"പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 86: വരി 86:


{{Wayanad district}}
{{Wayanad district}}
[[Category:Villages in Wayanad district]]
[[Category:Proposed airports in Kerala]]

12:11, 30 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പനമരം
village
Country India
StateKerala
DistrictWayanad
ജനസംഖ്യ
 (2001)
 • ആകെ11,651
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670721
വാഹന റെജിസ്ട്രേഷൻKL 72


വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് പനമരം (Panamaram).[1]

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം പനമരത്ത് 11651 ആൾക്കാരാണ് ഉള്ളത്, അതിൽ 5891 പുരുഷന്മാരും 5760 സ്ത്രീകളുമാണ്.[1]

പനമരം പുഴ

മാനന്തവാടി, ബാവലി, നൂൽപ്പുഴ എന്നിവയ്ക്കൊപ്പം കബനിനദിയുടെ ഒരു പോഷകനദിയായ പനമരം പുഴ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്.

പനമരം കോട്ട

ഇന്ത്യൻ സ്വാതന്ത്രസമരവുമായി വളരെയേറെ ബന്ധമുള്ള ഒരിടമാണ് പനമരം. പഴശ്ശി രാജാവിന്റെ അനുയായികളായ തലക്കൽ ചന്തുവും എടച്ചേന കുങ്കൻ നായരും അവരുടെയൊപ്പം 175 വില്ലാളികളും 1802 ഒക്ടോബർ 11 ആം തിയതി ബ്രിട്ടീഷുകരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയുണ്ടായി. ആ ശ്രമത്തിൽ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെടുകയുണ്ടായി. തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15 -ന് ചന്തുവിനെ പിടികൂടി വധിച്ചു. [2] പഴശ്ശിയുടെ ബ്രീട്ടീഷുകാരോടുള്ള യുദ്ധങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു ഈ വിജയം.

പനമരത്തെ കൊക്കുകേന്ദ്രം

പനമരത്തെത്തിയ കഷണ്ടിക്കൊക്കുകൾ

മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വാർഷിക പക്ഷിസർവ്വേ പ്രകാരം മലബാറിൽ എണ്ണത്തിലും ഇനത്തിലും മുട്ടയിട്ടുപെരുകാനുമെല്ലാം ഏറ്റവും കൂടുതൽ കൊക്കുകൾ എത്തിച്ചേരുന്നത് പനമരത്ത് ആണ്.[3] കബനിയിൽ ഒരു ഉയർന്ന മൺതിട്ടയിൽ കേവലം ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്താരമുള്ള ഒരു പ്രദേശമാണ് ഈ കൊക്കുകൾ എത്തുന്ന ഇടം. ഇവിടം സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. വ്യാപകമായ മണൽഖനനവും മുളങ്കൂട്ടങ്ങളുടെ നാശവും ഈ കൊക്കുസങ്കേതത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു.[4] പല വിദേശപക്ഷികളും മുട്ടയിടുന കാലത്ത് ഇവിടെ എത്തിച്ചേരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 62 വർഷത്തിനിടയിൽ ആദ്യമായാണ് കാലിമുണ്ടി കേരളത്തിൽ മുട്ടയിടുന്നത് 2010 -ൽ പനമരത്ത് നിരീക്ഷിച്ചത്. ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറുമുണ്ടി, ചായമുണ്ടി, കഷണ്ടിക്കൊക്ക് എന്നിവയെയെല്ലാം ഇവിടെ കണ്ടിട്ടുണ്ട്.[3][5] അമിതമായ രീതിയിൽ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നതും പനമരം നേരിടുന്ന മറ്റൊരു പാരിസ്ഥിതിക ഭീഷണിയാണ്.[6]

ബാങ്കുകൾ

കേരള ഗ്രാമീൺ ബാങ്കിന്റെ ഒരു ശാഖ ഇവിടെയുണ്ട്. കൂടാതെ ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ അഞ്ചുകുന്ന് ശാഖ പനമരത്താണ്.

അയൽ ഗ്രാമങ്ങൾ

അവലംബം

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "Demand for memorial to tribal warriors". The Hindu. Chennai, India. November 15, 2008.
  3. 3.0 3.1 Manoj, E. M. (July 16, 2010). "Grave threat to the largest heronry in Malabar". The Hindu. Chennai, India.
  4. Manoj, E. M. (July 23, 2010). "Panamaram heronry to become a protected zone". The Hindu. Chennai, India.
  5. http://www.surfbirds.com/birdingmail/Mail/KeralaBirder/740662
  6. http://www.reporterlive.com/2015/11/20/216438.html
  7. http://scariadevasia.blogspot.in
"https://ml.wikipedia.org/w/index.php?title=പനമരം&oldid=2607504" എന്ന താളിൽനിന്ന് ശേഖരിച്ചത്