"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 52: വരി 52:
2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലയിലെ]] ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ]] [[ആഡം മുൾസി | ആഡം മുൾസിയെ]] 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.<ref name="niyamasabha" />
2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലയിലെ]] ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ]] [[ആഡം മുൾസി | ആഡം മുൾസിയെ]] 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.<ref name="niyamasabha" />
== രാജ്യസഭ 2018 ==
== രാജ്യസഭ 2018 ==
കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് 2018ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങൾ വിരമിച്ചതുമൂലം വന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം (സി.പി.ഐ), എളമരംകരീം~(സി.പി.ഐ (എം)), ജോസ് കെ. മാണി (കേരള കോൺഗ്രസ് (എം)) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.<ref>http://prd.kerala.gov.in/ml/node/14276</ref>
കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് 2018ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങൾ വിരമിച്ചതുമൂലം വന്ന ഒഴിവുകളിലേക്ക് [[ബിനോയ്‌ വിശ്വം|ബിനോയ് വിശ്വം]] ([[സി.പി.ഐ]]), [[എളമരം കരീം|എളമരംകരീം]] ([[സി.പി.ഐ (എം)]]), [[ജോസ് കെ. മാണി]] ([[കേരള കോൺഗ്രസ്‌ (എം)|കേരള കോൺഗ്രസ് (എം)]]) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു..<ref>http://prd.kerala.gov.in/ml/node/14276</ref>

== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

16:27, 14 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എളമരം കരീം
എളമരം കരീം
കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2006–2011
മണ്ഡലംബേപ്പൂർ, കോഴിക്കോട്
നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
2011
മണ്ഡലംബേപ്പൂർ, കോഴിക്കോട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-07-01) 1 ജൂലൈ 1953  (70 വയസ്സ്)
എളമരം, മലപ്പുറം, കേരളം, ഇന്ത്യ
ദേശീയതഇന്ത്യാക്കാരൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിറഹ്മത്ത്
വസതിsകോവൂർ, കോഴിക്കോട്

കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് എളമരം കരീം. 2006-ൽ അധികാരത്തിലേറിയ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു[1]. 2018 ജൂണിൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[2]

ജീവചരിത്രം

1953 ജൂലൈ 1-ന് എളമരത്ത് ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ.[1]

രാഷ്ട്രീയ ചരിത്രം

1971-ൽ കെ.എസ്.എഫിലൂടെയാണ് എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ കെ.എസ്.വൈ.എഫിൽ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ സി.പി.ഐ. (എം), സി.ഐ.ടി.യു. എന്നീ സംഘടനകളിൽ അംഗമായി.[1]

മാവൂരിലെ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.[1]

1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോൾ സി.ഐ.ടി.യുവിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു .[1]

1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്.[3]

2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.[1]

2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ ആഡം മുൾസിയെ 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.[1]

രാജ്യസഭ 2018

കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് 2018ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങൾ വിരമിച്ചതുമൂലം വന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം (സി.പി.ഐ), എളമരംകരീം (സി.പി.ഐ (എം)), ജോസ് കെ. മാണി (കേരള കോൺഗ്രസ് (എം)) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു..[4]

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "ELAMARAM KAREEM". Information System Section, Kerala Legislative Assembly, Thiruvananthapuram. Retrieved 27 December 2011.
  2. http://prd.kerala.gov.in/ml/node/14276
  3. "എളമരം കരീം". LDF Keralam. Retrieved 27 December 2011.
  4. http://prd.kerala.gov.in/ml/node/14276
"https://ml.wikipedia.org/w/index.php?title=എളമരം_കരീം&oldid=2831164" എന്ന താളിൽനിന്ന് ശേഖരിച്ചത്