"നാദിയ അലി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കണ്ണികൾ ചേർത്തു.
No edit summary
വരി 2: വരി 2:
{{Infobox person
{{Infobox person
| name = നാദിയ അലി
| name = നാദിയ അലി
| image =
| image = Nadiaalipak.png
| caption =
| caption = നാദിയ അലി
| birth_name =
| birth_name =
| birth_date ={{birth date and age|df=yes|1991|7|22}}
| birth_date ={{birth date and age|df=yes|1991|7|22}}

04:19, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

നാദിയ അലി
പ്രമാണം:Nadiaalipak.png
നാദിയ അലി
ജനനം (1991-07-22) 22 ജൂലൈ 1991  (32 വയസ്സ്)
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾനാദിയ
പൗരത്വംUSA
തൊഴിൽനർത്തകി, നടി
സജീവ കാലം2015-തുടരുന്നു

ഒരു അമേരിക്കൻ നർത്തകിയും മുൻ നീലച്ചിത്ര നടിയുമാണ് നാദിയ അലി (ജനനം: 1991 ജൂലൈ 22).[1][2][3] ഇവർ അഭിനയിച്ചിട്ടുള്ള നീലച്ചിത്രങ്ങൾ പാകിസ്ഥാനിൽ നിരോധിച്ചിട്ടുണ്ട്. മുസ്ലീം സ്ത്രീകൾ പവിത്രമായി കരുതുന്ന ഹിജാബ്  എന്ന ശിരോവസ്ത്രത്തെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ചിലർ നാദിയ അലിക്കെതിരെ വധഭീഷണി ഉയർത്തിയിരുന്നു. 

ആദ്യകാല ജീവിതം

1991 ജൂലൈ 22-ന് അമേരിക്കയിലെ ന്യൂജഴ്സിയിലാണ് നാദിയ അലിയുടെ ജനനം.[4] ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്നുവെങ്കിലും നാദിയ അലി ഒരിക്കലും ഹിജാബ് (ശിരോവസ്ത്രം) ധരിക്കുവാൻ തയ്യാറായിരുന്നില്ല.[2] 2016 ജൂലൈയിൽ റിഫൈനറി29 മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ വച്ച് താൻ ഒരു ഇസ്ലാം മതവിശ്വാസിയാണെന്നും ദിവസവും രണ്ടോ മൂന്നോ തവണ പ്രാർത്ഥിക്കാറുണ്ടെന്നും നാദിയ വെളിപ്പെടുത്തിയിരുന്നു.

ബിസിനസ് ചെയ്യുവാനായി സാൻഫ്രാൻസിസ്കോയിലെത്തിയ നാദിയയോട് സ്ട്രിപ്പ് ക്ലബ്ബിൽ ചേരുവാൻ ഒരു സുഹൃത്ത് നിർദ്ദേശിച്ചു. ഒരു രാത്രിയിൽ നഗ്നനൃത്തം ചെയ്യുന്നതിന് 500 ഡോളർ വരെ പ്രതിഫലം ലഭിച്ചിരുന്നതിനാൽ സ്ട്രിപ്പറായി തന്നെ ജോലി തുടരുവാൻ നാദിയ തീരുമാനിച്ചു.

ഔദ്യോഗിക ജീവിതം

വൈകാതെ തന്നെ അശ്ലീല ചലച്ചിത്ര രംഗത്തേക്കു പ്രവേശിച്ച നാദിയ അലിക്ക് അവിടെ തുടരുവാൻ ഹിജാബ് എന്ന ശിരോവസ്ത്രം ധരിച്ചുകൊണ്ട് നീലച്ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നു.ഗാർഹിക പീഢനം വിഷയമായ വുമെൻ ഓഫ് ദ മിഡിൽ ഈസ്റ്റ് എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ നാദിയയ്ക്ക് അവസരം ലഭിച്ചു. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ദക്ഷിണേഷ്യയിലെ പാകിസ്ഥാനി പെൺകുട്ടികൾക്കും  വികാരങ്ങളുണ്ട് എന്ന് തെളിയിക്കുവാനായി സോളോ രംഗങ്ങളിലും ലെസ്ബിയൻ രംഗങ്ങളിലും അഭിനയിക്കുവാൻ നാദിയ തയ്യാറായി. യാഥാസ്ഥിതിക സമൂഹത്തെ വെല്ലുവിളിക്കുവാനും അവർ ശ്രമിച്ചിരുന്നു. ഹിജാബ് ധരിച്ചുകൊണ്ടുള്ള നീലച്ചിത്ര രംഗങ്ങൾക്ക് പാകിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ നാദിയയ്ക്കു നേരെ വധഭീഷണിയുണ്ടായി..

2016-ൽ അശ്ലീല ചലച്ചിത്ര രംഗം ഉപേക്ഷിച്ച നാദിയ അലി തന്റെ ബിസിനസ്സിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.  

അവലംബം

  1. Snow, Aurora (23 July 2016). "How Donald Trump's RNC Inspired a Muslim, Gay, and Trump Porn Craze". The Daily Beast. Retrieved 29 July 2016.
  2. 2.0 2.1 {{cite news}}: Empty citation (help)
  3. Keating, Fiona (20 February 2016). "Muslim adult film star Nadia Ali received death threats for making hijabi porn movie". International Business .Times. Retrieved 29 July 2017.
  4. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=നാദിയ_അലി_(നടി)&oldid=2939589" എന്ന താളിൽനിന്ന് ശേഖരിച്ചത്