കടപ്പുറത്ത് ജനലക്ഷങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുകയുണ്ടായി.[അവലംബം ആവശ്യമാണ്] സാമൂഹിക, സാംസ്ക്കാരിക, കല-സാഹിത്യ, ശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങളെ പുരസ്ക്കരിച്ചു നടത്തുന്ന ഈ പ്രഭാഷണങ്ങളുടെ വേദിയിൽ എം ടി വാസുദേവൻ നായർ അടക്കമുള്ള മലയാളത്തിൻറെ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കുകയുണ്ടായി.

അവഗണിക്കപ്പെടുന്ന മാതൃത്വത്തെ മനുഷ്യഹൃദയങ്ങളിലേക്ക് വീണ്ടെടുക്കാൻ സമൂഹത്തെ സജ്ജമാക്കിയ സമദാനിയുടെ നാട്ടിക കടപ്പുറത്തെ സുപ്രസിദ്ധമായ പ്രഭാഷണം ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ അസംഖ്യംപേരാണ് ശ്രവിച്ചുകൊണ്ടിരിക്കുന്നത്.[അവലംബം ആവശ്യമാണ്] 'അമ്മ പ്രസംഗം' എന്ന പേരിൽ ഏറെ വിശ്രുതമായിത്തീർന്ന ഈ പ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വേദിയിലുണ്ടായിരുന്ന പ്രശസ്ത നടൻ മോഹൻലാൽ അടക്കമുള്ള പ്രശസ്ത വ്യക്തികൾ കണ്ണുനീർതൂകിയത് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.[അവലംബം ആവശ്യമാണ്]

മികവുറ്റ പ്രസംഗ പരിഭാഷകൻ കൂടിയായ സമദാനി ദേശീയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരുടെ പ്രഭാഷണങ്ങൾ ഇംഗ്ലീഷിൽ നിന്നും ഉർദുവിൽ നിന്നും ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തത്സമയം തർജ്ജുമ ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻസിംഗ്‌, സോണിയാഗാന്ധി, രാഹുൽഗാന്ധി, ഇബ്രാഹിം സുലൈമാൻ സേട്ട്, ഗുലാം മഹ്മൂദ് ബനാത്ത് വാല, അർജുൻസിംഗ്‌, കപിൽ സിബൽ, മുലായം സിംഗ് യാദവ്, നിധീഷ് കുമാർ, മണിശങ്കർ അയ്യർ, ഡോ: കരൺസിംഗ്, ഡോ: ഫാറൂഖ് അബ്ദുള്ള, സൽമാൻ ഖുർഷിദ്, ഗുലാംനബി ആസാദ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പ്രശസ്ത പണ്ഡിതന്മാരായ മൗലാന അബുൽ ഹസൻ അലി നദവി, പത്മശ്രീ ഷംസുറഹ്മാൻ ഫാറൂഖിയും കവികളായ അലി സർദാർ ജാഫ്രി, ഗുൽസാർ എന്നിവരും നടൻ രാജ്ബബ്ബാർ, സംഗീതജ്ഞനായ പത്മഭൂഷൻ പണ്ഡിറ്റ്‌ ജസ് രാജ് തുടങ്ങിയവരും അതിൽപെടും.

ബാല്യകാലംതൊട്ടെ പ്രസംഗവേദികളിൽ ശോഭിച്ച് തുടങ്ങിയ സമദാനിക്ക് പ്രഭാഷണകലയിൽ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രചയിതാവ്

മുഖ്യമായും ദാർശനിക സാഹിത്യ വിഷയങ്ങളിലായി പുസ്തകങ്ങളും ലേഖനങ്ങളും എഴുതി. മാതൃഭൂമി ദിനപത്രത്തിലെ 'ഹിന്ദുസ്ഥാൻ ഹമാരാ' എന്ന കോളത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രമേയങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങൾ വായനക്കാരെ ആകർഷിച്ചു. ഭാരതീയ ഗീതം എന്ന പുസ്തകത്തിന് എസ്.കെ. പൊറ്റക്കാട് പുരസ്‌ക്കാരം ലഭിച്ചു. ബഷീർ പുരസ്‌ക്കാരവും, സി.എച്ച്. മുഹമ്മദ് കോയ അവാർഡും ലഭ്യമായി.

പദവികൾ

  • പാർലമെന്റ് അംഗമായിരിക്കെ ഇദംപ്രഥമായി രൂപീകൃതമായ ഉന്നതവിദ്യഭ്യാസ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായി രണ്ടുതവണ പ്രവർത്തിച്ചു.
  • കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി ഉപസമിതി എന്നിവയിലും അംഗമായിരുന്നു.
  • കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായി പ്രവർത്തിച്ചു. 
  • ഡയറക്ടർ ,ഗാന്ധി-നെഹ്‌റു- ആസാദ്-ട്രിയംവിരട്ട് ഇൻഡ്യൻനസ് അക്കാഡമി,
  • ചെയർമാൻ,ഡോക്ടർ സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ
  • പ്രസിഡന്റ്, അൻഞ്ചുമെൻ തർക്കി ഉറുദു കേരള ശാഖാ ,
  • രക്ഷാധികാരി,കേരള സംസ്‌കൃത പ്രചാര സമിതി

പുറത്തേക്കുള്ള കണ്ണികൾ



"https://ml.wikipedia.org/w/index.php?title=എം.പി._അബ്ദുസമദ്_സമദാനി&oldid=3110623" എന്ന താളിൽനിന്ന് ശേഖരിച്ചത്