"വ്യാപാരശിഷ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 10: വരി 10:


[[വർഗ്ഗം:സാമ്പത്തികശാസ്ത്രം]]
[[വർഗ്ഗം:സാമ്പത്തികശാസ്ത്രം]]
[[വർഗ്ഗം:അന്താരാഷ്ട്ര വ്യാപാരം]]

04:37, 13 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് വ്യാപാരശിഷ്ടം അഥവാ ബാലൻസ് ഓഫ് ട്രേഡ് എന്ന് പറയുന്നത്. ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ സേവനങ്ങളുടെ മൂല്യം ഉൾപ്പെടുന്നില്ല. വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.[1]

വ്യാപാരമിച്ചം

ഒരു രാജ്യത്തെ ദൃശ്യകയറ്റുമതിയുടെ മൂല്യം ദൃശ്യഇറക്കുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരമിച്ചം (ട്രേഡ് സർപ്ലസ്) ആണ് ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് അനുകൂലമാണെന്ന് പറയാം.

വ്യാപാരകമ്മി

ഒരു രാജ്യത്തെ ദൃശ്യഇറക്കുമതിയുടെ മൂല്യം ദൃശ്യകയറ്റുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരകമ്മി (ട്രേഡ് ഡെഫിസിറ്റ്) ആണ് ഉണ്ടാകുന്നത്. ഈ സന്ദർഭത്തിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് പ്രതികൂലമാണ്.

അവലംബം

  1. ജോൺസൺ കെ. ജോയിസ്, സാമ്പത്തികശാസ്ത്രം XII (2011). "6". ലില്ലി പബ്ലിക്കേഷസ്. p. 211. {{cite book}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=വ്യാപാരശിഷ്ടം&oldid=2669147" എന്ന താളിൽനിന്ന് ശേഖരിച്ചത്