"സൽമാൻ റഷ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
cat
വരി 51: വരി 51:
{{Stub}}
{{Stub}}


[[Category:1947-ല്‍ ജനിച്ചവര്‍]]
[[വിഭാഗം:സാഹിത്യം]]
[[Category:ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യന്‍ എഴുത്തുകാര്‍]]
[[വിഭാഗം:ജീവചരിത്രം]]


[[ar:سلمان رشدي]]
[[ar:سلمان رشدي]]

04:38, 15 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

സല്‍മാന്‍ റഷ്ദി
ജനനംജൂണ്‍ 19, 1947
മുംബൈ, ഇന്ത്യ
തൊഴിൽഎഴുത്തുകാരന്‍
Genreമാജിക്ക് റിയലിസം

സല്‍മാന്‍ റഷ്ദി (ഉര്‍ദു: سلمان رشدی, ഹിന്ദി:अख़्मद सल्मान रश्दी) (ജനനപ്പേര് അഹ്മെദ് സല്‍മാന്‍ റഷ്ദി, ജൂണ്‍ 19, 1947-നു ഇന്ത്യയിലെ ബോംബെ നഗരത്തില്‍ ജനിച്ചു) ഒരു ബ്രിട്ടീഷ്-ഇന്ത്യന്‍ ഉപന്യാസകാരനും നോവലിസ്റ്റുമാണ്. രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ (അര്‍ദ്ധരാത്രിയുടെ കുഞ്ഞുങ്ങള്‍) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ഈ കൃതിക്ക് ബുക്കര്‍ സമ്മാനം ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യന്‍ ഉപഭൂഖണ്ഡം ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദു:ഖപൂര്‍ണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.

റഷ്ദിയുടെ നാ‍ലാമത്തെ നോവല്‍ ആയ ദ് സാറ്റാനിക്ക് വേഴ്സെസ് (1988) മുസ്ലീം സമുദായത്തിലെ തീവ്രമായ ആശയങ്ങളുള്ള അംഗങ്ങളില്‍ നിന്നും അക്രമാസക്തമായ പ്രതികരണങ്ങള്‍ ഉണ്ടാക്കി. പല വധഭീഷണികള്‍ക്കും റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം അദ്ദേഹം വര്‍ഷങ്ങളോളം ഒളിവില്‍ താമസിച്ചു. ഈ കാലയളവില്‍ വളരെ വിരളമായി മാത്രമേ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തില്‍ സാധാരണ സാഹിത്യ ജീവിതം നയിക്കുവാന്‍ കഴിഞ്ഞു.


പ്രസിദ്ധീകരിച്ച കൃതികള്‍

പുരസ്കാരങ്ങള്‍

സല്‍മാന്‍ റുഷ്ദിക്കു ലഭിച്ച അവാര്‍ഡുകളില്‍ ചിലത്:

"https://ml.wikipedia.org/w/index.php?title=സൽമാൻ_റഷ്ദി&oldid=278190" എന്ന താളിൽനിന്ന് ശേഖരിച്ചത്