"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 623: വരി 623:
:{{ping|Praveenp}}, ക്ഷമിക്കണം. ഞാൻ അത് അറിയാതെ നീക്കിയതാ. എന്നാൽ എന്റെ രണ്ടാമത്തെ തിരുത്തലിൽ അവ വീണ്ടും പ്രത്യക്ഷപ്പെട്ടെന്ന് തോനുന്നു. ആ ഒരു താൾ 'എഡിറ്റ് സോഴ്സ്' കൊടുക്കുന്നതിന് പകരം ഞാൻ ആദ്യം കൊടുത്തത് ആ ഒരു ഉപവിഭാഗം തിരുത്തുവാൻ വേണ്ടിയായിരുന്നു. അപ്പോൾ രണ്ടു തവണ ഒരേ വാക്യങ്ങൾ വന്നു. അത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഞാൻ രണ്ടാമത്തെ തിരുത്തൽ നടത്തിയത്.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:13, 24 നവംബർ 2018 (UTC)
:{{ping|Praveenp}}, ക്ഷമിക്കണം. ഞാൻ അത് അറിയാതെ നീക്കിയതാ. എന്നാൽ എന്റെ രണ്ടാമത്തെ തിരുത്തലിൽ അവ വീണ്ടും പ്രത്യക്ഷപ്പെട്ടെന്ന് തോനുന്നു. ആ ഒരു താൾ 'എഡിറ്റ് സോഴ്സ്' കൊടുക്കുന്നതിന് പകരം ഞാൻ ആദ്യം കൊടുത്തത് ആ ഒരു ഉപവിഭാഗം തിരുത്തുവാൻ വേണ്ടിയായിരുന്നു. അപ്പോൾ രണ്ടു തവണ ഒരേ വാക്യങ്ങൾ വന്നു. അത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഞാൻ രണ്ടാമത്തെ തിരുത്തൽ നടത്തിയത്.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:13, 24 നവംബർ 2018 (UTC)


==കുറിപ്പുകൾ==
==കുറിപ്പുകൾ 2018 നവമ്പർ മാസം തിരഞ്ഞെടുപ്പിൽ==
<s>
<s>
<poem>
<poem>

18:19, 28 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇവിടെ പഴയ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകൾ വരുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. സജിത്ത് വി കെ 04:48, 19 മേയ് 2007 (UTC)[മറുപടി]

പഴയ തിരഞ്ഞെടുപ്പുകൾ എന്ന ലിങ്ക് ഏറ്റവും താഴേക്ക് മാറ്റുന്നതല്ലേ നല്ലത്? ഇപ്പോഴും അത് ഒരു തലക്കെട്ട് പോലെ തോന്നുന്നുണ്ട്. സജിത്ത് വി കെ 07:02, 19 മേയ് 2007 (UTC)[മറുപടി]

മെറ്റാവിക്കിയിൽ

മെറ്റാവിക്കിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതുപോലെയല്ല ചെയ്യേണ്ടത്. ബ്യൂറോക്രാറ്റ് റൈറ്റ്സിനുള്ള സ്ഥാനത്ത് അവതരിപ്പിക്കണം. സിമിയുടെ ടൂൾപേജിൽ അവതരിപ്പിച്ചിരിക്കുന്നതുപോലെ. ശ്രദ്ധിക്കുമല്ലോ‍. മൻ‌ജിത് കൈനി 15:54, 24 മേയ് 2007 (UTC)[മറുപടി]

മനസ്സിലായില്ല. വിശദീകരിക്കാമോ? --ചള്ളിയാൻ 16:00, 24 മേയ് 2007 (UTC)[മറുപടി]

ഇപ്പോൾ കൊടുത്തിരിക്കുന്ന റിക്വസ്റ്റ് ഈ ലിങ്കിനു താഴെ[1] (ബ്യൂറോക്രാറ്റ് അക്സസ് എന്ന തലക്കെട്ടിനു താഴെ) കൊടുക്കണം. ഇതുപോലെ


==== Project name and language ====
I request sysop access.
*'''Language Code:''' xx
*'''Local Request Link:''' [[xx:Project:wiki]]
*'''Local User Page:''' [[xx:User:Example]]

Thank you. ~~~~

മൻ‌ജിത് കൈനി 16:03, 24 മേയ് 2007 (UTC)[മറുപടി]


നന്ദി മൻ‍ജിത്ത്,

ആർക്കൈവ്

പഴയതൊക്കെ ചുരുട്ടിക്കൂട്ടി വക്കണം, വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്ക്കുന്നു. --ചള്ളിയാൻ ♫ ♫ 12:54, 22 ഓഗസ്റ്റ്‌ 2007 (UTC)


ബ്യൂറോക്രാറ്റ്സ്

മൻ‌ജിത്ത്ജീ തന്നെയും, സിമിയും, സാദ്ദിക്കും വിക്കിപീഡിയയുടെ ബ്യൂറോക്രാറ്റാവാൻ യോഗ്യരാണെന്ന് എന്റെ പക്ഷം--പ്രവീൺ:സംവാദം‍ 14:05, 31 ഒക്ടോബർ 2007 (UTC)[മറുപടി]

ന്റെ വോട്ട്

ഒക്ടോബർ 31-നു ചെയ്ത വോട്ട് അപ്രത്യക്ഷമായി!! - ഒന്നുകൂടെ ചെയ്യണോ? ShajiA 15:33, 5 നവംബർ 2007 (UTC)[മറുപടി]

Edit Conflict മൂലം പറ്റിയതാവണം. Restore ചെയ്തിട്ടുണ്ട്. --ജേക്കബ് 15:42, 5 നവംബർ 2007 (UTC)[മറുപടി]

വോട്ട്

ഇതു Edit Conflict കുഴപ്പമാണെങ്കിൽ വോട്ട് ചെയ്യാൻ നല്ല ഒരു മാർഗ്ഗം ഉണ്ടാക്കണ്ടേ? ഉദാഹരണമായി 'അനുകൂലിക്കുന്നു', 'നിഷ്പക്ഷം', 'എതിർക്കുന്നു' എന്നിങ്ങനെ 3 ബട്ടൺ + അഭിപ്രായങ്ങൾ എഴുതാൻ ഒരു textarea എന്നിവയുള്ള ഒരു താൾ ShajiA 15:58, 5 നവംബർ 2007 (UTC)[മറുപടി]

അതിന്റെ ആവശ്യമില്ല ഷാജീ. കാരണം തിരഞ്ഞെടുപ്പ് താളിൽ വോട്ട് ചെയ്ത ഉപയോക്താവിന്റെ സമ്പൂർണ്ണ തിരുത്തൽ ചരിത്രം വിക്കിയിൽ ഏതു ഉപയോക്താവിനും ലഭ്യമാണ്‌. അങ്ങനെയാണല്ലോ, ഞാൻ ഷാജിയുടെ വോട്ട് കമന്റുകൾ സഹിതം restore ചെയ്തതും, അനൂപന് താൻ എഡിറ്റു ചെയ്തപ്പോഴാണ്‌ മാറിപ്പോയതെന്നു മനസ്സിലാക്കിയതുമെല്ലാം.. --ജേക്കബ് 16:05, 5 നവംബർ 2007 (UTC)[മറുപടി]


വോട്ട് ചെയ്യാനുള്ള മിനിമം യോഗ്യതയും ഈ താളിൽ ഇടണം. --ചള്ളിയാൻ ♫ ♫ 14:12, 19 നവംബർ 2007 (UTC)[മറുപടി]

അഭിപ്രായം രേഖപ്പെടുത്തൽ

അനുകൂലിക്കുന്നവരും എതിർക്കുന്നവരും കാരണം എഴുതുന്നത് നിരോധിച്ചുകൂടെ?--ബ്ലുമാൻ‍ഗോ 07:56, 20 നവംബർ 2007 (UTC)[മറുപടി]

വിക്കിയിൽ കാര്യങ്ങൾ കഴിവതും സമന്വയത്തിലൂടെ നടത്തപ്പെടണം എന്നതാണ്‌ നയം. അതിനാൽ വോട്ട് ചെയ്യുന്നവർ, പ്രത്യേകിച്ച് എതിർക്കുന്നവർ, അഭിപ്രായം രേഖപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു. ദയവായി ഈ താളിലെ "Expressing opinions" എന്ന ഉപവിഭാഗം ശ്രദ്ധിക്കുക. ഒഴിവാക്കേണ്ടതരം സം‌വാദങ്ങൾ en:Wikipedia:Arguments to avoid in adminship discussions എന്ന താളിൽ നിർദേശിച്ചിട്ടുണ്ട്. --ജേക്കബ് 09:31, 20 നവംബർ 2007 (UTC)[മറുപടി]

സെക്കൻഡിങ്ങ്

നാമനിർദ്ദേശത്തെ രണ്ടാമതൊരാൾ പിൻ‍താങ്ങേണ്ടത് ഒരു രീതിയാണ്. അത് നമുക്കും ആയിക്കൂടെ? പിന്താങ്ങാനാളില്ലാത്ത നാമനിർദ്ദേശങ്ങൾ തുടക്കത്തിലേ അസാധുവാകും. --ചള്ളിയാൻ ♫ ♫ 12:34, 23 നവംബർ 2007 (UTC)[മറുപടി]

3000 തിരുത്ത്?

ഇവിടെ ജേക്കബിന് വോട്ട് ചെയ്തവർക്കൊക്കെ 3000 തിരുത്തൽ ഉണ്ടോ? അത് വെളിപ്പെടുത്തണം...ജേകബിനെ എതിർക്കുന്നു..87.109.138.235 13:54, 31 ജനുവരി 2008 (UTC) 3000 ആവശ്യമില്ല--ബ്ലുമാൻ‍ഗോ ക2മ 14:01, 31 ജനുവരി 2008 (UTC)[മറുപടി]

ജേക്കബിനാണോ വോട്ട് ചെയ്യുന്നവർക്കാണോ ഉദ്ദേശം ഐപി? --ബ്ലുമാൻ‍ഗോ ക2മ 14:02, 31 ജനുവരി 2008 (UTC)[മറുപടി]

യൂസറുടെ സംഭാവനകൾ കാണാൻ

ഓരോ ഉപയോക്താവും എത്ര എഡിറ്റുകൾ നടത്തി എന്നറിയാൽ ഈ ഉപാധി സ്വീകരിക്കുക.ഇവിടെ username എന്നെഴിതിയിടത്ത് പരിശോധിക്കേണ്ട വ്യക്തിയുടെ വിക്കിപീഡിയ യൂസർനെയിമും,site എന്നുള്ളിടത്ത് ml.wikipedia.org എന്നും ചേർത്ത് സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.ഉദാഹരണമായി Anoopan എന്ന യൂസറുടെ സംഭാവനകൾ പരിശോധിക്കാൻ username എന്നെഴിതിയിടത്ത് Anoopan എന്നും, site എന്നുള്ളിടത്ത് ml.wikipedia.org ന്നും ചേർത്ത് സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ആ യൂസറുടെ സംഭാവനകളുടെ സംക്ഷ്പിത വിവരം കാണാം--അനൂപൻ 14:17, 31 ജനുവരി 2008 (UTC)[മറുപടി]


Trolling and IP editing

കാര്യനിർ‌വാകഹ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത Dum Dum ന്റെ എഡിറ്റ് ഒരു ഐ പി ട്രോൾ ചെയ്തിരിക്കുന്നതു കണ്ടു. അതു പല വിധത്തിൽ തെറ്റാണു. വോട്ടു അസാധുവാണോ എന്നൊക്കെ തീരുമാനിക്കുന്നതു ബ്യൂറോക്രാറ്റിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്‌. അതിനു വേണ്ടിയാണു ചർച്ച ചെയ്തും മറ്റും കാര്യ നിര്വാഹകനുള്ള മാനദണ്ഡങ്ങളും വോട്ടു ചെയ്യാനുള്ള മാനദണ്ഡങ്ങളും മറ്റും തീരുമാനിച്ച് അതു മലയാളം വിക്കിപീഡിഅയയുടെ ഔദ്യോഗിക നയം ആയി ചേർത്തിരിക്കുന്നതു. വോട്ടെടുപ്പ് തുടങ്ങി കഴിഞ്ഞ അതു പൂർത്തിയായി ഫലം പ്രഖ്യാപിക്കുന്നതു വരെ ഈ ഔദ്യോഗിക നയങ്ങൾ പാലിക്കുന്നുണ്ടോ, നയ വ്യതിയാനം വന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കൽ ഇതൊക്കെ ബ്യൂറോക്രാറ്റിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്‌. അതിനാൽ ഡും ഡുമ്മിന്റെ വോട്ട് പുനഃസ്ഥാപിച്ച് വോട്ടെടുപ്പ് തുടരനമെന്നു ബ്യോറോക്രാറ്റുകളോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഐ പി വോട്ടിങ്ങ് എന്ന ഒരു പരിപാടി ഇല്ലാത്തതിൽ വോട്ടെടുപ്പിന്റെ താൾ സെമി പ്രൊട്ടക്ട് ചെയ്യണം എന്നു അഭ്യർത്ഥിക്കുന്നു.--ഷിജു അലക്സ് 17:02, 31 ജനുവരി 2008 (UTC)[മറുപടി]

നല്ല നിർദ്ദേശങ്ങൾ checkY ചെയ്തു--Vssun 17:17, 31 ജനുവരി 2008 (UTC)[മറുപടി]

അനാവശ്യമായ അഭിപ്രായങ്ങൾ ബാലറ്റ് പേപ്പറിൽ

വോട്ടിങ്ങ് താളിൽ വോട്ട് ചെയ്യുക എന്നത് മാത്രം മതിയാവും വോട്ട് ചെയ്ത ശേഷമുള്ള അഭിപ്രായവും ആവാം. അല്ലാതുള്ള അഭിപ്രായം പറയാൻ എല്ലായിടത്തേയും പോലെ സം‌വാദം താൾ ഉപയോഗിക്കാം. അല്ലേ? --ചള്ളിയാൻ ♫ ♫ 13:49, 30 ഏപ്രിൽ 2008 (UTC)[മറുപടി]

sevak

sevak നു 100 എഡിറ്റുണ്ടല്ലോ? — ഈ തിരുത്തൽ നടത്തിയത് 212.11.191.17 (സംവാദംസംഭാവനകൾ)

1500 തികഞ്ഞാൽ സിസോപാവാൻ നിർദ്ദേശിക്കാം :-) പെട്ടെന്ന് നടക്കുമെന്ന് തോന്നുന്നു :-D --സാദിക്ക്‌ ഖാലിദ്‌ 09:40, 1 മേയ് 2008 (UTC)[മറുപടി]

ഈ ഉത്സാഹത്തിന് രണ്ട് വാഴ വെച്ചിരുന്നെങ്കിൽ ഇപ്പൊ കൊലച്ചേനേ:-) --ലിജു മൂലയിൽ 10:45, 1 മേയ് 2008 (UTC)[മറുപടി]

വിക്കീലും വാഴകൃഷി???????നല്ല തൈ നടണെ വല്ലവനും കക്കാനേലും തോന്നണം...ഭായ്സ് സേവക് ഭായെ വെറുതെ വിട്....--ബിനോ 10:57, 1 മേയ് 2008 (UTC)[മറുപടി]


കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് നല്ല ഉദ്ദേശത്തോടു കൂടി അല്ല -- നീലമാങ്ങ ♥♥✉  11:52, 1 മേയ് 2008 (UTC)[മറുപടി]

എന്തേ അങ്ങനെ തോന്നാൻ?--ബിനോ 11:57, 1 മേയ് 2008 (UTC)[മറുപടി]

മാങ്ങ കാര്യം പറ. --ലിജു മൂലയിൽ 12:48, 1 മേയ് 2008 (UTC)[മറുപടി]

അനൂപന് ചള്ളിയൻ സിസോപ്പിൻറെ ഗതി വരുത്തരുതെ വിക്കിയന്മാരെ, സാദിഖ് ഖാലിദിനെ അഡ്മിൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ എവിടെയാ അപേക്ഷിക്കേണ്ടത് :)? ആ അപേക്ഷ നൽകുന്ന ആൾക്ക് എത്ര തിരുത്തൽ വേണം :(? വിക്കിയിൽ എത്ര കാലത്തെ സ്ക്വ യർ ബ്രാകറ്റ് ,തെളിവ് ചോദിക്കൽ പരിചയം വേണം,എന്തായാലും നമ്മുടെ പുതിയ സിസോപ്പ് തെളിവ് ചോദിക്കലിൽ പുരസ്കാരം നേടിയ വ്യക്തിയാ ' തെളിവശ്രി പുരസ്കാരം' അതിനാൽ എന്നെ പോലോത്തവരുടെ നല്ലകാലം വരുന്നു!:=) Sevak 18:52, 1 മേയ് 2008 (UTC)[മറുപടി]

അഡ്മിൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ അപേക്ഷിക്കേണ്ടത് ഈ താളില് തന്നെ. അറിഞ്ഞോ അറിയാതെയോ മലയാളം വിക്കിയിലെ പഴുതുകള് കണ്ടെത്താനുള്ള താങ്കളുടെ സാമര്ഥ്യത്തെ അഭിനന്ദിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 10:30, 2 മേയ് 2008 (UTC)[മറുപടി]

പുതിയ നയം രൂപീകരിക്കണം

അനൂപനെ പിന്താങ്ങാൻ എല്ലാ എല്ലാ മീറ്റ് പപ്പറുകളും വ്യാജന്മാരും (കാലങ്ങളായി ഐ,ഡി കളിൽമാത്രം ജീവിക്കുന്നവരും) എത്തിയിട്ടുണ്ടല്ലൊ! കാലങ്ങളായി വിക്കിയിൽ എത്തി നോക്കുകപോലും ചെയ്യാതത എല്ലാ യുസ്ലെസുകളും ,പുതിയ ഒരു നയം രൂപീകരിക്കേൺറ്റിയിരിക്കുന്നു, വോട്ട് ചെയ്യുന്നതിൻറെ അവസാന 15 ദിവസം സജീവമായി വിക്കിയിൽ തിരുത്തലുകൾ നടത്തിയിരിക്കണം..അല്ലാതെ വോട്ട് ചെയ്യാൻ നേരത്ത് ഓടി കിതച്ച് വന്ന് വോട്ട് ചെയ്ത് ഓടി പോകുന്ന രീതി ഒഴിവാക്കണം (അനൂപൻറെ ഫോൺ കോൾ കിട്ടിയ മാത്രയിൽ ഉറക്കമുണർന്ന് കണ്ണും തിരുമ്മി വന്നവർ ഒക്കെ വോട്ട് ചെയ്ത് മുങ്ങിയോ?)അനൂപന് വോട്ട് ചെയ്ത് മിക്കവരും ഈ അടുത്ത കാലത്തൊന്നും വിക്കിയിൽ സ്ക്വ യർ ബ്രേകറ്റ് പോലും നൽകി തിരുത്തൽ നടത്തിയിട്ടില്ല,ചള്ളിയൻറെ പച്ച പീഡിക,നീലമാങ്ങ എന്നിവരുടെ കുറവ് മാത്രമെ ഇനി ഇവിടെ ഉള്ളൂ..അവർ കൂടി എത്തിയാൽ മൃഗ്ഗീയ ഭൂരിപക്ഷ മായീ..അതോടെ പൊറാട്ട് നാടകത്തിന് തിരശീല വീണു.അനൂപേട്ടൻറെ സിസോപ്പെന്ന ചിരകാലാഭിലാഷം പൂവണിഞ്ഞു...മീറ്റ് പപ്പറുകൾ സായൂജ്യമടഞ്ഞ് മാളത്തിലേക്കും.....,,Sevak 22:05, 1 മേയ് 2008 (UTC)[മറുപടി]

ഇങ്ങനെയൊരഭിപ്രായം താങ്കൾക്കല്ലേ ഉള്ളു. താങ്കളുടെ വോട്ട് കുറച്ചാലും അനൂപൻ ജയിക്കും. അത് ഏന്നാ നയം ഒണ്ടാക്കിയാലും.(എനിക്ക് അനൂപനെ വിക്കിയിലൂടെയോ പുറത്തുകൂടിയോ അറിവില്ല എന്ന് പറഞ്ഞോട്ടേ[അവലംബം ആവശ്യമാണ്]. --ലിജു മൂലയിൽ 05:02, 2 മേയ് 2008 (UTC)[മറുപടി]

ഇന്നു രാത്രി മൻ‍‌ജിത്തിനെയും ,സിമിയെയും, പ്രവീണിനെയും, സുനിലിനെയും കൂടി വിളിക്കണം . ദൈവമേ! ഈ മാസത്തെ എന്റെ ഫോൺബിൽ!!!! :) --അനൂപൻ 07:47, 2 മേയ് 2008 (UTC)[മറുപടി]
അതു കലക്കി --ലിജു മൂലയിൽ 07:51, 2 മേയ് 2008 (UTC)[മറുപടി]
അതെന്താ എന്നെ മാത്രം ഒഴിവാക്കിയത് ? :-) അപ്പി ഹിപ്പി (talk) 11:43, 2 മേയ് 2008 (UTC)[മറുപടി]

പച്ചാളം എവൂരാൻ ശ്രീകല കാലിക്കൂർ എന്നിവരേയും വിളിക്കുന്നേ.. --ചള്ളിയാൻ ♫ ♫ 09:40, 2 മേയ് 2008 (UTC)[മറുപടി]

xxx അച്ചായനെയും വിളി.സംഭാവനകൾ ഇവിടെ. 100 തിരുത്തലുകളുണ്ട് --Sevak 10:41, 2 മേയ് 2008 (UTC)[മറുപടി]

സേവകാ ആ വാക്കിന്റെ വെയ്റ്റുകൂടികളയാതെ.....പിന്നെ അനൂപ് ഭായ് വിളിക്കുമ്പൊ എസ് റ്റി ഡി കോഡടിക്കാൻ മറക്കണ്ട...--ബിനോ 10:52, 2 മേയ് 2008 (UTC)[മറുപടി]

ഇതൊക്കെ തപ്പിപ്പിടിക്കാൻ സേവകൻ കൊറച്ച് പാട് പെട്ട്കാണും --ലിജു മൂലയിൽ 13:02, 2 മേയ് 2008 (UTC)[മറുപടി]

വാട്ട് പാട്?ഒന്ന് <!---അദ്ദേഹം-----> കണ്ണാടീൽ നോക്കി....അത്രേ ഉള്ളു പണി.. :)--ബിനോ 13:24, 2 മേയ് 2008 (UTC)[മറുപടി]

അനൂപനെ അയോഗ്യനാക്കണം

കാര്യനിർവാഹകരുടെ ശ്രദ്ധ ഇങ്ങോട്ട്

തിരുത്തലിൻറെ എണ്ണം എവിടെ കിട്ടും?

തിരുത്തലിൻറെ എണ്ണം എവിടെ കിട്ടും? എൻറെ സംഭാവനകൾ എന്ന ലിങ്കിൽ ഉള്ളത് ആണോ? അവിടെ തന്നെ പുതിയ ലേഖനം തുടങ്ങിയതും നിലവിൽ ഉള്ളത് തിരുത്തിയതും ഒരേ തരത്തിലാണോ പരിഗണിക്കപ്പെടുന്നത്?— ഈ തിരുത്തൽ നടത്തിയത് Edukeralam (സംവാദംസംഭാവനകൾ)


ഈ ടൂൾ ഉപയോഗിച്ച് http://toolserver.org/~interiot/cgi-bin/count_edits?user=Edukeralam&dbname=mlwiki_p താങ്കളുടെ തിരുത്തലുകലുടെ എണ്ണം കണക്കാക്കാം. മൊത്തം തിരുത്തൽ ആണു തിരുത്തലുകളുടെ എണ്ണത്തിനു പരിഗണിക്കപ്പെടുന്നത്. ലെഖനം തുടങ്ങുന്നതുമായി അതിനു ബന്ധമില്ല. --Shiju Alex|ഷിജു അലക്സ് 05:15, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]

കാര്യനിർവാഹകരുടെ എണ്ണം

ഉപയോക്താക്കളുടെ കാര്യത്തിൽ സജീവരായവരെ മാത്രം കണക്കാക്കിയപ്പോൾ കാര്യനിർവാഹകരുടെ കണക്കെടുപ്പിലും അത് വേണ്ടേ ലീ? --Vssun 11:31, 17 ഒക്ടോബർ 2009 (UTC)[മറുപടി]

അണ്ണന് അത്രക്ക് വിഷമാണെങ്കിൽ സജീവരല്ലാത്ത രണ്ടാളെ കുറച്ചോ ഇന്നാലും ഒരു 13 എണ്ണമെങ്കിലും കാണും. ഇതിനൊക്കെ ഒരു കണക്ക് ഉണ്ടാവുന്നത് നല്ലതാണ്. ഇദ്ദേഹങ്ങളെ കാര്യനിർവാഹകനാക്കേണ്ടതിന്റെ പ്രത്യേക ഉദ്ദേശ്യം രണ്ടാളും വ്യക്തമാക്കിയിട്ടില്ല. ഒരു മാസത്തിനുളിൽ ഒരിക്കൽ പോലും കാര്യനിർവാഹക അവകാശം ഉപയോഗിക്കാത്തവരെ പുറത്താക്കുകയാണെങ്കിൽ കൃത്യം കണക്ക് കിട്ടും.--—ഈ തിരുത്തൽ നടത്തിയത് lee2008 02:02, 18 ഒക്ടോബർ 2009 (UTC)[മറുപടി]


തീർത്തും നിർജീവരായ ഉപയോക്താക്കളെ കാര്യനിർവാഹക പദവിയിൽ നിന്നു് ഒഴിവാക്കണം എന്ന് എന്റെ അഭിപ്രായം. ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ കാലാകാലം ആ കസേരയിൽ കയറിയിരിക്കുന്ന പരിപാടി നിർത്തണം. 3 മാസത്തിനുള്ളീൽ ഒരിക്കൽ പോലും തിരുത്തലുകൾ ഒന്നും വരുത്താത്ത കാര്യനിര്വാഹകരെ പ്രസ്തുത പദവികളിൽ നിന്നു് നീക്കം ചെയ്യുക. ഇതിനകം ആ പദവിയിൽ കയറി പറ്റിയവരൊക്കെ ഈ നിർദ്ദേശത്തെ എതിർക്കും എന്നറിയാം. അതു് സ്വാഭാവികവുമാണു്.
അതേ പോലെ 3 മാസത്തിലൊരിക്കലെങ്കിലും കാര്യനിർവാഹകപദവിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം എന്നതു് കൂടി ചേർക്കുക്കുക. പക്ഷെ അതു് നടപ്പിൽ വരുത്തണം എങ്കിൽ അതു് എന്തൊക്കെ പണികൾ ആണു് എന്നതു് കൂടി നിർവചിക്കണം.
മറ്റൊരു നിർദ്ദേശം കാര്യനിർവാഹകരുടെ എണ്ണം, മൊത്തം സജീവ‌ഉപയോക്താക്കളുടെ 10-15% മായി പരിമിതപ്പെടുത്തുക. ബ്യൂറോക്രാറ്റുകളുടെ എണ്ണം സിസോപ്പിന്റെ 10%നവും. --Shiju Alex|ഷിജു അലക്സ് 02:32, 18 ഒക്ടോബർ 2009 (UTC)[മറുപടി]

ഇക്കാര്യത്തെക്കുറിച്ച് വിശദമായൊരു ചർച്ച മുമ്പ് മെയിലിംഗ് ലിസ്റ്റിൽ നടന്നതായി ഓർക്കുന്നു. അന്നും ഒരു തീരുമാനമാകാതെ പിരിയുകയായിരുന്നു. നിർദ്ദേശങ്ങളിന്മേർ ഒട്ടേറെ വാദങ്ങളുന്നയിച്ച് അവസാനം ഒരു തീരുമാനത്തിലെത്താത്ത രീതി മലയാളം വിക്കിപീഡിയയിൽ ഇപ്പോഴും നടന്നുപോരുകയാണ്. പഞ്ചായത്തിലെ നിർദ്ദേശങ്ങളിൽ നടപ്പാക്കാതെ കുപ്പത്തൊട്ടിയിലായിപ്പോയ നിർദ്ദേശങ്ങളിൽ പലതും നടപ്പിലാക്കേണ്ടതുണ്ട്. അവയോരോന്നും അതിവേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. --സിദ്ധാർത്ഥൻ 05:13, 19 ഒക്ടോബർ 2009 (UTC)[മറുപടി]

ഏതെങ്കിലും കാര്യനിർവാഹകരെ ഒഴിവാക്കണം എന്നു താല്പര്യമുള്ളവർ ഇവിടെ സംവാദം മാത്രം നടത്താതെ, തിരഞ്ഞെടുപ്പ് പേജിൽ ഒരു റിക്വസ്റ്റ് ഇടുക. അവിടെ വോട്ട് വരുന്നതിനനുസരിച്ച് മെറ്റയിൽ പോയി റിക്വസ്റ്റ് ഇട്ട് കാര്യനിർവാഹകനെ ഒഴിവാക്കാൻ സാധിക്കും. --Vssun 05:24, 19 ഒക്ടോബർ 2009 (UTC)[മറുപടി]
സിദ്ധർത്ഥനോട് യോജിക്കുന്നു, മലയാളം വിക്കിപീഡിയയിൽ കുറേ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടുവെങ്കിലും പലതും ഇപ്പോഴും കുപ്പതൊട്ടിയിൽ തന്നെ ഉദാ: [2], അവയെല്ലാം സജീവമാക്കിയെടുക്കേണ്ടതുണ്ട് --ജുനൈദ് (സം‌വാദം) 04:05, 20 ഒക്ടോബർ 2009 (UTC)[മറുപടി]

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് ചുമ്മ ഒരു കളിയാണോ...--♔ കളരിക്കൻ ♔ | സംവാദം 10:25, 1 നവംബർ 2010 (UTC)[മറുപടി]

കളിയല്ല, കളരിക്കാ, കളരിയാണു്. എന്താ ഒരു കൈ നോക്കണോ? വിശ്വപ്രഭ ViswaPrabha Talk 21:36, 26 ജൂലൈ 2012 (UTC)[മറുപടി]

ചെക്ക് യൂസർ കാലയളവ്

7 മുതൽ 14 ദിവസം വരെ എന്ന ഒഴുക്കൻമട്ടിനേക്കാൾ നല്ലത് കൃത്യമായി 7 ദിവസം എന്നോ 14 ദിവസം എന്നോ കൊടുക്കുന്നതല്ലേ? --Vssun (സംവാദം) 02:27, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

മറ്റ് വൊട്ടെടുപ്പുകളിലേത് പോലെ ഇതിനും 7 ദിവസം തന്നെ പോരേ?--ഷിജു അലക്സ് (സംവാദം) 06:38, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

7 ദിവസമാക്കി. --Vssun (സംവാദം) 03:04, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

എണ്ണം

മതിയാകും. കൂടെ നാലു പേരേയും തിരഞ്ഞെടുക്കണം എന്നഭിപ്രായമില്ല. ഏറ്റവും കൂടുതൽ വോട്ടു് കിട്ടുന്ന രണ്ടു പേരെ മതിയാകും. --അഖിലൻ 06:41, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

കുറഞ്ഞ്ത് 2 പേർ വേണമെന്നേ ഉള്ളൂ. 4 പേർ ആയാലും പ്രശ്നമൊന്നും ഇല്ല. --ഷിജു അലക്സ് (സംവാദം) 06:48, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

ചെക്ക് യൂസർ ആവാൻ വേണ്ട യോഗ്യത

ചെക്ക് യൂസർ ആവാൻ വേണ്ട യോഗ്യത ആയി കൊടുത്തിരിക്കുന്ന യോഗ്യതകളിൽ ഒന്ന് താഴെ പറയുന്നതാണ്.

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.

എന്റെ അഭിപ്രായത്തിൽ ചെക്ക് യൂസർക്ക് ഏറ്റവും ആവശ്യം വിക്കിസമൂഹത്തെ മനസ്സിലാക്കാനുള്ള പ്രവർത്തിപരിചയം ആണ്. ഇതിനു കുറഞ്ഞത് 3 വർഷം എങ്കിലും വേണം എന്ന് എന്റെ അഭിപ്രായം. --ഷിജു അലക്സ് (സംവാദം) 06:47, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

ദുരുദ്ദേശപരമായ രീതിയിൽ

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം എന്ന എന്ന വിഭാഗത്തിന്റെ താഴെയായി എഴുതിയിരിക്കുന്ന

ഇങ്ങനെയൊരു അഭ്യർഥന ഇത്തരമൊരു പ്രധാന താളിൽ എന്തുദ്ദേശത്തിലാണ് എഴുതി വച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ? ഇത് അല്പം കടന്ന കൈയ്യായിപ്പോയില്ലേ! വോട്ടു ചെയ്യുന്നത് ഓരോരുത്തരുടേയും അവകാശമാണ്. ഇവിടെ കാര്യങ്ങൽ നിഷ്പക്ഷമായി വേണ്ടേ അവതരിപ്പിക്കാൻ.--റോജി പാലാ (സംവാദം) 09:57, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

നാമനിർദ്ദേശം ചെയ്തയാളുടെ വ്യക്തിപരമായ അഭിപ്രായമല്ലേ റോജീ? -- റസിമാൻ ടി വി 10:09, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
ബോൾഡാക്കിയത് നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 10:10, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
വ്യക്തിപരമായ അഭിപ്രായങ്ങൾ ഇത്തരമൊരു പ്രധാനതാളിൽ എഴുതിവച്ചിരിക്കുന്നതു ന്യായീകരിക്കാനാവില്ല. വോട്ടു ചെയ്യാൻ യോഗ്യതയുള്ളതും എന്നാൽ വിക്കിയിലെ നയങ്ങളെയും മറ്റും കാര്യമായി ധാരണയില്ലാത്തതുമായ ഉപയോക്താക്കളെ ഇതു വല്ലാതെ സ്വാധീനിക്കും.--റോജി പാലാ ( സംവാദം) 07:35, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

നാമനിർദ്ദേശം ചെയ്യുന്ന ആൾ സ്വന്തം അഭിപ്രായം എന്തെങ്കിലും പ്രകടിപ്പിക്കുന്നത് വിലക്കുന്ന നയമുണ്ടോ വിക്കിയിൽ? എങ്കിൽ അത് എന്താണെന്നു വ്യക്തമാക്കുമോ?--ബിനു (സംവാദം) 08:05, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ചെക്ക് യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ് ഇവിടെ തുടരുന്നു--റോജി പാലാ (സംവാദം) 08:15, 6 ഫെബ്രുവരി 2013 (UTC)[മറുപടി]
ചെക്ക്‌യൂസർ പദവിക്കുള്ള തെരഞ്ഞെടുപ്പ് നയരൂപീകരണം കഴിഞ്ഞു മാത്രം മതി തുടർ നടപടികൾ നിർത്തിവെയ്ക്കാൻ ശുപാർശ ചെയ്യുന്നു. --എഴുത്തുകാരി സംവാദം 15:55, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

ചെക്ക് യൂസർ തിരഞ്ഞെടുപ്പ് റദ്ദാക്കുക..

ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്ന ചെക്ക് യൂസർ തിരഞ്ഞെടുപ്പ് അസാധുവാക്കുകയോ നിർത്തി വയ്ക്കുകയോ ചെയ്യേണ്ടതാണ്. പുതിയ നയങ്ങളും കീഴ്വഴക്കങ്ങളും രൂപപ്പെട്ട സ്ഥിതിക്ക് ഇപ്പോൾ ഒഴിവാക്കിയവരെ കൂടെ ഉൾപ്പെടുത്തി ഒന്നു കൂടി തിരഞ്ഞെടുപ്പ് നടത്തുക. ഇത്രയും കടുത്ത യോഗ്യതകൾ ഉള്ളവർ മലയാളം വിക്കിപീഡിയയിൽ വേണ്ടുവോളമുണ്ട്. അവരെയെല്ലാം ഉൾപ്പെടുത്തി ഒന്നുകൂടി വോട്ടെടുപ്പ് നടത്തുക. --സുഗീഷ് (സംവാദം) 07:16, 28 മാർച്ച് 2013 (UTC)[മറുപടി]

ചെക്ക് യൂസർ തിരഞ്ഞെടുപ്പ് അസാധുവാണ് എന്ന തലക്കെട്ടിലെ ചർച്ചയിൽ മൂന്നിനെതിരേ എട്ടു വോട്ടിന്റെ ഭൂരിപക്ഷ‌ത്തിൽ ചെക്ക് യൂസർ തിരഞ്ഞെടുപ്പ് സാധുവാണെന്ന സമവായമുണ്ടാക്കപ്പെട്ടിരുന്നു. പുനരാരംഭിക്കുമ്പോൾ വോട്ടുകളിൽ മാറ്റം വരുത്താനുള്ള അവസരം കൊടുക്കാമെന്ന് ഇവിടെയും സമവായമുണ്ടായിരുന്നു.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ നിലവിലുള്ള 20 കാര്യനിർവാഹകരിൽ ഞാനൊഴിച്ച് ഏതാണ് എല്ലാവരെയും (എല്ലാവരെയുമെന്നാണ് തോന്നൽ - കൃത്യമായി എണ്ണി നോക്കിയില്ല) നാമനിർദ്ദേശം ചെയ്തിരുന്നു (എനിക്ക് യോഗ്യതയുമില്ല). സമ്മതമറിയിക്കാതിരിക്കുകയോ, വിസമ്മതമറിയിക്കുകയോ, അസാധുവാകുകയോ ആയിരുന്നു നാമർദ്ദേശം ചെയ്യപ്പെട്ട ബാക്കിയെല്ലാ സ്ഥാനാർത്ഥികളും. കാര്യനിർവാഹകനാവണം എന്നത് യോഗ്യതയുടെ ഭാഗമാണല്ലോ? ബാക്കി ആരാണ് നാമനിർദ്ദേശം ചെയ്യപ്പെടാൻ ബാക്കിയുള്ളത്? എന്റെ അഭിപ്രായത്തിൽ പുതിയൊരു തിരഞ്ഞെടുപ്പ് അനാവശ്യമാണ്.
ചെക്ക് യൂസർ നയം നയരൂപീകരണ ചർച്ചകളിലൂടെ എന്നെങ്കിലും പരിഷ്കരിച്ച് ചെക്ക് യൂസർമാരുടെ എണ്ണം എന്നെങ്കിലും വർദ്ധിപ്പിക്കുകയാണെങ്കിൽ അപ്പോൾ യോഗ്യതയും താല്പര്യവും ഉള്ളവർക്ക് കൂടി പങ്കെടുക്കാവുന്നതാണല്ലോ? ഇവരല്ലാതെ വേറൊരു സ്ഥാനാർത്ഥി ഇപ്പോൾ വേറൊരു തിരഞ്ഞെടുപ്പു നടത്തിയാൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 08:42, 28 മാർച്ച് 2013 (UTC)[മറുപടി]

എണ്ണി നോക്കി. 19 പേരെ നാമനിർദ്ദേശം ചെയ്തിരുന്നു. മലയാളം വിക്കിപീഡിയയിലെ നയമനുസരിച്ച് ഇപ്പോൾ ചെക്ക് യൂസറാകാൻ യോഗ്യതയുള്ള എല്ലാവരും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയെന്തിന് ഈ തിരഞ്ഞെടുപ്പ് യോഗ്യതയുള്ളവരെ ഉൾപ്പെടുത്താൻ വേണ്ടി റദ്ദാക്കണം? --അജയ് ബാലചന്ദ്രൻ സംവാദം 09:08, 28 മാർച്ച് 2013 (UTC)[മറുപടി]

  1. ചെക്ക് യൂസർ തിരഞ്ഞെടുപ്പ് അസാധുവാണ്] എന്ന തലക്കെട്ടിലെ ചർച്ചയിൽ മൂന്നിനെതിരേ എട്ടു വോട്ടിന്റെ ഭൂരിപക്ഷ‌ത്തിൽ ചെക്ക് യൂസർ തിരഞ്ഞെടുപ്പ് സാധുവാണെന്ന സമവായമുണ്ടാക്കപ്പെട്ടിരുന്നു. ചെക്ക് യൂസർ തിരഞ്ഞെടുപ്പ് സാധുവാണെന്ന സമവായം ഉണ്ടായിരുന്നു എങ്കിൽ പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പ് നിർത്തിവച്ചത്.
  1. പുനരാരംഭിക്കുമ്പോൾ വോട്ടുകളിൽ മാറ്റം വരുത്താനുള്ള അവസരം കൊടുക്കാമെന്ന് സമവായമുണ്ടായിരുന്നു. എങ്ങനെ ?? ഏതു രീതിയിൽ?
  1. അസാധുവാകുകയോ ആയിരുന്നു നാമർദ്ദേശം ചെയ്യപ്പെട്ട ബാക്കിയെല്ലാ സ്ഥാനാർത്ഥികളും. അവർ എങ്ങനെ അസാധുവായി? പുതിയ കടുകട്ടി മാനദണ്ഡങ്ങൾ അനുസരിച്ച് അവരേയും ഉൾപ്പെടുത്താമല്ലോ? അപ്പോഴോ?

വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.. --സുഗീഷ് (സംവാദം) 12:09, 28 മാർച്ച് 2013 (UTC)[മറുപടി]

1. തീയതികൾ നോക്കൂ സുഗീഷ്. തിരഞ്ഞെടുപ്പ് നിർത്തിവച്ച തീയതിയും സാധുവാണെന്ന് സമവായമുണ്ടെന്ന് തീരുമാനമെടുത്ത തീയതിയും.
2. ചോദ്യം എനിക്ക് മനസ്സിലായില്ല. ആ സമവായം രൂപീകരിച്ചെഴുതിയതും തീരുമാനമെടുത്തതും ഞാനാണ്. വോട്ടെടുപ്പ് ഉപേക്ഷിക്കുന്നതിനെതിരേ കൂടുതൽ ആൾക്കാർ അഭിപ്രായപ്രകടനം നടത്തി. വോട്ടെടുപ്പ് പുനരാരംഭിക്കുമ്പോൾ മരവിപ്പിച്ച സമയം നീട്ടിനൽകണമെന്നും വോട്ടുകൾക്ക് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാനുള്ള അവസരം നൽകണമെന്നും അഭിപ്രായമുയർന്നിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയല്ല എന്ന് അഭിപ്രായമുണ്ടോ? പിന്നെ എന്താണ് സമവായം? ഈ വിഷയത്തിൽ ഇതു തന്നെയാണ് സമവായം എന്നാണ് ഞാൻ കാണുന്നത്.
3. ആരൊക്കെ എങ്ങനെയൊക്കെ അസാധുവായി എന്ന് താങ്കൾക്കുതന്നെ നോക്കാവുന്നതാണല്ലോ? ഇവിടെ നോക്കൂ ഉൾപ്പെടുത്താവുന്ന "അവർ" ആരൊക്കെയാണ്? Jairodz-നെ മാത്രമേ ഞാൻ കാണുന്നുള്ളൂ. അദ്ദേഹത്തോട് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചുനോക്കാം. --അജയ് ബാലചന്ദ്രൻ സംവാദം 13:45, 28 മാർച്ച് 2013 (UTC)[മറുപടി]

1. സമയവായം എവിടെ ഉണ്ടായി? വോട്ടെടുപ്പ് നടത്തിയോ? എങ്കിൽ ലിങ്ക്! അതല്ല മൂന്നിനെതിരെ എട്ടാണോ വലുത് 28 നു എതിരെ 1 ആണോ പ്രധാനം? അപ്പോൾ സമവായം എന്നത് കാര്യനിർവ്വാഹകർ മാത്രമായി തീരുമാനം എടുക്കുന്ന പരിപാടിയാണ് എന്നു തന്നെ കരുതേണ്ടിവരും. അങ്ങനെവരുമ്പോൾ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് ഏത് രീതിയിൽ?

2. പുനരാരംഭിച്ചപ്പോൾ ഏത് രീതിയിൽ ഏത് മാനദണ്ഡത്തിലാണ് വോട്ട് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുന്നത്? ഇതുവരെയുള്ള വോട്ട്:- മരവിപ്പിക്കുന്നതിനു മുൻപ് 4 പേർക്കും കിട്ടിയ വോട്ട് വച്ച് കണക്കുകൂട്ടിയാൽ എങ്ങനെ മൂന്നു പേരെ തിരഞ്ഞെടുക്കും? പുതിയ സമവായം അനുസരിച്ച് ചെക്ക് യൂസറുടെ എണ്ണം 3 ആയി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ.!? അങ്ങനെ വരുമ്പോൾ ആരെ ഒഴിവാക്കും? ഒഴിവാക്കാനുള്ള മാനദണ്ഡം ഏത്?

3. ഇങ്ങനെയെല്ലാം കാര്യങ്ങൾ കിടക്കുമ്പോൾ ഏതു തരത്തിലാണ് വോട്ടുകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടുന്നത്? --സുഗീഷ് (സംവാദം) 14:13, 28 മാർച്ച് 2013 (UTC)[മറുപടി]


സമവായം ഒന്നുകൂടി വിശദീകരിക്കാം. ഇവിടെ നോക്കൂ. അവസാനം ചർച്ചയിലെ അഭിപ്രായം എന്തൊക്കെയാണെന്ന് ക്രോഡീകരിച്ച് ഞാൻ 21-ആം തീയതി എഴുതിയിരുന്നു. എതിരഭിപ്രായമുണ്ടെങ്കിൽ അറിയിക്കാൻ ഒരാഴ്ച്ച നൽകുകയും ചെയ്തു. സുനിൽ അനുകൂലാഭിപ്രായം രേഖപ്പെടുത്തി എന്നതല്ലാതെ ആരും എതിരഭിപ്രായമൊന്നും പറഞ്ഞതായി കണ്ടില്ല. ഇന്നലെ ഇതു സംബന്ധിച്ച് തീരുമാനവുമെടുത്തു. സുഗീഷിന് ഇതുസംബന്ധിച്ച് എതിരഭിപ്രായമുണ്ടായിരുന്നോ? കാര്യനിർവാഹകർ മാത്രമല്ലല്ലോ ചർച്ചയിൽ അഭിപ്രായം പറഞ്ഞത്?

28-ഉം 1-ഉം എന്താണെന്ന് മനസ്സിലായില്ല. ലിങ്കുതരൂ പ്ലീസ്.

ഒരു വിഷയത്തെപ്പറ്റിയുള്ള നയരൂപീകരണ ചർച്ചയിൽ തീരുമാനമെടുക്കാൻ വോട്ടെടുപ്പ് നിർബന്ധമല്ലല്ലോ? എന്നുതന്നെയല്ല, സമവായമില്ലാതെ വരുമ്പോഴും ക്രോഡീകരിക്കപ്പെട്ട അഭിപ്രായം തെറ്റാണെന്ന് ആരെങ്കിലും പറയുമ്പോഴുമൊക്കെയല്ലേ വോട്ടെടുപ്പ് വേണ്ടിവരുന്നത്?

പുനഃപരിശോധിക്കുന്നത് ഉപയോക്താക്കളല്ലേ? അവർക്ക് പുനഃ പരിശോധിക്കാൻ അവസരം വേണമെന്ന് പറഞ്ഞതും (ചർച്ചയിൽ) ഉപയോക്താക്കൾ തന്നെ. ആവശ്യം തോന്നുന്നവർ പുനഃപരിശോധിക്കട്ടെ. പുനഃപരിശോധനയ്ക്ക് വിക്കിപീഡിയ മാനദണ്ഡമുണ്ടാക്കേണ്ടതുണ്ടോ?

ഇപ്പോഴുള്ള നാലുപേരിൽ നിന്ന് മൂന്നുപേരെ തിരഞ്ഞെടുക്കേണ്ടിവരുന്നതെങ്ങനെ എന്ന കാര്യത്തിൽ വോട്ടെടുപ്പ് കഴിയുമ്പോൾ തർക്കമുണ്ടെങ്കിൽ അപ്പോ‌ൾ തീരുമാനിക്കേണ്ടതല്ലേ? --അജയ് ബാലചന്ദ്രൻ സംവാദം 14:27, 28 മാർച്ച് 2013 (UTC)[മറുപടി]

കാര്യനിർവ്വാഹകരല്ലാതെ എത്രപേര് അഭിപ്രായം അറിയിച്ചിട്ടുണ്ട്?
നയം രൂപീകരിക്കുന്നത് വോട്ടിട്ടാണ്. അല്ലാതെ സാറന്മാരെല്ലാരും കൂടി വട്ടമേശ സമ്മേളനം നടത്തിയിട്ടല്ല.
28-1 എന്നത് റസിമാന് കിട്ടിയ വോട്ട്..!!
വോട്ടെടുപ്പ് കഴിഞ്ഞ് എങ്ങനെ തീരുമാനത്തിലെത്തും? ഒന്നുകിൽ മൂന്നുപേരെ മാത്രം ചേർത്ത് ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുക. അല്ലെങ്കിൽ കടുത്ത മാനദണ്ഡങ്ങൾ ഉള്ള കാര്യനിർവ്വാഹകരെ എല്ലാം ചേർത്ത് വീണ്ടും വോട്ടെടുപ്പ് നടത്തുക.

കാരണം, ഇപ്പോൾ തിരഞ്ഞെടുക്കാനായി വച്ചിരിക്കുന്ന ഉപയോക്താക്കളെ ഞാൻ ഉണ്ടാക്കിയെടുത്ത് വെറും ചീള് നിബന്ധനകളുടെ പിൻബലത്തിലാണ്. ആ ഒരു കാര്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തവരെയെല്ലാം വെറും മൊണ്ണകളാക്കുന്ന പരിപാടി വേണ്ട എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ..--സുഗീഷ് (സംവാദം) 14:52, 28 മാർച്ച് 2013 (UTC)[മറുപടി]

  1. നയരൂപീകരണ ചർച്ച സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ പറയുന്നുണ്ട്. സമവായവും വോട്ടെടുപ്പും പരാമർശിച്ചിട്ടുണ്ട്. നയം രൂപീകരിക്കുന്നത് വോട്ടെടുപ്പിലൂടെ മാത്രമാണ് എന്നതിന് ഒരു അവലംബം തരാമോ? നമ്മൾ വിക്കിപീഡിയരായ സാറന്മാർക്കെല്ലാം (മാഡങ്ങൾക്കും) ചേർന്ന് എന്തുകൊണ്ട് വട്ടമേശസമ്മേ‌ളനം നടത്തി തീരുമാനിച്ചുകൂട? അതല്ലേ പഞ്ചായത്തിൽ നാം ചെയ്തുകൊണ്ടിരിക്കുന്നത്? ഇതാണ് എന്തായാലും നമ്മുടെ നയം. ഇക്കാര്യത്തിൽ തീരുമാനമെടുത്തത് ന്യൂനപക്ഷം തീരുമാനിച്ച സമവായത്തിലുമല്ല.
  2. നയം രൂപീകരിച്ച ചർച്ചയിൽ (കാര്യനിർവാഹകരല്ലാത്ത) സുജിത്തും വിശ്വപ്രഭയും സുഗീഷും രാജേഷ് ഒടയാഞ്ചലും വൈശാഖും പങ്കെടുത്തിരുന്നു. വോട്ടെടുപ്പ് പുനരാരംഭിക്കുന്ന കാര്യത്തിൽ (കാര്യനിർവാഹകരല്ലാത്ത) സുജിത്തും വിശ്വപ്രഭയും അഭിപ്രായം പറഞ്ഞിരുന്നു. ഇതൊക്കെ സുഗീഷിന് ഒന്നു നോക്കിയാൽ കാണാവുന്നതല്ലേയുള്ളൂ? എന്തിന് ചോദ്യങ്ങൾ ചോദിക്കണം?
  3. മൂന്ന് ചെക്ക് യൂസർമാർ മതി എന്ന സമവായത്തിലെത്താം എന്ന അഭിപ്രായം ഇതുപോലെ ഏഴുദിവസം (പതിനാലാം തീയതി മുതൽ 21 വരെ) പഞ്ചായത്ത് താളിൽ കിടന്നശേഷം എതിരഭിപ്രായമില്ലാത്തതിനാലാണ് (ഒരു അനുകൂല അഭിപ്രായവുമുണ്ടായിരുന്നു) തീരുമാനമായത്. സുഗീഷിന് അതിനോട് എതിരഭിപ്രായമുണ്ടായിരുന്നോ?
  4. വോട്ടെടുപ്പ് കഴിഞ്ഞ് എങ്ങനെ തീരുമാന‌ത്തിലെത്തും എന്ന് അപ്പോൾ തീരുമാനിക്കേണ്ട കാര്യമല്ലേ?
  5. ഞാൻ കോമൺസിൽ ചിത്രം തിരഞ്ഞെടുക്കുന്നതിൽ വോട്ട് ചെയ്തിരുന്നു (ഒരു മലയാളം വിക്കിപീഡിയന്റെ ചിത്രത്തിന്). ആ ചിത്രത്തിന് ഒന്നും കിട്ടിയില്ല. അത് കോമൺസിലെ നിബന്ധനകളുടെ പ്രശ്നമാണോ? എനിക്ക് തോന്നുന്നില്ല. നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പിൽ ഞാൻ വോട്ടു ചെയ്ത സ്ഥാനാർത്ഥി പലപ്പോഴും തിരഞ്ഞെടുക്കപ്പെടാറില്ല. അത് നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കുഴപ്പമാണോ? തന്നെയല്ല, റസിമാൻ തിരഞ്ഞെടുക്കപ്പെടില്ല എന്ന് സുഗീഷിന് ഉറപ്പുള്ളതുപോലെ?
  6. നയരൂപീകരണം നടത്തിക്കഴിഞ്ഞ കാര്യത്തിൽ ഇവിടെ ചർച്ച നടത്തുന്നത് വ്യർത്ഥമാണെന്ന് എനിക്കഭിപ്രായമുണ്ട്. സുഗീഷിന് വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും നയം മാറ്റണമെന്നുണ്ടെങ്കിൽ ഭേദഗതിക്കായി ചർച്ച നടത്താവുന്നതാണല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 15:22, 28 മാർച്ച് 2013 (UTC)[മറുപടി]
നയരൂപീകരണം നടത്തിക്കഴിഞ്ഞ കാര്യത്തിൽ ഇവിടെ ചർച്ച നടത്തുന്നത് വ്യർത്ഥമാണെന്ന് എനിക്കഭിപ്രായമുണ്ട്. ഇനി എന്റെ അഭിപ്രായത്തിന് എന്തു വില. ? എനിക്കൊന്നും പറയാനില്ല.വോട്ടുകൾ എല്ലാവരും പുനഃപരിശോധിക്കട്ടെ. മൂന്നുപേർക്കുവേണ്ടി നാലുവേപിൽ ആരെ പുറത്താക്കും എന്നും അറിയണം എന്നുണ്ട്.--സുഗീഷ് (സംവാദം) 15:34, 28 മാർച്ച് 2013 (UTC)[മറുപടി]

ചെക്ക് യൂസർ തിരഞ്ഞെടുപ്പിലെ വോട്ടുനില

സ്ഥാനാർത്ഥി അനുകൂലം പ്രതികൂലം ശതമാനം[1] നിഷ്പക്ഷം അസാധു
ജ്യോതിസ് 29 6 82.85% 2 1
ശ്രീജിത്ത് കെ 24 5 82.75% 1 1
കിരൺ ഗോപി 28 5 84.84% 1 2
റസിമാൻ 30 4 88.23% 2 1

വോട്ടെടുപ്പ് അവസാനിച്ചു. ഇതാണ് നിലവിലുള്ള വോട്ടു നില (ദയവായി തെറ്റുണ്ടോ എന്ന് പരിശോധിക്കുക).

ഇവിടെ നൽകിയിരിക്കുന്ന നയമനുസരിച്ച് "കുറഞ്ഞത് 25 അനുകൂല വോട്ടുകളും ആകെ വോട്ടിന്റെ 70-80% വോട്ടുകളും അനുകൂലമായാൽ മാത്രമെ തിരഞ്ഞെടുക്കപെടുകയുള്ളു.". നാമനിർദ്ദേശം ചെയ്യപ്പെട്ട നാലുപയോക്താക്കൾക്കും 80 ശതമാനത്തിലധികം വോട്ടുകളുണ്ടായിരുന്നുവെങ്കിലും മൂന്നുപേർക്കേ 25-ഓ അതിലധികമോ അനുകൂലവോട്ടുകൾ ഉണ്ടായിരുന്നുള്ളൂ (ശ്രീജിത്തിന് 24 അനുകൂലവോട്ടുകൾ മാത്രമാണ് ലഭിച്ചത്). അതിനാൽ ജ്യോതിസ്, കിരൺ ഗോപി, റസിമാൻ എന്നിവരാണ് ചെക്ക് യൂസർമാരായി തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണിയതിൽ തെറ്റുണ്ടോ എന്ന് ദയവായി പരിശോധിച്ച് അഭിപ്രായം പറയുക. ഇല്ലെങ്കിൽ ഈ തിരഞ്ഞെടുപ്പ് തീരുമാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:56, 3 ഏപ്രിൽ 2013 (UTC)[മറുപടി]

എണ്ണം ശരിയാണ്. പക്ഷേ ശതമാനത്തിൽ മാറ്റമില്ലേ. ഉദാഹരണമായി ജ്യോതിസ്സിന് ആകെ 38 വോട്ടിൽ 29 വോട്ട് ലഭിച്ചുവെന്നാൽ അത് 76.3 ശതമാനമല്ലേ. ഇനി 35 വോട്ടിലാണ് കണക്കാക്കിയതെങ്കിൽ അത് 82.85% ആയിരിക്കില്ലേ?--സിദ്ധാർത്ഥൻ (സംവാദം) 04:16, 3 ഏപ്രിൽ 2013 (UTC)[മറുപടി]
നന്ദി. ശരിയാക്കിയിട്ടുണ്ട് (നിഷ്പക്ഷവും അസാധുവും കണക്കിലെടുത്തിട്ടില്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 04:39, 3 ഏപ്രിൽ 2013 (UTC)[മറുപടി]
തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:10, 3 ഏപ്രിൽ 2013 (UTC)[മറുപടി]


ജ്യോതിസ്സിനെ തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ??--സുഗീഷ് (സംവാദം) 05:16, 3 ഏപ്രിൽ 2013 (UTC)[മറുപടി]

കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കണം എന്നാണ് ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ മാനദണ്ഡം. ജ്യോതിസ്സ് അത് പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:21, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ചർച്ച നോക്കൂ ജ്യോതിസ്സ് മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ട്. കാര്യനിർവാഹകനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ബാക്കി മാനദണ്ഡങ്ങ‌ളും പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:24, 3 ഏപ്രിൽ 2013 (UTC)[മറുപടി]


നിങ്ങൾ കുറച്ചുപേർ ഘോരഘോരം വാദിക്കുകയും സമവായത്തിലെത്തുകയും അതു പിന്നെ നയമാക്കി പഞ്ചായത്തിലിട്ട് ഉണക്കിവച്ചതിന്റേയും കാരണമെന്തെന്ന് എനിക്കറിയില്ല. അതോ നിങ്ങൾ കുറച്ചുപേർക്ക് എന്തുമാകാം എന്ന തോന്നലാണോ?

ഏറ്റവും കുറഞ്ഞ യോഗ്യത 7 എണ്ണമാണ്. അതായത് ഏറ്റവും കുറഞ്ഞ യോഗ്യത.. അതിൽ ഒരെണ്ണം പാലിക്കുന്നില്ല എങ്കിൽ അയാൾ അയോഗ്യനാണോ അല്ലയോ എന്നറിഞ്ഞാൽ കൊള്ളാം.

എന്റെ അഭിപ്രായത്തിൽ ഏറ്റവും കുറഞ്ഞ യോഗ്യതയിൽ ജ്യോതിസ്സിനില്ലാത്തത് എന്നു ഞാൻ കരുതുന്ന കാര്യം:‌

ഇത് പലിക്കുന്നുണ്ടോ?--സുഗീഷ് (സംവാദം) 05:31, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ നാലുപേരെയും തിരഞ്ഞെടുത്താലെന്താണ്? ഇതെന്താ എൻട്രൻസ് എക്സാമോ? --ജേക്കബ് (സംവാദം) 05:33, 3 ഏപ്രിൽ 2013 (UTC)[മറുപടി]
ശ്രീജിത്തിനു 25 വോട്ടില്ല എന്നതു ശ്രദ്ധിച്ചില്ല. അഭിപ്രായം ഒഴിവാക്കുന്നു. --ജേക്കബ് (സംവാദം) 05:35, 3 ഏപ്രിൽ 2013 (UTC)[മറുപടി]
ജേക്കബേ, ഇതു തന്നെയാണ് ഞാൻ ആദ്യം പറഞ്ഞത്. അപ്പോൾ മൂന്നുപേരെ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. അതുകൊണ്ട് മൂന്നുപേർ മതി എന്നാണ്. നാലുപേരിൽ നിന്നും മൂന്നുപേരെ അവർ തിരഞ്ഞെടുക്കും എന്നാണ്. അതെങ്ങനെ? അപ്പോൾ വോട്ടു ചെയ്തവരെല്ലാം മൊണ്ണകളായില്ലേ. അതുപറ്റില്ല, പുതിയ കടുത്ത യോഗ്യതകൾ പാലിക്കുന്ന എല്ലാവരേയും ഉൾപ്പെടുത്തി; ഈ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണം എന്നേ ആവശ്യപ്പെട്ടുള്ളൂ. അമ്പിനും വില്ലിനും അടുക്കാത്ത ടീമാണ്. കാര്യനിർവ്വാഹകർക്ക് കൊമ്പുണ്ടായിരിക്കാം.--സുഗീഷ് (സംവാദം) 05:40, 3 ഏപ്രിൽ 2013 (UTC)[മറുപടി]

വിട്ടുകള സുഗീഷേ, പിന്നെ ജ്യോതിസിന്റെ യോഗ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് - നയത്തിൽ "വിക്കിപീഡിയയിൽ" എന്നാണ്, "മലയാളം വിക്കിപീഡിയയിൽ" എന്നല്ല.. :) ഇവിടെനിന്ന് എണ്ണാവുന്നതാണ്. --ജേക്കബ് (സംവാദം) 05:51, 3 ഏപ്രിൽ 2013 (UTC)[മറുപടി]

@സുഗീഷ് - (തെറ്റു ചൂണ്ടിക്കാട്ടിയതിന് നന്ദി) ജ്യോതിസ് മലയാളം വിക്കിപീഡിയയുടെ കാര്യത്തിൽ ആ മാനദണ്ഡം പാലിച്ചിട്ടില്ല. ജ്യോതിസ്സിന്റെ തിരഞ്ഞെടുപ്പ് തീരുമാനം നീക്കം ചെയ്യുകയാണ്. മാനദണ്ഡത്തിൽ വിക്കിപീഡിയ എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത് എന്നതിനാൽ മലയാളം വിക്കിപീഡിയയുടെ കാര്യം മാത്രം പരിഗണിക്കാമോ എന്നറിയില്ല. മറ്റു വിക്കിപീഡിയകൾ ചേർത്താൽ എത്ര തിരുത്തുണ്ടെന്ന് അറിയുകയുമില്ല. മെറ്റ, ഇംഗ്ലീഷ്, മലയാളം എന്നിവ ചേർത്താലും കഴിഞ്ഞ ആറുമാസത്തിൽ 250 തികയുന്നതായി കാണുന്നില്ല. ആൾ സ്റ്റിവാർഡായതിനാൽ ബാക്കി വിക്കിപീഡിയകൾ എല്ലാം എണ്ണണമോ എന്നും വ്യക്തമല്ല.

എന്തായാലും ഒരാൾ തിരഞ്ഞെടുക്കപ്പെടാതിരുന്നതുകൊണ്ട് സുഗീഷ് ഭയപ്പെട്ടിരുന്ന കാര്യമൊന്നും നടന്നില്ലല്ലോ? ജ്യോതിസ്സ് അയോഗ്യനാവുകയാണെങ്കിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വേണ്ടിവരുകയും ചെയ്യും. --അജയ് ബാലചന്ദ്രൻ (സംവാദം) 05:48, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ ഫെബ്രുവരിയിൽ മാത്രം ഇരുപത്തിയഞ്ചിനുമേൽ അഡ്മിൻ ആക്ഷൻ ഉണ്ടല്ലോ, അതുകൊണ്ട് അതിനെക്കുറിച്ച് അധികം തല പുകയ്ക്കണ്ട എന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 05:58, 3 ഏപ്രിൽ 2013 (UTC)[മറുപടി]
ഇവിടെ വോട്ടെടുപ്പ് തുടങ്ങിയതിനു മുൻപുള്ള ആറുമാസം (ഓഗസ്റ്റ് മുതൽ ജനുവരി വരെയുള്ള സമയത്ത്) 500 പ്രവൃത്തികൾ ഉണ്ട്. ഓരോ വിക്കിപീഡിയകളും ചേർത്തെടുത്താൽ ഇദ്ദേഹം എന്തായാലും 6 മാസം കൊണ്ട് 1000-ൽ കൂടുതൽ പ്രവൃത്തികൾ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. എന്തായാലും മറ്റുള്ളവരുടെ അഭിപ്രായം കൂടി വരട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:08, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ജേക്കബേ, ജ്യോതിസ്സിനേപ്പോലെ കഴിവും പ്രാപ്തിയുമുള്ള ഒരാളെ ഒഴിവാക്കണം എന്നെനിക്ക് ആഗ്രഹമില്ല. ഞാൻ നാമനിർദ്ദേശം നൽകിയ 4 പേരേയും എനിക്ക് പൂർണ്ണവിശ്വാസവുമാണ്. പക്ഷേ ചെക്ക് യൂസർ വേനമെന്ന കാര്യത്തിൽ സമവായം ഉണ്ടായപ്പോൾ , പിന്നെ അതിനേക്കുറിച്ച് ആർക്കും ഒരു കാര്യവും ചെയ്യാനില്ലാതെ വന്നപ്പോൾ മാത്രമാണ് ഞാൻ നാലുപേരെ നിർദ്ദേശിക്കുകയും മെറ്റാ, മറ്റ് വിക്കികൾ എന്നിവിടങ്ങളിൽ നിന്നെല്ലായി യോഗ്യതകൾ ചേർത്ത് ഒരു നയമോ ഫലകമോ ഒക്കെ ആക്കി മാറ്റിയത്. എന്നിട്ടും അതിനെ ഏകദേശം 25 -27 പേരോളം അനുകൂലിക്കുകയും ചെയ്തു.

ഞാൻ അല്പം തിടുക്കം കാണിച്ചു എന്നത് നേര്. അതു ഞാൻ എങ്ങും നിഷേധിക്കുന്നുമില്ല. പിന്നെ ഒരു ചെക്ക് യൂസറെ നാമനിർദ്ദേശം ചെയ്യാൻ കാര്യനിർവ്വാഹകർക്ക് മാത്രമേ അധികാരമുള്ളൂ എന്നാരും എവിടേയും പറഞ്ഞിട്ടുമില്ല. മാത്രവുമല്ല; ഇങ്ങനെ അനധികൃതമായി ഒരു തിരഞ്ഞെടുപ്പ് നടക്കുന്നു എങ്കിൽ എന്തുകൊണ്ട് കാര്യനിർവ്വാഹകർ അത് തടയുകയോ മരവിപ്പിക്കുകയോ നീക്കം ചെയ്യുകയോ ഉണ്ടായില്ല. അപ്പോൾ സമൂഹം കൂടുതൽ ആ നീക്കത്തെ അനുകൂലിച്ചു. വോട്ടെടുപ്പ് തീരാൻ വളരെ കുറച്ചു സമയം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത് മരവിപ്പിച്ചത്. പിന്നീട് ചർച്ചയായി. ഞാൻ മുന്നോട്ടുവച്ച യോഗ്യതകൾ കുറഞ്ഞുപോയി എന്നൊക്കെയുള്ള വിഷയങ്ങൾ വന്നതും, പിന്നീട് അധിക/കടുത്ത യോഗ്യതകൾ കൂട്ടിച്ചേർത്ത് നയമാക്കി പഞ്ചായത്തിൽ ഉണക്കാനിട്ടതും.

അങ്ങനെ ഉണങ്ങിയ നിർദ്ദേശം ആ ഫലകത്തിൽ ചേർത്തതും ഞാൻ മുന്നോട്ടു വച്ച ആശയങ്ങളുടെ മേൽ പിന്നെ വീണ്ടുമോട്ടെടുപ്പ് തുടങ്ങിയതും. ബാക്കി ചർച്ച ഇതിനു മുകളിൽ കാണാം.

പിന്നെ മീറ്റയിലല്ലല്ലോ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയല്ലേ? ഇവിടത്തെ കാര്യങ്ങൾക്ക് വേണ്ടിയാണ് ജ്യോതിസ്സിനെ തിരഞ്ഞെടൂക്കുന്നത്. അപ്പോൾ ആ വാദം നിലനിൽക്കില്ല. --സുഗീഷ് (സംവാദം) 06:10, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ നയങ്ങളുടെ താളുകളിൽ വിക്കിപീഡിയ എന്നുദ്ദേശിക്കുന്നത്, മലയാളം വിക്കിപീഡിയയെത്തന്നെയാണ്. മറ്റു വാദങ്ങൾ വളച്ചൊടിക്കലാണ്. --Vssun (സംവാദം) 06:15, 3 ഏപ്രിൽ 2013 (UTC)[മറുപടി]
സുനിലിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ല. നിർജ്ജീവരായ കാര്യനിർവാഹകരെ ഒഴിവാക്കുന്ന നയത്തെ എതിർത്ത അവസരത്തിൽ ഞാൻ വ്യക്തമാക്കിയിരുന്നതാണ് (മലയാളം) വിക്കിയിലെ തിരുത്തലുകളുടെ എണ്ണം മാത്രമല്ല, ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ, വിക്കിസംഗമം, മെയിലിങ് ലിസ്റ്റ് ഇവയിലൊക്കെയുള്ള പ്രവർത്തനങ്ങൾ കണക്കാക്കി‌വേണം സജീവതയുടെ മാനദണ്ഡം തീരുമാനിക്കാനെന്ന്. ഇവയ്ക്കൊക്കെയുള്ള അളവുകോൽ തിരുത്തൽ (അതും മലയാളം വിക്കിപീഡിയയിലെ തിരുത്തൽ) മാത്രമായി നിശ്ചയിക്കുന്നത് വിഷമകരമാകയായതാണ് കാര്യനിർവാഹകരെ ഒഴിവാക്കുന്നതിന് എനിക്കുണ്ടായിരുന്ന എതിർപ്പുകളിൽ പ്രധാനമായ ഒന്ന്. ചെക്ക്‌യൂസർ എന്നത് വല്ലപ്പോഴും ചെയ്യേണ്ട പ്രവൃത്തിയാണ്. അതിനു മറ്റു വിക്കിയിൽ മറ്റാരേക്കാളും സജീവതയും പ്രവൃത്തിപരിചയമുള്ള ഒരാളെ ആവശ്യമുള്ളപ്പോൾ മറ്റു നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതിനോടാണ് എനിക്ക് എതിർപ്പ്. --ജേക്കബ് (സംവാദം) 07:03, 3 ഏപ്രിൽ 2013 (UTC)[മറുപടി]
മലയാളം വിക്കിപീഡിയയിൽ സജീവമായ ചെക്ക് യൂസർമാരെയാണ് നമുക്ക് വേണ്ടത്. അതിനാൽത്തന്നെ വിക്കിപീഡിയ എന്നതുകൊണ്ട് മലയാളം വിക്കിപീഡിയ തന്നെയാണ് ഉദ്ദേശ്യവും. അതുപോലെ മുകളിൽ സൂചിപ്പിച്ച കാര്യനിർവാഹകാനായിരുന്നിരിക്കണം എന്നത് ഭൂതകാലത്തിൽത്തന്നെയാണോ എന്ന് ഉറപ്പുവരുത്തുകയും വേണം. പുതുക്കിയ നയപ്രകാരം ജ്യോതിസ്സിന് യോഗ്യത ഇല്ല എന്നുതന്നെ കരുതണം. --സിദ്ധാർത്ഥൻ (സംവാദം) 06:23, 3 ഏപ്രിൽ 2013 (UTC)[മറുപടി]
നിലവിൽ മലയാളം വിക്കിപീഡിയയിലും മിക്ക വിക്കിപീഡിയയിലും കാര്യക്ഷമമായി ചെക്ക്‌യൂസർ നടത്തുന്നത് മലയാളം പോലുമറിയാത്ത സ്റ്റീവാർഡുകളാണ്. ചെക്ക്യൂസറിന്റെ കാര്യത്തിൽ സജീവതയുടെ ആവശ്യം എന്തെന്നാൽ നിർജ്ജീവ ചെക്ക്‌യൂസർമാർ വിക്കിയിലുണ്ടായാൽ സ്റ്റീവാർഡുകൾ ലോക്കൽ ചെക്ക്‌യൂസർ ഉണ്ടെന്ന കാരണത്താൽ ചെക്ക് ചെയ്യാൻ വിസമ്മതിക്കും. ഇത് ഉണ്ടാവില്ലെന്നുറപ്പു വരുത്താൻ മലയാളം വിക്കിപീഡിയയിൽ എഡിറ്റ്, അഡ്മിൻ പ്രവൃത്തി സജീവത നിയമങ്ങളല്ല ആവശ്യം. ഒരാവശ്യം വന്നാൽ പെട്ടെന്ന് നോക്കുന്ന ആളാവണം, അതിന് നിലവിലെ "വിക്കിപീഡിയ" സജീവത മതിയാവും --ജേക്കബ് (സംവാദം) 07:10, 3 ഏപ്രിൽ 2013 (UTC)[മറുപടി]

എന്നാണ് മലയാളം വിക്കിപീഡിയയിൽ സ്വീകരിച്ച നയം. ചർച്ചയിൽ "മലയാളം വിക്കിപീഡിയയിൽ സിസോപ് ആയി തിരഞ്ഞെടുക്കപ്പെടുകയും 200 അഡ്മിൻ ആക്ഷനുകളെങ്കിലും നടത്തി പ്രവർത്തിപരിചയമുണ്ടായിരിക്കുകയും വേണം. വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം" എന്ന് രണ്ടായാണ് അഭിപ്രായം പോലും വന്നത്. എഡിറ്റുകൾ വേണ്ടത് മലയാളം വിക്കിപീഡിയയിൽ തന്നെയാണെന്ന് ചർച്ചയിൽ വ്യക്തമായി തീരുമാനിച്ചിട്ടില്ല (അങ്ങനെയല്ല എന്ന സൂചനകളുമുണ്ട്). എന്തായാലും മറ്റുള്ളവർ അഭിപ്രായം പറയട്ടെ. എന്റെ അഭിപ്രായം ജ്യോതിസ്സിന് നിലവിലുള്ള മാനദണ്ഡമനുസരിച്ച് യോഗ്യതയുണ്ട് എന്നു തന്നെയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:24, 3 ഏപ്രിൽ 2013 (UTC)[മറുപടി]

@സിദ്ധാർത്ഥൻ, സ്ഥാനം ഉപേക്ഷിച്ച കാര്യനിർവാഹകരുടെ കാര്യം ചർച്ചയിൽ പ്രതിപാദിച്ചിട്ടുണ്ട്. "നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി അപ്പോഴും കാര്യനിർവാഹകനാകണൊ അതോ രാജിവച്ച ആളായാലും മതിയാകുമോ?" എന്ന ചോദ്യം കെ.ജി. ചോദിക്കുകയും ചെയ്തു. അതിനുശേഷമാണ് കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന മാനദണ്ഡം തീരുമാനിച്ചത്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:31, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ചെക്ക് യൂസർ വരുന്നതിനെ എതിർത്തിരുന്നതിനാൽ, നയത്തെക്കുറിച്ചുള്ള ചർച്ചകളിൽ കൂടുതൽ ഞാൻ ഇടപെട്ടിരുന്നില്ല. ഇവിടത്തെ നയത്തിന്റെ താളുകളിൽ വിക്കിപീഡിയ എന്നുദ്ദേശിക്കുന്നത് മലയാളം വിക്കിപീഡിയയെയാണെന്നാണ് / ആയിരിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാത്ത കാര്യങ്ങൾ നയത്തിൽ വ്യക്തമായി രേഖപ്പെടുത്തണമായിരുന്നു. സമവായമായത് ജേക്കബ് ഉദ്ദേശിച്ച രീതിയിലാണെങ്കിൽ നയത്തിന്റെ താളിൽ അത്തരത്തിൽ തിരുത്തൂ. --Vssun (സംവാദം) 07:25, 3 ഏപ്രിൽ 2013 (UTC)[മറുപടി]
@സുനിൽ, ജേക്കബ്, തിരഞ്ഞെടുപ്പ കഴിഞ്ഞ സ്ഥിതിക്ക് യോഗ്യതകളിൽ ഇനിയൊരു മാറ്റം വരുത്താൻ കഴിയില്ല. യോഗ്യതകളിൽ സംശയം ഉണ്ടാകാൻ പാടില്ല എന്നതുതന്നെ കാരണം. അതല്ല ഈ യോഗ്യതയും കൂടി ചേർക്കണമെങ്കിൽ ഇനി ചെയ്യാൻ കഴിയുന്ന കാര്യം ഈ വോട്ടെടുപ്പ് അയോഗ്യമാക്കുക. എന്നിട്ട് യോഗ്യതകൾ എല്ലാം പുനഃപരിശോധിക്കുക എന്നുള്ളതാണ്. അങ്ങനെ പറ്റില്ല എങ്കിൽ ജ്യോതിസ്സ് ഇപ്പോൾ നൽകിയിരിക്കുന്ന യോഗ്യതകൾ അടിസ്ഥാനമാക്കി അയോഗ്യനാണ് എന്നനുമാനിക്കേണ്ടിവരും. --സുഗീഷ് (സംവാദം) 07:40, 3 ഏപ്രിൽ 2013 (UTC)[മറുപടി]
@സുഗീഷ്. നിലവിൽ രൂപപ്പെട്ടിട്ടുള്ള സമവായം നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ജ്യോതിസിന് യോഗ്യതയില്ല എന്നാണല്ലോ. ഈ ചർച്ച കീഴ്വഴക്കമനുസരിച്ച് ന്യായമായ ഒരു കാലയളവ് തുടർന്ന ശേഷവും തീരുമാനം അതു തന്നെയാണെങ്കിൽ ജ്യോതിസിനെ അയോഗ്യനാക്കുകയും മൂന്നാമത്തെ ചെക്ക് യൂസറിനുവേണ്ടി തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യാം. ഇതേ സമയത്തു തന്നെ ചെക്ക് യൂസർമാരുടെ എ‌ണ്ണം സംബന്ധിച്ച നയം പുനർനിർണ്ണയിക്കാനായി നടത്തുന്ന ചർച്ചയ്ക്കും തീരുമാനമാകും എന്ന് പ്രതീക്ഷിക്കാം. അതിൽ ചെക്ക് യൂസർമാരുടെ എണ്ണം നിജപ്പെടുത്തേണ്ട എന്ന തീരുമാനമോ എണ്ണം ഉയർത്തണമെന്ന തീരുമാനമോ ആണെടുക്കുന്നതെങ്കിൽ സുഗീഷ് ആഗ്രഹിക്കുന്നതുപോലെ തന്നെ വിപുലമായ തിരഞ്ഞെടുപ്പുതന്നെ നടത്താമല്ലോ? അതല്ല രണ്ട് ചെക്ക് യൂസർമാർ മതി എന്നാണ് പുതിയ നയരൂപീകരണ ചർച്ചയിൽ തീരുമാനമാകുന്നതെങ്കിൽ പുതിയ തിരഞ്ഞെടുപ്പിന്റെ ആവശ്യവുമില്ലാതെയാകും.
സാധുവാണെന്ന് പഞ്ചായത്തിൽ തീരുമാനമെടുക്കപ്പെട്ട ഈ വോട്ടെടുപ്പ് എന്തായാലും ഇനി അസാധുവാക്കണമെങ്കിൽ പുതിയ നയരൂപീകരണ ചർച്ചയിൽ അത് തീരുമാനിക്കേണ്ടിവരും. അത് ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ? പഞ്ചായത്തിൽ പ്രശ്നം ഉന്നയിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:11, 3 ഏപ്രിൽ 2013 (UTC)[മറുപടി]

സമവായം

ജ്യോതിസിന് യോഗ്യതയുണ്ട് എന്നഭിപ്രായപ്പെട്ടവർ ജ്യോതിസിന് യോഗ്യതയില്ലഎന്നഭിപ്രായപ്പെട്ടവർ നിഷ്പക്ഷം/വ്യക്തമല്ല
  1. ജേക്കബ്
  2. അജയ്
  1. സുഗീഷ്
  2. സുനിൽ
  3. സിദ്ധാർത്ഥൻ
  4. Kiran Gopi
  5. Adv.tksujith
0
2 5 0

ചർച്ച പുരോഗമിക്കുന്നതിനൊപ്പം അഭിപ്രായരൂപീകരണം ഉണ്ടാകുമെന്ന് കരുതുന്നു. ഈ വോട്ടുനില പുതുക്കിക്കൊണ്ടിരിക്കാം.--അജയ് ബാലചന്ദ്രൻ (സംവാദം) 06:41, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതിപ്പോൾ വോട്ടുചെയ്യാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയിൽ വീണ്ടും ഒരു നയത്തിനുള്ള വഴികൂടി തുറക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..

എന്നുള്ള ഒരു നയം കൂടി ഉൾപ്പെടുത്താമല്ലേ.?

അപ്പോ ഇനി ചെക്ക് യൂസർ മാരുടെ എണ്ണത്തിലും യോഗ്യതയിലും ഒരു തീരുമാനം ഉണ്ടാകട്ടെ. അതു കഴിഞ്ഞ് ഈ തിരഞ്ഞെടുപ്പ് പരിശോധിക്കാം.--സുഗീഷ് (സംവാദം) 06:42, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതിപ്പോൾ പുതിയ നയരൂപീകരണമല്ല. നിലവിലെ നയപ്രകാരം ജ്യോതിസിന് യോഗ്യതയുണ്ടായിരുന്നോ എന്ന പരിശോധന മാത്രമാണ്. പരിശോധനയിൽ യോഗ്യതയുണ്ടായിരുന്നില്ല എന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവാകും. യോഗ്യതയുണ്ടെങ്കിൽ തിരഞ്ഞെടുക്കപ്പെടും. അത്രമാത്രം. --സിദ്ധാർത്ഥൻ (സംവാദം) 06:47, 3 ഏപ്രിൽ 2013 (UTC)[മറുപടി]
പുതിയ നയം വേണ്ടിവരുമെന്ന് ഏതു കാര്യത്തിൽ/ഏതു കാരണത്തിൽ എന്നു സിദ്ധാർത്ഥനു മനസ്സിലായിക്കാണും എന്നു കരുതുന്നു. ഇനി തെളിയിക്കാനായി പാഴൂർ പടിപ്പുര വരെ പോകേണ്ടിവരുമോ?--സുഗീഷ് (സംവാദം) 06:51, 3 ഏപ്രിൽ 2013 (UTC)[മറുപടി]
മലയാളത്തിലെ നയം മലയാളം വിക്കിപീഡിയയിലെ തിരുത്തലുകൾ മാത്രമനുസരിച്ചാണ് കണക്കാക്കേണ്ടത്, നയങ്ങൾ വളച്ചൊടിക്കരുത് എന്ന സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.--KG (കിരൺ) 09:06, 3 ഏപ്രിൽ 2013 (UTC)[മറുപടി]
ഇനി അടിയുണ്ടാക്കാൻ ഞാനില്ല. യോഗ്യതയുള്ളവർക്കായി മെറ്റയിൽ റിക്വസ്റ്റ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ഞാനിനി ഈ ചർച്ചയിൽ ഇല്ല. ഇക്കാര്യത്തിൽ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരഭിപ്രായവും പറയുന്നുമില്ല. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം., --സുഗീഷ് (സംവാദം) 09:22, 3 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ ആശയക്കുഴപ്പത്തിന്റെ കാര്യമൊന്നുമില്ലെന്ന് തോന്നുന്നു. സുഗീഷ് ആദ്യം തുടങ്ങിയപ്പോൾ ഇല്ലാതിരുന്നതും പിന്നീട് ചർച്ചയിലൂടെ ഉരുത്തിരിഞ്ഞുവന്നതുമായ നയമനുസരിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്നാളുകൾ വിജയിച്ചു. വിജയിച്ച ഒരാൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയില്ലായിരുന്നവെന്ന് പിന്നീട് കണ്ടെത്തി. അദ്ദേഹത്തെ ഒഴിവാക്കുകയും ആ തെരഞ്ഞെടുപ്പ് അസാധുവാക്കുകയുമല്ലേ മാർഗ്ഗമുള്ളു... അപ്പോൾ നയത്തിലെ മൂന്ന് ചെക്ക് യൂസർമാർ വേണം എന്ന തീരുമാനം പാലിക്കണമെങ്കിൽ ഇനിയും ഒരാളെക്കൂടി തെരഞ്ഞെടുക്കണം. അതിനായി പുതിയ വോട്ടെടുപ്പ് തുടങ്ങണം. അതിനിടയിൽ നിലവിൽ രൂപീകരിച്ച മാനദണ്ഡങ്ങളിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ അതും പഞ്ചായത്തിൽ ചർച്ച ചെയ്ത് മാറ്റാമല്ലോ... --Adv.tksujith (സംവാദം) 16:15, 4 ഏപ്രിൽ 2013 (UTC)[മറുപടി]

ജ്യോതിസിന്റെ സ്ഥാനാർത്ഥിത്വം നിലവിലുള്ള മാനദണ്ഡമനുസരിച്ച് അസാധുവാണെന്ന് സമവായമുണ്ട് എന്നാണ് കാണുന്നത്. അങ്ങനെ തീരുമാനമെടുക്കുന്നതിൽ എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 17:48, 4 ഏപ്രിൽ 2013 (UTC)[മറുപടി]
എതിർപ്പുണ്ട്. ഇതിൽ യോഗ്യതയില്ലെന്ന് ചുമ്മാ പറഞ്ഞാൽ മാത്രം സമവായമാവില്ല. നിലവിലുള്ള നയത്തിലെ ഭാഷയനുസരിച്ച് യോഗ്യതയുണ്ട്. അക്കാര്യത്തിൽ സമവായമില്ലേ? മറ്റൊരു സമവായവുമില്ല. ഇനി ഭാഷ മാറ്റണമെങ്കിൽ അത് മറ്റൊരു നയരൂപീകരണച്ചർച്ചയിലൂടെയാവാം. അതുവരെ ഇവിടെ തിരഞ്ഞെടുപ്പ് നടത്തി 80%നുമേൽ പേർ യോജിച്ച് തിരഞ്ഞെടുത്ത ഒരാൾക്ക് യോഗ്യതയില്ലെന്നും പറഞ്ഞ് വോട്ടർമാരെയെല്ലാം വിഢികളാക്കുന്നതിൽ ഒരു യോജിപ്പുമില്ല. --ജേക്കബ് (സംവാദം) 18:05, 4 ഏപ്രിൽ 2013 (UTC)[മറുപടി]
ജേക്കബേ വോട്ടു ചെയ്തവരെ വിഡ്ഢികളാക്കുന്നത് ആദ്യമായല്ല, പത്തു മുപ്പത് പേർ വോട്ട് ചെയ്തത് അസാധുവാണന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ വന്നപ്പോൾ എല്ലാരും അതിന്റെ പിറകേ പോയി വോട്ട് ചെയ്തവർ ആരായി.എങ്ങനെ ഭാഷാപരമായി വിശ്വസിച്ചാലും നിലവിലെ നയമനുസരുച്ച് വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം പാലിക്കുന്നില്ല --KG (കിരൺ) 18:09, 4 ഏപ്രിൽ 2013 (UTC)[മറുപടി]

@Jacob.jose: നിലവിലുള്ള നയത്തിൽ ഉദ്ദേശിക്കുന്നത് എല്ലാ വിക്കിപീഡിയകളിലുമുള്ള എഡിറ്റുകളാണെന്ന് പറയുന്നത് നയത്തെ വളച്ചൊടിക്കലാണെന്നാണ് ഭൂരിപക്ഷാഭിപ്രായം (എന്റേത് ന്യൂനപക്ഷാഭിപ്രായമാണ്!!). ഇത് വോട്ടെടുപ്പ് രണ്ടാമത് തുടങ്ങിയപ്പോൾ തന്നെ കണ്ടുപിടിച്ചിരുന്നുവെങ്കിൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ആദ്യത്തെ വട്ടം സ്ഥാനാർത്ഥിത്വ സൂക്ഷ്മപരിശോധന നടത്തിയപ്പോൾ (കുറേയേറെപ്പേരെ ആദ്യ മാനദണ്ഡം ഉപയോഗിച്ച് അയോഗ്യരാക്കിയിരുന്നു) ഈ വകുപ്പ് നിലവിലുണ്ടായിരുന്നുമില്ല. ഇതും ഈ അയോഗ്യത ആദ്യമേ കണ്ടെത്തുന്നതിന് തടസ്സമായി. അയോഗ്യതയുടെ വിഷയത്തെ സംബന്ധിച്ച് ജ്യോതിസ്സിന് വോട്ടു ചെയ്തവർ എന്തു വിചാരിക്കും എന്നതു സംബന്ധിച്ച് എന്തായാലും നമുക്ക് ഊഹിക്കാനേ സാധിക്കൂ. എന്തായാലും വോട്ടർമാർ വിഢികളാകും എന്ന മാനസിക വിഷമം (അത് എനിക്കുമുണ്ട്) ജ്യോതിസിന് അയോഗ്യതയുണ്ടോ ഇല്ലയോ എന്ന വിഷയത്തിൽ സമവായത്തിലെത്തുന്നതിന് തടസ്സമാകേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞതു കഴിഞ്ഞു. സംവാദത്തിൽ പങ്കെടുത്ത് യോഗ്യത സംബന്ധിച്ച മാനദണ്ഡം പരിശോധിച്ച ഏഴുപേരിൽ അഞ്ചുപേർ പിന്തുണയ്ക്കുന്ന ഒരു നിലപാട് തള്ളിക്കളയാൻ കഴിയുമോ? സമവായമനുസരിച്ച് തീരുമാനമെടുത്ത് അടുത്ത നടപടികളിലേയ്ക്ക് കടക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:24, 4 ഏപ്രിൽ 2013 (UTC)[മറുപടി]

ഭാഷയിൽ പ്രശ്നമില്ല എന്നാണ് എന്റെ പക്ഷം. ആദ്യത്തെ നയത്തിൽ മലയാളം വിക്കിപീഡിയ എന്ന് വ്യക്തമായി പറ‍ഞ്ഞിട്ടുണ്ട്. പിന്നീട് പറയുന്ന വിക്കിപീഡിയ മലയാളമാണെന്ന് ഇതിൽനിന്ന് ഊഹിക്കാവുന്നതേയുള്ളൂ. താഴെ നല്കിയിരിക്കുന്ന വിക്കിപീഡിയ വോട്ടെടുപ്പ്നയം മലയാളം വിക്കിപീഡിയയുടേതാണ്. അല്ലാതെ മറ്റുള്ളവയുടേതല്ല. ഇനി മറ്റു വിക്കിസംരംഭങ്ങൾ ഉൾപ്പെടുത്തണമെങ്കിൽതന്നെ വിക്കിമീഡിയ എന്നു വരണം. നാം സാധാരണ ഉപയോഗിക്കുന്ന പദം അതാണ്.--സിദ്ധാർത്ഥൻ (സംവാദം) 18:39, 4 ഏപ്രിൽ 2013 (UTC)[മറുപടി]


നിഷ്പക്ഷം

നിഷ്പക്ഷത്തെ അസാധുവിന്റെ കൂട്ടത്തിൽ കൂട്ടരുത്. പ്രത്യേകം നിര വേണം. --Vssun (സംവാദം) 06:13, 3 ഏപ്രിൽ 2013 (UTC)[മറുപടി]

@സുനിൽ. നിഷ്പക്ഷത്തിന്റെ നിര മാറ്റാം. --അജയ് ബാലചന്ദ്രൻ (സംവാദം) 06:22, 3 ഏപ്രിൽ 2013 (UTC)[മറുപടി]

മാറ്റി.--അജയ് ബാലചന്ദ്രൻ (സംവാദം) 06:50, 3 ഏപ്രിൽ 2013 (UTC)[മറുപടി]

കുറിപ്പുകൾ

  1. വോട്ടെടുപ്പ് നയം അനുസരിച്ച് നിഷ്പക്ഷ വോട്ടുകൾ ശതമാനം കണക്കാക്കുവാൻ പരിഗണിച്ചിട്ടില്ല.

സംരക്ഷണം

കാര്യനിർവാഹകരെ തിരഞ്ഞെടുക്കുന്നത് ലോഗിൻ ചെയ്ത ഉപയോക്താക്കളല്ലേ അതും ഇത്ര തിരുത്തുകൾ ഉള്ളവർ. അപ്പോൾ ഐ.പി. തിരുത്തലിൽ നിന്നും താളിനെ സംരക്ഷിക്കണം--Roshan (സംവാദം) 03:10, 3 മേയ് 2013 (UTC)[മറുപടി]

ഐ.പി.കൾക്കും വോട്ടവകാശമില്ലെങ്കിൽ പോലും സംവാദത്തിൽ പങ്കുചേരാമല്ലോ? അതിനാൽ എന്റെ വ്യക്തിപരമായ അഭിപ്രായം സംരക്ഷിക്കേണ്ടതില്ല എന്നാണ്. എന്നാലും ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:29, 3 മേയ് 2013 (UTC)[മറുപടി]

അങ്ങനെ താളുകളൊന്നും അനാവശ്യമായി സംരക്ഷിച്ചിടേണ്ടതില്ല. നശീകരണപ്രവർത്തനങ്ങളോ മറ്റോ നടക്കുമ്പോൾ കുറച്ചുകാലത്തേക്ക് നടത്തേണ്ടതാണ് സംരക്ഷണം. അജയ് സൂചിപ്പിച്ചപോലെ ഐപികൾക്ക് സംവാദത്തിൽ പങ്കുചേരാൻ അവകാശമുണ്ട് താനും.--സിദ്ധാർത്ഥൻ (സംവാദം) 05:26, 3 മേയ് 2013 (UTC)[മറുപടി]

പിന്നെ എന്തിന് ഈ താൾ സംരക്ഷിച്ചിരിക്കുന്നു.--Roshan (സംവാദം) 13:12, 22 ഫെബ്രുവരി 2014 (UTC)[മറുപടി]

അഡ്വ.ടികെ സുജിത്തിനെ പുറത്താക്കുക

അഡ്വ. ടി.കെ.സുജിത്ത് എന്ന ഉപയോക്താവ് എനിക്കെതിരെ പൊതുവായി നടത്തിയ ആരോപണം പിൻവലിക്കണം. അല്ലെങ്കിൽ തെളിവ് നൽകുക. ഒന്നെങ്കിൽ അദ്ദേഹം കാര്യനിർവാഹകസ്ഥാനത്തു നിന്നും സ്വയം ഒഴിയുക. മറ്റു കാര്യനിർവാഹകർക്ക് അദ്ദേഹത്തിന്റെ ആ പദവിയിൽ നിന്നും ഒഴിവാക്കാനുള്ള ബാദ്ധ്യതയുണ്ട്. ഇത്തരം വ്യക്തിപരമായ തോന്നലുകൾ മറ്റ് ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. ആരോപണത്തിൽ എനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ട്. --Roshan (സംവാദം) 13:11, 22 ഫെബ്രുവരി 2014 (UTC)[മറുപടി]

കാര്യനിർവാഹകന്റെ ജോലി

അത് എന്താണെന്ന് കണ്ടില്ല. എവിടെയെങ്കിലും തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നിടത്ത് ചേർത്തിരുന്നെങ്കിൽ എന്നെപ്പോലെ ഇക്കാര്യത്തിൽ വിവരമില്ലാത്തവർക്ക് എളുപ്പമായേനെ. പുതിയ ചിലരെങ്കിലും വന്നേനെ.Satheesan.vn (സംവാദം) 00:45, 10 മാർച്ച് 2014 (UTC)[മറുപടി]

@ഉ:Satheesan.vn, വിക്കിപീഡിയ:കാര്യനിർവാഹകർ ദയവായി ഇതു കാണുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:42, 10 മാർച്ച് 2014 (UTC)[മറുപടി]

പഴയ തിരഞ്ഞെടുപ്പുകൾ

പഴയ തെരഞ്ഞെടുപ്പു താളുകൾ ആർക്കൈവ് ചെയ്തിട്ടുണ്ടോ ? അവയുടെ ലിങ്ക് കൂടി ഈ താളിൽ നൽകിയാൽ നന്നായിരുന്നു.- അരുൺ സുനിൽ കൊല്ലം സംവാദം 11:47, 5 ഡിസംബർ 2017 (UTC)[മറുപടി]

താളിൽ നൽകിയിട്ടുണ്ട്; ഐകോണിൽ ഞെക്കിയാൽ ആർക്കൈവ് കണ്ണികൾ ലഭിക്കും--പ്രവീൺ:സം‌വാദം 01:36, 8 ഡിസംബർ 2017 (UTC)[മറുപടി]

താങ്കൾക്ക് നന്ദി. മൊബൈലിൽ Image off ചെയ്ത് ഉപയോഗിച്ചതിനാൽ ഇതു കാണാൻ കഴിഞ്ഞില്ല. ചെറിയ ഒരു അടിക്കുറിപ്പ് നൽകിക്കൂടേ ?- അരുൺ സുനിൽ കൊല്ലം (സംവാദം) 08:30, 8 ഡിസംബർ 2017 (UTC)[മറുപടി]

ഇമേജ്മാപ്പ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്; alt=നിലവറ ചേർത്തിട്ടുണ്ട്--പ്രവീൺ:സം‌വാദം 07:19, 21 ഡിസംബർ 2017 (UTC)[മറുപടി]

കൊള്ളാം float- അരുൺ സുനിൽ കൊല്ലം (സംവാദം) 09:32, 21 ഡിസംബർ 2017 (UTC)[മറുപടി]

സംവാദം

സംവാദത്തിന് ആസ്പദമായ സംഭവം : വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/ബ്യൂറോക്രാറ്റ്/സഞ്ചയിക#വിശ്വപ്രഭ

നാമനിർദ്ദേശം ചെയ്യാനുള്ള കാരണം

വാക്കുകൾ പ്രവർത്തിയേക്കാൾ വേഗത്തിൽ സഞ്ചരിക്കും. എന്നാൽ, പ്രവർത്തി വാക്കുകളേക്കാൾ കാലത്തെ അതിജീവിക്കും. ഒരുപ്പാട് ചെയ്യുന്നതിലല്ല; ചെയ്യുന്നത് സൂഷ്മതയോടെ (പക്വതയോടെ) ചെയ്യുന്നതിലാണ് കാര്യം. ഇവിടെ പറഞ്ഞ ജേക്കബ്, കിരൺ, ഇർവ്വിൻ, കണ്ണന്മാഷ്, ശ്രീജിത്ത് തുടങ്ങി പല സുഹൃത്തുക്കളും ഇക്കൂട്ടത്തിൽ പെടുന്നവർ തന്നെയാണ്. ഞാൻ വളരെ ചെറിയൊരു കാലമേ ആയിട്ടുള്ളൂ ഇവിടെ എത്തിയിട്ട്. ഇതിൽ വിശ്വപ്രഭ, രൺജിത്ത് സിജി, ബിപിൻ, Adv.tksujith, അരുൺ സുനിൽ കൊല്ലം (അഡ്മിൻ അല്ല), എന്നിവരെ മാത്രമേ ഞാനുമായി (താളിൽ) നേരിട്ട് ഏതെങ്കിലും തരത്തിൽ ഒരു ബന്ധം ഉണ്ടായിട്ടുള്ളൂ. അവരെ മാത്രമേ ഞാൻ അനലൈസ് ചെയ്തിട്ടുള്ളൂ. അതിൽ നാമനിർദ്ദേശം ചെയ്യാൻ ആദ്യം മനസ്സിൽ വന്ന പേര് രൺജിത്ത് സിജിയുടേതാണ്. കാരണം, ഇവിടെ എത്തിയത് മുതൽ ധാരാളമായി കാണുന്ന പേരാണ് അദ്ദേഹത്തിന്റേത്. മലയാളം വിക്കിപ്പീഡിയയെ പരമാവധി ഉയരങ്ങളിലേക്കെത്തിക്കുന്നതിന് അഹോരാത്രം കഷ്ടപ്പെടുന്ന നല്ലൊരു വിക്കിപീഡിയനാണ് അദ്ദേഹമെന്നും അറിയാം. അതുപോലെ ഇവിടത്തെ നിരവധി യത്നങ്ങളുടേയും മറ്റും ശക്തിസ്ത്രോതസ്സും (എന്റെ അറിവിൽ) അദ്ദേഹം തന്നെ. പിന്നെ, മേൽപ്പറഞ്ഞ എനിയ്ക്ക് പരിചിതമായവരെയും ഞാൻ വീക്ഷിച്ചു. ഇവരെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ സ്ഥാനത്തിന് ഇവിടത്തെ മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യർ തന്നെയാണ്. അപ്പോൾ വന്ന ഓർമ്മയിൽ, എനിക്ക് പുറത്തുള്ള കുറച്ച് സംവാദങ്ങളിലൂടെ (ലേഖനങ്ങളുടെയും നയരൂപീകരണങ്ങളുടെയും മറ്റും) ഞാൻ സഞ്ചരിച്ച് നോക്കി. അവിടത്തെ ചർച്ചകളിലെല്ലാം വളരെ ചുരുങ്ങിയ വാക്കുകളിൽ കൃത്യമായ ഒരു മറുപടിയോ പരിഹാരമോ ഒക്കെയായി വിശ്വപ്രഭയുടെ ശാന്തവും പക്വതയുമാർന്ന ഒരു മുഖം ഞാൻ കണ്ടു. ചില സ്ഥാനങ്ങൾ അലങ്കരിക്കുന്നതിന് ഈ ഗുണങ്ങളും അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കുന്നതിനാൽ ആണ് ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്തത്. എന്നെപ്പോലെ തുടക്കക്കാരനായ ഒരാൾ അത് ചെയ്തത് തെറ്റായെങ്കിൽ മറ്റുള്ളവർ ദയവായി എന്നോട് ക്ഷമിക്കണം.

പിന്നെ, ഇവിടെ ഒരാൾക്ക് മാത്രമല്ല; ഒരാളെ മാത്രമല്ല നാമനിർദ്ദേശം ചെയ്യാനുള്ള സൗകര്യം ഉള്ളത് എന്നതുകൊണ്ടും, നാമനിർദ്ദേശം ചെയ്യപ്പെടാൻ മാത്രമല്ല; അത് സ്വയം ചെയ്യുവാനും സൗകര്യം ഉണ്ട് എന്നതുകൊണ്ടും അഡ്മിൻഫ്ലാഗ് എന്നത് എത്രമാത്രം ഉപയുക്തമാക്കിയിട്ടുണ്ട് എന്നത് നോക്കിവേണമായിരുന്നു ബ്ല്യൂറോക്രാറ്റാവാൻ ഒരാളെ നിർദ്ദേശിക്കേണ്ടിയിരുന്നത്. എന്നത് ഒഴിവാക്കാമായിരുന്നു. കാരണം, നിർദ്ദേശിക്കപ്പെട്ട വ്യക്തിക്ക് നിശ്ചിത മാനദണ്ഡം, അത് നിശ്ചിത മാനദണ്ഡമുള്ള മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലോ കുറവോ ആകട്ടെ, ഉണ്ട്. Kaitha Poo Manam 06:35, 30 ജനുവരി 2018 (UTC)

ഡിയർ kaitha poo Manam, താങ്കൾ വിശ്വേട്ടനെ ബ്ല്യൂറോക്രാറ്റാവാൻ നിർദ്ദേശിച്ചത് തികച്ചും ശരിയായ നടപടിതന്നെ. malikaveedu 07:20, 30 ജനുവരി 2018 (UTC)

ആവശ്യമില്ലാത്തെ ചർച്ച ഒഴിവാക്കുക. ബ്യൂറോക്രാറ്റിനായി നിർദ്ദേശിച്ച മൂന്നുപേരും മാനദണ്ഡം പാലിക്കുന്നില്ല എങ്കിൽ വോട്ടെടുപ്പ് നിർത്തിവയ്ക്കുക. --സുഗീഷ് (സംവാദം) 08:09, 30 ജനുവരി 2018 (UTC)[മറുപടി]
ചോദ്യോത്തരങ്ങൾ
  • ചെക്ക്‌യൂസർ പദവിയിലേക്ക് ഒരാളെ നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഉപയോക്താവിന്റെ പ്രായം, സാങ്കേതികപരിജ്ഞാനം, കാര്യനിർവാഹക പ്രവൃത്തി, അഡ്മിൻ പ്രവൃത്തി (കാര്യനിർവാഹക പ്രവൃത്തിയും അഡ്മിൻ പ്രവൃത്തിയും ഒന്നല്ലേ?) എന്നിവ എങ്ങിനെ മനസ്സിലാക്കാം? Kaitha Poo Manam 17:28, 29 ജനുവരി 2018 (UTC)
അപൂർവ്വമായി മാത്രം, വളരെ വളരെ ഉത്തരവാദിത്തത്തോടെ, പ്രത്യേക നടപടികളിലൂടെ ചെയ്യേണ്ട പ്രവൃത്തിയാണു് ചെക്ക് യൂസർ. സാങ്കേതികപരിജ്ഞാനത്തോടൊപ്പമോ അതിൽ കൂടുതലോ, നിരന്തരവും ഉത്തരവാദിത്തപരവുമായ വിക്കി പരിപാലനപ്രവൃത്തികളിലൂടെയും ഉപയോക്തൃസമ്പർക്കത്തിലൂടെയും സാമാന്യം എല്ലാ ഉപയോക്താക്കളുടേയും വിശ്വാസം ആർജ്ജിച്ച ആളുകളെയാണു് ചെക്ക് യൂസർമാരായി തെരഞ്ഞെടുക്കുക. മറ്റു തരം ചുമതലകളിൽനിന്നു വ്യത്യസ്തമായി വ്യക്തിപരമായി തിരിച്ചറിയാവുന്ന ഒരു ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ കൂടി നൽകാൻ ചെക്ക് യൂസർ സ്ഥാനാർത്ഥികൾ തയ്യാറായിരിക്കണം.
മലയാളത്തെപ്പോലെ, താരതമ്യേന ചെറിയ മിക്ക വിക്കിമീഡിയ വിക്കികളിലും ചെക്ക് യൂസർമാർ പതിവില്ല. മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാരെ നിയമിക്കാൻ ധാരണയായതു് അത്തരം ആവശ്യം വേണ്ടി വന്ന ഒരു സന്ദർഭത്തിൽ നീണ്ടുനിന്ന ചർച്ചകൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷമാണു്. ഈ താളിലും മറ്റുമായി മുമ്പ് നടന്നിട്ടുള്ള ചർച്ചകൾ ശ്രദ്ധിക്കുമല്ലോ. തൽക്കാലം നമുക്കു് കൂടുതൽ ചെക്ക് യൂസർമാർ ആവശ്യമില്ലെന്നു വിശ്വസിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:04, 29 ജനുവരി 2018 (UTC)[മറുപടി]

(ഈ ചോദ്യവും ഉത്തരവും താളിന്റെ സംവാദത്താളിലേക്കു് മാറ്റേണ്ടതാണു് എന്നു നിർദ്ദേശിക്കുന്നു.) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:04, 29 ജനുവരി 2018 (UTC)[മറുപടി]

പ്രതികൂലിക്കുവാനുള്ള കാരണം

തീർച്ചയായും അഡ്മിൻഫ്ലാഗ് എന്നത് എത്രമാത്രം ഉപയുക്തമാക്കിയിട്ടുണ്ട് എന്നത് നോക്കിവേണമായിരുന്നു ബ്ല്യൂറോക്രാറ്റാവാൻ ഒരാളെ നിർദ്ദേശിക്കേണ്ടിയിരുന്നത്. ഞാൻ പ്രതികൂലിച്ച് വോട്ടു ചെയ്യാനുള്ള കാരണം പറയാം. വിശ്വേട്ടന്റെ തുടക്കം മുതലുള്ള അഡ്മിൻ പ്രവൃത്തികൾ കാണുക:

അഡ്മിനായിട്ട് വിശ്വേട്ടന്റെ എഡിറ്റിങ് ചരിത്രം
2017 2016 2015 2014
25 90 5 4

ഇതിനേക്കാൾ അഡ്മിൻ ഫ്ലാഗ് എന്ന പാരമ്പര്യമുള്ള മറ്റുള്ളവർ ഉണ്ട്. ജേക്കബ്, കിരൺ, ഇർവ്വിൻ, കണ്ണന്മാഷ്, ശ്രീജിത്ത് എന്നിവരൊക്കെ ആ നിലയിൽ ഉള്ളവരാണ്. ഇതിൽ പലരും ഫുൾടൈം കമ്പ്യൂട്ടറീന്റെ മുന്നിൽ ജീവിക്കുന്നവരുമാണെന്നത് വിക്കിപീഡിയ പോലുള്ള മീഡിയകൾക്ക് ഗുണകരവുമാണ്. ആ ഗണത്തിൽ കിരണും ശ്രീജിത്തും ബ്യീറോക്രാറ്റാവാൻ ഏറെ യോഗ്യരെന്നു കരുതുന്നു. അവരുടെ കഴിഞ്ഞ 8 വർഷത്തെ എഡിറ്റിങ് ചരിത്രം അനുബന്ധമായി കൊടുക്കാം.

അഡ്മിനായിട്ട് കിരണിന്റെ കഴിഞ്ഞ 8 വർഷത്തെ എഡിറ്റിങ് ചരിത്രം
2017 2016 2015 2014 2013 2012 2011 2010
1,036 89 56 100 266 1,463 1,469 1,318
അഡ്മിനായിട്ട് ശ്രീജിത്തിന്റെ കഴിഞ്ഞ 8 വർഷത്തെ എഡിറ്റിങ് ചരിത്രം
2017 2016 2015 2014 2013 2012 2011 2010
26 10 50 60 167 345 3,655 3,052

മുമ്പ് പറഞ്ഞതുപോലെ ചിലപ്പോൾ മറ്റു തിരക്കുകളാലാവാം ശ്രീജിത്തിന്റെ എഡീറ്റിങ് കുറഞ്ഞു വന്നിരുന്നു എന്നു കാണാം. എങ്കിലും മറ്റു യോഗ്യതകൾ നോക്കിയാൽ ഏറ്റവും യോഗ്യൻ ശ്രീജിത്തുതന്നെയാണ്. മാത്രമല്ല വിക്കിപ്രോജക്റ്റായ കോമൺസിൽ ഇന്നും ശ്രീജിത്ത് അതുല്യമായ സേവനം അനുഷ്ഠിക്കുന്നുണ്ട്. മറ്റു പ്രതിബന്ധങ്ങൾ ഇല്ലെങ്കിൽ തീർച്ചയായും നല്ലൊരു സേവനം മലയാളം വിക്കിയിലും ലഭിക്കേണ്ടതാണെന്നു കരുതുന്നും.

അല്പം കൂട്ടിച്ചേർക്കൽ

മറ്റൊരു കാര്യം കൂടിയുണ്ട്. വിക്കിപീഡിയരായ നമുക്കതിൽ കാര്യമില്ലെങ്കിലും ശ്രദ്ധിക്കേണ്ട കാര്യമാണ്. വായനയ്ക്ക് മാത്രമായി വിക്കിയെ കാണുന്നവർ ഇന്നു നാൾക്കുനാൾ കൂടി വരികയാണല്ലോ. അവരിൽ അന്വേഷണതാല്പര്യമുള്ളവർ അഡ്മിൻ ലിസ്റ്റ്സ് ഒക്കെ നോക്കുന്നു. ഇത്രേമ്മ് പേരുടെ നേതൃത്വത്തിലാണല്ലോ കാര്യങ്ങൾ നടക്കുന്നത് എന്നൊരു വിലയിരുത്തൽ നടത്തുന്നുണ്ട്. വാർത്തകൾ മാതൃഭൂമി പോലുള്ള പത്രങ്ങൾക്ക് കൊടുക്കുമ്പോൾ പറഞ്ഞതും വിക്കിയിലെ ഒരു അഡ്മിന്റെ നമ്പർ തരൂ, നിങ്ങളേക്കാൾ കൃത്യതയോടെ കാര്യങ്ങൾ പറയാൻ സാധിക്കുക അവർക്കാണല്ലോ എന്ന്. ഒരു പൊതുബോധം ഈ തരത്തിൽ വളർന്നു വരുന്നത് മലയാളം വിക്കിയുടെ ശ്രദ്ധേയതയുടെ മാനദണ്ഡമാണ്. ആ സമയത്ത് അഡ്മിൻഫ്ലാഗിനു പുല്ലുവിലകല്പിക്കാതെ വേഷം കെട്ടിനടക്കുന്നവരൊക്കെ ഒരു തേർഡ്പാർട്ടി വിലയിരുത്തലുകളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ആ ഒരു ബോധം നമുക്ക് വേണം. ഇങ്ങനെ ചില കാരണങ്ങൾ കൊണ്ട് കിരണിനേയും ശ്രീജിത്തിനേയും ബ്യൂറോക്രാറ്റാക്കുവാനായി നിർദ്ദേശിക്കുന്നു. കൂടുതൽ ആക്ടീവ് അഡ്മിൻസും വേണ്ടതുണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:20, 30 ജനുവരി 2018 (UTC)[മറുപടി]

ശരിയാണ് ആകെ അഡ്മിൻ പ്രവർത്തികൾ വിശ്വേട്ടന് കുറവാണ് എന്നത് ഒരു കാരണമാണ്. എന്നാൽ ആകെ വിക്കിമീഡിയ സംരംഭങ്ങളെ മെച്ചപ്പെടുത്തുന്ന അനേകം കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനുദ്ദേശമുണ്ടെന്ന് തോന്നുന്നു. ഇത് ഒരു പ്രചോദനമാകുമെങ്കിൽ നല്ലതാണ്. --രൺജിത്ത് സിജി {Ranjithsiji} 05:51, 30 ജനുവരി 2018 (UTC)[മറുപടി]
:Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ  - രാജേഷേ ഒരാളെ നാമനിർദേശം ചെയ്യുന്നതിന് മുൻപു ഇതൊക്കെ നോക്കണം , സ്ഥാനമാനങ്ങൾ മാത്രം മോഹിച്ചു പ്രവർത്തിക്കുന്ന ആരും ഇവിടെ ഇല്ല , ഇവരാരും ഇവിടെ പുതുമക്കാർ അല്ലാ , സജീവമാകുന്ന സമയത്തു് അവർ  വിശ്വപ്രഭ ViswaPrabha , കിരൺ ഗോപി  ശ്രീജിത്തിനെ   തന്നെ ചോദിച്ചു വാങ്ങികൊള്ളും ഈ സ്ഥാനങ്ങൾ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:35, 30 ജനുവരി 2018 (UTC)[മറുപടി]
ഒരാളെ മറ്റൊരാൾക്ക് നിർദ്ദേശിക്കാം എന്നൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചർച്ചയിൽ നിന്നും മനസ്സിലായി. അറിയാവുന്ന രീതിയിൽ കാര്യകാരണങ്ങൾ അന്വേഷിച്ചാണു ഞാൻ നിർദ്ദേശിച്ചത്. ബ്യൂറോക്രാറ്റുകളേക്കാൾ അഡ്മിൻസ് ആണു വേണ്ടത് എന്നു പലപ്പോഴും തോന്നിയിരുന്നു. ഇവിടെ തന്നെ എവിടേയോ കാരണവും പറഞ്ഞിരുന്നല്ലോ. വിക്കിപീഡിയയുടെ അഡ്മിൻസ് എന്നു പറയുമ്പോൾ അത് വിക്കിപീഡിയയുടെ മാനേജർ ആണെന്നൊക്കെ കരുതുന്നവർ ഉണ്ടെന്നതാണു സത്യം. വിക്കിപീഡിയയുടെ പബ്ലിസിറ്റി തന്നെയാണത് കാണിക്കുന്നത്. അത് കണ്ടില്ലെന്നു നടിക്കരുതല്ലോ. ഇവിടെ ആരും തന്നെ ബ്യൂറോക്രാറ്റാവാനോ അഡ്മിനാവാനോ സമീപഭാവിയിൽ ഒത്തിരി എഡീറ്റിങ്സ് വരുത്തി, കൗണ്ട്സ് കൂട്ടി കേറിക്കൂടാൻ മെനക്കെട്ടതാണെന്നൊന്നും ഞാൻ പറഞ്ഞില്ല, സ്ഥാനമാനങ്ങൾ വേണമെന്ന വ്യാമോഹവും ഇവർക്കില്ല... സത്യമാണത്. എന്റെ അറിവുവെച്ച് രണ്ടുപേരെ നിർദ്ദേശിച്ചു എന്നേ ഉള്ളൂ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:47, 30 ജനുവരി 2018 (UTC)[മറുപടി]


നാമ നിർദേശം നടത്തിയതിനെ അല്ല ഞാൻ തെറ്റ് എന്ന് പറഞ്ഞത് , അത് ചെയ്യുന്നതിന് മുൻപ്പ് അടിസ്ഥാന യോഗ്യതകൾ പാലിക്കുന്നവർ ആണോ എന്ന് നോക്കണമായിരുന്നു , ശ്രീജിത്തും കിരണും മാത്രം അല്ല Kaitha Poo Manam നിർദേശിച്ച വിശ്വേട്ടനും ഉണ്ട് , ഇവർ മൂന്ന് പേരും അയോഗ്യർ ആണ് , ഒരു കൊല്ലത്തെ കണക്ക് അല്ലാ നോക്കേണ്ടത് ഇപ്പോൾ സജീവൻ ആണോ അല്ലയോ എന്നാണ് , കഴിഞ ഒരു ഒന്ന് രണ്ടു മാസത്തെ കണക്ക് എടുത്താൽ അറിയാം അത് , ഇവർ ഒന്ന് രണ്ട മാസം തങ്ങളുടെ സജീവത തെളിയിക്കട്ടെ എന്നിട്ടാകാം ഇത്തരം വിലയിരുത്തൽ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:58, 30 ജനുവരി 2018 (UTC)[മറുപടി]

ഫലം

തിരഞ്ഞെടുപ്പ് കാര്യക്ഷമവും സുതാര്യവും ആക്കുക

മലയാളം വിക്കിപീഡിയയിലെ വിവിധ സ്ഥാനങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിലവിൽ നല്ലരീതിയിലാണ് പോകുന്നതെങ്കിലും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതാണെന്ന് കരുതുന്നു. ചില അഭിപ്രായങ്ങളുണ്ട്.

  • ആദ്യം സ്ഥാനാർത്ഥി നാമനിർദ്ദേശം നിശ്ചിത കാലയളവ് വെച്ച് ആരംഭിക്കുക. ഈ ഘട്ടത്തിൽ മാത്രം നാമനിർദ്ദേശങ്ങളുടെ (സ്ഥാനാർത്ഥികളുടെ) യോഗ്യതാ പരിശോധന നടത്തുക.
  • തുടർന്ന്, അംഗീകരിക്കപ്പെട്ട സ്ഥാനാർത്ഥികൾക്ക് മാത്രം വോട്ട് ചെയ്യുക.

ഇങ്ങനെയാണെങ്കിൽ നമ്മുടെ വോട്ട് പാഴാവാതിരിക്കുകയും പലരുടെയും വിലയേറിയ സമയം നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. തന്നെയുമല്ല, വോട്ടിങ് സമയത്തുള്ള അനാവശ്യ ചർച്ചകളും പ്രശ്നങ്ങളും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ സമ്മതം അറിയുന്നതിന് മുൻപേയുള്ള വോട്ടിങ്ങും ഒഴിവാക്കാം.

  • കൂടാതെ, ഒരേസ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും ഒരാൾക്ക് വോട്ട് ചെയ്യാവുന്ന രീതി കഴിയുമെങ്കിൽ ഒഴിവാക്കണം. അത് ഇരുസ്ഥാനാർത്ഥികളുടെയും വോട്ടിങ് നില തുല്യമാക്കാൻ മാത്രമാണ് ഉപകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അത് അസാധുവിന് തുല്യമാണെന്ന് കരുതുന്നു. ഒപ്പം, ഒരാൾത്തന്നെ ഒന്നിൽ കൂടുതൽ ആളുകളെ ഒരേസ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്ന രീതിയും കഴിയുമെങ്കിൽ നിർത്തലാക്കണം.

മേൽപ്പറഞ്ഞവയിൽ സ്വീകരിക്കാവുന്നവ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. Kaitha Poo Manam (സംവാദം) 12:41, 30 ജനുവരി 2018 (UTC)[മറുപടി]

യോഗ്യതാ പരിശോധന നടത്തിയതിനും നാമനിർദ്ദേശം ചെയ്ത വ്യക്തിയുടെ സമ്മതം അറിഞ്ഞതിനും ശേഷം വോട്ടിംഗ് ആരംഭിക്കുക എന്നതിനോട് യോജിക്കുന്നു. മൂന്നാം നിർദ്ദേശത്തോട് പൂർണ്ണമായും വിയോജിക്കുന്നു. ഇത് അസംബ്ലി ഇലക്ഷൻ ഒന്നും അല്ലല്ലോ ഒരാൾ മാത്രം തെരെഞ്ഞെടുക്കപെടാൻ. മൂന്നിൽ രണ്ട് പേർ പിന്തുണയ്ക്കുന്ന എല്ലാവരും തെരെഞ്ഞെടുക്കപ്പെടാൻ യോഗ്യർ തന്നെ.--KG (കിരൺ) 16:25, 30 ജനുവരി 2018 (UTC)[മറുപടി]

KG പറഞ്ഞത് പോലെയാണെങ്കിൽ മൂന്നാമത്തെക്കാര്യം ആവശ്യമില്ല്യ. സ്ഥാനത്തിന് ക്ലിപ്തതയുണ്ടാവുകയും ഒന്നിൽ കൊടുത്താൽ സ്ഥാനാർത്ഥികൾ ഉണ്ടാകുകയും ആണെങ്കിൽ മാത്രം പരിഗണിക്കുക.Kaitha Poo Manam 21:12, 2 ഫെബ്രുവരി 2018 (UTC)[മറുപടി]

സുതാര്യത, കാര്യക്ഷമത, ഉൾച്ചേർപ്പുനയം

Kaitha Poo Manam,
  1. വിക്കിപീഡിയയിൽ ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾ സുതാര്യം തന്നെയാണു്.
  2. എന്നാൽ, തെരഞ്ഞെടുപ്പിന്റെ നടപടി ഘട്ടം ഘട്ടമായിത്തന്നെയാണു് വേണ്ടതു്. അതായതു്, താങ്കൾ മുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ, വിവിധ സമയപരിധികളിൽ വിവിധ ചുവടുകൾ ഉറപ്പിച്ചതിനുശേഷം വേണം തെരഞ്ഞെടുപ്പു് തുടങ്ങിവെക്കാനും പൂർത്തിയാക്കാനും. മുൻകാലങ്ങളിൽ അങ്ങനെയാണു് നടത്താറുണ്ടായിരുന്നതു് എന്നാണോർമ്മ.
  3. വിക്കിപീഡിയയിൽ കാര്യനിർവ്വാഹകസ്ഥാനങ്ങളിലേക്കു വേണ്ട വോട്ടെടുപ്പ് മത്സരമല്ല. ഒരാൾ എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്താൽ ആ വോട്ടുകളെല്ലാം സാധുവും ഒറ്റയ്ക്കൊറ്റയ്ക്കു തന്നെ ധനാത്മകവുമാണു്. ഇത്തരം തെരഞ്ഞെടുപ്പുകൾ പരമാവധി ഉൾച്ചേർപ്പു മനോഭാവത്തോടെയുള്ളതായിരിക്കണം (inclusive) എന്നാണെന്റെ അഭിപ്രായം. വിക്കിപീഡിയയിൽ മൊത്തം കാര്യനിർവ്വാഹകരുടെ എണ്ണം കൂടുന്നതുകൊണ്ടു് യാതൊരുകുഴപ്പവുമില്ല. അവരിലോരോരുത്തരും എപ്പോഴും കൃത്യമായും നയങ്ങൾ പാലിക്കുന്നവരായിരിക്കണം എന്നു മാത്രം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:50, 30 ജനുവരി 2018 (UTC)[മറുപടി]

സ്വേച്ഛാധിപത്യപരമായ സ്ഥാനമാറ്റത്തിരുത്തുകൾ

കിരൺ ഗോപി, എന്തു നയത്തിന്റെ അല്ലെങ്കിൽ ഏതു ചർച്ചയുടെ അടിസ്ഥാനത്തിലാണു് നിലവിൽ സജീവമായി ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു തെരഞ്ഞെടുപ്പു പ്രക്രിയയുടെ താളിലെ പ്രസക്തമായ ഭാഗങ്ങൾ സഞ്ചയികയിലേക്കും സംവാദത്തിലേക്കും അടിയന്തിരമായി മാറ്റി ഒളിപ്പിച്ചുവെച്ചതു് ആരൊക്കെക്കൂടിയാണു് ഇതു തീരുമാനിച്ചതു്? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:36, 30 ജനുവരി 2018 (UTC)[മറുപടി]

വോട്ടെടുപ്പ് നിർത്തിയതിനു ശേഷവും ഉപയോക്താകൾ വോട്ട് ചെയ്തത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അവ സഞ്ചയികയിലേക്ക് മാറ്റിയത്. സംവാദങ്ങൾക്ക് അനുയോജ്യമായ താൾ സംവാദതാൾ ആയതിനാലാണ് അവ സംവാദത്തിലേക്ക് മാറ്റിയത്. ഇതിൽ ഏതാണ് ഒളിപ്പിച്ച് വച്ചത് എന്നു മനസ്സിലായില്ല ഒന്നും തന്നെ മറയ്ക്കുകയോ നീക്കം ചെയ്യുകയ്യോ ചെയ്തിട്ടില്ല. ഇത്തരം സംവാദങ്ങൾ സംവാദതാളിലേക്ക് നീക്കാൻ തങ്കൾ തന്നെ സൂചിപ്പിച്ചിരുന്നല്ലോ?--KG (കിരൺ) 18:56, 30 ജനുവരി 2018 (UTC)[മറുപടി]
ഇത്തരം സന്ദർഭങ്ങളിൽ ആ താളിൽ തന്നെ, തക്കതായ ഭാഗത്തു് ഇക്കാര്യം പരാമർശിക്കുകയും ഒരു ഇടവേളയ്ക്കുശേഷം മാത്രം സംവാദത്താളിലേക്കോ സഞ്ചയികയിലേക്കോ മാറ്റുന്നതല്ലേ നല്ലതും ശരിയും? അതുപോലെ, ഈ തെരഞ്ഞെടുപ്പുകൾ അസാധുവാണെന്നു് ആരൊക്കെയാണു് തീരുമാനിച്ചതു്?
പ്രസ്തുത താൾ ഇപ്പോൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവർക്കു് എന്തൊക്കെ ചർച്ചകളും സംഭവഗതികളുമാണുണ്ടായതെന്നു് എളുപ്പത്തിൽ തന്നെ തിരിച്ചറിയേണ്ടതുണ്ടു്. എന്തുകൊണ്ടു് ഒരാൾ തന്നെ നാമനിർദ്ദേശം ചെയ്തതു് ആദ്യം സമ്മതിക്കുകയും പിന്നീട് സ്ഥാനാർത്ഥിത്വത്തിൽ നിന്നു പിന്മാറുകയും ചെയ്തു എന്നു് താളിൽ വന്നു നോക്കുന്ന മറ്റുള്ളവർ, സഞ്ചയികയിലും മറ്റും പോവാതെത്തന്നെ, ഒറ്റ നോട്ടത്തിൽ അറിയേണ്ടതുണ്ടു്. ഇത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്നു് ഒരു ദീർഘകാലനയം രൂപപ്പെടുത്താനും ആ സമീപനം സഹായിക്കും.
ചെൿ യൂസർ എന്ന വിഭാഗത്തിനു താഴെ വന്ന ചോദ്യോത്തരമാണു് ഇങ്ങോട്ടു നീക്കേണ്ടതുണ്ടു് എന്നു ഞാൻ സൂചിപ്പിച്ചിരുന്നതു്. മറ്റുള്ള ഭാഗങ്ങളിലെ ചർച്ചയിൽ വന്ന എന്റെ പ്രതികരണങ്ങൾ ഇപ്പോൾ (പ്രേരകം ഈ താളിലും പ്രതികരണം സഞ്ചയികയിലുമായി) അതിന്റെ സമഗ്രത നഷ്ടപ്പെട്ട് അനാഥമായിട്ടുണ്ടു്. ആ നടപടിയിൽ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:16, 30 ജനുവരി 2018 (UTC)[മറുപടി]
ഞാൻ മുകളിൽ സൂചിപ്പിചതുപോലെ അസാധുവായ തിരഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു, അത് ഒഴിവാക്കാനാണ് സംവാദത്തിലേക്ക് നീക്കിയത്. ഉപയോക്താക്കളെ ആക്കെ കൺഫ്യൂസ് ചെയ്യുന്നതായി തോന്നി.--KG (കിരൺ) 04:49, 31 ജനുവരി 2018 (UTC)[മറുപടി]
തെരഞ്ഞെടുപ്പു് എന്തുകൊണ്ടാണു്/എങ്ങനെയാണു് അസാധുവായി എന്നു തീരുമാനിച്ചതു്? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:21, 31 ജനുവരി 2018 (UTC)[മറുപടി]
മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് ഇർവിൻ വ്യക്തമാക്കിയിരുന്നല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 16:31, 1 ഫെബ്രുവരി 2018 (UTC)[മറുപടി]
വീണ്ടും പണ്ടു് ധാരാളം ചർച്ചചെയ്ത ആ പഴയ ചോദ്യം തന്നെ വരുന്നു: “എന്താണു് സജീവതയുടെ മാനദണ്ഡം? എങ്ങനെയാണു് അതു് അളക്കുന്നതു്? " പുരാതനകാലം മുതൽ യാതൊരു അനക്കവുമില്ലാതെ ഇരിക്കുന്നവർ മാത്രമാണോ നിർജ്ജീവന്മാർ, അതോ ഇടയ്ക്കിടെ ചത്തും ജീവിച്ചും കയിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നവരും അതിൽ പെടുമോ? ജീവൻ പോവാതിരിക്കണമെങ്കിൽ എല്ലാ മാസവും വന്നു് ഹാജർ ബുക്ക് ഒപ്പിടണം എന്നു നിർബന്ധമാണോ? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:41, 1 ഫെബ്രുവരി 2018 (UTC)[മറുപടി]
സജീവത ചർച്ചചെയ്യുന്നതുകൊണ്ട് ഒരു കാര്യം പറയാം. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, അത് അതിലെ ഉപയോക്താക്കൾ തന്നെ എഴുതുന്ന വിജ്ഞാനകോശമാണ്. ഇവിടെ ലേഖനങ്ങൾ എഴുതുന്നത് അത് സന്ദർശിക്കുന്നവർ തന്നെയാണ്. അപ്പോ ലേഖനങ്ങളും തിരുത്തുകളും വരുത്താത്തവർ ഇവിടെ ഇടപെടുന്നില്ല പ്രവർത്തിക്കുന്നില്ല എന്നുതന്നെയല്ലേ അർത്ഥം? സജീവത ഈ അടിസ്ഥാനകാര്യങ്ങളിലൂന്നി വിലയിരുത്തണമെന്നാണെന്റെ അഭിപ്രായം. പുതിയ ലേഖനങ്ങൾ എഴുതുകയോ ലേഖനങ്ങളിൽ തിരുത്തലുകൾ വരുത്തുകയോ ചെയ്യാത്ത വിക്കിപീഡിയ എങ്ങനെയിരിക്കും? സജീവത അതിലൂന്നി വിലയിരുത്തൂ. ഒരു ലേഖനമെഴുതൂ. ഒരു തിരുത്തുവരുത്തൂ. അത് സജീവതയ്ക്കുപരി ലോകത്തിന് വിജ്ഞാനം പ്രദാനം ചെയ്യാനാവട്ടെ. നല്ല ലോകം സൃഷ്ടിക്കാനാവട്ടെ. ചെറിയ പിണക്കങ്ങൾ ഒഴിവാക്കൂ. വലിയ ലക്ഷ്യത്തിനായി ഒന്നിക്കൂ. --രൺജിത്ത് സിജി {Ranjithsiji} 18:03, 1 ഫെബ്രുവരി 2018 (UTC)[മറുപടി]
സജീവതയുടെ ഹാർട്ട് ബീറ്റ് ഫ്രീക്വൻസി എത്രയാണെന്നാണു് ഞാൻ ചോദിക്കുന്നതു്. പിണക്കമല്ല, സംശയമാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:12, 1 ഫെബ്രുവരി 2018 (UTC)[മറുപടി]
എന്റെ കാര്യത്തിൽ ഞാൻ കണക്കാക്കുന്നത്. ഒരു ദിവസം ഒരു തിരുത്തെങ്കിലുമില്ലെങ്കിൽ അന്ന് ഞാൻ നിർജ്ജീവനായിരുന്നു എന്നാണ്. ഒരു ദിവസം ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് ലഭ്യതയുമുണ്ടായിട്ടും മറ്റ് ഇന്റർനെറ്റ് ഇടപെടൽ നടത്തിയിട്ടും ഒരു തിരുത്തുപോലും വരുത്തിയില്ലെങ്കിൽ തീർച്ചയായും അന്ന് ‍ഞാൻ നിർജ്ജീവൻ തന്നെ. ഒരുമാസം തുടർച്ചയായി ഒരു തിരുത്തുപോലും നടത്തിയിട്ടില്ലെങ്കിൽ പിന്നെ വിക്കിപീഡിയനാണെന്ന് പറയാൻ പോലും മടിയായിരിക്കും. തിരുത്തലുകളും ലേഖനങ്ങളുമില്ലാത്ത ഒരു വിക്കി ഒരു വിജ്ഞാനകോശമല്ല മറ്റെന്തോ ആണ്. ഇത് മറ്റ് വിക്കി മാനദണ്ഡങ്ങളിൽ ചേർക്കണമെന്ന് ഞാൻ പറയില്ല. എന്റെ സ്വന്തം അളവുകോലാണ്. പൊതുവേയുള്ള സജ്ജീവത എല്ലാവരും കൂടി തീരുമാനിക്കട്ടെ. --രൺജിത്ത് സിജി {Ranjithsiji} 18:48, 1 ഫെബ്രുവരി 2018 (UTC)[മറുപടി]
സജീവതയെ പലപ്പോഴും കൈയ്യെത്തും ദൂരത്തുള്ള ഒരു സമയ നിബന്ധനയിൽ അളക്കാവുന്ന ഒന്നായി തോന്നുന്നില്ല. നമ്മൾക്കോ നമ്മുടെയൊക്കെ വേണ്ടപ്പെട്ടവർക്കോ, പ്രത്യേകിച്ചും കുട്ടികൾക്ക് ഒരു പനി വന്നാ മതി, ദാ പോയിക്കിട്ടും ഒന്നുരണ്ടാഴ്ച. മാസാമാസം രണ്ട് കൈയും നീട്ടി ശമ്പളം വാങ്ങുന്ന ജോലിപോലും ചിലപ്പോൾ നമ്മൾ മറന്നെന്ന് വരാം. അതുപോലെ, സ്വന്തവും പൊതുവായതും ആയ ആഘോഷങ്ങൾ, വ്യക്തിപരമായ ഇതര ആവശ്യങ്ങൾ. ഇതെല്ലാം മറന്ന് ഇവിടെ ഓരോമാസവും കൃത്യമായ അളവിൽ പണിയെടുക്കുന്നതാണ് സജീവത എന്ന് കണക്കാക്കുന്നതിനോട് യോജിക്കുവാൻ എന്തോ കഴിയുന്നില്ല. ആദ്യം ജീവിതം. അതുകഴിഞ്ഞേ വിജ്ഞാനമുള്ളൂ (ചുമരുണ്ടങ്കിലേ...). പിന്നെ, സജീവതയെ പരിഗണിക്കുന്നതിനോടൊപ്പം തന്നെയോ അതിനും മുകളിലോ ഒക്കെയാണ് അനുഭവസമ്പത്ത് എന്നാണെന്റെ അഭിപ്രായം. അതിന് ലോകത്തെവിടെയും, ഏതൊരു പ്രവർത്തനത്തിനായാലും പ്രഥമസ്ഥാനം തന്നെയാണുള്ളത്. അതുംകൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനത്തിന് നിലവിലുള്ള ഇവിടത്തെ ഉന്നത സ്ഥാനീയർ ഭാവിയിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിക്കിയിലെഴുതാതെ പ്രവർത്തിക്കാതെ എനിക്ക് വിക്കിപീഡിയ എഡിറ്ററാണ് എന്നുപറയാനാവില്ല എത്ര അനുഭവജ്ഞാനമുണ്ടെങ്കിലും. അതുകൊണ്ടായിരിക്കും ലോകത്തെ പല മഹാന്മാരും വിക്കിപീഡിയ എഡിറ്റർമാരല്ലാത്തത്. പിന്നെ ഇവിടെ എത്ര കൂടുതൽ എഴുതുന്നോ അത്രയും നന്നാവും. എഴുതാതിരുന്നതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമില്ലതാനും. --രൺജിത്ത് സിജി {Ranjithsiji} 12:33, 2 ഫെബ്രുവരി 2018 (UTC)[മറുപടി]

പിന്നെ, ഇവിടെ ലേഖനങ്ങൾ എഴുതുന്നത് അത് സന്ദർശിക്കുന്നവർ തന്നെയാണ്. എന്ന സിജിയുടെ കാഴ്ചപ്പാട് ശരിയാണോ? അങ്ങിനെയെങ്കിൽ ഇവിടെ എഴുതുന്നവർക്കു മാത്രം വായിക്കാനുള്ളതായി മാറില്ലേ ഇത്. മലയാളം വിക്കിയിൽ ഒരുപക്ഷെ, സാധാരണ ജനത്തിന്റെ തിരച്ചിൽ വളരെക്കുറവായിരിക്കും (ഇനിയും, മലയാളം വിക്കിപ്പോയിട്ട് വിക്കിപീഡിയ എന്തെന്നുപ്പോലും അറിയാത്ത പത്രക്കാർ പോലും ഈ അടുത്തകാലം വരേയ്ക്കും ഉണ്ടായിരുന്നു.) ഇംഗ്ലീഷ് വിക്കിയിൽ സ്ഥിതി ഇതല്ല. 2007-2008 മുതൽ ഇംഗ്ലീഷ് വിക്കിയിൽ പലവിധ ആവശ്യങ്ങൾക്കായി ധാരാളം തിരച്ചിലുകൾ നടത്തിയിട്ടുള്ള ആളാണ് ഞാൻ. എന്നിട്ടും, മലയാളത്തിൽ വിക്കിയുള്ളത് അറിഞ്ഞിട്ട് ഏകദേശം ഒരഞ്ചാറു മാസമേ ആയിട്ടുള്ളൂ. അതും, പത്തുവർഷത്തിനുള്ളിലെ വിക്കി സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിക്കിയിൽ അംഗത്വം എടുത്ത്‌ എഴുതിത്തുടങ്ങുന്ന വേളയിൽ ഏതോ ഒരു മലയാളം പേജ് കണ്ട് കയറിക്കൂടിയതാണ്. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, വിക്കിയുടെ അതും മലയാളം വിക്കിയുടെ പ്രാരംഭഘട്ടം മുതൽ ഒരു നിഴലായിട്ടെങ്കിലും പ്രവർത്തിക്കാൻ കൂടെയുണ്ടായിരുന്നവരെ, അവർ ഇപ്പോഴും കൂടെയുള്ളപ്പോഴും ചെറിയൊരു സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ അവഗണിച്ചത് ശരിയായ നടപടിയാണോ എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട് എന്നതാണ്. Kaitha Poo Manam 07:01, 2 ഫെബ്രുവരി 2018 (UTC)

ഇവിടെ ലേഖനങ്ങൾ എഴുതുന്നത് വിക്കിപീഡിയ സന്ദർശിക്കുന്നവർ തന്നെയാണ്. അല്ലാതെ ആരെങ്കിലുമുണ്ടോ? എന്റെ ലേഖനം വിക്കിയിലിട്ടേക്കൂ എന്ന് എഴുതി മറ്റൊരാൾക്ക് കൊടുത്തുവിട്ടവ ?

വിക്കിയുടെ അതും മലയാളം വിക്കിയുടെ പ്രാരംഭഘട്ടം മുതൽ ഒരു നിഴലായിട്ടെങ്കിലും പ്രവർത്തിക്കാൻ കൂടെയുണ്ടായിരുന്നവരെ, അവർ ഇപ്പോഴും കൂടെയുള്ളപ്പോഴും

ആരും അവഗണിച്ചിട്ടില്ലല്ലോ. എല്ലാവർക്കും പ്രവർത്തിക്കാം. പ്രവർത്തിക്കണമെന്നാണെന്റെ ആഗ്രഹം. ഏതൊക്കെയോ കാരണത്താൽ പിണങ്ങിപ്പോയവരാണിവിടെയധികം. അവരെയെല്ലാം തിരിച്ചുകൊണ്ടുവരൽ നടക്കുന്ന കാര്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. പിന്നെ വിക്കിയിൽ അംഗത്വമില്ലാതെ പോലും തിരുത്താമെന്നിരിക്കേ ആരെയെങ്കിലും അവഗണിച്ചു എന്നത് എന്താണെന്ന് എനിക്കുമനസ്സിലായില്ല. ആരെയെങ്കിലും ക്ഷണിച്ചുവരുത്തി ലേഖനമെഴുതിക്കേണ്ട ഒരു സംവിധാനമല്ലല്ലോ വിക്കിപീഡിയ. കൈതപ്പൂമണം ഉദ്ദേശിച്ചത് എന്താണെന്ന് കൃത്യമായി പറഞ്ഞാൽ നന്നായിരുന്നു. --രൺജിത്ത് സിജി {Ranjithsiji} 12:28, 2 ഫെബ്രുവരി 2018 (UTC)[മറുപടി]
കൈതപ്പൂമണം, നിലവിലുള്ള നയം അനുസരിച്ച് ആ ബ്യൂറോക്രാറ്റ് വോട്ടെടുപ്പിലെ മൂന്നാളും അയോഗ്യരാണ്. നയം ശരിയല്ല എങ്കിൽ അത് മാറ്റാനുള്ള ചർച്ച തുടങ്ങൂ ആദ്യം. അതിലൊരു തീരുമാനമായാൽ ഈ വോട്ടെടുപ്പ് വീണ്ടും നടത്താമല്ലോ.. (വ്യക്തിപരമായ അഭിപ്രായത്തിൽ കഴിഞ്ഞ ഒരു വർഷം കൺസിസ്റ്റന്റായിട്ട് ആക്ടീവ് ആയവർ ബ്യൂറോക്രാറ്റാവുന്നതായിരിക്കും നല്ലത്. ഈ പറയുന്ന ഞാനും ഗ്രന്ഥശാലയിലെ അത്രയ്ക്കൊന്നും സജീവമല്ലാത്ത ഒരു അഡ്മിനാണെന്നത് മറന്നിട്ടില്ല. ). അവഗണിക്കാനും ആദരിക്കാനും ഉള്ള ഒരു പദവിയൊന്നുമല്ല കാര്യനിർവാഹകനും ബ്യൂറോക്രാറ്റുമൊക്കെ. അത് ഒരു ഉത്തരവാദിത്തം മാത്രമല്ലേ. - ബാലു 12:32, 2 ഫെബ്രുവരി 2018 (UTC)[മറുപടി]
അതുശരിയാണ്. കാര്യനിർവ്വാഹകനും ബ്യൂറോക്രാറ്റും ഒരു ആദരിക്കാനുപയോഗിക്കുന്ന പദവിയല്ല. അത് ഒരു അധിക ഉത്തരവാദിത്വമാണ്. എപ്പോഴും വിക്കിയിലെ നശീകരണം നിരീക്ഷിച്ച് അത് തടയാനും വിക്കി നന്നായി മുന്നോട്ട് കൊണ്ടുപോകാനും വിശ്വസ്തനായ ഒരാളുണ്ട് എന്ന ഉത്തരവാദിത്വം. അല്ലാതെ ഒരു പ്രത്യേക ഹലുവ കൊടുക്കലല്ലല്ലോ --രൺജിത്ത് സിജി {Ranjithsiji} 12:36, 2 ഫെബ്രുവരി 2018 (UTC)[മറുപടി]
സാധാരണയിൽ നിന്നും ഉയർന്നു നിൽക്കുന്ന ഏതൊരു അവസ്ഥ(ഉത്തരവാദിത്വവും/പദവിയും)യും ആദരിക്കപ്പെടേണ്ടതുതന്നെയാണെന്ന് വിശ്വസിക്കുന്നു. എന്നുവെച്ചാൽ, അതിന് ഒരു അടിമയുടെ വിധേയത്വം വേണണെന്നല്ല അർത്ഥം; സാധാരണയെക്കാൾ കൂടുതൽ ഉത്തരവാദിത്വം ഉള്ള സ്ഥാനത്തോടുള്ള ഒരു പൊതു മനോഭാവമാണത്. ആ സ്ഥാനം നല്ലരീതിയിൽ പേറുന്നവനോടുള്ള വികാരത്തെയല്ലേ നമ്മൾ ആദരവ്/ബഹുമാനം എന്നൊക്കെ പറയാറുള്ളത്?. പക്ഷെ, ഏതൊരു സംഘടിത പ്രവർത്തനങ്ങളിലും ആദരവ്/ബഹുമാനം എന്നതിനേക്കാൾ അതിന്റെ നയങ്ങൾക്കും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കും തന്നെയാണ് ആദ്യവും അവസാനവും ഊന്നൽ കൊടുക്കേണ്ടത്. അതനുസരിച്ചു തന്നെയാണ് - ഇർവിനും, കിരൺ ഗോപിയും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചത്. ഇവർ ചെയ്തത് തികച്ചും ശരിയാണ്. എന്നാൽ, ഇടയിൽ ഒന്നുണ്ട്, അതായത് മദ്ധ്യത്തിൽ. ആ ഒരു പ്രവർത്തി ചെയ്തത് സിജിയാണ്. ഈ ഇഷ്യൂവിൽ വളരെ പക്വമായാണ് സിജി ഇടപെട്ടത്. മുതിർന്ന (പ്രായംകൊണ്ടല്ല) ഒരു അംഗത്തെ, അദ്ദേഹത്തിൻറെ അയോഗ്യത നിലവിലെ (അദ്ദേഹത്തിന് അറിയാവുന്നതോ /അറിയേണ്ടതോ ആയ) നയമനുസരിച്ചു എന്താണെന്ന് നയപരമായി ബോദ്ധ്യപ്പെടുത്തുകയും ഒപ്പം, അദ്ദേഹത്തിനു ഇനിയും പ്രവർത്തിക്കാനുള്ള ഒരു ഊർജ്ജം പകരുകയും ചെയ്യുന്ന വാക്കുകളായിരുന്നു അത്. അത് ഇതാണ്: "ശരിയാണ് ആകെ അഡ്മിൻ പ്രവർത്തികൾ വിശ്വേട്ടന് കുറവാണ് എന്നത് ഒരു കാരണമാണ്. എന്നാൽ ആകെ വിക്കിമീഡിയ സംരംഭങ്ങളെ മെച്ചപ്പെടുത്തുന്ന അനേകം കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനുദ്ദേശമുണ്ടെന്ന് തോന്നുന്നു. ഇത് ഒരു പ്രചോദനമാകുമെങ്കിൽ നല്ലതാണ്." ഇത് വായിക്കുന്ന ആർക്കും ഇതിൽ ഒരു അപാകതയും തോന്നില്ല (ഇത്തരത്തിലുള്ള ഗുണങ്ങൾ കൂടി നയങ്ങൾക്കതീതമായി നയിക്കുന്നവർക്ക് അവശ്യം വേണ്ടതാണെന്ന് മുൻപേ സൂചിപ്പിച്ചത് വീണ്ടും അഭിപ്രായപ്പെടുന്നു.)

ഇനി, ഇർവിൻ എന്താണ് ചെയ്തത്? മേൽ വിഷയത്തിൽ, നിർജീവമായ കാര്യനിർവാഹകൻ എന്ന പ്രസ്താവം തന്നെ തെറ്റല്ലേ? പ്രസ്തുത നാമനിർദ്ദേശത്തിനു പ്രസ്തുത നയമനുസരിച്ചുള്ള യോഗ്യതകളിൽ ഒന്ന് പാലിക്കപ്പെടുന്നില്ല എന്നേയുള്ളൂ. കാര്യനിർവാഹകൻ നിർജീവമായിട്ടില്ല്യാ അഥവാ ആ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടിട്ടില്ല. 'നിർജീവമായ കാര്യനിർവാഹകൻ' എന്നത് മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന ഒന്നല്ലേ? പക്ഷെ, ഇർവിൻ അത് മനപ്പൂർവ്വം ചെയ്തതല്ല എന്നും ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും വ്യക്തമാണ്. മൂന്നുപ്പേർക്കും ഒരുപ്പോലെ ബാധകമാകുന്ന കാര്യവുമാണത്. എങ്കിലും, അതൊരാളെ വേദനിപ്പിച്ചിരിക്കാം. അതിനും കാരണമുണ്ട്. ആ മൂന്ന് നാമനിദ്ദേശങ്ങളിൽ സമ്മതം പറഞ്ഞത് അദ്ദേഹം മാത്രമായിരുന്നു. തന്നെയുമല്ല, വോട്ടെടുപ്പ് ഒരൽപം മുന്നോട്ട് പോവുകയും ചെയ്തു. ഇതിനിടയിൽ കിരൺ ഗോപി, ഒരു കുറിപ്പോ ആലോചനയോക്കൂടാതെ പെട്ടെന്ന് ആ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കുകയും ചെയ്തു. അതുമായിബന്ധപ്പെട്ട സംവാദങ്ങളെ രണ്ട് തട്ടിലുമാക്കി. മേൽപ്പറയുന്ന മൂന്ന് നാമനിദ്ദേശങ്ങളിൽപ്പെട്ട കിരൺ തന്നെ ഈ തിരഞ്ഞെടുപ്പ് നിർത്തിവെക്കാൻ പാടില്ല്യായിരുന്നു. അതും വളരെ തിടുക്കത്തിലും ഏകപഷീയമായും ചെയ്തത് സംശയത്തിന് ഇടനൽകി. ഇതെല്ലാം കൂടിയും, മേല്പറഞ്ഞ വിഷയങ്ങളിൽ വിശ്വപ്രഭ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഒരു ഉത്തരം ഇവിടെ കണ്ടില്ല്യ എന്നുള്ളതും ഒരു അവഗണനയുടെ സ്വഭാവം ഈ വിഷയത്തിൽ ഉണ്ടായോ എന്നെനിക്ക് തോന്നിപ്പോകാൻ കാരണമായി. സിജി, സത്യത്തിൽ ഇതാണ് ഞാൻ ഉദ്ദേശിച്ചത്. NB: എന്റെയും രാജേഷിന്റെയും വീഴ്ചകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണെങ്കിലും ഞങ്ങളെക്കാൾ ഇവിടെ ഒരുപ്പാട്‌ സീനിയർമാരായ നിങ്ങൾക്ക് ഞങ്ങളോട് വിരോധം തോന്നാനിടയില്ലെന്ന് വിശ്വസിക്കുന്നു. Kaitha Poo Manam 20:59, 2 ഫെബ്രുവരി 2018 (UTC)[മറുപടി]

ബാലു, തിരഞ്ഞെടുപ്പ് കാര്യക്ഷമവും സുതാര്യവും ആക്കുക എന്ന മുകളിലുള്ള തലക്കെട്ടിൽ എന്റെ അഭിപ്രായം എഴുതിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച വന്നാൽ നല്ലത്. Kaitha Poo Manam 21:06, 2 ഫെബ്രുവരി 2018 (UTC)[മറുപടി]
വിക്കിപീഡിയ എന്നത് വളരെയധികം ആളുകൾ ഒന്നിച്ച് ചേർന്ന് നിർമ്മിക്കുന്ന ഒന്നായതുകൊണ്ട് അതിന്റെ നിയമങ്ങളിൽ അല്പം കർശനസ്വഭാവം പാലിക്കാറുണ്ട്. അത് വിക്കിയിലെ കാര്യങ്ങൾ നന്നായി നടക്കുന്നതിനുവേണ്ടിയാണ്. എന്നാൽ ഈ നിയമങ്ങൾ എല്ലാം തന്നെ മാറ്റാവുന്നതും ജനാധിപത്യപരമായി നിർമ്മിക്കുന്നതും മാറ്റാവുന്നതുമാണ്. ഏതെങ്കിലും നയത്തിൽ മാറ്റം വേണമെങ്കിൽ താങ്കൾക്കും ഒരു ചർച്ച തുടങ്ങിവയ്ക്കാവുന്നതാണ്. ഒരു നയം പാലിക്കപ്പെടുന്നില്ലെങ്കിൽ അതിനെതിരേ നടപടിയെടുക്കുക എന്നതാണ് ഒരു അഡ്മിനിന്റെ കടമയാണ്. അത് എത്രയും വേഗത്തിൽ വേണം താനും. ഇതെല്ലാം വിക്കിപീഡിയയിലെ രീതിയാണ്. അത്രമാത്രമേ ഇർവിൻ ചെയ്തുള്ളൂ. വോട്ടെടുപ്പ് നിറുത്തിവച്ചാൽ അത് പ്രധാന സ്ഥലത്തുനിന്നും നിലവറയിലേക്ക് മാറ്റുകഎന്നതും സാധാരണ കീഴ്‍വഴക്കമാണ്. അപ്പോൾ മുകളിലെ സംഭവങ്ങളിൽ യാതൊരു അസ്വാഭാവികതയുമില്ല. ഇത്രയും കാര്യങ്ങൾ കൈതപ്പൂമണത്തിന് വിക്കിയിലെ മുൻ സംവാദങ്ങളും പ്രവർത്തികളും നോക്കിയാൽ മനസ്സിലാവുന്നതാണ്. നയം മാറ്റണമെങ്കിൽ താങ്കൾ ഒരു ചർച്ച തുടങ്ങിവയ്ക്കുക. --രൺജിത്ത് സിജി {Ranjithsiji} 02:01, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

കൈതപ്പൂമണം മേൽ കമന്റിൽ പറഞ്ഞിരിക്കുന്ന എന്റെ വീഴ്ച എന്താണെന്നു പറഞ്ഞാൽ നല്ലതായിരുന്നു. ഞാൻ പറഞ്ഞതൊക്കെയും ചുരുക്കിസൂചിപ്പിക്കുകയാണെങ്കിൽ സജീവത തീരെയില്ലാത്ത ആളുകൾ മാറി നിൽക്കുകയാണെങ്കിൽ അതിനായി മീഡിയാവിക്കിയിൽ കിട്ടിയ അധികസൗകര്യങ്ങൾ ഉപേക്ഷിച്ചു തന്നെ പോകണം. അങ്ങനെ കൃത്യമായി പറഞ്ഞു മാറി നിൽക്കുന്നവർ നിരവധിയുണ്ട് വിക്കിയിൽ. അവരൊക്കെ തിരികെ വന്നാൽ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാൻ വിക്കി തയ്യാറാണ്. (അല്ലാതെ കിട്ടിയ ഫ്ലാഗ്സും വെച്ച് ഏതേലും സ്റ്റേജിൽ കേറി മൈക്കിന്റെ മുമ്പിൽ നിന്നും ഡാൻസുകളിച്ച് ആളാവാനുള്ളതല്ല വിക്കി - അതു വിക്കിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നുണ്ട്.) വർദ്ധിച്ചു വരുന്ന വിക്കിപരിജ്ഞാനത്തെ മതിയായ രീതിയിൽ വിനിയോഗിക്കാൻ നമുക്കു കഴിയണം, വിശ്വേട്ടനെ മാറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ വ്യക്തമായി പറഞ്ഞിട്ടു തന്നെയാണ്.

യോഗ്യത നോക്കുകയാണെങ്കിൽ ഏറ്റവും പ്രാപ്തർ ശ്രീജിത്തും കിരണും തന്നെയാണെന്നു പറയുകയും ചെയ്തു; അതിനുള്ള കാരണങ്ങളും വിശദീകരിച്ചിരുന്നു. എന്നിട്ടുപോലും അവരതിനു യോഗ്യരല്ല എന്നു വന്നു. ഇതിൽ ഏന്തായിരുന്നു എന്റെ വീഴ്ച? കൈതപ്പൂമണത്തിന്റെ മേൽകമന്റുകൾ വായിച്ചു നോക്കിയാൽ , മലയാളം വിക്കിപീഡീയ തുടങ്ങിയതു തന്നെ വിശ്വേട്ടനാണെന്നു തോന്നിപ്പോവുമല്ലോ!! തുടക്കം മുതൽ ഇന്നേ വരെയുള്ള എഡിറ്റിങ് ഹിസ്റ്ററി കാണാൻ സാധ്യമാണെന്നിരിക്കെ, കൈതപ്പൂമണം തുടക്കക്കാരൻ എന്ന നിലയിൽ അതൊക്കെ അന്വേഷിക്കാനൊന്നും പറയുന്നില്ല. വിശ്വേട്ടനെ ബ്യൂറോക്രാറ്റാക്കുക എന്നത് അത്ര നിർബന്ധമാണെങ്കിൽ ഇപ്പോൾ വിശ്വേട്ടനു വേണ്ടത്ര എഡിറ്റ്സ് ആയിക്കാണും, കൈതപ്പൂമണത്തിന് വീണ്ടും വിശ്വേട്ടനെ നിർദ്ദേശിക്കാവുന്നതാണ്. അത്രമാത്രം സുതാര്യമാണ് വിക്കിപീഡിയ. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:52, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

അത് പ്രിയ രാജേഷ്‌ ഒടയഞ്ചാൽ നാമനിർദ്ദേശത്തിനു ഒരു മാസം മുൻപ് സജ്ജീവമായ ഇടപെടലുകൾ ഇല്ലാത്തതിനാലല്ലേ. ഒരു ബ്യൂറോക്രാറ്റിന് അഡ്മിനേക്കാൾ ഇടപെടലുകളും ഉത്തരവാദിത്വങ്ങളും കൂടുതൽ ഉണ്ടായിരിക്കണമല്ലോ അപ്പോ സ്വാഭാവികമായും അവരുടെ എഡിറ്റ്സും കൂടുതലായിരിക്കുമല്ലോ. അങ്ങനെ ഇല്ലാത്തവരെ നിർദ്ദേശിക്കുന്നതിൽനിന്നും തടയുന്നതിനാണ് ആ നിയമം അപ്പോ സ്വാഭാവികമായും മുകളിലെ നിർദ്ദേശങ്ങളും വോട്ടെടുപ്പും അസാധു തന്നെയാണ്. ഇവരെല്ലാം വന്ന് വിക്കിയിൽ എഡിറ്റുകൾ നടത്തട്ടെ. അപ്പോ ആലോചിക്കാം. --രൺജിത്ത് സിജി {Ranjithsiji} 02:06, 3 ഫെബ്രുവരി 2018 (UTC)[മറുപടി]
അത്രേ ഉള്ളൂ രഞ്ജിത്തേ കാര്യങ്ങൾ. അനാവശ്യകാര്യങ്ങൾ വലിച്ചിഴച്ച് ബഹളം വെച്ച് നടക്കാമെന്നല്ലാതെ ഗുണമൊന്നുമില്ല. നല്ലതിനു തന്നെയാവണം ചർച്ചകൾ. അല്ലാതെ വന്നണഞ്ഞ മണ്ടത്തരത്തെ ന്യായീകരിക്കാനാവരുത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:05, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

ഉപയോക്താവ്:Rajeshodayanchal, 2011 മുതലെങ്കിലും എന്നെ ചൊറിയുന്നതിൽ താങ്കൾ പ്രത്യേകം ആനന്ദം അനുഭവിക്കുന്നുണ്ടെന്നറിയാം. അതിനാൽ, എന്റെ പേരോ ഉപയോക്തൃനാമമോ ദയവുചെയ്തു് താങ്കൾ ഈ ചർച്ചയിൽ ഉപയോഗിക്കാതിരിക്കുക. ഇക്കാര്യത്തിൽ Wikipedia Free space നയം ബാധകമാക്കണമെന്നു് അപേക്ഷിക്കുന്നു. നമസ്കാരം!

മറ്റുള്ളവരോടു്: പ്രത്യേകിച്ച് യാതൊരു അലമ്പുമുണ്ടാക്കാതെ നിർജ്ജീവനായി ഒരിടത്തിരിക്കുന്ന ഒരുത്തനെ ബലമായി പിടിച്ചുവലിച്ചു സ്റ്റേജിലേക്കു വിളിച്ചുകൊണ്ടു വന്നു് വിഴുപ്പലക്കി അയാളെ അപമാനിക്കാൻ ശ്രമിക്കാതിരിക്കുക. നന്ദി! ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:38, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

ഈ അങ്കിൾ പറഞ്ഞത് തെറ്റാണ്. പറയുന്നുണ്ടെങ്കിൽ തീർച്ചയായും ആ ചൊറിച്ചിലിന്റെ ലിങ്കിടണം. മറുപടി തീർച്ചയായും തരുന്നതാവും, വിക്കിയിൽ തീർച്ചയായും ഇനി പേരോ ഉപയോക്തൃനാമമോ ഉപയോഗിക്കുന്നതല്ല, ഇതൊക്കെ നയമില്ലാതെ തന്നെ ഒന്നു പറഞ്ഞാൽ എനിക്ക് വായിച്ചു മനസ്സിലാക്കിയെടുക്കാവുന്നതല്ലേ. രണ്ടാമതു പറഞ്ഞ കാര്യം കൈതപ്പൂമണം ശ്രദ്ധിക്കേണ്ടതാണ്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:00, 3 ഫെബ്രുവരി 2018 (UTC)[മറുപടി]
രാജേഷേ, നയപരമായി നിലനിൽക്കാത്ത നാമനിർദ്ദേശങ്ങൾ ചെയ്‌ത നമ്മുടെ 'പ്രവർത്തി'യെയാണ് നമ്മുടെ വീഴ്ച എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്. Kaitha Poo Manam (സംവാദം)15:01, 3 ഫെബ്രുവരി 2018 (UTC)~[മറുപടി]
ഈ വിഷയത്തിൽ ആരും തന്നെ ഇത്രയ്ക്ക് വികാരഭരിതർ ആകേണ്ട ആവശ്യമില്ല തന്നെ. കൈതപ്പൂമണം എന്ന ഉപയോക്താവ് ഒരാളെ നിർദ്ദേശിച്ചു; രാജേഷ് ഓടയഞ്ചാൽ രണ്ടു പേരെയും നിർദ്ദേശിച്ചു. മൂന്നുപേരും പ്രസ്തുത നിർദ്ദേശത്തിനെ സാധൂകരിക്കുന്ന മാനദണ്ഡത്തിനനുസരിച്ചുള്ള പ്രവർത്തനം പൂർത്തിയാക്കിയിട്ടില്ല എന്ന് ഇർവിൻ കാലിക്കട്ട് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ കൈതപ്പൂമണം എന്ന ഉപയോക്താവ് നിർദ്ദേശിച്ച വ്യക്തി സ്വയം പിന്മാറുന്നു എന്ന് അതേ വോട്ടെടുപ്പു താളിൽ തന്നെ കുറിപ്പിടുകയും ചെയ്തു. മാനദണ്ഡം പാലിക്കുന്ന ഏതൊരു വ്യക്തിക്കും നേരത്തെ തിരഞ്ഞെടുക്കുന്നതിന് നിർദ്ദേശിച്ച വ്യക്തികൾക്കും ഇനിയും സ്വയം നിർദ്ദേശിക്കാനോ നിർദ്ദേശിക്കപ്പെടാനോ സാദ്ധ്യവുമാണെന്നിരിക്കെ എന്തിനാണ് ഈ അലമ്പ് പരിപാടി.
മറ്റൊന്നുകൂടി, 2011 മുതലെങ്കിലും എന്നെ ചൊറിയുന്നതിൽ താങ്കൾ പ്രത്യേകം ആനന്ദം അനുഭവിക്കുന്നുണ്ടെന്നറിയാം. ഇത്തരം ബാലിശമായ പരാമർശങ്ങൾ അത് മുന്നോട്ടുവച്ച വ്യക്തിയിൽ നിന്നും പ്രതീക്ഷിച്ചില്ല. ഇനിയെങ്കിലും അത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 19:01, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

ഒരൊറ്റക്കാര്യം മാത്രം ഒരിക്കൽക്കൂടി ഊന്നിപ്പറഞ്ഞുകൊണ്ടു് ഞാൻ ഈയൊരു സംവാദസെഷനിൽ നിന്നും, പ്രത്യേകിച്ച് അത്യാവശ്യം വരാവുന്ന ഒരു സാഹചര്യം അഥവാ ഉണ്ടാകാതിരിക്കുന്നതുവരെ, പിൻമാറുന്നു. തലക്കെട്ടിൽ പറഞ്ഞതുപോലെ, തെരഞ്ഞെടുപ്പിന്റെ താളിൽ നിന്നു് യാതൊരു ചർച്ചയോ മുന്നറിയിപ്പോ കൂട്ടായ തീരുമാനമോ കൂടാതെ, പ്രസക്തമായ ഭാഗങ്ങൾ പല കഷ്ണങ്ങളാക്കി സഞ്ചയികയിലേക്കും സംവാദത്തിലേക്കും മാറ്റിയെഴുതിയതിൽ വലിയൊരു തെറ്റു് സംഭവിച്ചിരിക്കുന്നു. മുകളിൽ പറഞ്ഞതൊന്നും അതിന്റെ ന്യായീകരണങ്ങളല്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:23, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

താങ്കൾക്ക് റിവേർട്ടാമായിരുന്നല്ലോ. ഇത് ഞാൻ പറയേണ്ടകാര്യവുമില്ലല്ലോ--രൺജിത്ത് സിജി {Ranjithsiji} 18:18, 10 ഫെബ്രുവരി 2018 (UTC)[മറുപടി]
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിതന്നെയെങ്കിലും, ഈ തെരഞ്ഞെടുപ്പിൻറെ കാര്യത്തിൽ ഇതു വിളിച്ചുവരുത്തിയിട്ട് ആക്ഷേപിച്ചതു പോലെയായോ എന്നൊരു സംശയം... (ഒരാൾ മാത്രമല്ല, മറ്റുള്ളവരും) നാമനിർദ്ദേശം ചെയ്യുകയും അതനുസരിച്ച് അതിനു സമ്മതം അറിയിക്കുകയും ചെയ്ത ശേഷം കേവലം സാങ്കേതികത്വത്തിൻറെ പേരിൽ പേരിൽ വോട്ടെടുപ്പ് എകപക്ഷീയമായി അസാധുവാക്കപ്പെട്ടുവോ? വോട്ടെടുപ്പു റദ്ദാക്കിയ ശേഷ പകരമൊരാളെ നിർദ്ദേശക്കുവാൻപോലും സാധിച്ചിട്ടില്ല! ഒരു സ്ഥാനത്തേയ്ക്കു നിർദ്ദേശിക്കപ്പെടാനോ പകരം വയക്കാനോ ആളുകൾ ഇല്ലാത്തത്ര ശുഷ്കമാണോ മലയാളം വിക്കി? കേവലം സാങ്കേതികത്വം ഒരു മാറ്റിവച്ച്, നാമനിർദ്ദേശം ചെയ്യപ്പെട്ടയാളെ അദ്ദേഹം സന്നദ്ധനായി മുന്നോട്ടുവന്ന സ്ഥിതിയ്ക്ക് ഒരു പൊതുസമ്മതത്തോടെ അംഗീകരിക്കേണ്ടതായിരുന്നുവെന്നു തോന്നുന്നു. ഇത് ഇന്ത്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പൊന്നുമായിരുന്നില്ലല്ലോ സ്കെയിൽ വച്ച് അളന്ന് നിയമങ്ങളും ചട്ടങ്ങളും നോക്കുവാൻ... പലവിധ ജീവിത സമ്മർദ്ദങ്ങളും ഉള്ളവർതന്നെയാണ് വിക്കിയിൽ പ്രവർത്തിക്കുന്നവരും. സാഹചര്യങ്ങൾ അനുസരിച്ച് അവർക്ക് എല്ലാ ദിവസങ്ങളിലും അവരിൽ അർപ്പിതമായ ഉത്തവാദിത്വങ്ങൾ നടപ്പിലാക്കാൻ പറ്റാതെയും വന്നിട്ടുണ്ടാകാം...
മാളികവീട്(സംവാദം) malikaveedu 20:16, 3 ഫെബ്രുവരി 2018 (UTC)[മറുപടി]
കാര്യങ്ങൾ ഏകദേശം തെളിഞ്ഞെല്ലോ ..... ഇതിൽ തെറ്റുകാർ നിങ്ങൾ രണ്ടുപേരും തന്നെ ആണ് ഒന്ന് കൈതപ്പൂമണം രണ്ടു രാജേഷ് ... ഒരാളെ ഒരു സ്ഥാനത്തേക്ക് ക്ഷണിക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഇനിയെങ്കിലും ചെയ്യണം നയങ്ങൾ പരിശോധിച്ചു വരുത്തുക , പ്രസ്തുത ആളുടെ സംവാദ താളിൽ പോയി ചോദിക്കുക , മലയാളം വിക്കിയുടെ അവിഭാജ്യ ഘടകങ്ങൾ ആയ മൂന്ന് പേരെ അവർ ആഗ്രഹിക്കാത്ത സ്ഥാനമാണങ്ങളുടെ പേരിൽ ഇങ്ങോട്ട് വലിച്ചിഴച്ച് നാണംകെടുത്തി ഇനി എങ്കിലും നിങ്ങൾ ഈ സംവാദം നിർത്തണം എന്നാണ് എന്റെ അപേക്ഷ , ഇവിടെ വേദനിക്കുന്നത് മറ്റുളവർക്കാണ് എന്ന ബോധ്യം മുകളിലെ വിശ്വേട്ടന്റെ അവസാന വരികളിൽ നിങ്ങൾ കാണുനിലെ ദയവായി ഈ സംവാദം അവസാനിപ്പിക്കുക - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:22, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

പുതിയ നയരൂപീകരണനിർദ്ദേശം (2018 ഫെബ്രുവരി)

നിശ്ചിതമായ സമയപരിധികളോടെ വിവിധ ഘട്ടങ്ങളിലൂടെ പൂർത്തിയാവുന്ന ഒരു പ്രക്രിയയായി ഇനി മുതലുള്ള തെരഞ്ഞെടുപ്പുകൾ തുടരാം എന്നു നിർദ്ദേശിക്കുന്നു. അതനുസരിച്ച് , ക്രമത്തിൽ,

  1. . സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം സാധുവാണെന്നു് ഒന്നിലധികം കാര്യനിർവ്വാഹകർ ഉറപ്പാക്കട്ടെ.
  2. . അതോടൊപ്പം തന്നെ, സ്ഥാനാർത്ഥി സ്വയംസമ്മതവും സമർപ്പിക്കട്ടെ.
  3. . അതിനുശേഷം മൂന്നോ നാലോ ദിവസം ചർച്ച. വോട്ടെടുപ്പു നടന്നുകൊണ്ടിരിക്കുമ്പോഴും ചർച്ച തുടരാവുന്നതാണു്.
  4. . അതിനുശേഷം മാത്രം വോട്ടെടുപ്പ് തുടങ്ങിയാൽ മതി. വോട്ടെടുപ്പ് തുടങ്ങുന്നതിനും ഒടുങ്ങുന്നതിനുമുള്ള സമയം ഇതേ താളിൽ മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കണം. അതിനു മുമ്പോ പിമ്പോ ഉള്ള വോട്ടുകൾ സ്വമേധയാ അസാധുവായിരിക്കും.
  5. . വോട്ടെടുപ്പു് അവസാനിച്ചാൽ, അർഹമായ/സാധുവായ വോട്ടുകൾ എത്രയെന്നു പരിശോധിച്ചതിനുശേഷം 24 മണിക്കൂറിനകം ഫലം പ്രഖ്യാപിക്കാം.
  6. . ഫലപ്രഖ്യാപനത്തിനു ശേഷം എത്രയും വേഗം സ്ഥാനാർത്ഥിയായ പുതിയ ഉപയോക്താവിനു് അവകാശങ്ങൾ ചാർത്തിക്കൊടുക്കാവുന്നതാണു്.

ഇത്രയും നിർദ്ദേശങ്ങൾ സ്വാഗതാർഹമാണെങ്കിൽ കൂടുതൽ ചർച്ച ചെയ്തു് ഇതൊരു നയമാക്കുകയും (അഥവാ, നിലവിലുള്ള നയങ്ങൾ ഭേദഗതി ചെയ്തു് ഇവ കൂടി ചേർക്കുകയും) ഈ ഭാഗം തക്ക താളിലേക്കു പകർത്തുകയും ചെയ്യാനും നിർദ്ദേശിക്കുന്നു. കൂടാതെ, എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കാവുന്ന വിധത്തിൽ താഴെപ്പറയുന്ന മാതൃകയും നിർദ്ദേശിക്കുന്നു. സാധിക്കുമെങ്കിൽ ഇതൊരു പ്രത്യേക ഫലകം തന്നെയാക്കാവുന്നതാണു്.

സമയവിവരം
  1. . നിർദ്ദേശിച്ച തീയതി, സ്ഥാനാർത്ഥി, നിർദ്ദേശിച്ച ഉപയോക്താവ്:
  2. . സമ്മതപരിശോധന
  3. . സാധുതാപരിശോധന
  4. . ചർച്ച തുടങ്ങുന്ന തീയതി
  5. . വോട്ടെടുപ്പു തുടങ്ങുന്ന തീയതി
  6. . വോട്ടെടുപ്പ് അവസാനിക്കുന്ന തീയതി
  7. . ഫലം പ്രഖ്യാപിക്കുന്ന തീയതി
  8. . കാര്യനിർവ്വാഹകാവകാശങ്ങൾ ഏല്പിച്ചുകൊടുക്കുന്ന തീയതി
സ്ഥാനാർത്ഥിയുടെ സമ്മതം

(പൂർത്തിയായിട്ടില്ല)

സ്ഥാനാർത്ഥിത്വത്തിന്റെ സാധുത

(പൂർത്തിയായിട്ടില്ല)

വോട്ടെടുപ്പ്

(ഇതുവരെ ആരംഭിച്ചിട്ടില്ല)

ഫലം
ഉപസംഹാരം

എന്നു് വിശ്വസ്തവിധേയൻ: ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:51, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

ചർച്ച

(ഈ വിഭാഗവും തുടർന്നുള്ള ചർച്ചയും നയരൂപീകരണത്താളിലേക്കു് പകർത്തുകയോ മാറ്റുകയോ ചെയ്യണമെന്നു് അഭ്യർത്ഥിക്കുന്നു)

വളരെ സ്വാഗതാർഹമായ ഒരു നിർദ്ദേശമാണ്. ഇവിടെ ചെറിയൊരു നിർദ്ദേശമുണ്ട്.
  • ആദ്യം സ്ഥാനാർത്ഥി നാമനിർദ്ദേശങ്ങൾ തുടങ്ങട്ടെ. അതിന് ഒരു നിശ്ചിത കാലയളവ് നൽകുക. സ്ഥാനാർത്ഥി നാമനിർദ്ദേശങ്ങളിൽ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള (സ്വയമോ നിർദ്ദേശകരോ) മൂന്നോ നാലോ വരികളിൽ കൂടാത്ത വിവരങ്ങൾ ആവശ്യമെങ്കിൽ ചേർക്കാം. എന്നാൽ, ഏതൊരു കാരണവശാലും ഈ ഘട്ടത്തിൽ ഇതര സ്ഥാനാർത്ഥികളെ തുലനം ചെയ്തുള്ള യാതൊരു കുറിപ്പുകളും ഉണ്ടാവരുത്. അപ്രകാരം ഉണ്ടാകുന്ന പക്ഷം, ആ ഉപയോക്താവിനെ ആദ്യഘട്ടത്തിൽ താക്കിത് ചെയ്യേണ്ടതും ആ കുറിപ്പുകൾ മായ്ച്ചു കളയേണ്ടതും ആണ്. ഇക്കാര്യത്തിന് ഒരിക്കൽ താക്കിത് ചെയ്യപ്പെട്ട ഉപയോക്താവ് തത്സമയമോ തുടർ സമയങ്ങളിലോ ഈ കാര്യം ആവർത്തിച്ചാൽ ആ ഉപയോക്താവിനെ അനുബന്ധ വിക്കി നയങ്ങൾ അനുസരിച്ചു കൈകാര്യം ചെയ്യേണ്ടതാണ്.--കൈതപ്പൂമണം (സംവാദം) 08:39, 4 ഫെബ്രുവരി 2018 (UTC)[മറുപടി]
അതെന്തിനാണു്? കാര്യനിർവ്വാഹകസ്ഥാനാർത്ഥിത്വങ്ങൾ ഓരോന്നും അതിൽ തന്നെ സ്വതന്ത്രവും അന്യോന്യസംബന്ധമില്ലാത്തവയുമാണു്. ചില പ്രത്യേക സാഹചര്യങ്ങൾ വന്നാൽ, ആ സമയത്തു് ഒരാൾക്കു് സ്ഥാനാർത്ഥിയായി നിൽക്കാനുള്ള അവസരം മറ്റൊരാളുടെ തെരഞ്ഞെടുപ്പുപ്രക്രിയ നിലവിലുള്ളതിനാൽ തടയപ്പെടുകയോ നഷ്ടപ്പെട്ടുപോവുകയോ അരുതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 09:15, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

ഒരേ സമയം ഒന്നിലധികം നാമനിർദ്ദേശങ്ങൾ വന്നാൽ അത് വോട്ടെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയില്ലേ ? അവർ തമ്മിൽ പരസ്പരം മത്സരിക്കുകയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കില്ലേ ? ഒരാൾക്ക് വോട്ട് ചെയ്തു. മറ്റേയാൾക്കും കൂടി വോട്ട് ചെയ്തേക്കാം എന്നു വിചാരിച്ച് ആരെങ്കിലും വോട്ടുചെയ്താലോ ? അപ്പോൾ ഒരാൾക്കുള്ള പിന്തുണ എങ്ങനെ കൃത്യമായി വിലയിരുത്തും ? എന്നീ സംശയങ്ങളുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഒന്നിലധികം നാമനിർദ്ദേശങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നേ പറഞ്ഞുള്ളൂ. ഉചിതമല്ലെങ്കിൽ നിരാകരിക്കാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:27, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

  • ഒരു പ്രധാനപ്പെട്ട കാര്യം ഓർമ്മിപ്പിക്കട്ടെ.

വിക്കിപീഡിയയിൽ നയപരമായി അർഹരാണെന്നു തെളിഞ്ഞ ഒരാളെ കാര്യനിർവ്വാഹക(നാ/യാ)യി തെരഞ്ഞെടുക്കുമ്പോൾ, വോട്ടെടുപ്പു നടത്തുന്നതു് പ്രാഥമികമായും അനുകൂല വോട്ടുകൾ ഉപയോഗിച്ച് ആയാളുടെ ശക്തി തെളിയിക്കണം എന്ന ഉദ്ദേശത്തിലല്ല. പ്രത്യുത, അദ്ദേഹം ഏതെങ്കിലും കാരണവശാൽ വിക്കിപീഡിയയിൽ കാര്യനിർവ്വാഹക(നാ/യാ)കുന്നതിനു് അനഭിമതനാണു് എന്നു് ഏതെങ്കിലും ഉപയോക്താക്കൾക്കു് അഭിപ്രായമുണ്ടെങ്കിൽ അവർക്കു് ആ അഭിപ്രായവും അസമ്മതവും അറിയിക്കാനാണു്. അതായതു്, അർഹ(നും/യും) സ്വന്തമായും മറ്റുള്ളവരാലും സമ്മതമുള്ളവ(നു/ളു)മായ ഒരാൾ കാര്യനിർവ്വാഹക(നാ/യാ)വുന്നതിൽ മുൻഅനുഭവങ്ങളിൽ നിന്നോ പ്രവൃത്തികളിൽനിന്നോ പ്രതികൂലാഭിപ്രായമുള്ളവർക്കു വേണ്ടിയുള്ള ഒരു ‘ചെൿ‘ സൗകര്യമാണു് വോട്ടെടുപ്പു്. അതിനെ നമ്മുടെ നാട്ടിലെ ഭരണസംവിധാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായോ വിക്കിമീഡിയയിൽ തന്നെ മുൻനിശ്ചിതമായ എണ്ണമുള്ള സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുമായോ (ഉദാ: വിക്കിമീഡിയാ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ്, ആഗോള സ്റ്റ്യുവാർഡ് സ്ഥാങ്ങളിലേക്കുള്ള വാർഷികതെരഞ്ഞെടുപ്പ്) താരതമ്യം ചെയ്തുകൂടാ. അതുകൊണ്ടുതന്നെ, അർഹരായ ഒരാളെപ്പറ്റി പ്രത്യേകിച്ച് എതിരഭിപ്രായമൊന്നുമില്ലെങ്കിൽ ‘ചുമ്മാ‘ അനുകൂലവോട്ട് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. (ഓരോ എതിർവോട്ടിനും ഈരണ്ടു് അനുകൂലവോട്ടുകളാണു് തുല്യം എന്നും ഓർക്കണം). ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:19, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

  • ചർച്ചയിൽ സ്വീകരിക്കേണ്ട നയം: തെരഞ്ഞെടുക്കേണ്ട സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ (ഓരോ സ്ഥാനത്തിനും) ക്ലിപ്തതയില്ലെങ്കിൽ സ്ഥാനാർത്ഥികളെ തുലനം ചെയ്തുള്ള ചർച്ചകൾ അനാവശ്യമാണ്. അതുകൊണ്ട് അത് ചർച്ചകളിൽ പൂർണ്ണമായും തടയുക. എന്നാൽ, തെരഞ്ഞെടുക്കേണ്ട സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ (ഓരോ സ്ഥാനത്തിനും) ക്ലിപ്തതയുണ്ടാവുകയാണെങ്കിൽ മാത്രം സ്ഥാനാർത്ഥികളെ തുലനം ചെയ്തുള്ള ചർച്ചകൾ ആവശ്യമെങ്കിൽ നടത്താവുന്നതാണ്. അതിൽ തന്നെ, ആരോപണങ്ങൾ, അധിക്ഷേപങ്ങൾ മുതലായ വ്യക്തിപരവും വിക്കി നയങ്ങൾക്ക് വിരുദ്ധമായതും പാടെ അനുവദിക്കാതിരിക്കുക.--കൈതപ്പൂമണം (സംവാദം) 09:27, 4 ഫെബ്രുവരി 2018 (UTC)[മറുപടി]
  • വോട്ടെടുപ്പു പ്രക്രിയ ആരംഭിച്ചാൽ പിന്നെ യാതൊരു ചർച്ചയും അനുവദിക്കാതിരിക്കുക. അത് വോട്ടിങ്ങിനെ ബാധിക്കും. തീർത്തും ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ, വോട്ടെടുപ്പിന് മുൻപ് വരെയുള്ള നടപടികളിൽ കണ്ടെത്തിയ ഏറ്റവും ഗുരുതരവും വിക്കിയുടെ പൊതു നയത്തിനും സ്വഭാവത്തിനും തീർത്തും എതിരായതും ഭാവിയിൽ ദോഷകരമായേക്കാവുന്നതും ആയ വിഷയം ഉയർന്ന് വരികയാണെങ്കിൽ മാത്രം അതിന് ഫലപ്രഖ്യാപനത്തിന് ഒരു ഇടവേള നൽകി സമയം അനുവദിക്കുക. ആ ചർച്ചയുടെ ഭാഗമായി ഉരുത്തിരിയുന്ന തീരുമാനങ്ങൾക്കനുസൃതമായി ഫലപ്രഖ്യാപനം പൂർണ്ണമായോ ഭാഗികമായോ റദ്ദ് ചെയ്യുകയോ പ്രഖ്യാപിക്കുകയോ ചെയ്യുക. ഇത്തരം ചർച്ചകൾക്കും നടപടിൾക്കും നിലവിലെ കാര്യനിർവാഹകരുടെ ഒരു നിശ്ചിത സമ്മതം വേണമെന്ന് നിഷ്ക്കർഷിക്കുക.--കൈതപ്പൂമണം (സംവാദം) 09:54, 4 ഫെബ്രുവരി 2018 (UTC)[മറുപടി]
അങ്ങനെ ചർച്ച നിർത്തിവെച്ച് വോട്ടിങ്ങ് തുടങ്ങണമെന്നു് അഭിപ്രായമില്ല. (1) ഇതു് രഹസ്യവോട്ടിങ്ങ് അല്ല. (2) ആർക്കും ഇടയ്ക്കുവെച്ച് സ്വന്തം വോട്ട് പിൻവലിക്കാനോ മാറ്റിക്കുത്താനോ അവസരമുണ്ടു്. ചർച്ച തുടരാൻ കഴിയാവുന്നത്ര സമയം നൽകുന്നതാണു് ശരി. അതേ സമയം ഒരു ഉപയോക്താവിനു് വോട്ടു ചെയ്യാൻ ഏറെ നാൾ കാത്തിരിക്കേണ്ടിവരികയും പിന്നീട് അതിനു സമയമോ സന്ദർഭമോ ലഭിക്കാതെ വോട്ടു ചെയ്യാനാവാതെ വരികയും പാടില്ല. അതിനാൽ വോട്ടിങ്ങ് സമയം കഴിയുന്നതുവരെയും ചർച്ചയും തുടരാവുന്നതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:03, 4 ഫെബ്രുവരി 2018 (UTC)[മറുപടി]
ചർച്ച നിർത്തിവെച്ചു വോട്ട് തുടരുന്ന കാര്യമല്ല പറഞ്ഞത്. വോട്ടിങ് കഴിഞ്ഞും ആ ഇലക്ഷൻ പ്രോസസ്സിങ്ങിൽ വന്നിട്ടുണ്ടാകാവുന്ന ഗുരുതരമായ ഏതെങ്കിലും പ്രശനം/പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതോ തീർപ്പാക്കേണ്ടതോ ആയി വരികയാണെങ്കിൽ മാത്രം അതിനുള്ള ഒരു സമയം ആ ഇലക്ഷൻ പ്രോസസ്സിങ്ങിൽ തത്സമയം പ്രഖ്യാപിച്ചു അതിനുള്ള ഒരു അവസരം ഉണ്ടാക്കണമെന്നാണ് ഉദ്ദേശിച്ചത്. ആ ഒരു കാലയളവിൽ ഫലപ്രഖ്യാപനം നീട്ടി വെക്ക്യണം (സ്വാഭാവികമായി അത് നടക്കുമെങ്കിലും) എന്നാണു അഭിപ്രായപ്പെട്ടത്. --കൈതപ്പൂമണം (സംവാദം) 12:09, 4 ഫെബ്രുവരി 2018 (UTC)[മറുപടി]
സാധുത-സമ്മതപരിശോധനകൾക്കും തുടർന്ന് വരുന്ന ചർച്ചകൾക്കും ശേഷം സ്ഥാനാർത്ഥികളെ സ്ഥിരീകരിക്കുക. അതിന് ശേഷം പിന്നെയും ചർച്ച നീളുന്നതിന് എന്താണ് പ്രസക്തി? എന്തായാലും വോട്ടിങ് ആരംഭിച്ചാൽ പിന്നെ എതിർവാദങ്ങളും കോലാഹലങ്ങളും നടക്കുന്നത് ഒരു ജനാധിപത്യ രീതിക്കും സംസ്കാരത്തിനും ഭൂഷണമല്ല എന്ന് തന്നെ കരുതുന്നു. പിന്നെ, വോട്ട് ചെയ്യാൻ സമയം പോരായെങ്കിൽ അതിന്റെ ദൈർഘ്യം കൂട്ടിയാൽ പോരെ?--കൈതപ്പൂമണം (സംവാദം) 12:16, 4 ഫെബ്രുവരി 2018 (UTC)[മറുപടി]


കുറച്ച് കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു (വിശ്വേട്ടൻ പറഞ്ഞവ തന്നെയാണ്, പോയിന്റുകളാക്കി എന്ന് മാത്രം)

  1. കാര്യനിർവാഹക തിരഞ്ഞെടുപ്പ് സാധാരണ തിരഞ്ഞെടുപ്പ് പോലെ X v/s Y എന്നല്ല. അത് X എന്നയാൾക്ക് കാര്യനിർവാഹക/ൻ ആവാനുള്ള യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കുന്നതിന് മാത്രമാണ്. ഒന്നിലധികം പേർ ഒരേ സമയം നിന്നാൽ വോട്ട് ചെയ്യുന്നവർക്ക് കൺഫ്യൂഷനടിക്കും, ചുമ്മാ വോട്ട് ചെയ്യും എന്നൊക്കെ പറയുന്നത് ആ ഒരു പോയിന്റ് പിടിയില്ലാത്തതിനാൽ ആണെന്ന് തോന്നുന്നു. ഇത് പുതിയ ആളുകൾക്ക് അറിയില്ല എങ്കിൽ അതിനർത്ഥം നമ്മൾ ഇത് വൃത്തിയായിട്ട് എവിടേയും എഴുതിയിട്ടില്ല എന്നാണ് - അത് ശരിയാക്കണം.
  2. ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ ഏതൊരു ഘട്ടത്തിലും ചർച്ച അനുവദിക്കണം. സമയം കഴിഞ്ഞുപോയി എന്നതുകൊണ്ട് ഇനി മിണ്ടിക്കൂട എന്ന് നിർബന്ധമൊന്നും പിടിക്കാൻ പാടില്ല. Anything can be objected, questioned, clarified and improvised during such an election. ചർച്ചയെ ഇത്രയ്ക്ക് ഭയക്കുന്നതെന്തിന്? ചർച്ച കാരണം തിരഞ്ഞെടുപ്പ് നടക്കില്ല, നീണ്ടുപോവും എന്നൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല.
  3. രാഷ്ട്രീയ/ഗവണ്മെന്റൽ/കമ്മിറ്റി ഇലക്ഷനുകളുടെ അച്ചിൽ വിക്കിപീഡിയ തിരഞ്ഞെടുപ്പിനെ കൊള്ളിക്കാൻ നിൽക്കാതിരിക്കുക. വിക്കി തിരഞ്ഞെടുപ്പിന്റെ സ്വഭാവം വ്യത്യസ്തമാണ്.

ഇനി നിർദ്ദേശിച്ച നയത്തിനെ പറ്റി: വോട്ടെടുപ്പ് അവസാനിക്കുന്ന തീയതി നീട്ടിവയ്ക്കാൻ ആവശ്യപ്പെടാനുള്ള പ്രക്രിയ കൂടെ തീരുമാനിക്കണം. കാരണം വോട്ടിങ്ങിനിടയിലും ചർച്ച തുടരുമ്പോൾ പുതിയ പല ഫാക്ടറുകളും ഉരുത്തിരിഞ്ഞെന്ന് വരും. അവയെ കൈകാര്യം ചെയ്യാൻ കൂടി നയത്തിന് പറ്റണം. ബാലു 14:00, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

ബാലു, ഈ താളിന്റെ തുടക്കം മുതൽ ഇപ്പോൾ ചർച്ച ചെയ്യുന്ന ഈ ചർച്ചയുടെ തലക്കെട്ടിന്‌ മുൻപ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ ഇവിടെയെത്തുന്ന ഏതൊരു പുതിയ അംഗത്തിനും മനസ്സിലാവും കഴിഞ്ഞ പത്ത് വർഷക്കാലമായുള്ള ഇവിടത്തെ തിരഞ്ഞെടുപ്പ് ചരിത്രം. അതിൽ ഞാനെന്ന നവാഗതന് മനസ്സിലാക്കാൻ കഴിയുന്നത്, ഒരൽപം ക്ഷമയും ശ്രദ്ധയും ഒപ്പം ചെറിയൊരു നയതന്ത്രജ്ഞതയും കൂടി പുലർത്തിയിരുന്നുവെങ്കിൽ മുകളിലെ ഒരുപ്പാട്‌ പ്രശ്നങ്ങൾക്ക് തുടക്കത്തിലേ പരിഹാരങ്ങൾ ഉണ്ടാകുമായിരുന്നു എന്നാണ്. ഒരു ഇലക്ഷൻ നടന്ന് അതിൽ വിജയിക്കാൻ വേണ്ട വോട്ടുകൾ കിട്ടിയ ഒരു സ്ഥാനാർത്ഥിയെ ഇലക്ഷന് ശേഷം കണ്ടെത്തിയ ഒരു അയോഗ്യതയുടെപ്പുറത്ത് (അതും പുതിയതായി ഉണ്ടായതല്ല, മുൻപേ ഉള്ളതാണ്) ഒഴിവാക്കുക (അതും ഒരുപ്പാട്‌ സംവാദങ്ങളും കൂട്ടലുകളും കിഴിക്കലുകളും നടത്തി തലമുടിനാരിഴക്കീറി പരിശോധിച്ചു) എന്നത് ഇവിടത്തെ ഇലക്ഷൻ പ്രക്രിയയുടെ ഏറ്റവും വലിയ പരാജയമാണെന്ന് പറയാതെ വയ്യ. എന്നാൽ, അതിൽ നിന്നും ഗണ്യമായ പാഠങ്ങൾ ഉൾക്കൊള്ളാതെ അത് തന്നെയാണ് ശരിയെന്ന് വിശ്വസിച്ചു ഇപ്പോഴും പഴയ ചരിത്രം ആവർത്തിക്കുന്നു. വീണ്ടും പലർക്കും മുറിവേൽക്കുന്നു. വിക്കിപീഡിയനാകുന്നതിന് മുൻപ് ഒരു ഇന്ത്യക്കാരനായിപ്പോയതുകൊണ്ടു എനിക്ക് എന്റെ ഒരു വോട്ട് വിലപ്പെട്ടതായി (അതിന് ഇവിടത്തെ ഭാഷ അനുകൂലം/പ്രതികൂലം എന്നാണെങ്കിൽക്കൂടിയും) മാറുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 'തിരഞ്ഞെടുപ്പ് കാര്യക്ഷമവും സുതാര്യവും ആക്കുക' എന്ന തലക്കെട്ടിൽ എന്റെ ചില അഭിപ്രായങ്ങൾ ഞാൻ പങ്കു വെച്ചത്. ആ അഭിപ്രായങ്ങൾ ഒരിക്കലും എന്റെ സ്വന്തമല്ല. ഈ താളിൽത്തന്നെ ഇവിടത്തെ നിരവധി സീനിയർമാർ പലഘട്ടങ്ങളിലായി ചൂണ്ടിക്കാണിച്ചിട്ടുള്ളവ തന്നെയാണ്. അതെല്ലാം ഒരു കൂട്ടായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതം എന്ന് വിശ്വസിക്കുന്നതിനാൽ അവക്കെല്ലാം ഒരിക്കൽക്കൂടി ഒന്ന് അടിവരയിടുക മാത്രമാണ് ഇവിടെ ഞാൻ ചെയ്യുന്നത്. അതിൽ ഏറ്റവും പ്രാധാന്യമുള്ളത് എന്ന് കരുതിതന്നെയാണെന്ന് വോട്ടിങ് സമയത്തുള്ള ചർച്ച പാടെ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ഞാൻ അഭിപ്രായപ്പെട്ടത്. അല്ലാതെ, ചർച്ചയെ ഭയന്നിട്ടല്ല. ഒരു നേർവഴി സഞ്ചാരിക്ക് ചർച്ചയെ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യം ഉണ്ടാകുന്നുമില്ല. സ്ഥാനാർത്ഥി നിർണ്ണയഘട്ടം അവസാനിപ്പിച്ച് ചർച്ചയുടെ ഘട്ടത്തിൽ എത്തുമ്പോൾ ആയതിന് ഒരു വർഷമോ അതിലധികമോ (ഉദാഹരണമായി പറയുന്നത്) സമയം കൊടുത്തുകൊൾക. അതിന് ശേഷവും വോട്ടിങ് സമയത്ത് കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഓടിയും ചാടിയും കിതച്ചും വരുന്നവർക്കും നിലവിൽ ഈ ഇലക്ഷന്റെ ആവശ്യമെന്ത്?, ഈ ഇലക്ഷൻ സാധു തന്നെയോ? ഈ സ്ഥാനാർത്ഥികൾ മാനദദണ്ഡങ്ങൾ പാലിക്കുന്നവർ തന്നെയാണോ തുടങ്ങിയ (ആവർത്തന) ചോദ്യങ്ങൾക്കും ചർച്ചകൾക്കും ഇടം കൊടുക്കുന്നത് ശരിയായ നടപടിയല്ല എന്ന് തന്നെ കരുതുന്നു. കാരണം, സാധാരണ വിക്കിയിൽ സജീവമായി നിൽക്കുന്നവർ എന്തായാലും ഇലക്ഷൻ നോട്ടീസ് വന്നയുടനെ(ചുരുങ്ങിയ പക്ഷം ഒരാഴ്ചക്കകം)ത്തന്നെ അക്കാര്യം അറിയാൻ സാധ്യതയുള്ളവർ തന്നെയാണ്. ഇനി നിർജീവരായി നിൽക്കുന്ന അംഗങ്ങളുടെയും പുതിയ അംഗത്വം എടുക്കാൻ ഉദ്ദേശിക്കുന്നവരുടെയും അഭിപ്രായങ്ങളെ മാനിക്കാനുള്ള കാത്തിരിപ്പാണെങ്കിൽ അത് വിക്കിയുടെ വല്ലാത്തൊരു വിശാല മനസ്സാണെന്ന് മനസ്സിലാക്കികൊള്ളാം.

പിന്നെ, വിക്കി തിരഞ്ഞെടുപ്പിന്റെ സ്വഭാവം വ്യത്യസ്തമാണ്. എന്നത് ശരിയായ കാര്യം തന്നെ (അതുകൊണ്ടു തന്നെയാണ് അതുമായിബന്ധപ്പെണ്ട് ഇനിയും ഇവിടെ വ്യക്തവും ശക്തവുമായ ഒരു ചട്ടക്കൂട് ഇല്ലാതെപ്പോയതും ഇപ്പോഴും, ഇപ്പോൾ സ്വാതന്ത്ര്യം കിട്ടിയ ഒരു രാഷ്ട്രം കണക്കെയുള്ള ബാലാരിഷ്ടതകൾപ്പേറുന്നതും). പക്ഷെ, ഇവിടത്തെ തിരഞ്ഞെടുപ്പിന്റെയും ഉദ്ദേശശുദ്ധി (ലക്‌ഷ്യം) മറ്റെല്ലാ തിരഞ്ഞെടുപ്പുകളേയും പോലെത്തന്നെയല്ലേ? ഒരു പ്രത്യേക ഉത്തരവാദിത്വം നിർവ്വഹിക്കാൻ കൂട്ടത്തിൽ നിന്നും ഒരാളെ/ചിലരെ നിയോഗിക്കൽ അഥവാ തിരഞ്ഞെടുക്കൽ? ആ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം മാത്രമല്ലേ നയങ്ങളും ചട്ടക്കൂടും എല്ലാം? അതെല്ലാം കാലാനുസൃതമായി മാറ്റാൻ കഴിയാത്തതാണോ? എങ്കിൽപ്പിന്നെ മേൽപ്പറഞ്ഞതിനൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല. അതല്ല, ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ ഏതൊരു ഘട്ടത്തിലും ചർച്ച അനുവദിക്കണം എന്ന ഒരു സുസ്ഥിര നയം വിക്കിക്ക്‌ ഉണ്ടോ? വിക്കിക്ക്‌ പുറത്തുള്ള ജനാധിപത്യത്തിൽ അങ്ങിനെയൊരു നയമുള്ളതായി അറിയില്യ. ഇന്ത്യയിൽ പ്രത്യേകിച്ചും. കാരണം, ഇന്ത്യയിൽ പ്രചരണം കഴിഞ്ഞാൽ പിന്നെ മിണ്ടാട്ടമില്ല്യ. പ്രത്യേകിച്ചും വോട്ടു ചെയ്യുന്ന ദിവസം.--കൈതപ്പൂമണം (സംവാദം) 21:23, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

തന്നെയുമല്ല, സമയം കഴിഞ്ഞുപോയി എന്നതുകൊണ്ട് ഇനി മിണ്ടിക്കൂട എന്ന് നിർബന്ധമൊന്നും നിർദ്ദേശത്തിൽ ഇല്ല. അങ്ങിനെയെങ്കിൽ, തീർത്തും ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ, വോട്ടെടുപ്പിന് മുൻപ് വരെയുള്ള നടപടികളിൽ കണ്ടെത്തിയ ഏറ്റവും ഗുരുതരവും വിക്കിയുടെ പൊതു നയത്തിനും സ്വഭാവത്തിനും തീർത്തും എതിരായതും ഭാവിയിൽ ദോഷകരമായേക്കാവുന്നതും ആയ വിഷയം ഉയർന്ന് വരികയാണെങ്കിൽ മാത്രം അതിന് ഫലപ്രഖ്യാപനത്തിന് ഒരു ഇടവേള നൽകി സമയം അനുവദിക്കുക. ആ ചർച്ചയുടെ ഭാഗമായി ഉരുത്തിരിയുന്ന തീരുമാനങ്ങൾക്കനുസൃതമായി ഫലപ്രഖ്യാപനം പൂർണ്ണമായോ ഭാഗികമായോ റദ്ദ് ചെയ്യുകയോ പ്രഖ്യാപിക്കുകയോ ചെയ്യുക. ഇത്തരം ചർച്ചകൾക്കും നടപടിൾക്കും നിലവിലെ കാര്യനിർവാഹകരുടെ ഒരു നിശ്ചിത സമ്മതം വേണമെന്ന് നിഷ്ക്കർഷിക്കുക എന്ന നിർദ്ദേശം ഉണ്ടാകുമായിരുന്നോ? അപ്പൊ, എന്റെ അഭിപ്രായപ്രകാരം വോട്ടിങ്ങിന് മുൻപും ശേഷവും ചർച്ചയാകാം എന്ന് വരുന്നില്ലേ? ഇടയിൽ മാത്രം, അതായത് വോട്ടിങ് നടക്കുമ്പോൾ മാത്രം ചർച്ച/ആരോപണം/പ്രത്യാരോപണം തുടങ്ങിയ ബഹളങ്ങൾ ഒഴിവാക്കിക്കൂടെ എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതല്ല, ഇലക്ഷൻ നോട്ടീസ് വന്നത് മുതൽ അത് ക്ലോസ് ചെയ്യുന്നതുവരെ ചർച്ച തന്നെ ചർച്ച എന്ന നിലവിലെ നയം തന്നെയാണ് നല്ലതെങ്കിൽ അത് തുടരട്ടെ...! ഈ പുതിയ നയരൂപീകരണ ചർച്ചക്കും ഇതിനെത്തുടർന്ന് രൂപം കൊണ്ടേക്കാവുന്ന പുതിയ ഇലക്ഷൻ ചട്ടക്കൂടിനും ഇതിന് ചുക്കാൻപിടിക്കുന്ന വിശ്വപ്രഭക്കും ഇതുവരെ ഇതിൽ പങ്കെടുത്ത/തുടർന്ന് പങ്കെടുത്തേക്കാവുന്ന മറ്റ് സുഹൃത്തുക്കൾക്കും എല്ലാവിധ മംഗളങ്ങളും നേർന്ന് വ്യക്തിപരമായ ചെറിയൊരു ജോലിത്തിരക്കിലേക്ക് കടക്കുന്നു. ഇനി ചെറിയൊരു കാലത്തേക്ക് വിട. ഒരുപ്പാട്‌ സ്നേഹത്തോടെ --കൈതപ്പൂമണം (സംവാദം) 22:13, 4 ഫെബ്രുവരി 2018 (UTC)[മറുപടി]
ഒരു സംശയം മാത്രം. ഇവിടെ നടന്നിരുന്ന / നടക്കുന്ന നാമനിർദ്ദേശങ്ങളിൽ വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും സമയക്രമം പാലിക്കുന്ന വിധത്തിലെ തിരഞ്ഞെടുപ്പ് സമീപനം ഏതെങ്കിലും നയത്തിന്റെ പുറത്താണോ? എങ്കിൽ ആ നയം തിരഞ്ഞെടുപ്പു താളിൽ നൽകേണ്ടതാണ്. അതല്ല അതൊരു പുതിയ നയം ആക്കിയെടുക്കുകയാണോ? അങ്ങനെയെങ്കിൽ ആദ്യം നയം ഉണ്ടാക്കുക. അതിനുശേഷം മാത്രം വോട്ടെടുപ്പ് താളിൽ ആ മാറ്റങ്ങൾ കൊണ്ടു വരിക. ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കാനുള്ള ഇടമല്ല വിക്കിപീഡിയ എന്ന പ്ലാറ്റ്ഫോം എന്ന കാര്യം കൂടി ഓർമ്മിപ്പിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 10:27, 5 ഫെബ്രുവരി 2018 (UTC)[മറുപടി]

1. വിശ്വപ്രഭയുടെ നിർദേശങ്ങൾ ഉചിതമാണെന്നാണ് തോന്നുന്നത്. ഇംഗ്ലീഷ് വിക്കിയിലെ സമാന താളിലെ നിർദേശങ്ങളുമായി വളരെ പൊരുത്തമുണ്ട്. അവർക്കു "കുറഞ്ഞ യോഗ്യതകൾ" എന്നൊരു മാനദണ്ഡം ഇല്ല; എങ്കിലും പങ്കാളിത്തവും സജീവതയും ഓരോ സമ്മതിദായകരും പ്രതീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

2. "കൈതപ്പൂമണം" പറഞ്ഞ സംവാദങ്ങളെ ഏതെങ്കിലും രീതിയിൽ നിയന്ത്രിക്കുന്നതിനോടും എന്ത് പറയാം എന്തു പറയാൻ പാടില്ല (ഇതര സ്ഥാനാർത്ഥികളെ തുലനം ചെയ്തുള്ള യാതൊരു കുറിപ്പുകളും ഉണ്ടാവരുത്.) എന്നതിനോടൊക്കെ പൂർണ്ണമായും വിയോജിക്കുന്നു. നിലവിലുള്ള പെരുമാറ്റനയങ്ങൾ മാത്രം പാലിച്ചാൽത്തന്നെ അനാവശ്യ വിവാദങ്ങൾ ഒക്കെ ഒഴിവാക്കാം.

3. എന്താണ് കാര്യനിർവാഹകർ, ബ്യൂറോക്രാറ്റ് എന്ന് സ്ഥാനാർത്ഥികളും സമ്മതിദായകരും ഒരുപോലെ അറിഞ്ഞിരിക്കണം. കാര്യനിർവാഹകരുടെ പ്രധാന ചുമതലകൾ വാൻഡലിസം, പകർപ്പവകാശ ലംഘനങ്ങൾ, മറ്റു നയങ്ങളുടെയും മാർഗ്ഗരേഖകൂടെയും ലംഘനങ്ങൾ എന്നിവ തടയുകയാണ്. അതിനായി ഏറെസമയം ചെലവഴിക്കാനും, പുതിയ തിരുത്തലുകൾ പരിശോധിക്കാനും സമയവും കഴിവും ഊർജ്ജവുമുള്ളവരാണ് ആ പണിക്കു വരേണ്ടത്. അല്ലാതെ എന്നെപ്പോലെ (:D) നന്നായി താളുകൾ എഴുതുകയോ ചിത്രങ്ങൾ എടുക്കകയോ ഏറെക്കാലമായി ഇവിടെ ഉള്ളതായോ ഒന്നും ആ പണിക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളല്ല. തൊപ്പികൾ ആകർഷകമാണെങ്കിലും വിക്കി അത് പ്രോത്സാഹിപ്പിക്കുന്നില്ല.

4. ബ്യൂറോക്രാറ്റ് കൂടുതൽ സാങ്കേതികമാണ്. അത് സൂപ്പർ കാര്യനിർവാഹകർ അല്ല. ബോട്ട് കോഡുകൾ വായിക്കാനും മറ്റും അറിഞ്ഞിരിക്കണം. ജീ 05:11, 6 ഫെബ്രുവരി 2018 (UTC)[മറുപടി]


വിശ്വപ്രഭ നയം രൂപീകരണം പൂർത്തിയാവുകയോ , വോട്ടിനിട്ട് തീരുമാനം ആവുകയോ ചെയ്യാത്ത സ്വയം കാര്യങ്ങൾ തിരുമാനിക്കരുത് , ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കാനുള്ള ഇടമല്ല വിക്കിപീഡിയ , താങ്കൾ നടത്തിയ ഈ [3] തിരുത്തു ഉടനെ മാറ്റി തിരുത്തേണ്ടതാണ് , കൃത്യമായി വിക്കിയുടെ നയങ്ങളും കാര്യങ്ങളും അറിഞ്ഞിരിക്കേണ്ട താങ്കളുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചില്ല , തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു , തെറ്റായ കീഴ്വഴക്കങ്ങൾ ഉണ്ടാക്കി വെക്കരുത് , ഒപ്പം ഈ നടപടിയിൽ എന്റെ പ്രതിഷേധം അറിയിക്കുന്നു. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:00, 6 ഫെബ്രുവരി 2018 (UTC)[മറുപടി]
ഇതിന്റെ മറുപടി നോട്ടീസ് ബോർഡിൽ ഇതേ സന്ദേശമെഴുതിയിട്ടുള്ളതിനു കീഴെ കൊടുത്തിട്ടുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 13:09, 6 ഫെബ്രുവരി 2018 (UTC)[മറുപടി]
ജീവൻ, ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയങ്ങൾ അതുപോലെ പാലിക്കണമെങ്കിലും ഇപ്പോഴുള്ള നയങ്ങളിൽ ചർച്ചകൾ ഉണ്ടാകണം, അത് സമവായത്തിലെത്തി പുതിയ നയമായി രൂപപ്പെടുത്തിയാൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇനി ഇവിടെ ഉരുത്തിരിഞ്ഞിരിക്കുന്ന വിഷയം നോക്കാം. ഒരാൾ വന്ന് പുതിയ രീതിയിലാണ് ഇനി ഇവിടെ കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് തീരുമാനിച്ച് നടാപ്പാക്കൻ ശ്രമിച്ചാൽ അത് മറ്റുള്ളവർ സമ്മതിക്കേണ്ടതാണ് എന്നൊക്ക് പറഞ്ഞാൽ ഇത് വെള്ളരിക്കാപ്പട്ടണം അല്ല എന്നു തന്നെയാണ് പറയുന്നതും പറയേണ്ടതും. ആർക്കെങ്കിലും ഏതെങ്കിലും നയത്തിൽ മാറ്റം വേണമെങ്കിൽ അത് ചർച്ച ചെയ്ത് തീരുമാനിക്കുകതന്നെയാണ് ഇവിടെയുള്ള നടപ്പുരീതി. ആ രീതി മാറണമെങ്കിലും ചർച്ചയിലൂടെ മാറ്റിയെടുക്കേണ്ടതാണ്. --സുഗീഷ് (സംവാദം) 07:35, 7 ഫെബ്രുവരി 2018 (UTC)[മറുപടി]
സുഗീഷ്: തീർച്ചയായും. ആ നിർദേശങ്ങൾ ഉചിതമെന്നു തോന്നുന്നു എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ; ഇപ്പോൾത്തന്നെ നടപ്പിലാക്കാൻ ഉദ്ദേശിച്ചില്ല. (ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയങ്ങൾ അതുപോലെ പാലിക്കണമെന്നില്ല. അത് വളരെ വലിയ ഒരു സമൂഹമായതുകൊണ്ട് നമ്മെക്കാൾ വളരെ വളർന്നിട്ടുണ്ടാകും. അതിനെ ഒരു മാതൃക ആക്കിയാൽ മാത്രം മതി.) ജീ 08:05, 7 ഫെബ്രുവരി 2018 (UTC)[മറുപടി]

ചർച്ച നീണ്ടുപോകുന്നതല്ലാതെ നയരൂപീകരണത്തെക്കുറിച്ച് ആരും പറയുന്നില്ലല്ലോ ? നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:25, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

നിലവിലുള്ള നടപടിക്രമത്തിൽനിന്ന് എന്താണ് ഈ നിർദ്ദേശത്തിന് വ്യത്യാസം എന്ന് മനസ്സിലായില്ല. നിലവിലുള്ള ക്രമമനുസരിച്ച് ആർക്കും സ്ഥാനാർത്ഥിയായി നിർദ്ദേശിക്കാം. മറ്റൊരാൾ നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥി സമ്മതം അറിയിക്കണം. എഴ് ദിവസത്തെ വോട്ടിംഗിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടണം എങ്കിലേ കാര്യനിർവ്വാഹകസ്ഥാനം ലഭിക്കുകയുള്ളൂ {{കാര്യനിർവാഹകസ്ഥാനാർത്ഥി|User}} ഫലകം കൊണ്ട് എല്ലാ വിവരങ്ങളും ഒറ്റക്ലിക്കിൽ വോട്ടുചെയ്യുന്ന എല്ലാവർക്കും കിട്ടും. അപ്പോ എന്തിനാണ് ഒന്നോ ഒന്നിലധികമോ കാര്യനിർവ്വാഹകർവന്ന് സ്ഥാനാർത്ഥിത്വം ഉറപ്പാക്കുന്നത്. ഇത് നിർദ്ദേശിച്ച് കഴിഞ്ഞ് എല്ലാവർക്കും ചെയ്യാവുന്നതാണ്. ആരെങ്കിലും അസാധുവെന്ന് കാര്യകാരണസഹിതം പറഞ്ഞാൽ അപ്പഴേ വോട്ടെടുപ്പ് റദ്ദാവുന്നതുമാണ്. വോട്ടെടുപ്പിന് മുൻപേ എന്തിനാണ് മൂന്നോനാലോ ദിവസം ചർച്ച മാത്രം ? സ്വീകാര്യനാണെങ്കിൽ അപ്പത്തന്നെ വോട്ട് ചെയ്യാമല്ലോ. ചർച്ച അതിന്റെ കൂടെത്തന്ന നടത്താവുന്നതുമാണ്. ആർക്കും ചർച്ചാ കാലയളവിൽ ഫലപ്രഖ്യാപനത്തിന് മുൻപേ വോട്ട് മാറ്റിചെയ്യുകയും ചെയ്യാം. നിർദ്ദേശിച്ച തീയ്യതിമുതൽ, സമ്മതം അറിയിച്ച തീയ്യതി മുതൽ വോട്ടെടുപ്പും ചർച്ചയും നടക്കുമല്ലോ പിന്നെന്താ. അപ്പോത്തന്നെ സൈറ്റ് നോട്ടീസിടുകയും ചെയ്യും. നിർദ്ദേശിക്കാനൊരു തീയ്യതി, പരിശോധിക്കാനൊന്ന്, സൈറ്റ് നോട്ടീസിടാനൊന്ന്, ചർച്ചക്കൊന്ന്, വോട്ടിനൊന്ന് എന്നിങ്ങനെ പറയാൻ ഇത് ഒരു പ്രത്യേക ആദരണപദവിയൊന്നുമല്ലല്ലോ. പിന്നെ ഇതെല്ലാം വിവിധ തലക്കെട്ടിലാക്കാം. അതങ്ങനെ തന്നെയാണ് ചെയ്തുപോരുന്നതും. പുതിയതായി എന്തെങ്കിലുമുണ്ടെങ്കിൽ ചർച്ചചെയ്ത് തീരുമാനിക്കാം. --രൺജിത്ത് സിജി {Ranjithsiji} 18:14, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

വോട്ടെടുപ്പ് നീക്കിയത് എന്തിന്?

എന്തുകൊണ്ടാണ് Adithyak1997 വോട്ടെടുപ്പ് അത്രയും നീക്കം ചെയ്തിരിക്കുന്നത്?--പ്രവീൺ:സം‌വാദം 13:21, 24 നവംബർ 2018 (UTC)[മറുപടി]

@Praveenp:, ക്ഷമിക്കണം. ഞാൻ അത് അറിയാതെ നീക്കിയതാ. എന്നാൽ എന്റെ രണ്ടാമത്തെ തിരുത്തലിൽ അവ വീണ്ടും പ്രത്യക്ഷപ്പെട്ടെന്ന് തോനുന്നു. ആ ഒരു താൾ 'എഡിറ്റ് സോഴ്സ്' കൊടുക്കുന്നതിന് പകരം ഞാൻ ആദ്യം കൊടുത്തത് ആ ഒരു ഉപവിഭാഗം തിരുത്തുവാൻ വേണ്ടിയായിരുന്നു. അപ്പോൾ രണ്ടു തവണ ഒരേ വാക്യങ്ങൾ വന്നു. അത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഞാൻ രണ്ടാമത്തെ തിരുത്തൽ നടത്തിയത്.Adithyak1997 (സംവാദം) 15:13, 24 നവംബർ 2018 (UTC)[മറുപടി]

കുറിപ്പുകൾ 2018 നവമ്പർ മാസം തിരഞ്ഞെടുപ്പിൽ

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു,
നാണംകെട്ടു നടക്കുന്നിതു ചിലർ.
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ

എന്ന നിലയിലേക്ക് മലയാളം വിക്കി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളം വിക്കിയിൽ നിലവിള്ള എഡിറ്റേർസ് കൃത്യതയോടെ നോക്കിയാൽ ഏറെകാര്യങ്ങൾ ചെയ്യാനും, ഇന്ത്യൻ വിക്കികളിലെങ്കിലും മികച്ചതാക്കി മാറ്റാനും കഴിയും. കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊണ്ട് ഞാൻ എന്റെ സീനിയേർസിനേക്കാൾ കൂടുതൽ എഡിറ്റ്സ് ചെയ്തില്ലേ, എന്നെ അഡ്മിനാക്കിക്കൂടേ എന്ന് നെഞ്ചുവിരിച്ചു നിന്നു ചോദിക്കുമ്പോൾ നിഴലിക്കുന്ന മറ്റൊരു ഭാവമുണ്ട്, അത് മലയാളം വിക്കിക്ക് ദോഷമേ ചെയ്യുകയുള്ളൂ. വെറുതേകിടന്ന് ഞാൻ മലയാളം വിക്കിയുടെ സെക്രട്ടറിയാണ്, പ്രസിഡന്റാണ് എന്നെപോലെ 19 പേർ വേറെയുണ്ട്, ഞങ്ങളുടെ കീഴിൽ ഡയറക്റ്റ് 380 പേർ സാകൂതം നോക്കിയിരിപ്പുണ്ട്, അതല്ലാതെ ആയിരക്കണക്കിനാളുകൾ സദാ സന്നദ്ധരായുണ്ട്, അവിടെ അത്ര ബ്യൂറോക്രാറ്റ്സ് ഇല്ലേ, മറ്റടത്ത് ഇത്രയില്ലേ പിന്നെ ഇവിടെ എന്തിന്റെ കേടാണുള്ളത് എന്നിങ്ങനെയുള്ള അപഖ്യാതികൾ പബ്ലിക്കിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അതിനെ തടയിടാനും, അങ്ങനെയൊന്നായി വിക്കി മാറാതിരിക്കാനും ഓരോത്തരും ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ അനാവശ്യമായ സ്ഥാനമാനങ്ങളിൽ അല്ല കാര്യം. ഒരാളെ ഓരോ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നവരും, അതുപോലെ വോട്ടിട്ട് ആളുകളെ തെരഞ്ഞെടുക്കുന്നവരും ഓർത്തിരിക്കേണ്ട കാര്യമാണിത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:34, 25 നവംബർ 2018 (UTC)[മറുപടി]

ഇങ്ങനെ ഒരു കുറിപ്പ് എന്തിനാണിവിടെ? ഒന്നുകിൽ ഇത് സംവാദതാളിലേക്ക് മാറ്റുക. അല്ലെങ്കിൽ നീക്കം ചെയ്യുക.--RameshngTalk to me 10:08, 28 നവംബർ 2018 (UTC)[മറുപടി]
ചർച്ച നടക്കുന്ന സമയത്ത്, ഒരു വേളയിൽ പറഞ്ഞതാണ്. അതിനുശേഷം ചർച്ചകളുടെ പെരുമഴയായി മുകളിൽ. ഇനിയിപ്പോൾ അതൊക്കെ വായിച്ചു കഴിഞ്ഞിട്ട്, അവസാനം എന്ന നിലയിൽ ഇതുവായിച്ചാൽ ഒരു വഴിയിലും എത്തിച്ചേരില്ല. ഇതിൽ പറഞ്ഞിരിക്കുന്ന പലതിനും ഉത്തരം മുകളിൽ ക്വോട്ട് ചെയ്തു പറഞ്ഞിട്ടുമുണ്ട്. പിന്നെ ഡിലീറ്റ് ചെയ്യുന്നെങ്കിൽ ഡിലിറ്റിക്കോ. മറ്റുസ്ഥലത്തേക്ക് മാറ്റാനൊന്നും പോകേണ്ടതില്ല - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:29, 28 നവംബർ 2018 (UTC)[മറുപടി]
സംവാദം താളിലേയ്ക്ക് മാറ്റി. ഇത് വിക്കിപ്പീഡിയ ആണ്, ഫേസ്ബുക്ക് അല്ല :) --ശ്രീജിത്ത് കെ (സം‌വാദം) 12:01, 28 നവംബർ 2018 (UTC)[മറുപടി]
അവിടെ അങ്ങനെയൊക്കെ തോന്നിപ്പിച്ചതു കൊണ്ടായിരുന്നു ഇതിട്ടത്. ഇവിടെ പറഞ്ഞതുകൊണ്ട് ഗുണമൊന്നുമില്ല. മറ്റൊരുകാലത്ത്, ശ്രീജിത്ത് ഇവിടെ ചോദിച്ച ചോദ്യം തന്നെ പലരും ചോദിച്ചേക്കും. അതൊകൊണ്ട് ഇവിടെയൊരു ചർച്ചയ്ക്കൊന്നും വകയുണ്ടെന്നു തോന്നുന്നില്ല. ഡിലീറ്റുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:17, 28 നവംബർ 2018 (UTC)[മറുപടി]


ഇത്രയും വലിയ കാര്യം ചർച്ചയ്ക്ക് വകയില്ലയെന്ന് തള്ളിക്കളയാൻ പറ്റിയ നിസ്സാരകാര്യമായി കണ്ടത് ശ്രദ്ധയിൽപ്പെടേണ്ടുന്ന വസ്തുത തന്നെയാണ്.--Meenakshi nandhini (സംവാദം) 14:46, 28 നവംബർ 2018 (UTC)[മറുപടി]

ഒരു സാമൂഹികമാദ്ധ്യമത്തിൽ ചർച്ച ചെയ്യുന്നതിനേക്കാൾ പക്വതയോടെ മാത്രം ചർച്ച ചെയ്യേണ്ട ഇടമാണ് വിക്കിപീഡിയ എന്ന ശ്രീജിത്ത് കെയുടെ അഭിപ്രായത്തോടു പൂർണ്ണമായി യോജിക്കുന്നു. പ്രത്യേകിച്ച് കാര്യനിർവ്വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വസ്തുനിഷ്ഠമായും, വ്യക്തതയോടും കൂടി അഭിപ്രായങ്ങൾ ആണ് വേണ്ടത്. ഈ കുറിപ്പ് കാര്യനിർവ്വാഹകന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെങ്കിൽ ചർച്ചയുടെ ഭാഗത്ത് തന്നെയാണ് വേണ്ടത്. പൊതുവെ വിക്കിപീഡിയയെക്കുറിച്ച് കവിതയും കഥയും എഴുതാനും ഉള്ള ഒരു സ്ഥലമല്ല കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് താൾ എന്നതിനോട് എല്ലാവരും യോജിക്കുമെന്ന് കരുതുന്നു. --RameshngTalk to me 18:17, 28 നവംബർ 2018 (UTC)[മറുപടി]