"ക്യാപ്റ്റൻ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:2018-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 115: വരി 115:
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 27-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 27-ന് ജനിച്ചവർ]]
[[വർഗ്ഗം:2018-ൽ മരിച്ചവർ]]

05:27, 17 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ക്യാപ്റ്റൻ രാജു
ജനനം
രാജു ഡാനിയേൽ

(1950-06-27) 27 ജൂൺ 1950  (73 വയസ്സ്)
മരണം17 സെപ്റ്റംബർ 2018(2018-09-17) (പ്രായം 68)
തൊഴിൽചലച്ചിത്ര നടൻ, ഇന്ത്യൻ ആർമി ഓഫീസർ (വിരമിച്ചു)
ജീവിതപങ്കാളി(കൾ)പ്രമീള
കുട്ടികൾരവി
മാതാപിതാക്ക(ൾ)കെ.ജി. ഡാനിയേൽ, അന്നമ്മ

ഒരു മലയാളചലച്ചിത്രനടനായിരുന്നു ക്യാപ്റ്റൻ രാജു . കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ എന്ന സ്ഥലത്താണ് രാജു ജനിച്ചത്.2018 സെപ്തംബർ 17 നു അന്തരിച്ചു.[1]

സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും.

സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ൽ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാർച്ച്' എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.

ന്യൂയോർക്കിൽ താമസമുള്ള തന്റെ മകനെ സന്ദർശിക്കാൻ പോകവേ വിമാനത്തിൽ വെച്ച് അദേഹത്തിന് പക്ഷാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കി അദേഹത്തെ അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ ചികിത്സകൾക്കായി പിന്നീട് അദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രോഗം ഗുരുതരമായതിനെ തുടർന്നു അദേഹം കൊച്ചി പാലാരിവട്ടത്തെ വസതിയിൽ വെച്ച് 2018 സെപ്റ്റംബർ 17 നു നിര്യാതനായി[2]

പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് രവി എന്ന പേരിൽ ഒരു മകനുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയാണെങ്കിലും അന്യമതങ്ങളെയും അദ്ദേഹം ബഹുമാനിച്ചുപോരുന്നു. കൊച്ചി പാലാരിവട്ടത്ത് ആണ് അദ്ദേഹം താമസിക്കുന്നത്.

അഭിനയിച്ച ചിത്രങ്ങൾ (തിരഞ്ഞെടുത്തവ)

  • പഴശ്ശി രാജ (2009)
  • ട്വെന്റി -20 (2008)
  • നസ്രാണി(2007)
  • ഗോൾ (2007)
  • ദി സ്പീഡ് ട്രാക്ക് (2007)
  • ആന ചന്തം (2006)
  • തുറുപ്പു ഗുലാൻ (2006)
  • കിലുക്കം കിക്കിലുക്കം (2006)
  • വർഗം(2006)
  • സത്യം (2004)
  • കൊട്ടാരം വൈദ്യൻ (2004)
  • വാർ & ലവ് (2003)
  • പട്ടാളം (2003)
  • C.I.D. മൂസ (2003)
  • താണ്ഡവം (2002)
  • ഷാർജ ടു ഷാർജ (2001)
  • ഒരു വടക്കൻ വീരഗാഥ (1989)

സം‌വിധാനം ചെയ്ത ചിത്രം

  • ഇതാ ഒരു സ്നേഹഗാഥ(1997)

പുറത്തേക്കുള്ള കണ്ണികൾ

അവലംബങ്ങൾ

  1. https://thalsamayamonline.com/dont-miss-it/news-119732
  2. https://www.manoramaonline.com/news/latest-news/2018/09/17/actor-captain-raju-passed-away.html
"https://ml.wikipedia.org/w/index.php?title=ക്യാപ്റ്റൻ_രാജു&oldid=2878195" എന്ന താളിൽനിന്ന് ശേഖരിച്ചത്