"ആലപ്പുഴ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) clean up using AWB
വരി 57: വരി 57:
*[[കായംകുളം കൊച്ചുണ്ണി]]
*[[കായംകുളം കൊച്ചുണ്ണി]]
*[[ചാവറയച്ചന്‍]]
*[[ചാവറയച്ചന്‍]]
*[[ഗുരു ഗോപിനാഥ് ]]
*[[ഗുരു ഗോപിനാഥ്]]
*[[ഗുരു കുഞ്ചു കുറുപ്പ്]]
*[[ഗുരു കുഞ്ചു കുറുപ്പ്]]
*[[ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള]]
*[[ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള]]
വരി 106: വരി 106:
<div class="references-small" style="-moz-column-count:2; column-count:2;"> </div>
<div class="references-small" style="-moz-column-count:2; column-count:2;"> </div>



{{Kerala-geo-stub}}
{{Kerala Dist}}
{{Kerala Dist}}


[[വിഭാഗം:കേരളം]]
[[വിഭാഗം:കേരളം]]
[[വിഭാഗം:കേരളത്തിലെ ജില്ലകള്‍]]


{{Kerala-geo-stub}}


[[bpy:আলপ্পুজহ]]
[[bpy:আলপ্পুজহ]]

13:12, 15 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇത് ആലപ്പുഴ ജില്ലയെക്കുറിച്ചുള്ള ലേഖനമാണ്. ആലപ്പുഴ പട്ടണത്തെക്കുറിച്ചറിയാന്‍ ആലപ്പുഴ നഗരം എന്ന ലേഖനം കാണുക

ആലപുഴ‍ ജില്ല
അപരനാമം:

Coordinates: Unable to parse latitude as a number:{{{latd}}}
{{#coordinates:}}: അസാധുവായ അക്ഷാംശം
{{{ബാഹ്യ ഭൂപടം}}}
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
{{{ഭരണസ്ഥാനങ്ങൾ}}} ആര്‍. നസാര്‍[1]
വി. കെ. ബാലകൃഷ്ണന്‍ ഐ. എ. എസ്.[2]
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ ([[{{{സെൻസസ് വർഷം}}}-ലെ ജനസംഖ്യാ കണക്കെടുപ്പ്|{{{സെൻസസ് വർഷം}}}]])
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
2,109,160
1,014,529
1,094,631
1079
ജനസാന്ദ്രത 1492/ച.കി.മീ
സാക്ഷരത 93.43 [3] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688xxx
+(91)477
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}
{{{കുറിപ്പുകൾ}}}

കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ.ഇതിന്റെ ആസ്ഥാ‍നം ആലപ്പുഴ നഗരമാണ്. 1957 ആഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ.കൂടാതെ കയര്‍ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയര്‍വ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാര്‍ എന്നിവ ഇവിടെയാണ്. ഉള്‍നാടന്‍ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങള്‍ക്കു മുന്‍പേ നിലവിലുണ്ട്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേര്‍ത്തല താലൂക്ക്(ചേര്‍ത്തല), അമ്പലപ്പുഴ താലൂക്ക്(അമ്പലപ്പുഴ), കുട്ടനാട് താലൂക്ക്(കുട്ടനാട്), കാര്‍ത്തികപ്പള്ളി താലൂക്ക്(കാര്‍ത്തികപ്പള്ളി), ചെങ്ങന്നൂര്‍ താലൂക്ക്(ചെങ്ങന്നൂര്)‍, മാവേലിക്കര താലൂക്ക്(മാവേലിക്കര) എന്നിവയാണ് ജില്ലയിലെ താലൂക്കുകള്‍, 91 വില്ലേജുകളും ഉണ്ട്. ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്. ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സണ്‍ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.

ചരിത്രം

പ്രാക്തന ചരിത്രം

ശിലായുഗകാലത്തെ തെളിവുകള്‍ ആലപ്പുഴജില്ലയില്‍ നിന്ന് കൂടുതലായി കണ്ടത്തിയിട്ടില്ല. തീര പ്രദേശങ്ങള്‍ അക്കാലത്ത് വെള്ളത്തിനടയില്‍ ആയിരുന്നിരിക്കാം എന്നതു കൊണ്ടാണത്. എന്നാല്‍ സംഘകാലത്തേ തന്നെ ഉള്‍പ്രദേശമായ കുട്ടനാടിനെ പറ്റി പരാമര്‍ശം ഉണ്ട്.[4] തൃശൂര്‍ ചോഴന്മാരുടെ കയ്യിലായിരുന്നു ഇത്. എന്നാല്‍ കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ മരുതം തിണയില്‍ ഉള്‍പ്പെട്ടിരുന്നതുമായ കുട്ടനാട്ടില്‍ നിന്ന് ചേര രാജാവായിരുന്ന ഉതിയന്‍ ചേരന്‍ ചോഴ രാജാവിന്റെ സാമന്തനായ ഒരു വെള്ളാള നാടുവാഴിയെ ആക്രമിച്ച് കുട്ടനാടിനെ ചേര സാമ്രാജ്യത്തോട് ചേര്‍ത്തു. [5] അതിനുശേഷം കുറേക്കാലം ചേര രാജാക്കന്മാര്‍ കുട്ടനാട്ടില്‍ തങ്ങിവന്നു. ഈ വിജയം സൂചിപ്പിക്കാനായിട്ട് പിന്നീട് ചേര രാജാക്കന്മാര്‍ കുട്ടുവന്‍ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചു. ഉണ്ണിനീലി സന്ദേശം എന്ന കൃതി ഈ കാലഘട്ടത്തെക്കുറിച്ച് വിവരം തരുന്നുണ്ട്.

'പ്ലീനി' , 'ടോളമി' എന്നിവരുടെ യാത്രാവിവരണങ്ങളില്‍ ആലപ്പുഴയിലെ പുറക്കാട് തുറമുഖത്തെ പറ്റി വിവരണം ഉണ്ട്. ഇതിന് അന്ന ബറേക്കാ എന്നാണ് വിളിച്ചിരുന്നത്. തോമാശ്ലീഹ കേരളത്തില്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഏഴു പള്ളികളില്‍ ഒന്ന് ഐ ജില്ലയിലെ കൊക്കോതമംഗലം എന്ന സ്ഥലത്താണ്‌. അന്നു മുതല്‍ ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായി ഇത് വികസിച്ചു. പിന്നീട് രണ്ടാം ചേരസാമ്രാജ്യ കാലത്ത് വീണ്ടും ഇത് അഭിവൃദ്ധി പ്രാപിച്ചു. ഇക്കാലത്താണ്‌ ചെങ്ങണ്ണൂര്‍ക്കാരനായ ശക്തിഭദ്രന്‍ ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകം രചിച്ചത്.

പീന്നീട് ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനു ശേഷം, 16 ആം നൂറ്റാണ്ടിനോടനുബന്ധിച്ച് നിരവധി നാട്ടു രാജ്യങ്ങള്‍ ഉയര്‍ന്നു വന്ന കൂട്ടത്തില്‍ പുറക്കാടിനടുത്ത അമ്പലപ്പുഴ കേന്ദ്രീകരിച്ച് മൂത്തേടത്തും ഇളേടത്തും എന്ന് പേരുള്ള നമ്പൂതിരി കുടുംബങ്ങള്‍ രാജ്യഭരണം കൈയ്യടക്കി. ഇത് ചെമ്പകശ്ശേരി രാജ്യം എന്നും അറിയപ്പെട്ടു. ഇതേ കാലത്തു തന്നെ പോര്‍ട്ടുഗീസുകാരും കേരളത്തിലെത്തയിരുന്നു. അവര്‍ പുറക്കാട് കേന്ദ്രീകരിച്ച് വണിജ്യവും മതപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. അക്കാലയളവില്‍ സ്ഥാപിക്കപ്പെട്ടവയാണ്‌ പുറക്കാട്, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലെ പള്ളികള്‍. നമ്പൂതിരിയായ പൂരാടം തിരുനാള്‍ ദേവനാരായണന്‍ എന്ന രാജാവാണ്‌ പ്രസിദ്ധമായ വേദാന്ത രത്നമാല എഴുതിയത്. ഇത് ഭഗവദ് ഗീത അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്‌ . പതിനേഴാം നൂറ്റാണ്ടോടനുബന്ധിച്ച് ഡച്ചുകാര്‍ (ലന്തക്കാര്‍) ആലപ്പുഴയില്‍ അവരുടെ താവളം സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകരെ അവര്‍ ആട്ടിപ്പായിച്ചിരുന്നു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ തന്റെ തേരോട്ടം തുടങ്ങിയതും ആറ്റിങ്ങല്‍ രാജവംശം ത്ഇരുവിതാംകൂറിനോട് ചേത്തതും അവര്‍ക്ക് തിരിച്ചടിയായിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മ യുടെ കാലത്ത് കൊല്ലം, കായംകുളം രാജാക്കന്മാരുമായി ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ അമ്പലപ്പുഴ രാജ്യം മാര്‍ത്താണ്ഡവര്‍മ്മ ആക്രമിച്ചു കീഴടക്കി. [6] പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ തന്റെ ദളവായായിരുന്ന രാമയ്യന്‍ ദളവയുടെ തീരുമാനപ്രകാരം മാവേലിക്കരയെ വികസിപ്പിച്ചു. ഹുജൂര്‍ കച്ചേരിയും മറ്റും ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്

താലൂക്കുകള്‍[7]

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍

പ്രമാണാധാരസൂചി

  1. http://alappuzha.nic.in/alp_dist_panch_membs.htm
  2. http://alappuzha.nic.in/dc_alp.htm
  3. http://www.censusindia.gov.in/Dist_File/datasheet-3211.pdf
  4. അകനാനൂറ് വാല്യം ഒന്ന്. വിവര്‍ത്തനം നെന്മാറ പി. വിശ്വനാഥന്‍ നായര്‍. കേരള സാഹിത്യ അക്കാദമി.
  5. ഇലവും‍മൂട്, സോമന്‍ (2000). പ്രാചീന കേരളചരിത്ര സം‍ഗ്രഹം (രണ്ടാം എഡിഷന്‍ ed.). പുതുപ്പള്ളി: ധന്യാ ബുക്സ്. p. 54. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |accessmonth= ignored (|access-date= suggested) (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |month= ignored (help)
  6. ശങ്കുണ്ണി മേനോന്‍, പി (1994). തിരുവിതാംകൂര്‍ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. [http://kerala.gov.in/knowkerala/alp.htm ALAPPUZHA: Official website of Kerala

കുറിപ്പുകള്‍


"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_ജില്ല&oldid=308043" എന്ന താളിൽനിന്ന് ശേഖരിച്ചത്