"ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 34°10′N 77°35′E / 34.17°N 77.58°E / 34.17; 77.58
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 36: വരി 36:


== സ്ഥിതി വിവര കണക്കുകൾ ==
== സ്ഥിതി വിവര കണക്കുകൾ ==
1981 ലെ സെൻസസ് പ്രകാരം 81.18 % ലേ ജനത ബുദ്ധമതക്കാരാണ്. കൂടാതെ 15.32 % മുസ്ലിമുകളും, 2.99 % ഹിന്ദുക്കളും, 0.27% സിഖുകാരും, 0.23 % കൃസ്ത്യാനികളുമാണ്. 2001 ലെ സെൻസസ് പ്രകാരം ലേയിലെ ജനസംഖ്യ 27513 ആണ്. ഇതിൽ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരതാ നിരക്ക് 75% ആണ്. ഇതിൽ പുരുഷ് സാക്ഷരത 82% വും, സ്ത്രീ സാക്ഷരത 65% വുമാണ്. ജനസംഖ്യയിൽ 9% ആറു വയസ്സിൽ താഴെയുള്ളവരാണ്.
1981 ലെ സെൻസസ് പ്രകാരം 81.18 % ലേ ജനത ബുദ്ധമതക്കാരാണ്. കൂടാതെ 15.32 % മുസ്ലിമുകളും, 2.99 % ഹിന്ദുക്കളും, 0.27% സിഖുകാരും, 0.23 % ക്രിസ്ത്യാനികളുമാണ്. 2001 ലെ സെൻസസ് പ്രകാരം ലേയിലെ ജനസംഖ്യ 27513 ആണ്. ഇതിൽ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരതാ നിരക്ക് 75% ആണ്. ഇതിൽ പുരുഷ് സാക്ഷരത 82% വും, സ്ത്രീ സാക്ഷരത 65% വുമാണ്. ജനസംഖ്യയിൽ 9% ആറു വയസ്സിൽ താഴെയുള്ളവരാണ്.


== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==

02:52, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലേ
ലേഹ് നഗരത്തിൻറെ വിദൂരദൃശ്യം
ലേഹ് നഗരത്തിൻറെ വിദൂരദൃശ്യം
Map of India showing location of Jammu and Kashmir
Location of ലേ
ലേ
Location of ലേ
in Jammu and Kashmir and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Jammu and Kashmir
ജില്ല(കൾ) ലേ ജില്ല
ജനസംഖ്യ 27,513 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

3,500 m (11,483 ft)
വെബ്‌സൈറ്റ് www.leh.nic.in

34°10′N 77°35′E / 34.17°N 77.58°E / 34.17; 77.58

ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലഡാക് പ്രദേശത്തിലെ ഒരു ജില്ലയാണ് ലേ. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

ഭൂമിശാസ്ത്രം

സമുദ്ര നിരപ്പിൽനിന്നും 3,500 മീറ്റർ (11,483 അടി) ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 മി.മി മഴ ഓരോ വർഷവും ഇവിടെ ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെൽ‌ഷ്യസ് വരെയും താഴാറുണ്ട്. വേനൽ താപനില 33 ° വരെയും എത്താറുണ്ട്. 434 കി. മി നീളമുള്ള ശ്രീനഗർ- ലേ ദേശിയ പാതയും, 473 കി. മി നീളമുള്ള മനാലി - ലേ ദേശിയ പാതയുമാ‍ണ് ലേയെ റോഡ് വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങൾ കൊണ്ട് പ്രത്യേകസമയങ്ങളിൽ മാത്രമേ തുറക്കാറുള്ളു.[1]

ചരിത്രം

17 -ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാൽ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. ഇവിടെയാണ് രാ‍ജ പരിവാരങ്ങൾ താമസിച്ചിരുന്നത്. പിന്നീട് ഈ കൊട്ടാരം 19 ആം നൂറ്റാണ്ടിൽ കാശ്മീരി സേനകൾ പിടിച്ചെടുത്തു. രാജ പരിവാരങ്ങൾ പിന്നീട് ഇപ്പോഴത്തെ വീടായ സ്റ്റോക് കൊട്ടാരത്തിലേക്ക് മാറി. ലേ കൊട്ടാരത്തിന് 9 നിലകളുണ്ട്. രാജകുടുംബം മുകളിലത്തെ നിലകളിലാണ് താമസിക്കുന്നത്.

സ്ഥിതി വിവര കണക്കുകൾ

1981 ലെ സെൻസസ് പ്രകാരം 81.18 % ലേ ജനത ബുദ്ധമതക്കാരാണ്. കൂടാതെ 15.32 % മുസ്ലിമുകളും, 2.99 % ഹിന്ദുക്കളും, 0.27% സിഖുകാരും, 0.23 % ക്രിസ്ത്യാനികളുമാണ്. 2001 ലെ സെൻസസ് പ്രകാരം ലേയിലെ ജനസംഖ്യ 27513 ആണ്. ഇതിൽ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരതാ നിരക്ക് 75% ആണ്. ഇതിൽ പുരുഷ് സാക്ഷരത 82% വും, സ്ത്രീ സാക്ഷരത 65% വുമാണ്. ജനസംഖ്യയിൽ 9% ആറു വയസ്സിൽ താഴെയുള്ളവരാണ്.

ചിത്രങ്ങൾ

ശാന്തി സ്തൂപത്തിൽ നിന്നുള്ള ലേ താഴ്വരയുടെ വിസ്താരമാന ദൃശ്യം

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. The Journey from Kashmir


"https://ml.wikipedia.org/w/index.php?title=ലേ&oldid=3091228" എന്ന താളിൽനിന്ന് ശേഖരിച്ചത്