"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎വോട്ടെടുപ്പ്: വോട്ടെടുപ്പ് റദ്ദായി
വരി 65: വരി 65:
#{{അനുകൂലം}}--[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 14:48, 26 നവംബർ 2018 (UTC)
#{{അനുകൂലം}}--[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 14:48, 26 നവംബർ 2018 (UTC)
#{{അനുകൂലം}}--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuran </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:47, 26 നവംബർ 2018 (UTC)
#{{അനുകൂലം}}--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuran </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:47, 26 നവംബർ 2018 (UTC)
#{{അനുകൂലം}}--[[ഉപയോക്താവ്:Ovmanjusha|Manjusha &#124; മഞ്ജുഷ]] ([[ഉപയോക്താവിന്റെ സംവാദം:Ovmanjusha|സംവാദം]]) 16:38, 26 നവംബർ 2018 (UTC)


===[[ഉപയോക്താവ്:Meenakshi nandhini|മീനാക്ഷി നന്ദിനി]]===
===[[ഉപയോക്താവ്:Meenakshi nandhini|മീനാക്ഷി നന്ദിനി]]===

16:39, 26 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
സംവാദ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

മാളികവീട്

Malikaveedu (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)


നാമനിർദ്ദേശം

  • കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും കാര്യനിർവ്വാഹകരുടെ കുറവ് അനുഭവപ്പെടുന്നതിനാലും സ്വയം നാമനിർദ്ദേശം സമർപ്പിക്കുന്നു.

Malikaveedu (സംവാദം) 04:19, 22 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

  • സംഭാവനകൾ നൽകുന്നതിനു പുറമേ എന്താണ് താങ്കൾ കാര്യനിർവ്വാഹക/ൻ എന്ന രീതിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? --RameshngTalk to me 05:09, 25 നവംബർ 2018 (UTC)[മറുപടി]
  • നിലവിൽ ലയിപ്പിക്കാനുള്ള താളുകളെ വേണ്ട രീതിയിൽ ലയിപ്പിക്കുന്നതിനൊപ്പം തീരെ ശ്രദ്ധേയതയില്ലാത്തതും അപ്രസക്തവുമായ താളുകൾ മായ്ക്കുക (നയങ്ങൾ പാലിക്കപ്പെടാത്ത താളുകൾ നിരന്തരം എത്തുന്നുണ്ട്), താളുകളുടെ പേരുമാറുക തുടങ്ങിയവയും സമയംപോലെ ചെയ്യാവുന്നതാണെന്നു വിചാരിക്കുന്നു. നീക്കം ചെയ്യേണ്ട താളുകൾ അനന്തമായി നിലനിറുത്താതെ ഒരു നിശ്ചിത സമയത്തിനുശേഷം അഭിപ്രായ സമന്വയത്തിലൂടെ അവ നീക്കം ചെയ്യുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യാം. മലയാളം വിക്കിപീഡിയിയിൽ കാലങ്ങളായി വികസിച്ചിട്ടില്ലാത്ത താളുകൾ വികസിപ്പിക്കാൻ ശ്രമക്കുന്നതോടൊപ്പം അവയെ കൂടുതൽ വിജ്ഞാനപ്രദമാക്കുവാനും ശ്രമിക്കാമെന്നു കരുതുന്നു (സാധാരണ ഉപയോക്താവിനു തന്നെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങൾ നിലവിൽ കാര്യക്ഷമമായി നടക്കാതെയിരിക്കുന്നതിനാൽ നിലവിലുള്ള കാര്യനിർവ്വാഹർക്കും ശ്രമിക്കാവുന്നതാണ്). അഡ്മിൻ ജോലികൾ ഏതാനും പേരിലൊതുക്കി നിറുത്താതെ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചാൽ നിലവിലുള്ളവർക്കു സഹായകമാകുന്നതാണ്. തെരഞ്ഞെടുത്ത താളുകളായി ശുപാർശ ചെയ്യാൻ കഴിയുന്നവയെ നിലവാരത്തിലേക്കുയർത്താൻ മറ്റ് ഉപയോക്താക്കളുമായി സഹകരിച്ചും നിർദ്ദേശങ്ങളുമനുസരിച്ച് സമയംപോലെ മുന്നോട്ടുപോകാമെന്നു കരുതുന്നു. അതുപോലെ മത, രാഷ്ട്രീയ സംബന്ധമായ താളുകളിലെ വിജ്ഞാനകോശത്തിന് തികച്ചും അനുയോജ്യമല്ലാത്തതായ വികാരപരമായ ഐ.പി. എഡിറ്റുകൾക്കു തടയിടുകയും നീക്കം ചെയ്യേണ്ടവ യഥാവിധം നീക്കം ചെയ്യുകയും മുന്നറിയിപ്പു നൽകുകയും പോലെയുള്ള പ്രവൃത്തികളിൽ മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കാവുന്നതാണ്. ദൈനംദിന വിക്കിപരിപാലനത്തിലും ക്രിയാത്മകമായി ഇടപെടാമെന്നു കരുതുന്നു. താളുകളുടെ സംരക്ഷണം, ലയനം, ഫലകങ്ങൾ ഇറക്കുമതി ചെയ്യൽ, താളുകളെ പൂർവ്വസ്ഥിതിയിലാക്കൽ - അഡ്മിനു മാത്രം സാധിക്കുന്നവ- അതുപോലെ നശീകരണ പ്രവർത്തനങ്ങളുടേയും പുതിയ മാറ്റങ്ങളുടേയും നിരന്തരമായ നിരീക്ഷണം, വേണ്ട ഇടപെടലുകൾ നടത്തുകയോ അതുമല്ലെങ്കിൽ മറ്റുള്ള വിക്കിപീഡിയൻസിന്റെ ശ്രദ്ധയിലെത്തിക്കുകയോ സഹായിക്കകയോ എന്നിവയും ചെയ്യാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.

Malikaveedu (സംവാദം) 11:58, 25 നവംബർ 2018 (UTC)[മറുപടി]

  • ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ മാനദണ്ഡത്തെക്കുറിച്ചും മാളികവീടിന്റെ അഭിപ്രായമെന്താണ്?

ഉത്തരം: ശ്രദ്ധേയതയില്ല എന്നു തീരുമാനിക്കുന്ന താളുകൾ ഉടനടി നീക്കം ചെയ്യുന്നതിനു പകരം അതു മറ്റുള്ളവരുടെ കൂടി അഭിപ്രായത്തിനു വിട്ടു കൊടുക്കുകയും ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ച് കൈകാര്യം ചെയ്യുന്നതാണ് ഏറെ നല്ലത്. ഒറ്റയടിക്കു നീക്കം ചെയ്യുന്നതിനു പകരം ഇത് എങ്ങനെ നിലനിറുത്താം എന്ന് ആലോചിക്കുക. ഒരു മാസമൊക്കെ തീർച്ചയായും താൾ നിലനിറുത്താവുന്നതാണ് (താളിന്റെ ഉള്ളടക്കം സമൂഹത്തിനു ദോഷകരമല്ല എങ്കിൽ). അതു നിർമ്മിച്ച ആൾ ചെലവഴിച്ച സമയവും സേവനവുമൊക്കെ വിലമതിക്കേണ്ടതുമുണ്ട്. കാലം മാറിയതിനാൽ നിലവിലുള്ള മാനദണ്ഡങ്ങളിൽ അൽപ്പം അയവ് ആകാവുന്നതാണ്.

  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?

ഉത്തരം : ഈ രംഗത്തു പരിചയമില്ല എന്നുണ്ടെങ്കിലും മനസിലാക്കിയതിനു ശേഷം ചെയ്യാം. (ഒരാൾ ഫ്ലാഗ് നേടിയതിനു ശേഷം മനസിലാക്കേണ്ടവയാണ് ഇവ) ഈ ഉപകരണങ്ങൾ വിവിധ രീതിയിൽ ഫലപ്രദമായി ഉപയോഗിക്കാമെന്നു വിചാരിക്കുന്നു. മറ്റു ലേഖനങ്ങളിൽ പുതിയ ഉപയോക്താക്കളോ ഐ.പി.കളോ വരുത്തുന്ന മാറ്റങ്ങളിൽ ചിലതു ഝടുതിയിൽ മായ്ക്കേണ്ടവയാണ്. നശീകരണപ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഒരു ഐ.പി.യിൽനിന്നുള്ളതുപോലെയുള്ള അനാവശ്യ തിരുത്തൽ തടയാൻ ഈ ഫ്ലാഗുള്ളതിനാൽ സാധിക്കുന്നു. മറ്റൊരാളുടെ ശ്രദ്ധയിലെത്തുന്നതുവരെയോ മറ്റൊരാളെ അറിയിക്കുന്നതിനോ കാത്തുനിൽക്കേണ്ടതുമില്ല. ലേഖനങ്ങൾ സംരക്ഷിക്കൽ, അനാവശ്യമായവ നീക്കം ചെയ്യൽ, പുനഃസ്ഥാപനം ചെയ്യൽ എന്നിവയൊക്കെ ഒരു സാധാരണ യൂസർ എന്ന നിലയിൽ ചെയ്യാൻ സാധിക്കാറില്ല. ഇതൊക്കെ ഇപ്പോൾ നടക്കുന്നുണ്ട്, എന്നുണ്ടെങ്കിലും ഇതിലേയ്ക്കു ആളുകൾ സ്വയം മുന്നോട്ടുവരുകയോ നിർദ്ദേശക്കുകയോ വേണ്ടതാണ് അഭിപ്രായം. 10 വർഷം മുമ്പുള്ള വിക്കീപീഡിയ അല്ലല്ലോ ഇന്നുള്ളത്. ഇത്തരം കാര്യങ്ങളിൽ നിലവിലുള്ളവരൊടൊപ്പം ചേർന്നു പ്രവർത്തിക്കാം.

  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം വർഗ്ഗം:വിക്കിപീഡിയ പരിപാലനം

ഉത്തരം: വിക്കീപീഡിയ പരിപാലനത്തിൽ പങ്കുചേരാൻ താത്പര്യമുണ്ട്.

  • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ?

ഉത്തരം: താളുകളുടെ ലയനം, വർഗ്ഗീകരണം പോലെയുള്ള മേഖലയിൽ ആഗ്രഹമുണ്ട്. നിരവധി ലേഖനങ്ങൾ പഴയതുണ്ടല്ലോ. ഇക്കാര്യങ്ങൾ വ്യക്തമായി മനസിലാക്കുന്ന മുറക്ക് ചെയ്യാം

  • വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?

ഉത്തരം: വിജ്ഞാനസ്രോതസ് എന്നതിലുപരി ഓൺലൈൻ വിജ്ഞാനകോശമായ ഇതിനെ വർത്തമാനകാലത്തും ഭാവിതലമുറക്കുമുള്ള വിക്കീപീഡിയരുടെ ഒരു സമ്മാനമായി കാണുന്നു.

  • സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

ഉത്തരം: ഒരു അഡ്മിന്റെ പരിധിയിലുള്ള കഴിയുന്നത്ര സേവനങ്ങൾ സമയം പോലെ ചെയ്യാൻ ശ്രമിക്കുന്നതാണ്.

  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള താങ്കളുടെ അറിവ് എത്രത്തോളം എന്നാണ് സ്വയം വിലയിരുത്തുന്നത് (ഉദാ: ട്രാൻസ്‍ക്ലൂഷൻ, വിക്കിഡാറ്റ, പ്രെറ്റിയുആർഎൽ, ഗാഡ്ജറ്റുകൾ, ജാവാസ്ക്രിപ്റ്റ്)? അത് വർദ്ധിപ്പിക്കാനുള്ള ഏതെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്?

ഉത്തരം: വിക്കീപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള അറിവു തുലോം പരിമിതമാണെന്നുള്ളതാണു സത്യം. ഇവ ക്രമേണ മനസിലാക്കി ചെയ്യാൻ ശ്രമിക്കും

  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഉത്തരം: ഫലകങ്ങൾ ആവശ്യാനുസരണം ഇറക്കുമതി ചെയ്യുന്നത് ഏറെ ഗുണകരമാണ്. ഇപ്പോൾത്തന്നെ മറ്റു വിക്കി സംരംഭങ്ങളിൽനിന്നുള്ളവ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ.

  • വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഉത്തരം: വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതു ശ്രമകരമാണെങ്കിലും, യോജിപ്പാണ്.

  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?

ഉത്തരം:അങ്ങനെ അനന്തമായി ഒറ്റവരി ലേഖനങ്ങളെ നിലനിർത്തിക്കൊണ്ടു പോകുന്ന് ഒരു ഓൺലൈൻ വിജ്ഞാന കോശത്തിന് ഒട്ടും ഭൂഷണമല്ല. അനുവാചകന് ഒരു വിഷയത്തെക്കുറിച്ച് പ്രാഥമിക അറിവുകളെങ്കിലും നൽകാത്തവ ഒരു നിശ്ചിത കാലയളവിനുള്ളിൽ നീക്കം ചെയ്യുകതന്നെ വേണം. ഇപ്പോൾത്തനെ ഇത്തരം ഒറ്റവരി ലേഖനങ്ങൾ വർഷങ്ങളുടെ പഴക്കമുള്ളതു പോലും നിലനിൽക്കുന്നു. അവ വിപുലീകരിക്കാനുള്ള ശ്രമങ്ങളൊക്കെ വലുതായി നടക്കുന്നതായും കാണുന്നില്ല. ഒരു നിശ്ചിത കാലയളവിനുള്ളിൽ (ഒരു 3 മാസം തന്നെ കൂടുതലാണ്) അവ വിപുലീകരിക്കപ്പെടുന്നില്ലായെങ്കിൽ അവ നീക്കം ചെയ്യുക തന്നെയാണ് നല്ലത്.

  • പ്രെറ്റിയുആർഎല്ലുകളെപറ്റി താങ്കളുടെ അഭിപ്രായമെന്താണ്? അത് വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

പ്രെറ്റി യു.ആർഎല്ലുകൾ യുക്തം പോലെ ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്യാം. എതിരഭിപ്രായമില്ല. കൂടുതലായും ചേർക്കാൻ ശ്രമിക്കാറുമില്ല. Malikaveedu (സംവാദം) 14:40, 26 നവംബർ 2018 (UTC) --രൺജിത്ത് സിജി {Ranjithsiji} 11:22, 26 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

മീനാക്ഷി നന്ദിനി

Meenakshi nandhini (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം

  • മീനാക്ഷി നന്ദിനി എന്ന പ്രവർത്തകയേക്കൂടി (ഒരു വനിത എന്ന നിലയിലും പരിഗണിക്കാവുന്നതാണ്) കാര്യനിർവ്വാഹകയായി നാമനിർദ്ദേശം ചെയ്യുന്നു.

Malikaveedu (സംവാദം) 04:22, 22 നവംബർ 2018 (UTC)[മറുപടി]

പ്രിയപ്പെട്ട മാളികവീട് കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് എൻറെ പേര് നിർദ്ദേശിച്ചതിനുശേഷം എനിക്ക് ഒരു മെയിൽ അയച്ചിരുന്നു. (അനുവാദമില്ലാതെ എൻറെ പേരുചേർത്തു. സമ്മതമാണെന്നു കരുതുന്നു. നമുക്ക് ഒരു ടീമായിട്ടു ഈ വിജ്ഞാനലോകത്ത് എന്തെങ്കിലുമൊക്കെ ചെയ്യാനോ മാറ്റം വരുത്തുവാനോ ഒക്കെ നോക്കാമെന്നാണു വിചാരിക്കുന്നത്.) മാളികവീടിനെപ്പൊലെയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻ (വിക്കിപീഡിയയിൽ ആത്മാർത്ഥമായി വിലപ്പെട്ട സമയം ചിലവഴിച്ച് നിരവധി ലേഖനങ്ങൾ എഴുതുന്ന) എന്നെ നാമനിർദ്ദേശനം ചെയ്തപ്പോൾ അതു തള്ളിക്കളയാൻ തോന്നിയില്ല. പൊതുവെ എനിക്ക് വിക്കിപീഡിയയിൽ മടുപ്പുതോന്നി തുടങ്ങിയിരുന്നു. ഏഷ്യൻമാസ യജ്ഞസമാപനത്തോടെ വിക്കിപീഡിയയിൽ നിന്ന് എന്റെ നാളുകൾ അവസാനിപ്പിക്കണമെന്ന് കരുതിയിരുന്നു. ഞാനൊരു story writer കൂടി്യാണ്. ഇപ്പോൾ ഞാനെന്റെ കൂടുതൽ സമയവും ബ്ലോഗിൽ അതിൻറെ ടൈപ്പിങിലാണ്. വിക്കിപീഡിയക്ക് രണ്ടാം സ്ഥാനം കല്പിക്കാൻ തുടങ്ങിയിരുന്നു. വിക്കിപീഡിയ അങ്ങനെയൊരവസ്ഥയിലെത്തിയിരിക്കുന്നു എന്ന് പറയുന്നതാവും ഉചിതം. വിക്കിപീഡിയയുടെ അടിസ്ഥാനം ലേഖനങ്ങൾ ആണ്. ലേഖനങ്ങൾ ഇല്ലെങ്കിൽ കാര്യനിർവ്വാഹകനും ഒന്നുമില്ല. അതുകൊണ്ട് വിക്കിപീഡിയയിൽ ഒന്നാം സ്ഥാനം ലേഖകനുതന്നെയാണ്. ഒറ്റവരി ലേഖനമായാലും ഒരു നല്ലൊരു താൾ സൃഷ്ടിച്ചാൽ അതിനെ നിലനിർത്താൻ കാര്യനിർവ്വാഹകൻ അരുൺസുനിൽ അല്ലാതെ മറ്റൊരു കാര്യനിർവ്വാഹകൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു യഥാർത്ഥ കാര്യനിർവ്വാഹകൻ നിലവിലുള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തി മറ്റു ഉപയോക്താക്കളെ ഏകോപിച്ച് മലയാളം വിക്കിപീഡിയയിൽ മറ്റുഭാഷകളിലുള്ള വിക്കിപീഡിയയെക്കാൾ ഉന്നതനിലവാരത്തിലെത്തിക്കാനും ഞാനൊരു വിക്കിപീഡിയ എഴുത്തുകാരനെന്ന് അഭിമാനത്തോടെ പറയാനും സാധിക്കണം. എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ഉപയോക്താവ് എന്നതിനെക്കാൾ ഒരു കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് കൂടുതൽ കാര്യങ്ങൾ സമയക്കുറവെന്ന തടസ്സമില്ലാതെ വിക്കിപീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന നിഷ്പക്ഷമായി പ്രവർത്തിക്കുന്ന കാര്യക്ഷമതയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻറെ നിർദ്ദേശങ്ങൾ മാനിച്ച് പ്രവർത്തിക്കാൻ കാര്യനിർവ്വാഹക എന്ന സ്ഥാനം എനിക്ക് യോജിച്ചതാണെങ്കിൽ വിട്ടുമാറി നില്ക്കുന്നതും അല്ലാത്തതുമായ എൻറെ സഹപ്രവർത്തകരായ എല്ലാ വിക്കികൂട്ടുകാരെയും അനുകൂലമായാലും പ്രതികൂലമായാലും ഇവിടെ നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്താൻ ഞാൻ വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു.--Meenakshi nandhini (സംവാദം) 01:55, 24 നവംബർ 2018 (UTC)[മറുപടി]

നാമനിർദ്ദേശത്തിന് നന്ദി. ഞാൻ എന്റെ സമ്മതം അറിയിക്കുന്നു.--Meenakshi nandhini (സംവാദം) 09:55, 22 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

  • സംഭാവനകൾ നൽകുന്നതിനു പുറമേ എന്താണ് താങ്കൾ കാര്യനിർവ്വാഹക/ൻ എന്ന രീതിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? --RameshngTalk to me 05:07, 25 നവംബർ 2018 (UTC)[മറുപടി]


  • മലയാളം വിക്കിപീഡിയയിൽ കാലങ്ങളായി വികസിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട താളുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവയെ കൂടുതൽ വിജ്ഞാനപ്രദമാക്കുവാനും ശ്രമിക്കാമെന്നു കരുതുന്നു. ഞാൻ ഈ ജോലി ഇപ്പോഴും ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. ഫലകത്തിന്റെ കാര്യം വരുമ്പോൾ പൂർണ്ണതയിലെത്താൻ ഒരു കാര്യനിർവ്വാഹകനെ ആശ്രയിക്കേണ്ടിവരുന്നു. വിക്കിപീഡിയയിലെ ഓരോ ലേഖനങ്ങളെയും വികസിപ്പിച്ച് പൂർണ്ണതയിലെത്തിച്ച് അതിനെ സംരക്ഷിക്കുകയും ചെയ്യുക. അനാവശ്യ ഐ.പി. എഡിറ്റുകൾക്കു തടയിടുക, ഫലകങ്ങൾ ഇറക്കുമതി ചെയ്യുക. പുതിയ വിക്കിപീഡിയക്കാരെ പ്രോത്സാഹിപ്പിക്കുക,
  • പേജ് ലയിപ്പിക്കേണ്ടുന്ന ഘട്ടം വരുമ്പോൾ ചിലപ്പോൾ അത് തിരുത്താതെ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ റീഡയറക്റ്റ് ചെയ്യുന്നതിന് പകരം ഒരു താൾ മറയ്ക്കേണ്ടത് ആവശ്യമാണ്. ഒരു ഉപയോക്താവ് മാത്രമായിരുന്നാൽ ഈ വക കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. നിലവിലുള്ള കാര്യനിർവ്വാഹകർക്ക് സമയക്കുറവിനാൽ ഇതൊരിക്കലും നടക്കുന്നില്ല.
  • ചിലപ്പോൾ നശീകരണ പ്രവർത്തനങ്ങളെ അല്ലെങ്കിൽ മറ്റ് അനാവശ്യമായ എഡിറ്റുകൾക്കെതിരെ ഒരു താൾ പരിരക്ഷിക്കേണ്ടത് ആവശ്യമാണ്.
  • വിക്കിപീഡിയയിൽ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ വേണ്ട ഇടപെടലുകൾ തക്കസമയത്ത് നടത്തുകയോ അതുമല്ലെങ്കിൽ സമയക്കുറവിനാൽ ശ്രദ്ധിക്കാൻ പറ്റാതിരിക്കുന്ന മറ്റു കാര്യനിർവ്വാഹകരെ അറിയിക്കാൻ കുറച്ച് ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ഗൗരവമായി കാണാനും കാര്യനിർവ്വാഹക എന്ന സ്ഥാനം സഹായിക്കുമെന്ന് കരുതുന്നു.--Meenakshi nandhini (സംവാദം) 13:25, 25 നവംബർ 2018 (UTC)[മറുപടി]


  • ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ മാനദണ്ഡത്തെക്കുറിച്ചും മീനാക്ഷിനന്ദിനിയുടെ അഭിപ്രായമെന്താണ്?
  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം വർഗ്ഗം:വിക്കിപീഡിയ പരിപാലനം
  • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ?
  • വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?
  • സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള താങ്കളുടെ അറിവ് എത്രത്തോളം എന്നാണ് സ്വയം വിലയിരുത്തുന്നത് (ഉദാ: ട്രാൻസ്‍ക്ലൂഷൻ, വിക്കിഡാറ്റ, പ്രെറ്റിയുആർഎൽ, ഗാഡ്ജറ്റുകൾ, ജാവാസ്ക്രിപ്റ്റ്)? അത് വർദ്ധിപ്പിക്കാനുള്ള ഏതെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്?
  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
  • പ്രെറ്റിയുആർഎല്ലുകളെപറ്റി താങ്കളുടെ അഭിപ്രായമെന്താണ്? അത് വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

--രൺജിത്ത് സിജി {Ranjithsiji} 11:23, 26 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

  • എതിർക്കുന്നു സോക്ക് പപ്പറ്റാണെന്ന് സംശയം തോന്നിക്കുന്ന തരത്തിലുള്ള സംവാദങ്ങൾ ചെക്ക് യൂസർ അഗ്നി പരീക്ഷ കഴിഞ്ഞു നോക്കാം. --Challiovsky Talkies ♫♫ 18:21, 24 നവംബർ 2018 (UTC)[മറുപടി]
  • നിഷ്പക്ഷം- ഉപയോക്താവിന്റെ മറ്റെല്ലാകാര്യങ്ങളോടും ഞാൻ യോജിക്കുന്നു.എന്നാൽ 'സ്ത്രീ' എന്ന പദം ഉപയോഗിച്ചതിനെ ഞാൻ എതിർക്കുന്നു.Adithyak1997 (സംവാദം) 05:05, 26 നവംബർ 2018 (UTC)[മറുപടി]
  • എതിർക്കുന്നു- കുറഞ്ഞ കാലയളവിൽ നൂറുകണക്കിന് ലേഖനങ്ങൾ സംഭാവന ചെയ്തതിനെ ആദരവോടെ കാണുന്നു. പക്ഷേ, വിമർശനങ്ങളേയും സമചിത്തതയോടെ സ്വീകരിക്കുന്ന പക്വത വരുന്നതുവരെ കാര്യനിർവാഹക പദവി സ്വീകരിക്കരുതെന്ന് കരുതുന്നു Vijayan Rajapuran {വിജയൻ രാജപുരം} 15:54, 26 നവംബർ 2018 (UTC),[മറുപടി]



  • ഉപയോക്താക്കൾക്കിടയിൽ ഒരാൾ അപരനോ അപരയോ എന്ന സംശയം നിലനിൽക്കുന്നുവെങ്കിൽ സംശയനിവൃത്തി വരുത്തേണ്ടതിന്റ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. ആരോപണം തെളിയിക്കുവാൻ അപേക്ഷിച്ചുകൊള്ളുന്നു. നാമനിർദ്ദേശം ചെയ്തയാളുടെ ഉദ്ദേശ ശുദ്ധിയിൽ ആർക്കെങ്കിലും സംശയമുണ്ടോ എന്നറിയില്ല...

"നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം" എന്ന താഴെക്കാണുന്ന ഒരു അഭിപ്രായം പൊതുവായി എല്ലാവർക്കും ബാധകമാണോ എന്നു വ്യക്തമാക്കുമോ? അതുപോലെ തന്നെ "മലയാളം വിക്കിപീഡിയക്ക് ആവശ്യകതയാണ് ഒരാളുടെ യോഗ്യതയേക്കാൾ പ്രധാനം" എന്ന അഭിപ്രായവും ശ്രദ്ധിക്കുക. Malikaveedu (സംവാദം) 04:31, 26 നവംബർ 2018 (UTC)[മറുപടി]

നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം എന്നു പറഞ്ഞത് ഞാനാണ്. ആ സന്ദർഭമല്ല ഇവിടെ ഉള്ളത്, അത് പൊതുവായി എല്ലാവർക്കും ബാധകവുമല്ല. മാളികവീട് കാര്യത്തെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ജനറലൈസ് ചെയ്യരുത്. നിലവിൽ, രണ്ടുപേർ ഉണ്ടെന്നിരിക്കെ ഒരാൾ കൂടെ ചെക്ക് യൂസർ ആവേണ്ടതിന്റെ ആവശ്യകതയെന്തെന്ന് വിശദീകരിക്കേണ്ടതു നിർദ്ദേശകൻ തന്നെയാണല്ലോ, ഒന്നുകിൽ നിലവിലുള്ള യൂസേർസിന്റെ കഴിവുകേടാവണം, അല്ലെങ്കിൽ നമുക്കറീയാത്ത മറ്റെന്തോ കാര്യമാവണം. ആ സന്ദർഭത്തിൽ അതു വിശദീകരിക്കേണ്ട കർത്തവ്യം നിർദ്ദേശകനുണ്ടെന്ന് പറഞ്ഞതാണു സന്ദർഭം. ഇവിടെ അതല്ല വിഷയം. മീനാക്ഷി നന്ദിനി നല്ലൊരു എഴുത്തുകാരിയാണ്, ആ എഴുതിയവ തന്നെ വിക്കിവത്കരണം നടത്തി പുതുക്കാനുണ്ടെന്നതല്ലാതെ മറ്റൊരു ദോഷം എഴുത്തുകളിൽ പറയാൻ പറ്റില്ല. പക്ഷേ, കഴിഞ്ഞ നാളുകൾക്കിടയിൽ അവരുടെ വിക്കിപെരുമാറ്റവും വിക്കിചിന്തകളും വിക്കിയെ മനസ്സിലാക്കിയതും ഒക്കെ വെച്ചു നോക്കുമ്പോൾ ശ്രദ്ധയോടെ കാണേണ്ട വ്യക്തിത്വം തന്നെയാണവർ. ഇവിടെ നടക്കുന്ന ചർച്ചകൾ തന്നെ നോക്കുക. ഈ സ്വഭാവവും വെച്ച് അഡ്മിൻ പാനലിന്റെ ഏഴയലത്തുപോലും കയറ്റാൻ പാടില്ലാത്തതാണവരെ. ശരിക്കും നമ്മുടെ ചെക്ക് യൂസേർസിനെ വെച്ച് കഴിഞ്ഞ കാലങ്ങളിൽ സംശയമുളവാക്കിയ ആളുകളുടെ ഐപി അഡ്രസ്സ് വെച്ച് ചികഞ്ഞു നോക്കേണ്ടത് ഈയൊരു സന്ദർഭത്തിൽ നല്ലതാവും എന്നു കരുതുന്നു! - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:53, 26 നവംബർ 2018 (UTC)[മറുപടി]

കാര്യകാരണങ്ങൾ

മീനാക്ഷി നന്ദിനി എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു എന്നെഴുതിയത് ഞാൻ എതിർപ്പ് രേഖപ്പെടുത്തിയതിനു ശേഷം ആകയാൽ ഇവിടെ പറയുന്നു. എതിർക്കാൻ കാരണങ്ങൾ പലതുണ്ട്. ആദ്യംതന്നെ പറയട്ടെ നിങ്ങൾ നല്ല എഴുത്തുകാരി തന്നെയാണ്; ഇനിയും വിക്കിയിൽ തുടരണം എന്നുതന്നെയാണ് അഭ്യർത്ഥന. വിക്കിപീഡിയയെ പറ്റി നല്ലൊരു ധാരണയിലെത്തിച്ചേരാൻ താങ്കൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ ധാരണ. ഉദാഹരണങ്ങൾ ഒത്തിരിയുണ്ട്. ഇവിടെ മേലേ കൊടുത്തിരിക്കുന്ന ഒന്നാമത്തെ പാരഗ്രാഫിൽ തന്നെ അക്കാര്യം നല്ലപോലെ നിഴലിക്കുന്നുണ്ട്. കുറച്ചു കാലം എടുത്തായാലും മാറിവരും എന്നു തന്നെയാണ് വിശ്വാസം. ഇതുപോലെ ചിലകാരണങ്ങൾ ശ്രദ്ധയിൽ പെട്ടതിനാൽ മാത്രമാണ് എതിർത്തത്. മടുപ്പുതോന്നിയെന്നത് സത്യമാണെങ്കിൽ മാറി നിൽക്കുന്നതുതന്നെയാണുചിതം. അങ്ങനെ മാറി നിൽക്കുന്നവർ പലരുണ്ട് വിക്കിയിൽ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:16, 24 നവംബർ 2018 (UTC)[മറുപടി]

Rajesh Odayanchal, പ്രിയ സുഹൃത്തെ, താങ്കളുടെ മറുപടി തന്നെ വിക്കിപീഡിയയ്ക്ക് ഉയർച്ച ഉണ്ടാക്കുന്നതല്ല. ക്ഷീണമുണ്ടാക്കുന്നതാണ്. ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പിന് അത്യാവശ്യം വേണ്ടുന്ന ഘടകങ്ങളെന്താണെന്ന് ആദ്യം പഠിക്കുക. ഇട്ടെറിഞ്ഞിട്ടുപോകാനാണെങ്കിൽ ഈ പ്രസ്ഥാനം എങ്ങനെയാണ് നിലനിൽക്കുക. എന്റെ സീനിയർ എന്നു പറയുന്നവർ വിക്കിപീഡിയയിൽ വിനിയോഗിച്ച സമയവും ഞാൻ ഒരു വർഷം വിനിയോഗിച്ച സമയവും താരതമ്യം ചെയ്യുക. ഞാൻ മഹത്തായ ഒരു വ്യക്തിയുടെ സ്വന്തം മാതാവിൽ നിന്നും പ്രചോതിതനായ സാക്ഷാൽ ജിമ്മിവെയ്ൽസിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്നു. ഞാൻ എന്തുചെയ്യണം എന്നു തീരുമാനിക്കുന്നത് താങ്കളല്ല. ഇതിനകം തന്നെ താങ്കളുടെ യോഗ്യത വെളുപ്പെടുത്തിയിട്ടുണ്ട്. എനിക്ക് മടുപ്പുതോന്നുവെങ്കിൽ അതിന് കാരണക്കാർ എന്റെ സീനിയേഴ്സ് തന്നെയാണ്. എനിക്ക് മാർക്കിടാൻ എന്റെ പിന്നാലെ യഥാർത്ഥ വിക്കിപീഡിയർ വരുന്നുണ്ട്.--Meenakshi nandhini (സംവാദം) 04:49, 24 നവംബർ 2018 (UTC)[മറുപടി]

താങ്കൾ ഈ പറഞ്ഞിതിനോട് ഇവിടെ യോജിച്ചേക്കാം. എന്നാലും അഭിപ്രായം മാറ്റാൻ താല്പര്യമില്ല. മഹത്തായ വ്യക്തിയുടെ സ്വന്തമായ മാതാവിൽ നിന്ന് പ്രചോതിതനായ ജിമ്മിവെയ്‌ൽസിന്റെ സ്വപ്നസാക്ഷാത്കാരം പൂർണതയിൽ എത്തിച്ചേർക്കാൻ താങ്കൾ കൂടെനിൽക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:36, 24 നവംബർ 2018 (UTC)[മറുപടി]

Rajesh Odayanchal, പ്രിയ സുഹൃത്തെ, അപ്പോൾ എന്നെ എതിർക്കുന്നു എന്നുപറഞ്ഞതിൽ എന്താണർത്ഥം. വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി പ്രവർത്തിക്കുന്നവരെ താങ്കൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു ശക്തമായി തെളിയിച്ചിരിക്കുന്നു--Meenakshi nandhini (സംവാദം) 05:45, 24 നവംബർ 2018 (UTC)[മറുപടി]

വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി താങ്കൾ വേണ്ടതുപോലെ ചെയ്യുന്നുണ്ട്, അതിനിയും തുടരണം, അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. അക്കാര്യത്തിൽ നിർത്സാഹപ്പെടുത്തുന്നതായി തോന്നരുത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:57, 24 നവംബർ 2018 (UTC)[മറുപടി]
Meenakshi nandhini: Wikipedia:Administrators#History കാണുക: "becoming a sysop is *not a big deal". അത് കേവലം സാങ്കേതിക ജോലികൾ ചെയ്യാൻ കുറപ്പേരെ തൽക്കാലത്തേക്ക് ഏൽപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ്. സാങ്കേതിക പരിചയവും, സമയലഭ്യതയും, സ്ഥിരതയുള്ള മനോനിലയും, പക്ഷപാത രഹിതമായി പ്രവർത്തിക്കാനുള്ള പക്വതയും ഒക്കെയാണ് അതിന്റെ യോഗ്യതകൾ. ലേഖനങ്ങളോ ചിത്രങ്ങളോ സംഭാവന ചെയ്യുവാൻ ആ ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല. എന്നുതന്നെയല്ല ആ ജോലികൾ ലേഖകരുടെ ഏറെ സമയം അപഹരിക്കുകയും ചെയ്യും. എട്ടു വർഷത്തോളമായി പല വിക്കികളിലുമുള്ള ഞാൻ ഇതുവരെ ഒന്നിലും കാര്യനിർവാഹക പദവി വഹിച്ചിട്ടില്ല. അതൊരു ആവശ്യമായി തോന്നിയിട്ടുമില്ല. അതുകൊണ്ട് കാര്യനിർവാഹക സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എതിർക്കുന്നതിനെ വിക്കിയിലെ മറ്റു സംഭാവനകളോടുള്ള പ്രതികരണമായി കണക്കാക്കരുത് എന്നാണ് എന്റെ അഭിപ്രായം. (സമയമുണ്ടെങ്കിൽ ഈ താളിലെ കുറെ ചുവന്ന കണ്ണികൾ നീലയാക്കാൻ സഹായിക്കുക ). ജീ 06:52, 24 നവംബർ 2018 (UTC)[മറുപടി]
പക്വതയില്ലാത്ത സമീപനങ്ങൾ. മറ്റൊരാളുടെ അപരനായി പ്രവർത്തിക്കുന്നതായും സംശയിക്കുന്നു. Shagil Kannur (സംവാദം) 12:45, 24 നവംബർ 2018 (UTC)[മറുപടി]


ധാരാളം കാര്യനിർവ്വാഹകർ മലയാളം വിക്കിപീഡിയയിൽ ഉണ്ട്. പരസ്പരം അധികാരത്തിനുവേണ്ടി തമ്മിൽത്തല്ലുകൂടി കാര്യനിർവ്വാഹക പദവിയിലെത്തുമ്പോൾ അവർക്കുണ്ടായിരുന്ന അടിസ്ഥാനയോഗ്യതയെന്തായിരുന്നു എന്ന് ഇതിനകം എല്ലാവരും പുറംലോകം ബുക്ക്മാർക്ക് ചെയ്തിട്ടുണ്ടാവും എന്നുവിശ്വസിക്കുന്നു. കാര്യനിർവ്വാഹകപദവിയിലെത്തിയതിനുശേഷം അധികാരദുർവിനിയോഗം ചെയ്ത് വ്യക്തിതാല്പര്യങ്ങളുടെയടിസ്ഥാനത്തിൽ മായ്ക്കപ്പെട്ട ലേഖനങ്ങളുടെ സംവാദത്താളുകൾ, യഥാർത്ഥ ചരിത്രം വ്യക്തമാക്കുന്ന പത്തായപ്പുരയിലാക്കിയിട്ടുള്ള കാര്യനിർവ്വാഹകരുടെ സംവാദത്താളുകൾ, മലയാളം വിക്കിപീഡിയയുടെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന ധാരാളം സംഗതികൾ പത്തായപുരയിലാക്കി ഒളിപ്പിച്ചുകൊണ്ട് വെറും ഒരുവർഷം കൊണ്ട് ഇത്രയും എഴുതി എനിക്ക് കാര്യനിർവ്വാഹക പദവി തന്നുകൂടെ എന്ന് നെഞ്ചുവിരിച്ചുനിന്ന് ചോദിക്കുന്നുവെന്ന് അധിക്ഷേപിക്കുന്നതരത്തിലെത്തിച്ചേർന്ന് പുതിയതലമുറയ്ക്ക് പ്രോത്സാഹനം നൽകാതെ പത്തടിമുമ്പോട്ടുവയ്ക്കുന്നവരെ പത്തടിപിന്നോട്ടാക്കുന്ന പ്രവണത സൃഷ്ടിക്കുന്ന മാതൃകയാകേണ്ടിയിരുന്ന സീനിയേഴ്സിന് പത്തായപുരയിലേയ്ക്ക് മാറ്റപ്പെട്ട നല്ലൊന്നാന്തരം ചരിത്രമുണ്ട്. കാര്യനിർവ്വാഹകപദവിയിലെത്തിയതിനുശേഷം അവരുടെ ഓരോരുത്തരുടെയും സർവ്വീസ് റെക്കോർഡുകൾ പരിശോധിക്കുക. വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുന്ന പരസ്പരം കലഹിക്കുന്ന വെറും ഒരുവർഷം കൊണ്ട് ഞാൻ വിക്കിപീഡിയയ്ക്ക് വേണ്ടി ഇത്രയും പ്രവർത്തിച്ചിട്ട് അതൊരു യോഗ്യതയായി കാണാതെ വോട്ടിടാൻ മടിക്കുന്ന കാര്യനിർവ്വാഹകർ ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശാപം. പുതിയ ഊർജ്ജസ്വലരായ വിക്കിസമൂഹത്തെ വാർത്തെടുക്കാൻ ഞാൻ വീണ്ടും അണിയറയിലേയ്ക്ക് മറഞ്ഞുപോയ എൻറെ പ്രിയ വനിതാ സുഹൃത്തുക്കളെയും നിങ്ങൾ ഊർജ്ജസ്വലരായി മടങ്ങി വരാൻ നിങ്ങളെ ക്ഷണിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. വിരലിലെണ്ണാവുന്ന ലേഖകരെകൊണ്ടുമാത്രം നിലനിൽക്കുന്ന മലയാളം വിക്കിപീഡിയയുടെ നിലവാരം ഉയർത്താൻ പുതിയ തലമുറയ്ക്ക് തടസ്സമായി നിൽക്കുന്നതെന്താണെന്ന് നിങ്ങൾക്ക് എൻറെ സംവാദത്താളിൽ കുറിക്കാം .--Meenakshi nandhini (സംവാദം) 23:25, 25 നവംബർ 2018 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

രൺജിത്ത് സിജി

RanjithsijicontribsCASULlogspage movesblock userblock logrights logflag


മലയാളം വിക്കിപീഡിയയിൽ ആകെ ഒരു ബ്യൂറോക്രാറ്റാണ് നിലവിൽ ഉള്ളത് അതുകൊണ്ട് അദ്ദേഹത്തെ സഹായിക്കാമെന്ന് വിചാരിക്കുന്നു. കൂടാതെ കുറച്ചുകൂടി കാര്യമായ പണികളും എറ്റെടുക്കാമെന്ന് വിചാരിക്കുന്നു. അതുകൊണ്ട് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --രൺജിത്ത് സിജി {Ranjithsiji} 17:10, 21 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

മറ്റുള്ള കാര്യനിർവാഹകരെ അപേക്ഷിച്ച് ബ്യൂറോക്രാറ്റുകൾക്ക് കൂടുതലായി ഉള്ളത് ഉപയോക്താക്കൾക്ക് കാര്യനിർവാഹക ഫ്ലാഗ് നൽകുക എന്നത് മാത്രമാണ്.--പ്രവീൺ:സം‌വാദം 13:27, 24 നവംബർ 2018 (UTC)[മറുപടി]
കാര്യനിർവ്വാഹക ഫ്ലാഗ് നൽകാനായി നിലവിലുള്ള ബ്യൂറോക്രാറ്റിനെ സഹായിക്കുക എന്ന പണിമാത്രമേ ബ്യൂറോക്രാറ്റായതുകൊണ്ട് ചെയ്യാനാവുകയുള്ളൂ. മറ്റ് കാര്യങ്ങൾ ഇന്റർഫേസ് അഡ്മിനാണ് ചെയ്യാനാവുക. നിലവിലുള്ള ബ്യൂറോക്രാറ്റ് അതും ആയാൽ പിന്നെ അദ്ദേഹം പലകാര്യങ്ങളും ചെയ്യുമായിരിക്കും. കാര്യമായ പണികളിൽ ചിലത് വിക്കിഡാറ്റയുമായി ബന്ധപ്പെട്ട ചില മൊഡ്യൂളുകൾ ഉണ്ടാക്കുക അവ നടപ്പിലാക്കുക ഇവയാണ്. --രൺജിത്ത് സിജി {Ranjithsiji} 10:48, 26 നവംബർ 2018 (UTC)[മറുപടി]
  • ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ എന്താണ് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനു വിശദമായ ഒരു മറുപടി തരാമോ? ബ്യൂറോക്രാറ്റ് എന്നത് ഒരു പദവി അല്ലെങ്കിൽ ഒരു ഫ്ളാഗ് എന്നതിൽ പുറമേ ചുമതലകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ? --RameshngTalk to me 04:57, 25 നവംബർ 2018 (UTC)[മറുപടി]
ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ കാര്യനിർവ്വാഹക ഫ്ലാഗ് ഉപയോക്താക്കൾക്ക് നൽകുക, യന്ത്ര അക്കൗണ്ടുകൾ നിയന്ത്രിക്കുക, ഉപയോക്താക്കളുടെ പേര് മാറ്റുക എന്നിങ്ങനെയുള്ള ജോലി മാത്രമേ ചെയ്യാനാവൂ. --രൺജിത്ത് സിജി {Ranjithsiji} 10:48, 26 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

  • അനുകൂലിക്കുന്നു -- N Sanu / എൻ സാനു / एन सानू 16:50, 22 നവംബർ 2018 (UTC)

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

വിശ്വപ്രഭ

നാമനിർദ്ദേശം

Viswaprabha ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ Viswaprabha ആഗോളപ്രവൃത്തിവിവരം
ശ്രീ വിശ്വപ്രഭ ഈ പദവിക്ക് യോഗ്യനാണെന്ന് കരുതുന്നു, നാമനിർദ്ദേശം ചെയ്യുന്നു. --
--N Sanu / എൻ സാനു / एन सानू 17:07, 22 നവംബർ 2018 (UTC)

തൽക്കാലം 'ഇപ്പോൾ' ഈ "പദവി" നേടിക്കൂട്ടാൻ ആഗ്രഹമില്ല. Someday when we all grow up to know the meanings, worthiness and worthlessness of such 'rights and privileges', I might nominate myself for similar big positions.

Thank you everybody.

:-)  ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 15:34, 26 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

ചർച്ച

@Rajeshodayanchal: എന്റെ അറിവിൽ കിരൺ ഗോപി മാത്രമല്ലെ ഇപ്പോൾ സജീവ തിരുത്തൽ നടത്തുന്നത്? റസിമാൻ എന്റെ അറിവിൽ ഈ മാസത്തിൽ ഇതുവരെ തിരുത്തലുകളൊന്നും നടത്തിയിട്ടില്ല ([തെളിവ്]. ഇനി ആഗോള തിരുത്തലുകൾ നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.Adithyak1997 (സംവാദം) 15:28, 23 നവംബർ 2018 (UTC)[മറുപടി]

മുകളിൽ ആദിത്യ സൂചിപ്പിച്ചതുപോലെ ഞാൻ കുറേ കാലമായി സജീവമല്ല. എങ്കിലും ചെക്ക് യൂസറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കിരണുമായി സഹകരിക്കാറുണ്ട്. 2014-നു ശേഷം ഒറ്റ (!) റിക്വസ്റ്റ് മാത്രമാണ് വന്നിരിക്കുന്നത് (പട്ടിക ഇവിടെ നോക്കുക), ഇതുവരെ വന്ന ചെക്ക് യൂസർ അപേക്ഷകളിൽ മിക്കതും ഐപി പരിശോധന ആവശ്യമില്ലാതെതന്നെ തീർപ്പുകല്പിച്ചവയാണ്. അതിനാൽ മലയാളം വിക്കിപീഡിയയിൽ മൂന്ന് ചെക്ക് യൂസർമാരുടെ ആവശ്യമില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഈ തിരഞ്ഞെടുപ്പ് വിജയിക്കുകയാണെങ്കിൽ സജീവ ഉപയോക്താക്കളായ വിശ്വപ്രഭയെയും കിരണിനെയും ചെക്ക് യൂസർമാരായി നിലനിർത്തി ഞാൻ സ്ഥാനമൊഴിയുന്നതാകും ഉചിതം എന്ന് കരുതുന്നു -- റസിമാൻ ടി വി 16:03, 23 നവംബർ 2018 (UTC)[മറുപടി]

@Razimantv:, ക്ഷമിക്കണം. താങ്കൾ സജീവമല്ല എന്ന് ഞാൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് താങ്കളുടെ ഈ മാസത്തെ മലയാളം വിക്കിപീഡിയയിലെ സംഭാവനകൾ നോക്കിയിട്ടായിരുന്നു. ചെക്ക് യൂസർ വിഭാഗത്തിലെ സംഭാവനകൾ നോക്കുവാൻ വിട്ടു പോയി.താങ്കൾ സജീവമല്ലാത്തതിനാൽ(മലയാളം വിക്കിപീഡിയ തലത്തിൽ) താങ്കൾ ചെക്ക് യൂസർ പദവി ഒഴിയണം എന്നത് ഞാൻ യഥാർത്ഥത്തിൽ ചിന്തിച്ചിട്ടില്ല എന്നുകൂടി അറിയിക്കുന്നു.Adithyak1997 (സംവാദം) 18:34, 23 നവംബർ 2018 (UTC)[മറുപടി]
ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല :) -- റസിമാൻ ടി വി 19:52, 23 നവംബർ 2018 (UTC)[മറുപടി]
റസിമാൻ ഒഴിയരുത്. നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം. എന്താണിതിനു കാരണം എന്നത് വോട്ടു ചെയ്യുന്നവരെങ്കിലും അറിയേണ്ടതല്ലേ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:25, 24 നവംബർ 2018 (UTC)[മറുപടി]

രണ്ട് ഉപയോക്താക്കൾ ചെക്ക് യൂസർ ആയിട്ടുണ്ട്. ചെക്ക് യൂസർ എന്നത് വളരെ സൂക്ഷ്മവും, വിവേകപരമായും ഉപയോഗിക്കേണ്ട ഒന്നാണ്. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതയെയും മാനിക്കേണ്ടതും ഉണ്ട്. ഇപ്പോഴുള്ള ചെക്ക് യൂസർമാർ അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നില്ലെങ്കിൽ പുതിയ ചെക്ക് യൂസറെ കൊണ്ട് വരാൻ ആലോചിക്കാവുന്നതാണ്. നാമനിർദ്ദേശം ചെയ്ത ആൾ എന്തിനാണ് ഈ നിർദ്ദേശം വച്ചതെന്ന് ദയവായി വ്യക്തമാക്കുക്ക. വിശ്വപ്രഭ ഈ പദവിക്ക് യോഗ്യനായിരിക്കാം. പക്ഷേ അത് പോലെ യോഗ്യത അല്ല, മലയാളം വിക്കിപീഡിയക്ക് ആവശ്യകതയാണ് ഒരാളുടെ യോഗ്യതയേക്കാൾ പ്രധാനം. --RameshngTalk to me 04:53, 25 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

  • എതിർക്കുന്നു -- ഒരാവശ്യവുമില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒരാൾക്കുകൂടി ലഭിക്കുന്ന വിധത്തിൽ പങ്കുവെയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല.--പ്രവീൺ:സം‌വാദം 16:20, 24 നവംബർ 2018 (UTC)[മറുപടി]
  • എതിർക്കുന്നു -- ആവശ്യമില്ലാത്ത ഒരു തിരഞ്ഞെടുപ്പാണ്. ഇതിൽ വോട്ടെടുപ്പ് നടക്കുന്നതിനു മുന്ന് ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തണം. സാങ്കേതികമായി ചെക്ക് യൂസർ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പ് തന്നെ അസാധുവാണ്. --RameshngTalk to me 04:55, 25 നവംബർ 2018 (UTC)[മറുപടി]
  • എതിർക്കുന്നു -- സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള പദവിയായതിനാൽ എത്ര കുറച്ച് പേർക്ക് ആക്സസ് കിട്ടുന്നോ, അത്രയും നല്ലതെന്നാണ് എന്റെ അഭിപ്രായം. 2 പേർക്ക് ചെയ്യാൻ തന്നെ പണിയില്ല എന്ന് കാണുന്നു, അപ്പോൾ പിന്നെ മൂന്നാമതൊരാളുടെ ആവശ്യമില്ല. -- ബാലു 06:10, 26 നവംബർ 2018 (UTC)[മറുപടി]

സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം

Praveenp

നാമനിർദ്ദേശം

Praveenp (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ കാര്യനിർവാഹകർക്ക് സൈറ്റ്-വൈഡ് സ്ക്രിപ്റ്റുകളും മറ്റും അപ്‌ഡേറ്റ് ചെയ്യാനാവില്ല. അതിനായി സമ്പർക്കമുഖ കാര്യനിർവാഹകർ (interface admins) എന്നൊരു പുതിയൊരു ഉപയോക്തൃസംഘത്തെ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഞാൻ പരിപാലിക്കാൻ ശ്രമിച്ചിരുന്ന റെഫ്‌ലിസ്റ്റ് പോലുള്ള ഗാഡ്ജറ്റുകൾ പൂർണ്ണമായും പ്രവർത്തനരഹിതമായിരിക്കുകയാണ്. അത് ശരിയാക്കാൻ നോക്കാൻ ഈ ഫ്ലാഗ് ആവശ്യമാണ്.--പ്രവീൺ:സം‌വാദം 15:17, 21 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

  • സമ്പർക്കമുഖ കാര്യനിർവാഹകനായാൽ അടിയന്തിരമായി ഏറ്റെടുക്കാനുദ്ദേശിക്കുന് ജോലികളെന്തൊക്കെയാണ്?
  • മലയാളത്തിലെ ഏതെല്ലാം ഗാഡ്ജറ്റുകളെ പരിപാലിക്കാനുള്ള ഉദ്ദേശമാണുള്ളത്?
  • പ്രധാനതാളിലെ പുനർവിന്യാസത്തെപ്പറ്റി അഭിപ്രായമെന്താണ്? അത് ഏറ്റെടുക്കാനുദ്ദേശമുണ്ടോ?
  • പ്രധാനതാൾ തുടച്ചയായി പൊട്ടിപ്പോകാതിരിക്കാൻ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാണുദ്ദേശിക്കുന്നത്?
  • പ്രധാനതാളിലേക്ക് വിവിരങ്ങൾ നൽകുന്ന ഫലകങ്ങൾ പരിപാലിക്കാനുദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം ഫലകങ്ങളാണ് ഏറ്റെടുക്കാൻ സാദ്ധ്യതയുള്ളത്?
  • ഏതെല്ലാം പുതിയ ടൂളുകൾ മലയാളത്തിൽ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്?
  • ടെംപ്ലേറ്റുകളെ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയും അവ വിക്കിഡാറ്റയിൽനിന്ന് രൂപപ്പെടുത്തുന്നതിനെപ്പറ്റിയും താങ്കളുടെ അഭിപ്രായമെന്താണ്?
  • ഏതെല്ലാം തരം ജാവാസ്ക്രിപ്റ്റുകൾ പരിപാലിക്കാനാണുദ്ദേശിക്കുന്നത്? --രൺജിത്ത് സിജി {Ranjithsiji} 11:29, 26 നവംബർ 2018 (UTC)[മറുപടി]
  • റെഫ്‌ലിസ്റ്റ് എന്ന് നാമനിർദ്ദേശത്തിൽ പറഞ്ഞത് തെറ്റായാണ്. റെഫ്‌റ്റൂൾബാർ ആയിരുന്നു ഉദ്ദേശിച്ചിരുന്നത് (അതെല്ലാവരും ഊഹിച്ചിരുന്നു എന്ന് കരുതുന്നു). അവലംബം ചേർക്കൽ വളരെ പ്രാധാന്യമുള്ള കാര്യമായതിനാൽ അത് ഉടൻ തന്നെ ശരിയാക്കാൻ പറ്റുമോ എന്ന് ശ്രമിക്കണം എന്നാണ് ഉദ്ദേശം.
  • ഹോട്ട്ക്യാറ്റ് കോമൺസിൽ നിന്നും ഇമ്പോർട്ട് ചെയ്തിരിക്കുന്ന ഗാഡ്ജറ്റ് ആണ്, മീഡിയവിക്കി എപിഐയിൽ ഇമ്പോർട്ടിന് അടുത്ത ഐറ്ററേഷൻ വരുന്ന വരെ അതുപുതുക്കേണ്ടി വരില്ലെന്ന് കരുതാം. :-) ട്വിങ്കിള് കുറേക്കൂടി സങ്കീർണ്ണമാണ്. വേറൊരിടത്തുനിന്നും കോഡ് പകർത്തി അഡാപ്റ്റ് ചെയ്യാനുള്ള അറിവ് പോര എന്നാണ് തോന്നുന്നത്. അങ്ങനെ നോക്കുമ്പോൾ റെഫ്‌റ്റൂൾബാർ ആണ് പ്രഥമസ്ഥാനത്ത്.
  • നമ്മുടെ പ്രധാനതാളിന്റെ ദൃശ്യരൂപം "പുരാതനം" ആണ് എന്ന് പറയാം. ഇപ്പോഴുള്ള രൂപം ആദ്യം വന്നപ്പോൾ നല്ലതാണെന്ന് തോന്നിയിരുന്നെങ്കിലും ഇപ്പോഴത്തെ ടാബുകൾ ഒക്കെ ഒഴിവാക്കിയ ലളിതമായ ഒരു രൂപമാണ് നല്ലതെന്ന് ഇപ്പോൾ എന്റെ അഭിപ്രായം. മുമ്പ് ഇറ്റാലിയൻ വിക്കിപീഡിയയിലെ പ്രധാന താൾ പകർത്തി ഒരെണ്ണം രൂപകല്പന ചെയ്ത് വന്നിരുന്നുവെങ്കിലും മീഡിയവിക്കിയിൽ അതിനിടെ വന്ന എന്തോ മാറ്റം മൂലം അത് ഇടയ്ക്ക് വെച്ച തടസ്സപ്പെട്ട് പോവുകയാണുണ്ടായത്. നിലവിൽ ഇപ്പോഴത്തെ കോമൺസ് പ്രധാന താളിനെ അനുകരിച്ച് ഒരെണ്ണം സൃഷ്ടിച്ച് നോക്കണം എന്നൊരു ആഗ്രഹം ഉണ്ട്.
  • പ്രധാന താളിൽ ഇടയ്ക്കിടെ തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് ചുവന്ന കണ്ണി വരുന്നതാണോ പൊട്ടിപ്പോകൽ ആയി ഉദ്ദേശിച്ചിരിക്കുന്നത്? ഒരു ifexist പാഴ്സർ ഫങ്ഷന്റെ ഫലപ്രദമായ ഉപയോഗം കൊണ്ട് ഒഴിവാക്കാൻ സാധിച്ചേക്കും. മുമ്പൊരിക്കൽ നാമമേഖലക്ക് അപരനാമം കൊടുത്തതിലെയോ മറ്റോ തികഞ്ഞ ബുദ്ധിപരമായ അപ്‌ഡേറ്റ് മൂലം പ്രധാന താൾ അടക്കം ഒരുപാട് താളുകൾ റെൻഡർ ചെയ്യാതെ ആയിപ്പോയിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ദീർഘദൃഷ്ടിയും ഉൾക്കാഴ്ചയും ഉള്ളവർ സൈറ്റ് കോൺഫിഗർ ചെയ്യണേ എന്ന് ആഗ്രഹിക്കാനേ പറ്റുകയുള്ളു.
  • തിരഞ്ഞെടുത്ത ലേഖനത്തിന്റെ ഫലകം തികഞ്ഞ ഉപേക്ഷയോടെയാണ് പുതുക്കിയിരിക്കുന്നതെങ്കിൽ അതിൽ അത്യാവശ്യം വേണ്ട കോപി എഡിറ്റ് ചെയ്യണം എന്ന് കരുതിയിട്ടുണ്ട്.
  • പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചിട്ടില്ല. ആവശ്യം വരുന്ന മുറയ്ക്കോ നിർദ്ദേശം വരുന്ന മുറയ്ക്കോ പുതിയവ ചേർക്കാൻ ശ്രമിക്കാം. നിലവിൽ ഉള്ള ഗാഡ്ജറ്റുകൾ തടസ്സമില്ലാതെ പരിപാലിക്കേണ്ടതാണ് അടിയന്തര പ്രാധാന്യം ഉള്ള കാര്യം എന്ന് കരുതുന്നു.
  • ലുവ ഉപയോഗിച്ചുള്ള ഡൈനാമിക് ലിങ്കിങ് ഉപകാരപ്രദവും സൗകര്യപ്രദവുമാണ്. പക്ഷേ പരിപാലിക്കാൻ വിദഗ്ദ്ധരാവശ്യമാണ്. വളരെ ഉപയോക്താക്കളുള്ള വിക്കികളിൽ ആനുപാതികമായി ലുവ വിദഗ്ദ്ധരും, മീഡിയ വിക്കിയിലെ മോഡ്യൂൾ നാമമേഖലയുടെ പ്രവർത്തനം മനസ്സിലാക്കാൻ സമയവും സന്ദർഭവും ഉള്ളവരും ഉണ്ടാകും. എന്നാൽ ചെറിയ വിക്കികളിൽ നിലവിലെ ജാവാസ്ക്രിപ്റ്റ് പോലും എടുക്കാനാളില്ലാത്ത ചുമടാണ്. നിലവിലെ അവസ്ഥയിൽ ലളിതമായ സ്റ്റാറ്റിക് ഫലകങ്ങളാണ് നമുക്ക് അനുയോജ്യം എന്നെന്റെ അഭിപ്രായം.
  • തത്കാലം കോമൺ.ജെഎസും, റെഫ്‌റ്റൂൾബാറും (+ ഹോട്ട്ക്യാറ്റും :-D) മാത്രം:---പ്രവീൺ:സം‌വാദം 16:00, 26 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

float -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:34, 21 നവംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-- N Sanu / എൻ സാനു / एन सानू 16:53, 22 നവംബർ 2018 (UTC)

കുറിപ്പുകൾ

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു,
നാണംകെട്ടു നടക്കുന്നിതു ചിലർ.
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ

എന്ന നിലയിലേക്ക് മലയാളം വിക്കി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളം വിക്കിയിൽ നിലവിള്ള എഡിറ്റേർസ് കൃത്യതയോടെ നോക്കിയാൽ ഏറെകാര്യങ്ങൾ ചെയ്യാനും, ഇന്ത്യൻ വിക്കികളിലെങ്കിലും മികച്ചതാക്കി മാറ്റാനും കഴിയും. കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊണ്ട് ഞാൻ എന്റെ സീനിയേർസിനേക്കാൾ കൂടുതൽ എഡിറ്റ്സ് ചെയ്തില്ലേ, എന്നെ അഡ്മിനാക്കിക്കൂടേ എന്ന് നെഞ്ചുവിരിച്ചു നിന്നു ചോദിക്കുമ്പോൾ നിഴലിക്കുന്ന മറ്റൊരു ഭാവമുണ്ട്, അത് മലയാളം വിക്കിക്ക് ദോഷമേ ചെയ്യുകയുള്ളൂ. വെറുതേകിടന്ന് ഞാൻ മലയാളം വിക്കിയുടെ സെക്രട്ടറിയാണ്, പ്രസിഡന്റാണ് എന്നെപോലെ 19 പേർ വേറെയുണ്ട്, ഞങ്ങളുടെ കീഴിൽ ഡയറക്റ്റ് 380 പേർ സാകൂതം നോക്കിയിരിപ്പുണ്ട്, അതല്ലാതെ ആയിരക്കണക്കിനാളുകൾ സദാ സന്നദ്ധരായുണ്ട്, അവിടെ അത്ര ബ്യൂറോക്രാറ്റ്സ് ഇല്ലേ, മറ്റടത്ത് ഇത്രയില്ലേ പിന്നെ ഇവിടെ എന്തിന്റെ കേടാണുള്ളത് എന്നിങ്ങനെയുള്ള അപഖ്യാതികൾ പബ്ലിക്കിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അതിനെ തടയിടാനും, അങ്ങനെയൊന്നായി വിക്കി മാറാതിരിക്കാനും ഓരോത്തരും ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ അനാവശ്യമായ സ്ഥാനമാനങ്ങളിൽ അല്ല കാര്യം. ഒരാളെ ഓരോ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നവരും, അതുപോലെ വോട്ടിട്ട് ആളുകളെ തെരഞ്ഞെടുക്കുന്നവരും ഓർത്തിരിക്കേണ്ട കാര്യമാണിത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:34, 25 നവംബർ 2018 (UTC)[മറുപടി]