"കൊല്ലം അജിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 86: വരി 86:


[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]

04:52, 5 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അജിത്ത് കൊല്ലം
ജനനം
Ajith
ദേശീയതഇന്ത്യൻ
തൊഴിൽ ഫിലിം അഭിനേതാവ്
സജീവ കാലം1984–2017
ജീവിതപങ്കാളി(കൾ)പ്രമീള
കുട്ടികൾഗായത്രി, ശ്രീഹരി
മാതാപിതാക്ക(ൾ)ഹരിദാസ്
ദേവകി

അജിത്ത് മലയാള ചലച്ചിത്രരംഗത്തെ ഒരു നടനായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ 500-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.[1] തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. അദ്ദേഹം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.[2]


ജീവിതരേഖ

റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. പ്രമീള ഭാര്യയും ഗായത്രി, ശ്രീഹരി എന്നിവർ മക്കളുമാണ്.[3]


സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ.[4] 1989 -ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.

സിനിമകൾ

ടെലിവിഷൻ

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കൊല്ലം_അജിത്ത്&oldid=2773696" എന്ന താളിൽനിന്ന് ശേഖരിച്ചത്