"ഇടവ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°46′02″N 76°41′24″E / 8.7671°N 76.6901°E / 8.7671; 76.6901
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎ചരിത്രം: അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) →‎അവലംബം: {{commons category|Edava}}
വരി 83: വരി 83:
== അവലംബം ==
== അവലംബം ==
<references/>
<references/>

{{commons category|Edava}}

{{തിരുവനന്തപുരം ജില്ലയിലെ ഭരണസംവിധാനം}}
{{തിരുവനന്തപുരം ജില്ലയിലെ ഭരണസംവിധാനം}}

[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]

20:34, 27 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഇടവ‌
ഇടവ
Map of India showing location of Kerala
Location of ഇടവ‌
ഇടവ‌
Location of ഇടവ‌
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thiruvananthapuram
ഏറ്റവും അടുത്ത നഗരം Varkala
ലോകസഭാ മണ്ഡലം Attingal
നിയമസഭാ മണ്ഡലം Varkala
ജനസംഖ്യ 48,054 (2007)
സാക്ഷരത 98.97%
സമയമേഖല IST (UTC+5:30)
കോഡുകൾ

8°46′02″N 76°41′24″E / 8.7671°N 76.6901°E / 8.7671; 76.6901 തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഇടവ.[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

ഉമയമ്മ മഹാറാണിയുടെ ഭരണകാലത്ത് വേണാട് ആക്രമിച്ച മുകിലന്മാർ തോവാള മുതൽ ഇടവാവരെ ആധിപത്യം സ്ഥാപിച്ചു. ആറ്റിങ്ങൽ റാണിയുടെ അനുവാദപ്രകാരം 1726 ൽ ഇംഗ്ളീഷുകാർ ഇടവയിൽ ഒരു പണ്ടകശാല നിർമിച്ചു.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കും സ്റേറ്റ് കോൺഗ്രസ്സ് നേതാക്കൾക്കും 1945-ൽ കാപ്പിൽ വെൺകുളം എന്നിവിടങ്ങളിൽ വച്ച് സ്വീകരണം നല്കിയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി ഹിലാൽ എന്ന പ്രസിദ്ധീകരണം ഇടവായിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

1942ൽ വിവേകാന്ദവിലാസം ഗ്രന്ഥശാല സ്ഥാപിച്ചു.

വാണിജ്യ-ഗതാഗത പ്രാധാന്യം

ഈ പഞ്ചായത്തിൽ രണ്ട് റയിൽവേ സ്റേഷനുകളുണ്ട്. പായ്ക്കപ്പൽ നിർമ്മാണത്തിൽ ഈ പ്രദേശം കേൾവിപ്പെട്ടിരുന്നു. വിദേശങ്ങളിൽ കയർ ഉൽപ്പന്നങ്ങൾ കയറ്റി അയച്ചിരുന്ന ഒരു വൻകിട കയർ ഫാക്ടറി ഇടവാ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

1952-53 ലാണ് ഈ പഞ്ചായത്ത് നിലവിൽ വന്നത്. മുഹമ്മദ് ഹനീഫയായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.

അതിരുകൾ

വടക്ക് : ഇടവ-നടയറ കായൽ തെക്ക് : വർക്കല നഗരസഭ കിഴക്ക് : വർക്കല നഗരസഭ പടിഞ്ഞാറ് : അറബിക്കടൽ

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ സമതലം, ചരിവു പ്രദേശം, താഴ്വരകൾ, താഴ്ന്ന പ്രദേശം, തീരപ്രദേശം എന്നിങ്ങനെ തരംതിരിക്കാം.

ജലപ്രകൃതി

ഇടവ-നടയറ കായലും കനാലുകളും, കുളങ്ങൾ, തോടുകളൾ പ്രധാന ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

കാപ്പിൽ ശിവ, ഭഗവതി ക്ഷേത്രങ്ങൾ, മാന്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഇടവാ പാലക്കാവ് ഭഗവതിക്ഷേത്രം, ഇടവലിയപള്ളി (മുസ്ളീം പള്ളി, ആലുമ്മൂട്ടിൽ പള്ളീ,വലിയ മലപ്പുറത്തു പള്ളീ,പാറയിൽ കളരി ക്ഷേത്രം,വെൺകുളം മൺഗല്യേഷ്വരീ ക്ഷേത്രം ഓടയം പറമ്പിൽ ഭദ്രകാളി ക്ഷേത്രം തുടങ്ങിയവയാണ് പഞ്ചായത്തിലെ പുരാതനവും പ്രധാനപ്പെട്ടതുമായ ആരാധനാലയങ്ങൾ.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

കേരള ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിലുള്ള ഒരു ബോട്ട്‌ക്ലബ് കാപ്പിൽ ആരംഭിച്ചിട്ടുണ്ട്

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

  1. വെറ്റക്കട
  2. കാപ്പിൽ
  3. അംബേദ്ക്കർ
  4. പാറയിൽ
  5. കാട്ടുവിള
  6. പൊട്ടക്കുളം
  7. കുരുവിള
  8. വെൺകുളം എൽ.വി.യു.പി.എസ്.
  9. വെൺകുളം
  10. ചെമ്പകത്തിൻമൂട്
  11. ഓടയം
  12. ഹൈസ്കൂൾ
  13. മാന്തറ
  14. ശ്രീയേറ്റ്
  15. മദ്രസ
  16. ഇടവ പി.എച്ച്.സി.

അവലംബം

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ഇടവ ഗ്രാമപഞ്ചായത്ത്)
"https://ml.wikipedia.org/w/index.php?title=ഇടവ_ഗ്രാമപഞ്ചായത്ത്&oldid=2836058" എന്ന താളിൽനിന്ന് ശേഖരിച്ചത്