"കോടിയേരി ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
വരി 16: വരി 16:
==വിമര്‍ശനങ്ങള്‍==
==വിമര്‍ശനങ്ങള്‍==
കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരില്‍ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

==അവലംബം==
==ആധാരസൂചിക==
<references/>
<references/>
==പുറത്തേക്കുള്ള കണ്ണികള്‍==
==പുറത്തേക്കുള്ള കണ്ണികള്‍==
http://www.kerala.gov.in/government/kodibalan.htm
http://www.kerala.gov.in/government/kodibalan.htm
{{Stub}}

[[വിഭാഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍]]
[[വിഭാഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍]]
[[വിഭാഗം:കേരളത്തിലെ മന്ത്രിമാര്‍]]

[[Category:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍]]
{{Stub}}
[[Category:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍]]
[[Category:കേരളത്തിലെ മന്ത്രിമാര്‍]]

[[en:Kodiyeri Balakrishnan]]
[[en:Kodiyeri Balakrishnan]]

12:07, 24 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Kodiyeri.jpg

കേരളത്തിലെ സി.പി.എമ്മിന്റെ നേതാക്കളിലൊരാളും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുമാണ്‌ കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാര്‍ലമെന്ററി പാര്‍ട്ടി ഉപാദ്ധ്യക്ഷനുമാണ്. ഇപ്പോള്‍ കേരളത്തിലെ ആഭ്യന്തര, ടൂറിസം മന്ത്രിയാണ്. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്.

ജനനം, ബാല്യകാലം, വിദ്യാഭ്യാസം

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 13-ന് ബാലകൃഷ്ണന്‍ ജനിച്ചു. മാഹി മഹാത്മാഗാന്ധി ഗവ.കോളജ്‌, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിരുദധാരിയാണ്.

രാഷ്ട്രീയ രംഗത്ത്

വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയില്‍‌വാസം അനുഭവിച്ചിട്ടുണ്ട്. 1982, 1987, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രില്‍ 3-ന്‌ കൊയമ്പത്തൂരില്‍ വെച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]

കുടുംബജീവിതം

തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റര്‍ ജീവനക്കാരിയും തലശ്ശേരി മുന്‍ എം.എല്‍.എ. എം.വി.രാജഗോപാലിന്റെ മകളുമായ എസ്‌.ആര്‍.വിനോദിനിയാണ് ഭാര്യ. ബിനോയ്‌, ബിനീഷ്‌ എന്നിവര്‍ മക്കളാണ്‌‍. ചൈന, ക്യൂബ, ഒമാന്‍, യു.എ.ഇ., ബഹറിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

2001 മുതല്‍ 2006 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 മേയ്‌ 18 മുതല്‍ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകള്‍ വഹിക്കുന്നു.

വിമര്‍ശനങ്ങള്‍

കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരില്‍ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അവലംബം

  1. "Basu, Surjeet out of CPI(M) Politburo". Retrieved 2008-04-05.

പുറത്തേക്കുള്ള കണ്ണികള്‍

http://www.kerala.gov.in/government/kodibalan.htm

"https://ml.wikipedia.org/w/index.php?title=കോടിയേരി_ബാലകൃഷ്ണൻ&oldid=284370" എന്ന താളിൽനിന്ന് ശേഖരിച്ചത്