"ഉഷാ നങ്ങ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) →‎അവലംബം: {{commons category|Usha Nangyar}}
വരി 38: വരി 38:
<references/>
<references/>


{{commons category|Usha Nangyar}}





[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം നേടിയവർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം നേടിയവർ]]

18:19, 11 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഉഷാ നങ്ങ്യാർ
ഉഷാ നങ്ങ്യാർ
തൊഴിൽകൂടിയാട്ടം, നങ്ങ്യാർക്കൂത്ത്
ജീവിതപങ്കാളി(കൾ)വി. കെ. കെ. ഹരിഹരൻ
പുരസ്കാരങ്ങൾകലാശ്രീ പുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി


കൂടിയാട്ടം കലാകാരിയും അദ്ധ്യാപികയും ഗവേഷകയുമാണ് ഉഷാ നങ്ങ്യാർ. 2014 ൽ കൂടിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

മിഴാവ് കലാകാരനായിരുന്ന ചാത്തക്കുടം കൃഷ്ണൻ നമ്പ്യാരുടെ മകളാണ്. പൈങ്കുളം രാമ ചാക്യരായിരുന്നു ആദ്യ ഗുരു. അമ്മന്നൂർ മാധവ ചാക്യാരുടെ പക്കലും ശിക്ഷണം നേടി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അദ്ധ്യാപികയാണ്. മിഴാവ് കലാകാരനായ വി.കെ.കെ. ഹരിഹരനാണ് ഭർത്താവ്. ഏഴു വർഷത്തോളം തുടർച്ചയായി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ കൂടിയാട്ടം അവതരിപ്പിച്ചു. നമ്പ്യാർ സമുദായത്തിൽ നിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ വിവാഹ ശേഷം അവിടെ കൂടിയാട്ടമവതരിപ്പിക്കുവാൻ അവസരം നൽകിയില്ല. നങ്ങ്യാർ സമുദായത്തിലെ സ്ത്രീകൾ ചാക്യാർ സമുദായത്തിൽ നിന്ന് വിവാഹം കഴിച്ചാൽ മാത്രമെ നങ്ങ്യാരമ്മയുടെ സ്ഥാനം നിറുത്തിക്കിട്ടൂ.[1]

പുരസ്കാരങ്ങൾ

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[2]

ചിത്രശാല

അവലംബം

  1. "At the crossroads". www.thehindu.com. Retrieved 30 നവംബർ 2014.
  2. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Retrieved 30 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=ഉഷാ_നങ്ങ്യാർ&oldid=2777249" എന്ന താളിൽനിന്ന് ശേഖരിച്ചത്