"കേരളത്തിലെ വെള്ളപ്പൊക്കം (2018)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎തൃശ്ശൂർ: +തൃശ്ശൂർ ജില്ലയിലെ വെള്ളക്കെട്ട്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎വിവിധ ജില്ലകളിലെ കെടുതികൾ: File:Kerala Floods 2018 at Angamaly.jpg|thumb|right|House on 2018 flood in Angamaly] ?
വരി 76: വരി 76:


== വിവിധ ജില്ലകളിലെ കെടുതികൾ ==
== വിവിധ ജില്ലകളിലെ കെടുതികൾ ==
[[File:Kerala Floods 2018 at Angamaly.jpg|thumb|right|House on Flood in Kerala, India]]
[[File:Kerala Floods 2018 at Angamaly.jpg|thumb|right|House on 2018 flood in Angamaly]]


=== തിരുവനന്തപുരം ===
=== തിരുവനന്തപുരം ===

17:57, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018-ൽ കേരളത്തിലുണ്ടായ പ്രളയം
തിയതിഓഗസ്റ്റ് 2018 (2018-08)തുടരുന്നു
സ്ഥലംകേരളം, ഇന്ത്യ
കാരണംന്യൂനമർദ്ദം
അതിവൃഷ്ടി
ഉരുൾപൊട്ടൽ
മരണങ്ങൾ335+
Property damage20,000 കോടി (US$3 billion)[1]
വെബ്സൈറ്റ്www.keralarescue.in
കേരളത്തിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്
കേരളത്തിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്

2018 ജൂലൈ-ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.[2] ശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി കേരളത്തിലെ 42 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷം ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നു.[3] അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു.[4] നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ ഗതാഗത ശൃംഖലകളെ നിശ്ചലമാക്കി. 1924-ലെ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിനു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കത്തെ വിശേഷിപ്പിക്കുന്നത്. 2018-ലെ മഹാപ്രളയത്തെത്തുടർന്ന് 330-ൽ അധികം പേർ കൊല്ലപ്പെടുകയും 3,20,400-ൽ പരം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.[5] കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.[6][7]

മഴക്കെടുതികൾ

മഴക്കെടുതികൾ

26-ൽ അധികം ആളുകൾ ഒറ്റദിവസം മരണമടഞ്ഞു. ഇടുക്കി ഡാമിന്റെ 5 ഷട്ടറുകൾ ചരിത്രത്തിലാദ്യമായി തുറന്നു.[8][9][10][11][12] പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും  കേരളത്തിൽ വ്യോമമാർഗം നിരീക്ഷണം നടത്തി.[13] കേരള ചരിത്രത്തിലാദ്യമായാണ് 23 ഡാമുകൾ ഒരുമിച്ച് തുറന്നത്. [14] വയനാട്ടിൽ മഴയും മണ്ണിടിച്ചിലും വ്യാപകമായ നാശനഷ്ടം വിതച്ചു, ചുരം ഇടിഞ്ഞ് യാത്ര തടസ്സപ്പെട്ടു [15][16]. ഇടുക്കിയിലെ ചെറുതോണിയിൽ വെള്ളം കയറി. ആഗസ്റ്റ് 12 വരെ 37 പേർ മരിക്കുകയും, 36,000 ആളുകൾ മാറ്റിപ്പാർപ്പിക്കപ്പെടുകയും 14 ജില്ലകളിൽ അത്യന്തജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു.[17]

വിവിധ സംസ്ഥാനങ്ങൾ തരുന്ന സംഭാവനകൾ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സഹായം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേരളത്തിനു സംഭാവനയായി നൽകാമെന്നു സമ്മതിച്ച തുകയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. [18]

സംസ്ഥാനം തുക മറ്റുകാര്യങ്ങൾ
ആന്ധ്രാപ്രദേശ് 5 കോടി
ബീഹാർ 10 കോടി
ഛത്തിഖണ്ഡ് 3 കോടി 7 കോടി രൂപയുടെ അരി
ഡൽഹി 10 കോടി ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം
ഗുജ്ജറാത്ത് 10 കോടി
ഹരിയാന 10 കോടി
ഹിമാചൽ പ്രദേശ് 5 കോടി
ജാർഖണ്ഡ് 5 കോടി
കർണാടക 10 കോടി
മധ്യപ്രദേശ് 10 കോടി
മഹാരാഷ്ട്ര 20 കോടി
ഒറീസ 5 കോടി രൂപയുടെ ഫയർ സർവീസ് സംഘത്തെ തരുന്നു
പഞ്ചാബ് 10 കോടി ഒരു ലക്ഷം ഭക്ഷണപ്പൊതികൾ
പോണ്ടിച്ചേരി ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം
രാജസ്ഥാൻ 10 കോടി
തമിഴ്നാട് 5 കോടി
തെലുങ്കാന 25 കോടി രണ്ടരക്കോടി രൂപയുടെ കുടിവെള്ള ശുചീകരണ ഉപകരണങ്ങൾ
ഉത്തർപ്രദേശ് 15 കോടി
മറ്റുള്ളവ
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) 700 കോടി[19]
ഖത്തർ 35 കോടി[20]
കേന്ദ്ര ഗവണ്മെന്റ് 500 കോടി[21]
കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും എം.എൽ.സിമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്കു നൽകുന്നു

വിവിധ ജില്ലകളിലെ കെടുതികൾ

House on 2018 flood in Angamaly

തിരുവനന്തപുരം

കൊല്ലം

  • ജില്ലയിലെ 44 വില്ലേജുകൾ പ്രളയബാധിതമാണ്. ഏറ്റവും കൂടുതൽ കൊല്ലം താലൂക്കിലായിരുന്നു -16 വില്ലേജുകൾ. ജില്ലയിൽ 94 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4193 കുടുംബങ്ങളിലെ 14142 പേരെ മാറ്റി പാർപ്പിച്ചു.[22]
  • മൺറോതുരുത്തിലും കല്ലടയാറ്റിലും തുടർച്ചയായി മൂന്നു ദിവസത്തോളം ജലനിരപ്പ് ഉയർന്നു.കിടപ്രം, പെരുങ്ങാലം, പട്ടംതുരുത്ത്, കൺട്രാംകാണി ഭാഗങ്ങളിൽ നിന്ന് മുഴുവൻ കുടുംബങ്ങളേയും ഒഴിപ്പിച്ചു. ആയിരത്തിലധികം കുടുംബങ്ങൾക്ക് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നു.

പത്തനംതിട്ട

ആലപ്പുഴ

ആലപ്പുഴയിൽ കായലുകളും തോടുകളും കരകവിഞ്ഞൊഴുകി നഗരത്തിലേക്കു വെള്ളം കയറി. എഎസ് കനാൽ കവിഞ്ഞ് ആലപ്പുഴയിലേക്കു വെള്ളം കയറി. വേമ്പനാട് കായലിലെ എല്ലാ ബോട്ടുകളും രക്ഷാ പ്രവർത്ത[23]നത്തിനായി പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ബോട്ടുകൾ നൽകാത്ത ചിലരുടെ ലൈസൻസ് റദ്ദാക്കി. 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു. 700ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 50,754 കുടുംബങ്ങളിൽ നിന്നു 2,10,119 പേരാണു ക്യാംപുകളിൽ കഴിയുന്നത്. അമ്പലപ്പുഴയിൽ 150 ക്യാംപുകളിലായി 16854 കുടുംബങ്ങളിലെ 60860 പേരും ചേർത്തലയിൽ 60 ക്യാംപുകളിലായി 2900 കുടുംബങ്ങളിലെ 31552 പേരുമാണു കഴിയുന്നത്. മാവേലിക്കരയിൽ 148 ക്യാംപുകളിൽ 15200 കുടുംബങ്ങളിലെ 52,465 പേരും കാർത്തികപ്പള്ളിയിൽ 320 ക്യാംപുകളിലായി 15800 കുടുംബങ്ങളിലെ 65242 പേരും കഴിയുന്നു. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ കലക്ടർ നിർദേശം നൽകി. ചേർത്തല താലൂക്കിലുൾപ്പെടെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറി.[24]

ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട് എന്നീ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവടങ്ങളിലും ജനജീവിതം ദുസഹമായി.

കുട്ടനാട്ടിലെ സ്ഥിതി ഗുരുതുതരമായി. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നുവലിയ അളവിൽ ആളുകളെ ഒഴിപ്പിച്ചു. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുന്നു. ചമ്പക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിലും പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ കിഴക്കേ മേഖലകളിലും ഒട്ടേറെപ്പേർ കുടുങ്ങി. ചേർത്തലയിൽ തുറന്ന ക്യാംപുകളിലേക്ക് 4500ൽ അധികം പേരെ മാറ്റി. രാമങ്കരി, മുട്ടാർ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും മുട്ടാർ, രാമങ്കരി ഭാഗത്തും എൻഡിആർഎഫിന്റെ സംഘങ്ങൾ രക്ഷാ പ്രവർത്തനം നടത്തി. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാർഭാഗങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തി.

കോട്ടയം

കോട്ടയം ജില്ലയുടെ കിഴക്കൻമേഖലകളായ പാല ഈരാറ്റുപേട്ട, തീക്കൊയി, എന്തയാർ, മുണ്ടക്കയം, എരുമേലി, മണിമല ഭാഗങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം മീനച്ചിൽ നദിയും മണിമലയാറും കരകവിഞ്ഞ് ക്രമാതീതമായ വെള്ളപ്പൊക്കം ഉണ്ടായി വൻ നാശനഷ്ടങ്ങൾ ഉണ്ടായി. അതേസമയംതന്നെ ഈ വെള്ളം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളായ വൈക്കം, തലയോലപറമ്പ്, നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, കോട്ടയം നഗരത്തിന്റെ പടിഞ്ഞാറൻ വാർഡുകൾ, ചിങ്ങവനം, കുറിച്ചി., ചങ്ങനാശ്ശേരി, പായിപ്പാട് എന്നിവിടങ്ങളിൽ ആഴ്ചകൾ നീണ്ടുനിന്ന അതി തീവ്രമായ വെള്ളപ്പൊക്കം ഉണ്ടാക്കി. 350 അധികം ദുരിതാശ്വാസ ക്യാമ്പുകളിലായി അറുപതിനായിരത്തിൽപരം ആളുകൾക്ക് കഴിയേണ്ടിവന്നു.കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതുമൂലം അപ്പർ, ലോവർ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് പല തവണ മാറ്റി സ്ഥാപിക്കേണ്ടി വന്നു.സർക്കാരിന്റേയും നിരവധി സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ദുരിതബാധിതർക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും വിതരണം ചെയ്തു വരുന്നു.

ഇടുക്കി

എറണാകുളം

വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടർന്നതിനാൽ ഇടമലയാർ‌ അണക്കെട്ടിന്റെ പൂർണ്ണ സംഭരണശേഷിയായ169 മീറ്ററിനും മുകളിൽ അണക്കെട്ടിലെ ജലനിരപ്പ് എത്തിയതോടെ ആഗസ്റ്റ് 9 നു വെളുപ്പിന് അഞ്ച് മണിയ്ക്ക് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാർ കര കവിഞ്ഞൊഴുകി. ഇതോടൊപ്പം അടുത്ത ദിവസങ്ങളിൽ ക്രമാതീതമായി ജലനിരപ്പ‌് ഉയർന്നതിനെ തുടർന്ന‌് ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളും ഓരോന്നായി തുറക്കുകയും ഇതോടൊപ്പം ഇടുക്കി അണക്കെട്ടിലേയ്ക്കു മുല്ലപ്പെറിയാറിലെ അധിക ജലം എത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിത്തീർന്നു.

ഇടുക്കിയുടെ ആകെയുള്ള അഞ്ച‌് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഏഴുലക്ഷം ലിറ്റർ (700 ഘനയടി) വെള്ളമാണ‌് പുറത്തേക്ക‌് ഒഴുകിയിരുന്നത്. 50,000 ലിറ്റർ ജലം തുറന്നുവിട്ട‌്  പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം ഒരു ഷട്ടർ തുറന്നതെങ്കിലും നീരൊഴുക്ക് അതിശക്തമായി നിലനിന്നതിനേത്തുടർന്ന് ഡാമിന്റെ ഷട്ടർ തുറന്നുതന്നെ വയ്ക്കുകയും ആഗസ്റ്റ് 10 വെള്ളിയാഴ്ച രാവിലെ ഏഴു മണിയ്ക്ക് രണ്ടുഷട്ടറുകൾ കൂടി അധികമായി തുറക്കുകയും ചെയ്തു. അണക്കെട്ടിലെ ജലനിരപ്പ‌് 2401 പിന്നിട്ടപ്പോൾ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം തുറന്നുവിട്ടു. പിന്നീട‌് ജലനിരപ്പ് 2401.50 അടി കടന്നപ്പോൾ അന്നേ ദിവസം ഒരു മണിക്കും ഒന്നേമുക്കാലിനുമിടയിൽ രണ്ട‌ുഷട്ടർ കൂടി തുറന്നു. ഈ ദിവസങ്ങളിൽ അതിവൃഷ്ടിയെത്തുടർന്ന് സെക്കൻഡിൽ 950 ഘനയടിയാണ‌് ഇടുക്കി സംഭരണിയിലേക്ക‌്  എത്തിയിരുന്നത്. ഈ ജലം മുഴുവൻ പെരിയാറിലൂടെ ഒഴുകിയെത്തുകയും എറണാകുളം ജില്ലയിലെ അനേകം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.

പുഴയുടെ തീരപ്രദേശങ്ങളിലനുഭവപ്പെട്ട കനത്ത മഴയാൽ ജലനിരപ്പ് ഉയർന്നുനിന്ന അതേ സമയത്താണ് അണക്കെട്ടുകൾ തുറന്നു വിട്ടത്. ഇതോടൊപ്പം ഇടമലയാർ, ഭൂതത്താൻ കെട്ട് അണക്കെട്ടുകളിലെ ജലവും കൂടിച്ചേർന്നപ്പോൾ ആലുവ മണപ്പുറം മുങ്ങിപ്പോകുകയും സമീപ പ്രദേശങ്ങളാകെ ജലനിരപ്പ് ഉയരുകയും തീരപ്രദേശം പൂർണ്ണമായി ജലത്തിനടിയിലാകുകയും ചെയ്തു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കോതമംഗലം, കുന്നത്തുനാട്, കണയന്നൂർ, ആലുവ, കാലടി, അങ്കമാലി, അത്താണി, പെരുമ്പാവൂർ, മുപ്പത്തടം, ഏലൂർക്കര, ചിറ്റാറ്റുകര പ്രദേശങ്ങളെയാണ്. ആലുവ, ഏലൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ഭവനങ്ങളുടെ രണ്ടാം നിലകളിൽവരെ പ്രളയ ജലം ഉയർന്നിരുന്നു.

പെരിയാർ കരകവിഞ്ഞ് ഒഴുകിപ്പരന്നതോടെ ആലുവയിൽ ദേശീയ പാത വെള്ളത്തിനടിയിലായിരുന്നു. എംസി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു. അതിനു മുമ്പുതന്നെ നെടുമ്പാശേരി വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. നെടുമ്പാശ്ശേരി, ആലുവ, അങ്കമാലി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പെരിയാറിനു തീരത്തെ കാലടി പൂർണ്ണമായി ഒറ്റപ്പെട്ടിരുന്നു. പുഴയിൽനിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ അടുത്തു താമസിക്കുന്നവർക്കുപോലും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്താനായില്ല. ആളുകളെ പാർപ്പിച്ചിരുന്ന ഏതാനും ക്യാമ്പുകളിലും പ്രളയജലമെത്തി. വൈദ്യൂതി ബന്ധം വിശ്ചേദിക്കപ്പെടുകയും നെറ്റ്‍വർക്കുകളുടെ അഭാവത്താൽ മൊബൈൽ ഫോണുകൾ പ്രവർത്തനരഹികമാകുകയും ചെയ്തു. 3 പഞ്ചായത്തുകളിലെ ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന ജനങ്ങളെ പ്രളയം ആശങ്കയുടെ മുൾമുനയിൽ നിറുത്തി.

ആഗസ്റ്റ് 15 നു വൈകുന്നേരം പെരുമ്പാവൂരിൽനിന്ന് കാലടിയിലേക്കുള്ള രണ്ടു പാലങ്ങൾക്കും മേലേ പെരിയാർ കുത്തിയൊലിച്ചാണ് കടന്നുപോയത്. കാലടി ശങ്കരാചാര്യ യൂണിവേഴ്‌‌‌‌സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിൽ 600ൽ അധികം ആളുകൾ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്നിരുന്നു. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്ന ഇവിടെ കുടുങ്ങിക്കിടന്ന മുഴുവൻപേരെയും രക്ഷാസേന സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചിരുന്നു. ആലുവയിൽ ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കെട്ടിടത്തിന് മുകളിൽ അകപ്പെട്ട ഒരു ഗർഭിണിയെ ഹെലികോപ്ക്ടർ എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയതും വാർത്തയായിരുന്നു. ജില്ലയിലാകമാനം ഇരുനൂറ്റമ്പതിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 38,000 നു മുകളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഈ ക്യാമ്പുകളിൽ 11,000ത്തിന് മുകളിൽ കുടുംബങ്ങളാണ് കഴിയുന്നത്. മലയാള മാസം 1099 ലെ പ്രളയത്തിനുശേഷം എറണാകുളം ജില്ല കണ്ടതിൽ വച്ച് ഏറ്റവും രൂക്ഷമായ രണ്ടാമത്തെ പ്രളയബാധയാണ് ഇക്കാലത്ത് അനുഭവപ്പെട്ടത്.

തൃശ്ശൂർ

ആദ്യ നാളിൽ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശൂരും തിരുവനന്തപുരവും കോഴിക്കോടും അലർട്ട് പ്രഖ്യാപിച്ചിരുനില്ല്യ. പിന്നീട് തൃശൂർ ജില്ലയിൽ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയതാണ് തൃശൂർ ജില്ലയുടെ തെക്കുഭാഗത്തെ ദുരിതത്തിലാഴ്ത്തിയത്. പെരിയാറിനൊപ്പം ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുനദികളുടെയും സംഗമസ്ഥാനത്താണ് വെള്ളപ്പൊക്കം ഏറ്റവുമധികം നീണ്ടുനിന്നത്. ചാലക്കുടിപ്പുഴയുടെ മുകൾഭാഗത്തുള്ള എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടത് മൂലമാണ് പുഴ കരകവിയാൻ കാരണമായത്. ചാലക്കുടി പട്ടണവും സമീപത്തുള്ള നിരവധി ഗ്രാമങ്ങളും ഇതിലൂടെ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാതയും റെയിൽപ്പാതയും മറ്റ് റോഡുകളും വെള്ളം കയറി തടസപ്പെട്ടതോടെ ചാലക്കുടി പട്ടണവും മറ്റ് പല ഗ്രാമങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ പീച്ചി അണക്കെട്ട് തുറന്നു വിട്ടത്തിനാൽ മണലി പുഴ കരകവിഞ് ഒഴികി ആമ്പല്ലൂർ കല്ലുർ ഗ്രാമങ്ങൾ വെള്ളക്കെട്ട് കൊണ്ട് വലഞു. പട്ടിക്കാട് ഭാഗത്ത് മലകൾ ഇടിഞ്ഞു നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

പാലക്കാട്

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

കാസർകോഡ്

കാസർഗോഡ് ജില്ലയിൽ 2018 ലെ വെള്ളപ്പൊക്കത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയിൽ രണ്ടുപേർ കുടുങ്ങിയതായി സംശയം ഉണ്ടായി എങ്കിലും ദുരന്തമൊന്നും ഉണ്ടായില്ല[25].

രക്ഷാപ്രവർത്തനം

മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുടെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും വിശിഷ്യാ മൽസ്യ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെ രക്ഷാ പ്രവർത്തങ്ങൾ ഏകോപിച്ചു ദുരന്തത്തെ നേരിട്ടത് പ്രധാനമന്ത്രി മോദിയുടെ പോലും അഭിനന്ദനം നേടുന്ന രൂപത്തിലായിരുന്നു .[26]

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മുഴുവൻ മലയാളികളുടെയും പിന്തുണയോടെ ,സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളിലായി 3.14 ലക്ഷം പേർ കഴിയുന്നു.[27]

സൈന്യത്തിന്റ പ്രവർത്തനങ്ങൾ

കരസേന

നാവികസേന

Southern Naval Command initiates Operation Madad in Kerala

വായുസേന

  • പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നിരവധി ഹെലികോക്റ്ററുകളാണ് വായു സേന വിന്യസിച്ചത്. വായുസേനയുടെ 10 എംഐ-17 വി5 ഹെലികോപ്റ്ററുകളും 10 ലൈറ്റ് ഹെലികോപ്റ്ററുകളും 3 ചേതക്/ ചീറ്റ ഹെലികോപ്റ്ററുകളുമാണ് രക്ഷാ ദൗത്യത്തിനിറങ്ങിയത്. ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ-76 വിമാനങ്ങളും ഏഴു എഎൻ-32

വിമാനങ്ങളും ദൗത്യത്തിലുണ്ടായിരുന്നു.[28]

ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്)

എൻഡിആർഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് കേരളത്തിൽ നടന്നത്. തൃശ്ശൂരിൽ പതിനഞ്ചും പത്തനംതിട്ടയിൽ പതിമൂന്നും ആലപ്പുഴയിൽ പതിനൊന്നും എറണാകുളത്ത് അഞ്ചും ഇടുക്കിയിൽ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ട് വീതം സംഘങ്ങളുമാണ് പ്രവർത്തനം നടത്തിയത്. 10,467 പേരെ ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് സേനയ്ക്ക് ഒഴിപ്പിച്ചു. ഇതിൽ 194 പേരെ മരണമുഖത്തുനിന്നാണ് രക്ഷിക്കാൻ കഴിഞ്ഞത്. 12 മൃഗങ്ങളെയും സേന സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു. .[29]

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ

കൊല്ലം വാടിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന ബോട്ടുകൾ ലോറിയിൽ കയറ്റി പോകുന്നു
2018 ലെ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ടുകൾ ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകുന്നതിനായി പോലീസ് - മത്സ്യഫെഡ്-മത്സ്യത്തൊഴിലാളി സംഘ നേതാക്കളുടെ മീറ്റിംഗ് അർദ്ധരാത്രി നടക്കുന്നു

പത്തനംതിട്ട ജില്ലയിലെ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ നിരവധി ജീവനുകൾ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിൽ എത്തിച്ചത്. മീൻപിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലുമില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ഐടിബിപിയുടെയും ആർമിയുടേയും സേനാംഗങ്ങൾ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവർ കൊണ്ടുവന്ന പരിമിതമായ ബോട്ടുകൾ മാത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയിൽ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമായത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറിൽ ഒരു സമയം മാറ്റുവാൻ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളിൽ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. വലിയ ബോട്ടുകൾക്ക് അടുക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ ചെറിയ വള്ളങ്ങൾ വിന്യസിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂർണമായി തകരുകയും ആറു ബോട്ടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.[30]

രക്ഷാപ്രവർത്തനങ്ങളുടെ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ, രക്ഷാപ്രവർത്തതനങ്ങളിൽ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നൽകിയിട്ടുള്ളത് എന്നു വിലയിരുത്തി. ബോട്ടുടമകളും പൊതുവെ നല്ലനിലയിൽ സഹകരിച്ചിട്ടുണ്ടെന്നും ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നൽകണമെന്ന നിർദ്ദേശവും നൽകിയതായി അറിയിച്ചു. രക്ഷാ പ്രവർത്തനത്തിനിടയിൽ തകർന്നുപോയ ബോട്ടുകളുടെ കേടുപാടുകൾ സർക്കാർ മേൽനോട്ടത്തിൽ തന്നെ തീർത്തുകൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നറിയിച്ചു. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത് അതേ തരത്തിൽ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിർദ്ദേശവും നൽകി.[31]

മഴയുടെ തോത് ജില്ലാടിസ്ഥാനത്തിൽ

മഴയുടെ തോത് ജില്ലാടിസ്ഥാനത്തിൽ
(1 ജൂൺ 2018 - 17 ഓഗസ്റ്റ് 2018)[32][33]
ജില്ല മഴയുടെ തോത്
(mm)
സാധാരണ മഴയുടെ തോത്
(mm)
%
ആലപ്പുഴ 1648.1 1309.5 29%
എറണാകുളം 2305.9 1606.0 48%
ഇടുക്കി 3211.1 1749.1 89%
കണ്ണൂർ 2450.9 2234.9 10%
കാസർകോഡ് 2549.94 2489.1 -12%
കൊല്ലം 1427.3 985.4 51%
കോട്ടയം 2137.6 1452.6 50%
കോഴിക്കോട് 2796.4 2156.5 30%
മലപ്പുറം 2529.8 1687.3 52%
പാലക്കാട് 2135.0 1254.2 75%
പത്തനംതിട്ട 1762.7 1287.5 44%
തിരുവനന്തപുരം 920.8 643.0 45%
തൃശ്ശൂർ 1894.5 1738.2 16%
വയനാട് 2676.8 2167.2 26%
കേരളം 2226.4 1620.0 41%

വിവാദങ്ങൾ

  • പ്രളയക്കെടുതിയുടെ സമയത്ത് മന്ത്രി കെ. രാജു ജർമനിയിലേക്ക് പോയത് വിവാദമായി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് പുറമെ 22 ന് മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ കൂടി പങ്കെടുക്കാനായിരുന്നു കെ. രാജുവിന്റെ ജർമനി യാത്ര. വിവാദമായതിനെ തുടർന്ന് മന്ത്രിയോട് തിരികെ വരാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം ആവശ്യപ്പെട്ടു. [34]
  • ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഇതു സംബന്ധിച്ച ഹർജിയിൽ അതീവ ഗുരുതരമായ ദുരന്തത്തിന്റെ ഗണത്തിൽ പെടുത്തി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.
  • സൈന്യത്തിനെ രക്ഷാ പ്രവർത്തനത്തിന്റെ പൂർണ്ണ ചുമതല സൈന്യത്തിനെ ഏൽപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെയും മറ്റ് കക്ഷി നേതാക്കളുടെയും ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് മുഖ്യമന്തി വ്യക്തമാക്കി. ഒരിടത്തും അങ്ങനെ ചെയ്തിട്ടില്ലെന്നും ഭരണം സൈന്യത്തെ ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അവലംബങ്ങൾ

  1. "Flood-Hit Kerala Suffers Rs 8,000 Cr Losses; Rajnath Gives Rs 100 Crore Aid, Says Situation 'Very Serious'". News18 (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Kochi. 2018-08-13. Retrieved 2018-08-17.
  2. Baynes, Chris (15 August 2018). "Worst floods in nearly a century kill 44 in India's Kerala state amid torrential monsoon rains". The Independent. Retrieved 16 August 2018.
  3. "All 5 Idukki Dam gates opened for 1st time in history as Kerala battles unending rains". India Today.
  4. "Landslides hit several places in Malabar; Munnar, Wayanad isolated". Mathrubhumi. Retrieved 2018-08-15.
  5. Babu, Gireesh (17 August 2018). "Monsoon havoc in Kerala: 324 lives lost since May 29, says CM Vijayan". Business Standard India. Retrieved 18 August 2018.
  6. "Kerala floods live updates: Death toll rises to 79; Kochi airport to remain closed till August 26". Times of India. Retrieved 16 August 2018.
  7. "Death toll soars in India monsoon floods". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-08-16. Retrieved 2018-08-17.
  8. "Kerala rains: Army, disaster management response teams aid in rescue and relief work in state- Technology News, Firstpost". Tech2.
  9. "All 5 Idukki Dam gates opened for 1st time in history as Kerala battles unending rains". India Today.
  10. "Foreigners Among 69 Tourists Stranded At Kerala Resort After Landslides". ndtv.com.
  11. Bureau, Kerala (10 August 2018). "Kerala rains - Live updates: All five shutters of Cheruthoni dam opened".
  12. "Kerala rains: Water outflow from Idukki Dam is 4.25 cumecs for first time in history; evacuation underway along Periyar banks - Firstpost". www.firstpost.com.
  13. "Kerala Floods LIVE: Army Evacuates Tourists Stranded in Munnar, Red Alert Issued in 11 Districts". news18.com. 10 August 2018.
  14. "thenewsminute.com".
  15. "indiantimes".
  16. "thehindu".
  17. Agencies. "Kerala on high alert as flash floods kill 37". khaleejtimes.com. Retrieved 2018-08-12.
  18. മനോരമ വാർത്ത
  19. മാതൃഭൂമി പത്രം
  20. "കേരളത്തിന് ഖത്തർ അമീറിൻറെ വക 35 കോടി! 7.06 കോടി രൂപയുടെ അധിക സഹായം ലക്ഷ്യമിട്ട് ഖത്തർ ചാരിറ്റി".
  21. ടൈംസ് ഓഫ് ഇന്ത്യ
  22. https://localnews.manoramaonline.com/kollam/local-news/2018/08/18/kollam-rain-flood.html
  23. https://www.manoramaonline.com/news/latest-news/2018/08/18/alappuzha-rain-havoc-kerala-flood-live-updates.html
  24. http://janayugomonline.com/flood-in-alapauzha-rescue-camps-doubled/
  25. [1]|കാസർഗോഡ് മണ്ണിടിച്ചിൽ
  26. https://www.manoramaonline.com/news/latest-news/2018/08/18/kerala-floods-bjp-to-move-to-court.html
  27. https://www.mathrubhumi.com/health/health-news/flood-safety-tips-1.3066969
  28. https://www.manoramaonline.com/fasttrack/auto-news/2018/08/17/navy-helicopters-for-rescue-mission.html
  29. https://www.mathrubhumi.com/environment/specials/kerala-floods-2018/ndrf-launches-biggest-ever-operation-in-flood-hit-kerala-kerala-floods2018-1.3069476
  30. http://www.prd.kerala.gov.in/ml/node/22033
  31. http://www.keralacm.gov.in/mal/?p=9525
  32. "Customized Rainfall Information System (CRIS)". hydro.imd.gov.in. Retrieved 2018-08-17.
  33. "Customized Rainfall Information System (CRIS)" (PDF). Hydromet Division, India Meteorological Department, Ministry Of Earth Sciences.
  34. https://www.mathrubhumi.com/news/kerala/minister-k-raju-s-german-visit-is-not-a-good-practice-in-flood-situation-of-kerala-say-kanam-rajendr-1.3073932