"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
ചിഹ്ന പിശക് തിരുത്തി. ഉള്ളടക്കം വികസിപ്പിച്ചു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Poet}}
{{prettyurl|Poet}}
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. കവിയുടെ സ്ത്രീലിംഗമാണു '''കവയിത്രി'''. സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളിൽപ്പെട്ടതാണ് ഇവ. കവി കവിതയിലൂടെ ആശയവിനിമയം നടത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും ആശയങ്ങളും കാവ്യരൂപത്തിൽ അവതരിക്കപ്പെടുന്നു. മലയാള കവിതകളിൽ പ്രധാനം അദ്ധ്യാത്മ രാമായണം ''കിളിപ്പാട്ടാണ്''. മഹാകാവ്യങ്ങൾ രചിക്കുന്നവരെ [[മഹാകവി]] എന്ന് അറിയപ്പെടുന്നു.
[[കവിത]] എഴുതുന്ന വ്യക്തിയെ "കവി" എന്നു വിളിക്കുന്നു. കവിയുടെ സ്ത്രീലിംഗമാണു "കവയിത്രി". സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളിൽപ്പെട്ടതാണ് ഇവ. കവി കവിതയിലൂടെ ആശയവിനിമയം നടത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും ആശയങ്ങളും കാവ്യരൂപത്തിൽ അവതരിക്കപ്പെടുന്നു. മലയാള കവിതകളിൽ പ്രധാനം അദ്ധ്യാത്മ രാമായണം ''കിളിപ്പാട്ടാണ്''. മഹാകാവ്യങ്ങൾ രചിക്കുന്നവർ [[മഹാകവി]] എന്ന് അറിയപ്പെടുന്നു.
ധ്വന്യാലോകത്തിൽ ആനന്ദവർദ്ധനൻ കവിയെ ഇങ്ങനെ അവതരിപ്പിക്കുന്നു."അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി:
യഥാസ്മൈരോചതേ വിശ്വം തഥേദം പരിവർത്തതേ".
അതിരില്ലാത്ത കാവ്യ ലോകത്തിലെ പ്രജാപതി (സ്രഷ്ടാവ്) കവിയത്രേ. കവിയുടെ അഭിരുചിക്കൊത്ത് ഈ പ്രപഞ്ചം രൂപംകൊണ്ടു. കവിക്ക് നല്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് പ്രജാപതി എന്ന പദവി. പ്രപഞ്ചസൗന്ദര്യം കൊണ്ട് ഒരു രസസാമ്രാജ്യം തന്നെ സൃഷ്ടിക്കുന്നവനാണ് കവി. അവിടെ പരിവർത്തന ശക്തിയുടെ സ്വർണ സിംഹാസനത്തിൽ വാണരുളുന്ന സർവശക്തനായി ആനന്ദവർദ്ധനൻ കവിയെ വാഴ്ത്തുന്നു.


==ചരിത്രം==
==ചരിത്രം==

01:42, 4 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കവിത എഴുതുന്ന വ്യക്തിയെ "കവി" എന്നു വിളിക്കുന്നു. കവിയുടെ സ്ത്രീലിംഗമാണു "കവയിത്രി". സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളിൽപ്പെട്ടതാണ് ഇവ. കവി കവിതയിലൂടെ ആശയവിനിമയം നടത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും ആശയങ്ങളും കാവ്യരൂപത്തിൽ അവതരിക്കപ്പെടുന്നു. മലയാള കവിതകളിൽ പ്രധാനം അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ്. മഹാകാവ്യങ്ങൾ രചിക്കുന്നവർ മഹാകവി എന്ന് അറിയപ്പെടുന്നു.

           ധ്വന്യാലോകത്തിൽ ആനന്ദവർദ്ധനൻ കവിയെ ഇങ്ങനെ അവതരിപ്പിക്കുന്നു."അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി: 

യഥാസ്മൈരോചതേ വിശ്വം തഥേദം പരിവർത്തതേ".

           അതിരില്ലാത്ത കാവ്യ ലോകത്തിലെ പ്രജാപതി (സ്രഷ്ടാവ്) കവിയത്രേ. കവിയുടെ അഭിരുചിക്കൊത്ത്  ഈ പ്രപഞ്ചം രൂപംകൊണ്ടു. കവിക്ക് നല്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് പ്രജാപതി എന്ന പദവി. പ്രപഞ്ചസൗന്ദര്യം കൊണ്ട് ഒരു രസസാമ്രാജ്യം തന്നെ സൃഷ്ടിക്കുന്നവനാണ്  കവി. അവിടെ പരിവർത്തന ശക്തിയുടെ സ്വർണ സിംഹാസനത്തിൽ വാണരുളുന്ന സർവശക്തനായി ആനന്ദവർദ്ധനൻ കവിയെ വാഴ്ത്തുന്നു.

ചരിത്രം

മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതൽക്കുതന്നെ കവികൾ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ ഗിൽഗാമെഷിന്റെ ഇതിഹാസം രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കർത്താവായി കരുതുന്നത്. തോറ മുതലായ മതപരമായ പുസ്തകങ്ങളിൽ ഇയ്യോബിന്റെ പുസ്തകത്തിന്റെ പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. ഹോമറുടെ ഒഡീസി പോലുള്ള ഇതിഹാസകാവ്യങ്ങൾ പ്രാചീന ഗ്രീസിൽ 750 ബി.സി മുതൽ തന്നെ ഉണ്ടായിരുന്നു. ചൈനീസ് സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ ഷിജിങ് ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.

മലയാളത്തിലെ കവികൾ

ആദികാലത്ത് നാടൻപാട്ടുകളാണ്‌ മലയാളസാഹിത്യത്തിലുണ്ടായിരുന്നത്. നമുക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പദ്യകൃതി ചീരാമകവിയുടെ രാമചരിതമാണ്‌. തമിഴിൽ നിന്ന് മലയാളത്തിലേക്കുള്ള പരിണാമഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ ചീരാമകവിയാണ്‌ മലയാളത്തിൽ നാമറിയുന്ന ആദ്യ കവി. ഗദ്യസാഹിത്യത്തെക്കാൾ പദ്യസാഹിത്യത്തിനാണ്‌ മലയാളത്തിൽ കൂടുതൽ പാരമ്പര്യം അവകാശപ്പെടാനാകുന്നത്

ഇവ കൂടി കാണുക

"https://ml.wikipedia.org/w/index.php?title=കവി&oldid=2837902" എന്ന താളിൽനിന്ന് ശേഖരിച്ചത്