"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 71: വരി 71:
|'''ലാർവ്വ'''
|'''ലാർവ്വ'''
|-
|-
|വലിപ്പം കുറഞ്ഞ എന്നാൽ ശക്തമായ ശരീരം
|വലിപ്പം കുറഞ്ഞ, എന്നാൽ ശക്തമായ ശരീരം
|മെലിഞ്ഞ് ദുർബ്ബലമായ ശരീരം
|മെലിഞ്ഞ് ദുർബ്ബലമായ ശരീരം
|-
|-

17:06, 19 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Damselfly
സൂചിത്തുമ്പി
Temporal range: 271–0 Ma
A male bluetail damselfly
(Ischnura heterosticta)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Zygoptera

Selys, 1854
Families
$ indicates paraphyletic groups

സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (സൈഗോപ്‌റ്റെറ) - (Zygoptera) - Damselfly. ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.   തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: കനൽവാലൻ ചതുപ്പൻ - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം (എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്നവ  ഇരിക്കുമ്പോൾ ചിറകുകൾ വിടർത്തിത്തന്നെയാണ് വിശ്രമിക്കുക; അതുകൊണ്ട് തന്നെ ഇവ സ്പ്രെഡ്‌വിങ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്  ഉദാ: ചേരാചിറകൻ).   പരിണാമപരമായി വളരെ  പുരാതനമായ ഈ ജീവിവർഗ്ഗം അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.

തുമ്പികളും സൂചിത്തുമ്പികളും: പ്രധാന വ്യത്യാസങ്ങൾ[1]

തുമ്പികൾ സൂചിത്തുമ്പികൾ
മുൻചിറകുകളും പിൻചിറകുകളും വലിപ്പവ്യത്യാസമുള്ളതായിരിക്കും; പിൻചിറകുകളുടെ തുടക്കഭാഗം മുൻചിറകുകളേക്കാൾ വീതികൂടിയവയായിരിക്കും. മുൻചിറകുകളും പിൻചിറകുകളും വലിപ്പത്തിലും ആകൃതിയിലും ഏകദേശം ഒരുപോലെ കാണപ്പെടുന്നു
പിൻചിറകുകളുടെ തുടക്കഭാഗം വീതി കൂടുതൽ ചിറകുകളുടെ തുടക്കഭാഗം വീതി കുറവ്
വിശ്രമാവസ്ഥയിൽ ചിറകുകൾ വിടർത്തിയിരിക്കുന്നു  വിശ്രമാവസ്ഥയിൽ ചിറകുകൾ ഉടലിനോട് ചേർത്ത് വെക്കുന്നു
നന്നായി പറക്കാൻ കഴിവുള്ളവയാണ് താരതമ്യേന ദുർബ്ബലമായ പറക്കൽ
ലാർവ്വ ലാർവ്വ
വലിപ്പം കുറഞ്ഞ, എന്നാൽ ശക്തമായ ശരീരം മെലിഞ്ഞ് ദുർബ്ബലമായ ശരീരം
ശരീരത്തിന് പുറത്തേക്ക് കാണാത്ത ചെകിളപ്പൂക്കൾ ഉദരാഗ്രഭാഗത്തായി 3 ചെകിളപ്പൂക്കൾ കാണാം

പുറത്തേക്കുള്ള കണ്ണികൾ

  1. Subramanian, K.A (2009). Dragonflies of India A Field Guide. Noida: Vigyan Prasar. p. 3. ISBN 978-81-7480-192-0. {{cite book}}: line feed character in |title= at position 21 (help)
"https://ml.wikipedia.org/w/index.php?title=സൂചിത്തുമ്പി&oldid=2602546" എന്ന താളിൽനിന്ന് ശേഖരിച്ചത്