"ടാബ്‌ലെറ്റ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 39: വരി 39:


[[വർഗ്ഗം:ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ]]
[[വർഗ്ഗം:ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ]]
[[വർഗ്ഗം:അമേരിക്കൻ കണ്ടുപിടുത്തങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ കണ്ടുപിടിത്തങ്ങൾ]]

16:07, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ടാബ്ലെറ്റ് കമ്പ്യൂട്ടർ

ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ഒരു പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്. ലിനക്സ്, വിൻഡോസ്, മാക് മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് മൗസും, കീ ബോർഡും ഉണ്ടാവുകയില്ല; ഇതിനു പകരമായി ടച്ച് സ്ക്രീൻ സംവിധാനവും, സ്റ്റൈലസ് പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.

ചരിത്രം

2001ൽ മൈക്രോസോഫ്റ്റ് കമ്പനിയാണ് ആദ്യമായി ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.[1] [2]പിന്നീട് 2010 ൽ ആപ്പിൾ കമ്പനി ഐ പാഡ് എന്ന പേരിലുള്ള ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.[3]

2011ൽ ഇന്ത്യയിൽ പുറത്തിക്കിയ ആകാശ് എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ഇത്തരത്തിലെ ഏറ്റവും വിലക്കുറവുള്ളത്.വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ഇത് ലഭ്യമാകും.

ഉപയോഗങ്ങൾ

പ്രധാനമായും വെബ് ബ്രൗസിങ്, ഇ-മെയിൽ തുടങ്ങിയവക്കാണ് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത്.ഇതിന്റെ ഭാരക്കുറവും,വലിപ്പക്കുറവും യാത്രയിൽ കൂടെ കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നു.

ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ

കമ്പനി ടാബ്‌ലെറ്റിന്റെ പേര് പുറത്തിറക്കിയ വർഷം
മൈക്രോസോഫ്റ്റ് ടാബ്‌ലെറ്റ് പി.സി. 2001
ഡെൽ സ്ട്റീക് 2010.ജൂൺ
സാംസങ് ഗാലക്സി 2010 .സെപ്റ്റ്ംബർ
മോട്ടറോള ക്സൂം ടാബ്‌ലെറ്റ് 2011 ജനുവരി
ബ്ലാക് ബെറി പ്ലേ ബുക് 2011 ജനുവരി
തോഷിബ ത്രൈവ് 2011 ജനുവരി
ആസൂസ് നോഷൻ ഇങ്ക് 2011 ജനുവരി
ഡാറ്റാവിൻഡ് ആകാശ് 2011 ഒക്ടോബർ

അവലംബം

  1. MSDN, മൈക്രോസോഫ്റ്റ് ടാബ്‌ലെറ്റ്
  2. "Tablet PC: Coming to an Office Near You?".
  3. Jobs, Steve Thoughts on Flash, Apple, 2010