"അർച്ചന പുരൺ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: {{prettyurl|Archana Puran Singh}} {{Infobox actor | bgcolour = | name = അര്‍ച്ചന പുരണ്‍ സിംങ് | image = | imagesize = | ca...
 
വിഭാഗം
വരി 50: വരി 50:




{{Lifetime|1962||മാര്‍ച്ച് 22|}}
[[Category:ജീവിച്ചിരിക്കുന്നവര്‍]]
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
[[Category:People from Dehradun]]
[[വിഭാഗം:ഹിന്ദി ടെലിവിഷന്‍ അവതാരകര്‍]]
[[Category:ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാക്കള്‍]]

[[Category:Hindi film actors]]
[[Category:Indian television personalities]]
[[Category:Indian television presenters]]
[[Category:Reality television judges]]
[[en:Archana Puran Singh]]
[[en:Archana Puran Singh]]

13:08, 22 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അര്‍ച്ചന പുരണ്‍ സിംങ്
തൊഴിൽഅഭിനേത്രി,
സജീവ കാലം1982-ഇതുവരെ
ജീവിതപങ്കാളി(കൾ)പര്‍മീത് സേത്തി
പുരസ്കാരങ്ങൾ1999: മികച്ച ഹാസ്യനടി- സ്റ്റാര്‍ സ്ക്രിന്‍ അവാര്‍ഡ്: കുച്ച് കുച്ച് ഹോതാ ഹേ

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഒരു അവതാരകയും ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയുമാണ് അര്‍ച്ചന പുരണ്‍ സിംങ് (ജനനം മാര്‍ച്ച 26 1962) [1] തന്റെ ഹാസ്യ കഥാപാത്രങ്ങളുടെ അഭിനയത്തില്‍ ഇവര്‍ കൂടുതല്‍ അറിയപ്പെടുന്നു. കൂടാതെ സമീപകാലത്ത് ഇന്ത്യന്‍ ടെലിവിഷനിലെ ഹാസ്യപരിപാടികളില്‍ ജഡ്ജ് ആയും ഇവര്‍ പ്രശസ്തി നേടി. [2],

സ്വകാര്യ ജീവിതം

അര്‍ച്ചന പുരണ്‍ സിംങ് ജനിച്ചത് ഡെഹ്‌റാഡൂണിലെ ഒരു പഞ്ചാബി കുടുംബത്തിലാണ്. 18 വയസ്സുള്ളപ്പോള്‍ തന്റെ ജീവിതം മോഡലിംങ്ങില്‍ പ്രവര്‍ത്തിക്കാനായി മുംബൈയില്‍ എത്തി ച്ചേര്‍ന്നു. അര്‍ച്ചന വിവാഹം ചെയ്തിരിക്കുന്നത് ടെലിവിഷന്‍ നടനായ പര്‍മീത് സേത്തിയെ ആണ്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.

സിനിമ ജീവിതം

ആദ്യകാലത്ത് മുംബൈയില്‍ പരസ്യചിത്രങ്ങളിലാണ് അര്‍ച്ചന അഭിനയിച്ചത്. പ്രശസ്ത ബ്രാന്‍ഡായ ബാന്‍ഡ് ഏജിന്റെ പരസ്യത്തില്‍ ഇവരുടെ മുഖം വളരെ പ്രശസ്തി നേടി. ഇതുകൂടാതെ ടി.വി പരമ്പരയായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് ല്‍ ഇവരുടെ അഭിനയം വളരെ പ്രസിദ്ധമായി. പക്ഷേ പങ്കജ് പരശീര്‍ സംവിധാനം ചെയ്ത കരംചന്ദ് എന്ന സീരിയലില്‍ അഭിനയിച്ചത് ഇവരുടെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. [3]

ആദ്യചിത്രത്തില്‍ അഭിനയിച്ചത് 1987 ല്‍ ജല്‍‌വ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തില്‍ തന്റെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഇവര്‍ക്ക് ഒരു പാട് ചിത്രത്തില്‍ ചെറിയ വേഷങ്ങള്‍ ലഭിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സഹനടിയായിട്ടാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. ഈയിടെ പുറത്തിറങ്ങിയ ചില ശ്രദ്ധേയമായ ചിത്രങ്ങള്‍ ലവ് സ്റ്റോറി 2050, മൊഹബ്ബത്തേന്‍, എന്നിവയാണ്. [4]

കുച്ച് കുച്ച് ഹോതാ ഹേ, മസ്തി എന്നിവ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.

1993 ല്‍ സീ ടി.വി യില്‍ വാ. ക്യാ സീന്‍ ഹേ എന്ന പരിപാടിയില്‍ ഒരു അവതാരകയായി. [5], പിന്നീട് ഒരു പാട് ചാനലുകളില്‍ ഇവര്‍ അവതാരകയായി പ്രവര്‍ത്തിച്ചു. അവതാരകയായി ഒരു വിജയം തന്നെയായിരുന്നു അര്‍ച്ചയയുടെ ട്.വി ജീവിതം.


ഇയിടെ പ്രസിദ്ധമായ ചില ടി.വി പരിപാടികളില്‍ ചിലത് നച് ബല്ലിയെ , കോമഡി സര്‍ക്കസ് എന്നീ പരിപാടികളാണ്.

അവാ‍ര്‍ഡുകള്‍

അവലംബം

  1. Face Off -- Archana Puran Singh - Interview Indian Express, July 7, 1998.
  2. Archana Puran Singh - filmography New York Times.
  3. Archana Puran Singh Biography www.indiantelevision.com .
  4. Alive and kicking The Tribune, May 6, 2006.
  5. Archana Puran Singh – Biography
  6. Awards Internet Movie Database.

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=അർച്ചന_പുരൺ_സിങ്&oldid=310187" എന്ന താളിൽനിന്ന് ശേഖരിച്ചത്