"സി.ആർ. പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Added Image
വരി 1: വരി 1:
{{prettyurl|C.R.Parameswaran}}
{{prettyurl|C.R.Parameswaran}}
[[File:C.R. Parameswaran.jpg|thumb|C.R. Parameswaran]]
{{ആധികാരികത}}
{{ആധികാരികത}}
[[മലയാളം|മലയാളത്തിലെ]] നോവലിസ്റ്റും ചിന്തകനുമാണ് '''സി.ആർ. പരമേശ്വരൻ'''.
[[മലയാളം|മലയാളത്തിലെ]] നോവലിസ്റ്റും ചിന്തകനുമാണ് '''സി.ആർ. പരമേശ്വരൻ'''.

18:34, 24 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

C.R. Parameswaran

മലയാളത്തിലെ നോവലിസ്റ്റും ചിന്തകനുമാണ് സി.ആർ. പരമേശ്വരൻ.

ജീവിതരേഖ

1950 ആഗസ്റ്റിൽ ചാലക്കുടിക്ക് അടുത്ത് മേലൂരിൽ ജനിച്ചു. കാലടി, ഇരിങ്ങാലക്കുട, ആഗ്ര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സിൽ അദ്ധ്യാപകനായിരിക്കേ അദ്ധ്യാപനത്തിൽ ബിരുദവും ഹൈദ്രാബാദ് സെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപനത്തിൽ യോഗ്യതാപത്രവും നേടി. ഡൽഹി, ബെൽഗാം, ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. .

സാഹിത്യപ്രവർത്തനം

വിദ്യാർത്ഥിജീവിതകാലം മുതൽ എഴുതിത്തുടങ്ങിയ സി.ആർ.പരമേശ്വരൻ 1969-ലും 70-ലും കേരള സർവ്വകലാശാല നടത്തിയ കവിതാമത്സരങ്ങളിൽ ഒന്നാം സമ്മാനം,[അവലംബം ആവശ്യമാണ്] 1971-ലെ മാതൃഭൂമിയുടെ കവിതാ-നാടക മത്സരങ്ങളിൽ ഒന്നാം സമ്മാനം [അവലംബം ആവശ്യമാണ്] എന്നിവ നേടിയിട്ടുണ്ട്. ആദ്യനോവലായ പ്രകൃതിനിയമം 1989-ലും സാഹിത്യവിമർശനഗ്രന്ഥമായ 'വംശചിഹ്നങ്ങൾ ' 2015-ലും കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ നേടി.[1] വിപൽ സന്ദേശങ്ങൾ (1989), അസഹിഷ്ണുതയുടെ ആവശ്യം (1999) എന്നീ ലേഖനസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയും അതിന്റെ ഭാഗമായുള്ള പ്രത്യാശാനഷ്ടവുമാണ് സി.ആർ.പരമേശ്വരന്റെ കൃതികളിലെ പ്രധാനവിഷയം.

കൃതികൾ

  • മൌനത്തിൻറെ ശമ്പളം മരണം
  • വെറുപ്പ്‌ ഭക്ഷിക്കുമ്പോൾ
  • വിപൽ സന്ദേശങ്ങൾ
  • അസഹിഷ്‌ണുതയുടെ ആവശ്യം
  • നിങ്ങളുടെ ചോദ്യങ്ങൾ
  • നമ്മുടെ ആവാസവ്യവസ്ഥ

അവലംബം

  1. "സി.ആർ. പരമേശ്വരൻ". പുഴ.കോം. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സി.ആർ._പരമേശ്വരൻ&oldid=2835333" എന്ന താളിൽനിന്ന് ശേഖരിച്ചത്