"റൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ru:Джалаладдин Руми
(ചെ.) യന്ത്രം പുതുക്കുന്നു: fr:Jalâl ud Dîn Rûmî
വരി 45: വരി 45:
[[fa:جلال‌الدین محمد بلخی]]
[[fa:جلال‌الدین محمد بلخی]]
[[fi:Jalal ad-Din Muhammad Balkhi-Rumi]]
[[fi:Jalal ad-Din Muhammad Balkhi-Rumi]]
[[fr:Jalal Ud Din Rumi]]
[[fr:Jalâl ud Dîn Rûmî]]
[[fy:Tjelal ed-Din Rûmy]]
[[fy:Tjelal ed-Din Rûmy]]
[[he:ג'לאל א-דין רומי]]
[[he:ג'לאל א-דין רומי]]

13:05, 24 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി അഥവാ റൂമി പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്നു.

ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാല്‍ഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍ വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്.


സൂഫിയുടെയോ മുസ്ലീം പണ്ഡിതന്റെയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം ലോകവീക്ഷണം പുലര്‍ത്തുന്നവയല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്. താഴെ കാണുന്ന വരികള്‍ നോക്കുക:

സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളില്‍ നിന്നും വ്യത്യസ്തമാണ്
സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവന്‍ മാത്രം
സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളില്‍ നിന്നും വിഭിന്നം
സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദര്‍ശിനിയും
----  (പ്രപഞ്ച രഹസ്യങ്ങള്‍ )

മനുഷ്യസ്നേഹവും ഭക്തിയും പ്രചരിപ്പിച്ച് ഒടുവില്‍ ഇന്നത്തെ ടര്‍ക്കിയിലെ കൊന്യ എന്ന സ്ഥലത്ത് അന്ത്യം കൊണ്ടു.

ജീവിതം

അബു ബക്കര്‍ കാലിഫിന്റെ പിന്‍‌തലമുറയില്‍പ്പെട്ടതാണ് റീമി എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1215-നും 1220-നും ഇടയില്‍ മംഗോളിയര്‍ മദ്ധ്യേഷ്യ ആക്രമിച്ചപ്പോള്‍ റൂമിയുടെ അച്ഛനായ ബഹവുദ്ദീന്‍ വലാദ് കുടുംബത്തോടൊപ്പം പടിഞ്ഞാറേയ്ക്കു കുടിയേറി. ഈ അവസരത്തിലാണ് അത്തര്‍ എന്ന വിഖ്യാത സൂഫി കവിയെ നിഷാപ്പുര്‍ പട്ടണത്തില്‍ വച്ചു കണ്ടു മുട്ടുന്നത്. ഈ കൂടിക്കാഴ്ച റൂമിയിലും പില്‍ക്കാല രചനകളിലും വലിയ സ്വാധീനം ചെലുത്തി. 1273 ഡിസംബര്‍ 17-നു കൊന്യയില്‍ വച്ച് റൂമി അന്തരിച്ചു. ഹരിതശവകുടീരം എന്നറിയപ്പെടുന്ന ഒരു പ്രൌഢൈയാര്‍ന്ന കുടീരം അവിടെ നിലകൊള്ളുന്നു.

രചനകള്‍

റുബിയത്തുകള്‍ , ഗസലുകള്‍ , പ്രഭാഷണങ്ങള്‍ , കത്തുകള്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്നു റൂമിയുടെ രചനകള്‍ .പ്രധാന കൃതിയാണ് 6 വാല്യങ്ങളുള്ള മസ്നവി-എ-മനാവി (ഭക്തകവിതകളുടെ ഈരടികള്‍ ). മറ്റൊരു കൃതിയാണ് 40,000 പദ്യങ്ങളുള്ള ദീവാന്‍ - എ - ഷംസ്-എ-തബ്രീസ്-ഇ (തബ്രീസിലെ ഷംസിന്റെ കൃതികള്‍ - സുഹൃത്തും വഴികാട്ടിയുമായിരുന്ന ഷംസ് തബ്രീസിന്റെ സ്മരണാര്‍ഥം എഴുതിയത്). ഫിഹി മാ ഫിഹ് എന്ന പുസ്തകത്തില്‍ റൂമിയുടെ നാനാവിഷയ സംബന്ധിയായ പ്രഭാഷണങ്ങളാണ് ഉള്ളത്.

റൂമിയുടെ രചനകള്‍ റഷ്യന്‍ ജര്‍മന്‍ ഫ്രെഞ്ച്, ഇറ്റാലിയന്‍ , സ്പാനിഷ് തുടങ്ങി ധാരാളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ ഈ കവി ഈ നൂറ്റാണ്ടിലും ധാരാളം വായിക്കപ്പെടുന്ന കവികളില്‍ ഒരാളാണെന്നത് യാദൃച്ഛികമല്ല.


"https://ml.wikipedia.org/w/index.php?title=റൂമി&oldid=301139" എന്ന താളിൽനിന്ന് ശേഖരിച്ചത്