"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ക്രി.മു. 1-ആം നൂറ്റാണ്ടിലെ സ്ത്രീകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
|caption=''മാർത്ത് മറിയവും ഉണ്ണി ഈശോയും'' എന്ന [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം
|caption=''മാർത്ത് മറിയവും ഉണ്ണി ഈശോയും'' എന്ന [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം
|birth_date= അജ്ഞാതം; ആഘോഷിക്കുന്നത് സെപ്തംബർ 8-ന്<ref>{{cite web|url=http://www.newadvent.org/cathen/10712b.htm |title=Feast of the Nativity of the Blessed Virgin Mary |publisher=Newadvent.org |date=1911-10-01 |accessdate=2010-03-02}}</ref>
|birth_date= അജ്ഞാതം; ആഘോഷിക്കുന്നത് സെപ്തംബർ 8-ന്<ref>{{cite web|url=http://www.newadvent.org/cathen/10712b.htm |title=Feast of the Nativity of the Blessed Virgin Mary |publisher=Newadvent.org |date=1911-10-01 |accessdate=2010-03-02}}</ref>
|birth_place=
|death_place=
|death_date= ഓഗസ്റ്റ് 15
|death_cause=
|resting_place=
|ethnicity=[[യഹൂദ]]
|ethnicity=[[യഹൂദ]]
|residence = നസ്രത്ത്, ഗലീലി
|residence = നസ്രത്ത്, ഗലീലി

09:02, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മറിയം
മാർത്ത് മറിയവും ഉണ്ണി ഈശോയും എന്ന രവിവർമ്മ ചിത്രം
ജനനംഅജ്ഞാതം; ആഘോഷിക്കുന്നത് സെപ്തംബർ 8-ന്[1]
ദേശീയതഇസ്രായേൽ, റോമാ സാമ്രാജ്യം[2]
ജീവിതപങ്കാളി(കൾ)യൗസേപ്പ്[3]
കുട്ടികൾയേശു
മാതാപിതാക്ക(ൾ)(രണ്ടാം നൂറ്റാണ്ടിലെ യാക്കോബിന്റെ സുവിശേഷം അനുസരിച്ച്): വിശുദ്ധ യോവാക്കീം, വിശുദ്ധ അന്ന എന്നിവർ[4]

ക്രിസ്ത്യൻ-മുസ്‌ലിം വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് മറിയം (Mary). മറിയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്നു.

ക്രൈസ്തവ വീക്ഷണത്തിൽ

ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യുയാക്കിമും ഹന്നയുമായിരുന്നു. ഗലീലയിലെ നസറത്ത് സ്വദേശിനിയും ജോസഫ് എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.[5] പരിശുദ്ധാത്മ ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.

റോമൻ കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി വണങ്ങുകയും, പാപം കൂടാതെ ഗർഭം ധരിച്ചവളാകയാൽ ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്റെ പൂർത്തീകരണത്തിൽ മറിയം സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടതായും ക്രൈസ്തവർ വിശ്വസിക്കുന്നു. ആംഗ്ലിക്കൻ, ലൂഥറൻ സഭകളുൾപ്പെടുന്ന ചില പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഈ കാഴ്ചപ്പാടിൽ വിശ്വസിക്കുകയും, മറിയത്തെ ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ മിക്ക നവീകരണ-പ്രൊട്ടസ്റ്റന്റ് സഭകളും മറിയത്തിന് ആരാധനകളിൽ നൽകപ്പെടുന്ന പ്രാമുഖ്യത്തെ അംഗീകരിക്കുന്നില്ല. ദൈവികപ്രീതിക്ക് പാത്രീഭൂതയായപ്പെട്ടവളായി മാത്രം കണക്കാക്കുന്നു. മറിയമിനെക്കുറിച്ചുള്ള പഠനത്തിന്റെ ദൈവശാസ്ത്രശാഖ മേരിവിജ്ഞാനീയം എന്നറിയപ്പെടുന്നു.

മറ്റു പേരുകൾ

മറിയത്തെ വിശ്വാസികൾ പൊതുവേ വിശുദ്ധ കന്യകമറിയം എന്നാണ് സംബോധന ചെയ്യുന്നത്. ഇതിനുപുറമേ കത്തോലിക്ക, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ തിയോട്ടക്കോസ്(ഗ്രീക്ക് Θεοτόκος,ആംഗലേയം theotokos) എന്നും വിളിക്കുന്നു. ക്രി.വ. 431-ൽ നടന്ന എഫേസൂസിലെ പൊതു സുന്നഹദോസിൽ അംഗീകരിക്കപ്പെട്ട നാമമാണിത്. ഈ വാക്കിന്റെ അർത്ഥം ദൈവമാതാവ് അല്ലെങ്കിൽ ദൈവപ്രസവിത്രി എന്നാണ്. ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച് ഈ പേരിന്റെ പ്രാധാന്യം വലിയതാണ്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നൽകുന്നു. ഈ തീരുമാനം നെസ്തോറിയർക്കെതിരായിട്ടെടുത്ത ഒരു തീരുമാനം ആയിരുന്നു.

പെരുന്നാളുകൾ

ആരക്കുഴ മാർത്ത് മറിയം സുറിയാനി പള്ളി. ഒരു മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയാണ്

സെപ്റ്റംബർ 8 മറിയാമിന്റെ ജനനപ്പെരുന്നാളായും ആഗസ്റ്റ് 15 "ശൂനോയോ പെരുന്നാൾ" വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ പതിനഞ്ചു നോമ്പായും ആയും ആഘോഷിക്കപ്പെടുന്നു. മറിയാമിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പ്രസിദ്ധമാണ്. ഇതു കൂടാതെ മറിയമിനോട് ബന്ധപ്പെട്ട മറ്റു ചില പെരുന്നാളുകൾ കൂടി കത്തോലിക്ക, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ കൊണ്ടാടുന്നുണ്ട്. അവയുടെ പട്ടിക താഴെ കൊടുക്കുന്നു.

  1. സെപ്തംബർ 8 - ജനനപ്പെരുന്നാൾ
  2. നവംബർ 21 - ദേവാലയപ്രവേശനം
  3. ഡിസംബൽ 26 - പുകഴ്ചപ്പെരുന്നാൾ
  4. ജനുവരി 15 - വിത്തുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ
  5. മാർച്ച് 25 - വചനിപ്പു പെരുന്നാൾ
  6. മെയ് 15 - കതിരുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ
  7. ജൂൺ 15 - ദൈവമാതാവിന്റെ നാമത്തിൽ ആദ്യം പള്ളി സ്ഥാപിച്ചതിന്റെ പെരുന്നാൾ
  8. ആഗസ്റ്റ് 15 - ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ & മുന്തിരിത്തണ്ടുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ

കേരളത്തിലെ പ്രശസ്തദേവാലയങ്ങൾ

മണർകാട് പള്ളി, കുറവിലങ്ങാട് പള്ളി, നിരണം പള്ളി, കല്ലൂപ്പാറ പള്ളി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി, പാറേൽ പള്ളി, ചങ്ങനാശ്ശേരി,സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി, പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം തുടങ്ങിയവ മറിയാമിന്റെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്ത ദേവാലയങ്ങളാണ്. ഇതിൽ തന്നെ മണർകാട് പള്ളിയിൽ മറിയാമിന്റെ ഇടക്കെട്ടിന്റെ ഒരു ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്.

ചിത്രസഞ്ചയം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ഇസ്‌ലാമികവീക്ഷണത്തിൽ

ഖുർആനിലെ പത്തൊമ്പതാമത്തെ അധ്യായമായ സൂറത്ത് മർയമിൽ പതിനാറ് മുതൽ നാല്പത് വരെയുള്ള സൂക്തങ്ങൾ മറിയമിനെ സംബന്ധിച്ചാണ്. അവ ഇങ്ങനെ വായിക്കാം.

അവലംബം

  1. "Feast of the Nativity of the Blessed Virgin Mary". Newadvent.org. 1911-10-01. Retrieved 2010-03-02.
  2. The Life of Jesus of Nazareth, By Rush Rhees, (BiblioBazaar, LLC, 2008), page 62
  3. Ruiz, Jean-Pierre. "Between the Crèche and the Cross: Another Look at the Mother of Jesus in the New Testament." New Theology Review; Aug2010, Vol. 23 Issue 3, pp3-4
  4. Ronald Brownrigg, Canon Brownrigg Who's Who in the New Testament 2001 ISBN 0-415-26036-1 page T-62
  5. See Matthew 1:18-20 and Luke 1:35.
  6. സൂറത്ത് മറിയം, 16-19 തഫ്ഹീമുൽ ഖുർആൻ, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്
  7. സൂറത്ത് മറിയം, 20-26 തഫ്ഹീമുൽ ഖുർആൻ, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്
  8. സൂറത്ത് മറിയം, 27-33 തഫ്ഹീമുൽ ഖുർആൻ, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്
  9. സൂറത്ത് മറിയം, 34-37 തഫ്ഹീമുൽ ഖുർആൻ, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്

പുറത്തേക്കുള്ള കണ്ണികൾ

മറിയ (യേശുവിൻറെ അമ്മ), യഹോവയുടെ സാക്ഷികളുടെ കാഴ്ചപ്പാട്, ശേഖരിച്ചത്13-ഫെബ്രുവരി 2016

"https://ml.wikipedia.org/w/index.php?title=മറിയം&oldid=2847289" എന്ന താളിൽനിന്ന് ശേഖരിച്ചത്