"ജോർജ് ഫെർണാണ്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവലംബമില്ലാത്ത എഴുത്ത് മാറ്റി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) "ജോർജ് ഫെർണാണ്ടസ്" സംരക്ഷിച്ചു: നശീകരണ പ്രവർത്തനത്തിന് സാദ്ധ്യത ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 16:13, 30 ജനുവരി 2019 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 16:13, 30 ജനുവരി 2019 (UTC)))
(വ്യത്യാസം ഇല്ല)

16:13, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ്ജ് ഫെർണാണ്ടസ്
George Fernandes
MP
മണ്ഡലംമുസാഫർപുർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-06-03)3 ജൂൺ 1930
മംഗലാപുരം
മരണംജനുവരി 29, 2019(2019-01-29) (പ്രായം 88)
ഡൽഹി
ദേശീയതഇന്ത്യ Indian
രാഷ്ട്രീയ കക്ഷിജനത പാർട്ടി
പങ്കാളിലൈല കബീർ
കുട്ടികൾ1 മകൻ
വസതിബെംഗളൂരു
ഒപ്പ്പ്രമാണം:George fernandes sign.JPG
As of September 26, 2006
ഉറവിടം: Biographical Sketch of Current Lok Sabha members

ജോർജ്ജ് ഫെർണാണ്ടസ് (ജനനം: 3 ജൂൺ 1930 - മരണം: 29 ജനുവരി 2019) ഇന്ത്യയിലറിയപ്പെടുന്ന രാഷ്ട്രീയപ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു. 14-ആം ലോക്സഭയിൽ അംഗമായിരുന്നു. എൻ.ഡി.എ. സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്നു. 15-ആം ലോകസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. മംഗലാപുരത്ത് 1930-ൽ ജനിച്ച ഫെർണാണ്ടസ് അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു.

ആദ്യകാലജീവിതം

ജോൺ ജോസഫ് ഫെർണാണ്ടസിന്റേയും ആലീസ് മാർത്ത ഫെർണാണ്ടസിന്റേയും ആറു മക്കളിൽ മൂത്തയാളായി 1930 ജൂൺ 3 ന് മംഗളൂരുവിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ലോറൻസ്, മിഖായേൽ, പോൾ, അലോഷ്യസ് , റിച്ചാർഡ് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങൾ. ജോർജ് V രാജാവിന്റെ (ജനനം ജൂൺ 3) ഒരു വലിയ ആരാധികയായിരുന്നു ഫെർണാണ്ടസിന്റെ മാതാവ്. അതിനാൽത്തന്നെ സീമന്ത പുത്രന് ജോർജ് എന്നു നാമകരണം ചെയ്യപ്പെട്ടു. പിയർലസ് ഫിനാൻസ് ഗ്രൂപ്പിലെ ഒരു ഇൻഷുറൻസ് എക്സിക്യൂട്ടീവ് ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് തെക്കേ ഇന്ത്യയിലെ അവരുടെ ഓഫീസ് മേധാവിയായി ഏറെക്കാലം ജോലി ചെയ്തിരുന്നു. അടുത്തു ബന്ധമുള്ള കുടുംബാംഗങ്ങളുടെയിടയിൽ അദ്ദേഹം "ജെറി" എന്നറിയപ്പെട്ടു. വീടിനു സമീപത്തുള്ള "ബോർഡ് സ്കൂൾ" എന്നു വിളിക്കപ്പെട്ടിരുന്ന ഒരു മുനിസിപ്പൽ, പള്ളി വക വിദ്യാലയത്തിലായിരുന്നു അദ്ദേഹം ആദ്യത്തെ ഏതാനും വർഷങ്ങൾ വിദ്യാഭ്യാസം ചെയ്തത്.

രചനകൾ, പത്രപ്രവർത്തനം തുടങ്ങിയവ

ജോർജ് ഫെർണാണ്ടസ് ഒരു വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ എഴുത്തും പത്രപ്രവർത്തനവും ഇഷ്ടപ്പെട്ടിരുന്നു. 1949 ൽ ‘കൊങ്കണി യുവക്’ എന്ന കൊങ്കണി ഭാഷാ മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. അതേ വർഷം തന്നെ കന്നഡയിൽ ‘രൈത്തവാണി’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി.[1] പ്രസിദ്ധീകരണം നിലച്ചിരുന്ന ഇംഗ്ലീഷ് ഭാഷയിലെ  ‘ദി ഡോക്ക്മാൻ’ എന്ന വാരിക 1952-53 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.[2] വിപുലമായ രീതിയിലുള്ള ഒരു എഴുത്തുകാരനല്ലായിരുന്നില്ലെങ്കിൽക്കൂടി ‘വാട്ട് എയിൽസ് ദ സോഷ്യലിസ്റ്റ്സ്’ (1972),[3] ‘സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ഇന്ററാക്ഷൻ ഇൻ ഇന്ത്യ’,[4] ‘ഇൻ ദ ഈയർ ഓഫ് ദ ഡിസേബിൾഡ് : ഇൻഡ്യാസ് ഡിസേബിൾഡ് ഗവൺമെന്റ്’ (1981),[5] ‘ഡിഗ്നിറ്റി ഫോർ ആൾ: എസേസ് ഇൻ സോഷ്യലിസം ആന്റ് ഡോമോക്രസി’ (1991),[6]ജോർജ് ഫെർണാണ്ടസ് സ്പീക്സ്’ (1991)[7] എന്ന  പേരിലുള്ള ആത്മകഥ തുടങ്ങി രാഷ്ട്രീയ സംബന്ധിയായ നിരവധി പുസ്തകങ്ങൾക്കു വേണ്ടി അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്.  ഇംഗ്ലീഷ് മാസികയായ ‘ദ അദർ സൈഡിന്റെ’ എഡിറ്ററും, ഹിന്ദി മാസികയായ ‘പ്രതിപക്ഷിന്റെ’ എഡിറ്റോറിയൽ ബോർഡ് ചെയർമാനുമായിരുന്നു അദ്ദേഹം.[8] ഒരു മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ ഫെർണാണ്ടസ്, ആംനസ്റ്റി ഇന്റർനാഷണൽ, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്, പ്രസ് കൌൺസിൽ ഓഫ് ഇന്ത്യ എന്നീ സംഘടനകളിലും അംഗമായിരുന്നു.[9]

കുടുംബവും സ്വകാര്യജീവിതവും

കൽക്കട്ടയിൽനിന്നു ഡൽഹിയിലേയ്ക്കു മടങ്ങുന്നതിനിടെ ഒരു വിമാനയാത്രയിലാണ് ഫെർണാണ്ടസ് മുൻ കേന്ദ്രമന്ത്രി ഹുമയൂൺ കബീറിന്റെ മകളായിരുന്ന ലൈല കബീറിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അക്കാലത്ത് അദ്ദേഹം സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്ന ഫെർണാണ്ടസ് ബംഗ്ലാദേശിൽനിന്നു തിരിച്ചു വരികയായിരുന്നു. ലൈലയാകട്ടെ ഒരു യുദ്ധമുഖത്ത് റെഡ് ക്രോസിന്റെ അസിസന്റ് ഡയറക്ടറായി പോയി തിരിച്ചുവരുന്ന വഴിയായിരുന്നു. അവർ പ്രണയത്തിലാവുകയും  1971 ജൂലൈ 22 നു വിവാഹിതരാകുകയും ചെയ്തു.[10] അവരുടെ പുത്രനായ സീൻ ഫെർണാണ്ടസ് ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കറാണ്.[11] 1980 കളുടെ മധ്യത്തോടെ ഫെർണാണ്ടസും ലൈല കബീറും തമ്മിൽ പിരിഞ്ഞു.[12] 1984 മുതൽ ജയാ ജെയ്റ്റ്ലി ഫെർണാണ്ടസിന്റെ സന്തത സഹചാരിയായിരുന്നു.[13]

കൊങ്കണി, ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നഡ, മറാത്തി, തമിഴ്, ഉർദു, മലയാളം, ലാറ്റിൻ ഉൾപ്പെടെയുള്ള 10 ഭാഷകളിൽ അദ്ദേഹത്തിനു പ്രാവീണ്യമുണ്ട്. കൊങ്കണിയാണ് അദ്ദേഹത്തിന്റെ മാതൃഭാഷ. ജയിലിൽവച്ചാണ് അദ്ദേഹം മറാഠിയും ഉർദ്ദുവും പഠിക്കുന്നത്. ചെറുപ്പകാലത്ത് സെമിനാരിയിൽ പഠനം നടത്തുന്നകാലത്ത് ലാറ്റിൻ പഠിക്കുവാൻ സാധിച്ചിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഒഴുക്കോടെ സംസാരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.[14]

അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗങ്ങളാൽ വലഞ്ഞിരുന്നതായി ജനശ്രുതിയുണ്ടായിരുന്ന അദ്ദേഹത്തെ സമീപകാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്കു തിരിച്ചുവന്ന[15] ലൈലാ കബീറിന്റെ അഭ്യർത്ഥനപ്രകാരം 2010 ജനുവരിയിൽ ചികിത്സക്കായി ഹരിദ്വാറിലെ ബാബാ രാംദേവ് ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നു.[16] 2010 ഫെബ്രുവരിയിൽ ലൈലാ കബീറും സീൻ ഫെർണാണ്ടസും പേരു വെളിപ്പെടുത്താത്ത ഒരു സ്ഥലത്തേയ്ക്ക് അദ്ദേഹത്തെ മാറ്റി എന്നാരോപിച്ച് വൈദ്യപരിശോധനയ്ക്കും സന്ദർശനത്തിനുമായി അദ്ദേഹത്തിന്റെ സഹോദരന്മാർ ഒരു കോടതി ഉത്തരവിനു ശ്രമിച്ചിരുന്നു.[17] 2010 ജൂലൈയിൽ ഫെർണാണ്ടസ് കബീറിനോപ്പം താമസിക്കുമെന്നും ഫെർണാണ്ടസിന്റെ സഹോദരന്മാർക്ക് അദ്ദേഹത്തെ സന്ദർശിക്കുന്നതിന് തടസമില്ല എന്നും ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു.[18]

2012 ഓഗസ്റ്റിൽ ഭാര്യയുടെ എതിർപ്പുണ്ടായിരുന്നിട്ടും ജയാ ജെയ്റ്റിലി എന്ന മുൻ സഹായിക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ സുപ്രീംകോടതി അനുവാദം നൽകിയിരുന്നു.[19] 2019 ജനുവരി 29 ന് ഡൽഹിയിൽവച്ച് അദ്ദേഹം അന്തരിച്ചു.[20][21]

അവലംബം

  1. Śarmā 1978, പുറം. 131
  2. Bogaert 1970, പുറം. 37
  3. Fernandes, George (1972). What Ails the Socialists (in ഇംഗ്ലീഷ്). New Society Publications; distributors: Sindhu Publications. Retrieved 29 January 2019.
  4. Madhu, Limaye; Fernandes, George (1991). Socialist Communist Interaction in India (in ഇംഗ്ലീഷ്). Ajanta Publications (India). ISBN 9788120203198.
  5. Fernandes, George (1981). In the year of the disabled: India's disabled government (in ഇംഗ്ലീഷ്). Prati Paksha Prakashan.
  6. Dignity for all : essays in socialism and democracy. Ajanta Publications (India). ISBN 978-8120203181. {{cite book}}: |access-date= requires |url= (help)
  7. Fernandes, George (1991). George Fernandes Speaks (in ഇംഗ്ലീഷ്). Ajanta Publications (India). ISBN 9788120203174. Retrieved 29 January 2019.
  8. "Biographical Sketch (Member of Parliament: 13th Lok Sabha)". Parliament of India. Archived from the original on 12 ഓഗസ്റ്റ് 2010. Retrieved 12 സെപ്റ്റംബർ 2010. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  9. Fernandes, George. "Members : Lok Sabha". Parliament of India. Lok Sabha. Retrieved 29 January 2019.
  10. Kabir, Leila (31 ജനുവരി 2010). "'I came back to give my son a father but the father never showed up'". Calcutta, India: The Telegraph (Calcutta). Archived from the original on 2 March 2012. Retrieved 7 August 2010. {{cite news}}: Italic or bold markup not allowed in: |publisher= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  11. Mohan, Archis (4 ജൂൺ 2010). "Catfight on birthday – Ladies clash over George". Calcutta, India: The Telegraph (Calcutta). Archived from the original on 2 March 2012. Retrieved 7 August 2010. {{cite news}}: Italic or bold markup not allowed in: |publisher= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  12. Mohan, Archis (4 ജൂൺ 2010). "Catfight on birthday – Ladies clash over George". Calcutta, India: The Telegraph (Calcutta). Archived from the original on 2 March 2012. Retrieved 7 August 2010. {{cite news}}: Italic or bold markup not allowed in: |publisher= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  13. Mohan, Archis (4 ജൂൺ 2010). "Catfight on birthday – Ladies clash over George". Calcutta, India: The Telegraph (Calcutta). Archived from the original on 2 March 2012. Retrieved 7 August 2010. {{cite news}}: Italic or bold markup not allowed in: |publisher= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  14. Rajamani, R. C. (15 ഓഗസ്റ്റ് 2004). "George Fernandes, Socialist Who Speaks Many Tongues". Asian Tribune. Archived from the original on 3 March 2012. Retrieved 7 August 2010. {{cite web}}: Italic or bold markup not allowed in: |publisher= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  15. "George Fernandes being treated for Alzheimer's by Yoga Guru Ramdev". DNA. 19 ജനുവരി 2010. Archived from the original on 2 March 2012. Retrieved 19 January 2010. {{cite web}}: Italic or bold markup not allowed in: |publisher= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  16. "George Fernandes being treated by Swami Ramdev". Archived from the original on 29 ജൂലൈ 2013. Retrieved 19 ജനുവരി 2010. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  17. Satish, D. P. (20 ഫെബ്രുവരി 2010). "Ex-defence minister George Fernandes goes missing". CNN-IBN. Archived from the original on 30 March 2010. Retrieved 7 September 2010. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  18. "George to stay with wife: Court". The Economic Times. 6 ജൂലൈ 2010. Archived from the original on 2 March 2012. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  19. "Supreme Court allows Jaya Jaitly to visit George Fernandes". The Times of India. 31 ഓഗസ്റ്റ് 2012. Archived from the original on 2 ഡിസംബർ 2013. Retrieved 8 മേയ് 2013. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  20. "George Fernandes, Former Defence Minister, Dies At 88 After Long Illness". NDTV.com. 29 January 2019. Retrieved 29 January 2019.
  21. "George Fernandes, former Defence Minister, passes away" (in Indian English). The Hindu. 29 January 2019. Retrieved 29 January 2019.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോർജ്_ഫെർണാണ്ടസ്&oldid=3066935" എന്ന താളിൽനിന്ന് ശേഖരിച്ചത്