"മലയാള നോവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 3: വരി 3:
== ആദ്യകാല നോവലുകൾ ==
== ആദ്യകാല നോവലുകൾ ==


ജോസഫ് പീറ്റ് ഹാന കാഥറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ മലയാള പരിഭാഷയായ 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' മലയാള ഭാഷയിൽ അച്ചടിച്ചു പുറത്തിറങ്ങിയ ആദ്യത്തെ നോവൽ.
ജോസഫ് പീറ്റ് ഹാന കാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ മലയാള പരിഭാഷയായ 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' മലയാള ഭാഷയിൽ അച്ചടിച്ചു പുറത്തിറങ്ങിയ ആദ്യത്തെ നോവൽ.


മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് [[അപ്പു നെടുങ്ങാടി]] രചിച്ച [[കുന്ദലത|കുന്ദലതയാണ്]] (1887).<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/seminar-in-memory-of-appu-nedungadi/article814059.ece "Seminar in memory of Appu Nedungadi"]</ref>  ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും  മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം ഈ നോവലിനുണ്ട്. ഒരു [[മലയാളി|കേരളീയൻ]] എഴുതിയ ആദ്യ നോവലും [[മലബാർ]] മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്. [[കലിംഗസാമ്രാജ്യം|കലിംഗസാമ്രാജ്യത്തിലെ]]  രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്ര വിവരണമായിരുന്നു ഈ നോവൽ.
മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് [[അപ്പു നെടുങ്ങാടി]] രചിച്ച [[കുന്ദലത|കുന്ദലതയാണ്]] (1887).<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/seminar-in-memory-of-appu-nedungadi/article814059.ece "Seminar in memory of Appu Nedungadi"]</ref>  ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും  മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം ഈ നോവലിനുണ്ട്. ഒരു [[മലയാളി|കേരളീയൻ]] എഴുതിയ ആദ്യ നോവലും [[മലബാർ]] മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്. [[കലിംഗസാമ്രാജ്യം|കലിംഗസാമ്രാജ്യത്തിലെ]]  രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്ര വിവരണമായിരുന്നു ഈ നോവൽ.

06:19, 9 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള സാഹിത്യത്തിലെ ഒരു പ്രധാന ഭാഗമാണ് മലയാളം നോവൽ.

ആദ്യകാല നോവലുകൾ

ജോസഫ് പീറ്റ് ഹാന കാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ മലയാള പരിഭാഷയായ 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' മലയാള ഭാഷയിൽ അച്ചടിച്ചു പുറത്തിറങ്ങിയ ആദ്യത്തെ നോവൽ.

മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് അപ്പു നെടുങ്ങാടി രചിച്ച കുന്ദലതയാണ് (1887).[1]  ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും  മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം ഈ നോവലിനുണ്ട്. ഒരു കേരളീയൻ എഴുതിയ ആദ്യ നോവലും മലബാർ മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്. കലിംഗസാമ്രാജ്യത്തിലെ  രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്ര വിവരണമായിരുന്നു ഈ നോവൽ.

ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലാണ്    മലയാളത്തിലെ ആദ്യ ലക്ഷണമൊത്തനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.   മലയാള സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലിലൂടെ  മലയാളത്തിലെ പുതിയ ഗദ്യസാഹിത്യരൂപത്തിന് പ്രാരംഭം കുറിച്ചു.[2] ഈ നോവലിലെ പ്രധാന കഥാപാത്രത്തെ ഈ ശീർഷകം പരാമർശിക്കുന്നു. ഇന്ദുലേഖ എന്ന നോവലിനോടുള്ള വായനക്കാരുടെ നല്ല പ്രതികരണം ഒ. ചന്തുമേനോനെ ശാരദ എന്ന നോവൽ എഴുതാൻപ്രേരകമായി. 1892 ൽ  എട്ട് അദ്ധ്യായങ്ങൾ ഉൾപ്പെടുന്ന നോവലിന്റെ ആദ്യഭാഗം പുറത്തിറങ്ങി.നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നതിനിടെ 1899 ൽ ചന്തുമേനോൻ മരിച്ചതിനാൽ (1899)  ശാരദ എന്ന നോവലിനെ അപൂർണ്ണനോവലായി  കണക്കാക്കുന്നു.  ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായ സി.വി. രാമൻപിള്ള എഴുതിയ ചരിത്ര- കാല്പനിക സമ്മിശ്ര സാഹിത്യമായ മാർത്താണ്ഡവർമ്മ (1891)  എന്ന നോവൽ  മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു. ദ്രാവിഡഭാഷയിലെ ആദ്യ ചരിത്രാഖ്യായികയും തിരുവിതാംകൂറിൽ നിന്നുമുള്ള ആദ്യനോവൽ കൂടിയാണ്  മാർത്താണ്ഡവർമ്മ. പുല്ലിംഗ സ്വഭാവത്തോടു കൂടിയ തലക്കെട്ടിൽ പുറത്തിറങ്ങുന്ന ആദ്യനോവലും മാർത്താണ്ഡവർമ്മയാണ്. ഇന്ദുലേഖയ്ക്ക് മുമ്പുതന്നെ മാർത്താണ്ഡവർമ പൂർത്തീകരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക കുറവ് കാരണം 1891 വരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ചരിത്രാഖ്യായിക ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. 

കേരളത്തിലെ സാമൂഹിക പിന്നോക്കവിഭാഗങ്ങളെ പരാമർശിച്ച ആദ്യത്തെ മലയാളം നോവയലായിരുന്നു  1892 ൽ പോതേരി കുഞ്ഞമ്പു എഴുതിയ  'സരസ്വതി വിജയം'. കേരളത്തിലെ ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തെ നോവലുകളിൽ ഒന്നായിരുന്നു 1892 ൽ  കൊച്ചീപ്പൻ തകരൻ എഴുതിയ 'കൊച്ചുത്തൊമൻ'.

1900-നു മുൻപുള്ള മലയാള നോവലുകളുടെ പട്ടിക

തലക്കെട്ട്
ഗ്രന്ഥ കർത്താവ്
വർഷം
തരം വിവരണം

ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ 

ജോസഫ് പീറ്റ് 1858 വിവർത്തനം മലയാള ഭാഷയിൽ അച്ചടിച്ചു പുറത്തിറങ്ങിയ ആദ്യത്തെ നോവൽ.
ഘാതകവധം റിച്ചാർഡ് കോളിൻസ്[3] 1877 വിവർത്തനം
പത്മിനിയും കരുണയും  അജ്ഞാത എഴുത്തുകാരൻ 1884 വിവർത്തനം

കുന്ദലത 

അപ്പു നെടുങ്ങാടി 1887 മൂലഗ്രന്ഥം

ഇന്ദുലേഖ

ഒ. ചന്തുമേനോൻ 1889 മൂലഗ്രന്ഥം

ഇന്ദുമതീസ്വയംവരം 

പടിഞ്ഞാറെ കോവിലകത്ത് അമ്മാമൻ രാജ 1890 മൂലഗ്രന്ഥം
മീനാക്ഷി  സി. ചാത്തു നായർ  1890 മൂലഗ്രന്ഥം
മാർത്താണ്ഡവർമ്മ സി.വി. രാമൻപിള്ള 1891 മൂലഗ്രന്ഥം
സരസ്വതീവിജയം പൊതേരി കുഞ്ഞമ്പു 1892 മൂലഗ്രന്ഥം
പരിഷ്ക്കാരപ്പാതി കൊച്ചുതൊമ്മൻ അപ്പോത്തിക്കിരി
1892 മൂലഗ്രന്ഥം
പറങ്ങോടീപരിണയം കിഴക്കേപാട്ടു രാമൻ മേനോൻ 1892 മൂലഗ്രന്ഥം

ശാരദ 

ഒ. ചന്തുമേനോൻ. 1892 മൂലഗ്രന്ഥം
ലക്ഷ്മീകേശവം  കൊമാട്ടിൽ പടു മേനോൻ 1892 മൂലഗ്രന്ഥം
നാലുപേരിലൊരുത്തൻ  സി. അന്തപ്പായി 1893 മൂലഗ്രന്ഥം
ചന്ദ്രഹാസൻ പി. കൃഷ്ണമേനോൻ

ടി. കെ. കൃഷ്ണമേനോൻ
സി. ഗോവിന്ദന എളേടം

1893 വിവർത്തനം
അക്ബർ കേരള വർമ്മ വലിയ കോയി തമ്പുരാൻ 1894 വിവർത്തനം
കല്ല്യാണി


അജ്ഞാത എഴുത്തുകാരൻ 1896 മൂലഗ്രന്ഥം
സുകുമാരി  1897 മൂലഗ്രന്ഥം
സഗുണ ജോസഫ് മൂളിയിൽ 1898-1899 വിവർത്തനം
കമല സി. കൃഷ്ണൻ നായർ 1899 വിവർത്തനം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ മലയാള നോവലുകൾ

പാശ്ചാത്യ സാഹിത്യത്തിൽ നിന്നും മലയാള സാഹിത്യത്തിലേക്കുള്ള വിവർത്തനങ്ങൾ, അനുരൂപപ്പെടുത്തലുകൾ എന്നിവ മുഖേന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളത്തിൽ മികച്ച നോവലുകൾ ഉണ്ടായി. കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ അക്ബറാണ് ( ലിൻഡ് ബെർഗ്ഗ് ബ്രാവേർസിന്റെ അക്ബർ (1894)എന്ന ഡച്ച് നോവൽ വിവർത്തനം ചെയ്തത്), സാമുവൽ ജോൺസന്റെ റസ്സേലാസിന്റെ സ്വതന്ത്ര പരിഭാഷ (പരിഭാഷപ്പെടുത്തിയത് പിലോ പോൾ, 1895), സി. വി. രാമൻ പിള്ളയുടെ റോബിൻസൺ ക്രൂസോ (1916, ഡാനിയൽ ഡെഫിയുടെ ഇംഗ്ലീഷ് നോവലായ റോബിൻസൺ ക്രോസോയുടെ വിവർത്തനം), പി. എൻ. കൃഷ്ണപിള്ള എഴുതിയ സത്യകൃതിചാരിതം (ഒലിവർ ഗോൾഡ്സ്മിത്തിന്റെ ദ വികാർ ഓഫ് വേക്ഫീൽഡ് (1930) എന്ന നോവലിന്റെ വിവർത്തനം), കെ. ഗോവിന്ദൻ തമ്പിയുടെ രാജസിംഹൻ (അലക്സാണ്ടർ ഡുമാസിന്റെ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ എന്ന നോവലിന്റെ വിവർത്തനം), നലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത പാവങ്ങൾ ( വിക്ടർ ഹ്യൂഗോയുടെ ജീൻ വാൽ ജീൻ എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്ന ലെസ് മിസറബിൾ എന്ന നോവലിന്റെ വിവർത്തനം) തുടങ്ങിയ നോവലുകൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.

അവലംബം

  1. "Seminar in memory of Appu Nedungadi"
  2. "Voice of rebellion"
  3. Journal of Kerala Studies , Volume 9. Thiruvananthapuram, Kerala, India: Kerala University. 1982. p. 159.
"https://ml.wikipedia.org/w/index.php?title=മലയാള_നോവൽ&oldid=2776316" എന്ന താളിൽനിന്ന് ശേഖരിച്ചത്