"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 41: വരി 41:
[[വർഗ്ഗം:2010-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2010-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മണിരത്നം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മണിരത്നം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:എ.ആർ. റഹ്‌മാൻ സംഗീതം കൊടുത്ത ചിത്രങ്ങൾ]]

10:42, 16 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

രാവൺ
സംവിധാനംമണിരത്നം
നിർമ്മാണംമണിരത്നം
ശാരദ ത്രിലോക്
ശാദ് അലി
രചനമണിരത്നം
വിജയ് കൃഷ്ണ ആചാര്യ (സംഭാഷണം)
അഭിനേതാക്കൾഅഭിഷേക് ബച്ചൻ
ഐശ്വര്യ റായ്
വിക്രം
ഗോവിന്ദ
പ്രിയാമണി
രവി കിഷൻ
നിഖിൽ ദ്വിവേദി
തേജസ്വിനി കോലാപുരി
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
വി. മണികണ്ഠൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോമദ്രാസ് ടാക്കീസ്
വിതരണംറിലയൻസ് ബിഗ് പിക്‌ചേഴ്സ്
റിലീസിങ് തീയതി18 ജൂൺ 2010
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം2 മ. 19 മിനുറ്റ്സ്[1]

മണിരത്നം രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18-നു പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് രാവൺ[2]. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, വിക്രം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. ഗോവിന്ദ, രവി കിഷൻ, പ്രിയാമണി എന്നിവരും ഈ ചിത്രത്തിലെ വേഷങ്ങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം രാവണൻ എന്ന പേരിൽ തമിഴിലും പുറത്തിറങ്ങിയിട്ടുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ പൃഥ്വിരാജും അവതരിപ്പിക്കും. മണിരത്നം തന്നെ അദ്ദേഹത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാർ ഗാനരചന നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ പ്രകാശനം ഏപ്രിൽ 24നു നടന്നു[3]. ടി സീരീസ് ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ പ്രൊമോ ഏപ്രിൽ 16നു യു ടൂബിൽ മുസിക് ലോഞ്ച് ടീസർ ആയി അവതരിപ്പിച്ചു.

നിർമ്മാണം

ഒക്ടോബർ 2008-ൽ ദക്ഷിണേന്ത്യയിൽ ചിത്രീകരണം ആരംഭിച്ചു. മണിരത്നത്തിന്റെ അസുഖത്തെ തുടർന്ന് ചില മാസങ്ങൾ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. 2009 ഒക്ടോബറോടു കൂടി ചിത്രീകരണം അവസാനിച്ച് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു. ആക്ഷൻ സീനുകൾ വളരെ ഉൾപ്പെട്ടിട്ടുള്ള ഈ ചിത്രത്തിൽ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് ഉപയോഗിച്ചിരിക്കുന്നു.[4] കേരളത്തിലെ അതിരപ്പിള്ളി വാഴച്ചാൽ വനപ്രദേശമായിരുന്നു രാവണിന്റെ പ്രധാന ലൊക്കേഷൻ, കൂടാതെ ഊട്ടി, ജാൻസി, കൊൽക്കത്ത,മൽഷെജ് ഘട് എന്നിവിടങ്ങളിലും ചിത്രീകരണം നടത്തി.[5][6][7][8][9]

സംഗീതം

രാവണിലെ ഗാനങ്ങൾ 2010 ഏപ്രിൽ 24ന് പുറത്തിറങ്ങി.

അവലംബം

"https://ml.wikipedia.org/w/index.php?title=രാവൺ&oldid=2921442" എന്ന താളിൽനിന്ന് ശേഖരിച്ചത്