"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 115: വരി 115:
====വോട്ടെടുപ്പ്====
====വോട്ടെടുപ്പ്====
{{അനുകൂലം}}-- [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:36, 30 ജനുവരി 2018 (UTC)
{{അനുകൂലം}}-- [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:36, 30 ജനുവരി 2018 (UTC)
{{അനുകൂലം}} -- [[ഉപയോക്താവ്:Lalsinbox|ലാലു മേലേടത്ത്]] 05:24, 30 ജനുവരി 2018 (UTC)


==പ്രതികൂലിക്കുവാനുള്ള കാരണം==
==പ്രതികൂലിക്കുവാനുള്ള കാരണം==

05:24, 30 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

അരുൺ സുനിൽ കൊല്ലം

നാമനിർദ്ദേശം

Arunsunilkollam (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ ആഗോളപ്രവൃത്തിവിവരം
അത്യാവശ്യം സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാര്യനിർവാഹക ഉപകരണങ്ങൾ കൂടി കൈകാര്യം ചെയ്താൽ നന്നായിരുന്നു. കാര്യനിർവാഹകസ്ഥാനത്തേക്കു സ്വയം നാമനിർദ്ദേശം ചെയ്ത് പേരു ചേർക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:13, 28 ജനുവരി 2018 (UTC)[മറുപടി]

സംവാദം

ചോദ്യോത്തരങ്ങൾ
  • സ്ത്രീ പങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിജിത്ത്കെഎ 02:43, 29 ജനുവരി 2018 (UTC) — ഈ തിരുത്തൽ നടത്തിയത് Abijith k.a (സംവാദംസംഭാവനകൾ)
വിക്കിപീഡിയയിൽ സംവരണത്തിന്റെ ആവശ്യമുണ്ടോ?Kaitha Poo Manam 16:34, 29 ജനുവരി 2018 (UTC)
നിലവിൽ ഒരു വനിത പോലും മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകസ്ഥാനം വഹിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ 3 സ്ത്രീകൾ‍ മാത്രമാണ് വോട്ട് ചെയ്തിരിക്കുന്നത്. കാര്യനിർവാഹക തെരഞ്ഞെടുപ്പ് പോലുള്ള നിർണ്ണായക തിരഞ്ഞെടുപ്പുകളിൽ സ്ത്രീ പങ്കാളിത്തം കുറവാണെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. പക്ഷെ ഇതിലുമധികം സ്ത്രീകൾ ലേഖനങ്ങൾ ആരംഭിക്കുകയും തിരുത്തലുകൾ നടത്തുന്നതായും കണ്ടിട്ടുണ്ട്. അവരെക്കൂടി വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനും കാര്യനിർവാഹകരാക്കുന്നതിനും പ്രോത്സാഹനം നൽകണമെന്നാണ് എന്റേയും അഭിപ്രായം. സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താം, പക്ഷെ സംവരണം നടപ്പാക്കേണ്ടതുണ്ടോ ?? വിക്കിപീഡിയയിൽ എല്ലാവരും തുല്ല്യരാണ്. സംവരണം പോലുള്ള കാര്യങ്ങൾ കൊണ്ടുവന്നാൽ വിക്കിപീഡിയയിൽ സ്ത്രീ-പുരുഷ വേർതിരിവ് ഉണ്ടാകുമെന്നാണ് എന്റെ അഭിപ്രായം. സ്ത്രീകളെ ന്യൂനപക്ഷ വിഭാഗമായോ ദുർബല വിഭാഗമായോ കണക്കാക്കുന്നതിനു തുല്ല്യമാകില്ലേ അത് ? കുറഞ്ഞത് വിക്കിപീഡിയയിലെങ്കിലും നമുക്ക് ഇത്തരം വേർതിരിവുകൾ ഒഴിവാക്കിക്കൂടേ ? പകരം കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:11, 30 ജനുവരി 2018 (UTC)[മറുപടി]
  • വനിതകൾക്കു സംവരണം വേണ്ടതില്ല. എന്നാൽ മാറി നിൽക്കേണ്ടതുമില്ല. വേർതിരിവില്ല എന്നു പറയുമ്പോഴും അവർ സ്വയം മാറിനിൽക്കുകയോ മാറ്റി നിർത്തപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടോ? എന്നാൽ വനിത എന്ന വേർതിരിവില്ലാതെയും; എന്നാൽ വനിതാ വിഭാഗത്തിൽനിന്നും ഒരാളെ നോമിനേറ്റ് ചെയ്താൽ വളരെ നന്നായിരിക്കുമെന്നു തോന്നുന്നു.

malikaveedu 03:13, 30 ജനുവരി 2018 (UTC)

വോട്ടെടുപ്പ്

ഫലം

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

1) വിശ്വപ്രഭ

നാമനിർദ്ദേശം

വിശ്വപ്രഭViswaPrabha യെ നാമനിർദ്ദേശം ചെയ്യുന്നു. Kaitha Poo Manam (സംവാദം) 11:11, 29 ജനുവരി 2018 (UTC) [മറുപടി]


ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ കാര്യനിർവ്വാഹക സ്കോർ ആഗോളപ്രവൃത്തിവിവരം
നാമനിർദ്ദേശത്തിന് നന്ദി. സമ്മതം അറിയിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 15:34, 29 ജനുവരി 2018 (UTC)[മറുപടി]

സംവാദം

ചോദ്യോത്തരങ്ങൾ
  • നാമനിർദ്ദേശം ചെയ്ത ആൾക്ക് വോട്ട് ചെയ്യാമോ? Kaitha Poo Manam 16:29, 29 ജനുവരി 2018 (UTC)
തീർച്ചയായും. മുകളിൽ വിശദീകരിച്ച രീതിയിൽ വോട്ട് ചെയ്യുവാൻ യോഗ്യതയുള്ള ആർക്കും വോട്ട് ചെയ്യാം. --Adv.tksujith (സംവാദം) 17:04, 29 ജനുവരി 2018 (UTC)[മറുപടി]
എഡിറ്റ് കൌണ്ടർ പ്രകാരം 2017ൽ മലയാളത്തിൽ അത്ര സജ്ജീവമല്ലെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} 01:49, 30 ജനുവരി 2018 (UTC)[മറുപടി]
അതെ. ആർക്കും വേണ്ടാത്ത പണികളാണു് അധികവും. വിശ്വപ്രഭViswaPrabhaസംവാദം 03:25, 30 ജനുവരി 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

2) കിരൺ ഗോപി

നാമനിർദ്ദേശം

കിരൺ ഗോപിയെ നാമനിർദ്ദേശം ചെയ്യുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:29, 30 ജനുവരി 2018 (UTC)[മറുപടി]


ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ കാര്യനിർവ്വാഹക സ്കോർ ആഗോളപ്രവൃത്തിവിവരം

വോട്ടെടുപ്പ്

3) ശ്രീജിത്ത്

നാമനിർദ്ദേശം

ശ്രീജിത്തിനെ  നാമനിർദ്ദേശം ചെയ്യുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ  - (സംവാദം) 03:29, 30 ജനുവരി 2018 (UTC)[മറുപടി]


ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ കാര്യനിർവ്വാഹക സ്കോർ ആഗോളപ്രവൃത്തിവിവരം


വോട്ടെടുപ്പ്

പ്രതികൂലിക്കുവാനുള്ള കാരണം

തീർച്ചയായും അഡ്മിൻഫ്ലാഗ് എന്നത് എത്രമാത്രം ഉപയുക്തമാക്കിയിട്ടുണ്ട് എന്നത് നോക്കിവേണമായിരുന്നു ബ്ല്യൂറോക്രാറ്റാവാൻ ഒരാളെ നിർദ്ദേശിക്കേണ്ടിയിരുന്നത്. ഞാൻ പ്രതികൂലിച്ച് വോട്ടു ചെയ്യാനുള്ള കാരണം പറയാം. വിശ്വേട്ടന്റെ തുടക്കം മുതലുള്ള അഡ്മിൻ പ്രവൃത്തികൾ കാണുക:

അഡ്മിനായിട്ട് വിശ്വേട്ടന്റെ എഡിറ്റിങ് ചരിത്രം
2017 2016 2015 2014
25 90 5 4

ഇതിനേക്കാൾ അഡ്മിൻ ഫ്ലാഗ് എന്ന പാരമ്പര്യമുള്ള മറ്റുള്ളവർ ഉണ്ട്. ജേക്കബ്, കിരൺ, ഇർവ്വിൻ, കണ്ണന്മാഷ്, ശ്രീജിത്ത് എന്നിവരൊക്കെ ആ നിലയിൽ ഉള്ളവരാണ്. ഇതിൽ പലരും ഫുൾടൈം കമ്പ്യൂട്ടറീന്റെ മുന്നിൽ ജീവിക്കുന്നവരുമാണെന്നത് വിക്കിപീഡിയ പോലുള്ള മീഡിയകൾക്ക് ഗുണകരവുമാണ്. ആ ഗണത്തിൽ കിരണും ശ്രീജിത്തും ബ്യീറോക്രാറ്റാവാൻ ഏറെ യോഗ്യരെന്നു കരുതുന്നു. അവരുടെ കഴിഞ്ഞ 8 വർഷത്തെ എഡിറ്റിങ് ചരിത്രം അനുബന്ധമായി കൊടുക്കാം.

അഡ്മിനായിട്ട് കിരണിന്റെ കഴിഞ്ഞ 8 വർഷത്തെ എഡിറ്റിങ് ചരിത്രം
2017 2016 2015 2014 2013 2012 2011 2010
1,036 89 56 100 266 1,463 1,469 1,318
അഡ്മിനായിട്ട് ശ്രീജിത്തിന്റെ കഴിഞ്ഞ 8 വർഷത്തെ എഡിറ്റിങ് ചരിത്രം
2017 2016 2015 2014 2013 2012 2011 2010
26 10 50 60 167 345 3,655 3,052

മുമ്പ് പറഞ്ഞതുപോലെ ചിലപ്പോൾ മറ്റു തിരക്കുകളാലാവാം ശ്രീജിത്തിന്റെ എഡീറ്റിങ് കുറഞ്ഞു വന്നിരുന്നു എന്നു കാണാം. എങ്കിലും മറ്റു യോഗ്യതകൾ നോക്കിയാൽ ഏറ്റവും യോഗ്യൻ ശ്രീജിത്തുതന്നെയാണ്. മാത്രമല്ല വിക്കിപ്രോജക്റ്റായ കോമൺസിൽ ഇന്നും ശ്രീജിത്ത് അതുല്യമായ സേവനം അനുഷ്ഠിക്കുന്നുണ്ട്. മറ്റു പ്രതിബന്ധങ്ങൾ ഇല്ലെങ്കിൽ തീർച്ചയായും നല്ലൊരു സേവനം മലയാളം വിക്കിയിലും ലഭിക്കേണ്ടതാണെന്നു കരുതുന്നും.

അല്പം കൂട്ടിച്ചേർക്കൽ

മറ്റൊരു കാര്യം കൂടിയുണ്ട്. വിക്കിപീഡിയരായ നമുക്കതിൽ കാര്യമില്ലെങ്കിലും ശ്രദ്ധിക്കേണ്ട കാര്യമാണ്. വായനയ്ക്ക് മാത്രമായി വിക്കിയെ കാണുന്നവർ ഇന്നു നാൾക്കുനാൾ കൂടി വരികയാണല്ലോ. അവരിൽ അന്വേഷണതാല്പര്യമുള്ളവർ അഡ്മിൻ ലിസ്റ്റ്സ് ഒക്കെ നോക്കുന്നു. ഇത്രേമ്മ് പേരുടെ നേതൃത്വത്തിലാണല്ലോ കാര്യങ്ങൾ നടക്കുന്നത് എന്നൊരു വിലയിരുത്തൽ നടത്തുന്നുണ്ട്. വാർത്തകൾ മാതൃഭൂമി പോലുള്ള പത്രങ്ങൾക്ക് കൊടുക്കുമ്പോൾ പറഞ്ഞതും വിക്കിയിലെ ഒരു അഡ്മിന്റെ നമ്പർ തരൂ, നിങ്ങളേക്കാൾ കൃത്യതയോടെ കാര്യങ്ങൾ പറയാൻ സാധിക്കുക അവർക്കാണല്ലോ എന്ന്. ഒരു പൊതുബോധം ഈ തരത്തിൽ വളർന്നു വരുന്നത് മലയാളം വിക്കിയുടെ ശ്രദ്ധേയതയുടെ മാനദണ്ഡമാണ്. ആ സമയത്ത് അഡ്മിൻഫ്ലാഗിനു പുല്ലുവിലകല്പിക്കാതെ വേഷം കെട്ടിനടക്കുന്നവരൊക്കെ ഒരു തേർഡ്പാർട്ടി വിലയിരുത്തലുകളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ആ ഒരു ബോധം നമുക്ക് വേണം. ഇങ്ങനെ ചില കാരണങ്ങൾ കൊണ്ട് കിരണിനേയും ശ്രീജിത്തിനേയും ബ്യൂറോക്രാറ്റാക്കുവാനായി നിർദ്ദേശിക്കുന്നു. കൂടുതൽ ആക്ടീവ് അഡ്മിൻസും വേണ്ടതുണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:20, 30 ജനുവരി 2018 (UTC)[മറുപടി]

ഫലം

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

സംവാദം

ചോദ്യോത്തരങ്ങൾ
  • ചെക്ക്‌യൂസർ പദവിയിലേക്ക് ഒരാളെ നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഉപയോക്താവിന്റെ പ്രായം, സാങ്കേതികപരിജ്ഞാനം, കാര്യനിർവാഹക പ്രവൃത്തി, അഡ്മിൻ പ്രവൃത്തി (കാര്യനിർവാഹക പ്രവൃത്തിയും അഡ്മിൻ പ്രവൃത്തിയും ഒന്നല്ലേ?) എന്നിവ എങ്ങിനെ മനസ്സിലാക്കാം? Kaitha Poo Manam 17:28, 29 ജനുവരി 2018 (UTC)
അപൂർവ്വമായി മാത്രം, വളരെ വളരെ ഉത്തരവാദിത്തത്തോടെ, പ്രത്യേക നടപടികളിലൂടെ ചെയ്യേണ്ട പ്രവൃത്തിയാണു് ചെക്ക് യൂസർ. സാങ്കേതികപരിജ്ഞാനത്തോടൊപ്പമോ അതിൽ കൂടുതലോ, നിരന്തരവും ഉത്തരവാദിത്തപരവുമായ വിക്കി പരിപാലനപ്രവൃത്തികളിലൂടെയും ഉപയോക്തൃസമ്പർക്കത്തിലൂടെയും സാമാന്യം എല്ലാ ഉപയോക്താക്കളുടേയും വിശ്വാസം ആർജ്ജിച്ച ആളുകളെയാണു് ചെക്ക് യൂസർമാരായി തെരഞ്ഞെടുക്കുക. മറ്റു തരം ചുമതലകളിൽനിന്നു വ്യത്യസ്തമായി വ്യക്തിപരമായി തിരിച്ചറിയാവുന്ന ഒരു ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ കൂടി നൽകാൻ ചെക്ക് യൂസർ സ്ഥാനാർത്ഥികൾ തയ്യാറായിരിക്കണം.
മലയാളത്തെപ്പോലെ, താരതമ്യേന ചെറിയ മിക്ക വിക്കിമീഡിയ വിക്കികളിലും ചെക്ക് യൂസർമാർ പതിവില്ല. മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാരെ നിയമിക്കാൻ ധാരണയായതു് അത്തരം ആവശ്യം വേണ്ടി വന്ന ഒരു സന്ദർഭത്തിൽ നീണ്ടുനിന്ന ചർച്ചകൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷമാണു്. ഈ താളിലും മറ്റുമായി മുമ്പ് നടന്നിട്ടുള്ള ചർച്ചകൾ ശ്രദ്ധിക്കുമല്ലോ. തൽക്കാലം നമുക്കു് കൂടുതൽ ചെക്ക് യൂസർമാർ ആവശ്യമില്ലെന്നു വിശ്വസിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 20:04, 29 ജനുവരി 2018 (UTC)[മറുപടി]

(ഈ ചോദ്യവും ഉത്തരവും താളിന്റെ സംവാദത്താളിലേക്കു് മാറ്റേണ്ടതാണു് എന്നു നിർദ്ദേശിക്കുന്നു.) വിശ്വപ്രഭViswaPrabhaസംവാദം 20:04, 29 ജനുവരി 2018 (UTC) [മറുപടി]