"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2405:204:D18B:3700:0:0:2191:C8B1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3015408 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 7: വരി 7:
==പേരിന്റെ ഉറവിടം==
==പേരിന്റെ ഉറവിടം==
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪മ്മാക൪.ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). ജാതി വൃവസ്ഥയിൽ ചാതുർവർണ്യ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു ഇവരുടെ സ്ഥാനം എന്ന് ബ്റോവർ ഓർമ്മിപ്പിക്കുന്നുണ്ട്. അതിനാൽ ഇവർക്ക് ക്ഷേത്രങ്ങളിൽ കയറുവാനും പൂജ നടത്തുവാനോ അനുവാദമില്ലായിരുന്നു (Conversations with Jan Brouwer by Sreekala Sivasankaran, Sahapedia)
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪മ്മാക൪.ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). ജാതി വൃവസ്ഥയിൽ ചാതുർവർണ്യ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു ഇവരുടെ സ്ഥാനം എന്ന് ബ്റോവർ ഓർമ്മിപ്പിക്കുന്നുണ്ട്. അതിനാൽ ഇവർക്ക് ക്ഷേത്രങ്ങളിൽ കയറുവാനും പൂജ നടത്തുവാനോ അനുവാദമില്ലായിരുന്നു (Conversations with Jan Brouwer by Sreekala Sivasankaran, Sahapedia)

==[[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി]] വ്യവസ്ഥയിൽ==
[[ദക്ഷിണേന്ത്യ]]യിലെ ജാതി വ്യവസ്ഥയിൽ ഈ സമൂഹത്തിന് ബ്രാഹ്മണരിൽ നിന്നും 68 അടി ദൂരം കൽപ്പിച്ചിരുന്നു . കല്ല് ദൈവം ആയി മാറുമ്പോൾ ആശാരി [[അയിത്ത ജാതിക്കാർ|അയിത്ത]]<nowiki/>ജാതിക്കാരായി മാറുന്ന അവസ്ഥയായിരുന്നു പണ്ട് ഉണ്ടായിരുന്നത്. ബ്രാഹ്മണഗൃഹങ്ങൾ, ക്ഷത്രിയ ഗ്രഹങ്ങൾ, നായർ തറവാടുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പണിയായുധവുമായി ആശാരിക്ക് കയറുവാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ അവരുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനിച്ചു കഴിയുമ്പോൾ പ്രത്യേക വിധിയോട് കൂടിയുള്ള [[പുണ്യാഹം]] തളിച്ച് ശുദ്ധമാക്കിയ ശേഷം മാത്രമേ സവർണ്ണ ജാതിക്കാർ അവിടെ കയറുമായിരുന്നു.

ക്ഷേത്ര ബലിവട്ടത്തിനകത്ത്  ആശാരി, മൂശാരി, കല്ലൻ, കൊല്ലൻ, എന്നിവർ എത്തിയാലും അശുദ്ധി. വിളക്ക് മാടത്തിനരികൽ വെളുത്തേടക്കാരും ക്ഷൗരക്കാരും എത്തിയാലും, നാലമ്പലത്തിനുള്ളിൽ സൂതർ, പതിതർ, തട്ടാൻ, ശൂദ്രൻ എന്നിവർ കയറിയാലും അശുദ്ധമാകുമെന്നാണ് കുഴിക്കാട്ടുപച്ചയിൽ പറയുന്നു.


==ജാതി പേരുകൾ==
==ജാതി പേരുകൾ==

05:50, 17 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രപഞ്ചസൃഷ്ടാവും സർവലോകശില്പിയുമായ വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളെന്ന് വിശ്വസിക്കുന്ന പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകര്മജർ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ (ആചാരി), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ) ,സ്വർണ്ണപ്പണിക്കാർ (തട്ടാൻ),കല്പ്ണിക്കാർ (ശില്പി) എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു.കേരളം,തമിഴ്നാട്,കർണാടക,എന്നിവിടങ്ങളിൽ പൊതുവേ ഇവർ ആചാരി എന്നാണ് അറിയപ്പെടുന്നത്. വിശ്വകർമ്മ കുലത്തിൽ ജീവിക്കുന്നവർ പണ്ടു മുതലേ സ്വന്തം പേരിനോടൊപ്പം ആചാരി എന്ന് ചേർത്താണ് പറയുന്നത്

ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, മയ, ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ലോഹവിദൃ എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.

പേരിന്റെ ഉറവിടം

വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪മ്മാക൪.ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). ജാതി വൃവസ്ഥയിൽ ചാതുർവർണ്യ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു ഇവരുടെ സ്ഥാനം എന്ന് ബ്റോവർ ഓർമ്മിപ്പിക്കുന്നുണ്ട്. അതിനാൽ ഇവർക്ക് ക്ഷേത്രങ്ങളിൽ കയറുവാനും പൂജ നടത്തുവാനോ അനുവാദമില്ലായിരുന്നു (Conversations with Jan Brouwer by Sreekala Sivasankaran, Sahapedia)

ജാതി വ്യവസ്ഥയിൽ

ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഈ സമൂഹത്തിന് ബ്രാഹ്മണരിൽ നിന്നും 68 അടി ദൂരം കൽപ്പിച്ചിരുന്നു . കല്ല് ദൈവം ആയി മാറുമ്പോൾ ആശാരി അയിത്തജാതിക്കാരായി മാറുന്ന അവസ്ഥയായിരുന്നു പണ്ട് ഉണ്ടായിരുന്നത്. ബ്രാഹ്മണഗൃഹങ്ങൾ, ക്ഷത്രിയ ഗ്രഹങ്ങൾ, നായർ തറവാടുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പണിയായുധവുമായി ആശാരിക്ക് കയറുവാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ അവരുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനിച്ചു കഴിയുമ്പോൾ പ്രത്യേക വിധിയോട് കൂടിയുള്ള പുണ്യാഹം തളിച്ച് ശുദ്ധമാക്കിയ ശേഷം മാത്രമേ സവർണ്ണ ജാതിക്കാർ അവിടെ കയറുമായിരുന്നു.

ക്ഷേത്ര ബലിവട്ടത്തിനകത്ത്  ആശാരി, മൂശാരി, കല്ലൻ, കൊല്ലൻ, എന്നിവർ എത്തിയാലും അശുദ്ധി. വിളക്ക് മാടത്തിനരികൽ വെളുത്തേടക്കാരും ക്ഷൗരക്കാരും എത്തിയാലും, നാലമ്പലത്തിനുള്ളിൽ സൂതർ, പതിതർ, തട്ടാൻ, ശൂദ്രൻ എന്നിവർ കയറിയാലും അശുദ്ധമാകുമെന്നാണ് കുഴിക്കാട്ടുപച്ചയിൽ പറയുന്നു.

ജാതി പേരുകൾ

ദക്ഷിണേന്ത്യയിൽ

‍ആചാരി
വിശ്വകർമ്മ
ചാരി

ആശാരി

ഉത്തരേന്ത്യയിൽ

പാഞ്ചാൽ
മഹാറാണ
താര്ഖാൻ
മാലിക്
സുതാർ

കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത

ആശാരി, കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ, വിൽകുറുപ്പ്, വില്ലാശാൻ, വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് [1].

ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആശാരി എന്നാണെങ്കിലും, തൊഴില്, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.

ഇരുമ്പുപണി ചെയ്യുന്നവർ കൊല്ലൻ എന്നും കരുവാൻ എന്നും അറിയപ്പെടുന്നു. കൊല്ലൻ എന്ന വാക്കിന്റെ മൂലപദമോ എങ്ങനെ ഉണ്ടായെന്നോ അറിയില്ല. "കർമ്മാര" (ലോഹപ്പണിക്കാരൻ) എന്ന സംസ്കൃത പദത്തിൽ നിന്നാവണം കരുവാൻ എന്ന വാക്ക് ഉണ്ടായത്. ഇവരുടെ പണിശാല ആല, ഉല എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവർ കാർഷിക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇരുമ്പിൽ ഉണ്ടാക്കുന്നു. ഇവർ മനു ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
തുകൽ പണി ചെയ്യുന്നവരെ തുകൽകൊല്ലൻ എന്ന് പറയുന്നു.മദ്ദളം, ചെണ്ട മറ്റ് തുകൽ വാദ്യങ്ങളും ചെരിപ്പ്, തുകൽ ഉല്പന്നങ്ങൾ എന്നിവ ഉണ്ടാക്കുന്നത് കൊണ്ടാണ് ഇവരെ തുകൽ കൊല്ലൻ എന്നു പറയുന്നത്[2].

മരപ്പണി ചെയ്യുന്നവർ തച്ചൻ എന്നും ആശാരി എന്നും അറിയപ്പെടുന്നു. തച്ചൻ എന്ന പദം തക്ഷു (മരം) എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉണ്ടായത്. ആശാരി എന്നതു ആചാരി പദത്തിന്റെ തെറ്റിദ്ധരിക്കപ്പെട്ട വാമൊഴി ആണ്(ആശാരി എന്നാൽ മരപ്പണി മാത്രം ചെയ്യുന്നവർ എന്നു കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു). ഇവര് വിഗ്രഹങ്ങൾ, ക്ഷേത്രത്തിന്റെയും ഭവനങ്ങളുടെയും വാതിലുകൾ, മേൽക്കൂരക്കൂട്ട്, ഗൃഹോപകരണങ്ങൾ എന്നിവ തടിയിൽ‌ ഉണ്ടാക്കുന്നു. ഇവര് ഗണിതം, ശാസ്ത്രം എന്നിവ കർശനമായി പാലിക്കുന്നു. ഇവർ മയ ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
ഓട്ടുപണി ചെയ്യുന്നവരെ ശില്പ്പാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരിൽ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന furnace ആണു മൂശ. ഇതിൽ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
കല്പ്പണി ചെയ്യുന്നവരെയും 'ശില്പ്പാചാരി' എന്നും കല്ലാചാരി എന്നും അറിയപ്പെടുന്നു. ഇവർ കല്ലിൽ വിഗ്രഹങ്ങൾ, ദേവശില്പ്പങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ ചെയ്യുന്നു. ഇവർ ശില്പി എന്ന ഋഷിയുടെ പിന്ഗാമികൽ എന്നു വിശ്വസിക്കുന്നു.
സ്വർണ്ണപ്പണി ചെയ്യുന്നവർ പൊന്നാശാരി എന്നും തട്ടാൻ എന്നും അറിയപ്പെടുന്നു. തട്ടാൻ എന്ന പദം എങ്ങനെ ഉണ്ടായെന്ന് അറിയില്ല. സ്വർണ്ണം,വജ്രം,രത്നാഭരണങ്ങൾ, പവിത്രമായ താലി, തിരുവാഭരണങ്ങൾ മുതലായവയിൽ ഉണ്ടാക്കുന്നു. ഇവർ വിശ്വജ്ന എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.

ഇന്ന് കേരളത്തിൽ

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും തൊഴില്പരമായും നല്ലനിലയിലാണ്. കരകൗശല വിദൃയുടേയും നിർമ്മാണ മേഖലകളുമായി ബന്ധപെട്ട വൈവിധ്യവും അവയുമായി ബന്ധപ്പെട്ട ദേശാന്തര യാത്രകളും കൊണ്ടാവാം ഈ സമുദായത്തിനു സമീപകാലം വരെ രാഷ്ട്രീയമായ പ്രതിനിധികളെ സ്ഷടിക്കുവാൻ വലിയ താത്പരൃം കാണിക്കാതിരുന്നത്.


1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷ്യം വഹിച്ചുകൊണ്ട് സമുദായത്തിന്അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ എന്ന സംഘടന രൂപപ്പെട്ടു. 1957 മുതല് അഖില കേരള വിശ്വകർമ്മ മഹാസഭ എന്ന പേരിൽ ഈ സംഘടന കേരളം മുഴുവൻ വ്യാപിച്ചു. പക്ഷെ പിന്നീട് പല പുതിയ സംഘടനകളും ഉണ്ടായി. 2001 ല് ഈ സംഘടനകളെല്ലാം ലയിച്ച് കേരള വിശ്വകർമ്മ മഹാസഭഎന്ന സംഘടന ഉണ്ടായെങ്കിലും ലയനം പിന്നീട് പരാജയമായി. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആസ്ഥാനം ചെങ്ങന്നൂർ ആണ്. വിശ്വദേവൻ മാഗസിൻ ആണ് കേരളത്തിലെ പ്രമുക വിശ്വകർമ മാധ്യമം.

കേളത്തിലെ ചില പ്രശസ്തർ

  • ഉളിയന്നൂർ പെരുംതച്ചൻ

(പെരുംതച്ചൻമാർ പലകാലങ്ങളിലായി പലരുണ്ടായിരുന്നതായി പറയപ്പെടുന്നു)

  • ശില്പശാസ്ത്രശിരോമണി സ്തപതി കിടങ്ങൂർ ശ്രീ രാഘവൻ ആചാരി (വാസ്തുശില്പി)
  • പി. ഡി. തങ്കപ്പൻ ആചാരി (ലോകസഭാ ജനറൽ സെക്രട്ടറി)
  • കെ.പി. സോമാരാജൻ IPS (DGP കേരളാ പോലീസ്)
  • കെ.പി. ബാലകൃഷ്ണൻ IAS (Rtd. Kerala cadre)
  • ജഗതി എൻ.കെ. ആചാരി (സാഹിത്യകാരർ)
  • പയ്യന്നൂർ കേശവനാചാരി (വാസ്തുശില്പി)
  • എം.വി. ദേവൻ ചിത്രകാരൻ, എഴുത്തുകാരൻ, ചിന്തകൻ
  • കവി തിരുനെല്ലൂർ കരുണാകരൻ <
  • കവി എ. അയ്യപ്പൻ
  • കവി കുരീപ്പുഴ ശ്രീകുമാർ
  • സംഗീത സംവിധായകൻ ദേവരാജൻ മാഷ്[അവലംബം ആവശ്യമാണ്]
  • സംഗീത സംവിധായകൻ *എം.കെ.അർജുനൻ[അവലംബം ആവശ്യമാണ്]
  • സംഗീത സംവിധായകൻ കലവൂർ ബാലൻ
  • ജയസൂര്യ (സിനിമാ നടൻ)
  • ബ്രഹ്മാനന്ദൻ(ഗായകൻ)
  • ജഗതി ശ്രീകുമാർ (സിനിമ) (വിവാദങ്ങൾ -അവലംബം ആവശ്യമാണ് )
  • തിരുവിഴ ശിവാനന്ദൻ, വയലിനിസ്റ്റ്
  • കവിയൂർ പൊന്നമ്മ(സിനിമാ നടി)
  • ശരത് (സംഗീതസംവിധായകൻ)
  • ചുനക്കര രാജൻ (വാസ്തുശില്പി. national award from national handicraft development corporation for sculpture in 1993 )
  • ചങംകരി വേണു ആചാരി (പള്ളിയോടം ശില്പി)
  • പാരീസ് വിശ്വനാഥാൻ,
  • ആർടിസ്റ്റ് മദനൻ,
  • ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
  • ബോസ് കൃഷ്ണമാചാരി
  • പി.ശിവശങ്കരൻ(ഉർജ്ജ സംരക്ഷണം)
  • ദീപൻ ശിവരാമൻ (നാടകം)

ഇതും കാണുക

ആചാരി
വാസ്തുശാസ്ത്രം
തച്ചുശാസ്ത്രം
ആറന്മുളക്കണ്ണാടി
പള്ളിയോടം
പെരുന്തച്ചൻ
പഞ്ചലോഹം

  1. http://www.keralapsc.org/scstobc.htm#obc
  2. http://archive.org/stream/castestribesofso03thuruoft#page/134/mode/2up
"https://ml.wikipedia.org/w/index.php?title=വിശ്വകർമ്മജർ&oldid=3015410" എന്ന താളിൽനിന്ന് ശേഖരിച്ചത്