"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:드라이아이스
(ചെ.) വിഭാഗം --രസതന്ത്രം ++ശീതീകാരികള്‍ ++റഫ്രിജറന്റുകള്‍
വരി 11: വരി 11:


{{chemistrystub}}
{{chemistrystub}}
[[വിഭാഗം:രസതന്ത്രം]]


[[Category:ശീതീകാരികള്‍]]
[[Category:കാര്‍ബണ്‍ ഡൈഓക്സൈഡ്]]
[[Category:റഫ്രിജറന്റുകള്‍]]

{{ആധികാരികത}}
[[ar:ثلج جاف]]
[[ar:ثلج جاف]]
[[ca:Gel sec]]
[[ca:Gel sec]]

20:38, 15 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡ്രൈ ഐസ്‌ കഷ്ണത്തിന് ജലത്തില്‍ ഉത്പതനം സംഭവിക്കുന്നു
ഡ്രൈ ഐസ്‌ കഷ്ണത്തിന് വായുവില്‍ ഉത്പതനം സംഭവിക്കുന്നു

ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്സൈഡിനാണു ഡ്രൈ ഐസ് എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്‌ ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവില്‍ പറയുമ്പോള്‍ ഏകദേശം 2.996 x 1012 ടണ്‍ വരും ഇത്‌. അന്തരീക്ഷതാപനില ജീവജാലങ്ങള്‍ക്ക്‌ അനുകൂലമായ രീതിയില്‍ നിന്‍ലനിര്‍ത്തുന്ന ഹരിതക പ്രഭാവത്തില്‍ (Greenhouse effect) കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‌ പ്രധാനമായ പങ്കുണ്ട്‌. അന്തരീക്ഷത്തില്‍ ഇതിന്റെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്‌ ആഗോള താപനത്തിന് (Global warming) ഒരു കാരണമാണ്‌.

ജീവനുള്ള ജന്തുക്കളില്‍ നടക്കുന്ന മെറ്റബോളിസം എന്ന രാസപ്രവര്‍ത്തനത്തില്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ രക്തത്തിലേക്ക്‌ പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോള്‍ ഈ കാര്‍ബണ്‍ ഡൈ ഓക്സ്സൈഡ്‌ ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ചെടികളില്‍ നടക്കുന്ന ഫോട്ടോസിന്തസിസ്‌ എന്ന ആഹാരനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ആഗിരണം ചെയ്യപ്പെടുകയും, ഓക്സിജന്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ പ്രകൃതിയില്‍ ഈ വാതകത്തിന്റെ അളവ്‌ നിയന്ത്രിച്ച്‌ നിര്‍ത്തിയിരിക്കുന്നത്‌. അതിനാല്‍ത്തന്നെ വനനശീകരണം അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ അളവ്‌ കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ്‌ വര്‍ദ്ധിക്കുകയും ചെയ്യും.

ഏകദേശം -76 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഡ്രൈ ഐസ്‌ ഉത്പതനം (sublimation) എന്ന ഘടനാമാറ്റത്തിന്‌ വിധേയമാകുന്നു. ഖരാവസ്ഥയിലുള്ള ഒരു വസ്തു, ഉരുകി ദ്രാവകാവസ്ഥയിലാകാതെതന്നെ വാതകാവസ്ഥയിലേക്ക്‌ മാറുന്നതിനെയാണ്‌ ഉത്പതനം എന്നു പറയുന്നത്‌. എന്നാല്‍, ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ്‌, ഉരുകി ജലമായിമാറിയതിനുശേഷമേ തിളച്ച്‌ വാതകാവസ്ഥയില്‍ (നീരാവി) എത്തുകയുള്ളൂ. ഇവിടെ അങ്ങനെയല്ല, ഡ്രൈ ഐസ്‌ ഖരാവസ്ഥയില്‍നിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുകയാണ്‌ ചെയ്യുന്നത്‌.

"https://ml.wikipedia.org/w/index.php?title=ഡ്രൈ_ഐസ്‌&oldid=278726" എന്ന താളിൽനിന്ന് ശേഖരിച്ചത്